ഹോക്കി ലോകകപ്പ്: ബെല്‍ജിയത്തിനെതിരെ ഇന്ത്യക്ക് സമനില

ഹോക്കി ലോകകപ്പ്: ബെല്‍ജിയത്തിനെതിരെ ഇന്ത്യക്ക് സമനില

ഭുവനേശ്വര്‍: ഹോക്കി ലോകകപ്പില്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് സമനില. ലോക റാങ്കിംഗില്‍ മൂന്നാമതുള്ള ബെല്‍ജിയത്തോട് കരുത്തുറ്റ പോരാട്ടത്തിനൊടുവില്‍ രണ്ട് ഗോളിനാണ് ഇന്ത്യ സമനില വഴങ്ങിയത്. എന്നാല്‍ ഗ്രൂപ്പില്‍ ഇന്ത്യ തന്നെയാണ് മുന്നില്‍. Read More: ‘ഷറഫുദ്ദീന്‍ നായകനാകുന്നു..’ ; ‘നീയും ഞാനും’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി പുറത്തുവിട്ടു എട്ടാം മിനുറ്റില്‍ ഹെന്റിക്‌സിന്റെ ഗോളില്‍ ബെല്‍ജിയമാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ ഹര്‍മന്‍പ്രീതിലൂടെയും(39) സിമ്രാന്‍ജീത്തിലൂടെയും(47) ഗോള്‍ മടക്കി ഇന്ത്യ ലീഡ് പിടിച്ചു. കളി തീരാന്‍ നാല് മിനുറ്റുകള്‍ ശേഷിക്കേ ഗൗനാര്‍ഡ് ബെല്‍ജിയത്തിനെ സമനിലയിലെത്തിക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ മറുപടിയില്ലാത്ത അഞ്ച് ഗോളിന് ദക്ഷിണാഫ്രിക്കയെ ഇന്ത്യ തകര്‍ത്തിരുന്നു. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

‘ഷറഫുദ്ദീന്‍ നായകനാകുന്നു..’ ; ‘നീയും ഞാനും’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി പുറത്തുവിട്ടു

‘ഷറഫുദ്ദീന്‍ നായകനാകുന്നു..’ ; ‘നീയും ഞാനും’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി പുറത്തുവിട്ടു

ഷറഫുദ്ദീന്‍ ആദ്യമായി നായകനാകുന്ന നീയും ഞാനും എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ മമ്മൂട്ടി പുറത്തുവിട്ടു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. അനു സിത്താരയാണ ഷറഫുദ്ദീന്റെ നായികയായി എത്തുന്നത്. പ്രണയ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എ കെ സാജന്‍ ആണ്. തിരക്കഥയും സാജന്റേതാണ്. സിജു വിത്സന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ദിലീഷ് പോത്തന്‍, അജു വര്‍ഗീസ്,സാദിഖ്, സുരഭി, തുടങ്ങി നിരവധി പേരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. Read More: ‘ ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി ഞങ്ങള്‍ നഗ്നരായാണ് വിവാഹം ചെയ്യുന്നത്… ‘ ഹരിനാരായണന്‍, സലാവുദ്ദീന്‍ കേച്ചേരി എന്നിവരുടെ ഗാനങ്ങള്‍ക്ക് വിനു തോമസ് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ക്ലിന്റോ ആന്റണിയാണ്. കോക്കേഴ്‌സ് ഫിലിമിന്റെ ബാനറില്‍ സിയാദ് കോക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലങ്ക, അസുരവിത്ത്, പുതിയ നിയമം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം സാജന്‍ സംവിധായകനാകുന്ന ചിത്രമാണ്…

Read More

‘ ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി ഞങ്ങള്‍ നഗ്നരായാണ് വിവാഹം ചെയ്യുന്നത്… ‘

‘ ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി ഞങ്ങള്‍ നഗ്നരായാണ് വിവാഹം ചെയ്യുന്നത്… ‘

