സന്നിധാനത്തെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി പൊലീസ്; നടപന്തലില്‍ വിരിവെക്കാന്‍ അനുമതി

സന്നിധാനത്തെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി പൊലീസ്; നടപന്തലില്‍ വിരിവെക്കാന്‍ അനുമതി

ശബരിമല: ഭക്തര്‍ക്ക് സന്നിധാനത്ത് എര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കിയതായി അറിയിപ്പ്. രാത്രി പത്ത് മണിയോടെയാണ് ഇത് സംബന്ധിച്ച അറിയിപ്പ് സന്നിധാനത്തെ ഉച്ചഭാഷിണിയിലൂടെ അറിയിച്ചത്. സന്നിധാനത്ത് ഭക്തര്‍ക്ക് തങ്ങാനും വിരിവയ്ക്കാനും ഒരു നിയന്ത്രണവും ഇല്ലെന്നും അറിയിപ്പില്‍ പറയുന്നു. സ്ത്രീകളും കുട്ടികളുമുള്ള സംഘങ്ങള്‍ക്ക് രാത്രിയിലും പകലിലും ഒരേ പോലെ നടപ്പന്തലില്‍ വിരിവയ്ക്കാമെന്നും അറിയിപ്പില്‍ പറയുന്നു. മലയാളത്തില്‍ കൂടാതെ വിവിധ ഭാഷകളിലായി ഇക്കാര്യങ്ങള്‍ ഉച്ചഭാഷിണിയിലൂടെ തീര്‍ഥാടകരെ അറിയിച്ചു. ഇന്ന് വൈകിട്ടോടെ സന്നിധാനത്ത് എത്തിയ പത്തനംതിട്ട ജില്ലാ കളക്ടര്‍ നൂര്‍ മുഹമ്മദ് ദേവസ്വം ബോര്‍ഡ്-പൊലീസ് അധികൃതരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് സന്നിധാനത്ത് വിരിവയ്ക്കുന്നതിനുള്ള നിയന്ത്രണം പിന്‍വലിച്ചു കൊണ്ടുള്ള അറിയിപ്പ് വന്നത്. സന്നിധാനത്ത് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളുടെ പേരില്‍ ഹൈക്കോടതിയില്‍ നിന്നും സര്‍ക്കാരിന് നേരെ നിരന്തരം വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയതെന്നാണ് സൂചന. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക്…

Read More

ഗോവന്‍ ചലച്ചിത്രമേള; കേരളത്തിന്റെ അഭിമാനമുയര്‍ത്തി ഈമയൗ, ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകന്‍, ചെമ്പന്‍ വിനോദ് മികച്ച നടന്‍

ഗോവന്‍ ചലച്ചിത്രമേള; കേരളത്തിന്റെ അഭിമാനമുയര്‍ത്തി ഈമയൗ, ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകന്‍, ചെമ്പന്‍ വിനോദ് മികച്ച നടന്‍

ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ കേരളത്തിന്റെ അഭിമാനമായുര്‍ത്തി ഈമയൗ. ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരിയും മികച്ച നടനുള്ള പുരസ്‌കാരം ചെമ്പന്‍ വിനോദും സ്വന്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ ആഗോള നിലവാരമള്ള ചിത്രങ്ങളോട് മാറ്റുരച്ചാണ് ലിജോയുടെ ഈമയൗ മികച്ച നടനും സംവിധായകനുമുള്ള പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി കേരളത്തിന്റെ അഭിമാനമായി മാറിയത്. The Silver Peacock Award for the Best Director at #IFFI2018 goes to Lijo Jose Pellissery for his brilliant film #EeMaYau pic.twitter.com/Y9kvMi6MS9 — IFFI 2018 (@IFFIGoa) November 28, 2018 സെര്‍ജി ലോസ്‌നിറ്റ്‌സ സംവിധാനം ചെയ്ത യുക്രൈന്‍-റഷ്യന്‍ ചിത്രം ഡോണ്‍ബാസിനാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂരം. ഉക്രൈന്‍ സംഘര്‍ഷത്തിന്റെ കാണാപ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്ന ചിത്രം മേളയില്‍ വലിയ ചര്‍ച്ചയായിരുന്നു. മികച്ച നടിക്കുള്ള പുരസ്‌കാരം വെന്‍ ട്രീസ്…

