ശബരിമല കര്‍മ സമിതി പിരിച്ചുവിടണമെന്ന് മന്ത്രി സുധാകരന്‍

ശബരിമല കര്‍മ സമിതി പിരിച്ചുവിടണമെന്ന് മന്ത്രി സുധാകരന്‍

കായംകുളം: ശബരിമല കര്‍മ സമിതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മന്ത്രി ജി സുധാകരന്‍. കേരളത്തില്‍ കര്‍മ സമിതിയുടെ പേരില്‍ നടത്തിക്കൊണ്ടിരിക്കുന്നത് ഫാസിസ്റ്റ് നടപടികള്‍ ആണെന്നും മന്ത്രി ആരോപിച്ചു. ഈ സംഘന ഒരു സാമൂഹ്യ വിരുദ്ധ സംഘടനയായി മാറിയെന്നും അതിനാല്‍ പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കായംകുളത്തെ ഗാന്ധി പ്രതിമ ഹര്‍ത്താല്‍ ദിനത്തില്‍ തകര്‍ത്തത് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനമാണ്. ഇവര്‍ ആഹ്വാനം ചെയ്യുന്ന ഹര്‍ത്താലുകള്‍ ഏറ്റെടുക്കേണ്ട ബാധ്യത സമൂഹത്തിനില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു

Read More

ഫോള്‍ഡബിള്‍ ഫോണ്‍ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഗൂഗിള്‍

ഫോള്‍ഡബിള്‍ ഫോണ്‍ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഗൂഗിള്‍

ഗൂഗിളിന്റെ ആരാധകര്‍ക്കായി ഫോള്‍ഡബിള്‍ ഫോണ്‍ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഗൂഗിള്‍. മടക്കാവുന്ന പിക്സല്‍ ഫോണ്‍ ആണ് 2020ല്‍ കമ്പനി പുറത്തിറക്കുന്നത്. വിപണിയില്‍ ഇനിമുതല്‍ 5ജി സ്മാര്‍ട്ട്ഫോണുകളായിരിക്കും സജീവമാകുമെന്നു മുന്ഡവിധിയിലാണ് പുതിയ ഹാന്‍ഡ്സെറ്റ് പുറത്തിറക്കാന്‍ ഗൂഗിള്‍ തയാറെടുക്കുന്നത്. ഏഴ് പുതിയ ഹാന്‍ഡ് സെറ്റുകളാണ് ഗൂഗിള്‍ അവതരിപ്പിക്കുക. ഇതില്‍ ഒന്നോ രണ്ടോ എണ്ണം മടക്കാവുന്നവായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കഴിഞ്ഞ നവംബറില്‍ നടന്ന ആന്‍ഡ്രോയിഡ് ഡെവ് ഉച്ചകോടിയില്‍ സാംസങ്ങും ഫോള്‍ഡബിള്‍ ഫോണ്‍ പുറത്തിറക്കുമെന്ന സൂചനകള്‍ ഉണ്ടായിരുന്നു. കൂടുതല്‍ വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു

Read More

സണ്ണി വെയ്‌ന്റെ ആദ്യതമിഴ് ചിത്രമായ ജിപ്സിയുടെ ട്രെയിലര്‍ പുറത്തിറങ്ങി; നായകന്‍ ജീവ

സണ്ണി വെയ്‌ന്റെ ആദ്യതമിഴ് ചിത്രമായ ജിപ്സിയുടെ ട്രെയിലര്‍ പുറത്തിറങ്ങി; നായകന്‍ ജീവ

സണ്ണി വെയ്‌ന്റെ തമിഴിലെ ആദ്യചിത്രമായ ജിപ്സിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. സണ്ണി വെയ്‌നൊപ്പം ചിത്രത്തില്‍ നായകനായി എത്തുന്നത് ജീവയാണ്. ദേശീയ പുരസ്‌കാരം നേടിയ ജോക്കറിന്റെ സംവിധായകന്‍ രാജു മുരുഗനാണ് ജിപ്സി സംവിധാനം ചെയ്യുന്നത്. ജീവ നായകനാകുമ്പോള്‍ സഖാവ് ബാലന്‍ എന്ന കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിക്കുന്നത്. സംവിധായകന്‍ രാജു മുരുഗന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ മലയാള സംവിധായകന്‍ ലാല്‍ ജോസും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു

Read More

സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗീയത പ്രചരിപ്പിച്ചാല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് ഡി.ജി.പിയുടെ

സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗീയത പ്രചരിപ്പിച്ചാല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് ഡി.ജി.പിയുടെ

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ മതവിദ്വേഷവും വര്‍ഗീയതയും നിറഞ്ഞ പോസ്റ്റുകള്‍ ഇടുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുകയും ഡിജിപി ലോക്നാഥ് ബെഹ്റ. സമൂഹമാധ്യമങ്ങളില്‍ മാത്രമല്ല മറ്റ് രീതില്‍കൂടി ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാലും അറസ്റ്റുള്‍പ്പടെ നേരിടേണ്ടി വരും. ഇത്തരത്തിലുള്ള സന്ദേശങ്ങളും പ്രസംഗങ്ങളും വീഡിയോയും വ്യാപകമായി പ്രചരിപ്പിക്കുന്നതായി പോലീസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതേസമയം, ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിന് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തുന്നതിന് നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ക്കു പിന്നിലുള്ളവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു

Read More