കബഡി..കബഡി… പ്രൊ കബഡി ലീഗ് പ്ലേ ഓഫ് മത്സരങ്ങള്‍ ഇന്ന് മുതല്‍ കൊച്ചിയില്‍ 

കബഡി..കബഡി… പ്രൊ കബഡി ലീഗ് പ്ലേ ഓഫ് മത്സരങ്ങള്‍ ഇന്ന് മുതല്‍ കൊച്ചിയില്‍ 

കൊച്ചി:  പ്രൊ കബഡി ലീഗ് ആറാം പതിപ്പിന്റെ പ്ലേ ഓഫ് മത്സരങ്ങള്‍ ഇന്നും നാളെയും കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. മൂന്ന് എലിമിനേറ്ററും ഒരു ക്വാളിഫയറും ഉള്‍പ്പെടെ നിര്‍ണായകമായ നാലു മത്സരങ്ങള്‍ക്കാണ് കൊച്ചി ആതിഥ്യം വഹിക്കുക. രാത്രി എട്ടിനും ഒമ്പതിനുമാണ് മത്സരങ്ങള്‍. പ്രവേശനം 250 രൂപ വിലയുള്ള ടിക്കറ്റ് മൂലം. മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഹോട്സ്റ്റാറിലും തത്സമയം കാണാം.   ഇന്ന് രാത്രി എട്ടിന് ആദ്യ എലിമിനേറ്ററില്‍ യു മുംബ, യുപി യോദ്ധയെ നേരിടും. തുടര്‍ച്ചയായ ആറു മത്സരങ്ങള്‍ ജയിച്ചാണ് യുപി പ്ലേഓഫിന് യോഗ്യത നേടിയത്. യുപിയുടെ വിജയം നിലവിലെ ചാമ്പ്യന്‍മാരായ പട്‌ന പൈറേറ്റ്‌സിന് പുറത്തേക്കുള്ള വഴിയൊരുക്കുകയും ചെയ്തു. ലീഗിന്റെ രണ്ടാം പതിപ്പില്‍ കിരീടം നേടിയ യു മുംബ കഴിഞ്ഞ രണ്ടു സീസണുകളിലെ മോശം പ്രകടനം തിരുത്തിയാണ് ഇത്തവണ പ്ലേഓഫിലേക്ക് മുന്നേറിയത്.  രാത്രി 9ന്…

Read More

‘ മെല്‍മണില്‍ കങ്കാരുക്കളെ തകര്‍ത്ത് ഇന്ത്യ’

‘ മെല്‍മണില്‍ കങ്കാരുക്കളെ തകര്‍ത്ത് ഇന്ത്യ’

മെല്‍ബണില്‍ രണ്ടു മണിക്കൂറിലേറെ പെയ്ത തോരാ മഴയ്ക്കും തോല്പിക്കാനായില്ല ഇന്ത്യന്‍ വീര്യത്തെ. ടെസ്റ്റില്‍ 137 റണ്‍സിന്റെ തകര്‍പ്പന്‍ ജയത്തോടെ പരമ്പരയില്‍ ഇന്ത്യ 21ന് മുന്നിലെത്തി. അവസാന ദിനമായ ഇന്ന് രാവിലത്തെ സെഷന്‍ മഴമൂലം ഉപേക്ഷിക്കപ്പെട്ടെങ്കിലും രണ്ടാം സെഷനില്‍ ഇന്ത്യ ജയം നേടി. ഇന്ത്യയ്ക്കും ജയത്തിനുമിടയില്‍ പ്രതിരോധം തീര്‍ത്ത പാറ്റ് കമ്മിന്‍സിനെ (63) ജസ്പ്രീത് ബുംറ ചേതേശ്വര്‍ പൂജാരയുടെ കൈകളിലെത്തിച്ചു. സ്‌കോര്‍ ഇന്ത്യ 4437, 1068 ഓസ്‌ട്രേലിയ 151, 261. അവസാനദിനം കനത്ത മഴ പെയ്‌തേക്കുമെന്ന കാലവസ്ഥാ പ്രവചനത്തിന്റെ ആശ്വാസത്തില്‍ നാലാംദിനം അവസാനിപ്പിച്ച ഓസീസിന്റെ പ്രതീക്ഷ പോലെ രാവിലെ തന്നെ കനത്ത മഴ. ഇന്ത്യന്‍ ക്യാംപില്‍ ആശങ്കയുടെ നിമിഷങ്ങള്‍. എന്നാല്‍ ലഞ്ചു നേരത്തെയാക്കി. പിന്നീട് കുറച്ചു കഴിഞ്ഞതേ മഴ ശമിച്ചു. കളി തുടങ്ങി കുറച്ചു മിനിറ്റുകളേ കങ്കാരുക്കളെ വീഴ്ത്താന്‍ ഇന്ത്യയ്ക്ക് വേണ്ടി വന്നുള്ളു. രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസിന്റെ വാലറ്റമാണ്…