ബോളിവുഡിന്റെ വിവാദ നായികയാണ് രാഖി സാവന്ത്. രാഖി സാവന്ത് വിവാഹിതയാകുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ബോളിവുഡില്‍ സംസാര വിഷയം. തങ്ങള്‍ വെര്‍ജിനാണെന്ന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചായിരുന്നു വിവാഹ കാര്യം രാഖിയും ഭാവി വരനും വെളിപ്പെടുത്തിയത്. നാല്‍പതാമത്തെ വയസിലാണ് താരം വിവാഹതായികുന്നത്. Read More: ‘ യുഎഇ നിന്നും ഇന്ത്യയിലേക്കൊരു റെയില്‍പാത.., അതും കടലിനടിയിലൂടെ…. !!! ‘ കോമഡി വള്‍ഗര്‍ വിഡിയോകളിലൂടെ ഇന്റര്‍നെറ്റ് സെന്‍സേഷനായി മാറിയ ദീപക് കലാല്‍ ആണ് രാഖിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തുക. ഇപ്പോള്‍ ദീപികാ രണ്‍വീര്‍ ജോഡികളെ വിമര്‍ശിച്ചാണ് താരം രംഗത്തെത്തിയിരിക്കുന്നത്. പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയെ ബുദ്ധിമുട്ടിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും താനും ദീപക്കും നഗ്‌നരായി വിവാഹം കഴിക്കുമെന്നുമാണ് പ്രഖ്യാപനം. പ്രശസ്തിക്കായി എന്തും ചെയ്യാന്‍ മടിയില്ലാത്ത രാഖി ഇങ്ങനെ ചെയ്തില്ലെങ്കിലെ അത്ഭുതമല്ലെന്നാണ് ബോളിവുഡ് പാപ്പരാസികള്‍ പറയുന്നത്. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

‘ യുഎഇ നിന്നും ഇന്ത്യയിലേക്കൊരു റെയില്‍പാത.., അതും കടലിനടിയിലൂടെ…. !!! ‘

‘ യുഎഇ നിന്നും ഇന്ത്യയിലേക്കൊരു റെയില്‍പാത.., അതും കടലിനടിയിലൂടെ…. !!! ‘

പുതിയ ടെക്‌നോളജികള്‍ യുഎഇ എന്നും മുന്നിലാണ്. വിമാന വേഗമുള്ള ഹൈപ്പര്‍ ലൂപ്പും െ്രെഡവറില്ലാ വാഹനങ്ങള്‍ക്കും ശേഷം കടലിനടിയിലൂടെയുള്ള റെയില്‍പാതയ്ക്കായി യുഎഇ. ഫുജൈറയില്‍ നിന്ന് മുംബൈയിലേക്കുള്ള സമുദ്രപാതയുടെ സാധ്യതകളെക്കുറിയാണ് യുഎഇ പഠിക്കാനൊരുങ്ങുന്നത്. അബുദാബിയില്‍ നടന്ന യുഎഇ ഇന്ത്യ കോണ്‍ക്ലേവിലാണ് പദ്ധതിയുടെ സാധ്യതകളെപ്പറ്റി ചര്‍ച്ച നടന്നത്. Read More:  ‘എന്റെ പണം മുഴുവന്‍ ചെലവഴിച്ചത് പെണ്ണിനും ചൂത് കളിക്കും വേണ്ടി…’, ആക്ഷന്‍ സ്റ്റാര്‍ ജാക്കി ചാന്റെ ആത്മകഥ ‘നെവര്‍ ഗ്രോ അപ്പ്’ വരുന്നു… ഏകദേശം 2000 കിലോമീറ്റര്‍ നീളം വരുന്ന റെയില്‍പാതയെപ്പറ്റിയുള്ള പഠനം നടത്താനാണ് യുഎഇ ആലോചന. പദ്ധതി യാഥാര്‍ഥ്യമായാല്‍ ഇന്ത്യയില്‍ നിന്നു യുഎഇയിലേക്കു ചരക്കു കൊണ്ടുപോകാനും തിരികെ എണ്ണ കൊണ്ടുവരാനുമുള്ള വ്യാപാര ഇടനാഴിയാണ് വിഭാവനം ചെയ്യുന്നത്. യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ അഡ്‌വൈസര്‍ ബ്യൂറോ ലിമിറ്റഡ് എന്ന കമ്പനിയാണ് സമുദ്രത്തിനടിയിലൂടെയുള്ള റെയില്‍പാത എന്ന ആശയം മുന്നോട്ടുവെച്ചത്. അതിവേഗ പാളത്തിലൂടെ സഞ്ചരിക്കുന്ന അള്‍ട്രാ…

