മഞ്ജുവിന്റെ ശബരിമല പ്രവേശനം കബളിപ്പിക്കലെന്ന് പുന്നല ശ്രീകുമാര്‍

മഞ്ജുവിന്റെ ശബരിമല പ്രവേശനം കബളിപ്പിക്കലെന്ന് പുന്നല ശ്രീകുമാര്‍

തിരുവനന്തപുരം: ശബരിമലയില്‍ വേഷം മാറിപ്പോയി തിരിച്ചെത്തി തന്റെ പ്രായം വെളിപ്പെടുത്തുന്നത് കബളിപ്പിക്കലാണെന്ന് കേരള പുലയര്‍ മഹാസഭയുടെ ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. ഏത് സമയത്തും സ്ത്രീകള്‍ക്ക് സ്വതന്ത്രമായി പോകാന്‍ കഴിയുന്ന ഒരിടമാകണം ശബരിമലയെന്നാണ് ഞങ്ങള്‍ മുന്നോട്ട് വച്ച ആശയം. സ്വതന്ത്രവും യുക്തിസഹവുമായി ചര്‍ച്ച നടത്തി യാഥാസ്ത്ഥിക സമൂഹത്തെ അതിനനുസരിച്ച് പരുവപ്പെടുത്താന്‍ കഴിയുമെന്നാണ് അഭിപ്രായം. ബിന്ദുവും കനകദുര്‍ഗയും ശശികലയും ശബരിമല കയറി. എന്നാല്‍ ശശികല കയറിയതിന് പിന്നാലെ വലിയ പ്രതിഷേധങ്ങളുണ്ടായിട്ടില്ല. ഇങ്ങനെ പതുക്കെ മാറ്റങ്ങളുണ്ടാവുമെന്നാണ് അഭിപ്രായം. ആര്‍ത്തവത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെടാതെ സ്ത്രീകള്‍ക്കും വിശ്വാസ സമൂഹത്തിന്റെ ഭാഗമാകാന്‍ കഴിയുന്ന ഒരു വിധി വന്നപ്പോള്‍ പരിഷ്‌കൃത സമൂഹം അതിനെ അങ്ങനെ കാണുകയും സമാധാനത്തോടെ സ്ത്രീകള്‍ക്കും ശബരിമലയില്‍ കേറാന്‍ കഴിയുന്ന ഒരു സാമൂഹ്യ പരിസരം സൃഷ്ടിക്കലാണ് ചെയ്യേണ്ടത്. അതിന് വേണ്ടിയുള്ള പരിശ്രമങ്ങളാണ് സമൂഹത്തില്‍ തുടരുന്നതെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.   കൂടുതല്‍ വാര്‍ത്തകള്‍…

Read More

സാമ്പത്തിക സംവരണം – രാജ്യസഭയിലും പാസാക്കി

സാമ്പത്തിക സംവരണം – രാജ്യസഭയിലും പാസാക്കി

ന്യൂഡല്‍ഹി: മുന്നോക്കക്കാരില്‍ സാന്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു സംവരണം ഏര്‍പ്പെടുത്താനുള്ള 124-ാം ഭരണഘടനാ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. 165 വോട്ടുകള്‍ക്കാണ് രാജ്യസഭ ബില്‍ പാസാക്കിയത്. ഏഴ് പേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. ബില്‍ സെലക്ഷന്‍ കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം രാജ്യസഭ വോട്ടിനിട്ട് തള്ളി. ഏഴിനെതിരെ 141 വോട്ടുകള്‍ക്കാണ് തള്ളിയത്. ബില്‍ സെലക്ഷന്‍ കമ്മിറ്റിക്ക് വിടണമെന്ന് ഡിഎംകെയാണ് ആദ്യം അവശ്യപ്പെട്ടത്. കോണ്‍ഗ്രസും സിപിഎമ്മും ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. ലോക്‌സഭ ചൊവ്വാഴ്ച രാത്രിയാണ് ബില്‍ പാസാക്കിയത്. ലോക്‌സഭയില്‍ അണ്ണാ ഡിഎംകെ അംഗങ്ങള്‍ വോട്ടിംഗില്‍ പങ്കെടുക്കാതെ ഇറങ്ങിപ്പോയിരുന്നു. കോണ്‍ഗ്രസ്, തൃണമൂല്‍, സിപിഎം, എന്‍സിപി, സമാജ്വാദി, ബിജെഡി കക്ഷികള്‍ ബില്ലിനെ പിന്താങ്ങി. മൂന്നു പേര്‍ എതിര്‍ത്തു. 323 പേരാണ് ബില്ലിനെ അനുകൂലിച്ചത്. ഭരണഘടനയുടെ 15, 16 അനുച്ഛേദങ്ങളില്‍ ഭേദഗതി വരുത്തുന്നതാണു ബില്‍. സര്‍ക്കാര്‍ ജോലിയിലും ഉന്നതവിദ്യാഭ്യാസത്തിലും മുന്നോക്ക വിഭാഗത്തിലെ…

