ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു

ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു

സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് ഒന്നര കിലോമീറ്റര്‍ വരെ 25 രൂപയായും ടാക്‌സി മിനിമം ചാര്‍ജ് അഞ്ചു കിലോമീറ്റര്‍ വരെ 175 രൂപയായുമാണ് ഉയര്‍ത്തിയത്.നിലവില്‍ ഓട്ടോറിക്ഷ മിനിമം ചാര്‍ജ് 1.25 കിലോമീറ്റര്‍ വരെ 20 രൂപയും ടാക്‌സി മിനിമം ചാര്‍ജ് അഞ്ചു കിലോമീറ്റര്‍ വരെ 150 രൂപയുമാണ്. READ MORE:  പറശ്ശിനിക്കടവ് കൂട്ടബലാത്സംഗം: മറ്റൊരു വിദ്യാര്‍ത്ഥിനി കൂടി പീഡനത്തിനിരയായി മന്ത്രിസഭാ യോഗം നിരക്ക് വര്‍ധന അംഗീകരിച്ചു. മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം നിയമസഭയെ അറിയിക്കും. നാളത്തെ നിയമസഭാ സമ്മേളനത്തിനുശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. ഓട്ടോയ്ക്ക് മുപ്പതും ടാക്‌സിക്ക് 200 രൂപയും ആക്കാനായിരുന്നു ശുപാര്‍ശ. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

പറശ്ശിനിക്കടവ് കൂട്ടബലാത്സംഗം: മറ്റൊരു വിദ്യാര്‍ത്ഥിനി കൂടി പീഡനത്തിനിരയായി

പറശ്ശിനിക്കടവ് കൂട്ടബലാത്സംഗം: മറ്റൊരു വിദ്യാര്‍ത്ഥിനി കൂടി പീഡനത്തിനിരയായി

കണ്ണൂര്‍: പറശ്ശിനിക്കടവ് കൂട്ടബലാത്സംഗക്കേസിലെ പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ത്ഥിനി കൂടി പീഡനത്തിനിരയായി. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊളച്ചേരി സ്വദേശി ആദര്‍ശുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഇയാള്‍ കണ്ണൂരില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പരാതിയുടെ അടിസ്ഥാനത്തില്‍ ആദര്‍ശിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ കേസിന് പറശ്ശിനിക്കടവ് പീഡനക്കേസുമായി ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. അതേസമയം പറശ്ശിനിക്കടവ് കൂട്ടബലാത്സംഗക്കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനടക്കം ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തേ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആകെ 19 പേരെ പ്രതിചേര്‍ത്താണ് പ്രതിപട്ടിക തയ്യാറാക്കിയിരിക്കുന്നത്. READ MORE: പ്രളയം: കേരളത്തിന് 3048 കോടി കൂടി അനുവദിച്ച് കേന്ദ്രം അഞ്ജന എന്ന പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി പെണ്‍കുട്ടിയുമായി അടുപ്പം ഉണ്ടാക്കിയ സംഘം അഞ്ജനയുടെ സഹോദരന്‍ എന്ന പേരിലും പെണ്‍കുട്ടിയുമായി ബന്ധമുണ്ടാക്കുകയായിരുന്നു. പരിചയപ്പെട്ട ആളെ തേടി പെണ്‍കുട്ടി പറശ്ശിനിക്കടവില്‍ എത്തിയപ്പോള്‍ ലോഡ്ജില്‍…

