വനിതാമതില്‍: കുടുംബശ്രീ അംഗങ്ങള്‍ക്ക് വായ്പ നിഷേധിച്ചെന്ന ആരോപണം തെറ്റ് – തോമസ് ഐസക്ക്

വനിതാമതില്‍: കുടുംബശ്രീ അംഗങ്ങള്‍ക്ക് വായ്പ നിഷേധിച്ചെന്ന ആരോപണം തെറ്റ് – തോമസ് ഐസക്ക്

തിരുവനന്തപുരം: വനിതാ മതിലില്‍ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങള്‍ക്ക് വായ്പ നിഷേധിച്ചെന്ന ആരോപണം തെറ്റെന്ന് മന്ത്രി തോമസ് ഐസക്ക്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ നവോത്ഥാനത്തെ പിന്നോട്ടടിക്കാന്‍ ശ്രമിക്കുന്നവരെന്നും തോമസ് ഐസക്ക് ആരോപിച്ചു. വനിത മതിലിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു. കുടുംബശ്രീ അംഗങ്ങള്‍ക്ക് വായ്പ നല്‍കുന്നത് ബാങ്കാണ്. വായ്പ നിഷേധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കാവില്ലെന്നും തോമസ് ഐസക് വിശദമാക്കി. വയോജന പെന്‍ഷന്‍ ലഭിക്കുന്നവരില്‍ നിന്ന് പിരിവ് നടത്തിയെന്ന ആരോപണം സര്‍ക്കാര്‍ അന്വേഷിക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി. വനിതാ മതിലില്‍ പങ്കെടുക്കാത്തവരുടെ വായ്പ അടക്കം വൈകിപ്പിക്കുമെന്ന ഭീഷണിയുമുണ്ടെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. പ്രളയബാധിതര്‍ക്കുള്ള പലിശ രഹിത വായ്പ നല്‍കാനുള്ള അപേക്ഷയില്‍ ഒപ്പു വയ്ക്കണമെങ്കില്‍ വനിതാ മതിലില്‍ പങ്കെടുക്കുന്നവരുടെ ലിസ്റ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടതായി ആരോപിച്ച് ആലപ്പുഴയില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ രംഗത്തെത്തിയരുന്നു. മലപ്പുറത്തും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നു.പെന്‍ഷന്‍ ഫണ്ടില്‍ നിന്നും വനിതാ മതിലിന്റെ…

Read More

ഭരണഘടനയാണ് ഏറ്റവും മുകളില്‍, വിശ്വാസവും ആചാരങ്ങളും അതിനു താഴെയാണ് – കടകംപള്ളി

ഭരണഘടനയാണ് ഏറ്റവും മുകളില്‍, വിശ്വാസവും ആചാരങ്ങളും അതിനു താഴെയാണ് – കടകംപള്ളി

തൃശൂര്‍: ക്ഷേത്രാചാരങ്ങളും വിശ്വാസവും സര്‍ക്കാര്‍ സംരക്ഷിക്കുമെന്നു ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഭരണഘടനയാണ് ഏറ്റവും മുകളില്‍. വിശ്വാസവും ആചാരങ്ങളും അതിനു താഴെയാണ്. ഭരണഘടനയില്‍ തൊട്ടു സത്യപ്രതിജ്ഞ ചെയ്ത സര്‍ക്കാരിനു സുപ്രീംകോടതി വിധി നടപ്പാക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. ശബരിമലയില്‍ യുവതികളെ കയറ്റാത്തതു സര്‍ക്കാരിനു താല്‍പര്യം ഇല്ലാത്തതുകൊണ്ടാണെന്നു മന്ത്രി കഴിഞ്ഞഗിവസം പറഞ്ഞിരുന്നു. ചട്ടമ്പിമാരുടെ ശരണം വിളികണ്ടു പേടിച്ചിട്ടല്ല. ആക്ടിവിസം പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലമായി ശബരിമലയെ കാണരുത്. ആക്ടിവിസ്റ്റുകള്‍ എന്ന വാക്ക് പ്രയോഗിച്ചത് തീവ്രസ്വഭാവവും പ്രത്യേക നിലപാട് ഉള്ളവരെയും ഉദ്ദേശിച്ചാണ്. READ MORE:  വനിതാമതില്‍: കുടുംബശ്രീ അംഗങ്ങള്‍ക്ക് വായ്പ നിഷേധിച്ചെന്ന ആരോപണം തെറ്റ് – തോമസ് ഐസക്ക് ബിജെപി സമരം ശബരിമലയെ സംഘര്‍ഷഭൂമിയാക്കി. ഇതു തെറ്റാണെന്നു ബോധ്യപ്പെട്ടതുകൊണ്ടാണു സമരം സെക്രട്ടേറിയറ്റിനു മുന്നിലേക്കു മാറ്റിയത്. മനിതി സംഘടനയിലുള്ളവര്‍ എത്തിയതിലെ പൊലീസ് നടപടി പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കടകംപള്ളി സുരേന്ദ്രന്‍ സന്നിധാനത്ത് പറഞ്ഞിരുന്നു. സുപ്രീം കോടതിയുടെ സ്ത്രീ പ്രവേശന…

