‘ മുത്താണ് മോഡ്രിച്ച് ‘ ; ബാള്‍ക്കണ്‍ അത്‌ലറ്റ് ഒഫ് ദ ഇയര്‍ പുസ്‌കാരം ക്രോയേഷ്യന്‍ ക്യാപ്റ്റന്‍ ലൂക്ക മോഡ്രിച്ചിന്.. ; വുമണ്‍ അത്‌ലറ്റ് ഒഫ് ദ ഇയര്‍ പുരസ്‌കാരം, ടെന്നിസ് താരം സിമോണ ഹാലെപ്പിന്

‘ മുത്താണ് മോഡ്രിച്ച് ‘ ; ബാള്‍ക്കണ്‍ അത്‌ലറ്റ് ഒഫ് ദ ഇയര്‍ പുസ്‌കാരം ക്രോയേഷ്യന്‍ ക്യാപ്റ്റന്‍ ലൂക്ക മോഡ്രിച്ചിന്.. ; വുമണ്‍ അത്‌ലറ്റ് ഒഫ് ദ ഇയര്‍ പുരസ്‌കാരം, ടെന്നിസ് താരം സിമോണ ഹാലെപ്പിന്

സോഫിയ: ബാള്‍ക്കണ്‍ അത്‌ലറ്റ് ഒഫ് ദ ഇയര്‍ പുസ്‌കാരം ക്രോയേഷ്യന്‍ ക്യാപ്റ്റന്‍ ലൂക്ക മോഡ്രിച്ചിന്. അഞ്ചു തവണ പുരസ്‌കാരം നേടിയ ടെന്നിസ് താരം നൊവാക് ജോകോവിച്ചിനെ മറികടന്നാണ് മോഡ്രിച്ചിന്റെ നേട്ടം. ഈ പുസ്‌കാരം നേടുന്ന രണ്ടാമത്തെ ഫുട്‌ബോളറെന്ന നേട്ടവും ലുക്ക മോഡ്രിച്ച് സ്വന്തമാക്കി. 1994ല്‍ ബള്‍ഗേറിയന്‍ താരം, ഹൃസ്‌റ്റോ സ്‌റ്റോയിച്ച് കോവാണ് മുന്‍പ് ഈ പുരസ്‌കാരം നേടിയ ഫുട്‌ബോളര്‍. READ MORE: ” 39 വര്‍ഷത്തെ റെക്കോര്‍ഡ് ‘ഭും…’ ” ; ചരിത്രമെഴുതി ബുംറ ! റഷ്യന്‍ ലോകകപ്പില്‍ ക്രോയേഷ്യയെ ഫൈനലിലേക്ക് നയിച്ച മോഡ്രിച്ച് , ടൂര്‍ണമെന്റിലെ ഗോള്‍ഡണ്‍ ബോള്‍ പുരസ്‌കാരവും നേടി. ഇത്തവണത്തെ യൂറോപ്യന്‍ ഫുട്‌ബോളര്‍ ഒഫ് ദ ഇയര്‍, ഫിഫ ബെസ്റ്റ് ഫുട്‌ബോളര്‍, ബാലന്‍ ഡി ഓര്‍ പുരസ്‌കാരങ്ങളും മോഡ്രിച്ചിനെയാണ് തേടിയെത്തിയത്. ബാള്‍ക്കണ്‍ വുമണ്‍ അത്‌ലറ്റ് ഒഫ് ദ ഇയര്‍ പുരസ്‌കാരം റുമാനിയന്‍ ടെന്നിസ് താരം…