Read More

പ്രളയം: കേരളത്തിന് 3048 കോടി കൂടി അനുവദിച്ച് കേന്ദ്രം

പ്രളയം: കേരളത്തിന് 3048 കോടി കൂടി അനുവദിച്ച് കേന്ദ്രം

ന്യൂ ഡല്‍ഹി: സംസ്ഥാന പ്രളയ ദുരിതാശ്വാസത്തിനായി 3048 കോടി രൂപ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അധികധനസഹായം നല്കാന്‍ തീരുമാനമായത്. കേന്ദ്രസര്‍ക്കാര്‍ 600 കോടി രൂപ മാത്രമാണ് കേന്ദ്രം കേരളത്തിനായി ആദ്യഘട്ടത്തില്‍ അനുവദിച്ചിരുന്നത്. READ MORE: ” വണ്ണം കുറയ്ക്കാനിതാ… കുറച്ച് എളുപ്പ മാര്‍ഗ്ഗങ്ങള്‍.. ” ഇതിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എസ്ഡിആര്‍എഫിലേക്കു നല്‍കിയ 562.42 കോടി രൂപയും പ്രളയ ദുരിതാശ്വാസത്തിനായി ഉപയോഗിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 31,000 കോടി രൂപയാണ് കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏജന്‍സികളുടെയും സൂചിക പ്രകാരം ആവശ്യമായിട്ടുള്ളത്. കേന്ദ്രആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ അംഗീകരിക്കുകയായിരുന്നു സമിതി. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

” വണ്ണം കുറയ്ക്കാനിതാ… കുറച്ച് എളുപ്പ മാര്‍ഗ്ഗങ്ങള്‍.. ”

” വണ്ണം കുറയ്ക്കാനിതാ… കുറച്ച് എളുപ്പ മാര്‍ഗ്ഗങ്ങള്‍.. ”

അമിത വണ്ണം ആരോഗ്യ സൗന്ദര്യ സംരക്ഷണ കാര്യത്തില്‍ നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ്. എന്നാല്‍, തടി കുറയ്ക്കാന്‍ പാര്‍ശ്വഫലമൊന്നുമില്ലാത്ത ഒരു എളുപ്പ ഗൃഹ മാര്‍ഗ്ഗമുണ്ട്. അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ഗൃഹമാര്‍ഗ്ഗത്തെക്കുറിച്ച് അറിയൂ… READ MORE: ” നടുവേദനയാണോ.. പ്രശ്‌നം? ” ഭക്ഷണത്തിനു മുമ്പ് ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിച്ചാല്‍ മതി. നോര്‍ത്ത് അമേരിക്കയിലെ ബഌക് ബെര്‍ഗ് വെര്‍ജീനിയ പോളിടെക്‌നിക് ഇന്‍സ്റ്റിറ്റിയൂട്ട് ആന്റ് ടെക്‌നോളജിയിലെ ന്യൂട്രീഷ്യന്‍ റിസര്‍ച്ച് ആയ ബ്രെന്‍ഡ് ഡേവിയാണ് ഇങ്ങനെ അഭിപ്രായപ്പെടുന്നത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. ഇതിന് പിന്നിലുള്ള ശാസ്ത്രവും ലളിതമാണ്. വെള്ളം കുടിക്കുമ്പോള്‍ വിശപ്പു കുറയും. അതുകൊണ്ട് ഭക്ഷണത്തിന്റെ അളവും കുറയും. ഇത് തടി കുറയ്ക്കുകയും ചെയ്യും. വെള്ളത്തിന് പകരം പോഷകഗുണമുള്ള പാനീയങ്ങളോ ആകാം. രണ്ട് മുതല്‍ എട്ട് ഔണ്‍സ് വരെ വെള്ളം ഭക്ഷണത്തിന് മുമ്പ് കുടിക്കാവുന്നതാണ്….

Read More

” നടുവേദനയാണോ.. പ്രശ്‌നം? ”

” നടുവേദനയാണോ.. പ്രശ്‌നം? ”

