മുഖത്തും രഹസ്യ ഭാഗങ്ങളിലും ഷേവ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മുഖത്തും രഹസ്യ ഭാഗങ്ങളിലും ഷേവ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പുരുഷന്മാരെ സംബന്ധിച്ച് വളരെ ശ്രദ്ധയോടെ ചെയ്യേണ്ട ഒന്നാണ് ഷേവിങ്. യാതൊരു കെയറും ഇല്ലാതെ അതിവേഗം ഷേവിംഗ് തീര്‍ത്തു ഓടുന്നവരാണ് ചിലര്‍. ഷേവിങ് അശ്രദ്ധമാക്കിയാല്‍ മുഖത്തിന്റെ ആരോഗ്യത്തെ തന്നെ അതു ബാധിക്കും. അതുകൊണ്ട് ഷേവ് ചെയ്യുമ്പോള്‍ തീര്‍ച്ചയായും ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക. ഷേവിംഗ് ക്രീം/ ജെല്‍ ഉപയോഗിക്കുക ഷേവിംഗ് ക്രീം ഉപയോഗിക്കുന്നത് എപ്പോഴും നല്ലതാണ്. അതുപയോഗിക്കുന്നത് മൂലം ഷേവിംഗ് ബ്ലേഡും നമ്മുടെ മുഖവും തമ്മില്‍ നല്ലൊരു കോമ്പിനേഷന്‍ ഉണ്ടാവും. ഹെയറിനെ കൂടുതല്‍ സോഫ്റ്റ് ആക്കുകയും മുഖത്തുള്ള എണ്ണ മയം കളഞ്ഞ് ഷേവിംഗ് ബ്ലേഡിനെ മുഖത്ത് ഓടി നടക്കുവാന്‍ സഹായിക്കും. ഇത് ഷേവിംഗ് മൂലം മുഖത്ത് ഉണ്ടായേക്കാവുന്ന ചെറിയ മുറിവുകളുടെ എണ്ണം കുറയ്ക്കും. ഷേവിംഗ് ചെയ്യുന്ന ഭാഗം വലിച്ചു പിടിക്കുക ഷേവ് ചെയ്യുമ്പോള്‍ പലരും മുഖം വലിച്ചു പിടിക്കാറില്ല. ഇത് ബ്ലേഡ് കൊണ്ട് മുറിവ് ഉണ്ടാക്കാന്‍ ചാന്‍സ് ഉണ്ട്. നമ്മള്‍ക്ക്…

Read More

ഇന്നത്തെ കോൺഗ്രസ് നാളത്തെ ബി.ജെ.പി:  കോടിയേരി ബാലകൃഷ്ണൻ

ഇന്നത്തെ കോൺഗ്രസ് നാളത്തെ ബി.ജെ.പി:  കോടിയേരി ബാലകൃഷ്ണൻ

കളമശേരി : ഇന്നത്തെ കോൺഗ്രസുകാരാണ് നാളത്തെ ബി.ജെ.പിക്കാരെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇ.ബാലാനന്ദൻ അനുസ്മരണവും പി.കെ.അബ്ദുൽ റസാഖ്  രക്തസാക്ഷിദിനവും ഉദ്ഘാടനം   ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ ബി.ജെ.പി പാർലിമെന്റംഗങ്ങളിൽ 103 പേർ മുൻ കോൺഗ്രസുകാരാണ്. കോൺഗ്രസുകാരെ പാർലിമെൻറിലേക്ക് വിജയിപ്പിച്ചാൽ അവർ ബി.ജെ.പിയിലേക്ക് പോകും. ഇക്കാരണത്താൽ ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ ജനങ്ങൾക്ക് കോൺഗ്രസിനെ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.എസിനെ പ്രതിരോധിക്കാനുള്ള ശക്തി കോൺഗ്രസിനില്ല. കോൺഗ്രസുകാർക്കെപ്പോഴും മൃദു ആർ.എസ്.എസ് സമീപനമാണ്. മുത്തലാക്ക് പ്രശ്നത്തിലും ശബരിമല പ്രശ്നത്തിലും കോൺഗ്രസുകാർ മൃദു ആർ.എസ്.എസ് സമീപനമാണ് കൈക്കൊണ്ടത്. ഇത് കോൺഗ്രസ് പ്രവർത്തകരിൽ മൃദു ആർ.എസ്.എസ് മനോഭാവം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബക്കറ്റ് പിരിവ് നിർത്തിയാൽ സി.പി.എം ഇല്ലാതാകും. സി.പി.എം കോർപറേറ്റുകളിൽ നിന്ന് ഫണ്ട് സ്വീകരിക്കുന്നില്ല. സാധാരണക്കാരിൽനിന്നും, തൊഴിലാളികളിൽ നിന്നും, കർഷകരിൽ നിന്നുമാണ് ഫണ്ട് ശേഖരിക്കുന്നത്. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ തൊഴിലാളി വിരുദ്ധ…

