സിബിഐ മുന്‍ ഡയറക്റ്റര്‍ അലോക് വര്‍മ്മ രാജിവച്ചു

സിബിഐ മുന്‍ ഡയറക്റ്റര്‍ അലോക് വര്‍മ്മ രാജിവച്ചു

ന്യുഡല്‍ഹി: സിബിഐ മുന്‍ ഡയറക്റ്റര്‍ അലോക് വര്‍മ്മ രാജിവച്ചു. ഡയറക്റ്റര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെയാണ് രാജി. ഫയര്‍ സര്‍വീസസ് ഡയറക്ടര്‍ ജനറലായുള്ള പുതിയ സ്ഥാനം ഏറ്റെടുക്കാന്‍ അലോക് വര്‍മ വിസമ്മതിച്ചു. സ്വയം വിരമിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയ സെക്രട്ടറി സി ചന്ദ്രമൗലിക്ക് കത്ത് നല്‍കി. ഇത് ഒരു രാജിക്കത്തിന് സമാനമാണെന്നാണ് ഉന്നതവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഈ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചേക്കും. തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം സെലക്ഷന്‍ കമ്മിറ്റി തന്നില്ലെന്ന് കത്തില്‍ അലോക് വര്‍മ പറയുന്നുണ്ട്. ‘സ്വാഭാവികനീതി തനിക്ക് നിഷേധിക്കപ്പെട്ടു. എന്നെ പുറത്താക്കണമെന്ന് തന്നെ കണക്കൂകൂട്ടിക്കൊണ്ടുള്ള നീക്കങ്ങളാണ് നടന്നത്. സിബിഐയുടെ തന്നെ അന്വേഷണം നേരിടുന്ന ഒരാളുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് സിവിസിയുടെ റിപ്പോര്‍ട്ട് എന്നത് സെലക്ഷന്‍ കമ്മിറ്റി പരിഗണിച്ചിട്ടുപോലുമില്ല. ജൂലൈ 31-ന് എന്റെ വിരമിക്കല്‍ പ്രായം പിന്നിട്ടതാണ്. സിബിഐ ഡയറക്ടര്‍ പദവി തന്ന് എന്റെ…

Read More

‘ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലാണ്, വിവാഹം ഉടനുണ്ടാകും’; ഒടുവില്‍ വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തി വിശാല്‍

‘ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലാണ്, വിവാഹം ഉടനുണ്ടാകും’; ഒടുവില്‍ വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തി വിശാല്‍

നടന്‍ വിശാലിന്റെ വിവാഹവാര്‍ത്തയെ സംബന്ധിച്ച അഭ്യൂഹങ്ങള്‍ അവസാനിക്കുന്നു. വിശാല്‍ തന്നെ കാര്യത്തിന് വ്യക്തത വരുത്തുകയാണ്. ഒടുവില്‍ വിവാഹ വാര്‍ത്ത നടന്‍ വിശാല്‍ തന്നെ സ്ഥിരീകരിച്ചു. ഹൈദരാബാദ് സ്വദേശിയായ അനീഷ എന്ന പെണ്‍കുട്ടിയാണ് വിശാലിന്റെ പ്രണയിനി. ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും, വെള്ളിയാഴ്ച ഇരു കുടുംബങ.ങളും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുമെന്നും വിശാല്‍ വ്യക്തമാക്കി. വിവാഹ തിയതി ഫെബ്രുവരി രണ്ടിനു ശേഷം ഉണ്ടാകുമെന്നും, ഔദ്യോഗികമായി തിയതി അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്നും നടന്‍ പറഞ്ഞു. വിശാലിന്റെ ഭാവി വധു ഹൈദരാബാദുകാരിയാണെന്ന വാര്‍ത്ത അദേഹത്തിന്റെ പിതാവ് ജി.കെ. റെഡ്ഡി കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. അതിനിടയില്‍ വരലക്ഷ്മി ശരത് കുമാറുമായി വിശാല്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ ഇരുവരും പ്രണയവാര്‍ത്ത നിരസിച്ച് രംഗത്തെത്തുകയും ചെയ്തതിന് പിന്നാലെയാണ് നടന്റെ വെളിപ്പെടുത്തല്‍. നടികര്‍ സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ പണി തീര്‍ന്നാലുടന്‍ വിവാഹം ഉണ്ടാകും. തമിഴ് ഫിലിം പ്രൊഡൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്റും നടികര്‍…

Read More

ആര്‍ത്തവം – അശുദ്ധിയുടെ പേരില്‍ മാറ്റിപ്പാര്‍പ്പിച്ചിരുന്ന യുവതിയും കുഞ്ഞുങ്ങളും ശ്വാസംമുട്ടി മരിച്ചു

