മഹിള കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ട്രാന്‍സ്ജന്‍ഡര്‍ ആക്ടിവിസ്റ്റ്

മഹിള കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ട്രാന്‍സ്ജന്‍ഡര്‍ ആക്ടിവിസ്റ്റ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാരവാഹിത്വത്തില്‍ ആദ്യമായി ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ സാന്നിധ്യം. ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അപ്‌സര റെഡ്ഡിയെ മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായാണു നിയമിച്ചത്. 134 വര്‍ഷത്തെ കോണ്‍ഗ്രസ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനയുടെ പ്രധാന ചുമതലകളിലെത്തുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോടൊപ്പം അപ്‌സര നില്‍ക്കുന്ന ഫോട്ടോയുള്‍പ്പെടെ ട്വീറ്റ് ചെയ്താണ് പാര്‍ട്ടി വിവരം പുറത്തുവിട്ടത്. മുന്‍ മാധ്യമ പ്രവര്‍ത്തക കൂടിയായ അപ്‌സര 2016 മേയില്‍ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തില്‍ അംഗത്വമെടുത്തിരുന്നു. ജയലളിതയുടെ മരണത്തിനുശേഷം ശശികല പക്ഷത്തിനൊപ്പമാണ് അപ്‌സര നിന്നത്. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add‘എന്ന് സന്ദേശം അയക്കു

Read More

സാമ്പത്തിക സംവരണ ബില്‍ ലോക്‌സഭ പാസാക്കി

സാമ്പത്തിക സംവരണ ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: കോണ്‍ഗ്രസും സിപിഎമ്മും അടക്കം പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെ സാമ്പത്തിക സംവരണ ബില്‍ ലോക്‌സഭ പാസാക്കി. ബില്ലിനെ 323 പേര്‍ അനുകൂലിച്ചപ്പോള്‍ മുസ്ലിം ലീഗിന്റെ അംഗമുള്‍പ്പെടെ മൂന്നു പേര്‍ മാത്രമാണ് എതിര്‍ത്തത്. ബില്ലിനെ ശക്തമായി എതിര്‍ത്ത അണ്ണാഡിംഎംകെ ബഹിഷ്‌ക്കരിച്ചതോടെ കാര്യമായ എതിര്‍പ്പില്ലാതെ ബില്‍ പാസായി. ഭരണഘടനാ ഭേദഗതിയായതിനാല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമായിരിക്കെ വലിയ ഭൂരിപക്ഷത്തിലാണ് ബില്‍ പാസായത്. എരുമേലി വാവരുപള്ളിയില്‍ സ്ത്രീകള്‍ക്കു വിലക്കില്ല, പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതം – പള്ളിക്കമ്മറ്റി ബില്ലിന്റെ അന്തസത്തയോട് എതിര്‍പ്പുണ്ടെന്നു തുടക്കത്തില്‍ പറഞ്ഞ സിപിഎം പൂര്‍ണമായും പിന്തുണയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. സാമ്പത്തിക സംവരണ ബില്ല് രാഷ്ട്രീയ തന്ത്രം മാത്രമാണെന്നായിരുന്നു സിപിഎം പോളിറ്റ് ബ്യൂറോയുടെ വിമര്‍ശനം. സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിട്ട ശേഷം സമയമെടുത്ത് ബില്ല് അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസും ഒടുക്കം ചുവടുമാറ്റി. ഭരണ-പ്രതിപക്ഷ അംഗങ്ങളെല്ലാം ഒന്നയാതോടെ ബില്‍ അനായാസേന പാസായി. പ്രതിപക്ഷ കക്ഷികള്‍ക്ക്…