Read More

ശബരിമല: നിരോധനാജ്ഞ വീണ്ടും ജനുവരി 5 വരെ നീട്ടി

ശബരിമല: നിരോധനാജ്ഞ വീണ്ടും ജനുവരി 5 വരെ നീട്ടി

പത്തനംതിട്ട: ശബരിമല നിരോധനാജ്ഞ വീണ്ടും നീട്ടും. ജനുവരി 5 വരെ നീട്ടാന്‍ ആണ് തീരുമാനം. ജില്ലാ പൊലീസ് മേധാവിയും എക്‌സിക്യുട്ടീവ് മജിസ്ട്രറ്റുമാരുടെയും റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കലക്ടര്‍ നിരോധനാജ്ഞ നീട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. READ MORE:  ‘ മെല്‍മണില്‍ കങ്കാരുക്കളെ തകര്‍ത്ത് ഇന്ത്യ’ ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമായിരിക്കും. ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്തുന്നതിനോ ശരണംവിളിക്കുന്നതിനോ യാതൊരു തടസ്സവും ഉണ്ടായിരിക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

കരുനാഗപള്ളിയിലെ സിഗ്‌നല്‍ തകരാര്‍; ട്രെയിനുകള്‍ വൈകി ഓടുന്നു

കരുനാഗപള്ളിയിലെ സിഗ്‌നല്‍ തകരാര്‍; ട്രെയിനുകള്‍ വൈകി ഓടുന്നു

കൊല്ലം: കരുനാഗപള്ളിയിലെ സിഗ്‌നല്‍ തകരാര്‍ കാരണം ട്രെയിനുകള്‍ വൈകി ഓടുന്നു. ഇന്നു രാവിലെ 6.45നാണു സിഗ്‌നല്‍ സംവിധാനത്തില്‍ തകരാറുണ്ടായത്. എട്ടരയോടെ ഇതു പരിഹരിച്ചുവെങ്കിലും തിരുവനന്തപുരം എറണാകുളം ഭാഗത്തേക്കുള്ള മിക്ക ട്രെയിനുകളും വര്‍ക്കലയ്ക്കും കരുനാഗപ്പള്ളിക്കുമിടയിലെ സ്‌റ്റേഷനുകളില്‍ പിടിച്ചിട്ടു. READ MORE: ശബരിമല: നിരോധനാജ്ഞ വീണ്ടും ജനുവരി 5 വരെ നീട്ടി ഇന്നും നാളെയും കരുനാഗപ്പള്ളി ഭാഗത്ത് റെയില്‍വേ ട്രാക്കില്‍ മുന്‍കൂട്ടി നിശ്ചയിച്ച അറ്റകുറ്റപ്പണികള്‍ നടക്കുന്നുമുണ്ട്. രാത്രിയാണ് അറ്റകുറ്റപ്പണികള്‍. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

‘തെരുവ് നായ്ക്കള്‍ ഭക്ഷണത്തിനായി കാത്തിരിക്കുന്നത് പോലെയാണ് കര്‍ണാടകയില്‍, ജെഡിഎസ് താഴേ വീഴുന്നതും കാത്ത് ബി ജെ പി’ – ഡി സി തമ്മണ്ണ

‘തെരുവ് നായ്ക്കള്‍ ഭക്ഷണത്തിനായി കാത്തിരിക്കുന്നത് പോലെയാണ് കര്‍ണാടകയില്‍, ജെഡിഎസ് താഴേ വീഴുന്നതും കാത്ത് ബി ജെ പി’ – ഡി സി തമ്മണ്ണ

