വീണ്ടും സമനിലയില്‍ കുരുങ്ങി ബ്ലാസ്റ്റേഴ്‌സ് കുരുങ്ങി – Live

വീണ്ടും സമനിലയില്‍ കുരുങ്ങി ബ്ലാസ്റ്റേഴ്‌സ് കുരുങ്ങി – Live

കൊച്ചി: ഇടിച്ചുകുത്തിയെത്തിയ മഴയ്ക്കും കെടുത്താനാകാത്ത ആവേശത്തില്‍ വീണ്ടും സമനിലയില്‍ കുരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്. പതിവുപോലെ ആദ്യ മിനുറ്റിൽതന്നെ ബ്ലാസ്റ്റേഴ്സിെൻറ മുന്നേറ്റം. ഏഴാം മിനുറ്റിൽ തന്നെ മികച്ച അവസരവും ലഭിച്ചു. സഹൽ അബ്ദുൽ സമദ് ബോക്സിലേക്കു നീട്ടിയ പന്ത് സ്റ്റൊയാനോവിച്ചിെൻറ കാലിൽ. മുന്നിൽ ഗോളി മാത്രം നിൽക്കെ സ്റ്റൊയാനോവിച്ച് കാണിച്ച ധൃതി വിനയായി. ഷോട്ട് പുറത്തേക്കുപാഞ്ഞു. 12ാം മിനുറ്റിലും മികച്ചൊരും ഗോളവസരം ബ്ലാസ്റ്റേഴ്സിനു കിട്ടി. ബോക്സിനു പുറത്തുനിന്നു കിട്ടിയ ഫ്രീകിക്കിൽ സക്കീറെടുത്ത ഷോട്ട് പോസ്റ്റിൽതട്ടി തെറിച്ചു. റീബൗണ്ട് മുതലാക്കുന്നതിൽ ജിങ്കാൻ അതിദയനീയമായി പരാജയപ്പെട്ടു. 21ാം മിനുറ്റിൽ പരിക്കേറ്റ സൂസൈരാജിനു പകരം ജാംഷഡ്പുർ ജെറി മാവിങ്താങയെ കളത്തിലെത്തിച്ചു. മൂർച്ചയില്ലാത്ത ആക്രമണങ്ങളിലൂടെ സമയം നശിപ്പിച്ച ബ്ലാസ്റ്റേഴ്സിനു 21ാം മിനുറ്റിൽ വീണ്ടും അവസരം. മധ്യഭാഗത്തുനിന്നു ഒറ്റക്കു മുന്നേറിയ കിസിറ്റോ ബോക്സിലെത്തി ഷോട്ടെടുത്തെങ്കിലും ജാംഷഡ്പൂർ പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. പന്തെത്തിയത് സഹലിെൻറ കാലിൽ. സഹലെടുത്ത ഷോട്ട് ക്രോസ്ബാറിൽ…

Read More

ഐ എഫ് എഫ് കെ: ത്രിദിന പാസ് 1000 രൂപ

ഐ എഫ് എഫ് കെ: ത്രിദിന പാസ് 1000 രൂപ

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേള കാണാന്‍ ഇതാദ്യമായി ത്രിദിന പാസ് സമ്പ്രദായം ഏര്‍പ്പെടുത്തി.മുഴുവന്‍ ദിവസവും മേളയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. 1000 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ഡിസംബര്‍ 4ന് രാവിലെ 11 മുതല്‍ ത്രിദിന പാസിനായി അപേക്ഷിക്കാം. ൃലഴശേെൃമശേീി.ശളളസ.ശി എന്ന വെബ്‌സൈറ്റിലും ടാഗോര്‍ തിയേറ്ററില്‍ പ്രവര്‍ത്തിക്കുന്ന ഡെലിഗേറ്റ് സെല്ലിലും രജിസ്‌ട്രേഷന്‍ നടത്താം. ഡിസംബര്‍ ഏഴ് മുതല്‍ ഒന്‍പത് വരെയും 10 മുതല്‍ 12 വരെയും മേള ആസ്വദിക്കുന്നതിന് ത്രിദിന പാസ് സൗകര്യം പ്രയോജനപ്പെടുത്താം. ത്രിദിന പാസ് എടുക്കുന്നവര്‍ക്ക് റിസര്‍വേഷന്‍ സൗകര്യം ഉണ്ടായിരിക്കുന്നതല്ലെന്നും അക്കാദമി സെക്രട്ടറി അറിയിച്ചു. ഡെലിഗേറ്റ് പാസുകള്‍ ടാഗോര്‍ തിയേറ്ററില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം ഏഴ് വരെ വിതരണം ചെയ്യും. പ്രത്യേക കൗണ്ടറില്‍ 2000 രൂപ അടച്ച് മുഴുവന്‍ സമയം ചലച്ചിത്രമേള ആസ്വദിക്കാന്‍ സ്‌പോട്ട് രജിസ്‌ട്രേഷനും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്യൂ സമ്പ്രദായവും ഇത്തവണ…

