സാമ്പത്തിക സംവരണം – രാജ്യസഭ ശൈത്യകാല സമ്മേളനം നീട്ടി

സാമ്പത്തിക സംവരണം – രാജ്യസഭ ശൈത്യകാല സമ്മേളനം നീട്ടി

ന്യൂഡല്‍ഹി: രാജ്യസഭയുടെ ശൈത്യകാല സമ്മേളനം ബുധനാഴ്ച വരെ നീട്ടി. സാന്പത്തികമായി ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവര്‍ക്കു പത്തു ശതമാനം സംവരണം നല്‍കുന്ന ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കാമെന്ന പ്രതീക്ഷയിലാണ് നടപടി. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് സംവരണ ബില്‍ സംബന്ധിച്ചു തീരുമാനം കൈക്കൊണ്ടത്. പൊതുതെരഞ്ഞെടുപ്പിനു മാസങ്ങള്‍ ബാക്കിനില്‍ക്കെയാണു കേന്ദ്രസര്‍ക്കാരിന്റെ നടപടി. ഈ ബില്‍ കേന്ദ്രമന്ത്രി തവര്‍ ചന്ദ് ഗെലോട്ട് ചൊവ്വാഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കുമെന്നാണു കരുതപ്പെടുന്നത്.   ഭരണഘടനാ ഭേദഗതി ബില്‍ പാസാകണമെങ്കില്‍ സഭയില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ആവശ്യമാണ്. ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയില്‍ ഇല്ല. കേന്ദ്രത്തിന്റെ തീരുമാനം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനമുന്നയിച്ചു കഴിഞ്ഞു.   കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു

Read More

ഹരിവരാസനം പുരസ്‌കാരം പി സുശീലക്ക്, പുരസ്‌കാര സമര്‍പ്പണം മകരവിളക്കിനു നടക്കും

ഹരിവരാസനം പുരസ്‌കാരം പി സുശീലക്ക്,  പുരസ്‌കാര സമര്‍പ്പണം മകരവിളക്കിനു നടക്കും

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം ഗായിക പി. സുശീലയ്ക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് മകരവിളക്ക് ദിനമായ ജനുവരി 14-ന് സന്നിധാനത്തുവച്ച് സമ്മാനിക്കും. ഉന്നതാധികാര സമിതി അധ്യക്ഷന്‍ ജസ്റ്റീസ് സിരിജഗന്‍, ദേവസ്വം കമ്മീഷണര്‍ എന്‍. വാസു, ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ എന്നിവരടങ്ങിയ പുരസ്‌കാര നിര്‍ണയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.   2012 മുതലാണ് ഹരിവരാസനം പുരസ്‌കാരം നല്‍കിവരുന്നത്. കെ.ജെ. യേശുദാസ്, ജയന്‍ (ജയവിജയ), പി. ജയചന്ദ്രന്‍, എസ്.പി. ബാലസുബ്രഹ്മണ്യം, എം.ജി. ശ്രീകുമാര്‍, ഗംഗൈ അമരന്‍, കെ.എസ്. ചിത്ര എന്നിവര്‍ക്കാണു മുന്‍വര്‍ഷങ്ങളില്‍ ഹരിവരാസനം പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.   കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add‘ എന്ന് സന്ദേശം അയക്കു

