ഇതാണ് തോല്‍വിയുടെ കാരണം..; വിശദീകരിച്ച് രോഹിത്

ഇതാണ് തോല്‍വിയുടെ കാരണം..; വിശദീകരിച്ച് രോഹിത്

ഹാമില്‍ട്ടണ്‍: വിരാട് കോലിയും എം എസ് ധോണിയുമില്ലാതെ ഇറങ്ങിയ ഇന്ത്യ ഹാമില്‍ട്ടണില്‍ ന്യൂസീലന്‍ഡിനോട് ദയനീയമായി തോല്‍ക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 92 റണ്‍സില്‍ പുറത്തായപ്പോള്‍ കിവികള്‍ എട്ട് വിക്കറ്റ് ബാക്കിനില്‍ക്കേ ജയത്തിലെത്തി. 10 ഓവറില്‍ 21 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബോള്‍ട്ട് മിന്നലില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര കരിയുകയായിരുന്നു. കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ നയിച്ചത്. മത്സരശേഷം രോഹിത് തോല്‍വിയെ കുറിച്ച് രോഹിത് പറയുന്നതിങ്ങനെ. ‘തങ്ങള്‍ ചില മോശം ഷോട്ടുകള്‍ കളിച്ചു. പന്ത് സ്വിങ് ചെയ്യുന്നത് എപ്പോഴും ബാറ്റ്‌സ്മാന്‍മാര്‍ക്ക് വെല്ലുവിളിയാണ്. എന്നാല്‍ അതിനെ നേരിടാനും മറികടക്കാനും കഴിയണം. രാജ്യത്തിനായി കളിക്കുമ്പോള്‍ കഴിവിന്റെ 100 ശതമാനവും നല്‍കാന്‍ ശ്രമിക്കണം. ഇന്ന് പാളിച്ചപ്പോള്‍ സംഭവിച്ചുവെന്നും’ രോഹിത് തുറന്നുപറഞ്ഞു. മികച്ച പ്രകടനം നടത്തിയ കിവീസ് ബൗളര്‍മാരെ രോഹിത് പ്രശംസിച്ചു. ‘ഏറെക്കാലത്തിനിടയിലെ ഇന്ത്യയുടെ ഏറ്റവും…

Read More

ഇതിലെന്തോ ഇല്ലേ..? നെയ്മറിന് പരിക്കും സഹോദരിയുടെ പിറന്നാളും..

ഇതിലെന്തോ ഇല്ലേ..? നെയ്മറിന് പരിക്കും സഹോദരിയുടെ പിറന്നാളും..

ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മറിന് പരിക്കിനെത്തുടര്‍ന്ന് വീണ്ടും മത്സരങ്ങള്‍ നഷ്ടമാകുന്നു. കഴിഞ്ഞ വര്‍ഷം പരിക്കേറ്റതിനോട് അടുത്ത സമയത്ത് തന്നെ നെയ്മറിന് വീണ്ടും പരിക്കേറ്റതോടെ ചര്‍ച്ചകളിലേക്ക് വന്നെത്തുകയാണ് സൂപ്പര്‍ താരത്തിന്റെ സഹോദരിയുടെ പേരും. നെയ്മറിന്റെ സഹോദരി റഫേല അറിയപ്പെടുന്ന മോഡലാണ്. റാഫേലയുടെ 23ാം ജന്മദിനമാണ് മാര്‍ച്ച് പതിനൊന്നിന്. ഇത് തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് സഹോദരിയുടെ ജന്മദിനത്തോട് അടുത്തുള്ള മത്സരങ്ങളില്‍ നെയ്മറിന് കളിക്കാനാകാതെ വരുന്നത്. 2015ല്‍ ബാഴ്‌സലോണയില്‍ കളിക്കുമ്പോള്‍ മുതല്‍ ഇതിപ്പോള്‍ അഞ്ചാം വര്‍ഷവും സഹോദരിയുടെ ജന്മദിന ആഘോഷങ്ങള്‍ക്ക് കൂട്ടായി നെയ്മര്‍ ഒപ്പമുണ്ടാകും. 2015, 16 വര്‍ഷങ്ങളില്‍ സസ്‌പെന്‍ഷനെത്തുടര്‍ന്നായിരുന്നു മത്സരങ്ങള്‍ നഷ്ടമായത്. എന്നാല്‍ പിന്നീടുള്ള മൂന്ന് വര്‍ഷവും പരിക്ക് തന്നെയാണ് നെയ്മറിന് പുറത്തിരുത്തുന്നത്. യാദൃശ്ചികമായി സംഭവിക്കുന്നതാണിതെങ്കിലും ഫുട്‌ബോള്‍ ആരാധകരുടെ ഇടയില്‍ ഇക്കാര്യം വീണ്ടും ചര്‍ച്ചയായി വരികയാണ്. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം…