Read More

കേരളത്തില്‍ ചുവടുറപ്പിച്ച് ഫിന്‍കെയര്‍; ആദ്യ ശാഖ പാലാരിവട്ടത്ത്

കേരളത്തില്‍ ചുവടുറപ്പിച്ച് ഫിന്‍കെയര്‍; ആദ്യ ശാഖ പാലാരിവട്ടത്ത്

കൊച്ചി: ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് (എസ്എഫ്ബി) പ്രവര്‍ത്തനം കേരളത്തിലേക്കുമെത്തി. ആദ്യ ശാഖ പാലാരിവട്ടത്ത് കുന്നത്തുനാട് എം.എല്‍.എ വി.പി സജീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഫിന്‍കെയര്‍ സേവനം നല്‍കുന്ന അഞ്ചാമത്തെ ദക്ഷിണേന്ത്യന്‍ സംസ്ഥാനമായി കേരളം മാറി. ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് നിലവില്‍ ഫിന്‍കെയറിന്റെ പ്രവര്‍ത്തനം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ അനുമതി ലഭിച്ച പത്ത് എസ.്എഫ്.ബികളില്‍ ഒന്നാണ് 2017 ജൂലൈയില്‍ ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തനമാരംഭിച്ച ഫിന്‍കെയര്‍. READ MORE: ‘ മുത്താണ് മോഡ്രിച്ച് ‘ ; ബാള്‍ക്കണ്‍ അത്‌ലറ്റ് ഒഫ് ദ ഇയര്‍ പുസ്‌കാരം ക്രോയേഷ്യന്‍ ക്യാപ്റ്റന്‍ ലൂക്ക മോഡ്രിച്ചിന്.. ; വുമണ്‍ അത്‌ലറ്റ് ഒഫ് ദ ഇയര്‍ പുരസ്‌കാരം, ടെന്നിസ് താരം സിമോണ ഹാലെപ്പിന് 9% വരെ പലിശ നിരക്കിലാണ് ഫിന്‍കെയര്‍ സ്ഥിരനിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത്. മുതിര്‍ന്ന പൗര?ാരുടെ…

Read More

ട്രെയിന്‍ യാത്രയില്‍ മുതിര്‍ന്ന ട്രാന്‍സ്ജന്‍ഡര്‍ പൗരന്മാര്‍ക്കും ഇളവ്, പുതിയ നിരക്ക് ജനുവരി ഒന്നു മുതല്‍

ട്രെയിന്‍ യാത്രയില്‍ മുതിര്‍ന്ന ട്രാന്‍സ്ജന്‍ഡര്‍ പൗരന്മാര്‍ക്കും ഇളവ്, പുതിയ നിരക്ക് ജനുവരി ഒന്നു മുതല്‍

ആലപ്പുഴ:  പുതുവര്‍ഷം മുതല്‍ ട്രെയിനില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്കും യാത്രാനിരക്കില്‍ ഇളവ് അനുവദിച്ചു. 60 വയസ്സിനുമേല്‍ പ്രായമുള്ള ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് യാത്രാനിരക്കില്‍ 40% ഇളവു നല്‍കാനാണു തീരുമാനം. ജനുവരി 1 മുതല്‍ നിരക്ക് ഇളവ് പ്രാബല്യത്തില്‍ വരും. മുന്‍പ് ഇതു സ്ത്രീ, പുരുഷന്മാര്‍ക്കു മാത്രമായിരുന്നു അനുവദിച്ചിരുന്നത്. 60 വയസ്സിനുമേല്‍ പ്രായമുള്ള പുരുഷന്മാര്‍ക്ക് 40 ശതമാനവും 58 വയസ്സിനുമേല്‍ പ്രായമുള്ള വനിതകള്‍ക്ക് 50 ശതമാനവും ഇളവാണ് അനുവദിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡറുകളെക്കൂടി ഉള്‍പ്പെടുത്തി സോഫ്റ്റ്‌വെയറുകള്‍ ഉള്‍പ്പെടെ നവീകരിക്കാന്‍ റെയില്‍വേ ബോര്‍ഡ് നിര്‍ദേശം നല്‍കി. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

അവിടെ തലാക്ക്, ഇവിടെ നിക്കാഹ്!… കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് പേജില്‍ അണികളുടെ പൊങ്കാല, തത്പരകക്ഷികളുടെ കുപ്രചരണമെന്ന് കുഞ്ഞാലിക്കുട്ടി

