പെട്രോള്‍ വില കുറവ് : ഈ വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന വില

പെട്രോള്‍ വില കുറവ് : ഈ വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന വില

കൊച്ചി: രാജ്യത്ത് പെട്രോള്‍ വില വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില തുടര്‍ച്ചയായി ഇടിയുന്നതിനെത്തുടര്‍ന്ന് എണ്ണക്കമ്പനികള്‍ വില കുറച്ചതോടെയാണ് പെട്രോള്‍ 70 രൂപ നിലവാരത്തിലെത്തിയത്. ഒക്ടോബര്‍ 18 മുതലാണ് ഇന്ധനവില തുടര്‍ച്ചയായി കുറഞ്ഞു തുടങ്ങിയത്. ഇതിനിടെ 2 ദിവസം മാത്രമാണ് നേരിയ തോതില്‍ വില ഉയര്‍ന്നത്. ഡീസല്‍ വില 9 മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ്. ഇന്നലെ പെട്രോളിന് 22 പൈസയും ഡീസലിന് 25 പൈസയും കുറഞ്ഞിരുന്നു. ഇന്ന് പെട്രോളിന് 21 പൈസയും ഡീസലിന് 24 പൈസയുമാണു കുറഞ്ഞത്. ഇതോടെ കൊച്ചി നഗരത്തിലെ ഇന്നത്തെ പെട്രോള്‍ വില 70.65 രൂപ, ഡീസലിന് 66.34 രൂപ. കൂടുതല്‍ വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

ശബരിമല: ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ പൊലീസ് പിന്തിരിപ്പിച്ചു

ശബരിമല: ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ പൊലീസ് പിന്തിരിപ്പിച്ചു

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികള്‍ നിലക്കലില്‍ യാത്ര അവസാനിപ്പിച്ചു. പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണിത്. തെലങ്കാന സ്വദേശിനികളായ യുവതികള്‍ മറ്റ് തീര്‍ഥാടകര്‍ക്കൊപ്പം കെഎസ്ആര്‍ടിസി ബസിലാണ് ഇവര്‍ നിലക്കലില്‍ എത്തിയത്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ബസ് നിര്‍ത്തി പരിശോധിച്ചു. തുടര്‍ന്ന് ബസ് കണ്‍ട്രോള്‍ കണ്‍ട്രോള്‍ റൂമില്‍ എത്തിച്ച പൊലീസ് പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യുവതികളെ അറിയിച്ചു. മുന്‍ അനുഭവങ്ങളെ കുറിച്ചും യുവതികളെ പൊലീസ് ബോധ്യപ്പെടുത്തിയതോടെ യുവതികള്‍ പിന്മാറുകയായിരുന്നു. READ MORE: പെട്രോള്‍ വില കുറവ് : ഈ വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന വില പമ്പ വരെ പോകാനാണ് വന്നതെന്ന് യുവതികള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. എന്നാല്‍ ശബരിമലക്ക് പോവാനാണ് വന്നതെന്നും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ താല്‍പര്യമില്ലെന്നും അതിനാല്‍ പിന്മാറുകയാണെന്നും സംഘാംഗമായ ശ്രീദേവി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മകര വിളക്ക് മഹോത്സവത്തിനായി ഇന്നലെ നട തുറന്നതു മുതല്‍ വലിയ തിരക്കാണ്…

Read More

മുത്തലാഖ് ബില്‍: ഇന്ന് രാജ്യസഭയില്‍

മുത്തലാഖ് ബില്‍: ഇന്ന് രാജ്യസഭയില്‍

ന്യൂഡല്‍ഹി : മുത്തലാഖ് ബില്‍ രാജ്യസഭയില്‍ ഇന്ന് അവതരപ്പിക്കും. കോണ്‍ഗ്രസ് ഉള്‍പ്പടെ പത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെതിരെ വോട്ടു ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒപ്പം സെലക്ട് കമ്മിറ്റിക്ക് ബില് വിടണമെന്നും ആവശ്യപ്പെടും. മുത്തലാഖ് ബില്‍ രാജ്യസഭയുടെ അജണ്ടയില്‍ രണ്ടാമത്തെ ബില്ല് ആയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. READ MORE:  ശബരിമല: ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ പൊലീസ് പിന്തിരിപ്പിച്ചു സര്‍ക്കാരിന് ഏറെ വെല്ലുവിളിയാണ് ഉയര്‍ന്നിരിക്കുന്നത്. ബില്ലിനെതിരെ 116 എംപിമാര്‍ വോട്ടു ചെയ്യാനാണ് സാധ്യത. അതേ സമയം ലോക്‌സഭ മുത്തലാഖ് ബില്ല്11 ന് എതിരെ 245 വോട്ടിന് പാസാക്കുകയും ചെയ്തു. കൂടുതല്‍ വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

