ഹര്‍ത്താല്‍ – സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദേശം

ഹര്‍ത്താല്‍ – സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിനു പിന്നാലെ വ്യാഴാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കര്‍ശന ജാഗ്രതാ നിര്‍ദേശം. തലസ്ഥാനത്ത് ചീഫ്‌സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ചീഫ് സെക്രട്ടറിയാണ് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഹര്‍ത്താലിന്റെ മറവില്‍ അക്രമങ്ങള്‍ അനുവദിക്കരുതെന്നും വ്യാപാര സ്ഥാപനങ്ങള്‍ക്ക് സുരക്ഷ നല്‍കണമെന്നും നിര്‍ദേശമുണ്ട്. ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും പുറമേ ജില്ലാ കളക്ടര്‍മാരും ജില്ലാ പോലീസ് മേധാവിമാരും യോഗത്തില്‍ പങ്കെടുത്തു.

Read More

പുതുവര്‍ഷത്തില്‍ കിടിലന്‍ ഫോട്ടോഷൂട്ടില്‍ സാനിയ, വീഡിയോ വൈറല്‍

പുതുവര്‍ഷത്തില്‍ കിടിലന്‍ ഫോട്ടോഷൂട്ടില്‍ സാനിയ, വീഡിയോ വൈറല്‍

ക്വീന്‍ എന്ന ചിത്രത്തിലൂടെ ഈ വര്‍ഷം ശ്രദ്ധേയായ താരമാണ് സാനിയ അയ്യപ്പന്‍. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ക്വീനിനു ശേഷം മലയാളത്തില്‍ തിരക്കുള്ള നായികമാരില്‍ ഒരാളായി സാനിയ മാറി. ജയസൂര്യ നായകവേഷത്തിലെത്തിയ പ്രേതം 2 ആയിരുന്നു നടിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്ന ചിത്രം. സിനിമ വിജയകരമായിട്ടാണ് തിയ്യേറ്ററുകളില്‍ മുന്നേറികൊണ്ടിരിക്കുന്നത്. ഇതിനിടെ സാനിയയുടെതായി പുറത്തിറങ്ങിയ പുതിയ ഫോട്ടോ ഷൂട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഗൃഹലക്ഷ്മി പുതുവര്‍ഷ പതിപ്പിനുളള ഫോട്ടോ ഷൂട്ട് ആയിരുന്നു നടിയുടെതായി നടന്നത്. ഫോട്ടോ ഷൂട്ടില്‍ സ്റ്റൈലിഷ് ലുക്കിലാണ് നടിയെ കാണിച്ചിരിക്കുന്നത്. ഫോട്ടോഷൂട്ടിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. അതേസമയം പ്രേതം 2വിനു ശേഷം മോഹന്‍ലാലിന്റെ ലൂസിഫര്‍, നിരഞ്ജന്‍ മണിയന്‍പ്പിളള രാജുവിന്റെ സകലകലാശാല, വൈറ്റ് റോസ് തുടങ്ങിയവയും സാനിയയുടെതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമകളാണ്.

Read More

പരീക്ഷകള്‍ മാറ്റിവെച്ചു

പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വ്യാഴാഴ്ച സംസ്ഥാനത്ത് നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റി വച്ചു. ഹയര്‍ സെക്കന്‍ഡറി അര്‍ധവാര്‍ഷിക പരീക്ഷ വെള്ളിയാഴ്ചത്തേക്ക് മാറ്റിവച്ചു. കേരള സര്‍വകലാശാലയും വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.  