ബെംഗളൂരു: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണ്ണാടകയിലെ മന്ത്രിയും ജെ ഡി എസ് നേതാവുമായ ഡി സി തമ്മണ്ണ. തെരുവ് നായ്ക്കളോട് ഉപമിച്ചാണ് തമ്മണ്ണ ബി ജെപിക്കെതിരെ രംഗത്തെത്തിയത്. നായ്ക്കള്‍ ഭക്ഷണത്തിനായി കാത്തിരിക്കുന്നത് പോലെയാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെ ഡി എസ് സര്‍ക്കാര്‍ താഴേ വീഴുമോയെന്ന് ബി ജെ പി നേതാക്കള്‍ കാത്തിരിക്കുന്നതെന്ന് തമ്മണ്ണ പരിഹസിച്ചു. മൈസൂരിലെ മദ്ദൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. READ MORE:  കരുനാഗപള്ളിയിലെ സിഗ്‌നല്‍ തകരാര്‍; ട്രെയിനുകള്‍ വൈകി ഓടുന്നു കഴിഞ്ഞ ദിവസം കര്‍ണ്ണാടക സര്‍ക്കാര്‍ 24 മണിക്കൂറിനകം താഴെ വീഴുമെന്ന് ബി ജെ പി നേതാവ് ഉമേഷ് കട്ടി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബി ജെ പിയെ വിമര്‍ശിച്ച് മന്ത്രി രംഗത്തെത്തിയത്. ഒരിക്കല്‍ മുന്‍ മുഖ്യമന്ത്രി ജെ എച്ച് പട്ടേല്‍ നിയമസഭയില്‍ അവതരിപ്പിച്ച കഥയെ കൂട്ടുപിടിച്ചാണ് തമണ്ണയുടെ പരിഹാസം. ആനയുടെയും നായയുടെയും കഥയാണത്. തെരുവിലൂടെ…

Read More

‘ഇതെന്താണ് വെള്ളരിക്കാപ്പട്ടണമോ.., വഎയര്‍ ഇന്ത്യയില്‍ യുവാവിന്റെ നഗ്നതാ പ്രദര്‍ശനം.. !’

‘ഇതെന്താണ് വെള്ളരിക്കാപ്പട്ടണമോ.., വഎയര്‍ ഇന്ത്യയില്‍ യുവാവിന്റെ നഗ്നതാ പ്രദര്‍ശനം.. !’

ലക്‌നൗ: ദുബായില്‍ നിന്ന് ലക്‌നൗവ്വിലേക്ക് തിരിച്ച എയര്‍ ഇന്ത്യ എക്പ്രസില്‍ ഇന്നലെ നടന്നത് വിചിത്ര സംഭവങ്ങള്‍. വിമാനം ദുബായില്‍ നിന്ന് പറന്നുയര്‍ന്ന ശേഷമാണ് യാത്രക്കാരെ ഞെട്ടിക്കുന്ന സംഭവങ്ങള്‍ നടന്നത്. യാത്രക്കാരനായ ഒരു യുവാവ് വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ ശേഷം സീറ്റുകള്‍ക്കിടയിലൂടെ ഓടി നടക്കാന്‍ തുടങ്ങിയതോടെ യാത്രക്കാര്‍ അമ്പരന്നു. READ MORE:  ‘തെരുവ് നായ്ക്കള്‍ ഭക്ഷണത്തിനായി കാത്തിരിക്കുന്നത് പോലെയാണ് കര്‍ണാടകയില്‍, ജെഡിഎസ് താഴേ വീഴുന്നതും കാത്ത് ബി ജെ പി’ – ഡി സി തമ്മണ്ണ നഗ്‌നനായി ഇടനാഴിയിലൂടെ യുവാവ് ഓടി നടന്നതോടെ സഹയാത്രികര്‍ പരിഭ്രാന്തരായി. മറ്റ് യാത്രക്കാര്‍ ബഹളം വച്ച് ഇയാളെ സീറ്റിലിരുത്താന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. പിന്നീട് ഏറെ പരിശ്രമിച്ച ശേഷമാണ് ഇയാളെ ഒരു പുതപ്പ് പുതപ്പിക്കുകയായിരുന്നു. 150 യാത്രക്കാര്‍ക്ക് മുന്നിലായായിരുന്നു യുവാവിന്റെ നഗ്‌നതാ പ്രദര്‍ശനം. ഇയാളെ ലക്‌നൗ വിമാനത്താവളത്തില്‍ എത്തിയ ശേഷം വിമാനത്താവള സുരക്ഷാ വിഭാഗത്തിന് കൈമാറി….

