ഈ ഫോണുകളോട് വാട്‌സ്ആപ്പ് പറഞ്ഞു ‘ ഗുഡ് ബൈ ‘…

ഈ ഫോണുകളോട് വാട്‌സ്ആപ്പ് പറഞ്ഞു ‘ ഗുഡ് ബൈ ‘…

ന്യൂയോര്‍ക്ക്: പുതുവര്‍ഷദിനം സന്ദേശങ്ങള്‍ വായിക്കാന്‍ വാട്‌സ്ആപ്പ് തുറന്ന പലരും ഞെട്ടിപ്പോയി. തങ്ങളുടെ നോക്കിയ എസ് 40 പ്ലാറ്റ്‌ഫോമിലുള്ള ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കുന്നില്ല. അതെ, 2018 ഡിസംബര്‍ 31 ഓടെ ഈഫോണുകളില്‍ വാട്‌സ്ആപ്പ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. 2019 ജൂണ്‍ വരെ സേവനം നീട്ടുമെന്ന് കമ്പനി നേരത്തെ അറിയിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. പുതുവര്‍ഷത്തില്‍ സഞ്ചാരികള്‍ തേടിയെത്തുന്ന കേരളത്തിലെ സ്വര്‍ഗങ്ങള്‍!… ഭാവിയില്‍ വാട്‌സാപ്പ് വികസിപ്പിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഈ ഫോണുകളില്‍ ഇല്ലാത്തതാണ് തീരുമാനത്തിന് കാരണമെന്ന് കമ്പനിയുടെ ഔദ്യോഗിക ബ്ലോഗ്‌പോസ്റ്റില്‍ അറിയിച്ചിട്ടുണ്ട്. ഇതൊരു കടുത്ത തീരുമാനമാണെങ്കിലും മികച്ച സേവനം ഒരുക്കേണ്ടതിന് ആവശ്യമാണെന്നും കമ്പനി പറഞ്ഞു. 2017 ഡിസംബര്‍ 31ന് ബ്ലാക്ക് ബെറി ഒഎസ്, ബ്ലാക്ക് ബെറി 10, വിന്‍ഡോസ് 8.0, നോക്കിയ എസ് 60 എന്നീ പ്ലാറ്റ്‌ഫോമുകളിലെ പ്രവര്‍ത്തനം വാട്സ്ആപ്പ് അവസാനിപ്പിച്ചിരുന്നു. ആന്‍ഡ്രോയ്ഡ് 2.3.7 വരെയുള്ള വെര്‍ഷനുകളിലുള്ള സേവനം 2020 ഫെബ്രുവരി…

Read More

കൈക്കുഞ്ഞുമായി യുവതിയുടെ ആഹ്‌ളാദപ്രകടനം, വനിതാമതിലിനൊപ്പം വൈറലായി മുന്‍ എസ് എഫ് ഐ നേതാവും കുഞ്ഞും

കൈക്കുഞ്ഞുമായി യുവതിയുടെ ആഹ്‌ളാദപ്രകടനം, വനിതാമതിലിനൊപ്പം വൈറലായി മുന്‍ എസ് എഫ് ഐ നേതാവും കുഞ്ഞും

മഞ്ചേരി:  സംസ്ഥാനത്ത് ഉയര്‍ന്ന വനിതാ മതിലിന്റെ ചിത്രങ്ങളും വീഡിയോകളും കൊണ്ട് സോഷ്യല്‍മീഡിയ ആഘോഷിക്കുമ്പോള്‍ ഏറെ കയ്യടി നേടിയൊരു വീഡിയോ ഉണ്ട്. കൈക്കുഞ്ഞിനെയും കൊണ്ട് മുദ്രാവാക്യം വിളിക്കുന്ന യുവതിയാണ് ആ വീഡിയോയുടെ കേന്ദ്രം. ആരു പറഞ്ഞു തോറ്റെന്ന്, വരൂ ഇതാ കണ്ടോളൂ, കേരളത്തിന്‍ തെരുവോരത്ത്, ഞങ്ങള്‍ തീര്‍ത്തൊരു പെണ്‍മതില്‍ എന്നു തുടങ്ങി ആരിലും ആവേശം നിറക്കുന്ന തരത്തില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയത് എന്‍ എസ് എസ് കോളജിലെ മുന്‍ എസ് എഫ് ഐ നേതാവ് ആതിരയാണ്. ആതിരക്കൊപ്പം ആറുമാസം പ്രായമായ മകള്‍ ദുലിയ മല്‍ഹാറും ഉണ്ടായിരുന്നു. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add‘ എന്ന് സന്ദേശം അയക്കു…