Read More

ചരിത്ര പ്രവേശം; യുവതികളെ എത്തിച്ചത് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയില്‍, തല്‍സമയം നീക്കങ്ങള്‍ നിരീക്ഷിച്ച് ഡിജിപിയും, യുവതി പ്രവേശനത്തിന് നേതൃത്വം കൊടുത്തത് കോട്ടയം എസ്.പി

ചരിത്ര പ്രവേശം; യുവതികളെ എത്തിച്ചത് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയില്‍, തല്‍സമയം നീക്കങ്ങള്‍ നിരീക്ഷിച്ച് ഡിജിപിയും, യുവതി പ്രവേശനത്തിന് നേതൃത്വം കൊടുത്തത് കോട്ടയം എസ്.പി

കൊച്ചി: യുവതികളെ സന്നിധാനത്ത് എത്തിച്ചതിനു പിന്നില്‍ ഏഴു ദിവസത്തെ ആസൂത്രണമെന്നു സൂചന. 2018 ഡിസംബര്‍ 24 ന് യുവതികള്‍ ശബരിമലയിലെത്തുകയും പ്രതിഷേധമുണ്ടാകുകയും ചെയ്തതിനെത്തുടര്‍ന്ന് പൊലീസ് ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശം തേടിയിരുന്നു. കാത്തിരിക്കാനായിരുന്നു മറുപടി. യുവതികളെ പൊലീസ് നിയന്ത്രണത്തില്‍ കോട്ടയം ജില്ലയുടെ അതിര്‍ത്തിയിലുള്ള താമസസ്ഥലത്തെത്തിച്ചു. പിന്നീട് സ്ഥലങ്ങള്‍ മാറി. ഉന്നത ഉദ്യോഗസ്ഥര്‍ക്കു മാത്രമാണ് വിവരങ്ങള്‍ അറിയാമായിരുന്നത്. കോട്ടയം എസ്പി ഹരിശങ്കര്‍ ഐപിഎസിനായിരുന്നു ചുമതല. ശബരിമലയിലെ പ്രതിഷേധത്തെത്തുടര്‍ന്ന് മടങ്ങുകയും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്ത യുവതികള്‍ ദര്‍ശനം നടത്തണമെന്ന നിലപാടിലായിരുന്നു. വനിതാ പൊലീസിന്റെ സുരക്ഷയില്‍ രഹസ്യകേന്ദ്രത്തില്‍ കഴിഞ്ഞ ഇവരെ പുറത്തുള്ളവരുമായി ബന്ധപ്പെടാന്‍ അനുവദിച്ചില്ല. ഇന്നലെ വൈകിട്ടോടെയാണ് യുവതീപ്രവേശത്തിനു സര്‍ക്കാര്‍ അനുകൂല നിലപാടെടുത്തത്. സര്‍ക്കാര്‍ നയം വ്യക്തമാക്കിയതോടെ പൊലീസ് സംഘം യുവതികളുമായി രാത്രി എരുമേലിയിലേക്കെത്തി. നിലയ്ക്കല്‍, വടശ്ശേരിക്കര, എരുമേലി എന്നിവിടങ്ങളിലെ സുരക്ഷാ മേല്‍നോട്ട ചുമതല ഇന്റലിജന്‍സ് ഡിഐജി എസ്.സുരേന്ദ്രനാണ്. കോഴിക്കോട്…

Read More

നാളെ ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍

നാളെ ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മ സമിതി നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഹിന്ദു ഐക്യവേദിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. യുവതി പ്രവേശനത്തിന് ഒത്താശ ചെയ്ത പോലീസ്, സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ശബരിമലയില്‍ എത്തിയത് മാവോയിസ്റ്റുകളാണെന്ന് അവര്‍ പറഞ്ഞു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി, തീര്‍ഥാടകര്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് അറിയാമെങ്കിലും തങ്ങള്‍ക്ക് മുന്നില്‍ മറ്റ് മാര്‍ഗമില്ലെന്ന് അവര്‍ പറഞ്ഞു. അതേസമയം, ഹര്‍ത്താലിനെ കുറിച്ച് അറിയില്ലെന്ന് ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു. യുവതി പ്രവേശനത്തിനെതിരെ സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധ സമരം ബി.ജെ.പി അഴിച്ചിരിട്ടിരുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലും നെയ്യാറ്റിന്‍കരയിലും കൊല്ലത്ത് കൊട്ടാരക്കരയിലും കൊച്ചിയില്‍ കച്ചേരിപ്പടിയിലും തൃശൂര്‍ കൊടുങ്ങല്ലൂരിലും വടക്കഞ്ചേരിയിലും റോഡ് ഉപരോധിച്ച്…

