അടിവയറ്റിലെ സ്‌ഫോടനം, യോനീവേദന, കാലുവേദന പല പര്‍വ്വത്തിന്റെയും ദിവസങ്ങള്‍!… എവിടുന്നാണ് ഈ ഹാപ്പിനെസ്സ് ? ശ്രുതി ചോദിക്കുന്നു NB: അശ്ലീലമല്ല, പച്ചയായ ജീവിതം മാത്രം

അടിവയറ്റിലെ സ്‌ഫോടനം, യോനീവേദന, കാലുവേദന പല പര്‍വ്വത്തിന്റെയും ദിവസങ്ങള്‍!… എവിടുന്നാണ് ഈ ഹാപ്പിനെസ്സ് ? ശ്രുതി ചോദിക്കുന്നു NB: അശ്ലീലമല്ല, പച്ചയായ ജീവിതം മാത്രം

ശബരിമല സ്ത്രീപ്രവേശം സജീവമാകുന്നതിന് മുന്‍പും പിന്‍പും ആര്‍ത്തവത്തെ കുറിച്ചുള്ള ചര്‍ച്ചകളില്‍ സജീവമാണ് സോഷ്യല്‍ മീഡിയ. ആര്‍ത്തവത്തിന് വിലക്കു കല്‍പ്പിക്കുന്ന ദേവിയെ തൊഴേണ്ടതില്ലെന്ന പറഞ്ഞ കരുനാഗപ്പിള്ളിയിലെ ബാലസംഘം നേതാവിനു നേരെ അക്രമമുണ്ടായതും ഇതേവിഷയത്തില്‍. ആര്‍ത്തവ രക്തത്തെ ശുദ്ധമെന്ന് പറഞ്ഞ് ഒരു വിഭാഗം വാഴ്ത്തുമ്പോള്‍ മറ്റൊരു വിഭാഗം ആ ദിവസങ്ങളില്‍ അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകളെ കുറിച്ച് ചൂണ്ടിക്കാണിക്കുന്നു. ബ്ലീഡ് ചെയ്യുന്നതിലെ ഹാപ്പിനസ് എന്താണെന്ന ചോദ്യമുയര്‍ത്തുന്ന ശ്രുതി രാജന്റെ ഫെയ്‌സ്ബുക് പോസ്റ്റാണ് കഴിഞ്ഞ ദിവസം വൈറലായത്. ആദ്യ ദിവസം മുതല്‍ തുടങ്ങുന്ന അടിവയറ്റിലെ സ്‌ഫോടനം, നടുവേദന, യോനീവേദന, കാലുവേദന എന്നിങ്ങനെ വേദനകളുടെ പല പര്‍വ്വത്തിന്റെ ദിവസങ്ങളില്‍ ഒന്ന് ടോയ്‌ലറ്റില്‍ ഇരിക്കാന്‍ പോലും പറ്റാത്ത വിധം കുഴങ്ങുമ്പോള്‍ എവിടുന്നാണ് ഈ ഹാപ്പിനെസ്സ് വരേണ്ടതെന്ന് ശ്രുതി ചോദിക്കുന്നു. ശ്രുതിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം ആര്‍ത്തവ സമയത്ത് തങ്ങള്‍ അശുദ്ധര്‍ ആണെന്ന് അഭിമാനത്തോടെ സമ്മതിക്കുന്ന പെണ്ണുങ്ങളെ…

Read More

ഇനി കഴിക്കാം ബേക്ക്ഡ് നൂഡില്‍സ്….

ഇനി കഴിക്കാം ബേക്ക്ഡ് നൂഡില്‍സ്….