Read More

‘എന്റെ പണം മുഴുവന്‍ ചെലവഴിച്ചത് പെണ്ണിനും ചൂത് കളിക്കും വേണ്ടി…’, ആക്ഷന്‍ സ്റ്റാര്‍ ജാക്കി ചാന്റെ ആത്മകഥ ‘നെവര്‍ ഗ്രോ അപ്പ്’ വരുന്നു…

‘എന്റെ പണം മുഴുവന്‍ ചെലവഴിച്ചത് പെണ്ണിനും ചൂത് കളിക്കും വേണ്ടി…’, ആക്ഷന്‍ സ്റ്റാര്‍ ജാക്കി ചാന്റെ ആത്മകഥ ‘നെവര്‍ ഗ്രോ അപ്പ്’ വരുന്നു…

ലോകത്തിന് ഇതിഹാസതാരമാണ് ജാക്കി ചാന്‍. ബ്രൂസ്‌ലിക്ക് ശേഷം ലോകം കണ്ട മികവുറ്റ ആക്ഷന്‍ സ്റ്റാര്‍. അറുപത്തിനാലും വയസിലും ജാക്കിച്ചാന്‍ താരമാണ്. അയാളുടെ സിംഹാസനത്തിന് തെല്ലും ഇളക്കമില്ല. വെളളിത്തിരയിലെ സൂപ്പര്‍താരമാണെങ്കിലും കുത്തഴിഞ്ഞ ജീവിതത്തിനു ഉടമയായിരുന്നു ജാക്കി ചാന്‍. ഒരു കാലത്ത് സിനിമയില്‍ നിന്ന് തനിക്ക് ലഭിച്ചിരുന്ന പണം മുഴുവന്‍ ചെലവഴിച്ചിരുന്നത് പെണ്ണിനും ചൂത് കളിക്കാനും വേണ്ടിയാണെന്ന് തുറന്നു പറയുകയാണ് ജാക്കി ചാന്‍. ഡിസംബര്‍ ആദ്യം പുറത്തുറങ്ങാനിരിക്കുന്ന ആത്മകഥ ‘നെവര്‍ ഗ്രോ അപ്പി’ലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. Read More: ‘മീ ടൂ’: അന്ന് ഇത് ഉണ്ടായിരുന്നെങ്കില്‍ അയാള്‍ കുടുങ്ങിയേനെ…, വെളിപ്പെടുത്തലുമായി നടി ഷീല ഹോങ്കോങിലെ സാധാരണ കുടുംബത്തില്‍ പിറന്ന ജാക്കി ചാന്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളായി വളര്‍ന്നതിനു പിന്നില്‍ നിശ്ചയദാര്‍ഢ്യവും കഠിനാദ്ധ്വാനവും ആയിരുന്നു. പ്രതിസന്ധികളിലൂടെയായിരുന്നു കുട്ടിക്കാലം. ഇപ്പോഴും വായിക്കാനും എഴുതാനും തനിക്ക് അറിയില്ലെന്ന് തുറന്നു സമ്മതിക്കുന്ന ജാക്കിച്ചാന്റെ…

Read More

‘മീ ടൂ’: അന്ന് ഇത് ഉണ്ടായിരുന്നെങ്കില്‍ അയാള്‍ കുടുങ്ങിയേനെ…, വെളിപ്പെടുത്തലുമായി നടി ഷീല

‘മീ ടൂ’: അന്ന് ഇത് ഉണ്ടായിരുന്നെങ്കില്‍ അയാള്‍ കുടുങ്ങിയേനെ…, വെളിപ്പെടുത്തലുമായി നടി ഷീല