അന്യായമായ നിരക്കിന് അറുതി, ഓട്ടോ- നിരക്ക് യാത്രികരെ അറിയിക്കുന്ന മൊബൈല്‍ ആപ്പുമായി സര്‍ക്കാര്‍

അന്യായമായ നിരക്കിന് അറുതി, ഓട്ടോ- നിരക്ക് യാത്രികരെ അറിയിക്കുന്ന മൊബൈല്‍ ആപ്പുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷാ െ്രെഡവര്‍മാര്‍ക്കെതിരെയുള്ള സാധാരണക്കാരുടെ മുഖ്യപരാതികളിലൊന്നാണ് അന്യായമായ നിരക്ക് കൊള്ള. ഇതിനു പരിഹാരമായി സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ചുള്ള കൃത്യമായി ഓട്ടോറിക്ഷാ നിരക്ക് യാത്രികരെ അറിയിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുമായി സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പുതിയ സംവിധാനത്തിന്റെ പരീക്ഷണ ഉപയോഗം ലീഗല്‍ മെട്രോളജി വകുപ്പ് തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഓട്ടോകളില്‍ ഗ്ലോബല്‍ പൊസിഷനിങ് സംവിധാനം (ജി.പി.എസ്.) ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. READ MORE:  മുത്തലാഖ് ബില്‍: ഇന്ന് രാജ്യസഭയില്‍ സ്മാര്‍ട്ട് ഫോണില്ലാത്തവരെ സഹായിക്കാനാണ് ജിപിഎസിനെ പ്രധാനമായും ആശ്രയിക്കുന്നത്. ഓട്ടോയിലെ ഫെയര്‍മീറ്റര്‍ ജി.പി.എസുമായി ബന്ധിപ്പിക്കുന്നതിനാല്‍ ഫെയര്‍മീറ്ററില്‍ പിന്നെ ക്രമക്കേട് നടത്താന്‍ കഴിയില്ല. ജി.പി.എസ്. ഘടിപ്പിച്ച വാഹനങ്ങളില്‍ സഞ്ചരിക്കുന്ന ദൂരം കണക്കാക്കാം. മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് സഞ്ചരിച്ച ദൂരവും നിരക്കും ആപ്പിലൂടെ നേരിട്ടറിയാനാകും. ഒരോ യാത്രയിലും എത്ര കിലോമീറ്റര്‍ വാഹനം പിന്നിടുന്നുവെന്ന് കണക്കാക്കി അംഗീകൃത നിരക്ക് യാത്രക്കാരനെ അറിയിക്കാന്‍ ആപ്പിലൂടെ കഴിയുമെന്നാണ് റിപ്പോര്‍ട്ട്….

Read More

വനിതാ മതില്‍: എന്‍എസ്എസിന്റെ നിലപാടില്‍ ഇരട്ടത്താപ്പ്

വനിതാ മതില്‍: എന്‍എസ്എസിന്റെ നിലപാടില്‍ ഇരട്ടത്താപ്പ്

തിരുവനന്തപുരം: വനിതാ മതിലിന്റെ കാര്യത്തില്‍ എന്‍എസ്എസ് നിലപാട് ഇരട്ടത്താപ്പാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതെല്ലാം കാര്യത്തില്‍ സമദൂരം പാലിക്കണമെന്ന് സ്വയം പരിശോധിക്കണമെന്നും പിണറായി പറഞ്ഞു. മതനിരപേക്ഷത തകര്‍ക്കാനുള്ള നീക്കത്തിന്റെ കൂടെ നവോത്ഥാന പാരമ്പര്യമുള്ള സംഘടന തന്നെ ചേരാന്‍ പാടുണ്ടായിരുന്നോ എന്ന് ആര്‍എസ്എസ് സംഘടിപ്പിച്ച അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തവര്‍ ഗൗരവമായി ചിന്തിക്കണമെന്ന് മുഖ്യമന്ത്രി. വനിതാ മതിലില്‍ ചേര്‍ന്നാല്‍ നടപടിയെടുക്കുമെന്നു ചിലര്‍ പ്രഖ്യാപിച്ചതു നവോത്ഥാന പാരമ്പര്യത്തിനു ചേര്‍ന്നതാണോയെന്നു ചിന്തിക്കണം. എതില്‍നിന്നെല്ലാം സമദൂരം പാലിക്കുന്നു എന്നു സ്വയം ആലോചിക്കണം. ഇതെല്ലാം ഇരട്ടത്താപ്പായി കാണേണ്ടിവരും. READ MORE:  അന്യായമായ നിരക്കിന് അറുതി, ഓട്ടോ- നിരക്ക് യാത്രികരെ അറിയിക്കുന്ന മൊബൈല്‍ ആപ്പുമായി സര്‍ക്കാര്‍ മതനിരപേക്ഷത സംരക്ഷിക്കുന്ന കാര്യത്തില്‍ സമദൂരം പാലിക്കാന്‍ കഴിയുമോ? ആചാരം സംരക്ഷിക്കാനാണ് ഈ നിലപാട് സ്വീകരിക്കുന്നത് എന്നത് മനസിലാക്കാന്‍ കഴിയാത്ത കാര്യമാണ്. നാട്ടില്‍ മുന്‍പ് എന്തെല്ലാം ആചാരങ്ങള്‍ നിലനിന്നിരുന്നു. അതിനെതിരെ നവോത്ഥാന നായകര്‍…