Read More

അജിത്തിനൊപ്പം വിദ്യാ ബാലന്‍, കൂടെ നസ്രിയയും കല്യാണിയും…, പിങ്കിന്റെ തമിഴ് റീമേക്കില്‍ നായികമാരുടെ നിര തന്നെ

അജിത്തിനൊപ്പം വിദ്യാ ബാലന്‍, കൂടെ നസ്രിയയും കല്യാണിയും…, പിങ്കിന്റെ തമിഴ് റീമേക്കില്‍ നായികമാരുടെ നിര തന്നെ

ബോളിവുഡില്‍ ശ്രദ്ധ നേടിയ പിങ്ക് എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കില്‍ അജിത്തിന്റെ നായികയായി വിദ്യാ ബാലന്‍. പിങ്കില്‍ അമിതാഭ് ബച്ചന്‍ ചെയ്ത വേഷമാണ് തമിഴില്‍ അജിത്ത് ചെയ്യുന്നത്. ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ നസ്രിയ അഭിനയിക്കുമെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. നസ്രിയക്കൊപ്പം കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ടെന്ന വിവരം ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ബോണി കപൂറാണ്. മാധ്യമപ്രവര്‍ത്തകനായ രംഗരാജ് പാണ്ഡേ, സംവിധായകനായ ആദിക് രവിചന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കൂടുതല്‍ വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add‘എന്ന് സന്ദേശം അയക്കു

Read More

പൃഥ്വിയുടെ സയന്‍സ് ഫിക്ഷന്‍ – നയന്‍ ട്രെയ്‌ലര്‍ കാണാം

പൃഥ്വിയുടെ സയന്‍സ് ഫിക്ഷന്‍ – നയന്‍ ട്രെയ്‌ലര്‍ കാണാം

പൃഥ്വിരാജിനെ നായകനാക്കി ജെനൂസ് മൊഹമ്മദ് സംവിധാനം ചെയ്യുന്ന ‘നയന്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമാണിതെന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാണ്. അലോക് കെ. യാദവ്, പ്രകാശ് രാജ്, മംമ്ത മോഹന്‍ദാസ്, വാമിഖ ഖബ്ബി എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സോണി പിക്‌ചേഴ്‌സിനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സഹകരിച്ച് നിര്‍മിക്കുന്ന നയന്‍ ഫെബ്രുവരിയില്‍ തീയറ്ററുകളിലെത്തും. കൂടുതല്‍ വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add‘എന്ന് സന്ദേശം അയക്കു

Read More

ഇരുപത്തിയൊന്നാം നൂറ്റാണ്ട് – പോസ്റ്റര്‍ പറയുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ കഥകള്‍

ഇരുപത്തിയൊന്നാം നൂറ്റാണ്ട് – പോസ്റ്റര്‍ പറയുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ കഥകള്‍

28 വര്‍ഷം മുന്പ് റിലീസ് ചെയ്ത ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിനെ ഓര്‍മിപ്പിച്ച് പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ എത്തി. പ്രണവും ഗോകുല്‍ സുരേഷും ആണ് പോസ്റ്ററില്‍ നിറഞ്ഞു നില്‍ക്കുന്നത്. കെ.മധു സംവിധാനം ചെയ്ത ഇരുപതാം നൂറ്റാണ്ടില്‍ മോഹന്‍ലാലും സുരേഷ് ഗോപിയുമാണ് പ്രധാന വേഷങ്ങളിലെത്തിയത്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഗോകുല്‍ സുരേഷ് ഗസ്റ്റ് വേഷത്തിലാണ് എത്തുന്നത്. ആദ്യമായാണ് ഇരുവരും ഒരുമിച്ചുള്ള പോസ്റ്റര്‍ പുറത്തു വരുന്നത്. ഇരുപതാം നൂറ്റാണ്ടുമായി ചിത്രത്തിന് കഥാപരമായി സാമ്യമില്ല. ടോമിച്ചന്‍ മുളകുപാടമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രം നിര്‍മിക്കുന്നത്. പീറ്റര്‍ ഹെയ്നാണു ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. കൂടുതല്‍ വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add‘എന്ന് സന്ദേശം അയക്കു

