വാട്‌സപ്പിനും ഫിംഗര്‍പ്രിന്റ് ഓതന്റിഫിക്കേഷന്‍ വന്നു

വാട്‌സപ്പിനും ഫിംഗര്‍പ്രിന്റ് ഓതന്റിഫിക്കേഷന്‍ വന്നു

ദില്ലി: ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള സന്ദേശ കൈമാറ്റ ആപ്പ് വാട്ട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന ഇന്‍സ്റ്റന്റ് മെസേജ് ആപ്പില്‍ ഇനി ഫിംഗര്‍പ്രിന്റ് ഓതന്റിഫിക്കേഷന്‍ വരുന്നു. വാട്ട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം ഈ ഫീച്ചര്‍ ആദ്യം എത്തുക ആന്‍ഡ്രോയ്ഡ് ഫോണിലാണ്. 2.19.3 ബീറ്റ പതിപ്പില്‍ ഈ ഫീച്ചര്‍ എത്തുമെന്നാണ് സൂചന. ചില അപ്‌ഡേറ്റുകള്‍ക്ക് ശേഷം ഐഒഎസിലും ഈ ഫീച്ചര്‍ ലഭ്യമാകും. ചാറ്റ് ആരംഭിക്കാനോ, അല്ലെങ്കില്‍ അപ്പ് തന്നെ തുറക്കാനോ നമ്പര്‍ലോക്ക് പോലെ നിങ്ങള്‍ക്ക് ഫിംഗര്‍പ്രിന്റ് ഉപയോഗിക്കാം. ഇപ്പോള്‍ ഹൈ എന്റ്, മിഡ് ബഡ്ജറ്റ് എന്ന ഭേദമില്ലാതെ ഫോണുകള്‍ എല്ലാം തന്നെ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഫോണില്‍ നല്‍കുന്ന അവസ്ഥയിലാണ് ഇത്തരം ഒരു ഫീച്ചര്‍ വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. Settings > Account > Privacy എന്ന രീതിയില്‍ ഈ ഫീച്ചര്‍ ലഭ്യമാകും. ഒരിക്കല്‍ ഈ ഫീച്ചര്‍…

Read More

നഗ്നരായിരുന്ന് ഭക്ഷണം കഴിക്കാം… പക്ഷേ ആരും വരുന്നില്ല, റസ്റ്റോറന്റ് അടച്ചു പൂട്ടുന്നു

നഗ്നരായിരുന്ന് ഭക്ഷണം കഴിക്കാം… പക്ഷേ ആരും വരുന്നില്ല, റസ്റ്റോറന്റ് അടച്ചു പൂട്ടുന്നു

പാരീസ്: ഭക്ഷണം രുചിക്കാന്‍ എത്തുന്നവര്‍ നഗ്‌നരായി എത്തേണ്ട പാരീസിലെ ഭക്ഷണശാല അടച്ചുപൂട്ടുന്നു. വിവാദങ്ങളോ അതിക്രമങ്ങളോ കാരണം നഗ്‌നരായി ഈ ഭക്ഷണശാലയില്‍ എത്തി ഭക്ഷണം കഴിക്കാന്‍ ആളില്ലാത്തതിനാലാണ് സ്ഥാപനത്തിന് പൂട്ട് വീഴുന്നത്. ഒ നാച്ചുറല്‍ എന്നാണ് ഭക്ഷണശാലയുടെ പേര്. 2017 നവംബറിലാണ് ഒ നാച്ചുറല്‍ റെസ്റ്റൊറന്റ് പാരീസില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. മൈക്ക്, സ്റ്റീഫന്‍ എന്ന ഇരട്ട സഹോദരങ്ങളുടെ ആശയത്തിലായിരുന്നു നഗ്‌ന റെസ്റ്റൊറന്റ് ആരംഭിച്ചത്. എന്നാല്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ ആരും റെസ്റ്റൊറന്റിലേക്ക് എത്താനില്ലാത്ത അവസ്ഥയാണ്. ഒ നാച്ചുറലില്‍ എത്തിയാല്‍ ഏത് സമയവും നഗ്‌നരായി ഭക്ഷണം കഴിക്കാവുന്നതാണ്. ഇവിടെ എത്തിയാല്‍ കൈ കഴുകാനായി വാഷ് റൂമിലേക്കല്ല ആദ്യം പോകുന്നത്, പകരം ചേയ്ഞ്ച് റൂമിലേക്കാണ്. ചെയ്ഞ്ച് റൂമില്‍ വസ്ത്രവും, മൊബൈലും, ക്യാമറയുമെല്ലാം ലോക്കറില്‍ വെക്കണം. പിന്നീടാണ് തീന്‍ മേശയിലേക്ക് എത്തുന്നത്. ക്യാമറയും, മൊബൈല്‍ഫോണും റെസ്റ്റൊറന്റില്‍ ഉപയോഗിക്കാന്‍ അനുവാദമില്ല. ഇവിടെ നിന്നും ലഭിക്കുന്ന…