Read More

പ്രകൃതി വിരുദ്ധ പീഡനം: പ്രതി പിടിയില്‍

പ്രകൃതി വിരുദ്ധ പീഡനം: പ്രതി പിടിയില്‍

മരട്: കുട്ടികളെ ഇരുചക്രവാഹനത്തിന്റെ പിന്നില്‍ കയറ്റി ഇടവഴികളില്‍ കൂട്ടിക്കൊണ്ടുപോയി ലൈംഗീക കാമാസക്തിക്കായി ഉപയോഗിക്കുന്ന പ്രതി മരട് പൊലീസിന്റെ പിടിയില്‍. കുരീക്കാട് ചൂരക്കാട് സൗത്ത് ഹരിദാസ് (54) ആണ് പിടിയിലായത്. മരട് കാളാത്തറ ഭാഗത്ത് നിന്നും 14 വയസ് പ്രായമുള്ള ആണ്‍കുട്ടിയെ പ്രതിയുടെ KL – 39- K – 779 നമ്പര്‍ സ്‌കൂട്ടറില്‍ കയറ്റി വിക്രം സാരാഭായ് റോഡില്‍ കയറി ആളൊഴിഞ്ഞ ഭാഗത്ത് വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമിച്ചു. എതിര്‍ത്ത കുട്ടിയെ പേട്ട ഭാഗത്ത് ഇറക്കിവിട്ട് പ്രതി വാഹനം ഓടിച്ച് പോയി. പ്രതിയെ കോടതിയില്‍ ഹാജരാക്കി എസ്‌ഐമാരായ ബൈജു പി ബാബു, ശേഖരപിള്ള, സീനിയര്‍ സിപിഒ പത്മനാഭന്‍ ഉണ്ണി, സിപിഒ ജസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്ന് പ്രതിയേയും വാഹനവും കസ്റ്റഡിയിലെടുത്തു. കൂടുതല്‍ വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

വിദ്യാര്‍ത്ഥിനിയെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍

വിദ്യാര്‍ത്ഥിനിയെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍

കോട്ടയം: വിദ്യാര്‍ത്ഥിനിയെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍. മണര്‍കാട് അരീപ്പറമ്പ് ചെന്നിക്കര ഹോളോ ബ്രിക്‌സ് ഫാക്ടറിയുടെ പിന്നിലെ വാഴത്തോട്ടത്തില്‍ കുഴിച്ചു മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അരീപ്പറമ്പ് സ്വദേശിനിയായ 14കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി മാലം സ്വദേശി അജീഷിനെ അയര്‍ക്കുന്നം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണതായിരുന്നതായി ബന്ധുക്കള്‍ അയര്‍ക്കുന്നം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇന്നു രാവിലെയാണ് കമ്പനിക്ക് പുറകിലെ വാഴച്ചുവട്ടില്‍ 2 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയും പ്രതിയുമായി മൊബൈല്‍ ഫോണിലൂടെ ബന്ധമുണ്ടായിരുന്നതായാണ് സൂചന. ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം അജീഷിലേക്ക് എത്തിയതിനെ തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പെണ്‍കൂട്ടിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിലാക്കി കുഴിച്ചുമൂടിയതായി ഇയാള്‍ പൊലീസിനോട് സമ്മതിക്കുകയായിരുന്നു. ഫാക്ടറിയില്‍ 5 മാസമായി െ്രെഡവറായി ജോലി ചെയ്തുവരികയായിരുന്നു പ്രതി അജീഷ്….