Read More

ബംഗ്ലാദേശില്‍ ഞായറാഴ്ച്ച പൊതു തിരഞ്ഞെടുപ്പ്

ബംഗ്ലാദേശില്‍ ഞായറാഴ്ച്ച പൊതു തിരഞ്ഞെടുപ്പ്

ധാക്ക: ഞായറാഴ്ച്ച ബംഗ്ലാദേശില്‍ പൊതു തിരഞ്ഞെടുപ്പ്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഏറെ വാദങ്ങള്‍ക്കും ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കിടയിലും ശൈഖ് ഹസീന വിജയിക്കുമെന്നാണ് സൂചന. ജാതീയ ഐക്യമുന്നണിയും ഭരണ കക്ഷിയായ ബംഗ്ലാദേശ് അവാമി ലീഗും തമ്മില്‍ ആണ് മത്സരം പ്രധാനമായി അരങ്ങേറുക. READ MORE: ഭരണഘടനയാണ് ഏറ്റവും മുകളില്‍, വിശ്വാസവും ആചാരങ്ങളും അതിനു താഴെയാണ് – കടകംപള്ളി മുന്നണിക്ക് നേതൃത്വം നല്‍കുന്നത് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയാണ്. ഷെയ്ക്ക് ഹസീനയും അവാമി ലീഗും മൂന്നാം തവണ രാജ്യത്തിന്റെ അധികാരത്തിലെത്താനാണ് വാശിയേറിയ മത്സരം നടത്തുന്നത്. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

സോളാര്‍കേസ്: ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗിക ലെറ്റര്‍പാഡ് തിരുത്തിയ കേസ്; ഇന്ന് വിധി

സോളാര്‍കേസ്: ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗിക ലെറ്റര്‍പാഡ് തിരുത്തിയ കേസ്; ഇന്ന് വിധി

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗിക ലെറ്റര്‍പാഡ് തിരുത്തി ദുരുപയോഗം ചെയ്ത കേസില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. READ MORE: ബംഗ്ലാദേശില്‍ ഞായറാഴ്ച്ച പൊതു തിരഞ്ഞെടുപ്പ് സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍ തന്നെയാണ് ഈ കേസിലെയും മുഖ്യപ്രതി. ലെറ്റര്‍പാഡ് ഉപയോഗിച്ച് വ്യാജ രേഖയുണ്ടാക്കി കമ്പനിക്ക് സര്‍ക്കാര്‍ അംഗീകാരമുണ്ടെന്ന് കാണിച്ച് എ!ഴുപത്തിയഞ്ച് ലക്ഷം രൂപ തട്ടിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ദുരുതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതിന് നന്ദിയറിച്ച് ഉമ്മന്‍ചാണ്ടി ബിജു രാധാകൃഷ്ണന് നല്‍കിയ കത്താണ് ദുരുപയോഗം ചെയ്തത്. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യും- ശശി തരൂര്‍

കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യും- ശശി തരൂര്‍

ഡല്‍ഹി: കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യുമെന്ന് ശശി തരൂര്‍ എം പി. കേരളത്തിലുണ്ടായ നൂറ്റാണ്ടിലെ പ്രളയത്തിനിടെയുള്ള മത്സ്യത്തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് ശുപാര്‍ശ ചെയ്യുകയെന്ന് ശശി തരൂര്‍ പറഞ്ഞു. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് പുറത്തുനിന്നുള്ള എന്‍ട്രി എന്ന നിലയില്‍ ആയിരിക്കും ശുപാര്‍ശ ചെയ്യുക എന്നാണ് വിവരം. READ MORE: സോളാര്‍കേസ്: ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗിക ലെറ്റര്‍പാഡ് തിരുത്തിയ കേസ്; ഇന്ന് വിധി 2018 ആഗസ്റ്റ് മാസത്തില്‍ കേരളത്തിലുണ്ടായ പ്രളയത്തില്‍ വലിയ സേവനമാണ് മത്സ്യത്തൊഴിലാളികള്‍ നടത്തിയത്. സേനാ വിഭാഗങ്ങള്‍ക്ക് പോലും അസാധ്യമായ ഇടങ്ങളിലേക്ക് ബോട്ടുകളുമായി എത്തി ആയിരക്കണക്കിന് പേരെയാണ് പത്തനംതിട്ട, ആലുവ അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നും മത്സ്യതൊഴിലാളികള്‍ രക്ഷപ്പെടുത്തിയത്. കേരളത്തിന്റെ സ്വന്തം സൈനികര്‍ എന്നാണ് അന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവരുടെ സേവനത്തെ പ്രകീര്‍ത്തിച്ചത്. ഇതിനൊപ്പം തന്നെ ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും മത്സ്യതൊഴിലാളികളുടെ സേവനത്തെക്കുറിച്ച് പ്രത്യേക…

Read More

ജൂനിയര്‍ ഓപ്പണ്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പ്: കേരളത്തിന് ഇത് രണ്ടാം സ്വര്‍ണം

ജൂനിയര്‍ ഓപ്പണ്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പ്: കേരളത്തിന് ഇത് രണ്ടാം സ്വര്‍ണം

വിജയവാഡ: ദക്ഷിണ മേഖല ജൂനിയര്‍ ഓപ്പണ്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് രണ്ടാം സ്വര്‍ണം. ആദ്യ ദിനം 200 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെയില്‍ ശ്രേയ മേരി കമലും രണ്ടാം ദിനം കുല്‍സന്‍ സല്‍വാനയുമാണ് കേരളത്തിനായി സ്വര്‍ണം നേടിയത്. അഞ്ച് വെള്ളിയും കേരളം സ്വന്തമാക്കിയിട്ടുണ്ട്. വാട്ടര്‍പോളോയില്‍ 26 താരങ്ങളടക്കം 63 അംഗ ടീമാണ് കേരളത്തെ പ്രതിനിധീകരിച്ച് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. READ MORE:  കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യും- ശശി തരൂര്‍ എന്നാല്‍ വിജയവാഡയിലെ കാലാവസ്ഥയും ദേശീയ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പും കേരളത്തിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് പരിശീലക വി എസ് ഷൈനി പറഞ്ഞു. സ്‌കൂള്‍ മീറ്റ് കഴിഞ്ഞ് ഒരു ദിവസം മാത്രമാണ് താരങ്ങള്‍ക്ക് ഇടവേള ലഭിച്ചത്. ഇത് ആദ്യ ദിനം പ്രതിസന്ധിയുണ്ടാക്കി. പുനെയില്‍ നടക്കുന്ന മറ്റൊരു മീറ്റിനായി നിരവധി താരങ്ങള്‍ തയ്യാറെടുപ്പിലാണ്. അതിനാല്‍ അവര്‍ക്ക് പങ്കെടുക്കാനായില്ല. ഇതും കേരളത്തിന്റെ പ്രകടനത്തെ…

Read More

ക്രൈസ്റ്റ് ചര്‍ച്ച് ടെസ്റ്റ്: ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ കിവീസ് വിജയലക്ഷ്യത്തിലേക്ക്..

ക്രൈസ്റ്റ് ചര്‍ച്ച് ടെസ്റ്റ്: ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ കിവീസ് വിജയലക്ഷ്യത്തിലേക്ക്..