Read More

മഞ്ഞില്‍ കുളിര്‍ന്ന് മൂന്നാര്‍, തണുത്തു വിറക്കാന്‍ സഞ്ചാരികളും…

മഞ്ഞില്‍ കുളിര്‍ന്ന് മൂന്നാര്‍, തണുത്തു വിറക്കാന്‍ സഞ്ചാരികളും…

അതിശൈത്യമെത്തിയ മൂന്നാറിലെ തണുപ്പ് ആസ്വദിക്കാന്‍ നൂറുകണക്കിനു സന്ദര്‍ശകരാണ് മൂന്നാറിലെത്തിക്കൊണ്ടിരിക്കുന്നത്. മൈനസ് മൂന്നു ഡിഗ്രി വരെയെത്തിയ തണുപ്പ് ആസ്വദിക്കാന്‍ വിദേശികളുള്‍പ്പെടെയുണ്ട്. പുതുവര്‍ഷപ്പിറ്റേന്നു പുലര്‍ച്ചെയാണ് തണുപ്പ് ഇത്തവണ കൂടുതല്‍ അനുഭവപ്പെട്ടത്. മീശപ്പുലിമല, ഓള്‍ഡ് ദേവികുളം, ഗൂഡാരവിള, ചെണ്ടുവര, സെലന്റ് വാലി, കുണ്ടള, കന്നിമല, നയമക്കാട് എന്നിവിടങ്ങളില്‍ മൈനസ് മൂന്നു ഡിഗ്രിയായിരുന്നു തണുപ്പ്. മാട്ടുപ്പെട്ടി, ലക്ഷ്മി, സെവന്‍മല, ചൊക്കനാട്, പഴയ മൂന്നാര്‍, മൂന്നാര്‍ ടൗണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മൈനസ് രണ്ട് ഡിഗ്രിവരെ തണുപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തി. പുല്‍മേടുകളില്‍ മലനിരകളിലും തേയിലച്ചെടികള്‍ക്കു മുകളിലും വീണുകിടക്കുന്ന മഞ്ഞുകണങ്ങളാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ചൊക്കനാട്, പഴയ മൂന്നാര്‍, ഹെഡ് വര്‍ക്‌സ് ഡാം എന്നിവിടങ്ങളിലാണ് ഏറ്റവുമധികം സന്ദര്‍ശകരെത്തുന്നത്.കനത്ത മഞ്ഞുവീഴ്ചയും തുടര്‍ന്നുള്ള ശക്തമായ വെയിലും തേയിലച്ചെടികള്‍ക്കു വിനയായി മാറുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഇലകളിലെ ഐസ് വെയിലേറ്റ് ഉരുകുന്‌പോള്‍ തേയില ഇലകളും കരിഞ്ഞുണങ്ങും. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305…

Read More

ദീപ നിശാന്ത് വീണ്ടും കവിതാമോഷണ വിവാദത്തില്‍, എന്നാല്‍ കടപ്പാട് വെക്കാതെ കവിത സോഷ്യല്‍മീഡിയയില്‍ ഉപയോഗിക്കുന്നതു സാധാരണമെന്ന് എഴുത്തുകാരി

ദീപ നിശാന്ത് വീണ്ടും കവിതാമോഷണ വിവാദത്തില്‍, എന്നാല്‍ കടപ്പാട് വെക്കാതെ കവിത സോഷ്യല്‍മീഡിയയില്‍ ഉപയോഗിക്കുന്നതു സാധാരണമെന്ന് എഴുത്തുകാരി

ഫെയ്സ്ബുക്ക് ബയോ ആയി കൊടുത്തിരിക്കുന്ന വരികള്‍ മോഷ്ടിച്ചതാണെന്ന ആരോപണത്തിന് മറുപടിയുമായി ദീപ നിശാന്ത് രംഗത്ത്. ”പട്ടടത്തീ കെട്ടുപോകിലും പോകട്ടെ മഴയത്ത് വേണം മടങ്ങാന്‍” എന്ന വരികളാണ് ദീപ നിശാന്ത് ഫെയ്സ്ബുക്ക് ബയോ ആയി നല്‍കിയിരുന്നത്. ഇത് കേരള വര്‍മ കോളജിലെ തന്നെ പൂര്‍വവിദ്യാര്‍ത്ഥി ആയ ശരത് ചന്ദ്രന്റെ വരികള്‍ അടിച്ചുമാറ്റിയതാണെന്നാണ് ആരോപണമുയര്‍ന്നത്. കേരള വര്‍മ കോളജിലെ തന്നെ പൂര്‍വ വിദ്യാര്‍ത്ഥിനിയായ സംഗീത സുഷമ സുബ്രഹ്മണ്യന്‍ ആണ് ആരോപണം ഉന്നയിച്ചത്. സുഷമയുടെ ഫേസ്ബുക്ക് പോസ്റ്റ് –  Deepa Nisanth teacher ഈ വരികള്‍ താങ്കളുടെ ബയോ ആയി കണ്ടത് കൊണ്ട് തന്നെ ആണ് ഞാന്‍ ഈ പോസ്റ്റ് ഇട്ടതു, ഞാന്‍ കേരളവര്മയില് പഠിക്കുമ്പോള്‍ കേട്ട് പരിചയിച്ച ഈ വരികള്‍ താങ്കളുടേത് അല്ലെന്നു എനിക്ക് ഉറപ്പായിരുന്നു . അത് ശരത് ചന്ദ്രന്‍ എഴുതിയതാണെന്ന് ഒരു ഉറപ്പിനാണ് ഞാന്‍ ഇവിടെ പോസ്റ്റ്…