നെസ്ലേ ഇന്ത്യ രാജ്യത്തെ ആദ്യ ബേക്ക്ഡ് നൂഡില്‍സ് ഉല്‍പ്പന്നമായ മാഗി ന്യൂട്രിലിഷ്യസ് വിപണിയില്‍ അവതരിപ്പിച്ചു. കമ്പനിയുടെ ആഗോള ഭക്ഷണനിര്‍മ്മാണ അനുഭവപരിചയവും പ്രാദേശിക രുചിഭേദങ്ങളിലുള്ള ആഴത്തിലുള്ള അറിവും ഇടകലര്‍ത്തിയാണ് നെസ്ലേ ന്യൂട്രിലിഷ്യസ് ബേക്ക്ഡ് നൂഡീല്‍സ് തയാറാക്കിയിരിക്കുന്നത്. കുച്ച് അച്ചാ പക്ക് രഹാ ഹേ ക്യാംപെയ്‌ന്റെ തുടര്‍ച്ചയായാണ് പുതിയ ഉത്പന്നവും നെസ്ലേ ഇറക്കിയിരിക്കുന്നത്. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ബേക്ക്ഡ് ടെക്‌നോളജി കൊണ്ട് സ്വീറ്റ് കോണിന്റെ രുചി അതേപടി നൂഡില്‍സില്‍ നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. രണ്ട് സ്‌പെഷ്യല്‍ ടേസ്റ്റ് മേക്കേഴ്‌സിനൊപ്പമാണ് ഈ ഉത്പന്നം വിപണിയിലെത്തിയിരിക്കുന്നത്. രൂചിയ്ക്കായുള്ള ഡ്രൈ സീസണിങ്, മൊത്തത്തിലുള്ള രുചി വര്‍ദ്ധിപ്പിക്കുന്നതിനായി ഫ്‌ളേവേഡ് ഓയില്‍ എന്നിവയാണ് ടേസ്റ്റ് മേക്കറുകള്‍. എല്ലാ നൂഡില്‍ നൂലിലും സ്വീറ്റകോണിന്റെ രുചിയുള്ള ഉത്പന്നം എല്ലാവര്‍ക്കും ഇഷ്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നെസ്ലേ ഇന്ത്യ, ഫുഡ്‌സ്, ജനറല്‍ മാനേജര്‍ നിഖില്‍ ചന്ദ് പറഞ്ഞു. ഉണക്കമീന്‍ കൂട്ടി ചോറുണ്ണാറുണ്ടോ? ഉണക്കമീന്‍ സൂപ്പ്…

Read More

കലിപ്പ് ലുക്കില്‍ കുഞ്ചാക്കോ ബോബന്‍… അള്ള് രാമേന്ദ്രന്റെ പോസ്റ്റര്‍ കിടുക്കി

കലിപ്പ് ലുക്കില്‍ കുഞ്ചാക്കോ ബോബന്‍… അള്ള് രാമേന്ദ്രന്റെ പോസ്റ്റര്‍ കിടുക്കി

കുഞ്ചാക്കോ ബോബന്‍ നായക വേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് അളള് രാമേന്ദ്രന്‍. നവാഗതനായ ബിലഹരിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ക്കായി പവിയേട്ടന്റെ മധുരച്ചൂരല്‍ വരുന്നു – റിലീസ് തീയതി പുറത്ത് ഫസ്റ്റ്ലുക്കില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് ചാക്കോച്ചനെ കാണിച്ചിരിക്കുന്നത്. അപര്‍ണ ബാലമുരളിയും ചാന്ദ്നി ശ്രീധറുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് ചാക്കോച്ചന്‍ എത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കൃഷ്ണശങ്കറും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കുന്നു. സെന്‍ട്രല്‍ പിക്ചേഴ്സാണ് ചിത്രം തിയ്യേറ്ററുകളില്‍ എത്തിക്കുന്നത്. ഹരീഷ് കണാരന്‍, കൃഷ്ണപ്രഭ, കൃഷ്ണ ശങ്കര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം…

Read More

സംസ്ഥാനത്ത് മാധ്യമ അടിയന്തരാവസ്ഥ!… മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരുടെ പ്രതികരണം തേടാന്‍ അനുമതി വേണം, മാധ്യമങ്ങളുടെ വാ മൂടിക്കെട്ടാനുള്ള ശ്രമമെന്ന് പ്രതിപക്ഷം