Read More

” മഞ്ഞപ്പട കലിപ്പില്‍ തന്നെ.., ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഇറങ്ങും ”

” മഞ്ഞപ്പട കലിപ്പില്‍ തന്നെ.., ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഇറങ്ങും ”

” മഞ്ഞപ്പട കട്ടക്കലിപ്പിലിരിക്കുമ്പോള്‍ തന്നെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് പോരിനിറങ്ങുന്നത്… ” മഞ്ഞപ്പട കട്ടക്കലിപ്പിലിരിക്കുമ്പോള്‍ തന്നെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് പോരിനിറങ്ങുന്നത്. കൊച്ചിയിലെ മത്സരം ബഹിഷ്‌കരിക്കാന്‍ ആരാധകകൂട്ടം തന്നെ കാമ്പയിന്‍ സംഘടിപ്പിച്ചിട്ടുണ്ട്. മത്സരം ഇന്ന് രാത്രി 7.30ന് ആരംഭിക്കും. ജാംഷഡ്പുര്‍ എഫ്.സിയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികളായെത്തുന്നത്. തോല്‍വികള്‍ ടീമിന്റെയും, കോച്ച് ഡേവിഡ് ജെയിംസിന്റെയും മുന്നോട്ടുള്ള പ്രയാണത്തെ തന്നെ ബാധിക്കും. മത്സരങ്ങള്‍ എല്ലാം ജയിച്ചാലും മറ്റുള്ള ടീമുകളുടെ പ്രകടനവും കണക്കിലെ കളികളുമൊക്കെ അനുകൂലമായെങ്കില്‍ മാത്രമേ ബ്ലാസ്‌റ്റേഴ്‌സിനു ടൂര്‍ണമെന്റില്‍ നിലനില്‍പ്പുള്ളൂ. ജയം അല്ലെങ്കില്‍ മരണമെന്ന വീറോടെ കളത്തിലിറങ്ങാന്‍ ഓരോരുത്തരേയും നിര്‍ബന്ധിതരാക്കുന്നതും ഈ സാഹചര്യമാണ്. READ MORE: ‘ കോലിയെ പ്രകോപിപ്പിക്കരുത് ‘ – ടിം പെയ്ന്‍ ഒരു വിന്നിങ് കോമ്പിനേഷന്‍ ഇല്ല എന്നതുതന്നെയാണ് ടീമിന്റെ ഏറ്റവും വലിയ പരാജയം. ആദ്യ ഇലവനിലെ പരീക്ഷണങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. ആവിഷ്‌ക്കരിക്കുന്ന തന്ത്രങ്ങള്‍ കളത്തില്‍ പരാജയപ്പെടുന്നു. കളിചുവടുകള്‍ തെറ്റിച്ചുകൊണ്ട് എതിരാളികള്‍…