ഇന്ന് മിക്കവരും നേരിടുന്ന പ്രശ്‌നമാണ് നടുവേദന. ജീവിതശൈലീ പ്രശ്‌നങ്ങള്‍ കൊണ്ടാണ് ഇന്ന് കൂടുതല്‍ പേര്‍ക്കും നടുവേദന ഉണ്ടാകുന്നത്. വേദനസംഹാരികള്‍ വാങ്ങിക്കഴിച്ച് സ്വയംചികിത്സ ചെയ്യാതെ നടുവേദനയുടെ ശരിയായ കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്. ചില ശീലങ്ങള്‍ മാറ്റിയാല്‍ തന്നെ നടുവേദന ഒഴിവാക്കാനാകും. READ MORE: ” ലൈംഗിക ബന്ധത്തിലേര്‍പ്പെടും മുന്‍പ് പച്ച മുട്ട കഴിച്ചാലുള്ള ഗുണം… ” അധിക നേരം ഇരുന്ന് ജോലി ചെയ്യരുത്… കമ്പ്യൂട്ടറിന്റെ മുന്നില്‍ സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്കാണ് നടുവേദന പ്രധാനമായി വരാറുള്ളത്. അധികനേരം ഇരുന്ന് ജോലി ചെയ്യുന്നത് പുകവലിപോലെ ശരീരത്തിനു കൂടുതല്‍ ദോഷം ചെയ്യുന്ന ഒന്നാണ്. ഒറ്റയിരുപ്പിരുന്നാല്‍ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാന്‍ കഴിയുന്ന എന്‍സൈമുകളില്‍ തൊണ്ണൂറു ശതമാനം ഇടിവ് സംഭവിക്കും. രണ്ടു മണിക്കൂര്‍ തുടര്‍ച്ചയായി ഇരിക്കുമ്പോള്‍തന്നെ ശരീരത്തിനു ഗുണം ചെയ്യുന്ന നല്ല കൊളസ്‌ട്രോള്‍ ഇരുപതു ശതമാനം കുറയും. നാല് മണിക്കൂര്‍ ഒറ്റയിരിപ്പ് ഇരുന്നാല്‍ ഇന്‍സുലിന്‍…

Read More

” ലൈംഗിക ബന്ധത്തിലേര്‍പ്പെടും മുന്‍പ് പച്ച മുട്ട കഴിച്ചാലുള്ള ഗുണം… ”

” ലൈംഗിക ബന്ധത്തിലേര്‍പ്പെടും മുന്‍പ് പച്ച മുട്ട കഴിച്ചാലുള്ള ഗുണം… ”

ഭൂരിഭാഗം പേരുടെയും ഭക്ഷണക്രമത്തില്‍ മുട്ടയ്ക്ക് വലിയ പ്രാധാന്യമുണ്ട്. രോഗങ്ങളെ പ്രതിരോധിക്കാനും ശരീരത്തിന് കരുത്ത് വര്‍ദ്ധിപ്പിക്കാനും ശേഷിയുള്ള ആരോഗ്യത്തിന്റെ കലവറയാണ് മുട്ട. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ മുട്ട പുരുഷന്മാര്‍ ദിവസവും കഴിക്കുന്നത് നല്ലതാണ്. വേവിച്ച മുട്ടയേക്കാള്‍ പച്ചമുട്ടയാണ് പുരുഷന്മാരുടെ ആരോഗ്യത്തിന് നല്ലത്. ലൈംഗിക ജീവിതം സന്തോഷകരമാക്കാന്‍ ഇത് സഹായിക്കും. READ MORE: ” അമിതവണ്ണത്തിനായി ഒരു ഡയറ്റ് പ്ലാന്‍… ” പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ പച്ച മുട്ടയ്ക്ക് കഴിയും. ബീജത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ലൈംഗികബന്ധത്തിനു മുമ്പ് പച്ചമുട്ട കഴിച്ചാല്‍ കിടപ്പറയില്‍ കരുത്ത് വര്‍ദ്ധിക്കും. മസിലുകളുടെ കരുത്തിനും കോശങ്ങളുടെ കേടുപാടുകള്‍ ഇല്ലാതാക്കുന്നതിനും പച്ച മുട്ട ഉത്തമമാണ്. ഒരു പച്ച മുട്ടയില്‍ 6ഗ്രാം പ്രോട്ടീനുകളും ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. പുരുഷന്മാര്‍ ദിവസവും ഒരു പച്ചമുട്ട കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. ദിവസവും ചൂടുള്ള കട്ടന്‍ കാപ്പിയില്‍ പച്ചമുട്ട ചേര്‍ത്ത് കഴിക്കുന്നത്…

Read More

” അമിതവണ്ണത്തിനായി ഒരു ഡയറ്റ് പ്ലാന്‍… ”

” അമിതവണ്ണത്തിനായി ഒരു ഡയറ്റ് പ്ലാന്‍… ”