Read More

സംസ്ഥാന സീനിയര്‍ വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്: തിരുവനന്തപുരത്തിന് കിരീടം

സംസ്ഥാന സീനിയര്‍ വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്: തിരുവനന്തപുരത്തിന് കിരീടം

കോഴിക്കോട്: സംസ്ഥാന സീനിയര്‍ വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരത്തിന് കിരീടം. ഫൈനലില്‍ തിരുവനന്തപുരം 2513, 25 22, 2512ന് കോഴിക്കോടിനെ തോല്‍പിച്ചു. READ MORE: ‘ഇതെന്താണ് വെള്ളരിക്കാപ്പട്ടണമോ.., വഎയര്‍ ഇന്ത്യയില്‍ യുവാവിന്റെ നഗ്നതാ പ്രദര്‍ശനം.. !’ കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

മെല്‍ബണില്‍ ഇന്ത്യ.. , ക്രൈസ്റ്റ്ചര്‍ച്ചില്‍ കിവികള്‍; ലങ്കയുടേത് സുനിശ്ചിത തോല്‍വി

മെല്‍ബണില്‍ ഇന്ത്യ.. , ക്രൈസ്റ്റ്ചര്‍ച്ചില്‍ കിവികള്‍; ലങ്കയുടേത് സുനിശ്ചിത തോല്‍വി

ക്രൈസ്റ്റ്ചര്‍ച്ച്: മെല്‍ബണില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ ജയിച്ച് കയറിയപ്പോള്‍ മൈലുകള്‍ക്കിപ്പുറം ക്രൈസ്റ്റ്ചര്‍ച്ചില്‍ ലങ്കന്‍ തോല്‍വി സുനിശ്ചിതമായിരുന്നു. 423 റണ്‍സിന്റെ റെക്കോര്‍ഡ് ജയത്തോടെ ന്യൂസിലന്‍ഡ് രണ്ടുമത്സരങ്ങളുടെ പരമ്പര 10ത്തിന് സ്വന്തമാക്കി. ടിം സൗത്തിയാണ് കളിയിലെ താരം. കിവികളുടെ റണ്‍സ് അടിസ്ഥാനത്തിലുള്ള വലിയ ജയമാണിത്. സ്‌കോര്‍ ന്യൂസിലന്‍ഡ് 178, 5854, ശ്രീലങ്ക 104, 236. READ MORE:  സംസ്ഥാന സീനിയര്‍ വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്: തിരുവനന്തപുരത്തിന് കിരീടം തുടര്‍ച്ചയായി നാലാം ടെസ്റ്റ് പരമ്പരയാണ് കെയ്ന്‍ വില്യംസണും സംഘവും സ്വന്തമാക്കുന്നത്. അഞ്ചാംദിനത്തില്‍ മിനിറ്റുകള്‍ മാത്രമാണ് ലങ്കന്‍ പോരാട്ടം നീണ്ടുനിന്നത്. പരിക്കേറ്റ എയ്ഞ്ചലോ മാത്യൂസ് ബാറ്റിംഗിന് ഇറങ്ങിയതുമില്ല. കുശാല്‍ മെന്‍ഡിസ് (67), ദിനേഷ് ചണ്ഡിമല്‍ (56) എന്നിവരിലൊതുങ്ങി ലങ്കന്‍ പ്രതിരോധം. നീല്‍ വാഗ്‌നര്‍ നാലുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ ട്രെന്റ് ബോള്‍ട്ട് മൂന്നുവിക്കറ്റുമായി തിളങ്ങി. ആദ്യ ഇന്നിംഗ്‌സില്‍ കിവികളെ 178 റണ്‍സില്‍ ഒതുക്കിയ ലങ്കയ്ക്ക് പക്ഷേ ബാറ്റിംഗില്‍ അടിമുടി…