Read More

രജനീകാന്ത് – അജിത്ത് ആരാധകര്‍ ഏറ്റുമുട്ടി, രണ്ടുപേര്‍ക്ക് കുത്തേറ്റു

രജനീകാന്ത് – അജിത്ത് ആരാധകര്‍ ഏറ്റുമുട്ടി, രണ്ടുപേര്‍ക്ക് കുത്തേറ്റു

തമിഴ്‌നാട്ടിലെ വെല്ലൂരില്‍ രജനികാന്ത്-അജിത് ആരാധകര്‍ തമ്മില്‍ സംഘര്‍ഷം. രണ്ടു പേര്‍ക്ക് കുത്തേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാവിലെയാണ് സംഭവമുണ്ടായത്.രജനീകാന്തിന്റെ ‘പേട്ട’, അജിത്തിന്റെ ‘വിശ്വാസം’ എന്നി ചിത്രങ്ങളുടെ റിലീസ് തീയതി ഇന്നായിരുന്നു. ഇതിന്റെ ആഘോഷങ്ങളുമായി എത്തിയ ആരാധകരാണ് പരസ്പരം ഏറ്റുമുട്ടിയതെന്ന് പോലീസ് പറഞ്ഞു. വിശ്വാസം കാണാന്‍ പണം നല്‍കിയില്ലെന്നാരോപിച്ച് തമിഴ്‌നാട്ടിലെ കാഠ്പാഠിയില്‍ മകന്‍ പിതാവിനെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു.   കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add‘എന്ന് സന്ദേശം അയക്കു

Read More

ദേശീയ വനിത വോളിബോള്‍ കിരീടം കേരളത്തിന്, മാഞ്ഞു പോയത് പത്തുവര്‍ഷത്തെ കണക്കുകള്‍

ദേശീയ വനിത വോളിബോള്‍ കിരീടം കേരളത്തിന്, മാഞ്ഞു പോയത് പത്തുവര്‍ഷത്തെ കണക്കുകള്‍

തിരുവനന്തപുരം: തുടര്‍ച്ചയായ പത്തുതവണത്തെ പരാജയത്തിനു റെയില്‍വെയോട് കണക്ക് ചോദിച്ച് കേരളത്തിന്റെ പെണ്‍പട. ദേശീയ സീനിയര്‍ വനിത വോളിബോളില്‍ റെയില്‍വെയെ പരാജയപ്പെടുത്തി കേരളം കിരീടമുയര്‍ത്തി. ആവേശപ്പോരില്‍ രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് കേരളം ജയിച്ചത്. കഴിഞ്ഞ പത്തുതവണയും ഫൈനലില്‍ റെയില്‍വെ ആയിരുന്നു കേരളത്തിന്റെ എതിരാളികള്‍. അപ്പോഴെല്ലാം പരാജയമായിരുന്നു കേരളത്തിന്റെ നിയോഗം. എന്നാല്‍ ഇത്തവണ കേരളത്തിന്റെ പെണ്‍പട ചരിത്രം തിരുത്തിക്കുറിച്ചു. ഇതോടെ കേരളത്തിന്റെ കിരീട നേട്ടം 11 ആയി.   കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’എന്ന് സന്ദേശം അയക്കു