Read More

ജീപ്പ് കോംപസ്, ടാറ്റ ഹാരിയര്‍ കരുതിയിരുന്നോളൂ…. വിപണി പിടിക്കാന്‍ ചൈനീസ് എസ് യു വി വരുന്നു

ജീപ്പ് കോംപസ്, ടാറ്റ ഹാരിയര്‍ കരുതിയിരുന്നോളൂ…. വിപണി പിടിക്കാന്‍ ചൈനീസ് എസ് യു വി വരുന്നു

ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ SAIC (ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍) മോട്ടോര്‍സ് ഉടമസ്ഥതയിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്) യുടെ ഇന്ത്യന്‍ വിപണി പ്രവേശനത്തെക്കുറിച്ച് ഏറെക്കാലമായി കേട്ടു തുടങ്ങിയിട്ട്. ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് എംജി. കമ്പനി ഇന്ത്യയിലെത്തിക്കുന്ന ആദ്യ വാഹനം ഹെക്ടര്‍ ആയിരിക്കുമെന്നാണ് പുതിയ വാര്‍ത്ത. ഗ്രീക്ക് ദേവനായ ഹെക്ടറില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് വാഹനത്തിന് എംജി ഈ പേരു നല്‍കിയിരിക്കുന്നത്. വാഹനം ഈ വര്‍ഷം രണ്ടാ പാദത്തില്‍ വിപണിയിലെത്തുമെന്നും ജീപ്പ് കോംപസ്, ടാറ്റ ഹാരിയര്‍ തുടങ്ങിയവര്‍ എതിരാളികളാകുന്ന വാഹനത്തിനു 14 ലക്ഷം മുതല്‍ 18 ലക്ഷം വരെയായിരിക്കും വിലയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രസര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് കമ്പനി ഇന്ത്യയിലേക്കെത്തുന്നത്. ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങുന്ന ജനറല്‍ മോട്ടോഴ്‌സിന്റെ ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രം കമ്പനി…

Read More

വയര്‍ലെസ്സ് ചാര്‍ജിംഗ്, വാഹനം തനിയെ ഡ്രൈവര്‍ക്കരികിലേക്ക്… ഇതൊക്കെ യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങി ഹ്യുണ്ടായ്

വയര്‍ലെസ്സ് ചാര്‍ജിംഗ്, വാഹനം തനിയെ ഡ്രൈവര്‍ക്കരികിലേക്ക്… ഇതൊക്കെ യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങി ഹ്യുണ്ടായ്

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനവുമായി ഹ്യുണ്ടായ് മോട്ടോര്‍ കമ്പനിയും കിയ മോട്ടോഴ്സ് കോര്‍പ്പറേഷനും. ഓട്ടോമേറ്റഡ് വാലേ പാര്‍ക്കിംഗ് സിസ്റ്റം (എവിപിഎസ്) ഉള്‍പ്പെടെയുള്ളതാണ് വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനം. പുതിയ കണ്‍സെപ്റ്റനുസരിച്ച് പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ നിര്‍ത്തിയിടുന്ന ഇലക്ട്രിക് വാഹനങ്ങള്‍ വളരെ എളുപ്പം ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കും. സ്മാര്‍ട്ട്ഫോണ്‍ വഴി വാഹനത്തിന് ചാര്‍ജ് ചെയ്യൂ എന്ന് നിര്‍ദ്ദേശം നല്‍കിയാല്‍ വാഹനം ഓട്ടോമാറ്റിക്കായി വയര്‍ലെസ് ചാര്‍ജിംഗ് സ്റ്റേഷനിലേക്ക് പോയ്ക്കോളും. തുടര്‍ന്ന് പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യപ്പെടുന്ന വാഹനം എവിപിഎസ് സംവിധാനം ഉപയോഗിച്ച് ഒഴിവുള്ള മറ്റൊരു പാര്‍ക്കിംഗ് ഇടത്തിലേക്ക് മാറ്റും. അങ്ങനെ ചാര്‍ജ് ചെയ്യാന്‍ കാത്തിരിക്കുന്ന മറ്റ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഒഴിവുള്ള ഇടങ്ങളില്‍ കയറി വയര്‍ലെസ് ചാര്‍ജിംഗ് ചെയ്യാം. ഡ്രൈവര്‍ തിരികെ വിളിച്ചാല്‍, വാഹനം തന്നെ ഡ്രൈവറുടെ അടുത്തെത്തും. മറ്റാരുടെയും സഹായമില്ലാതെ വയര്‍ലെസ്സായി ചാര്‍ജ് ചെയ്യാനും പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യപ്പെട്ട വാഹനങ്ങള്‍ പാര്‍ക്കിംഗ് ഇടത്തിലേക്ക്…