സംസ്ഥാനത്ത് മാധ്യമ അടിയന്തരാവസ്ഥ!… മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരുടെ പ്രതികരണം തേടാന്‍ അനുമതി വേണം, മാധ്യമങ്ങളുടെ വാ മൂടിക്കെട്ടാനുള്ള ശ്രമമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലും പൊതുസ്ഥലങ്ങളിലും മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയുള്ള സര്‍ക്കാരിന്റെ വിവാദ ഉത്തരവ്. മുന്‍കൂട്ടി അനുമതി ഇല്ലാതെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതികരണങ്ങള്‍ തേടുന്നതിന് വിലക്കിയാണ് ഉത്തരവ്. ആഭ്യന്തരസെക്രട്ടറി സുബ്രതോ വിശ്വാസാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. മാധ്യമങ്ങളുടെ വാ മൂടിക്കെട്ടാനാണ് സര്‍ക്കാര്‍ ശ്രമിയ്ക്കുന്നതെന്ന് കുറ്റപ്പെടുത്തുകയാണ് പ്രതിപക്ഷം. ഉത്തരവിന്റെ വിശദാംശങ്ങള്‍ പൊതുസ്ഥലത്ത് വച്ച് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിശിഷ്ടവ്യക്തികളുടെയും പ്രതികരണങ്ങള്‍ മാധ്യമങ്ങളാരായുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നവെന്നാണ് ആഭ്യന്തരസെക്രട്ടറി സുബ്രതോ ബിശ്വാസിന്റെ ഉത്തരവില്‍ പറയുന്നത്. മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരുടെ അഭിമുഖങ്ങള്‍ക്ക് പി.ആര്‍.ഡി വഴി അനുമതി വാങ്ങണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ മാധ്യമവിഭാഗത്തിനും പി.ആര്‍.ഡിക്കൊപ്പം വിവരങ്ങള്‍ നല്‍കാം. ഇനി മുതല്‍ വകുപ്പുകള്‍ നേരിട്ട് മാധ്യമങ്ങള്‍ക്ക് വിവരം നല്‍കേണ്ടെന്നനും ഉത്തരവില്‍ പറയുന്നു. ജില്ലാതലങ്ങളില്‍ വിവരങ്ങള്‍ നല്‍കുന്ന വകുപ്പ് ഉദ്യോഗസ്ഥരെ മാധ്യമപ്രവര്‍ത്തകര്‍ ”സര്‍ക്കാര്‍ വിരുദ്ധ സോഴ്‌സാ”ക്കി മാറ്റുന്നുവെന്നും ഉത്തരവില്‍ പറയുന്നു. പി.ആര്‍.ചേമ്പറിലെ വാര്‍ത്താസമ്മേളനങ്ങള്‍ക്ക് എത്തുന്ന മാധ്യമപ്രവര്‍ത്തകരുടെയും ഒ.ബി വാനുകളുടെയും വിവരങ്ങള്‍ മുന്‍ കൂട്ടി…

Read More

കുടുംബ പ്രേക്ഷകര്‍ക്കായി പവിയേട്ടന്റെ മധുരച്ചൂരല്‍ വരുന്നു – റിലീസ് തീയതി പുറത്ത്

കുടുംബ പ്രേക്ഷകര്‍ക്കായി പവിയേട്ടന്റെ മധുരച്ചൂരല്‍ വരുന്നു – റിലീസ് തീയതി പുറത്ത്

അരവിന്ദന്റെ അതിഥികള്‍ക്കു ശേഷം ശ്രീനിവാസന്‍ മുഖ്യ വേഷത്തിലെത്തുന്ന പവിയേട്ടന്റെ മധുരചൂരല്‍ റിലീസിങ്ങിനൊരുങ്ങുന്നു. ചിത്രം ഡിസംബര്‍ ആറിനു തീയറ്ററിലെത്തും. ശ്രീനിവാസന്‍ തന്നെ തിരക്കഥയൊരുക്കിയ ചിത്രം നവാഗതനായ ശ്രീകൃഷ്ണനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ലെനയാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ശ്രീനിവാസന്‍ പവിത്രനായി എത്തുമ്പോള്‍ ആനി എന്ന കഥാപാത്രമായിട്ടാണ് ലെന എത്തുന്നത്. മിശ്ര വിവാഹിതരായ ദമ്പതിമാരായാണ് ചിത്രത്തില്‍ ഇരുവരും എത്തുന്നത്. ഇവര്‍ക്കൊപ്പം ഹരിശ്രീ അശോകന്‍, വിജയരാഘവന്‍, നസീര്‍ സംക്രാന്തി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സുരേഷ് ബാബു ശ്രീസ്ഥയുടെതാണ് കഥ. വി സി സുധീര്‍, സി വിജയന്‍, സുധീര്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിച്ചിക്കുന്നു. അനുജത്തിയുടെ നൂല്‌കെട്ട്; ദിലീപിനും കാവ്യയ്ക്കുമൊപ്പം സാരിയില്‍ മിന്നി തിളങ്ങി മീനാക്ഷി   ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററിനും ട്രെയിലറിനുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ശ്രീനിവാസന്റെ…

Read More

അയോഗ്യയില്‍ വിശാലിനൊപ്പം എത്തുന്നത് ആരെന്നറിയാമോ…. പ്രേക്ഷകരെ കാത്തിരിക്കുന്നത് വമ്പന്‍ സര്‍പ്രൈസ്