Read More

പുതുചരിത്രമെഴുതാന്‍ സൗദി, സൗദി വനിതകളും എയര്‍ഹോസ്റ്റസുമാരാകുന്നു

പുതുചരിത്രമെഴുതാന്‍ സൗദി, സൗദി വനിതകളും എയര്‍ഹോസ്റ്റസുമാരാകുന്നു

റിയാദ്: ചരിത്രത്തില്‍ ആദ്യമായി സൗദി വനിതകളും ഇനി എയര്‍ ഹോസ്റ്റസുമാരാകും. ഫ്‌ലൈനാസ് എയര്‍ലൈന്‍സിലാണ് സൗദി വനിതകളുടെ ആദ്യ സംഘം ഉടന്‍ ജോലിയില്‍ പ്രവേശിക്കുക. ഇവരുടെ പരിശീലനം പുരോഗമിക്കുകയാണ്. ഈ മാസം തന്നെ വനിതകള്‍ ജോലിയില്‍ പ്രവേശിക്കും. വ്യോമയാന മേഖലയിലെ തൊഴിലുകള്‍ സ്വദേശി വത്കരിക്കുകയും സ്ത്രീകള്‍ക്ക് കൂടുതല്‍ ജോലി നല്‍കി ശാക്തീകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് തീരുമാനം. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ സൗദി വനിതകള്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കേണ്ടതുണ്ടെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വ്യോമയാന രംഗത്തെ തൊഴിലുകള്‍ സ്വദേശിവത്കരിക്കുന്ന ആദ്യത്തെ കമ്പനിയായി മാറിയിരിക്കുകയാണ് ഫ്‌ലൈനാസ്. സ്ത്രീകളില്‍ നിന്നും പുരുഷന്മാരില്‍ നിന്നും 300 പേരെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കി നിയമിക്കാനായിരുന്നു തീരുമാനം. യൂണിഫോമും ജോലി സമയവും സൗദിയുടെ പാരമ്പര്യത്തിന് അനുസൃതമായതും സ്ത്രീകള്‍ക്ക് പരിഗണന നല്‍കുന്നതുമായിരിക്കും.   കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add‘എന്ന് സന്ദേശം അയക്കു

Read More

എരുമേലി വാവരുപള്ളിയില്‍ സ്ത്രീകള്‍ക്കു വിലക്കില്ല, പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതം – പള്ളിക്കമ്മറ്റി

എരുമേലി വാവരുപള്ളിയില്‍ സ്ത്രീകള്‍ക്കു വിലക്കില്ല, പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതം – പള്ളിക്കമ്മറ്റി

പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തിന്റെ ഭാഗമായ എരുമേലി വാവര്‍ പള്ളിയില്‍ സ്ത്രീകള്‍ സന്ദര്‍ശിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മഹല്ല് കമ്മിറ്റി. എരുമേലി പള്ളിയില്‍ ദര്‍ശനം നടത്തുകയും പള്ളിയെ വലംവച്ച് നേര്‍ച്ച കാഴ്ചകള്‍ സമര്‍പ്പിച്ച തിരിച്ചുപോവുകയാണ് പതിവ്. അതിനുള്ള എല്ലാ സൗകര്യവും ഈ വര്‍ഷവും ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്ക് അടക്കം ഇതില്‍ ഒരു തടസ്സവുമില്ല. പ്രായപരിധിയും നിശ്ചയിട്ടില്ല. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പള്ളിയ്ക്കുള്ളില്‍ പ്രവേശിക്കേണ്ട ഒരാവശ്യവും ഇതുവരെ വന്നിട്ടുമില്ല. ഒരു തീര്‍ഥാടകനും ആവശ്യപ്പെട്ടിട്ടുമില്ലെന്ന് മഹല്ല് കമ്മിറ്റി പ്രസിഡന്റ് അഡ്വ.പി.എച്ച് ഷാജഹാന്‍ പ്രതികരിച്ചു. ശബരിമല യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ നടക്കുന്ന പ്രചാരണങ്ങളില്‍ വ്യക്തത വരുത്തി കൊണ്ടാണ് മഹല്ല് കമ്മിറ്റി നിലപാട് വ്യക്തമാക്കി. എരുമേലി പള്ളിയില്‍ കയറാന്‍ എത്തിയ പാലക്കാട് ഹിന്ദു മക്കള്‍ കക്ഷിയുടെ മൂന്നു സ്ത്രീകള്‍ അടക്കം ആറു പേരെ പോലീസ് അറസ്റ്റു ചെയ്തതിനു പിന്നാലെയാണ് വാവര്‍…