Read More

ഇന്ത്യയെ 92ല്‍ ഒതുക്കി.. ന്യൂസീലന്‍ഡിന് തകര്‍പ്പന്‍ ജയം

ഇന്ത്യയെ 92ല്‍ ഒതുക്കി.. ന്യൂസീലന്‍ഡിന് തകര്‍പ്പന്‍ ജയം

ഹാമില്‍ട്ടണ്‍: ആദ്യ മൂന്ന് ഏകദിനങ്ങളും തോറ്റ് പരമ്പര കൈവിട്ട ന്യൂസീലന്‍ഡിന് ഹാമില്‍ട്ടണില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റ് ചെയ്ത ഇന്ത്യയെ 92ല്‍ ചുരുട്ടിക്കെട്ടിയ കിവികള്‍ 14.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ജയത്തിലെത്തി. ഗപ്റ്റിലിനെയും(14) വില്യംസണിനെയും(11) നഷ്ടമായെങ്കിലും ടെയ്‌ലറും(37) നിക്കോള്‍സും(30) കിവികള്‍ക്ക് അനായാസ ജയം സമ്മാനിക്കുകയായിരുന്നു. ഭുവിയാണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടടക്കമുള്ള കിവീസ് ബൗളര്‍മാര്‍ സംഹാരതാണ്ഡവം പുറത്തെടുത്തപ്പോള്‍ നാലാം ഏകദിനത്തില്‍ ഇന്ത്യ 30.5 ഓവറില്‍ 92 റണ്‍സില്‍ പുറത്തായി. വാലറ്റത്ത് 18 റണ്‍സെടുത്ത് പൊരുതിയ യുസ്‌വേന്ദ്ര ചാഹലാണ് ടോസ് സ്‌കോറര്‍. നാല് പേര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. ബോള്‍ട്ട് 10 ഓവറില്‍ 21 റണ്‍സിന് അഞ്ചും ഗ്രാന്‍ഡ്‌ഹോം 26ന് മൂന്നും വിക്കറ്റ് വീഴ്ത്തി. ആഷിലും നീഷാനും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. ഇന്ത്യക്ക് തുടക്കത്തിലെ 23…

Read More

ന്യൂസിലന്‍ഡിനെതിരായ് ഇന്ത്യയുടെ ദയനീയ പരാജയം; ധോണിയുടേയും, കോഹ്ലിയുടേയും മീമുകള്‍ ഇറക്കി ട്രോളി ആരാധകര്‍

ന്യൂസിലന്‍ഡിനെതിരായ് ഇന്ത്യയുടെ ദയനീയ പരാജയം; ധോണിയുടേയും, കോഹ്ലിയുടേയും മീമുകള്‍ ഇറക്കി ട്രോളി ആരാധകര്‍

ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ എട്ട് വിക്കറ്റിന്റെ ദയനീയ പരാജയമാണ് ഇന്ത്യ നേരിട്ടത്. ആദ്യം ബാറ്റ് ചെയ്ത് നൂറില്‍ത്താഴെ സ്‌കോറില്‍ പുറത്തായതിന്‌ശേഷമായിരുന്നു ഇന്ത്യയുടെ ഈ തോല്‍വി. ഇന്ത്യ തോറ്റതിന് പിന്നാലെ ധോണിയുടേയും, കോഹ്ലിയുടേയും മീമുകള്‍ (ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്ന തമാശ ചിത്രങ്ങള്‍) ഉപയോഗിച്ച് ഇന്ത്യന്‍ പരാജയത്തെ കളിയാക്കുകയാണ് ആരാധകര്‍. സമൂഹ മാധ്യമങ്ങളിലൂടെ ഇത് വളരെ വേഗം വൈറലായിക്കഴിഞ്ഞു. വിശ്രമം അനുവദിച്ചതിനെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ വിരാട് കോഹ്ലിയും, പരിക്കിനെത്തുടര്‍ന്ന് മഹേന്ദ്ര സിംഗ് ധോണിയും നാലാം ഏകദിനത്തില്‍ കളിച്ചിരുന്നില്ല. ഇരുവരുമില്ലാതെ ഇന്ത്യ ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെയാണ് ആരാധകര്‍ ഈ താരങ്ങളുടെ മീമുകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ പരാജയത്തെ കളിയാക്കിയത്. ആരാധകരുടെ പ്രതികരണങ്ങള്‍ ഇങ്ങനെ; Dhoni & Kohli watching #4thODI score .#NZvIND pic.twitter.com/wy3S3qNwaC — mk yadav (@m_kumarind) January 31, 2019 കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക്…

Read More

വീണ്ടും പോത്തേട്ടന്‍ ബ്രില്ല്യന്‍സിനെ പുകഴ്ത്തി സുരേഷ് ത്രിവേണിയും, ബിജോയ് നമ്പ്യാരും

വീണ്ടും പോത്തേട്ടന്‍ ബ്രില്ല്യന്‍സിനെ പുകഴ്ത്തി സുരേഷ് ത്രിവേണിയും, ബിജോയ് നമ്പ്യാരും

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തെ വാനോളം പുകഴ്ത്തി ബോളിവുഡ് സംവിധായകര്‍. വിദ്യാബാലന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 2017ല്‍ പുറത്തെത്തിയ ‘തുമാരി സുലു’വിന്റെ സംവിധായകന്‍ സുരേഷ് ത്രിവേണിയും മലയാളിയായ ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാരുമാണ് ദിലീഷ് പോത്തന്‍ ചിത്രത്തിന് പ്രശംസയുമായി രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം. സുരേഷ് ത്രിവേണിയാണ് ചിത്രത്തെ പ്രശംസിച്ച് ആദ്യം ട്വീറ്റ് ചെയ്തത്. അത് ഇങ്ങനെയായിരുന്നു.. READ MORE: മോഹന്‍ലാല്‍ സ്വന്തം കാശു മുടക്കി മകന്റെ ഈ രണ്ടാമൂഴമൊന്നു കാണണം.. എന്നിട്ട് ഈ നിഷ്‌കളങ്കനായ മകന് പറ്റിയ ഒരു ജോലി കണ്ടെത്തിക്കൊടുക്കണം.. ; ഇരുപതാം നൂറ്റാണ്ടിനെക്കുറിച്ചുള്ള കുറിപ്പ് വൈറലാവുന്നു… പിന്നാലെ ബിജോയ് നമ്പ്യാര്‍, സ്വന്തം അഭിപ്രായം കൂടി ചേര്‍ത്ത് ഇത് റീട്വീറ്റ് ചെയ്തു. അതിഗംഭീര സിനിമയാണ് ഇത്! എനിക്കീ ചിത്രം തുടര്‍ച്ചയായി കാണാനാവും. ഒരുപാട് പഠിക്കാനുണ്ട് ഇതില്‍നിന്ന്, എന്നായിരുന്നു ബിജോയ്‌യുടെ ട്വീറ്റ്….