Read More

രതിയില്‍ അവനും അവളും വ്യത്യസ്തരോ…. ചില കണ്ടെത്തലുകള്‍

രതിയില്‍ അവനും അവളും വ്യത്യസ്തരോ…. ചില കണ്ടെത്തലുകള്‍

സാധാരണഗതിയില്‍ ലൈംഗിക വിഷയങ്ങളോട് പുരുഷന്‍ കാണിക്കുന്ന താല്‍പര്യമൊന്നും സ്ത്രീകള്‍ കാണിക്കാറില്ലെന്ന് പറയാറുണ്ട്. യഥാര്‍ത്ഥത്തില്‍ ലൈംഗികതയുടെ കാര്യത്തില്‍ ഈ വ്യത്യാസം നിലനില്‍ക്കുന്നുണ്ടോ? പുരുഷന്‍ ലൈംഗികമായ ആവശ്യങ്ങളിലേക്ക് എത്തുന്നതില്‍ നിന്ന് എത്ര വ്യത്യസ്തമായാണ് സ്ത്രീ ആ തലത്തിലേക്ക് എത്തുന്നത്? കാര്‍ല ക്ലാര്‍ക്ക് എന്ന സയന്റിഫിക് കണ്‍സള്‍ട്ടന്റിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം ന്യൂറോ സൈക്കോളജിസ്റ്റുകള്‍ ഈ വിഷയത്തില്‍ വിശദമായ ഒരു പഠനം നടത്തി. ലൈംഗികതയുടെ കാര്യത്തില്‍ സ്ത്രീയും പുരുഷനും മറ്റ് മിക്ക വിഷയങ്ങളിലുമെന്ന പോലെ രണ്ട് വഴിയിലാണ് സഞ്ചരിക്കുന്നതെന്ന് ഇവര്‍ കണ്ടെത്തി. നേരത്തേ നടന്ന നിരവധി പഠനങ്ങളുടെ കണ്ടെത്തലുകളും പുതിയ ചില പരീക്ഷണങ്ങളും നടത്തിയാണ് പഠനസംഘം തങ്ങളുടെ നിഗമനങ്ങളിലേക്കെത്തിയത്. പഠനസംഘത്തിന്റെ കണ്ടെത്തലുകള്‍… ലൈംഗികതയെ സൂചിപ്പിക്കുന്ന ഒരു ചിത്രം പോലും സ്ത്രീയും പുരുഷനും രണ്ട് രീതിയിലാണത്രേ കാണുക. പുരുഷന്‍ മിക്കവാറും നഗ്‌നമായ ശരീരത്തിലേക്കും മറ്റ് ഭാവനകളിലേക്കും ചേക്കേറുമ്പോള്‍ സ്ത്രീ, ചിത്രത്തില്‍ കാണുന്നവര്‍ തമ്മിലുള്ള…

Read More

ഇന്ത്യയില്‍ പകുതിയിലധികം സ്ത്രീകള്‍ വ്യായാമം ചെയ്യുന്നില്ല – സര്‍വ്വേ ഫലം പുറത്ത്

ഇന്ത്യയില്‍ പകുതിയിലധികം സ്ത്രീകള്‍ വ്യായാമം ചെയ്യുന്നില്ല – സര്‍വ്വേ ഫലം പുറത്ത്

ഇന്ത്യയില്‍ 53 ശതമാനം സ്ത്രീകളും വ്യായാമം ചെയ്യാറില്ലെന്ന് സര്‍വേ. പൊണ്ണത്തടി, പ്രമേഹം, രക്തസമ്മര്‍ദ്ദം പോലുള്ള അസുഖങ്ങള്‍ കൂടുതലായി പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് ഉണ്ടാകുന്നതെന്നും സര്‍വേയില്‍ പറയുന്നു. പത്തുലക്ഷം ഇന്ത്യക്കാരില്‍ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. ഇന്ത്യക്കാരുടെ ആരോഗ്യവും വ്യായാമവും എന്ന വിഷയത്തില്‍ സര്‍വേ നടത്തുകയായിരുന്നു. ഹെല്‍ത്തിഫൈമീ എന്ന ഡൊമസ്റ്റിക്ക് ആന്റ് ഫിറ്റ്‌നസ് ആപ്പ് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. 44 ശതമാനം പുരുഷന്മാരും അലസത കാണിക്കുന്നവരാണെന്ന് സര്‍വേയില്‍ കണ്ടെത്തിയതായി ഹെല്‍ത്തിഫൈമീയുടെ സിഇഒ തുഷാര്‍ വസിഷ്ഠ് പറഞ്ഞു. 24 ശതമാനം സ്ത്രീകള്‍ ശരീരത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ ശ്രമിക്കുന്നുവരാണെന്ന് പഠനത്തില്‍ പറയുന്നു. തെറ്റായ ഭക്ഷണശീലവും വ്യായാമമില്ലായ്മയും നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാം. നടത്തം, ഓട്ടം, നീന്തല്‍, എയറോബിക്‌സ് ഇങ്ങനെ ഏത് തരത്തിലുള്ള വ്യായാമം ചെയ്യുന്നതും ശരീരത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ സഹായിക്കുമെന്ന് തുഷാര്‍ പറഞ്ഞു. വ്യായാമം ചെയ്യുന്നത് കൊളസ്‌ട്രോള്‍, പ്രമേഹം പോലുള്ള ജീവിതശൈലി രോ?ഗങ്ങള്‍ നിയന്ത്രിച്ച്…