Read More

മുഖത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഗ്ലിസറിന്‍

മുഖത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഗ്ലിസറിന്‍

സൗന്ദര്യ സംരക്ഷണത്തിന് അധികം ചിലവില്ലാതെ കണ്ടെത്താവുന്ന മാര്‍ഗമാണ് ഗ്ലിസറിന്‍. ചര്‍മ്മ കോശങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കാന്‍ ഗ്ലിസറിനു കഴിയും. അധിക എണ്ണമയം ഇല്ലാതാക്കുക, മുഖക്കുരുവും മൃതകോശങ്ങളും നീക്കം ചെയ്യുക തുടങ്ങി നിരവധി ഗുണങ്ങളാണ് ഗ്ലിസറിനുള്ളത്. എന്നാല്‍ മറ്റ് ബ്യൂട്ടി പ്രോഡക്റ്റുകളെ പോലെ തന്നെ കൈകളിലോ മറ്റോ ടെസ്റ്റ് ചെയ്തതിന് ശേഷം മാത്രമെ ഗ്ലിസറിനും ഉപയോഗിക്കാവൂ. ആദ്യം തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. ടവ്വല്‍ ഉപയോഗിച്ച് തുടച്ച ശേഷം പഞ്ഞി ഗ്ലീസറിനില്‍ മുക്കിയ ശേഷം മുഖം തുടയ്ക്കാം. കണ്ണുകളിലും ചുണ്ടിലും ആകാതെ ശ്രദ്ധിക്കണം. ഒരു ടീസ്പൂണ്‍ ഗ്ലീസറിനില്‍ മൂന്ന് ടീസ്പൂണ്‍ പാല് ചേര്‍ത്ത മിശ്രിതം രാത്രി കിടക്കുന്നതിന് മുമ്പ് മുഖത്ത് തേച്ച് രാവിലെ കഴുകി കളയാം. ടോണറായും ഉപയോഗിക്കാവുന്ന ഒന്നാണ് ഗ്ലിസറിന്‍. ഗ്ലിസറിനില്‍ അല്‍പം റോസ് വാട്ടര്‍ കൂടി ചേര്‍ത്ത് ടോണറായി ഉപയോഗിക്കാം. ഗ്ലിസറിനും തേനും ചേര്‍ത്ത മിശ്രിതം…

Read More

രണ്ട് ദിവസത്തെ പണിമുടക്ക്, സംസ്ഥാനത്തു സംഭവിക്കാന്‍ പോകുന്നത്

രണ്ട് ദിവസത്തെ പണിമുടക്ക്, സംസ്ഥാനത്തു സംഭവിക്കാന്‍ പോകുന്നത്

തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയന്‍ ഇന്ന് രാത്രി മുതല്‍ നടത്തുന്ന രണ്ടു ദിവസത്തെ പണിമുടക്കില്‍ സംസ്ഥാനത്ത് ജനജീവിതം സ്തംഭിക്കും. പ്രധാന യൂണിയനുകള്‍ അണിനിരക്കുന്ന പണിമുടക്ക് ഹര്‍ത്താലായി മാറാനാണ് സാധ്യത. സമരത്തിന് പിന്തുണയെന്നോണം സര്‍ക്കാര്‍ ഇതുവരെ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടില്ല. സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ഹര്‍ത്താലാകില്ലെന്ന് നേതാക്കള്‍ ഉറപ്പ് നല്‍കുമ്പോഴും ജനജീവിതം സാധാരണ നിലയിലാകില്ലെന്ന് ഉറപ്പാണ്. ബസ്, ഓട്ടോ, ടാക്‌സി സര്‍വീസുകള്‍ നിലയ്ക്കും. റെയില്‍വേ, എയര്‍പോര്‍ട്ട്, തുറമുഖം തുടങ്ങിയ മേഖലകളും പണിമുടക്കിന്റെ ഭാഗമാകും. കെ എസ് ആര്‍ ടി സിയിലെ പ്രമുഖ യൂണിയനുകളെല്ലാം പണിമുടിക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. റെയില്‍ ജീവനക്കാരില്‍ ബി എം എസ് ഒഴികെ തൊഴില്‍യൂണിയനുകളും പണിമുടക്കിന് അനുകൂലമാണ്. സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെയും മറ്റന്നാളും പ്രവൃത്തി ദിവസങ്ങളാണെങ്കിലും ബഹൂഭൂരിപക്ഷം അധ്യാപകരും ജീവനക്കാരും എത്തുമോയോന്നതില്‍ ആശങ്കയുണ്ട്. പണിമുടക്കിയാല്‍ കെഎസ്ആര്‍ടിസിക്ക് രണ്ടു ദിവസം കൊണ്ട് 12…