Read More

രോഹിത് ശര്‍മ്മയ്ക്കും റിതികയ്ക്കും പെണ്‍കുഞ്ഞ് പിറന്നു

രോഹിത് ശര്‍മ്മയ്ക്കും റിതികയ്ക്കും പെണ്‍കുഞ്ഞ് പിറന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയ്ക്കും ഭാര്യ റിതിക സജ്‌ദേഹിനും കുഞ്ഞു പിറന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റ് വിജയത്തിന് പിന്നാലെയാണ് ഇന്ത്യന്‍ ഓപ്പണറെ തേടി പെണ്‍കുഞ്ഞ് പിറന്നുവെന്ന സന്തോഷ വാര്‍ത്ത എത്തിയത്. റിതികയുടെ കസിനും നടന്‍ സൊഹൈല്‍ ഖാന്റെ ഭാര്യയുമായ സീമാ ഖാന്‍ ആണ് സന്തോഷ വാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചത്. റിതിക ഗര്‍ഭിണിയാണെന്ന വിവരം മാധ്യമങ്ങളില്‍ നിന്നും ആരാധകരില്‍ നിന്നും മറച്ചു വെച്ചിരുന്നുവെങ്കിലും രോഹിത് അച്ഛനാകാന്‍ പോവുകയാണെന്ന് ഇന്ത്യന്‍ താരങ്ങള്‍ തന്നെ കഴിഞ്ഞ ദിവസം അറിയിക്കുകയായിരുന്നു. READ MORE: വനിതാ മതില്‍: എന്‍എസ്എസിന്റെ നിലപാടില്‍ ഇരട്ടത്താപ്പ് അതേ സമയം കുഞ്ഞിനെ കാണുവാന്‍ അവധി എടുക്കുന്നതിനാല്‍ ചിലപ്പോള്‍ രോഹിത്ത് നാലാമത്തെ ടെസ്റ്റിന് സിഡ്‌നിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിച്ചേക്കില്ല എന്നും റിപ്പോര്‍ട്ടുണ്ട്. അച്ഛനാകുന്നതിനെ കുറിച്ചും കുഞ്ഞിന്റെ വരവ് ജീവിതത്തിലുണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും രോഹിത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.അച്ഛനാകാന്‍…

Read More

മരുഭൂവിലൊരു പ്രണയതടാകം; രണ്ട് മരക്കൊമ്പുകള്‍ക്കുനടുവില്‍ മരപ്പാളിയില്‍ ‘ലവ് ലേക്ക്’

മരുഭൂവിലൊരു പ്രണയതടാകം; രണ്ട് മരക്കൊമ്പുകള്‍ക്കുനടുവില്‍ മരപ്പാളിയില്‍ ‘ലവ് ലേക്ക്’