Read More

രാജസ്ഥാനിലെ അവസാനഘട്ട പ്രചരണം; പ്രധാനമന്ത്രി നരേന്ദ്രമോദിയെ രംഗത്തിറക്കി ബിജെപി

രാജസ്ഥാനിലെ അവസാനഘട്ട പ്രചരണം; പ്രധാനമന്ത്രി നരേന്ദ്രമോദിയെ രംഗത്തിറക്കി ബിജെപി

ജോധ്പൂര്‍: തിരഞ്ഞെടുപ്പ് അടുത്ത രാജസ്ഥാനില്‍ അവസാനഘട്ട പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തന്നെ രംഗത്തിറക്കി ബിജെപി. വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അവസാന ലാപ്പില്‍ മോദിയെ ഇറക്കി വീണ്ടും രാജസ്ഥാന്‍ പിടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. അടുത്ത രണ്ട് ദിവസം മാര്‍വാര്‍, ശേഖവതി മേഖലകളിലെ തിരഞ്ഞെടുപ്പ് റാലികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. 2013ലും 2008ലും മോദി നടത്തിയ തിരഞ്ഞെടുപ്പ് റാലികള്‍ രാജസ്ഥാനില്‍ ഫലം കണ്ടതായാണ് ബിജെപിയുടെ നിലപാട്. ജോധ്പൂരില്‍ മോദിജിയുടെ തിരഞ്ഞെടുപ്പ് റാലി തിരഞ്ഞെടുപ്പ് തങ്ങള്‍ക്ക് അനുകൂലമാക്കിമാറ്റിയെന്ന് ബിജെപി രാജസ്ഥാന്‍ എക്‌സിക്യൂട്ടിവ് അംഗം രാജേന്ദ്ര ബൊറാന പറഞ്ഞു. ജോധ്പൂര്‍, നഗൗര്‍, ജലോര്‍, ബാര്‍മര്‍, പാലി, സിരോഹി തുടങ്ങിയ ജില്ലകളിലെ സീറ്റുകള്‍ അടങ്ങിയതാണ് മാര്‍വാര്‍ ഡിവിഷന്‍. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും തിരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കുന്ന ദിവസവും മോദിയുടെ റാലികളാണ് ബിജെപി നേതൃത്വം ആസൂത്രണം ചെയ്തിരിക്കുന്നത്. അതേസമയം അവസാനഘട്ടത്തില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസും ശക്തരാണ്. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര…

Read More

മെയ്ക്ക് ഇന്‍ ഇന്ത്യ: ട്രെയിന്‍ 18ന്റെ പരീക്ഷണ ഓട്ടം വിജയകരം

മെയ്ക്ക് ഇന്‍ ഇന്ത്യ: ട്രെയിന്‍ 18ന്റെ പരീക്ഷണ ഓട്ടം വിജയകരം

ചെന്നൈ: മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്തി ചെന്നൈയിലെ ഇന്റര്‍ഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മ്മിച്ച ട്രെയിന്‍ 18ന്റെ പരീക്ഷണഓട്ടം വിജയകരം. കൊട്ടസവായ് മധോപുര്‍ സെക്ഷനില്‍ നടത്തിയ പരീക്ഷണഓട്ടത്തിനിടെയാണ് ട്രെയിന്‍ 180 കി.മീ വേഗം കൈവരിച്ചത്. പരീക്ഷണഓട്ടം ഏതാണ്ട് പൂര്‍ത്തിയായെന്നും കാര്യമായ സാങ്കേതിക തകരാറുകളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കോച്ച് ഫാക്ടറി ജനറല്‍ മാനേജര്‍ എസ്.മണി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പുതിയ തീവണ്ടികളുടെ നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞാലും മൂന്ന് മാസത്തോളം പരീക്ഷണഓട്ടവും മറ്റു സാങ്കേിതക പരിശോധനകളും പൂര്‍ത്തിയാക്കാന്‍ വേണ്ടി വരും. എന്നാല്‍ ട്രെയിന്‍ 18ന്റെ കാര്യത്തില്‍ ഇതെല്ലാം വളരെ പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറയുന്നു. നിലവില്‍ പ്രധാനനഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് കൊണ്ട് പകല്‍ സമയങ്ങളില്‍ സര്‍വ്വീസ് നടത്തുന്ന ശതാബ്ദി ട്രെയിനുകള്‍ക്ക് പകരമായാവും ട്രെയിന്‍ 18 ഓടുക. നൂറ് കോടി മുടക്കിയാണ് ട്രെയിന്‍ 18 നിര്‍മ്മിച്ചിരിക്കുന്നത്. നിലവില്‍ പൂര്‍ണമായും…