Read More

മടങ്ങി വരവിനൊരുങ്ങി മാഗി, സുപ്രീം കോടതി കേസ് റദ്ദാക്കി

മടങ്ങി വരവിനൊരുങ്ങി മാഗി, സുപ്രീം കോടതി കേസ് റദ്ദാക്കി

ന്യൂഡല്‍ഹി: മാഗി നൂഡില്‍സിനെ സംബന്ധിച്ച വിഷയത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് നെസ്ലെ ഇന്ത്യ സ്വാഗതം ചെയ്തു. ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ (എന്‍സിഡിആര്‍സി) രണ്ട് ഇടക്കാല ഉത്തരവുകള്‍ നെസ്ലെ ഇന്ത്യ 2015ല്‍ സുപ്രീംകോടതിയില്‍ ചോദ്യംചെയ്തിരുന്നു. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം സാമ്പിളുകള്‍ സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടി(സിഎഫ്ടിആര്‍ഐ)ലേക്ക് അയച്ചതിനെത്തുടര്‍ന്ന് ലഭിച്ച വിശകലന ഫലങ്ങളില്‍ നിന്നും, പ്രസ്തുത സാമ്പിളുകളില്‍ ഈയവും മറ്റ് അനുബന്ധ ഘടകങ്ങളും അനുവദീനമായ അളവുകളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് സുപ്രീം കോടതി കേസ് റദ്ദാക്കിയത്. കൂടാതെ, സിഎഫ്ടിആര്‍ഐയില്‍നിന്നു ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കണം എന്‍സിഡിആര്‍സിക്കു മുമ്പാകെയുള്ള ഈ വിഷയം കൈകാര്യം ചെയ്യേണ്ടതെന്ന് സുപ്രീംകോടതി നിര്‍ദേശിക്കുകയും ചെയ്തു. വിശ്വാസയോഗ്യമായ ഉത്പന്നങ്ങളാണ് തങ്ങളുടേതെന്നു ചൂണ്ടിക്കാട്ടിയുള്ള പരസ്യങ്ങള്‍ ഇറക്കാനൊരുങ്ങുകയാണ് നെസ്ലെ. ഇന്നലെ മുതല്‍ ഈ കാന്പയിന്‍ തുടങ്ങുകയും ചെയ്തു. മാഗി നൂഡില്‍സില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ ഈയം ഉണ്ടെന്നും രുചി കൂട്ടുന്ന…

Read More

ഗൗതമിയും ഒരു സംഘം വനിതകളും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം – വൃത്തം ചിത്രീകരണം തുടങ്ങി

ഗൗതമിയും ഒരു സംഘം വനിതകളും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം – വൃത്തം ചിത്രീകരണം തുടങ്ങി

നടി ഗൗതമി നായര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന വൃത്തം എന്ന ചിത്രത്തില്‍ വനിതകള്‍ക്ക് പ്രാമുഖ്യം. ചിത്രത്തിലെ സാങ്കേതിക പ്രവര്‍ത്തകരിലെ വനിതാ സന്നിധ്യം ശ്രദ്ധേയമാണ്. സംഗീതം, ശബ്ദസംവിധാനം, ഗാനരചന, ഛായാഗ്രഹണം, കലാസംവിധാനം, മേക്കപ്പ് എന്നീ രംഗങ്ങളിലെല്ലാം വനിതകളാണ്. ശരണ്യ ചന്ദറാണ് ചിത്രത്തിന്റെ കാമറ ചലിപ്പിക്കുന്നത്. അശ്വനി കാലേയാണ് കലാസംവിധാനം വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍ നിര്‍വഹിക്കുന്നു. മേക്കപ്പ് മിട്ടാ ആന്റണി, സിങ്ങ് സൗണ്ട് സവിതാ നമ്രത് എന്നിവരാണ്. ഡോ.എസ് നിര്‍മലാദേവിയാണ് ഗാനങ്ങള്‍ രചിച്ചത്. സംഗീതം- നേഹ എസ് നായര്‍. സണ്ണി വെയ്ന്‍ ആണ് വൃത്തത്തിലെ നായകന്‍. ട്രിവാന്‍ഡ്രം ടാക്കീസിന്റെ ബാനറില്‍ ഒലീവിയ സൈറ റൈജു ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add‘ എന്ന് സന്ദേശം അയക്കു