Read More

ഇന്ത്യന്‍ സിനിമയിലെ അതികായന്‍, വിഖ്യാത ചലച്ചിത്രകാരന്‍ മൃണാള്‍ സെന്‍ അന്തരിച്ചു

ഇന്ത്യന്‍ സിനിമയിലെ അതികായന്‍, വിഖ്യാത ചലച്ചിത്രകാരന്‍ മൃണാള്‍ സെന്‍ അന്തരിച്ചു

കൊല്‍ക്കത്ത: ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാര ജേതാവും വിഖ്യാത ചലച്ചിത്രകാരനുമായ മൃണാള്‍ സെന്‍ (95) അന്തരിച്ചു. കമ്യൂണിസ്റ്റ് സഹയാത്രികനും അനുഭാവിയുമായിരുന്ന സെന്നിന്റെ അന്ത്യം വസതിയില്‍ വച്ചായിരുന്നു. ഇന്ത്യന്‍ നവതരംഗ സിനിമയിലെ അതികായനും ലോകസിനിമാ ഭൂപടത്തില്‍ ഇടം നേടിയ വിശ്രുത സംവിധായകനുമാണ്. സത്യജിത് റായുടെയും ഋത്വിക് ഘട്ടക്കിന്റെയും സമകാലികനാണ്. ഒട്ടേറെ രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 1923 മേയ് 14ന് കിഴക്കന്‍ ബംഗാളിലെ (ഇന്നത്തെ ബംഗ്ലദേശ്) ഫരീദ്പുരില്‍ ജനനം. കൊല്‍ക്കത്ത സര്‍വകലാശാലയില്‍നിന്ന് ഊര്‍ജതന്ത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട്. പത്രപ്രവര്‍ത്തകനായും മെഡിക്കല്‍ റെപ്രസന്റേറ്റീവായും കല്‍ക്കട്ട ഫിലിം സ്റ്റുഡിയോയില്‍ ഓഡിയോ ടെക്‌നീഷ്യനായും ജോലി ചെയ്തിരുന്നു. ഇന്ത്യന്‍ പീപ്പിള്‍സ് തിയറ്റര്‍ അസോസിയേഷനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു. നാല്പതുകളിലെ ബംഗാള്‍ ക്ഷാമവും രവീന്ദ്രനാഥ ടാഗോറിന്റെ അന്ത്യനിമിഷങ്ങളും മൃണാള്‍സെന്നിനെ പിടിച്ചുലച്ചു. READ MORE:  മെല്‍ബണില്‍ ഇന്ത്യ.. , ക്രൈസ്റ്റ്ചര്‍ച്ചില്‍ കിവികള്‍; ലങ്കയുടേത് സുനിശ്ചിത തോല്‍വി 1955ല്‍ ആദ്യ ഫീച്ചര്‍ സിനിമ രാത്ത് ബോറെ…

Read More

മുലക്കരത്തിനെതിരെ പോരാടിയ ധീരവനിത നങ്ങേലിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്…

മുലക്കരത്തിനെതിരെ പോരാടിയ ധീരവനിത നങ്ങേലിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്…

മുലക്കരത്തിനെതിരെ പോരാടി രക്തസാക്ഷിയായ ധീരവനിത നങ്ങേലിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. സംവിധായകന്‍ വിനയനാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല നിവാസിയായിരുന്നു നങ്ങേലി. തിരുവിതാംകൂര്‍ രാജഭരണകാലത്ത് താഴ്ന്ന ജാതിക്കാരായ സ്ത്രീകള്‍ക്ക് മാറ് മറയ്ക്കണമെങ്കില്‍ കരം അടയ്ക്കണമായിരുന്നു. തന്റെ മുലകള്‍ ഛേദിച്ച് നല്‍കിയാണ് നങ്ങേലി ഈ അന്യായ നികുതിക്കെതിരെ പ്രതിഷേധിച്ച് ജീവന്‍ വെടിഞ്ഞത്. READ MORE:  ഇന്ത്യന്‍ സിനിമയിലെ അതികായന്‍, വിഖ്യാത ചലച്ചിത്രകാരന്‍ മൃണാള്‍ സെന്‍ അന്തരിച്ചു ”കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മനസ്സിലുള്ള ഒരു സ്വപ്നമാണ്, 19ാം നൂറ്റാണ്ടിലെ മാറുമറയ്കല്‍ സമരനായിക നങ്ങേലിയുടെ കഥ സിനിമ ആക്കണമെന്നുള്ളത്. ഇതിനു മുന്‍പ് പല പ്രാവശ്യം ഇതിനേക്കുറിച്ച് ഞാന്‍ എഴുതിയിട്ടുമുണ്ട്. 2019 ല്‍ നങ്ങേലിയുടെ ഷൂട്ടിംഗ് തുടങ്ങാന്‍ കഴിയുമെന്നും ചിത്രം തീയറ്ററില്‍ എത്തിക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.” വിനയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. സേതു ശിവാനന്ദന്‍ ഡിസൈന്‍ ചെയ്ത പോസ്റ്ററും ഫേസ്ബുക്കില്‍…

Read More