Read More

വിശ്വാസത്തിലെ പ്രണയഗാനത്തിനു വന്‍വരവേല്‍പ്…, തല ഫാന്‍സും നയന്‍സ് ഫാന്‍സും ഡബിള്‍ ഹാപ്പി

വിശ്വാസത്തിലെ പ്രണയഗാനത്തിനു വന്‍വരവേല്‍പ്…, തല ഫാന്‍സും നയന്‍സ് ഫാന്‍സും ഡബിള്‍ ഹാപ്പി

അജിത്തും നയന്‍താരയും പ്രധാന വേഷത്തിലെത്തിയ വിശ്വാസം ഇന്നാണ് റിലീസ് ചെയ്തത്. ഇതിനു പിന്നാലെയാണ് ചിത്രത്തിലെ റൊമാന്റിക് ഗാനത്തിനു കിട്ടിയ ജനപ്രീതി. ഹരിഹരനും ശ്രേയഘോഷാലും ചേര്‍ന്നാണു വിശ്വാസത്തിലെ ‘വാനേ വാനേ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ഡി. ഇമ്മന്റെതാണു സംഗീതം. വിവേകിന്റെതാണു വരികള്‍. അതിസുന്ദരിയായാണു ഗാനത്തില്‍ നയന്‍താര എത്തുന്നത്. ശ്രേയയുടെയും ഹരിഹരന്റെയും മനോഹരമായ ആലാപനം, അജിത്തിന്റെ പ്രണയം എല്ലാം ചേര്‍ന്നപ്പോള്‍ ഈ വര്‍ഷത്തെ മികച്ച തമിഴ് പ്രണയഗാനങ്ങളുടെ പട്ടികയിലേക്ക് വാനേ വാനേ എത്തുമെന്നാണ് ആരാധകരുടെ കണക്കൂകൂട്ടല്‍. നയന്‍സിന്റെ സൗന്ദര്യത്തെയും തലയുടെ ഗെറ്റപ്പിനെയും പ്രശംസിക്കുന്നവരാണ് ഏറെയും . ‘ശ്രേയയുടെ ആലാപനം അതിമനോഹരം’ എന്നാണു ചിലരുടെ പ്രതികരണം. ഗാനത്തിന്റെ ലിറിക് വിഡിയോ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ഇന്നലെയാണു ‘വാനെ വാനെ’യുടെ വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. അഞ്ചുലക്ഷത്തോളം ആളുകള്‍ ഇതുവരെ വിഡിയോ കണ്ടു. ചിത്രത്തിലേതായി നേരത്തെ പുറത്തു വന്ന ഗാനങ്ങളും ഏറെ…

Read More

ഓസ്‌ട്രേലിയന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനം – മത്സരക്രമം ഇങ്ങനെ

ഓസ്‌ട്രേലിയന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനം – മത്സരക്രമം ഇങ്ങനെ

മുംബൈ: ഓസ്‌ട്രേലിയന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മത്സരക്രമം പ്രഖ്യാപിച്ച് ബിസിസിഐ. അഞ്ച് ഏകദിനങ്ങളും രണ്ട് ട്വന്റി-20യുമാണ് പരമ്പരയിലുള്ളത്. മെയ് അവസാനം ഇംഗ്ലണ്ടില്‍ തുടക്കമാവുന്ന ലോകകപ്പിന് മുമ്പ് ഇന്ത്യക്കും ഓസീസിനും തയാറെടുപ്പിനുള്ള അവസാന പരമ്പരയാണിത്. ഫെബ്രുവരി 24ന് ട്വന്റി-20 മത്സരത്തിലൂടെയാണ് പരമ്പരക്ക് തുടക്കമാവുക. ബംഗലൂരുവിലാണ് ആദ്യ ട്വന്റി- 27ന് രണ്ടാം ട്വന്റി-20 മത്സരം വിശാഖപട്ടണത്ത് നടക്കും. ഏകദിന പരമ്പരയിലെ ആദ്യ മത്സരം മാര്‍ച്ച് രണ്ടിന് ഹൈദരാബാദിലാണ്. മാര്‍ച്ച് അഞ്ചിന് രണ്ടാം ഏകദിനം നാഗ്പൂരിലും എട്ടിന് മൂന്നാം ഏകദിനം റാഞ്ചിയിലും, 10ന് നാലാം ഏകദിനം മൊഹാലിയിലും 13ന് അഞ്ചാം ഏകദിനം ഡല്‍ഹിയിലും നടക്കും. 2017ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന പരമ്പരയില്‍ ഇന്ത്യ, ഓസീസിനെ 4-1ന് കീഴടക്കിയിരുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെ ഭാഗമായുള്ള ഇന്ത്യയുടെ മൂന്ന് മത്സര ഏകദിന പരമ്പരക്ക് ശനിയാഴ്ച തുടക്കമാവുകയാണ്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇതിനുശേഷം ഇന്ത്യ ന്യൂസിലന്‍ഡിലേക്ക് പോകും….