അമിതവണ്ണം അലട്ടുന്ന പ്രശ്‌നങ്ങള്‍ പലതാണ്. അമിതഭാരം കുറയ്ക്കാനുളള പല വഴികള്‍ തിരയുന്നവരുമുണ്ട്. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം പ്രശ്‌നങ്ങള്‍ ബാധിക്കാറില്ല. കൃത്യമായ സമയത്ത് ശരിയായ ചില ഭക്ഷണങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാം. ക്യത്യമായ ഒരു ഡയറ്റിലൂടെ നിങ്ങള്‍ക്ക് ശരീരഭാരം കുറയ്ക്കാം. ഒരു ദിവസത്തെ ഡയറ്റ് പ്ലാന്‍ കലോറിയുടെ അളവ് നല്ല കുറച്ച് പോഷകം നല്‍കുന്ന ഭക്ഷണം ഡയറ്റില്‍ ഉള്‍പ്പെടുത്തുക. പച്ചക്കറികളും പഴവര്‍ഗങ്ങളും തന്നെയാണ് ഇതിലെ പ്രധാന ഘടകങ്ങള്‍. ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാതെ വണ്ണം കുറയ്ക്കാന്‍ കഴിയില്ല. ഡയറ്റിലെ പ്രഭാത വിഭവം ഡയറ്റിലെ പ്രഭാത വിഭവം പച്ചക്കറികളും പഴങ്ങളും തന്നെയാണ്. ഇവയില്‍ ജലത്തിന്റെ സാന്നിധ്യം അമിതമായുണ്ടാകും. മറ്റു ഭക്ഷണങ്ങളെ അപേക്ഷിച്ച് കലോറിയും കുറവായിരിക്കും. അതിനാല്‍ പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. പ്രഭാത ഭക്ഷണം പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. തലച്ചോറിനുളള ഭക്ഷണമാണ് പ്രഭാത ഭക്ഷണം….

Read More

‘ മഹീന്ദ്രയുടെ ഇലക്ട്രിക്ക് ഓട്ടോറിക്ഷ ഇ- ട്രിയോ വിപണിയില്‍… ‘

‘ മഹീന്ദ്രയുടെ ഇലക്ട്രിക്ക് ഓട്ടോറിക്ഷ ഇ- ട്രിയോ വിപണിയില്‍… ‘

രാജ്യത്തെ ആഭ്യന്തരവാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ രണ്ടാമത്തെ ഇലക്ട്രിക്ക് ഓട്ടോറിക്ഷ ഇ- ട്രിയോ വിപണിയിലെത്തി. കഴിഞ്ഞ ദില്ലി ഓട്ടോ എക്‌സ്‌പോയിലും 2018 ഗ്ലോബല്‍ മൊബിലിറ്റി സമ്മിറ്റിലും പ്രദര്‍ശിപ്പിച്ച ഇ ട്രിയോ ട്രിയോ, ട്രിയോ യാരി എന്നിങ്ങനെ രണ്ട് വേരിന്റിലാണ് അവതരിച്ചത്. ട്രിയോ യാരിക്ക് 1.36 ലക്ഷം രൂപയും ട്രിയോയ്ക്ക് 2.34 ലക്ഷം രൂപയുമാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി അടക്കം ബംഗളൂരൂ എക്‌സ്‌ഷോറൂം വില. ഒരു കിലോമീറ്റര്‍ ഓടാന്‍ വെറും 50 പൈസ മാത്രമേ ട്രിയോയ്ക്ക് ആവശ്യമുള്ളു എന്നാണ് കമ്പനിയുടെ അവകാശവാദം. ആദ്യഘട്ടത്തില്‍ ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ ചില ഡീലര്‍ഷിപ്പുകളില്‍ മാത്രമേ ഇലക്ട്രിക് ഓട്ടോ ലഭ്യമാകൂ. സ്‌പേസ് ഫ്രെയിം ഷാസിയിലാണ് വാഹനത്തിന്റെ നിര്‍മാണം. നഗരസവാരിക്ക് ഇണങ്ങുന്ന വിധത്തില്‍ രൂപകല്‍പന ചെയ്തിട്ടുള്ള രാജ്യത്തെ ആദ്യ ലിഥിയം അയേണ്‍ ത്രീ വീലറുകള്‍ എന്ന പ്രത്യേകതയും ട്രിയോയ്ക്കുണ്ട്. റിയര്‍…