മി ടൂ തരംഗം സിനിമാരംഗത്ത് ആഞ്ഞടിക്കുകയാണ്. ഇപ്പോള്‍ ഉണ്ടായൊരു പ്രസ്ഥാനമാണ് മി ടൂ. അത് മുന്‍പുണ്ടായിരുന്നെങ്കില്‍ അടൂര്‍ ഭാസി കുടുങ്ങുമായിരുന്നു എന്ന് തുറന്നു പറയുകയാണ് നടി ഷീല. മുന്‍പ് നടി കെ പി എ സി ലളിതയും അടൂര്‍ ഭാസിക്കെതിരെ രംഗത്ത് എത്തിയിരുന്നു. അയാളുമായി ഞാന്‍ ഒരുപാട് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കോമഡി എന്നു പറഞ്ഞാല്‍ കോമഡിയായിരിക്കണം, ഒരാളെയും വേദനിപ്പിക്കരുത്. ഇങ്ങേര് ഒരാളെ വേദനിപ്പിച്ചിട്ടുള്ള കോമഡി ചെയ്യുന്ന ആളാണ്. Read More: ‘ കേരളത്തില്‍ മദ്യവില ഇന്ന് മുതല്‍ കുറയും ‘ ഞാന്‍ കുറേ കണ്ടിട്ടുണ്ട് മറ്റുള്ള പെണ്ണുങ്ങളെയെല്ലാം കളിയാക്കുന്നത്. അന്ന് മീ ടു ഉണ്ടായിരുന്നെങ്കില്‍ ഈ പെണ്ണുങ്ങളൊക്കെ പോയി പറഞ്ഞേനെയെന്നും ഷീല വ്യക്തമാക്കി. ചെമ്മീനില്‍ അഭിനയിക്കുമ്പോള്‍ രാമു കാര്യാട്ടുമായി വലിയ പ്രശ്‌നങ്ങള്‍ തന്നെ ഷീലയ്ക്കുണ്ടായിരുന്നുവെന്നും, കഥാപാത്രത്തിനായി വിരലുകളില്‍ അണിഞ്ഞിരുന്ന നെയില്‍ പോളിഷ് പോലും മാറ്റാന്‍ തയ്യാറായില്ല എന്നൊക്കെ അടൂര്‍…

Read More

‘ കേരളത്തില്‍ മദ്യവില ഇന്ന് മുതല്‍ കുറയും ‘

‘ കേരളത്തില്‍ മദ്യവില ഇന്ന് മുതല്‍ കുറയും ‘

പ്രളയ ദുരിതാശ്വാസത്തിന് പണം കണ്ടെത്തുന്നതിനായി വര്‍ദ്ധിപ്പിച്ച മദ്യത്തിന്റെ വില ഇന്ന് മുതല്‍ കുറയും. അധിക വിഭവ സമാഹരണത്തിനായി എക്‌സൈസ് തീരുവയില്‍ 4 ശതമാനത്തിന്റെ വര്‍ദ്ധനവാണ് വരുത്തിയിരുന്നത്. എക്‌സൈസ് തീരുവ 27 ശതമാനമാക്കിയത് 23 ആയിട്ടാണ് കുറയുക. വില വര്‍ദ്ധിപ്പിച്ചതിലൂടെ ലഭിക്കുന്ന തുക മുഴുവന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. Read More: ‘വനിതാമതില്‍’: വര്‍ഗീയ ഭ്രാന്തന്മാരെ മുന്നില്‍ നിര്‍ത്തി പിണറായിയുടെ നാവോത്ഥാന പൊറാട്ട് നാടകം, ഒരക്ഷരം ഉരിയാടാന്‍ കമ്യൂണിസ്റ്റ് വെട്ടുകിളിക്കൂട്ടത്തിന് നാവ് പൊങ്ങുന്നില്ല…, വി ടി ബല്‍റാം നവംബര്‍ 30 വരെയായിരുന്നു തീരുമാനത്തിന്റെ കാലാവധി. അത് അവസാനിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച തീരുവ കുറഞ്ഞത് പ്രാബല്യത്തില്‍ വരേണ്ടതാണ്. എന്നാല്‍ ശനിയാഴ്ച ഒന്നാം തീയതി ആയതിനാല്‍ വിലക്കുറവ് പ്രാബല്യത്തിലാകുന്നത് ഇന്നുമുതല്‍ ആകുകയായിരുന്നു. എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചതില്‍ കൂടി 230 കോടിയുടെ അധിക വരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. കൂടുതല്‍ വാര്‍ത്തകള്‍…