Read More

ലോക വനിത റേസിങ് സീരിസ്; മിരാ എര്‍ദ എലൈറ്റ് ഡ്രൈവര്‍ പട്ടികയില്‍

ലോക വനിത റേസിങ് സീരിസ്; മിരാ എര്‍ദ എലൈറ്റ് ഡ്രൈവര്‍ പട്ടികയില്‍

കൊച്ചി: വനിത റേസര്‍മാര്‍ക്കായി അടുത്ത വര്‍ഷം മെയ് മാസം സംഘടിപ്പിക്കുന്ന ലോക വനിത റേസിങ് സീരിസിനുള്ള (ഡബ്ല്യു സീരീസ്) ട്രയല്‍സില്‍ പങ്കെടുക്കുന്നതിന് രണ്ടു ഇന്ത്യന്‍ താരങ്ങള്‍ക്ക് ക്ഷണം. 30 രാജ്യങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട  50 എലൈറ്റ് െ്രെഡവര്‍മാരുടെ പട്ടികയില്‍ ഇടം നേടിയ ഇന്ത്യയിലെ മികച്ച വനിത റേസര്‍മാരിലൊരാളായ മിരാ എര്‍ദ പട്ടികയില്‍ ഇടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും മാറി. 2017ല്‍  ജെ.കെ ടയര്‍ ദേശീയ റേസിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത്  ചരിത്രം  സൃഷ്ടിച്ച വഡോദര സ്വദേശിനിയായമിരാ എര്‍ദ 2017ലെ ഫോര്‍മുല ഫോര്‍ റൂക്കി ചാമ്പ്യന്‍ കൂടിയാണ്. സ്‌നേഹ ശര്‍മ്മയാണ് വുമണ്‍ സീരീസ് ട്രയല്‍സിന് സെലക്ഷന്‍ നേടിയ മറ്റൊരു ഇന്ത്യന്‍ താരം. 1.5 മില്യണ്‍ ഡോളര്‍ സമ്മാനതുകയുള്ള ഡബ്ല്യു സീരീസ് വനിത റേസര്‍മാര്‍ക്കായുള്ള ഏക ലോക ചാമ്പ്യന്‍ഷിപ്പാണ്. മത്സരാര്‍ഥികളുടെ യാത്ര ടിക്കറ്റടക്കമുള്ള മുഴുവന്‍ ചെലവുകളും സംഘാടകരാണ് വഹിക്കുന്നതെന്ന…

Read More

അഭിമന്യു വധക്കേസ്; ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുന്നത് പരിഗണനയില്‍

അഭിമന്യു വധക്കേസ്; ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുന്നത് പരിഗണനയില്‍

കൊച്ചി: എസ്എഫ്‌ഐ നേതാവ് അഭിമന്യു വധ കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുന്നതു പരിഗണനയില്‍. അഭിമന്യുവിനെ കൊലപ്പെടുത്തിയ 16 അംഗ സംഘത്തില്‍ നേരിട്ടു പങ്കെടുത്ത ഏഴ് പ്രതികളാണ് ഒളിവില്‍ തുടരുന്നത്. ഇവര്‍ക്കെതിരെ എറണാകുളം ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച വാറന്റ് ഇതുവരെ നടപ്പിലായിട്ടില്ല. വധക്കേസില്‍ വിചാരണ തുടങ്ങും മുമ്പേ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം തീവ്ര ശ്രമം തുടരുകയാണ്. ഇതു വിജയിച്ചില്ലെങ്കില്‍ ഏഴു പ്രതികളുടെയും വസ്തുവകകള്‍ പിടിച്ചെടുക്കാനും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കാനും കോടതിയെ സമീപിക്കാനാണു പൊലീസിന്റെ തീരുമാനം. ഒന്‍പതു മുതല്‍ പന്ത്രണ്ടു വരെ പ്രതികളായ പള്ളുരുത്തി കച്ചേരിപ്പടി വെളിപ്പറമ്പു വീട്ടില്‍ വി.എന്‍.ഷിഫാസ് (23), നെട്ടൂര്‍ മസ്ജിദ് റോഡ് മേക്കാട്ട് വീട്ടില്‍ സഹല്‍ (21), പള്ളുരുത്തി വെളി പൈപ്പ് ലൈന്‍ പുതുവീട്ടില്‍ പറമ്പില്‍ ജിസാല്‍ റസാഖ് (21), പള്ളുരുത്തി ശശി റോഡില്‍ നമ്പിപുത്തലത്ത് വീട്ടില്‍ മുഹമ്മദ് ഷഹീം…

Read More

പ്രീത ഷാജിയും കുടുംബവും പെരുവഴിയിലേക്ക്

പ്രീത ഷാജിയും കുടുംബവും പെരുവഴിയിലേക്ക്

കളമശേരി : പ്രീത ഷാജിയും കുടുംബവും  വീട്ട്പറമ്പിൽ നിന്നും പുറത്തേക്കിറങ്ങുന്നു. കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും ഇറങ്ങിയിരുന്നു. തുടർന്ന് ഇന്നലെ കോടതി നിർദേശത്തെ തുടർന്നാണ്  പുരയിടത്തിൽ നിന്നും പുറത്തേക്കിറങ്ങുന്നതെന്ന് പ്രീത ഷാജി പറഞ്ഞു. വായ്പ കുടിശ്ശികയുടെ പേരിൽ ബാങ്ക് ലേലം ചെയ്ത് വിറ്റ തന്റെ വീടിന്റെ  താക്കോൽ എറണാകുളം പത്തടിപ്പാലം മാനാത്ത് പാടം പ്രീത ഷാജി 23 ന്  തൃക്കാക്കര നോർത്ത് വില്ലേജ് ഓഫീസർ ഉമ എം മേനോന് കൈമാറിയിരുന്നു. ഇതേതുടർന്ന് പ്രീത ഷാജിയും കുടുംബവും വീടിന്റെ മുറ്റത്ത് നേരത്തെ കെട്ടിയിരുന്ന സമരപന്തലിൽ സമരവും ഊണും ഉറക്കവുമായി . എന്നാൽ തിങ്കളാഴ്ച ജപ്തി നടപടിക്കാര്യം എടുത്തപ്പോൾ കോടതി പുരയിടത്തിൽ നിന്നും പൂർണ്ണമായും ഒഴിയണമെന്ന് നിർദ്ദേശിച്ചതായി പ്രീത ഷാജി പറഞ്ഞു. വ്യാഴാഴ്ച തൃക്കാക്കര നോർത്ത് വില്ലേജ് ഓഫീസർ ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നും നിർദ്ദേശമുണ്ട്….