പ്രവാസ ജീവിതത്തിലെ തിരക്ക് പിടിച്ച ജീവിതത്തില്‍ നിന്ന് മാറിയിരിക്കാന്‍ പ്രവാസികള്‍ക്കായി പുതിയൊരിടം. യു എ ഇ സന്ദര്‍ശകരുടെ മനം മയക്കുന്ന കാഴ്ചയാണ് മരുഭൂവിലെ പ്രണയ തടാകം. മരുഭൂമിയുടെ ഒത്തനടുവിലാണ് ഇതെന്നത് ഇതിന്റെ ദൃശ്യഭംഗിയും കാവ്യഭംഗിയും ഉയര്‍ത്തുന്നു. പ്രണയതടാകമെന്നാണ് ഇതിനിട്ടിരിക്കുന്ന പേരെങ്കിലും പ്രണയിക്കുന്നവര്‍ക്ക് മാത്രം പോയിരുന്ന് കാഴ്ചകള്‍ ആസ്വദിച്ച് മടങ്ങാവുന്ന ഒരിടമായല്ല ഇതിന്റെ നിര്‍മിതി. കായികാഭ്യാസങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നവര്‍ക്കും മൃഗസ്നേഹികള്‍ക്കും കുടുംബങ്ങള്‍ക്കും ആവശ്യമായതെല്ലാം ഇവിടെയുണ്ട്. രണ്ട് മരക്കൊമ്പുകള്‍ക്കുനടുവില്‍ മരപ്പാളിയില്‍ ‘ലവ് ലേക്ക്’ എന്നെഴുതി തൂക്കിയ ബോര്‍ഡാണ് സന്ദര്‍ശകരെ സ്വീകരിക്കുക. പ്രാപ്പിടിയന്മാരും വേട്ടപ്പരുന്തുകളും മുതല്‍ താറാവുകൂട്ടങ്ങളും അരയന്നങ്ങളും വരെയുള്ള 150-ല്‍ അധികം പക്ഷിവര്‍ഗം ഇവിടെയുണ്ട്. തടാകത്തിന്റെ വശങ്ങളില്‍നിന്നുള്ള ചെറുവെള്ളച്ചാട്ടങ്ങളില്‍ ഇവയെല്ലാം വെള്ളം കുടിക്കാനെത്തുന്ന കാഴ്ച ഓരോ സന്ദര്‍ശകനും മറക്കാനാവാത്തതായിരിക്കും. നിരവധി ദേശാടനപ്പക്ഷികളുടെയും താവളമാണ് ഈ കേന്ദ്രം. പലതരം മത്സ്യങ്ങളും തടാകത്തിലുണ്ട്. സന്ദര്‍ശകര്‍ക്ക് നിറക്കാഴ്ചകള്‍ സമ്മാനിക്കുന്ന ജപ്പാനീസ് ഓറഞ്ച് മീനും സ്വര്‍ണമീനുകളുമെല്ലാം…

Read More

സൈമണ്‍ ബ്രിട്ടോ അന്തരിച്ചു; കൊലപാതക രാഷ്ട്രീയത്തിന്റെ നേര്‍ചിത്രം

സൈമണ്‍ ബ്രിട്ടോ അന്തരിച്ചു; കൊലപാതക രാഷ്ട്രീയത്തിന്റെ നേര്‍ചിത്രം

” കൊലപാതക രാഷ്ട്രീയത്തിന്റെ ജീവിച്ചിരുന്ന രക്തസാക്ഷി… !!! “ തൃശൂര്‍: സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. പുസ്തക രചനയുമായി ബന്ധപ്പെട്ട് തൃശൂരിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2006-11 വരെ നിയമഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു സൈമണ്‍ ബ്രിട്ടോ. എസ്എഫ്‌ഐ കാമ്പസുകളില്‍ തേരോട്ടം തുടങ്ങിയ എഴുപതുകളില്‍ സംഘടനയുടെ നേതൃനിരയിലുണ്ടായിരുന്നു. എസ്എഫ്‌ഐ സംസ്ഥാന നേതാവായിരിക്കെ ആക്രമണത്തിന് ഇരയായി. അരയ്ക്ക് താഴെ തളര്‍ന്നതിന് ശേഷവും സൈമണ്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍ന്നു. എറണാകുളം വടുതലയില്‍ നിക്കോളാസ് റോഡ്രിഗ്‌സിന്റെയും ഐറിന്‍ റോഡ്രിഗ്‌സിന്റെയും മകനായി 1954 മാര്‍ച്ച് 27ന് ജനിച്ചു. വിദ്യാഭ്യാസം എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളജിലും ബീഹാറിലെ മിഥില സര്‍വ്വകലാശാലയിലുമായിരുന്നു. READ MORE:  മരുഭൂവിലൊരു പ്രണയതടാകം; രണ്ട് മരക്കൊമ്പുകള്‍ക്കുനടുവില്‍ മരപ്പാളിയില്‍ ‘ലവ് ലേക്ക്’ കൊലപാതക രാഷ്ട്രീയത്തിന്റെ ജീവിച്ചിരുന്ന രക്തസാക്ഷിയായിരുന്നു സൈമണ്‍ ബ്രിട്ടോ. 1983 ഒക്ടോബര്‍ 14 നാണ് നട്ടെല്ല്,…