അവിടെ തലാക്ക്, ഇവിടെ നിക്കാഹ്!… കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് പേജില്‍ അണികളുടെ പൊങ്കാല,  തത്പരകക്ഷികളുടെ കുപ്രചരണമെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം/ അബുദാബി:: ലോക്സഭയില്‍ കഴിഞ്ഞ ദിവസം നടന്ന മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ മലപ്പുറം എംപിയും മുസ്ലിം ലീഗ് നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തത് വലിയ വിവാദമായിരിക്കുകയാണ്. ചര്‍ച്ചയില്‍ പങ്കെടുക്കാതെ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച് കുഞ്ഞാലിക്കുട്ടിക്കെതിരെ സോഷ്യല്‍ മീഡിയയിലാകെ പൊങ്കാലയാണ്. കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് പേജിലടക്കം നിരവധി പേരാണ് വിമര്‍ശനവും ട്രോളുമായി എത്തിയിരിക്കുന്നത്. മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത് മാസങ്ങള്‍ക്ക് മുന്നേ തീരുമാനിച്ച കാര്യമാണ്. എന്നിട്ടും എംപി പങ്കെടുക്കാത്തത് ശരിയല്ലെന്നാണ് അണികളടക്കം വിമര്‍ശിക്കുന്നത്. എന്നാല്‍ മുത്തലാഖ് ബില്ലിന്മേലുള്ള വോട്ടെടുപ്പില്‍ താന്‍ ഹാജരായില്ലെന്നതുമായി ബന്ധപ്പെട്ട് ചില തല്‍പര കക്ഷികള്‍ പ്രചരണം നടത്തുന്നുണ്ടെന്നും ഇത് വസ്തുതാപരമായി ശരിയല്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപിയും പ്രതികരിച്ചു. ‘ലീഗ് നേതാക്കളുടെ ഇമയനങ്ങുന്നത് പോലും സെക്കന്റുകള്‍ വെച്ച് സോഷ്യല്‍ ഓഡിറ്റിംഗ് നടത്തുന്ന കാലത്ത് ശത്രുക്കള്‍ക്ക് തല്ലാന്‍ പാകത്തില്‍ നടുമ്പുറം കാണിച്ചു കൊടുത്ത് നാണക്കേട് ഇരന്നു…

Read More

വനിതാമതിലില്‍ ഒരു ലക്ഷം കുട്ടികളെ പങ്കെടുപ്പിക്കുമെന്ന് ബാലസംഘം

വനിതാമതിലില്‍ ഒരു ലക്ഷം കുട്ടികളെ പങ്കെടുപ്പിക്കുമെന്ന് ബാലസംഘം

അടൂര്‍: വനിതാമതിലില്‍ ഒരു ലക്ഷം കുട്ടികളെ പങ്കെടുപ്പിക്കുമെന്ന് ബാലസംഘം. അടൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചു. വനിതാ മതില്‍ വിജയിപ്പിക്കാന്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാന്‍ പ്രമേയത്തില്‍ ആഹ്വാനമുണ്ട്. അടൂര്‍ മാര്‍ത്തോമ യൂത്ത് സെന്ററിലാണ് ബാലസംഘം സംസ്ഥാന സമ്മേളനം നടക്കുന്നത്. ആസിഫാബാനു നഗറില്‍ (കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് പരിസരം) ചേര്‍ന്ന പൊതുസമ്മേളനം മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. നാളെ രാവിലെ ബാലസാഹിത്യകാരന്മാരായ ഡി പാണി, എം എസ് കുമാര്‍ എന്നിവരുടെ സ്മരണാര്‍ഥം ഒരുക്കുന്ന നഗരിയില്‍ (മാര്‍ത്തോമ്മാ യൂത്ത് സെന്റര്‍) പ്രതിനിധി സമ്മേളനം കെ ഇ എന്‍ കുഞ്ഞഹമ്മദ് ഉദ്ഘാടനംചെയ്യും. എം വി ഗോവിന്ദന്‍ പങ്കെടുക്കും. സമ്മേളനം 30 ന് വൈകിട്ട് സമാപിക്കും. 14 ജില്ലകളില്‍നിന്നുള്ള 450 പ്രതിനിധികളും 69 സംസ്ഥാന കമ്മിറ്റി അംഗങ്ങളുമടക്കം 519 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ആന്ധ്ര, തെലങ്കാന, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ…

Read More

മണ്ഡലകാല തീര്‍ത്ഥാടനം പൂര്‍ത്തിയായി, ശബരിമല ക്ഷേത്രനട അടച്ചു

മണ്ഡലകാല തീര്‍ത്ഥാടനം പൂര്‍ത്തിയായി, ശബരിമല ക്ഷേത്രനട അടച്ചു

ശബരിമല:  മണ്ഡലകാല തീര്‍ഥാടനം പൂര്‍ത്തിയാക്കി അയ്യപ്പ ക്ഷേത്രനട അടച്ചു. 11 മണിക്ക് നെയ്യഭിഷേകം പൂര്‍ത്തിയാക്കി മണ്ഡലപൂജയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. 25 കലശാഭിഷേകത്തിനു ശേഷം വിശേഷാല്‍ കളഭാഭിഷേകം നടത്തി. 12 നും 12.30 നും മധ്യേയായിരുന്നു മണ്ഡല പൂജ. തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ തങ്ക അങ്കി ചാര്‍ത്തി മണ്ഡലപൂജ നടന്നപ്പോള്‍ ശരണംവിളികള്‍ സന്നിധാനമാകെ പ്രതിധ്വനിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, അംഗങ്ങളായ കെ.പി. ശങ്കരദാസ്, ഡി. വിജയകുമാര്‍, ദേവസ്വം സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, പുനലൂര്‍ മധു തുടങ്ങിയവര്‍ മണ്ഡലപൂജ കണ്ടുതൊഴുതു. അത്താഴപൂജയ്ക്കു ശേഷം മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി അയ്യപ്പ വിഗ്രഹത്തില്‍ ഭസ്മാഭിഷേകം നടത്തി. ജപമാലയും മുദ്രവടിയും ചാര്‍ത്തി ധ്യാനനിരതനാക്കി നട അടച്ചു. ഇനി മകരവിളക്കിനായി 30ന് വൈകിട്ട് അഞ്ചിനു നട തുറക്കും….