Read More

ഐ ലീഗ് : ഗോകുലം കേരളയ്ക്ക് ഇന്ന് എവേ മത്സരം

ഐ ലീഗ് : ഗോകുലം കേരളയ്ക്ക് ഇന്ന് എവേ മത്സരം

ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരളയ്ക്ക് ഇന്ന് എവേ മത്സരം. നിലവിലെ ജേതാക്കളായ മിനര്‍വ്വ പഞ്ചാബ് ആണ് എതിരാളികള്‍. ഉച്ചയ്ക്ക് രണ്ട് മണിക്ക് മത്സരം തുടങ്ങും. മിനര്‍വ്വ ഏഴാമതും ഗോകുലം ഒന്‍പതാം സ്ഥാനത്തുമാണ്. വൈകീട്ട് അഞ്ച് മണിക്ക് ഷില്ലോങ് ലെജോങും റിയല്‍ കശ്മീരും ഏറ്റുമുട്ടും. റിയല്‍ മൂന്നാമതും ഷില്ലോങ് അവസാന സ്ഥാനത്തുമാണ്. സീസണില്‍ 30 പോയിന്റുള്ള ചെന്നൈ സിറ്റിയാണ് ഒന്നാമത്. ചര്‍ച്ചില്‍ ബ്രദേര്‍സ് 22 പോയിന്റുമായി രണ്ടാമതുണ്ട്. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

രഞ്ജി ട്രോഫി: കേരളത്തിന്റെ എതിരാളികള്‍ ചില്ലറക്കാരല്ല

രഞ്ജി ട്രോഫി: കേരളത്തിന്റെ എതിരാളികള്‍ ചില്ലറക്കാരല്ല

രഞ്ജി ട്രോഫിയുടെ സെമി ഫൈനലില്‍ കേരളത്തിന്റെ എതിരാളികള്‍ കരുത്തരായ വിദര്‍ഭ. ഉത്തരാഖണ്ഡിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇന്നിംഗ്‌സിനും 115 റണ്‍സിനും ജയിച്ചാണ് വിദര്‍ഭ സെമി ഫൈനലിലെത്തിയത്. നേരത്തെ ഗുജറാത്തിനെ 113 റണ്‍സിന് പരാജയപ്പെടുത്തിയായിരുന്നു കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയുടെ സെമി ഫൈനലില്‍ പ്രവേശിച്ചത്. ഈ മാസം 24 നാണ് മത്സരം ആരംഭിക്കുക. നിലവിലെ രഞ്ജി ചാമ്പ്യന്മാരായ വിദര്‍ഭയ്‌ക്കെതിരെയുള്ള സെമി ഫൈനല്‍ കേരളത്തിന് കടുപ്പമാകുമെന്നാണ് കരുതപ്പെടുന്നത്. വസീം ജാഫര്‍, നായകന്‍ ഫൈസ് ഫസല്‍, എസ് ആര്‍ രാമസ്വാമി എന്നീ മികച്ച ഫോമിലുള്ള ബാറ്റ്‌സ്മാന്മാര്‍ക്കൊപ്പം, ഉമേഷ് യാദവ്, രജനീഷ് ഗുര്‍ബാനി തുടങ്ങിയ കരുത്തുറ്റ ബോളര്‍മാരുമടങ്ങിയ വിദര്‍ഭ കടലാസിലും കളത്തിലും കരുത്തരാണ്. കഴിഞ്ഞ വര്‍ഷം ഇരു ടീമുകളും രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ഏറ്റുമുട്ടിയിരുന്നു. അന്ന് വിദര്‍ഭ 412 റണ്‍സിന്റെ പടുകൂറ്റന്‍ ജയം സ്വന്തമാക്കുകയായിരുന്നു. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍…

Read More

മലേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍: സെമിയില്‍ സൈനയ്ക്ക് തോല്‍വി

മലേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍: സെമിയില്‍ സൈനയ്ക്ക് തോല്‍വി

ക്വലാലംപൂര്‍: മലേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ സെമി ഫൈനലില്‍ സൈന നെഹ്‌വാളിന് തോല്‍വി. ഒളിംപിക് ചാമ്പ്യന്‍ കരോളിന മാരിന്‍ നേരിട്ടുള്ള ഗെയ്മുകള്‍ക്ക് സൈനയെ തോല്‍പിച്ചു. സ്‌കോര്‍ 2116, 2113. ടൂര്‍ണമെന്റില്‍ മാരിന്‍ നാലാം സീഡും സൈന ഏഴാം സീഡുമാണ്. കരിയറില്‍ ഇതുവരെയുള്ള 11 മത്സരങ്ങളില്‍ മാരിന്റെ ആറാം ജയമാണിത്. സൈനയുടെ തോല്‍വിയോടെ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