Read More

വനിതാമതില്‍ ചരിത്ര വിജയം – മുഖ്യമന്ത്രി

വനിതാമതില്‍ ചരിത്ര വിജയം – മുഖ്യമന്ത്രി

തിരുവനന്തപുരം: വനിതാ മതില്‍ ചരിത്രവിജയമെന്ന് മുഖ്യമന്ത്രി. നവോത്ഥാന മൂല്യങ്ങളും സ്ത്രീകള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളും നിഷേധിക്കാന്‍ സംഘടിതമായി ശ്രമിക്കുന്ന യാഥാസ്ഥിതിക – വര്‍ഗീയ ശക്തികള്‍ക്കുള്ള താക്കീതാണ് വനിതാ മതിലെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിലെ സ്ത്രീസമൂഹം പുരോഗമന ചിന്തയ്ക്ക് ഒപ്പമാണ് നില്‍ക്കുന്നത്. വനിതാമതില്‍ വന്‍ പരാജയമെന്ന് പി.എസ് ശ്രീധരന്‍ പിള്ള എതിര്‍പ്പുകളെയും അപവാദ പ്രചാരണങ്ങളെയും അവഗണിച്ച് വനിതാ മതിലില്‍ അണിചേര്‍ന്ന സ്ത്രീസമൂഹം കേരളത്തിന്റെ അന്തസും അഭിമാനവും ഉയര്‍ത്തിയിരിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വനിതാ മതില്‍ സമാനതകളില്ലാത്ത സ്ത്രീമുന്നേറ്റമാക്കുന്നതിന് പിന്തുണ നല്‍കിയ സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. കൂടുതല്‍ വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

വനിതാമതില്‍ വന്‍ പരാജയമെന്ന് പി.എസ് ശ്രീധരന്‍ പിള്ള

വനിതാമതില്‍ വന്‍ പരാജയമെന്ന് പി.എസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: വനിതാ മതില്‍ വന്‍ പരാജയമായിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ഏറെ കൊട്ടിഘോഷിച്ച വനിതാ മതില്‍ പൊതുസമൂഹത്തില്‍ പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയില്‍ ചലനം സൃഷ്ടിക്കാത്ത മൂന്നാംകിട പരിപാടിയായി അധഃപധിച്ചുവെന്ന് ശ്രീധരന്‍പിള്ള ആരോപിച്ചു. സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും ശുഷ്‌കമായ പങ്കാളിത്തമാണ് ഉണ്ടായത്. കേരളത്തില്‍ ഉടനീളം ഇടയ്ക്കിടെ നീണ്ട വിടവുകളുള്ള വനിതാ മതിലാണ് ദൃശ്യമായതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ കറുത്ത വസ്ത്രങ്ങള്‍ക്കു വിലക്ക് ഇടതുമുന്നണിയുടെ വനിതാ മതില്‍ ഓര്‍മ്മിപ്പിക്കുന്നത് 1989ല്‍ അന്നത്തെ സോവിയറ്റ് യൂണിയനില്‍ സംഘടിപ്പിക്കപ്പെട്ട ബാള്‍ട്ടിക് ചെയ്നിനെയാണ്. സോവിയറ്റ് യൂണിയനിലെ മൂന്ന് പ്രവിശ്യകളെ കോര്‍ത്തിണക്കിക്കൊണ്ട് 675 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ തീര്‍ത്ത മതിലിനൊടുവില്‍ സോവിയറ്റ് യൂണിയന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും തകര്‍ച്ചയാണുണ്ടായത്. കേരളത്തിലും ചരിത്രം ആവര്‍ത്തിക്കുമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. കൂടുതല്‍ വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

പതിനെട്ടാം പടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ അവസാനത്തെ അത്താഴം, പോസ്റ്റര്‍ പുറത്തു വിട്ടത് മമ്മൂട്ടി

പതിനെട്ടാം പടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ അവസാനത്തെ അത്താഴം, പോസ്റ്റര്‍ പുറത്തു വിട്ടത് മമ്മൂട്ടി

ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി എന്‍ നടേശന്‍ നിര്‍മ്മിച്ച് ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പതിനെട്ടാം പടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. പുതുവര്‍ഷത്തില്‍ രാത്രി 12 മണിക്കാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. വിഖ്യാത ചിത്രകാരന്‍ ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ പ്രശസ്ത ചിത്രമായ അവസാനത്തെ അത്താഴത്തെ അനുസ്മരിപ്പിക്കുന്ന പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. പഴങ്ങളും മധുരപലഹാരങ്ങളും തയ്യാറാക്കി വച്ചിരിക്കുന്ന ഒരു തീന്‍മേശക്ക് മുന്നില്‍ മമ്മൂട്ടിയും മറ്റുതാരങ്ങളും നില്‍ക്കുന്ന ചിത്രമാണിത്. പതിനെട്ടാം പടിയില്‍ അതിഥി വേഷത്തില്‍ എത്തുന്ന മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയാണ് തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ ആരാധകര്‍ക്കായി പോസ്റ്റര്‍ പങ്കു വച്ചത്. പ്രശസ്ത തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് പതിനട്ടാം പടി. ശങ്കര്‍ തന്നെയാണ് തിരക്കഥയും. ജോണ്‍ എബ്രഹം പാലയ്ക്കല്‍ എന്ന കഥപാത്രമായാണ് പതിനെട്ടാം പടിയില്‍ മമ്മൂട്ടിയെത്തുന്നത്. കൂടുതല്‍ വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന…

Read More

ഇപ്പോള്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ല, ഇവിടെത്തന്നെ ജോലിയുമായി തുടരും… ഗോസിപ്പുകാര്‍ക്കു ചുട്ട മറുപടിയുമായി വരലക്ഷ്മി

ഇപ്പോള്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ല, ഇവിടെത്തന്നെ ജോലിയുമായി തുടരും… ഗോസിപ്പുകാര്‍ക്കു ചുട്ട മറുപടിയുമായി വരലക്ഷ്മി

തമിഴ് താരം വിശാലിന്റെ വിവാഹ വാര്‍ത്ത പുറത്തു വന്നതുമുതല്‍ കഷ്ടത്തിലായതു വരലക്ഷ്മി ശരത്കുമാറാണ്. വരലക്ഷ്മിയുടെ വിവാഹവും കഴിഞ്ഞു എന്ന തരത്തില്‍ വരെ ഗോസിപ്പുകള്‍ ഇറങ്ങിയതിനെ തുടര്‍ന്ന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി. അതോടൊപ്പം ഗോസിപ്പ് പരത്തുന്നവരെ പരിഹസിക്കാനും താരം മടിക്കുന്നില്ല. ആര്‍ക്കും ഗുണമില്ലാത്ത ചിലരാണ് തന്റെ വിവാഹവാര്‍ത്തകള്‍ക്ക് പിന്നിലെന്നും പതിവ്‌പോലെ അവര്‍ പുതിയ വാര്‍ത്തകളുമായി വന്നിട്ടുണ്ടെന്നുമാണ് ട്വിറ്ററില്‍ താരം കുറിച്ചിരിക്കുന്നത്. ”പണിയില്ലാത്ത ഒരു കൂട്ടം ആള്‍ക്കാര്‍ പതിവുപോലെ, വര്‍ഷാവസാനം അടുത്ത ഗോസിപ്പുകളും കൊണ്ടു വന്നിട്ടുണ്ട്. ഞാന്‍ വിവാഹിതയാകാന്‍ പോകുന്നെന്നാണ് വിവരം. എന്നാല്‍ ഇപ്പോള്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇവിടെത്തന്നെ എന്റെ ജോലിയുമായി തുടരും. നിങ്ങള്‍ ആരാണെന്നും വ്യക്തമായിട്ട് അറിയാം. തളര്‍ത്താന്‍ നേക്കേണ്ട. അതുകൊണ്ട്, പ്രിയപ്പെട്ട പരാജിതരെ അടുത്ത തവണ നിങ്ങള്‍ക്ക് മെച്ചപ്പെട്ട ഭാഗ്യം ഉണ്ടാകട്ടെ. ഹാഷ്ടാഗോടെ വരലക്ഷ്മി ട്വിറ്ററില്‍ കുറിച്ചു. രോഹിത് ശര്‍മ്മയ്ക്കും റിതികയ്ക്കും പെണ്‍കുഞ്ഞ് പിറന്നു തമിഴ്…

Read More

പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ കറുത്ത വസ്ത്രങ്ങള്‍ക്കു വിലക്ക്

പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ കറുത്ത വസ്ത്രങ്ങള്‍ക്കു വിലക്ക്