Read More

ശബരിമല സ്ത്രീ പ്രവേശനം – സംസ്ഥാനത്തൊട്ടാകെ പ്രതിഷേധം ശക്തം

ശബരിമല സ്ത്രീ പ്രവേശനം – സംസ്ഥാനത്തൊട്ടാകെ പ്രതിഷേധം ശക്തം

തിരുവനന്തപുരം : യുവതികള്‍ മലകയറിയെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ പുറത്തു വന്നതിനു പിന്നാലെ സംസ്ഥാനത്ത് വന്‍ ഭക്തജന പ്രതിഷേധം. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ചു കാസര്‍കോട് കറന്തക്കാട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയാണ്. മംഗലാപുരം-കാസര്‍കോട് ദേശീയപാതയാണ് ഉപരോധിക്കുന്നത്. ഇതേതുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. സെക്രട്ടറിയേറ്റ്ിനു മുന്നില്‍ ബിജെപി, ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമമുണ്ടായി. എറണാകുളത്തും മൂവാറ്റുപുഴയിലും നടന്ന പ്രതിഷേധത്തിലും സംഘര്‍ഷമുണ്ടായി. തൃശൂരില്‍ കടകള്‍ അടപ്പിച്ചു. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ അയ്യപ്പസംഘത്തിന്റെ നേതൃത്വത്തില്‍ നാമജപം നടക്കുകയാണ്. ക്ഷേത്രത്തിലെ ദേവസ്വം ഓഫീസുകള്‍ അടപ്പിച്ചു. ഓഫിസ് താഴിട്ടു പൂട്ടി താക്കോല്‍ പ്രവര്‍ത്തകര്‍ കൊണ്ടു പോയി.ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിച്ചു. കൂടുതല്‍ വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

ശബരിമല – ശുദ്ധിക്രിയകള്‍ക്കു ശേഷം നട തുറന്നു

ശബരിമല – ശുദ്ധിക്രിയകള്‍ക്കു ശേഷം നട തുറന്നു

സന്നിധാനം: യുവതീ പ്രവേശത്തിനു ശേഷം പരിഹാരക്രിയകള്‍ നടത്തി ശബരിമല നട വീണ്ടും തുറന്നു. ഒരു മണിക്കൂറോളം നീണ്ട ശുദ്ധിക്രിയകള്‍ക്കു ശേഷമാണ് നട തുറന്നത്. യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിച്ചതിനുപിന്നാലെ രാവിലെ പത്തരയോടെയാണ് ശബരിമല ക്ഷേത്ര നട അടച്ചത്. നടതുറന്നതിന് പിന്നാലെ ഭക്തരെ സന്നിധാനത്തേക്ക് കയറ്റിവിട്ടു തുടങ്ങി. നേരത്തെ നട പെട്ടെന്ന് അടച്ചതിനു പിന്നാലെ സന്നിധാനത്തുനിന്നും ഭക്തരെ പതിനെട്ടാംപടിക്ക് താഴേക്ക് മാറ്റിയിരുന്നു. പരിഹാരക്രിയകള്‍ക്കു ശേഷം ദര്‍ശനത്തിനായി ഭക്തരെ കയറ്റിവിട്ടുതുടങ്ങി. കൂടുതല്‍ വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

ശബരിമല യുവതീപ്രവേശനം, നടയടച്ച തന്ത്രിയുടെ നടപടി കോടതിയലക്ഷ്യം – കൊടിയേരി ബാലകൃഷ്ണന്‍