Read More

18,600 പേര്‍ ബിജെപിയിലെത്തി എന്ന് പി.എസ്.ശ്രീധരന്‍പിള്ള

18,600 പേര്‍ ബിജെപിയിലെത്തി എന്ന് പി.എസ്.ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശന പ്രശ്‌നത്തില്‍ നിലപാടെടുത്തതിനെ തുടര്‍ന്ന് വിവിധ പാര്‍ട്ടികളില്‍ നിന്നും ബിജെപിയിലെത്തിവരുടെ നേതൃസംഗമം ഇന്ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കും. വിവിധ പാര്‍ട്ടികളില്‍ നിന്നും 18,600 പേര്‍ ബിജെപിയിലെത്തിയതായി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള അറിയിച്ചു. കോട്ടയ്ക്കകം പ്രിയദര്‍ശിനി ഹാളില്‍ ചേരുന്ന നവാഗത നേതൃസംഗമം ബിജെപി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി മുരളീധര റാവു ഉദ്ഘാടനം ചെയ്യും. ശബരിമല പ്രശ്‌നത്തില്‍ ബിജെപി സംസ്ഥാന നേതാക്കള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരം തുടങ്ങിയ ശേഷം ചില ബിജപി പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. ഇതിന് ബദലായാണ് ബിജെപി യുവനേതൃസംഗമം സംഘടിപ്പിക്കുന്നത്. തലസ്ഥാനത്തെത്തുന്ന ദേശീയ നേതാക്കള്‍ നിരാഹരം സമരം നടത്തുന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ സന്ദര്‍ശിക്കും. ശോഭാ സുരേന്ദ്രന്റെ നിരാഹാര സമരം ഇന്ന് പത്താം ദിവസത്തിലേക്ക് കടക്കുകയാണ്. ആരോഗ്യസ്ഥിതി മോശമായ ശോഭ സുരേന്ദ്രനെ ആശുപത്രിയിലേക്ക് മാറ്റണണെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍…

Read More

ഡ്രൈവര്‍ക്കും, കിളിയ്ക്കും ഇനി ചെക്ക് പോസ്റ്റ് ഓഫീസിനുള്ളില്‍ കയറാന്‍ അനുവാദമില്ല

ഡ്രൈവര്‍ക്കും, കിളിയ്ക്കും ഇനി ചെക്ക് പോസ്റ്റ് ഓഫീസിനുള്ളില്‍ കയറാന്‍ അനുവാദമില്ല

തിരുവനന്തപുരം: എക്‌സൈസ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്ന പരാതി വന്‍തോതില്‍ ഉയര്‍ന്നതോടെ പുതിയ നടപടിയുമായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് രംഗത്ത്. പുതിയ നടപടി അനുസരിച്ച് വാഹനത്തിന്റെ െ്രെഡവര്‍ക്കും, കഌനര്‍ക്കും ഇനി മുതല്‍ ചെക്ക് പോസ്റ്റ് ഓഫീസിനുള്ളില്‍ കയറാന്‍ അനുവാദമില്ല. READ MORE:  18,600 പേര്‍ ബിജെപിയിലെത്തി എന്ന് പി.എസ്.ശ്രീധരന്‍പിള്ള വാഹനങ്ങളുടെ രേഖകള്‍ കാണിക്കാനായെത്തുന്നവരില്‍ നിന്നും ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്നാണ് പരാതി. അതേസമയം വനിതാ ഉദ്യോഗസ്ഥരെ അവര്‍ക്ക് ഇഷ്ടമുള്ള സ്ഥലങ്ങള്‍ക്ക് പകരം ഒഴിവ് അനുസരിച്ച് നിയമിക്കണമെന്നും ഋഷിരാജ് സിംഗ് ആവശ്യപ്പെട്ടു. വിനോദ സഞ്ചാരികള്‍ നാട്ടുകാര്‍ക്ക് ലഹരി മരുന്നുകള്‍ വില്‍പ്പന നടത്തുന്നോയെന്ന് പരിശേധിക്കേണ്ടതുണ്ടെന്നും ആവശ്യപ്പെട്ടു. എക്‌സൈസ് ആസ്ഥാനത്തു ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണു തീരുമാനം. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