ആര്‍ത്തവം – അശുദ്ധിയുടെ പേരില്‍ മാറ്റിപ്പാര്‍പ്പിച്ചിരുന്ന യുവതിയും കുഞ്ഞുങ്ങളും ശ്വാസംമുട്ടി മരിച്ചു

കാഠ്മണ്ഡു: കേരളമൊട്ടാകെ ആര്‍ത്തവവും അതിന്റെ പേരിലുള്ള സമരങ്ങളും കൊണ്ട് നിറയുമ്പോള്‍ ആര്‍ത്തവ സമയത്ത് അശുദ്ധിയുടെ പേരില്‍ വായുസഞ്ചാരമില്ലാത്ത കുടിലില്‍ മാറിത്താമസിക്കേണ്ടി വന്ന വീട്ടമ്മയും രണ്ടു മക്കളും ശ്വാസംമുട്ടി മരിച്ച വാര്‍ത്ത വന്നിരിക്കുന്നത് നേപ്പാളില്‍ നിന്നുമാണ്. പടിഞ്ഞാറന്‍ നേപ്പാളിലെ ബാജുര ജില്ലയിലാണ് സംഭവം. അംബ ബൊഹാറ (35)യും ഇവരുടെ 12 ഉം ഒന്‍പതും വയസ്സുള്ള ആണ്‍കുട്ടികളുമാണ് മരിച്ചത്. ആര്‍ത്തവ സമയത്ത് സ്ത്രീകളെ വീട്ടില്‍ നിന്നും അകലെയുള്ള മണ്‍കുടിലിലേയ്ക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ഇവിടുത്തുകാരുടെ രീതി. വായുസഞ്ചാരം തീരെ കുറഞ്ഞ ‘ചൗപഡി’ എന്ന ചെറു കൂരകളാണ് ഇവര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഈ സമയത്ത് വീട്ടിലെ വസ്തുക്കളിലൊന്നും സ്പര്‍ശിക്കാന്‍ പോലുമുള്ള അവകാശം ഇവര്‍ക്കില്ല. കൊടുംതണുപ്പില്‍ നിന്നും രക്ഷനേടാന്‍ കൂരയില്‍ തീ കൂട്ടിയതിനെ തുടര്‍ന്ന് ഉണ്ടായ പുക ശ്വസിച്ചതാകാം മരണകാരണമെന്നാണ് പോലീസ് നിഗമനം. യുവതിയുടെ ഭര്‍ത്തൃമാതാവ് പിറ്റേന്ന് കൂര തുറന്നപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. ഇവര്‍ ഉപയോഗിച്ചിരുന്ന…

Read More

നാലു യുവതികള്‍ ശബരിമലയിലേക്ക്, പോലീസ് കനത്ത ജാഗ്രതയില്‍

നാലു യുവതികള്‍ ശബരിമലയിലേക്ക്, പോലീസ് കനത്ത ജാഗ്രതയില്‍

കോട്ടയം : ശബരിമല ദര്‍ശനത്തിനായി കോട്ടയം റെയില്‍വേ സ്റ്റേഷനിലെത്തിയ ആന്ധ്രാ സ്വദേശിനികളായ നാലു യുവതികള്‍ എരുമേലിലേയ്ക്ക് പോയി. ഇവിടെ നിന്നും പമ്പയില്‍ എത്താനാണ് ഇവരുടെ ശ്രമം. ശബരിമലയില്‍ ദര്‍ശനം നടത്തണമെന്ന് ആവശ്യപ്പെട്ട് എത്തിയ ഇവരില്‍ മൂന്നുപേര്‍ക്ക് ഇരുമുടിക്കെട്ടുമുണ്ട്. പുലര്‍ച്ചെയാകും ഇവര്‍ മലകയറുകയെന്നാണ് റിപ്പോര്‍ട്ട്. ചാത്തന്നൂര്‍ സ്വദേശിനിയും കേരള ദലിത് ഫെഡറേഷന്‍ നേതാവുമായ മഞ്ജു എന്ന യുവതി കഴിഞ്ഞ ദിവസം ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍, ഇവര്‍ വേഷപ്രച്ഛന്നയായാണ് ദര്‍ശനം നടത്തിയതെന്ന ആരോപണവും ശക്തമായിരുന്നു. എന്നാല്‍ താന്‍ വേഷം മാറിയല്ല ദര്‍ശനം നടത്തിയതെന്നും ഭസ്മം തലയില്‍ കൂടി ഇട്ടത് വിശ്വാസത്തിന്റെ ഭാഗമായാണെന്നും മഞ്ജു പറഞ്ഞിരുന്നു. എന്തായാലും യുവതികള്‍ എത്തുന്നതിന്റെ മുന്നോടിയായി പോലീസ് ഉദ്യോഗസ്ഥര്‍ കനത്ത ജാഗ്രതയിലാണ്. കൂടുതല്‍ വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add‘എന്ന് സന്ദേശം അയക്കു

Read More