ശബരിമല യുവതീപ്രവേശനം, നടയടച്ച തന്ത്രിയുടെ നടപടി കോടതിയലക്ഷ്യം – കൊടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയതിന്റെ പേരില്‍ തന്ത്രി നട അടച്ചതിനെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തന്ത്രിയുടെ നടപടി കോടതിയലക്ഷ്യമാണെന്നും സുപ്രീംകോടതി വിധി അദ്ദേഹം ലംഘിച്ചിരിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തിലാണ് എല്ലാ പ്രായത്തിലുമുള്ള യുവതികള്‍ക്ക് ശബരിമല ദര്‍ശനത്തിന് വഴിയൊരുങ്ങിയത്. ഇത് സാധ്യമല്ലെന്ന് തന്ത്രി പറയുന്നത് ഭരണഘടനാ ലംഘനമാണ്. നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന തന്ത്രിയുടെ ഈ നടപടി സര്‍ക്കാര്‍ ഗൗരവമായി കാണുമെന്നും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല നട അടച്ചു, പരിഹാരക്രിയകള്‍ നടത്തണമെന്ന് തന്ത്രി സായുധ പോലീസിനെ അണിനിരത്തി ശബരിമലയില്‍ യുവതികളെ കയറ്റണമെന്ന വാശി സര്‍ക്കാരിനുണ്ടായിരുന്നില്ല. സുപ്രീംകോടതി വിധി നടപ്പാക്കുക എന്നത് മാത്രമാണ് സര്‍ക്കാരിനു മുന്നിലുള്ള വഴി. യുവതീപ്രവേശനം നടന്നതിന്റെ പേരില്‍ തന്ത്രി നടയടച്ചത് സുപ്രീംകോടതിയും ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയും പരിശോധിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. കൂടുതല്‍…

Read More

ശബരിമല നട അടച്ചു, പരിഹാരക്രിയകള്‍ നടത്തണമെന്ന് തന്ത്രി

ശബരിമല നട അടച്ചു, പരിഹാരക്രിയകള്‍ നടത്തണമെന്ന് തന്ത്രി

ശബരിമല : യുവതികള്‍ മല ചവിട്ടിയെന്ന വാര്‍ത്ത സ്ഥിരീകരിക്കപ്പെട്ടതിനു പിന്നാലെ ശബരിമല നട അടച്ചു. തന്ത്രിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആചാര ലംഘനമുണ്ടായാല്‍ നട അടക്കുമെന്ന് തന്ത്രി നേരത്തെ തന്നെ അറിയിച്ചിരുന്നതാണ്. പോലീസ് സുരക്ഷയില്‍ ബിന്ദുവും കനകദുര്‍ഗ്ഗയും പുലര്‍ച്ചെ ദര്‍ശനം നടത്തിയെന്ന വിവരം മുഖ്യമന്ത്രിയും പോലീസും ഉള്‍പ്പെടെ സ്ഥിരീകരിച്ചിരുന്നു. ദര്‍ശനം നടത്തി തിരികെ വീട്ടിലേയ്ക്ക് മടങ്ങുന്ന യുവതികള്‍ തങ്ങള്‍ എങ്ങനെയാണ് ദര്‍ശനം നടത്തിയതെന്നും വിശദീകരിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മല കയറാനെത്തി പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയ ബിന്ദുവും കനകദുര്‍ഗ്ഗയുമാണ് മല ചവിട്ടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച വീഡിയോയും പുറത്തു വന്നിരുന്നു. കൂടുതല്‍ വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

ശബരിമലയില്‍ യുവതീദര്‍ശനം നടന്നു, സ്ഥിരീകരിച്ച് മുഖ്യമന്ത്രി

ശബരിമലയില്‍ യുവതീദര്‍ശനം നടന്നു, സ്ഥിരീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം:  ശബരിമലയില്‍ യുവതീ ദര്‍ശനം നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സ്ഥിരീകരണം. തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോടാണ് ഇദ്ദേഹം ഇക്കാര്യം അറിയിച്ചത്. സ്ത്രീകള്‍ സന്നിധാനത്ത് എത്തിയെന്നത് വസ്തുതയാണ്. കഴിഞ്ഞ തവണ എത്തിയപ്പോള്‍ അവര്‍ക്ക് എതിര്‍പ്പ് ഉണ്ടായി. ഇത്തവണ തടസം ഉണ്ടായില്ല. അതിനാല്‍ അവര്‍ ദര്‍ശനം നടത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍നിന്നും തിരുവനന്തപുരത്ത് തിരിച്ചെത്തിയപ്പോഴാണ് അദ്ദേഹം സ്ഥിരീകരണം നല്‍കിയത്. കൂടുതല്‍ വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More