Bad chief minister of india…. ഗൂഗിള്‍ പറയുന്നു അത് പിണറായി വിജയന്‍ തന്നെ

Bad chief minister of india…. ഗൂഗിള്‍ പറയുന്നു അത് പിണറായി വിജയന്‍ തന്നെ

ഇന്ത്യയിലെ ഏറ്റവും മോശം മുഖ്യമന്ത്രിയായി ഗൂഗിള്‍ പറയുന്നത് കേരള മുഖ്യന്‍ പിണറായി വിജയനെയാണ്. നിലവിലെ ക്രമസമാധാന പ്രശ്‌നങ്ങളും ശബരിമല വിവാദവുമൊക്കെയാണ് കാരണം. ശബരിമല വിഷയത്തിലെ മുഖ്യന്റെ നിലപാടിനു പ്രത്യക്ഷത്തില്‍ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം നടന്ന സ്ത്രീ പ്രവേശനവും തുടര്‍ന്നുണ്ടായ അനിഷ്ഠ സംഭവങ്ങളുമാണ് മുഖ്യന്റെ സൈബര്‍ വാല്യുവിനെ ഇത്തരമൊരു നിലയിലാക്കിയത്. bad chief minister of india എന്ന ചോദ്യത്തിന് ഗൂഗിള്‍ തരുന്ന മറുപടി കാണാം.

Read More

ഇനിയും ഞങ്ങളെ ഉപദ്രവിക്കരുത്… തകര്‍ന്ന ബസുകളുമായി കെ എസ് ആര്‍ ടി സിയുടെ വിലാപയാത്ര

ഇനിയും ഞങ്ങളെ ഉപദ്രവിക്കരുത്… തകര്‍ന്ന ബസുകളുമായി കെ എസ് ആര്‍ ടി സിയുടെ വിലാപയാത്ര

തിരുവനന്തപുരം: ഹര്‍ത്താലില്‍ തുടര്‍ച്ചയായി ബസുകള്‍ക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി പ്രതിഷേധ റാലി നടത്തി. തിരുവനന്തപുരം കിഴക്കേകോട്ടയില്‍ നിന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലേക്കാണ് ജീവനക്കാര്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ബസുകളുമായി പ്രതിഷേധ റാലി നടത്തിയത്. റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് കെഎസ്ആര്‍ടിസിയെ അക്രമത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് എംഡി ടോമിന്‍ ജെ. തച്ചങ്കരി അഭ്യര്‍ത്ഥിച്ചു. സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് കെഎസ്ആര്‍ടിസിയ്ക്ക് നേരെയുള്ള അക്രമമെങ്കില്‍ ഇതിന്റെ നഷ്ടം വഹിക്കുന്നത് കെഎസ്ആര്‍ടിസി തന്നെയാണെന്നും തച്ചങ്കരി വ്യക്തമാക്കി. ശബരിമലയ വിഷയത്തെതുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ രണ്ടു ദിവസത്തിനിടെ 100 ബസുകളാണ് തകര്‍ക്കപ്പെട്ടത്. ഇതുവരെ നഷ്ടം 3.35 കോടി രൂപയാണെന്നും ടോമിന്‍ തച്ചങ്കരി പറഞ്ഞു. ബസുകള്‍ തകര്‍ക്കപ്പെട്ടതുമൂലം മാത്രമുണ്ടായ നഷ്ടമാണിത്. സര്‍വീസുകള്‍ മുടങ്ങുന്നതുമൂലം ഉണ്ടാകുന്ന നഷ്ടം കണക്കാക്കാന്‍ ദിവസങ്ങളെടുക്കുമെന്നും തച്ചങ്കരി കൂട്ടിച്ചേര്‍ത്തു.

Read More

ബി ജെ പി – സി പി എം അക്രമം: രമേശ് ചെന്നിത്തല ഗവര്‍ണ്ണറെ ഫോണില്‍ വിളിച്ച് ആശങ്ക അറിയിച്ചു.