ലഹരിമരുന്ന്: നടി അശ്വതി ബാബുവിന്റെ ഫ്‌ളറ്റിലെ സ്ഥിരം സന്ദര്‍ശകരെ ചോദ്യം ചെയ്യും

ലഹരിമരുന്ന്: നടി അശ്വതി ബാബുവിന്റെ ഫ്‌ളറ്റിലെ സ്ഥിരം സന്ദര്‍ശകരെ ചോദ്യം ചെയ്യും

കാക്കനാട്: ലഹരിമരുന്നുമായി പിടിയിലായ നടി അശ്വതി ബാബുവിന്റെ ഫ്‌ളറ്റിലെ സ്ഥിരം സന്ദര്‍ശകരെ പൊലീസ് ചോദ്യം ചെയ്യും. ഏതാനും സിനിമ, സീരിയല്‍ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടും. ഇവര്‍ താമസിച്ചിരുന്ന പാലച്ചുവട് ഡിഡി ഗോള്‍ഡന്‍ ഗേറ്റ് ഫ്‌ലാറ്റില്‍ പലതവണ ലഹരി പാര്‍ട്ടി നടന്നതായി വ്യക്തമായ സാഹചര്യത്തിലാണിത്. READ MORE:  ഡ്രൈവര്‍ക്കും, കിളിയ്ക്കും ഇനി ചെക്ക് പോസ്റ്റ് ഓഫീസിനുള്ളില്‍ കയറാന്‍ അനുവാദമില്ല സ്ഥിരം ഇടപാടുകാരില്‍ ആര്‍ക്കെങ്കിലും ലഹരി മരുന്നു കടത്തുമായി ബന്ധമുണ്ടോയെന്നു കണ്ടെത്താനാണു ചോദ്യം ചെയ്യല്‍. നടിയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഗോവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ലഹരി മരുന്ന് ഇടപാടുകാരുമായി ബന്ധമുണ്ടെന്നു പൊലീസിനു ബോധ്യമായിട്ടുണ്ട്. നടിയുടെ അടുത്ത ബന്ധുവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. മുപ്പതോളം കഞ്ചാവു ചെടികള്‍ തിരുവനന്തപുരത്തെ വീട്ടില്‍ നട്ടു വളര്‍ത്തിയതിന് ഇയാളെ നേരത്തെ പിടികൂടിയിരുന്നു. വിദേശത്തും ലഹരിമരുന്നു കേസില്‍ നടി കുടുങ്ങിയിട്ടുണ്ട്. റിമാന്‍ഡിലുള്ള നടിയെയും െ്രെഡവറും സഹായിയുമായ…

Read More

വനിതാമതില്‍: സര്‍ക്കാരിനെ എതിര്‍ക്കുന്ന എല്ലാവരും വീണ്ടുവിചാരം നടത്തണം – ജി സുധാകരന്‍

വനിതാമതില്‍: സര്‍ക്കാരിനെ എതിര്‍ക്കുന്ന എല്ലാവരും വീണ്ടുവിചാരം നടത്തണം – ജി സുധാകരന്‍

കോഴിക്കോട്: വനിതാ മതിലുമായി ബന്ധപ്പെട്ട് എന്‍എസ്എസും സര്‍ക്കാരിനെ എതിര്‍ക്കുന്ന എല്ലാവരും വീണ്ടുവിചാരം നടത്തണമെന്ന് ജി സുധാകരന്‍. READ MORE: ലഹരിമരുന്ന്: നടി അശ്വതി ബാബുവിന്റെ ഫ്‌ളറ്റിലെ സ്ഥിരം സന്ദര്‍ശകരെ ചോദ്യം ചെയ്യും എന്‍എസ്എസ് നവോത്ഥാന പാരമ്പര്യമുള്ള സംഘടനയാണ്. മന്നത്തടക്കം അതാണ് ഉയര്‍ത്തിപ്പിടിച്ചത്. വനിതാ മതിലിന് ശേഷം രാഷ്ട്രീയ ദ്രുവീകരണമല്ല, സാംസ്‌കാരിക ദ്രുവീകരണമാണ് ഉണ്ടാവുക. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More