ക്രൈസ്റ്റ് ചര്‍ച്ച്: ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡ് വിജയത്തിലേക്ക്. െ്രെകസ്റ്റ് ചര്‍ച്ചില്‍ നടക്കുന്ന ടെസ്റ്റില്‍ തോല്‍വി ഒഴിവാക്കാന്‍ ഒരു ദിനവും നാല് വിക്കറ്റും ശേഷിക്കെ ലങ്കയ്ക്ക് ഇനിയും 429 റണ്‍സ് വേണം. നാലാം ദിനം അവസാനിക്കുമ്പോള്‍ ലങ്ക ആറിന് 231 എന്ന നിലയിലാണ്. ടെസ്റ്റില്‍ ഒന്നാകെ 659 റണ്‍സിന്റെ ലീഡാണ് നേടിയത്. 67 റണ്‍സ് നേടിയ കുശാല്‍ മെന്‍ഡിസാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. കുശാല്‍ മെന്‍ഡിസ് (22), സുരംഗ ലക്മല്‍ (16) എന്നിവരാണ് ക്രീസില്‍. നീല്‍ വാഗ്‌നര്‍ കിവീസിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. READ MORE: ജൂനിയര്‍ ഓപ്പണ്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പ്: കേരളത്തിന് ഇത് രണ്ടാം സ്വര്‍ണം 24ന് രണ്ട് എന്ന നിലയില്‍ നിന്നാണ് കിവീസ് നാലാം ദിനം ആരംഭിച്ചതും. ദിനേശ് ചാണ്ഡിമലും (56) കുശാല്‍ മെന്‍ഡിസും ശ്രദ്ധാപൂര്‍വം ലങ്കയെ മുന്നോട്ട് നയിച്ചു. 117 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. എന്നാല്‍…

Read More

” ഇവിടം വിട്ട് ഞാനെങ്ങോട്ടുമില്ല.. ഇതാണെന്റെ വീട് , കേട്ടോ.. റോണോ.. ! ” ; റൊണാള്‍ഡോയ്ക്കുള്ള മറുപടിയുമായി മെസി

” ഇവിടം വിട്ട് ഞാനെങ്ങോട്ടുമില്ല.. ഇതാണെന്റെ വീട് , കേട്ടോ.. റോണോ.. ! ” ; റൊണാള്‍ഡോയ്ക്കുള്ള മറുപടിയുമായി മെസി

ഇവിടം വിട്ട് ഞാനെങ്ങോട്ടുമില്ല… ഇതാണെന്റെ വീട്… , ബാഴ്‌സലോണ വിട്ട് എവിടേക്കുമില്ലെന്ന് സൂപ്പര്‍ താരം ലയണല്‍ മെസി. നിലവില്‍ താന്‍ കളിച്ചുകൊണ്ടിരിക്കുന്നത് ലോകത്തെ മികച്ച ക്ലബിനൊപ്പമാണ് മാറ്റം ആഗ്രഹിക്കുന്നില്ലെന്നും മെസി പറഞ്ഞു. ഓരോ വര്‍ഷവും എന്റെ മുന്നിലുള്ള വെല്ലുവിളി വ്യത്യസ്തമാണ്. ഗോള്‍ നേടാന്‍ ലീഗ് മാറേണ്ട ആവശ്യമില്ല. യുവന്റസിലേക്ക് പോയപ്പോള്‍ മെസിയെയും റോണോ ഇറ്റാലിയന്‍ ലീഗിലേക്ക് ക്ഷണിച്ചിരുന്നു. നാലു ലീഗുകളില്‍ താന്‍ കളിച്ചിട്ടുണ്ടെന്നും പക്ഷേ, മെസി അന്നും ഇന്നും ലാലിഗയില്‍ മാത്രമാണെന്നും തന്നെപ്പോലെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയാറാവണമെന്നും റൊണാള്‍ഡോ പറഞ്ഞിരുന്നു. READ MORE: ക്രൈസ്റ്റ് ചര്‍ച്ച് ടെസ്റ്റ്: ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ കിവീസ് വിജയലക്ഷ്യത്തിലേക്ക്.. ഇതിനെതിരേ മെസിയുടെ ആരാധകര്‍ രംഗത്തെത്തിയിരുന്നു. അന്നൊന്നും റോണോയ്ക്ക് മറുപടി നല്കാന്‍ മെസി തയാറായിരുന്നില്ല. അതേസമയം നെയ്മര്‍ തിരികെ ബാഴ്‌സയിലെത്തുമെന്ന വാര്‍ത്തകളോടും സൂപ്പര്‍താരം പ്രതികരിച്ചു. ഞങ്ങള്‍ സുഹൃത്തുക്കളാണ്. നെയ്മര്‍ തിരിച്ചെത്താന്‍ ബാഴ്‌സ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ,…