Read More

കേരളം രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍

കേരളം രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍

ഷിംല: അതിശയിപ്പിക്കുന്ന ജയത്തോടെ കേരളം രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്. എലൈറ്റ് ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ഹിമാചല്‍പ്രദേശിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഒന്നാം സ്ഥാനത്തോടെയാണ് കേരളം ക്വാര്‍ട്ടറിലെത്തിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് കേരളം രഞ്ജി ക്വാര്‍ട്ടറിലെത്തുന്നത്. എട്ട് മത്സരങ്ങളില്‍ 26 പോയിന്റാണ് കേരളം നേടിയത്. 297 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ കേരളത്തിനായി വിനൂപ് (96), സച്ചിന്‍ ബേബി (92), സഞ്ജു സാംസണ്‍ (61) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് വിസ്മയ വിജയത്തിന് അരങ്ങൊരുക്കിയത്. സ്‌കോര്‍: ഹിമാചല്‍ 297 & 285/5. കേരളം: 286 & 299/5. ട്രെക്കിംഗ് പ്രിയരേ… അഗസ്ത്യാര്‍കൂടം ബുക്കിംഗ് നാളെ മുതല്‍ രണ്ടാം ഇന്നിങ്സില്‍ സ്‌കോര്‍ 285ല്‍ നില്‍ക്കെ ഹിമാചല്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. നോക്കൗട്ടിലെത്താന്‍ വിജയം അനിവാര്യമായിരുന്ന കേരളത്തിന് സ്‌കോര്‍ 35ല്‍ നില്‍ക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. പി. രാഹുലി…

Read More

സോളോ യെറ 4X – ഫേസ് അണ്‍ലോക്കിംഗ് ഉള്ള ഏറ്റവും വില കുറഞ്ഞ ഫോണ്‍

സോളോ യെറ 4X – ഫേസ് അണ്‍ലോക്കിംഗ് ഉള്ള ഏറ്റവും വില കുറഞ്ഞ ഫോണ്‍

ലാവയുടെ സബ് ബ്രാന്‍ഡായ സോളോ ഇന്ത്യന്‍ വിപണിയിലേക്ക് വീണ്ടും ഒരുങ്ങുന്നു. 30 ദിവസത്തെ മണി ബാക്ക് ഓഫറോടു കൂടിയാണ് സോളോയുടെ വരവ്. ഫേസ് അണ്‍ലോക്കിംഗ് ഫീച്ചര്‍ ഈ മോഡലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വിലക്കുറവ് തന്നെയാണ് യെറ 4x ന്റെ ഏറ്റവും വലിയ പ്രത്യേകത. 4,444 രൂപയാണ് സോളോ യെറ 4Xന് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില. ഇത്ര വിലക്കുറവുള്ള ഫോണില്‍ ഈ സംവിധാനം ഉള്‍ക്കൊള്ളിക്കുന്നത് ഇതാദ്യമാണ്. വലിയ പ്രതീക്ഷയോടു കൂടിയാണ് സോളോ ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചു വരുന്നത്. സോളോ യെറ 4x എന്നതാണ് മോഡലിന്റെ മുഴുവന്‍ പേര്. ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം ഉപഭോക്താക്കളിലേക്ക് എത്തുന്ന സോളോ അത്യാധുനിക സാങ്കേതികവിദ്യകളടങ്ങിയ സ്മാര്‍ട്ട്‌ഫോണാണ് ഇത്തവണ വിലക്കുറവില്‍ അവതരിപ്പിക്കുന്നത്. ജനുവരി 9 മുതല്‍ ആരംഭിക്കുന്ന വില്‍പ്പന ആദ്യഘട്ടത്തില്‍ ആമസോണിലൂടെ മാത്രമേ ലഭ്യമാവൂ. കൂടുതല്‍ വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add‘എന്ന് സന്ദേശം…

Read More