Read More

സുസുക്കി ജിക്‌സര്‍ 250 ഇന്ത്യയിലേക്ക് വരുന്നു

സുസുക്കി ജിക്‌സര്‍ 250 ഇന്ത്യയിലേക്ക് വരുന്നു

പുതിയ സുസുക്കി ജിക്സര്‍ 250 ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. 300 സിസിക്ക് താഴെയുള്ള ബൈക്കുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറുന്ന സാഹചര്യത്തിലാണ് സ്പോര്‍ടി ഭാവമുള്ള ജിക്സര്‍ 250 ജാപ്പനീസ് ബൈക്ക് നിര്‍മ്മാതാക്കളായ സുസുക്കി അവതരിപ്പിക്കാനൊരുങ്ങുന്നത്. 14.6 bhp കരുത്തും 14 Nm torque ഉം സൃഷ്ടിക്കാന്‍ കഴിവുള്ള 155 സിസി എഞ്ചിനാണ് നിലവിലെ ജിക്സറുകളുടെ ഹൃദയം. രാജ്യാന്തര വിപണിയില്‍ കമ്പനി അവതരിപ്പിക്കുന്ന GSX-250R സൂപ്പര്‍സ്പോര്‍ട്സ് ബൈക്കില്‍ ഇരട്ട സിലിണ്ടറുള്ള എഞ്ചിനാണ് ഇടംപിടിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെത്തുമ്പോള്‍ ലിക്വിഡ് കൂളിംഗ് സംവിധാനമുള്ള 250 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാകും പുതിയ ജിക്‌സര്‍ 250 ന്റെ ഹൃദയമെന്നാണ് റിപ്പോര്‍ട്ടുകള്‍. 22 മുതല്‍ 25 bhp വരെ കരുത്ത് ഈ എഞ്ചിന്‍ സൃഷ്ടിക്കും. ആറു സ്പീഡ് ഗിയര്‍ബോക്‌സായിരിക്കും ട്രാന്‍സ്മിഷന്‍. ഇരുടയറുകളിലും ഡിസ്‌ക് ബ്രേക്കുകള്‍ക്ക് സാധ്യയതയുണ്ട്. ഒറ്റ ചാനല്‍ എബിഎസാവും ബൈക്കില്‍ നല്‍കിയേക്കുക. യമഹ FZ25…

Read More

അഗസ്ത്യാര്‍കൂടത്തിലേക്ക് വനിതകളുടെ പ്രവേശനം ആചാരലംഘനം, ആദിവാസി മഹാസഭ പ്രതിരോധിക്കും

അഗസ്ത്യാര്‍കൂടത്തിലേക്ക് വനിതകളുടെ പ്രവേശനം ആചാരലംഘനം, ആദിവാസി മഹാസഭ പ്രതിരോധിക്കും