ബി ജെ പി – സി പി എം അക്രമം: രമേശ് ചെന്നിത്തല ഗവര്‍ണ്ണറെ ഫോണില്‍ വിളിച്ച് ആശങ്ക അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം സി പി എം- ബി ജെ പി അക്രമം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണ്ണര്‍ പി സദാശിവത്തെ ഫോണില്‍ വിളിച്ച് ഉത്കണ്ഠ അറിയിച്ചു. സംസ്ഥാനത്ത് ക്രമസമാധാന നില പാടെ തകര്‍ന്നിരിക്കുകയാണ്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയും സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയും പരസ്പരം ഏറ്റുമുട്ടുകയും, അക്രമം അഴിച്ചുവിടുകയും ചെയ്യുകയാണെന്ന് രമേശ് ചെന്നിത്തല ഗവര്‍ണ്ണറെ അറിയിച്ചു. അതീവ ഗുരുതരമായ അവസ്ഥയാണിപ്പോള്‍ നിലനില്‍ക്കുന്നത്. അതിനാല്‍ ഈ പ്രശ്നത്തില്‍ ഇടപടെണമെന്ന് അദ്ദേഹം ഗവര്‍ണ്ണറോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയോട് സംസാരിച്ച് സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പ് വരുത്തുമെന്ന് ഗവര്‍ണ്ണര്‍ പ്രതിപക്ഷ നേതാവിന് പറഞ്ഞു.

Read More

ശബരിമല കര്‍മ്മസമിതി ഹര്‍ത്താല്‍ – മലപ്പുറത്ത് അവസ്ഥ ഇങ്ങനെ

ശബരിമല കര്‍മ്മസമിതി ഹര്‍ത്താല്‍ – മലപ്പുറത്ത് അവസ്ഥ ഇങ്ങനെ

മലപ്പുറം: ഹര്‍ത്താലിനെ തള്ളി മലപ്പുറം ജില്ലയിലെ മിക്കയിടങ്ങളിലും വ്യാപാരികള്‍ കടകള്‍ തുറന്നു. കടകളടപ്പിക്കാന്‍ ഹര്‍ത്താല്‍ അനുകൂലികളെത്തിയത് പലയിടങ്ങളിലും സംഘര്‍ഷത്തിന് ഇടയാക്കി. എടപ്പാളില്‍ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പൊലീസ് ലാത്തിവീശിയും ടിയര്‍ഗ്യാസ് പൊട്ടിച്ചുമാണ് പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചത്. പൊന്നാനിയിലും വളാഞ്ചേരിയിലും ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമം അഴിച്ചുവിടുന്നതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. പൊന്നാനിയില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തതു. ഇവിടെ സംഘര്‍ഷത്തില്‍ പൊലീസുകാരന് പരുക്കേറ്റു. ചമ്രവട്ടം ജംക് ഷനില്‍ തുറന്ന കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ഹര്‍ത്താലില്‍ വ്യാപക അക്രമം; 266 പേര്‍ കസ്റ്റഡിയില്‍, അക്രമികളെ കണ്ടെത്താന്‍ ‘ബ്രോക്കണ്‍ വിന്‍ഡോ’ ദൗത്യസംഘം വാഹനങ്ങള്‍ തടഞ്ഞും യാത്രക്കാരെ ഭീഷണിപ്പെടുത്തിയും യാത്രക്കാരെ ആക്രമിച്ചും ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. എന്നാല്‍ ഹര്‍ത്താല്‍ ആഹ്വാനം തള്ളിക്കളഞ്ഞ് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ചേംബര്‍ ഒഫ് കൊമേഴ്‌സ് ഭാരവാഹികള്‍ നേരത്തെ അറിയിച്ചിരുന്നു. എന്തു വില കൊടുത്തും കടകള്‍ തുറക്കാന്‍…