Read More

മോഹന്‍ലാല്‍ സ്വന്തം കാശു മുടക്കി മകന്റെ ഈ രണ്ടാമൂഴമൊന്നു കാണണം.. എന്നിട്ട് ഈ നിഷ്‌കളങ്കനായ മകന് പറ്റിയ ഒരു ജോലി കണ്ടെത്തിക്കൊടുക്കണം.. ; ഇരുപതാം നൂറ്റാണ്ടിനെക്കുറിച്ചുള്ള കുറിപ്പ് വൈറലാവുന്നു…

മോഹന്‍ലാല്‍ സ്വന്തം കാശു മുടക്കി മകന്റെ ഈ രണ്ടാമൂഴമൊന്നു കാണണം.. എന്നിട്ട് ഈ നിഷ്‌കളങ്കനായ മകന് പറ്റിയ ഒരു ജോലി കണ്ടെത്തിക്കൊടുക്കണം.. ; ഇരുപതാം നൂറ്റാണ്ടിനെക്കുറിച്ചുള്ള കുറിപ്പ് വൈറലാവുന്നു…

കാത്തിരുന്നു പ്രണവ് മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രവും എത്തി. അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രത്തില്‍ തന്റെ ആദ്യ സിനിമയിലെ പോലെ ആക്ഷനും സ്റ്റണ്ടുമൊക്കെയാണ് പ്രണവിന് കൂടുതല്‍. ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുമ്പോള്‍ പ്രണവിന്റെ അഭിനയത്തെ വളരെ നിശിതമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് അധ്യാപികയായ മിത്ര സിന്ധു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇരുപത്തൊന്നാം നൂറ്റാണ്ട് ________________________പദ്മഭൂഷൺ മോഹൻലാൽ സ്വന്തം കാശു മുടക്കി പ്രണവ്… Posted by Mithra Sindhu on Tuesday, January 29, 2019   ഇരുപത്തൊന്നാം നൂറ്റാണ്ട് പദ്മഭൂഷണ്‍ മോഹന്‍ലാല്‍ സ്വന്തം കാശു മുടക്കി പ്രണവ് മോഹന്‍ലാലിന്റെയും അരുണ്‍ ഗോപിയുടെയും ഈ രണ്ടാമൂഴമൊന്നു കാണണം.. എന്നിട്ട് ഈ നിഷ്‌കളങ്കനും നിര്‍മമനുമായ മകന് പറ്റിയ ഒരു ജോലി കണ്ടെത്തിക്കൊടുക്കണം ഇല്ലേല്‍ അന്തസ്സായി പണ്ട് പാച്ചിക്ക ചെയ്ത പോലെ ഏതേലും നല്ല സ്‌കൂള് കണ്ടെത്തി മോനെ അവിടെ അഭിനയം…

Read More

‘വരുന്നൂ.. പ്രണയം നോവായി അവശേഷിപ്പിച്ച ’96’ന്റെ കന്നഡ റീമേക്ക് ’99’ ‘ ; ജാനുവായി എത്തുന്നത് ഭാവന

‘വരുന്നൂ.. പ്രണയം നോവായി അവശേഷിപ്പിച്ച ’96’ന്റെ കന്നഡ റീമേക്ക് ’99’ ‘ ; ജാനുവായി എത്തുന്നത് ഭാവന