റാഞ്ചി: പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്ന ചടങ്ങില്‍ കറുത്ത വസ്ത്രങ്ങള്‍ക്ക് വിലക്ക് പ്രഖ്യാപിച്ചു. ജാര്‍ഖണ്ഡിലെ പാലമു ജില്ലാ ഭരണകൂടമാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ കറുത്ത വസ്ത്രങ്ങള്‍ വിലക്കിയത്. പ്രധാനമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം ഉണ്ടാകുമെന്ന ആശങ്കയെ തുടര്‍ന്നാണ് കറുപ്പ് വസ്ത്രങ്ങള്‍ നിരോധിച്ചത്. നവോത്ഥാന സന്ദേശം ഉയര്‍ത്തി വനിത മതില്‍, അണിനിരന്നത് ലക്ഷങ്ങള്‍ കറുത്ത വസ്ത്രങ്ങള്‍ ധരിച്ചോ കറുത്ത വസ്തുക്കള്‍ കയ്യിലേന്തിയോ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ എത്തരുതെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി. പാരാ-ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാനത്ത് പ്രക്ഷോഭം നടത്തിവരികയാണ്. ഈ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധമുണ്ടായേക്കുമെന്നാണ് സൂചന. മീടു വെളിപ്പെടുത്തല്‍: തമിഴ് സിനിമാ ലോകത്ത് നിന്നും അവഗണനയെന്ന് ഗായിക ചിന്മയി ജോലി സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് മാസത്തോളമായി ജാര്‍ഖണ്ഡില്‍ അധ്യാപകര്‍ പ്രതിഷേധത്തിലാണ്. ഈ സാഹചര്യത്തിലാണ് കറുപ്പ് വസ്ത്രം ധരിക്കരുതെന്ന നിര്‍ദ്ദേശം. പരിപാടിയില്‍ പങ്കെടുക്കുന്ന കാണികള്‍ക്ക് പുറമെ ഉദ്യോഗസ്ഥര്‍ക്കും…

Read More

സൈമണ്‍ ബ്രിട്ടോയുടെ ഭൗതികശരീരം മെഡിക്കല്‍ കോളേജിനു നല്‍കും – പി രാജീവ്

സൈമണ്‍ ബ്രിട്ടോയുടെ ഭൗതികശരീരം മെഡിക്കല്‍ കോളേജിനു നല്‍കും – പി രാജീവ്

കൊച്ചി: ഇന്നലെ അന്തരിച്ച സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ സൈമണ്‍ ബ്രിട്ടോയുടെ ഭൗതികദേഹം മെഡിക്കല്‍ കോളജിന് വിട്ടുനല്‍കും. ബ്രിട്ടോയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തേണ്ടത് റീത്തുകള്‍ ഇല്ലാതെയായിരിക്കണം. സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവ് ആണ് ഇക്കാര്യം ഫേ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. ബ്രിട്ടോ നേരത്തെ ഭാര്യ സീനയോട് പറഞ്ഞപ്രകാരമാണ് ഈ തീരുമാനം. കളമശേരി മെഡിക്കല്‍ കോളജിനായിരിക്കും ശരീരം കൈമാറുന്നത്. മെഡിക്കല്‍ സയന്‍സിന് അത്ഭുതമായ മൂന്നര ദശകത്തിന്റെ ജീവിതം ഇനി അവര്‍ക്ക് പഠിക്കാമെന്നും പി.രാജീവ് പറയുന്നു. പി.രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ”ബ്രിട്ടോ യാത്രയാകുന്നത് മെഡിക്കല്‍ കോളേജിലക്ക്. അവസാന നോക്കു കാണാന്‍ എത്തണ്ടത് റീത്തുകളില്ലാതെ. ഈ രണ്ടു കാര്യങ്ങള്‍ ബ്രിട്ടോ സീനയുമായി പങ്കുവെച്ചിരുന്നു. കളമശേരി മെഡിക്കല്‍ കോളേജിലേക്കായിരിക്കും ഭൗതികശരീരം കൈമാറുന്നത്. മെഡിക്കല്‍ സയന്‍സിന് അത്ഭുതമായ മൂന്നര ദശകത്തിന്റെ ജീവിതം ഇനി അവര്‍ക്ക് പഠിക്കാം. അഭിവാദ്യങ്ങള്‍” കൂടുതല്‍ വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം…