Read More

ഷവോമി റെഡ്മീയിലെ ഏറ്റവും പുതിയ ഫോണുകള്‍ എത്തുന്നു

ഷവോമി റെഡ്മീയിലെ ഏറ്റവും പുതിയ ഫോണുകള്‍ എത്തുന്നു

  ബിജിംഗ്; ഷവോമിയുടെ റെഡ്മീ പരമ്പരയിലെ ഏറ്റവും പുതിയ ഫോണുകള്‍ ജനുവരി 10ന് പുറത്തിറങ്ങും. ചൈനയില്‍ ആയിരിക്കും ആദ്യം ഫോണുകള്‍ എത്തുക. ഷവോമി റെഡ്മീയുടെ പ്രോഡക്ട് ലൈന്‍ പ്രകാരം പുറത്തിറങ്ങുന്ന ഫോണുകള്‍ എംഐ റെഡ്മീ 7, റെഡ്മീ നോട്ട് 7 ആയിരിക്കും എന്നാണ് സൂചന. എന്നാല്‍ ഒപ്പം റെഡ്മീ X എന്ന പേരും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. ഈ ഫോണുകളുടെ പ്രധാന പ്രത്യേകതകളും വിലയും മറ്റും ചൈനീസ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ക്യാമറയിലാണ് ഈ ഫോണ്‍ ഏറ്റവും വലിയ പ്രത്യേകത ഒളിപ്പിച്ച് വച്ചിരിക്കുന്നത് എന്നാണ് ഷവോമിയുടെ തന്നെ ഉന്നതവൃത്തങ്ങള്‍ ചെയ്ത ട്വീറ്റ് വ്യക്തമാക്കുന്നു. 48 എംപി പിന്‍ക്യാമറയായിരിക്കും ഈ ഫോണിന് ഉണ്ടാകുക. പിന്നീലെ ക്യാമറ എഐ ഡ്യൂവല്‍ സെറ്റപ്പിലായിരിക്കും. ഷവോമിയുടെ ആദ്യത്തെ 48 എംപി ക്യാമറ ഫോണ്‍ ആയിരിക്കും ഇത്. മൂന്ന് കളറുകളിലാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത്. ബ്ലാക്ക്,…

Read More

മഞ്ജു ശബരിമലയില്‍ ദര്‍ശനം നടത്തിയത് പോലീസിന്റെ സഹായമില്ലാതെ, 39കാരിയുടെ ക്ഷേത്രപ്രവേശനം ഇങ്ങനെ

മഞ്ജു ശബരിമലയില്‍ ദര്‍ശനം നടത്തിയത് പോലീസിന്റെ സഹായമില്ലാതെ, 39കാരിയുടെ ക്ഷേത്രപ്രവേശനം ഇങ്ങനെ

പത്തനംതിട്ട: മല കയറിയത് പൊലീസ് സംരക്ഷണമില്ലാതെയെന്ന് കേരള ദളിത് മഹിള ഫെഡറേഷന്‍ നേതാവ് മഞ്ജു. നടപ്പന്തലിലൂടെ നടന്ന് പതിനെട്ടാം പടി കയറി ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് മഞ്ജു പറഞ്ഞു. നവോത്ഥാന കേരളം ശബരിമലയിലേക്ക് ഓണ്‍ലൈന്‍ ഗ്രൂപ്പിന്റെ സഹായം തനിക്കുണ്ടായിരുന്നു. അയ്യപ്പനില്‍ സമര്‍പ്പിച്ചായിരുന്നു ശബരിമല യാത്ര തൃശൂരില്‍ നിന്ന് തിരിച്ചത്. ആരുടേയും പ്രതിഷേധം വഴിയില്‍ ഉണ്ടായില്ല. ആചാരസംരക്ഷകര്‍ എന്നുപറഞ്ഞ് ശബരിമലയില്‍ നില്‍ക്കുന്നവരുടെ പിന്തുണ പോലും തനിക്ക് കിട്ടി. പൂജാദ്രവ്യങ്ങള്‍ എവിടെയാണ് സമര്‍പ്പിക്കേണ്ടത് എന്ന് അറിയില്ലായിരുന്നു. അവിലും മലരും ഭസ്മവും മഞ്ഞള്‍പ്പൊടിയും നെയ്‌ത്തേങ്ങയുമൊക്കെ എവിടെയാണ് സമര്‍പ്പിക്കേണ്ടത് എന്ന് ശബരിമലയില്‍ ഉണ്ടായിരുന്ന മറ്റ് ഭക്തര്‍ പറഞ്ഞുതന്നുവെന്നും മഞ്ജു പറഞ്ഞു. മഞ്ജു ഇതിനു മുന്‍പും ശബരിമല ദര്‍ശനം നടത്താന്‍ ആഗ്രഹം അറിയിച്ച് എത്തിയിരുന്നു. വലിയ പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും നേരിടാനിടയുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചും പൊലീസ് മഞ്ജുവിനോട് വിശദീകരിച്ചതോടെ പിന്തിരിയുകയായിരുന്നു. പൊലീസിനെ അറിയിക്കാതെ രഹസ്യമായായിരുന്നു ഇന്നലത്തെ…