തിരുവനന്തപുരം: അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ കയറുന്നത് തടയുമെന്ന് ആദിവാസി മഹാസഭ. ആദിവാസി മഹാസഭയുടെ കീഴിലുള്ള സ്ത്രീകളെ ഇറക്കി പ്രതിരോധിക്കാനാണ് നീക്കം. അഗസ്ത്യ മലയിലേക്ക് സ്ത്രീകള്‍ കയറുന്നത് ആചാര ലംഘനമാണെന്ന് ആദിവാസി മഹാസഭ ആരോപിച്ചു. അഗസ്ത്യാര്‍കൂട യാത്ര തുടങ്ങുന്ന 14ന് ബോണക്കാട് സ്ത്രീകളുടെ പ്രതിഷേധ യജ്ഞം സംഘടിപ്പിക്കും. സ്ത്രീകള്‍ക്ക് യാത്രാനുമതി നല്‍കിയ ഉത്തരവിനെതിരെ നിയമനടപടി സ്വീകരിക്കാനും സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെടാനും ആദിവാസി മഹാസഭ ആലോചിക്കുന്നുണ്ട്. നിരവധി സ്ത്രീകളാണ് അഗസ്ത്യാര്‍കൂട യാത്രയ്ക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോടതി ഉത്തരവ് നിലവിലുള്ളതിനാല്‍ വനംവകുപ്പിന് ഇവരെ തടയാനാകില്ല. എന്നാല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സര്‍ക്കാര്‍ കനത്ത സുരക്ഷ ഒരുക്കും. പ്രതിഷേധത്തിന്റെ പേരില്‍ പിന്‍മാറില്ലെന്ന് രജിസ്റ്റര്‍ ചെയ്ത സ്ത്രീകള്‍ വ്യക്തമാക്കി. അഗസ്ത്യ മലയുടെ അടിവാരത്ത് 27 സെറ്റില്‍മെന്റുകളിലായി 1500 ആദിവാസി വിഭാഗക്കാര്‍ താമസിക്കുന്നുണ്ട്. ഇവിടെയുള്ള സ്ത്രീകളാരും ഇതുവരെ അഗസ്ത്യ മലയില്‍ കയറിട്ടില്ല. അഗസ്ത്യാര്‍കൂടത്തിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെതിരെ കാണി…

Read More

ഗാഡ്ജറ്റ് പ്രിയരുടെ ശ്രദ്ധക്ക്, റിയല്‍മീയോ ഡെയ്‌സ് തുടങ്ങിയിട്ടുണ്ട്

ഗാഡ്ജറ്റ് പ്രിയരുടെ ശ്രദ്ധക്ക്, റിയല്‍മീയോ ഡെയ്‌സ് തുടങ്ങിയിട്ടുണ്ട്

ഉപഭോക്താക്കള്‍ക്കായി പുതുവര്‍ഷത്തില്‍ ‘റിയല്‍മി യോ!ഡെയ്സ്’ അവതരിപ്പിച്ച് റിയല്‍മി. ജനുവരി ഏഴിന് ആരംഭിച്ച് ജനുവരി ഒന്‍പതിന് റിയല്‍മി യോ!ഡെയ്സ് അവസാനിക്കും. ആമസോണ്‍, ഫ്‌ലിപ്ക്കാര്‍ട്ട്, റിയല്‍മിയുടെ ഓണ്‍ലൈന്‍ സ്റ്റോറിലുമാണ് റിയല്‍മി യോ!ഡെയ്സ് വില്‍പ്പന നടക്കുന്നത്. ഫ്‌ലിപ്ക്കാര്‍ട്ട് പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് 1000 രൂപയുടെ ഇളവ് നല്‍കുന്നുണ്ട്. ആമസോണിലൂടെ റിയല്‍മി ഫോണ്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് പഴയ സ്മാര്‍ട്ട്‌ഫോണ്‍ എക്സ്‌ചെയിഞ്ചിലൂടെ 1000 രൂപയുടെ ഇളവും നേടാനാകും. റിയല്‍മി യു1 4ജിബി റാം/64ജിബി സ്റ്റോറേജ് വേരിയെന്റ്, റിയല്‍മി യു1 ഫെയറി ഗോള്‍ഡും വില്‍പ്പന കാലയളവില്‍ ലഭിക്കും. മാത്രമല്ല, റിയല്‍മി ബഡ്സ് ഇയര്‍ഫോണ്‍, റിയല്‍മി ബാക്ക്പാക്ക്, മറ്റ് ആക്സസ്സറികള്‍ എന്നിവയും സ്വന്തമാക്കാം. റിയല്‍മി 2, റിയല്‍മി സി1, റിയല്‍മി യു1 , റിയല്‍മി 2 പ്രോ എന്നീ സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പ്പനയും റിയല്‍മി യോ!ഡെയ്സിലുണ്ട്. റിയല്‍മി യോ!ഡെയ്സ് കാലയളവില്‍ റിയല്‍മിയുടെ ഔദ്യോഗിക ഇ-സ്റ്റോറിലൂടെ റിയല്‍മി യു1 വാങ്ങുന്ന ആദ്യ…