Read More

വാവര് പള്ളിയില്‍ പ്രവേശിക്കാനെത്തിയ സ്ത്രീകളെ അറസ്റ്റു ചെയ്തു

വാവര് പള്ളിയില്‍ പ്രവേശിക്കാനെത്തിയ സ്ത്രീകളെ അറസ്റ്റു ചെയ്തു

പാലക്കാട്: എരുമേലി വാവര് പള്ളിയില്‍ കയറാന്‍ എത്തിയ രണ്ട് യുവതികള്‍ കസ്റ്റഡിയില്‍. തമിഴ്‌നാട്ടില്‍ നിന്നെത്തിയ യുവതികളെയാണു പാലക്കാട് കൊഴിഞ്ഞാന്പാറയില്‍ കസ്റ്റഡിയില്‍ എടുത്തതെന്നാണു റിപ്പോര്‍ട്ട്. ഇവര്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. തമിഴ് മക്കള്‍ കക്ഷി എന്ന സംഘടനയില്‍പ്പെട്ടവരാണ് ഇവര്‍ എന്നാണു സൂചന. ഇവരെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പോലീസ് നല്‍കിയിട്ടില്ല. തമിഴ് മക്കള്‍ കക്ഷി എന്ന സംഘടന തമിഴ്‌നാട്ടിലെ തീവ്ര ഹിന്ദുസംഘടനയാണ്. ഇതേതുടര്‍ന്ന് വാവര് പള്ളിയില്‍ സുരക്ഷയ്ക്കായി കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add‘ എന്ന് സന്ദേശം അയക്കു

Read More

മണവാട്ടിയായൊരുങ്ങി അനുപമ പരമേശ്വരന്‍, ഫോട്ടോഷൂട്ട് വൈറല്‍

മണവാട്ടിയായൊരുങ്ങി അനുപമ പരമേശ്വരന്‍, ഫോട്ടോഷൂട്ട് വൈറല്‍

തെന്നിന്ത്യന്‍ സിനിമയില്‍ തുടര്‍ച്ചയായ വിജയചിത്രങ്ങളുമായി മുന്നേറുകയാണ് നടി അനുപമ പരമേശ്വരന്‍. അടുത്തിടെ അനുപമ നടത്തിയ ഒരു ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. വെഡ്ഡിംഗ് വോസ് മാഗസിനു വേണ്ടിയാണ് നടി ഫോട്ടോഷൂട്ട് നടത്തിയിരുന്നത്. മാഗസിന്റെ ഡിസംബര്‍ ലക്കം കവര്‍ ഗേളായിട്ടാണ് അനുപമ എത്തിയിരുന്നത്. വീഡിയോയില്‍ വിവാഹ ദിവസങ്ങള്‍ക്ക് സമാനമായി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് അനുപമ. തെലുങ്കില്‍ ഹലോ ഗുരു പ്രേമ കൊസമേ എന്ന ചിത്രമായിരുന്നു നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. ചിത്രത്തില്‍ റാം പോത്തിനേനിയുടെ നായികയായിട്ടാണ് അനുപമ എത്തിയിരുന്നത്. കന്നഡത്തില്‍ പൂനീത് രാജകുമാറിന്റെ നായികയായുളള നാട സര്‍വ്വബൌമയാണ് അനുപമയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിലാണ് നടി ഒടുവിലായി അഭിനയിച്ചിരുന്നത്. തമിഴില്‍ ധനുഷിന്റെ നായികയായി കൊടി എന്ന ചിത്രത്തിലും അനുപമ പരമേശ്വരന്‍ അഭിനയിച്ചിരുന്നു. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add‘…

Read More