ഐഎസ്എല്‍ ആരവം ; ടിക്കറ്റ് വില്പന ആരംഭിച്ചു

ഐഎസ്എല്‍ ആരവം ; ടിക്കറ്റ് വില്പന ആരംഭിച്ചു

ഒരു മാസത്തിലധികം നീണ്ട ഇടവേളയ്ക്ക് ശേഷം കേരളാബ്ലാസ്‌റ്റേഴ്‌സും, എ ടി കെയും തമ്മില്‍ ഈ മാസം 25ം തീയതി നടക്കുന്ന മത്സരത്തോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ തിരിച്ചെത്തുകയാണ്. കൊച്ചിയില്‍ നടക്കുന്ന ഈ മത്സരത്തിന്റെ ഓണ്‍ ലൈന്‍ ടിക്കറ്റ് വില്പന കഴിഞ്ഞ ദിവസം ആരംഭിച്ചു. പേ ടി എം, ഇന്‍സൈഡര്‍ ഡോട്ട് ഇന്‍ എന്നിവ വഴി ആരാധകര്‍ക്ക് ടിക്കറ്റ് വാങ്ങാം.199 മുതല്‍ 1999 രൂപ വരെയുള്ള ടിക്കറ്റുകളാണ് വില്‍പ്പനയ്ക്ക് വെച്ചിട്ടുള്ളത്. നോര്‍ത്ത് ഗ്യാലറി, സൗത്ത് ഗ്യാലറി എന്നിവിടങ്ങളിലെ ടിക്കറ്റിനാണ് 199 രൂപ. 249 രൂപ, 299 രൂപ, 399 രൂപ, 749 രൂപ തുടങ്ങിയ നിരക്കിലും ടിക്കറ്റുകളുണ്ട്. അഞ്ചാം സീസണ്‍ ഐ എസ് എല്ലിലെ പ്രതീക്ഷകളെല്ലാം അവസാനിച്ച ബ്ലാസ്‌റ്റേഴ്‌സ് നിലവില്‍ 12 മത്സരങ്ങളില്‍ 9 പോയിന്റോടെ എട്ടാം സ്ഥാനത്താണ്. ശേഷിക്കുന്ന മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച്…

Read More

”ഇറങ്ങിപോകാന്‍ പറഞ്ഞിട്ടും നാണമില്ലേ, എന്ന് ചോദിച്ചു, ആക്രോശിച്ചു….”; ആ പ്രിന്‍സിപ്പാള്‍ എന്നോട് പെരുമാറിയത് ഇങ്ങനെ… -ഡെയ്ന്‍

”ഇറങ്ങിപോകാന്‍ പറഞ്ഞിട്ടും നാണമില്ലേ, എന്ന് ചോദിച്ചു, ആക്രോശിച്ചു….”; ആ പ്രിന്‍സിപ്പാള്‍ എന്നോട് പെരുമാറിയത് ഇങ്ങനെ… -ഡെയ്ന്‍