Read More

ഹര്‍ത്താലില്‍ വ്യാപക അക്രമം; 266 പേര്‍ കസ്റ്റഡിയില്‍, അക്രമികളെ കണ്ടെത്താന്‍ ‘ബ്രോക്കണ്‍ വിന്‍ഡോ’ ദൗത്യസംഘം

ഹര്‍ത്താലില്‍ വ്യാപക അക്രമം; 266 പേര്‍ കസ്റ്റഡിയില്‍, അക്രമികളെ കണ്ടെത്താന്‍ ‘ബ്രോക്കണ്‍ വിന്‍ഡോ’ ദൗത്യസംഘം

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന്റെ പേരില്‍ ശബരിമല കര്‍മ്മ സമിതി നടത്തുന്ന ഹര്‍ത്താലില്‍ വ്യാപക അക്രമം. വ്യാപാര സ്ഥാപനങ്ങള്‍ക്കും സി.പി.എം, സി.പി.ഐ ഓഫീസുകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ സംസ്ഥാനത്തൊട്ടാകെ അക്രമമുണ്ടായി. പാലക്കാട് വിക്ടോറിയ കോളജ് വിദ്യാര്‍ത്ഥികളെ ബി.ജെ.പി പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 266 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 334 പേരെ കരുതല്‍ തടങ്കലിലും എടുത്തിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നലെയും ഇന്നുമായി അരങ്ങേറിയ അക്രമസംഭവങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പേരെയും പിടികൂടാന്‍ ബ്രോക്കണ്‍ വിന്‍ഡോ എന്ന പേരില്‍ പോലീസ് പ്രത്യേക ദൗത്യം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ പിടികൂടാന്‍ എല്ലാ ജില്ലാ പോലീസ് മേധാവിമാരും പ്രത്യേക സംഘം രൂപീകരിക്കുമെന്ന് സേന അറിയിച്ചു. ശബരിമലയിലേക്കും മറ്റ് ജില്ലകളിലേക്കും കടന്ന അക്രമികളെ തിരിച്ചറിയാനും പിടികൂടാനും അതാത് ജില്ലകളിലെ സ്പെഷ്യല്‍ ബ്രാഞ്ച് നടപടി സ്വീകരിക്കും. സ്പെഷ്യല്‍ ബ്രാഞ്ച് രഹസ്യാന്വേഷണം നടത്തി അക്രമികളുടെ ലിസ്റ്റ് തയ്യാറാക്കി ജില്ലാ പോലീസ്…

Read More

മനിതി സംഘത്തെ പമ്പയില്‍ എത്തിച്ചത് കോടതി ഉത്തരവ് മറികടന്ന്, സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിശദീകരണം നല്‍കണം – ഹൈക്കോടതി

മനിതി സംഘത്തെ പമ്പയില്‍ എത്തിച്ചത് കോടതി ഉത്തരവ് മറികടന്ന്, സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിശദീകരണം നല്‍കണം – ഹൈക്കോടതി

കൊച്ചി: മനിതി സംഘത്തെ സ്വകാര്യ വാഹനത്തില്‍ പമ്പയില്‍ എത്തിച്ചതിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടാന്‍ അനുവദിക്കില്ലെന്ന ഉത്തരവ് നിലനില്‍ക്കെ പോലീസ് ബോധപൂര്‍വം ഇത് മറികടക്കാന്‍ ശ്രമിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. ഇതുസംബന്ധിച്ച് തിങ്കളാഴ്ച സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിശദീകരണം നല്‍കാനും ഹൈക്കോടതി ആവശ്യപ്പെട്ടു.