തമിഴില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും ജനപ്രീതി നേടിയ സിനിമകളുടെ കൂട്ടത്തിലാണ് ’96’ന്റെ സ്ഥാനം. വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും വലിയ വിജയം നേടിയിരുന്നു. കന്നഡയില്‍ ചിത്രത്തിന് ഒരു റീമേക്ക് ഒരുങ്ങുന്നതായും വാര്‍ത്ത വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി, ഫസ്റ്റ് ലുക്കും പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. READ MORE: നവോത്ഥാന ആശയങ്ങള്‍ക്ക് മുന്‍തൂക്കം: ബജറ്റിന്റെ കവര്‍ചിത്രം അയ്യങ്കാളിയും പഞ്ചമിയും.. An intense love story ❤️❤️❤️#99 #Ramufilms @preethamgubbi First poster 😎 pic.twitter.com/Fvxxvp77qV — Ganesh (@Official_Ganesh) January 30, 2019 96 കന്നഡയില്‍ എത്തുമ്പോള്‍ 99 എന്ന് പേരില്‍ മാറ്റം വരുത്തിയിട്ടുണ്ട്. റാം എന്ന, തമിഴില്‍ വിജയ് സേതുപതി അവതരിപ്പിച്ച കഥാപാത്രത്തെ കന്നഡയില്‍ അവതരിപ്പിക്കുന്നത് ‘ഗോള്‍ഡന്‍ സ്റ്റാര്‍’ എന്ന് വിശേഷണമുള്ള ഗണേഷ് ആണ്. ജാനു എന്ന, തമിഴില്‍ തൃഷ അവതരിപ്പിച്ച…

Read More

നവോത്ഥാന ആശയങ്ങള്‍ക്ക് മുന്‍തൂക്കം: ബജറ്റിന്റെ കവര്‍ചിത്രം അയ്യങ്കാളിയും പഞ്ചമിയും..

നവോത്ഥാന ആശയങ്ങള്‍ക്ക് മുന്‍തൂക്കം: ബജറ്റിന്റെ കവര്‍ചിത്രം അയ്യങ്കാളിയും പഞ്ചമിയും..

തിരുവനന്തപുരം: നവോത്ഥാന നായകന്‍ അയ്യങ്കാളിയും പഞ്ചമിയുമാണ് ഇക്കുറി ബജറ്റിന്റെ കവര്‍ചിത്രം. ആര്‍പ്പോ ആര്‍ത്തവം പരിപാടിയുടെ പോസ്റ്ററിനായി കലാകക്ഷിയിലെ പി എസ് ജലജ വരച്ച ചിത്രമാണിത്. ആര്‍പ്പോ ആര്‍ത്തവം കൊടിയേറ്റ് ചടങ്ങില്‍ കൊച്ചി വഞ്ചി സ്‌ക്വയറില്‍ വച്ച് പ്രകാശനം ചെയ്ത ചിത്രം വരച്ചത് സണ്ണി എം കപിക്കാടിന്റെ നിര്‍ദേശ പ്രകാരമാണ്. ഒരാഴ്ച കൊണ്ടാണ് ജയ ഈ ചിത്രം വരച്ചത്. ചിത്രം കണ്ട സണ്ണി എം കപിക്കാട് ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചു. അയ്യങ്കാളിയുടെ തലക്കെട്ടിലെ കസവ് കര വേണ്ടെന്നുള്ളത് ഈ നിര്‍ദേശങ്ങളിലൊന്നായിരുന്നു. രണ്ട് ദിവസം കൊണ്ട് സണ്ണി എം കപിക്കാടിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ജലജ ചിത്രം മാറ്റി വരയ്ക്കുകയും ചെയ്തു.  READ MORE:  ഹിന്ദു മഹാസഭയുടെ സൈറ്റ് കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തു നവോത്ഥാന ആശയങ്ങള്‍ക്കാണ് സമൂഹം പ്രാധാന്യം കൊടുക്കേണ്ടതെന്ന് കുമാരനാശാന്റെ കവിതകള്‍ ഉദ്ധരിച്ച് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരണത്തിനിടയില്‍…