Read More

‘ഈ ജീവിതം ചക്രക്കസേരയിലായിട്ട് 35 വര്‍ഷം…’ ; അതിജീവനത്തിന്റെ അത്ഭുതമായിരുന്നു.., പ്രിയസഖിയുടെ ഹൃദയം തൊട്ടുള്ള കുറിപ്പ്…

‘ഈ ജീവിതം ചക്രക്കസേരയിലായിട്ട് 35 വര്‍ഷം…’ ; അതിജീവനത്തിന്റെ അത്ഭുതമായിരുന്നു.., പ്രിയസഖിയുടെ ഹൃദയം തൊട്ടുള്ള കുറിപ്പ്…

കൊലപാതക രാഷ്ട്രീയത്തിന്റെ ജീവിച്ചിരുന്ന രക്തസാക്ഷിയായിരുന്നു സൈമണ്‍ ബ്രിട്ടോ. 1983 ഒക്ടോബര്‍ 14 നാണ് നട്ടെല്ല്, കരള്‍, ഹൃദയം, ശ്വാസകോശം എന്നിവിടങ്ങളില്‍ കുത്തേറ്റ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ബ്രിട്ടോ പിടഞ്ഞുവീണത്. എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും ലോ കോളജ് വിദ്യാര്‍ഥിയുമായിരുന്നു അന്നു ബ്രിട്ടോ. മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ – കെഎസ്‌യു സംഘട്ടനത്തില്‍ പരുക്കേറ്റ എസ്എഫ്‌ഐക്കാരെ സന്ദര്‍ശിക്കാന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. കെഎസ്‌യു പ്രവര്‍ത്തകര്‍ ബ്രിട്ടോയുടെ മുതുകിനു കുത്തുകയായിരുന്നു. അതിനു ശേഷം വീല്‍ചെയറിലായിരുന്നു ബ്രിട്ടോയുടെ ജീവിതം. ഒന്നും നേടാനില്ലെന്നറിഞ്ഞുതന്നെ ബ്രിട്ടോയുടെ ജീവിതത്തിലേക്കു പിന്നീട് സീന ഭാസ്‌കര്‍ എന്ന യുവനേതാവ് സഖാവായെത്തി… അവിടെ തുടങ്ങുന്നു കഥ… ഈ ജീവിതം ചക്രക്കസേരയിലായിട്ട് 35 വര്‍ഷം… അതിജീവിയ്ക്കുക അത് അത്ര എളുപ്പമുള്ള കാര്യമാണൊ? അതും മറ്റുള്ളവര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു നല്‍കി; ഇപ്പോഴും വ്യക്തമായ ആശയ തെളിമയോടും രാഷ്ട്രീയ ബോധത്തോടും ജീവിയ്ക്കാന്‍ കഴിയുന്ന അപൂര്‍വ്വങ്ങളിലൊരാളായി…

Read More

സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം തൃശൂര്‍ ദയ ആശുപത്രിയില്‍

സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം തൃശൂര്‍ ദയ ആശുപത്രിയില്‍

സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. മൃതദേഹം തൃശൂര്‍ ദയ ആശുപത്രിയില്‍. പുസ്തക രചനയുമായി ബന്ധപ്പെട്ട് തൃശൂരിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 200611 വരെ നിയമഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു സൈമണ്‍ ബ്രിട്ടോ. എസ്എഫ്‌ഐ കാമ്പസുകളില്‍ തേരോട്ടം തുടങ്ങിയ എഴുപതുകളില്‍ സംഘടനയുടെ നേതൃനിരയിലുണ്ടായിരുന്നു. എസ്എഫ്‌ഐ സംസ്ഥാന നേതാവായിരിക്കെ ആക്രമണത്തിന് ഇരയായി. അരയ്ക്ക് താഴെ തളര്‍ന്നതിന് ശേഷവും സൈമണ്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍ന്നു. എറണാകുളം വടുതലയില്‍ നിക്കോളാസ് റോഡ്രിഗ്‌സിന്റെയും ഐറിന്‍ റോഡ്രിഗ്‌സിന്റെയും മകനായി 1954 മാര്‍ച്ച് 27ന് ജനിച്ചു. വിദ്യാഭ്യാസം എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളജിലും ബീഹാറിലെ മിഥില സര്‍വ്വകലാശാലയിലുമായിരുന്നു.

Read More