കൊണ്ടോട്ടി വലിയപറമ്പ് ബ്ലോസം ആര്‍സ് ആന്റ് സയന്‍സ് കോളജില്‍ ആര്‍ട്‌സ് ഡേ ഉദ്ഘാടകനായി എത്തിയ ചലച്ചിത്ര താരത്തെ അപമാനിച്ച് ഇറക്കി വിട്ട സംഭവം വിവാദമാകുന്നു. ഡ്രസ്സ് കോഡുമായി ബന്ധപ്പെട്ടു പ്രിന്‍സിപ്പാളും കുട്ടികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഡെയ്ന്‍ ഡേവിസിനെ അപമാനിച്ച് ഇറക്കി വിടുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് അപ്പോള്‍ തന്നെ ഡെയിന്‍ പ്രതികരിക്കുകയും ചെയ്തു. എന്നെ ഗെറ്റ് ഔട്ട് അടിച്ചിരിക്കുകയാണ് പ്രിന്‍സിപ്പള്‍ എന്നു ഡെയ്ന്‍ പറയുന്നു, ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവമെന്നും പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപിക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടെ കോളേജ് അധ്യാപകര്‍ ഡെയിനെ മര്‍ദ്ദിക്കാന്‍ വേദിയിലേക്ക് ഇരച്ചു കയറുന്നതും കാണാം. വിദ്യാര്‍ത്ഥികള്‍ ഇടപെട്ടാണ് പിന്നീട് നടനെ വേദിയില്‍ നിന്നും പുറത്തിറക്കിയത്. സംഭവത്തോടെ കോളേജിനെതിരെയും പ്രിന്‍സിപ്പളിനെതിരെയും കടുത്ത വിമര്‍ശനമാണുയരുന്നത്.. സംഭവത്തെത്തുടര്‍ന്ന് കോളജ് വെബ് സൈറ്റില്‍ നിന്നും പ്രിന്‍സിപ്പളിന്റെ അടക്കമുള്ളവരുടെ ഫോണ്‍ നമ്പരുകള്‍ മാറ്റുകയും ചെയ്തിട്ടുണ്ട്. വിവാദമായതോടെ സമാന അനുഭവമുണ്ടായ മറ്റുള്ള…

Read More

”അന്ന് രണ്ടു വയസ്സുള്ള എന്റെ കുഞ്ഞും.., സീറോ ബാലന്‍സ് അക്കൗണ്ടുമായിരുന്നു കൂട്ടിനുണ്ടായിരുന്നത്… ” ; ജീവിതത്തിലെ ആ കറുത്ത നാളുകളെക്കുറിച്ച് അമൃത സുരേഷ്

”അന്ന് രണ്ടു വയസ്സുള്ള എന്റെ കുഞ്ഞും.., സീറോ ബാലന്‍സ് അക്കൗണ്ടുമായിരുന്നു കൂട്ടിനുണ്ടായിരുന്നത്… ” ; ജീവിതത്തിലെ ആ കറുത്ത നാളുകളെക്കുറിച്ച് അമൃത സുരേഷ്

ജീവിതത്തിലെ കടുത്ത വെല്ലുവിളികളാണ് തനിക്ക് ജീവിച്ച് കാണിക്കാനുള്ള കരുത്ത് പകര്‍ന്നതെന്നും ഇന്ന് കരുത്തുള്ള സ്ത്രീയാണ് ഞാനെന്ന് കരുതുന്നതായും ഗായിക അമൃത സുരേഷ്. ഓരോരുത്തരും ആരാണെന്ന് നിങ്ങള്‍ തിരിച്ചറിയണമെന്നും അങ്ങനെ തിരിച്ചറിയുമ്പോള്‍ ഓരോരുത്തരും എത്രമാത്രം കരുത്തയാണെന്ന് തിരിച്ചറിയുമെന്നും അമൃത യു ട്യൂബ് ചാനലായ ജോഷ് ടോക്കില്‍ പറഞ്ഞു. പ്ലസ്ടുവിന്റെ സമയത്ത് റിയാലിറ്റി ഷോയില്‍ വന്ന് സ്വപ്നതുല്യമായ ജീവിതത്തിലേക്ക് നടന്നു കയറിയ അമൃത സുരേഷിനെ മാത്രമെ പലര്‍ക്കും അറിയുകയുള്ളു. സംഗീതത്തോടുള്ള പാഷന്‍ കൊണ്ട് സ്റ്റഡീസ് വിട്ട ഒരു അമൃത സുരേഷിനെ പലര്‍ക്കും അറിയില്ലെന്നതടക്കം ജീവിതത്തിലെ ആരും അറിയാത്ത നിരവധി കാര്യങ്ങളുണ്ടെന്നും അമൃത പറയുന്നു. ഡിഗ്രിക്ക് ജോയിന്‍ ചെയ്യാന്‍ പൈസയില്ലാതിരുന്ന ഒരു അമൃത സുരേഷിനെ ആര്‍ക്കും അറിയില്ല. എന്റെ പാഷന്‍ എനിക്ക് മുന്നോട്ട് പോകാന്‍ പറ്റില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞ ദിവസം, അഥവാ എന്റെ സ്വപ്ന ജീവിതം ഉപേക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ച…

Read More