Read More

ഹിന്ദു മഹാസഭയുടെ സൈറ്റ് കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തു

ഹിന്ദു മഹാസഭയുടെ സൈറ്റ് കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തു

ഡല്‍ഹി: മഹാത്മഗാന്ധിയുടെ 71ാം രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധി കോലത്തിന് നേരെ വെടിയുതിര്‍ത്ത ഹിന്ദുമഹാസഭ പ്രവര്‍ത്തകുടെ പ്രവൃത്തിക്കെതിരെ രാജ്യമാകെ വിമര്‍ശനം അലയടിക്കുകയാണ്. അതിനിടയിലാണ് ഹിന്ദു മഹാ സഭയുടെ വെബ്‌സൈറ്റും ഹാക്ക് ചെയ്യപ്പെട്ടത്. കേരള സൈബര്‍ വാരിയേഴ്‌സാണ് ഹിന്ദു മഹാസഭയുടെ സൈറ്റ് ഹാക്ക് ചെയ്തത്. ഹിന്ദു മഹാസഭയുടെ സൈറ്റില്‍ കയറിയാല്‍ കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തു എന്നാണ് കാണിക്കുന്നത്. ജനങ്ങളെ ശരിയായ പാതയില്‍ നടക്കാന്‍ പ്രേരിപ്പിച്ച വ്യക്തി എന്ന നിലയില്‍ ലോകമാകെ ഗാന്ധിജി എക്കാലവും സ്മരിക്കപ്പെടും എന്ന കുറിപ്പും ഇതിനൊപ്പമുണ്ട്. സര്‍ക്കാര്‍ ഹിന്ദു മഹാസഭയുടെ നേതാക്കളെ അറസ്റ്റ് ചെയ്യണം എന്ന ആവശ്യവും മുന്നോട്ട് വച്ചിട്ടുണ്ട്. READ MORE: ഇത് വ്യാപാര ദ്രോഹ ബജറ്റ് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് നസിറുദ്ദീന്‍ അതേസമയം ഗാന്ധി കോലത്തിന് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ അലിഗഡ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്….

Read More

ഇത് വ്യാപാര ദ്രോഹ ബജറ്റ് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് നസിറുദ്ദീന്‍

ഇത് വ്യാപാര ദ്രോഹ ബജറ്റ് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് നസിറുദ്ദീന്‍

കോഴിക്കോട്: ധനമന്ത്രി ടി.എം. തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റ് വ്യാപാര ദ്രോഹ ബജറ്റാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.നവകേരള സൃഷ്ടിക്കായി 27 വിഭാഗങ്ങള്‍ക്ക് പരിഗണനയും സാമ്പത്തികവും നല്‍കിയപ്പോള്‍ കേരള ഗവണ്മെന്റിന് ഏറ്റവും കൂടുതല്‍ സാമ്പത്തിക സ്രോതസ് നല്‍കുന്ന വ്യാപാര മേഖലയെ പൂര്‍ണമായും അവഗണിച്ചു. സ്വര്‍ണത്തിനും ആഡംബര വസ്തുക്കള്‍ക്കും പ്രളയ സെസ് ഏര്‍പ്പെടുത്തിയത് വ്യാപാര മേഖലയെ പ്രതികൂലമായി ബാധിക്കും. READ MORE: ശ്രീനിവാസന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി, വെന്റിലേറ്ററില്‍നിന്നു മാറ്റി പ്രളയക്കെടുതി കൊണ്ടും, നിപ്പ കൊണ്ടും നോട്ട് നിരോധനം കൊണ്ടും സാമ്പത്തിക മേഖലയില്‍ 15% വര്‍ധന ഉണ്ടാകേണ്ട നികുതി വര്‍ധനവ് ഉണ്ടായില്ല എന്നത് മാത്രം മതിയായിരുന്നു വ്യാപാര മേഖല പരിഗണനാര്‍ഹമായിരുന്നു. ആയിരക്കണക്കിന് കോടിരൂപ നാശനഷ്ടമുണ്ടായ വ്യാപാരമേഖലക്ക് 10 കോടി രൂപ ക്ഷേമനിധിയിലേക്ക് അനുവദിച്ചത് കൊണ്ട് യാതൊരുനേട്ടവുമുണ്ടാകുകയില്ല.കേന്ദ്രഗവണ്മെന്റ് 40 ലക്ഷത്തിന് ചുവടെയുള്ള ചെറുകിട…

Read More