Read More

‘വനിതാമതില്‍’: വര്‍ഗീയ ഭ്രാന്തന്മാരെ മുന്നില്‍ നിര്‍ത്തി പിണറായിയുടെ നാവോത്ഥാന പൊറാട്ട് നാടകം, ഒരക്ഷരം ഉരിയാടാന്‍ കമ്യൂണിസ്റ്റ് വെട്ടുകിളിക്കൂട്ടത്തിന് നാവ് പൊങ്ങുന്നില്ല…, വി ടി ബല്‍റാം

‘വനിതാമതില്‍’: വര്‍ഗീയ ഭ്രാന്തന്മാരെ മുന്നില്‍ നിര്‍ത്തി പിണറായിയുടെ നാവോത്ഥാന പൊറാട്ട് നാടകം, ഒരക്ഷരം ഉരിയാടാന്‍ കമ്യൂണിസ്റ്റ് വെട്ടുകിളിക്കൂട്ടത്തിന് നാവ് പൊങ്ങുന്നില്ല…, വി ടി ബല്‍റാം

തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ തടയുകയും യുവതീപ്രവേശനത്തെ എതിര്‍ക്കുകയും ചെയ്ത ആളെ സര്‍ക്കാറിന്റെ വനിതാമതില്‍ പരിപാടി ജോയിന്റ് കണ്‍വീനറാക്കിയതിനെതിരെ വിടി ബല്‍റാം. ‘വിദൂര ബന്ധം പോലുമില്ലാത്തവര്‍ എന്തെങ്കിലും പറഞ്ഞാല്‍ അതിന്റെ പേരില്‍പ്പോലും ചോദ്യം ചെയ്ത് കൊത്തിപ്പറയ്ക്കാന്‍ ആര്‍ത്തലച്ച് വരുന്നവരാണ് കമ്യൂണിസ്റ്റ് വെട്ടുകിളിക്കൂട്ടം. അവരുടെയൊക്കെ ആള്‍ദൈവമായ പിണറായി വിജയന്‍ സിപി സുഗതനേപ്പോലുള്ള വര്‍ഗീയ ഭ്രാന്തന്മാരെ മുന്നില്‍ നിര്‍ത്തി നാവോത്ഥാന പൊറാട്ട് നാടകം കളിക്കുമ്പോള്‍ അതിനെതിരെ ഒരക്ഷരം ഉരിയാടാന്‍ ഒരെണ്ണത്തിനും നാവ് പൊങ്ങുന്നില്ലെന്നായിരുന്നു വിടി ബല്‍റാമിന്റെ വിമര്‍ശനം. Read More:  ‘ വനിതാ മതില്‍ ‘ : എന്‍എസ്എസും, യുഡിഎഫും സഹകരിക്കണം – കോടിയേരി ”ഹാദിയയെ തെരുവില്‍ ഭോഗിക്കണം’, ‘ഭരണഘടനയുടെ നീതിയല്ല, ധര്‍മ്മശാസ്ത്രങ്ങളുടെ അനുമതിയുള്ള സ്വാഭാവിക നീതിയാണ് നടപ്പാവേണ്ടത്’, ‘ഹിന്ദുക്കളുടെ ഭിക്ഷയാണ് മതേതരത്വമൊക്കെ’ എന്നും മറ്റും ഉദ്‌ഘോഷിക്കുന്ന ഒരു കൊടും വര്‍ഗീയവാദിയെ കണ്‍വീനറാക്കിയാണ് പിണറായി വിജയന്‍ വനിതാമതിലും ചൈനാ വന്‍മതിലുമൊക്കെ നടപ്പാക്കുന്നതെങ്കില്‍ അത്…