Read More

‘ കോലിയെ പ്രകോപിപ്പിക്കരുത് ‘ – ടിം പെയ്ന്‍

‘ കോലിയെ പ്രകോപിപ്പിക്കരുത് ‘ – ടിം പെയ്ന്‍

അഡ്‌ലെയ്ഡ്: ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ആറിന് അഡ്‌ലെയ്ഡില്‍ തുടങ്ങാനിരിക്കെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരെ മുന്‍കരുതലോടെ ഓസ്‌ട്രേലിയ. കോലിയെ പ്രകോപിപ്പിക്കരുതെന്ന് ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന്‍ ബൗളര്‍മാരാട് ആവശ്യപ്പെട്ടു. കോലിയെ പ്രതിരോധത്തിലാക്കാനുള്ള ബൗളിംഗ് കരുത്ത് ഓസീസിനുണ്ടെന്നും തങ്ങളുടെ കഴിവിനനുസരിച്ചുള്ള പ്രകടനം പുറത്തെടുത്താല്‍ തന്നെ ഓസീസ് ബൗളര്‍മാര്‍ക്ക് കോലിയെ പ്രതിരോധത്തിലാക്കാനാവുമെന്നും പെയ്ന്‍ പറഞ്ഞു. READ MORE:  കോലിയെ പ്രകോപിപ്പിക്കരുത് – ടിം പെയ്ന്‍ പ്രകോപിതരായി പെരുമാറിയാല്‍ നമുക്ക് ചിലപ്പോള്‍ ആസൂത്രണം ചെയ്ത പദ്ധതികള്‍ നടപ്പാക്കാനായെന്ന് വരില്ല. അവര്‍ നമുക്കെതിരെ ശക്തമായ ആക്രമണം നടത്തുന്ന ചില സമയങ്ങളുണ്ടാകുമെന്നുറപ്പ്. ആ സമയത്തും സംയമനം കൈവിടരുത്. എന്നാല്‍ കോലിക്കെതിരെ പറയേണ്ട കാര്യങ്ങള്‍ പറയാതിരിക്കില്ലെന്നും പെയ്ന്‍ വ്യക്തമാക്കി. ഓസ്‌ട്രേലിയക്കെതിരെ കഴിഞ്ഞ രണ്ടു പരമ്പരകളില്‍ അഞ്ച് സെഞ്ച്വറി നേടിയിട്ടുള്ള കോലിയെ ആണ് ബോര്‍ഡ!ര്‍ ഗാവാസ്‌കര്‍ പരമ്പരയ്ക്കിറങ്ങുമ്പോള്‍ ഓസ്‌ട്രേലിയ ഏറ്റവുമധികം ഭയപ്പെടുന്നത്. വ്യാഴാഴ്ച അഡലെയ്ഡിലാണ് നാല് ടെസ്റ്റുകളുടെ…

Read More

പാക് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആസിഫും കുടുംബവും വാഹനാപകടത്തില്‍പ്പെട്ടു

പാക് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആസിഫും കുടുംബവും വാഹനാപകടത്തില്‍പ്പെട്ടു

പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആസിഫും കുടുംബവും വാഹനാപകടത്തില്‍ പെട്ടു. ലഹോറില്‍ ഇന്ന് പുലര്‍ച്ചെയാണ് ആസിഫും ഭാര്യയും രണ്ട് കുട്ടികളും സഞ്ചരിച്ച കാര്‍ നടപ്പാതയിലേക്ക് ഇടിച്ചുകയറിയത്. ആസിഫിനും കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റെങ്കിലും നില ഗുരുതരമല്ല. READ MORE: ‘ഇന്ത്യന്‍ താരങ്ങള്‍ ‘പേടിത്തൊണ്ടന്മാര്‍’ ‘ ; ഇന്ത്യ-ഒസീസ് മത്സരത്തിന് മുന്‍പേ ടീമിനെ അധിക്ഷേപിച്ച് ഒസീസ് മാധ്യമം പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ആസിഫും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന വഹനത്തില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് നടപ്പാതയിലേക്ക് ഇടിച്ചുകയറിയ്. ആസിഫിന്റെ കാര്‍ അമിതവേഗതിലായിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എല്ലാവരുടേയും തലയ്ക്കാണ് പരിക്ക്. ഇവരെല്ലാവരും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഒത്തുകളിവിവാദത്തെത്തുടര്‍ന്ന് അഞ്ച് വര്‍ഷത്തെ ക്രിക്കറ്റ് വിലക്ക് നേരിട്ട കളിക്കാരനാണ് ആസിഫ്. സല്‍മാന്‍ ബട്ട്, മുഹമ്മദ് ആമിര്‍ എന്നിവരും ആസിഫിനൊപ്പം വിലക്ക് നേരിട്ടിരുന്നു. വിലക്ക് പൂര്‍ത്തിയാക്കി ആമിര്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി. എന്നാല്‍ ആസിഫും ബട്ടും ഇപ്പോഴും…

Read More

‘ഇന്ത്യന്‍ താരങ്ങള്‍ ‘പേടിത്തൊണ്ടന്മാര്‍’ ‘ ; ഇന്ത്യ-ഒസീസ് മത്സരത്തിന് മുന്‍പേ ടീമിനെ അധിക്ഷേപിച്ച് ഒസീസ് മാധ്യമം

‘ഇന്ത്യന്‍ താരങ്ങള്‍ ‘പേടിത്തൊണ്ടന്മാര്‍’ ‘ ; ഇന്ത്യ-ഒസീസ് മത്സരത്തിന് മുന്‍പേ ടീമിനെ അധിക്ഷേപിച്ച് ഒസീസ് മാധ്യമം

സിഡ്‌നി: ക്രിക്കറ്റിലെ മാന്യത വിട്ടുള്ള കളികള്‍ക്ക് പേരുക്കേട്ടവരാണ് ഓസ്‌ട്രേലിയന്‍ ടീം. എതിരാളിയെ ഏതുവിധേനയും തകര്‍ക്കാന്‍ എന്തും ചെയ്യാന്‍ മടിക്കില്ലെന്ന് പല അവസരങ്ങളിലായി ഓസീസ് ടീം തെളിയിച്ചിട്ടുമുണ്ട്. ഏത് ടീം ഓസ്‌ട്രേലിയയില്‍ കളിക്കാനെത്തിയാലും മൈതാനത്ത് ഉരസുന്ന സംഭവങ്ങള്‍ പതിവുമാണ്. കളിക്ക് മുമ്പേയുള്ള വാക് യുദ്ധവും ഓസീസ് താരങ്ങള്‍ക്ക് പുത്തരിയല്ല. എന്നാല്‍, ഇന്ത്യഓസ്‌ട്രേലിയ പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഒരു ഓസീസ് മാധ്യമമാണ് ഇന്ത്യന്‍ താരങ്ങളെ ആക്ഷേപിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യന്‍ താരങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം ‘പേടിത്തൊണ്ടന്മാര്‍’ എന്ന വിശേഷണമാണ് തലക്കെട്ടായി ഒരു പ്രമുഖ പത്രം നല്‍കിയത്. READ MORE:  ‘മറഡോണ വീണ്ടും വിവാദത്തില്‍ ‘ ഓസ്‌ട്രേലിയയിലെ ബൗണ്‍സിനെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഭയമാണെന്നാണ് തുടര്‍ന്നുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ വലിയ വിമര്‍ശനമാണ് പത്രത്തിനെതിരെ ഉയരുന്നത്. പര്യടനത്തിനെത്തിയ ഒരു ടീമിനോട് കാണിക്കുന്ന ഒരു ഏറ്റവും…

Read More