അയോഗ്യയില്‍ വിശാലിനൊപ്പം എത്തുന്നത് ആരെന്നറിയാമോ…. പ്രേക്ഷകരെ കാത്തിരിക്കുന്നത് വമ്പന്‍ സര്‍പ്രൈസ്

സണ്ടക്കോഴി 2വിനു ശേഷം വിശാല്‍ നായക വേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് അയോഗ്യ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെയായിരുന്നു പുറത്തുവന്നിരുന്നത്. വെങ്കട് മോഹനാണ് വിശാലിന്റെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നടി സണ്ണി ലിയോണും എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. സ്ത്രീകള്‍ ലൈംഗികാസ്വാദനം കൂടുതല്‍ അനുഭവിക്കുന്ന പ്രായം?… സിനിമയില്‍ ഒരു ഐറ്റം ഡാന്‍സിനായിട്ടാണ് സണ്ണി ലിയോണ്‍ എത്തുന്നതെന്നാണ് വിവരം. അയോഗ്യയിലെ ഒരു പ്രധാന ഘടകം തന്നെയായിരിക്കും സണ്ണിയുടെ നൃത്തം എന്നാണ് അറിയുന്നത്. ലൈറ്റ് ഹൗസ് മൂവി മേക്കേഴ്സിന്റെ ബാനറില്‍ ബി മധുവാണ് വിശാലിന്റെ അയോഗ്യ നിര്‍മ്മിക്കുന്നത്. മോഹന്‍ലാല്‍ ചിത്രം വില്ലനിലൂടെ മലയാളത്തിലെത്തിയ റാഷി ഖന്നയാണ് സിനിമയില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ഇവര്‍ക്കൊപ്പം കെഎസ് രവികുമാര്‍, പാര്‍ത്ഥിപന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സാം സിഎസ് സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ആന്റണി എല്‍ റൂബന്‍ എഡിറ്റിങ്ങ് ചെയ്യുന്നു….

Read More

കവിത മോഷ്ടിച്ചവള്‍ എന്നൊരു തസ്തിക കൂടി കിട്ടി ; കവിതാമോഷണ വിവാദത്തില്‍ മറുപടിയുമായി ദീപ നിശാന്ത്

കവിത മോഷ്ടിച്ചവള്‍ എന്നൊരു തസ്തിക കൂടി കിട്ടി ; കവിതാമോഷണ വിവാദത്തില്‍ മറുപടിയുമായി ദീപ നിശാന്ത്

കവിത മോഷ്ടിച്ചവള്‍ എന്നൊരു തസ്തിക കൂടി തനിക്ക് ഇന്ന് പുതുതായി ലഭിച്ചെന്ന് കവിതാമോഷണ ആരോപണത്തില്‍ എഴുത്തുകാരി ദീപാ നിശാന്തിന്റെ മറുപടി. ഒരു സര്‍വ്വീസ് മാസികയില്‍ ഒരു കവിത മോഷ്ടിച്ചു നല്‍കി എഴുത്തുകാരിയാകാന്‍ മോഹിക്കുന്ന ഒരാളാണ് ഞാനെന്ന് വിശ്വസിക്കുന്നവര്‍ അങ്ങനെ വിശ്വസിച്ചുകൊള്ളാനും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. സന്നിധാനത്തെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി പൊലീസ്; നടപന്തലില്‍ വിരിവെക്കാന്‍ അനുമതി തന്റെ കവിത ദീപ നിശാന്ത് മോഷ്ടിച്ചു വികലമാക്കി സര്‍വീസ് മാസികയില്‍ പ്രസിദ്ധീകരിച്ചു എന്ന ആരോപണവുമായി യുവകവി എസ്. കലേഷ് രംഗത്തെത്തിയിരുന്നു. 2011 മാര്‍ച്ചില്‍ താന്‍ എഴുതിയ അങ്ങിനെയിരിക്കെ മരിച്ചുപോയി ഞാന്‍/നീ എന്ന കവിത ചിലവരികള്‍ അതേപടി ഉപയോഗിച്ചും മറ്റ് ചിലയിടത്ത് വികലമാക്കിയും ദീപ തന്റെ പേരില്‍ പ്രസിദ്ധീകരിച്ചെന്നായിരുന്നു കലേഷിന്റെ ആരോപണം. തന്റെ കവിത ചെറിയ മാറ്റങ്ങള്‍ വരുത്തി ദീപ അദ്ധ്യാപക സംഘടനയുടെ മാസികയില്‍ പ്രസിദ്ധീകരിച്ചു എന്നും കണ്ടപ്പോള്‍ വിഷമം തോന്നിയെന്നുമാണ്…

Read More