Read More

നവോത്ഥാന സന്ദേശം ഉയര്‍ത്തി വനിത മതില്‍, അണിനിരന്നത് ലക്ഷങ്ങള്‍

നവോത്ഥാന സന്ദേശം ഉയര്‍ത്തി വനിത മതില്‍, അണിനിരന്നത് ലക്ഷങ്ങള്‍

തിരുവനന്തപുരം: നവോത്ഥാന സന്ദേശം ഉയര്‍ത്തിക്കൊണ്ട് സംസ്ഥാനത്ത് വനിതാ മതില്‍ ഉയര്‍ന്നു. കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡ് മുതല്‍ തിരുവനന്തപുരം വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമ വരെ 620 കിലോമീറ്ററാണ് വനിതാ മതില്‍ ഉയര്‍ന്നത്. വൈകുന്നേരം നാല് മണി മുതല്‍ 4.15 വരെയായിരുന്നു വനിതാ മതില്‍. കാസര്‍ഗോഡ് മന്ത്രി കെ.കെ ശൈലജ വനിതാ മതിലില്‍ ആദ്യ കണ്ണിയായപ്പോള്‍ തിരുവനന്തപുരത്ത് വൃന്ദ കാരാട്ട് അവസാന കണ്ണിയായി. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ റോഡിന്റെ ഇടത് വശത്താണ് വനിതാ മതില്‍ ഉയര്‍ന്നത്. മൂന്ന് മണിയോടെ തന്നെ പങ്കെടുക്കുന്ന സ്ത്രീകളെല്ലാം തോളോട് തോള്‍ ചേര്‍ന്ന് അണിനിരന്നു. 3.45ഓടെ റിഹേഴ്സല്‍ പൂര്‍ത്തിയായി. കൃത്യം നാല് മണിക്ക് വനിതാ മതില്‍ ഉയര്‍ന്നു. അതാത് സ്ഥലങ്ങളില്‍ മുഖ്യ ചുമതലയുള്ളവര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കല്ലുമാല സമരം, മാറുമറയ്ക്കല്‍ സമരം തുടങ്ങി സംസ്ഥാന ചരിത്രത്തിലെ നവോത്ഥാന മുന്നേറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വനിതാ മതിലിന്റെ…

Read More

പുതുവര്‍ഷം ഇങ്ങനെയും ആഘോഷിക്കാം… ജയ്പൂരില്‍ ആഘോഷത്തിനു മദ്യം വേണ്ട പാല്‍ മതി

പുതുവര്‍ഷം ഇങ്ങനെയും ആഘോഷിക്കാം… ജയ്പൂരില്‍ ആഘോഷത്തിനു മദ്യം വേണ്ട പാല്‍ മതി

ജയ്പൂര്‍: പുതുവര്‍ഷം ആഘോഷമാക്കാന്‍ ലക്ഷക്കണക്കിന് ലിറ്റര്‍ മദ്യമാണ് സാധാരണ വിറ്റഴിക്കപ്പെടാറ്. എന്നാല്‍ ആരോഗ്യത്തിന് ഹാനീകരമായ മദ്യം ഉപേക്ഷിച്ച് പാല്‍ കുടിച്ച് കൊണ്ട് പുതുവര്‍ഷത്തെ വരവേല്‍ക്കണമെന്ന ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ജയ്പൂര്‍. ഇതിന്റെ ഭാഗമായി സൗജന്യ പാല്‍വിതരണവുമായി ജയ്പൂരിലെ എന്‍ജിഒകളും സാമൂഹിക സംഘടനകളും രംഗത്തെത്തി. മദ്യപാനം ഉപേക്ഷിച്ച് ആരോഗ്യകരമായ ജീവിതം പടുത്തുയര്‍ത്തണമെന്ന സന്ദേശം സമൂഹത്തിന് നല്‍കാന്‍ ലക്ഷ്യമിട്ടാണ് സൗജന്യ പാല്‍ വിതരണം നടത്തുന്നതെന്ന് ലോട്ടസ് ഡയറി ജനറല്‍ മാനേജര്‍ ദീപക് വോഹ്‌റ പറഞ്ഞു. ഗായത്രി ശക്തിപീത് വാതികയുമായി ചേര്‍ന്ന വിവിധ ഇടങ്ങളില്‍ പാല്‍ വിതരണം നടത്തി. 40,000 പേര്‍ക്കായി ഇതുവരെ എണ്ണായിരം ലിറ്റര്‍ പാല്‍ വിതരണം ചെയ്തതായും അദ്ധേഹം പറഞ്ഞു. ‘ഈ ജീവിതം ചക്രക്കസേരയിലായിട്ട് 35 വര്‍ഷം…’ ; അതിജീവനത്തിന്റെ അത്ഭുതമായിരുന്നു.. രാജസ്ഥാന്‍ സര്‍വകലാശാലയുടെ പ്രധാന കവാടത്തില്‍ ഇന്ന് രാജസ്ഥാന്‍ യൂത്ത് വിദ്യാര്‍ഥി സംഘടനയും ഇന്ത്യന്‍ അസ്മ കെയര്‍ സൊസൈറ്റിയും…

Read More