Read More

‘ വനിതാ മതില്‍ ‘ : എന്‍എസ്എസും, യുഡിഎഫും സഹകരിക്കണം – കോടിയേരി

‘ വനിതാ മതില്‍ ‘ : എന്‍എസ്എസും, യുഡിഎഫും സഹകരിക്കണം – കോടിയേരി

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ജനുവരി ഒന്നാം തീയതി സംസ്ഥാന വ്യാപകമായി നടത്തുന്ന വനിതാ മതില്‍ പരിപാടിയില്‍ എന്‍ എസ് എസും, യു ഡി എഫും സഹകരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇരുണ്ട യുഗത്തിലേക്ക് പോകാനാകില്ല എന്ന പ്രഖ്യാപനത്തോടെയാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്. ഈ പരിപാടി സ്ത്രീ പുരുഷ സമത്വത്തിനായി നടത്തുന്നതാണെന്നും മന്നത്ത് പത്മനാഭന്റെ പാരമ്പര്യം എന്‍ എസ് എസ് പിന്തുടരണമെന്നും പരിപാടിയില്‍ പങ്കെടുക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. യുഡിഎഫ് അനുഭാവികളായ സ്ത്രീകളെ പങ്കെടുപ്പിക്കാന്‍ രമേശ് ചെന്നിത്തല തയാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു. സമുദായ സംഘടനക ളുടെ യോഗത്തിനു ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.എസ്എന്‍ഡിപിയും കെപിഎംഎസും അടക്കം സര്‍ക്കാര്‍ നിലപാടിനെ പിന്തുണയ്ക്കുന്ന സംഘടനകള്‍ യോഗത്തിനെത്തി. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

‘ പരസ്യക്ഷമാപണവും ഏറ്റില്ല; ദീപാ നിശാന്തിനെയും ശ്രീചിത്രനെയും ജനാഭിമാന സംഗമത്തില്‍ നിന്ന് ഒഴിവാക്കി ‘

‘ പരസ്യക്ഷമാപണവും ഏറ്റില്ല; ദീപാ നിശാന്തിനെയും ശ്രീചിത്രനെയും ജനാഭിമാന സംഗമത്തില്‍ നിന്ന് ഒഴിവാക്കി ‘

തൃശൂര്‍: പരസ്യക്ഷമാപണം നടത്തിയിട്ടും കെട്ടടങ്ങാതെ കവിതാ മോഷണ വിവാദം. ചൊവ്വാഴ്ച തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന ജനാഭിമാന സംഗമത്തില്‍ നിന്നും ദീപാ നിശാന്തിനെയും എം.ജെ.ശ്രീചിത്രനെയും ഒഴിവാക്കി. സാറാ ജോസഫ് ചെയര്‍പേഴ്‌സണും സി.രാവുണ്ണി കണ്‍വീനറുമായ സംഘാടക സമിതിയാണു സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. ‘ഭരണഘടനയ്‌ക്കൊപ്പം, ലിംഗനീതിക്കൊപ്പം’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണു ജനാഭിമാന സംഗമം. സ്വാമി അഗ്‌നിവേശാണു സംഗമം ഉദ്ഘാടനം ചെയ്യുന്നത്. തന്റെ പേരില്‍ വരുന്ന ഓരോ വാക്കിനും ഉത്തരവാദി താനാണെന്നതിനാല്‍ ക്ഷമ ചോദിക്കുന്നുവെന്നു കേരളവര്‍മ കോളജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ കഴിഞ്ഞദിവസം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. കവി അനുഭവിക്കേണ്ടിവന്ന മാനസിക പ്രയാസത്തിനും അപമാനത്തിനും മാപ്പുചോദിക്കുന്നതായി എം.ജെ.ശ്രീചിത്രനും പ്രതികരിച്ചു. എന്നാല്‍ മാപ്പു വേണ്ടെന്നും കവിത മോഷ്ടിച്ചതാരാണെന്ന മറുപടി മാത്രം മതിയെന്നുമായിരുന്നു കവിതയുടെ സൃഷ്ടാവ് എസ്.കലേഷിന്റെ മറുപടി. തന്റെ കവിത ദീപ മോഷ്ടിച്ചു വികലമാക്കി പ്രസിദ്ധീകരിച്ചെന്ന ആരോപണവുമായി കവി എസ്.കലേഷ് രംഗത്തുവന്നതില്‍ നിന്നാണു വിവാദങ്ങളുടെ തുടക്കം. ‘അങ്ങനെയിരിക്കെ…

Read More