Read More

‘ ആ പരിശീലകന്‍ തിരിച്ചെത്തുന്നു… ‘

‘ ആ പരിശീലകന്‍ തിരിച്ചെത്തുന്നു… ‘

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റേയും എ.സി മിലാന്റേയും പിന്‍നിരയിലെ കരുത്തായിരുന്ന ജാപ്പ് സ്റ്റാം ചെറിയൊരിടവേളയ്ക്ക് ശേഷം പരിശീലകസ്ഥാനത്തേക്ക് തിരിച്ചെത്തുന്നു. നെതര്‍ലന്‍ഡ് താരമായ സ്റ്റാം നെതര്‍ലന്‍ഡ് ക്ലബായ പെക് സ്വോളിന്റെ പരിശീലകനായാണ് എത്തുന്നത്. ഒന്നരവര്‍ഷത്തേക്കാണ് കരാര്‍ ഡച്ച് ലീഗില്‍ തരംതാഴ്ത്തല്‍ ഭീഷണി നേരിടുകയയാണ് സ്വോള്‍. ഇതോടെ പരിശീലകനായിരുന്ന ജോണ്‍ വാന്‍ സിപ് പുറത്തായി. ഈ ഒഴിവിലേക്കാണ് സ്റ്റാം എത്തുന്നത്. കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും സ്റ്റാമിന്റെ കരിയര്‍ തുടങ്ങിയത് ഇതേ ക്ലബിലാണ്. 1992ല്‍ സ്റ്റാമിന്റെ സീനിയര്‍ ടീം അരങ്ങേറ്റം സ്വോളിലായിരുന്നു. 2009ല്‍ സ്വോളിന്റെ ഇടക്കാല പരിശീലകനായാണ് കോച്ചിങ് കരിയറും സ്റ്റാം തുടങ്ങിയത്. READ MORE: ” ഇവിടം വിട്ട് ഞാനെങ്ങോട്ടുമില്ല.. ഇതാണെന്റെ വീട് , കേട്ടോ.. റോണോ.. ! ” ; റൊണാള്‍ഡോയ്ക്കുള്ള മറുപടിയുമായി മെസി പി.എസ്.വി ഏന്തോവന്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലാസിയോ , എ.സി.മിലാന്‍ തുടങ്ങിയ ക്ലബുകളില്‍ സ്റ്റാം കളിച്ചിട്ടുണ്ട്. നെതര്‍ലന്‍ഡ്…

Read More

” മമ്മൂക്കയ്‌ക്കൊപ്പം സണ്ണിചേച്ചി… !!! ”

” മമ്മൂക്കയ്‌ക്കൊപ്പം സണ്ണിചേച്ചി… !!! ”

ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണ്‍ മലയാളത്തിലേയ്ക്ക് എത്തുന്നതായി വാര്‍ത്ത വന്നിരുന്നു. രംഗീല എന്ന സിനിമയിലൂടെ താന്‍ മലയാളത്തിലേക്ക് വരികയാണെന്ന് ഔദ്യോഗികമായി സണ്ണിയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആരാധകരെ ആവേശത്തിലാക്കി പുതിയ റിപ്പോര്‍ട്ട്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സിനിമയിലും സണ്ണി എത്തുന്നതായി വാര്‍ത്തകള്‍ പ്രചരിക്കുന്നു. രാജ 2 ലാണ് താരം എത്തുന്നതെന്നും സൂചന. എന്നാല്‍ ഈ വാര്‍ത്തയെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകണം ഇതുവരെയും ഉണ്ടായിട്ടില്ല. READ MORE:  ‘ ആ പരിശീലകന്‍ തിരിച്ചെത്തുന്നു… ‘ കഴിഞ്ഞ കേരളപ്പിറവി ദിനത്തിലായിരുന്നു മലയാളികള്‍ കാത്തിരുന്ന ആ വാര്‍ത്ത സണ്ണി ലിയോണ്‍ പ്രഖ്യാപിച്ചത്. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന രംഗീല എന്ന ചിത്രത്തിലൂടെയാണ് സണ്ണി ലിയോണ്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നത്. രംഗീല ബ്ലാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജലലാല്‍ മേനോനാണ് നിര്‍മ്മിക്കുന്നത്. ഇപ്പോഴിതാ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സിനിമയിലും സണ്ണിയുടെ സാന്നിധ്യമുണ്ടെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. ഔദ്യോഗികമായ തെളിവുകള്‍…

Read More