Read More

സ്‌നേഹ സംഗീതത്തില്‍ അതിര്‍ത്തികള്‍ മായിച്ചു, മുത്തച്ഛന്റെ ശിഷ്യത്വത്തില്‍ ബുള്‍ ബുളില്‍ മാന്ത്രിക സംഗീതം ഒരുക്കി ഏഞ്ചലിന്‍ മരിയ ഏബിള്‍ എന്ന കൊച്ചുമിടുക്കി

സ്‌നേഹ സംഗീതത്തില്‍ അതിര്‍ത്തികള്‍ മായിച്ചു, മുത്തച്ഛന്റെ ശിഷ്യത്വത്തില്‍  ബുള്‍ ബുളില്‍ മാന്ത്രിക സംഗീതം ഒരുക്കി ഏഞ്ചലിന്‍ മരിയ ഏബിള്‍ എന്ന കൊച്ചുമിടുക്കി

ബുള്‍ ബുള്‍ എന്ന സംഗീത ഉപകരണത്തെ പറ്റി അധികമാരും കേട്ടുകാണില്ല, നല്ല കൈവഴക്കം ഉണ്ടെകില്‍ മാത്രമേ ഈ ഉപകരണത്തെ നിയന്ത്രത്തിലാക്കാന്‍ സാധിക്കു. ”ബുള്‍ബുള്‍ ‘ എന്ന സംഗീത ഉപകരണ വായനയുമായി എറണാകുളം ജില്ലയിലെ കോതമംഗലം സ്വദേശിനിയായ കൊച്ചു മിടുക്കി ഏവര്‍ക്കും പ്രിയങ്കരിയാകുന്നു. നോര്‍ത്ത് ഇന്ത്യയിലും, പാക്കിസ്ഥാനിലും പ്രചാരത്തിലുള്ള സംഗീത ഉപകരണമാണ് ബുള്‍ബുള്‍. കൈവഴക്കം കൊണ്ടും , നിയന്ത്രണം കൊണ്ടും ഈ ഉപകരണത്തെ കൈയ്യടക്കത്തില്‍ ആക്കിയിരിക്കുകയാണ് ഏഴു വയസുകാരി ഏഞ്ചലിന്‍ മരിയ ഏബിള്‍. പഞ്ചാബിലും, ചില ഉത്തരേന്ത്യന്‍ സംസഥാനങ്ങളിലും പ്രചാരത്തിലുള്ള ബുള്‍ ബുള്‍ മറ്റു രാജ്യങ്ങളിലും നേര്‍ത്ത വ്യത്യാസത്തോടെ പ്രചാരത്തിലുണ്ട്. സംഗീതം പൊഴിക്കുന്ന ബുള്‍ ബുള്‍ എന്ന കിളിയില്‍ നിന്നാണ് ഈ പേര് ഈ ഉപകരണത്തിന് കിട്ടിയത്. പിയാനോയിലേതുപോലെ കീകളും, ഗിറ്റാറിന്റെതുപോലെ സ്ട്രിങ്ങുകളുമാണ് ബുള്‍ ബുള്‍ നു. ജപ്പാന്‍ ബാന്‍ജോ, ഇന്ത്യന്‍ ബാന്‍ജോ എന്നീ പേരുകളും ബുള്‍ ബലിനുണ്ട്….

Read More