Read More

മാര്‍ട്ടിനെല്ലി – വാട്‌സാപ്പിനു പുതിയ വില്ലന്‍

മാര്‍ട്ടിനെല്ലി – വാട്‌സാപ്പിനു പുതിയ വില്ലന്‍

ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്സാപ്പ് വീണ്ടും കുഴപ്പമുണ്ടാക്കുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക്. വാട്സാപ്പ് ഗോള്‍ഡ് അപ്ഡേറ്റുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു സന്ദേശമാണ് തലവേദന സൃഷ്ടിക്കുന്നത്. വാട്സാപ്പ് വഴി പ്രചരിക്കുന്ന ഈ ലിങ്ക് 2016-ല്‍ ഒന്നു വന്നു പോയതാണ്. വാട്സാപ്പ് ഗോള്‍ഡ് എന്ന പേരില്‍ വാട്സാപ്പിന്റെ വ്യാജപതിപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടുള്ള മെസേജായിരുന്നു അത്. അന്ന് സന്ദേശത്തിനൊപ്പം ഒരു ലിങ്കും ഉണ്ടായിരുന്നു. ഇതു വഴി മാല്‍വെയര്‍ പ്രചരിക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും മറ്റൊരു രൂപത്തില്‍ ഇത് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ലിങ്കിന് പകരം വിഡിയോ ആണെന്ന വ്യത്യാസം മാത്രമാണുള്ളത്. ഒരു വിഡിയോയെക്കുറിച്ചുള്ള മുന്നറിയിപ്പിന്റെ രൂപത്തിലുള്ള മെസേജ് ആയിട്ടാണ് എത്തിയിരിക്കുന്നത്. മാര്‍ട്ടിനെല്ലി എന്ന പേരില്‍ നിങ്ങളുടെ വാട്സാപ്പില്‍ പ്രത്യക്ഷപ്പെടുന്ന വിഡിയോ ഒരു മാല്‍വെയര്‍ ആണെന്നും അത് പ്ലേ ചെയ്ത് പത്തു നിമിഷങ്ങള്‍ക്കുള്ളില്‍ ഫോണ്‍ ഹാക്ക് ചെയ്യുമെന്നുമായിരിക്കും മെസേജ്. വാട്സാപ്പ് ഗോള്‍ഡ് അപ്ഡേറ്റ്…

Read More

പബ്ജി ഭ്രാന്തന്മാര്‍ക്കു സന്തോഷവാര്‍ത്ത, പുതിയ വാഹനങ്ങളും ആയുധങ്ങളുമായി സൂപ്പര്‍ അപ്‌ഡേറ്റ്

പബ്ജി ഭ്രാന്തന്മാര്‍ക്കു സന്തോഷവാര്‍ത്ത, പുതിയ വാഹനങ്ങളും ആയുധങ്ങളുമായി സൂപ്പര്‍ അപ്‌ഡേറ്റ്