Read More

ദിവസഫലം: ജ്യോതിഷവശാല്‍ നിങ്ങളുടെ ഇന്ന് (ബുധന്‍) എങ്ങനെ എന്നറിയാം

ദിവസഫലം: ജ്യോതിഷവശാല്‍ നിങ്ങളുടെ ഇന്ന് (ബുധന്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4) അതിപ്രഭാതത്തില്‍ കാര്യതടസ്സം വന്നാലും പിന്നീട് കാര്യങ്ങള്‍ ഗുണകരമായി ഭവിക്കും. തൊഴിലിലും കുടുംബത്തിലും ഒരുപോലെ ശോഭിക്കുവാന്‍ കഴിയും. ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2) ദിവസത്തുടക്കത്തിലെ ആനുകൂല്യം തുടര്‍ന്ന് നിലനിര്‍ത്താന്‍ പ്രയാസമാകും. പ്രത്യകിച്ചും സാമ്പത്തിക കാര്യങ്ങളില്‍ വളരെ കരുതല്‍ വേണ്ട ദിവസമാണ്. മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) പല കാര്യങ്ങളിലും അനുകൂലമായ അവസ്ഥ പ്രതീക്ഷിക്കാം. സ്വപ്രയത്‌നം വിജയത്തില്‍ എത്തിക്കുവാന്‍ കഴിയുന്ന ദിവസമാണ്. ആത്മവിശ്വാസം പ്രവൃത്തിയില്‍ നിഴലിക്കും. കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം) പ്രഭാത ശേഷം കാര്യങ്ങളില്‍ പുരോഗതി ദൃശ്യമാകും. ഏര്‍പ്പെടുന്ന കാര്യങ്ങള്‍ വിജയത്തില്‍ എത്തിക്കുവാന്‍ കഴിയും. അംഗീകാരം വര്‍ധിക്കും. ചിങ്ങം (മകം, പൂരം, ഉത്രം 1/4) ചിന്തിക്കുന്നതു പോലെ പ്രവര്‍ത്തിക്കുവാന്‍ കഴിയാതെ വന്നേക്കാം. ദിവസം അത്ര അനുകൂലമല്ല എന്ന് അറിഞ്ഞു പെരുമാറുക. കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)…

Read More

രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ സസ്‌പെന്‍ഡ് ചെയ്തു

രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി:മതവികാരം വ്രണപ്പെടുത്തിയ കേസില്‍  അറസ്റ്റിലായ രഹ്ന ഫാത്തിമയെ ജോലിയില്‍ നിന്നും ബിഎസ്എന്‍എല്‍ സസ്‌പെന്‍ഡ് ചെയ്തു. ബിഎസ്എന്‍എല്‍ പാലാരിവട്ടം ബ്രാഞ്ചില്‍ ടെലികോം ടെക്‌നീഷ്യനാണ്. ഇന്നലെ രാവിലെ പത്തനംതിട്ട പൊലീസ് എറണാകുളത്ത് നിന്നും രഹ്നയെ അറസ്റ്റ് ചെയ്ത ശേഷം ഉച്ചയോടെയാണ് സസ്‌പെന്‍ഷന്‍ ഓഡര്‍ പുറത്തിറങ്ങിയത്. കഴിഞ്ഞമാസം ശബരിമലയില്‍ ദര്‍ശനത്തിനു പോയതും ഫേസ് ബുക്കില്‍ പോസ്റ്റിട്ടതും വിവാദമായിരുന്നു.  ബിഎസ്എന്‍എല്‍ ബോട്ട് ജെട്ടി കസ്റ്റമര്‍ കെയര്‍ സെന്ററില്‍ ജോലി ചെയ്തിരുന്ന രഹ്നയെ ഈ സംഭവത്തിനു ശേഷം രവിപുരം ബ്രാഞ്ചിലേക്കും തുടര്‍ന്നു പാലാരിവട്ടത്തേക്കും സ്ഥലം മാറ്റുകയായിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ ഫേസ് ബുക്ക് പോസ്റ്റിട്ടതിന്റെ പേരിലാണ് കേസെടുത്തത്. രഹ്ന താമസിക്കുന്ന പനമ്പള്ളി നഗറിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിന് നേരേ രണ്ടംഗ സംഘം കഴിഞ്ഞ മാസം ആക്രമണം നടത്തിയിരുന്നു. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More