Read More

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കു പരിക്ക്, ഒരാളുടെ നില ഗുരുതരം

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കു പരിക്ക്, ഒരാളുടെ നില ഗുരുതരം

തിരുവനന്തപുരം: മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടാന്‍ ശ്രമിക്കുന്നതിനിടെ അകന്പടി വാഹനമിടിച്ച് രണ്ടു കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരിക്കേറ്റു. കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണയുടെ ഭര്‍ത്താവ് കൃഷ്ണകുമാറാണ് പരിക്കേറ്റവരില്‍ ഒരാള്‍. ഇയാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടാന്‍ അദ്ദേഹത്തിന്റെ വാഹനത്തിന് മുന്നിലേക്ക് ചാടിവീണ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അതിവേഗത്തില്‍ എത്തിയ അകന്പടി വാഹനം ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

സന്നിധാനത്തേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തക പമ്പയില്‍

സന്നിധാനത്തേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തക പമ്പയില്‍

പത്തനംതിട്ട: ശബരിമലയില്‍ പ്രവേശിക്കണമെന്നാവശ്യപ്പെട്ട്  മാധ്യമപ്രവര്‍ത്തകയും കാമറാമാനും പമ്പയില്‍ എത്തി. ദേശീയ മാധ്യമമായ ടിവി 9 റിപ്പോര്‍ട്ടര്‍ ദീപ്തി വാജ്‌പേയിയും കാമറാമാനുമാണ് ശബരിമലയിലേക്ക് പോകാന്‍ പമ്പയിലെത്തിയത്. ജോലിയുടെ ഭാഗമായി സന്നിധാനത്തേക്ക് പോകണമെന്ന് ദീപ്തി പോലീസിനെ അറിയിച്ചു. എന്നാല്‍ സുരക്ഷാ പ്രശ്‌നമുള്ളതിനാല്‍ ഇപ്പോള്‍ സന്നിധാനത്തേക്ക് കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് പോലീസ് അറിയിച്ചു. ദീപ്തിയും സംഘവും ഹൈദരാബാദില്‍നിന്നാണ് എത്തിയിരിക്കുന്നത്.

Read More

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ അക്രമണം, ബിജെപി നേതാക്കളുടെ വാര്‍ത്താസമ്മേളനം മാധ്യമങ്ങള്‍ ബഹിഷ്‌കരിച്ചു

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ അക്രമണം, ബിജെപി നേതാക്കളുടെ വാര്‍ത്താസമ്മേളനം മാധ്യമങ്ങള്‍ ബഹിഷ്‌കരിച്ചു

കോട്ടയം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ തുടര്‍ച്ചയായി ആക്രമണം ഉണ്ടാകുന്നതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം മാധ്യമങ്ങള്‍ ബിജെപി നേതാക്കളുടെ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിച്ചു. കോഴിക്കോട്ട് കെ.സുരേന്ദ്രന്‍ നടത്തിയ വാര്‍ത്താ സമ്മേളനം മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ല്യൂജെ ജില്ലാ ഘടകത്തിന്റെ ആഹ്വാനപ്രകാരം മാധ്യമങ്ങള്‍ ബഹിഷ്‌കരിച്ചു. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയുടെ വാര്‍ത്താ സമ്മേളനവും ഒരു വിഭാഗം മാധ്യമങ്ങള്‍ ബഹിഷ്‌കരിച്ചു. കോട്ടയത്ത് ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയ്ക്ക് വാര്‍ത്താ സമ്മേളനം നടത്താന്‍ പ്രസ് ക്ലബ് വിട്ടു നല്‍കില്ലെന്ന് കെയുഡബ്ല്യൂജെ ജില്ലാഘടകം തീരുമാനിച്ചു. മറ്റെവിടെയെങ്കിലും വാര്‍ത്താ സമ്മേളനം നടത്തിയാല്‍ പങ്കെടുക്കേണ്ടെന്നാണ് മാധ്യമപ്രവര്‍ത്തകരുടെ തീരുമാനം. ശബരിമല വിഷയവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ തുടര്‍ച്ചയായി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ബുധനാഴ്ചയും ഇന്നും സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ മാധ്യമപ്രവര്‍ത്തകരെ ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദ്ദിച്ച സംഭവമുണ്ടായി. കാമറകള്‍ തല്ലിത്തകര്‍ക്കുകയും ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തിട്ടും ബിജെപി…

Read More