പബ്ജി വീഡിയോ ഗെയിമില്‍ പുതിയ അപ്ഡേറ്റ് എത്തിയെന്ന് റിപ്പോര്‍ട്ട്. ഈ അപ്ഡേറ്റില്‍ പുതിയ വാഹനങ്ങളും ആയുധങ്ങളും ലഭിക്കും. പബ്ജി മൊബൈലിന്റെ 0.10.5 അപ്‌ഡേറ്റിലാണ് ഈ സൗകര്യങ്ങള്‍ ലഭിക്കുക. ജി36 സി എസ്.എം.ജി, പിപി-19 ബൈസണ്‍ എസ്എംജി, എംകെ47 മ്യൂട്ടന്റ് അസോള്‍ട്ട് റൈഫിള്‍ എന്നിവയാണ് പുതിയതായി ചേര്‍ത്ത ആയുധങ്ങള്‍. പുതിയ സ്നോ ബൈക്ക്, തുക്സായ് (ഓട്ടോറിക്ഷ) എന്നിവയാണ് പുതിയതായി ചേര്‍ക്കുന്ന വാഹനങ്ങള്‍. പകല്‍, നിലാവ്, മഞ്ഞ് പോലുള്ള കാലാവസ്ഥകളും വികെന്റി സ്നോമാപ്പില്‍ ലഭിക്കും. പുതിയ അപ്ഡേറ്റില്‍ കാലടിപ്പാടുകള്‍ പിന്തുടരാനുള്ള സൗകര്യവും ലഭ്യമാണ്. ഇതുവഴി ഗെയിമില്‍ വികെന്റി മാപ്പില്‍ മറ്റുള്ളവരുടെ കാലടിപ്പാടുകള്‍ പിന്തുടര്‍ന്ന് പോവാന്‍ കളിക്കാര്‍ക്ക് സാധിക്കും. പേഴ്സണല്‍ കംപ്യൂട്ടറിലും ഗെയിം കണ്‍സോള്‍ പതിപ്പുകളിലും ഇത് ലഭ്യമാണ്. ഫസ്റ്റ് പേഴ്സന്‍ പെഴ്സ്പെക്റ്റീവ് അഥവാ പിപിപി സൗകര്യം വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ലഭ്യമാവും.   കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന…

Read More

ഹൃത്വിക് റോഷന്റെ പിതാവിന് കാന്‍സര്‍, ഹൃത്വികിന്റെ വികാര നിര്‍ഭരമായ കുറിപ്പ്

ഹൃത്വിക് റോഷന്റെ പിതാവിന് കാന്‍സര്‍, ഹൃത്വികിന്റെ വികാര നിര്‍ഭരമായ കുറിപ്പ്

നടന്‍ ഹൃത്വിക്ക് റോഷന്റെ പിതാവും ബോളിവുഡ് സംവിധായകനും നിര്‍മാതാവും നടനുമായ രാകേഷ് റോഷന് ക്യാന്‍സര്‍ സ്ഥിരീകരിച്ചു. ഹൃത്വിക്ക് തന്നെയാണ് അച്ഛന് തൊണ്ടയില്‍ ക്യാന്‍സര്‍ കണ്ടെത്തിയ കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. രോഗം പ്രാരംഭഘട്ടത്തില്‍ ആണെന്ന് വ്യക്തമാക്കി അച്ഛനൊപ്പമുളള ഒരു ചിത്രത്തോടുകൂടി വികാരനിര്‍ഭരമായ കുറിപ്പാണ് ഹൃതിക്ക് പങ്കുവച്ചിരിക്കുന്നത്. അച്ഛനോട് ഞാന്‍ ഇന്ന് രാവിലെ ഒരുമിച്ചൊരു ചിത്രം ചോദിച്ചു. ശസ്ത്രക്രിയ ദിവസവും അദ്ദേഹം തന്റെ ജിം മുടക്കില്ല എന്നെനിക്ക് അറിയാമായിരുന്നു. എനിക്കറിയാവുന്നതില്‍ വച്ചേറ്റവും കരുത്തനായ വ്യക്തിയാണ് അദ്ദേഹം. കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പാണ് അച്ഛന് തൊണ്ടയില്‍ ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തിയത്. പ്രാരംഭഘട്ടത്തിലാണ്. പക്ഷെ ഇന്ന് അദ്ദേഹം വലിയ ഉന്മേഷത്തിലാണ്, ക്യാന്‍സറിനെതിരെ പോരാടാനുള്ള ഉറച്ച തീരുമാനത്തിലാണ്. ഒരു കുടുംബമെന്ന നിലയ്ക്ക് അദ്ദേഹത്തെ പോലൊരാള്‍ ഞങ്ങളെ നയിക്കാന്‍ മുന്നിലുള്ളതില്‍ ഞങ്ങള്‍ ഭാഗ്യം ചെയ്തവരും അനുഗ്രഹീതരുമാണ്. ഹൃതിക് കുറിപ്പില്‍ പറയുന്നു. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍…

Read More