Read More

‘ എല്ലാ വാഹനങ്ങള്‍ക്കും ജി പി എസ് സംവിധാനം നിര്‍ബന്ധമാക്കി ‘

‘ എല്ലാ വാഹനങ്ങള്‍ക്കും ജി പി എസ് സംവിധാനം നിര്‍ബന്ധമാക്കി ‘

2019 ജനുവരി 1 മുതല്‍ രജിസ്റ്റര്‍ചെയ്യുന്ന സ്‌കൂള്‍ ബസ്സുകള്‍ ഉള്‍പ്പെടെ എല്ലാ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും ജി പി എസ് സംവിധാനം നിര്‍ബന്ധമാക്കിയെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ വാഹനങ്ങളില്‍ വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് (വി.എല്‍.ടി.) സംവിധാനം ഘടിപ്പിക്കുന്നത് നിര്‍ബന്ധമായി നടപ്പിലാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2018 ഡിസംബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളില്‍ വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് സംവിധാനം ഘടിപ്പിക്കുന്നത് സംബന്ധിച്ച് അതത് സംസ്ഥാനസര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് ഉത്തരവിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ജി.പി.എസ്. ഘടിപ്പിക്കുന്നതിന് സമയപരിധി ഡിസംബര്‍ 31 വരെ നീട്ടിയിരുന്നു. അതേസമയം സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍ വാഹനങ്ങളിലും 2018 ഒക്ടോബര്‍ രണ്ടാംവാരം മുതല്‍ ജിപിഎസ് സംവിധാനം നിലവില്‍ വന്നിരുന്നു. സ്‌കൂള്‍ വാഹനങ്ങള്‍ അപടകത്തില്‍ പെടുന്നത് വര്‍ദ്ധിക്കുകയും കുട്ടികളെ കുത്തിനിറച്ചു കൊണ്ടു പോകുന്നതായുള്ള പരാതി വ്യാപകമാകുകയും ചെയ്തതോടെയാണ് സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്…

Read More

” ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന യുട്യൂബ് താരം ഈ ഏഴ് വയസ്സുകാരനാണ്… ”

” ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന യുട്യൂബ് താരം ഈ ഏഴ് വയസ്സുകാരനാണ്… ”

2018 ലെ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന യുട്യൂബ് താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. അമേരിക്കന്‍ ബിസിനസ് മാസികയായ ഫോബ്‌സ് ആണ് പത്ത് പേരടങ്ങുന്ന പട്ടിക പുറത്തുവിട്ടത്. കളിപ്പാട്ടങ്ങളെക്കുറിച്ച് വിശകലനം നടത്തുന്ന റയാന്‍ ടോയിസ് റിവ്യൂ എന്ന യുട്യൂബ് ചാനലിന്റെ കുട്ടി ഉടമയായ റയാനാണ് പട്ടികയില്‍ ഒന്നാമത്. 2018 ജൂണ്‍ ഒന്നിന് ഒരു വര്‍ഷം തികയവെ 154.84 കോടിയാണ് ഈ ഏഴ് വയസ്സുകാരന്റെ വാര്‍ഷിക വരുമാനം. കഴി!ഞ്ഞ വര്‍ഷത്തെക്കാളും ഇരട്ടിയാണ് ഇത്തവണ റയാന്റെ വരുമാനം. 2017 ല്‍ ഫോബ്‌സ് പുറത്തുവിട്ട പട്ടികയില്‍ റയാന്‍ എട്ടാം സ്ഥാനം സ്വന്തമാക്കിയിരുന്നു. പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ യുട്യൂബ് താരമാണ് റയാന്‍. READ MORE: ‘ പുത്തന്‍ ഫീച്ചറുകളുമായി ഇന്‍സ്റ്റഗ്രാം… ‘ യുട്യൂബ് താരങ്ങളായ ഡ്യൂഡ് പേര്‍ഫക്ട്, ജെക്ക്‌ലോഗന്‍ പോള്‍ സഹോദരങ്ങള്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജെഫ്രി സ്റ്റാര്‍, ഡാന്‍ടിഡിഎം ഉടമ ഡാനിയേല്‍ മിഡില്‍ടണ്‍,…

Read More