രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്തു; നടപടി മതവികാരം വൃണപ്പെടുത്തിയ കേസില്‍

രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്തു; നടപടി മതവികാരം വൃണപ്പെടുത്തിയ കേസില്‍

പത്തനംതിട്ട: ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ അറസ്റ്റില്‍. ശബരിമല ക്ഷേത്ര ദര്‍ശനവുമായി ബന്ധപ്പെട്ട് മതവികാരം വൃണപ്പെടുത്തിയെന്ന കേസിലാണ് പത്തനംതിട്ട പൊലീസ് രഹ്നയെ അറസ്റ്റ് ചെയ്തത്. ശബരിമലയില്‍ ക്ഷേത്രദര്‍ശനത്തിന് ശ്രമിച്ച രഹ്ന ഫാത്തിമക്കെതിരെ പത്തനംതിട്ട പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മതവിശ്വാസത്തെ അവഹേളിക്കാന്‍ ശ്രമിച്ചെന്നും, സാമൂഹിക മാധ്യമങ്ങള്‍ വഴി മതവികാരം വ്രണപ്പെടുത്തുന്ന ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചെന്നുമായിരുന്നു രഹ്നക്കെതിരെയുള്ള പരാതി. കോട്ടയം തൃക്കൊടിത്താനം സ്വദേശി ആര്‍. രാധാകൃഷ്ണമേനോനാണ് പരാതി നല്‍കിയത്. എന്നാല്‍ ശബരിമല സന്ദര്‍ശനം നടത്തിയ തനിക്കെതിരെ അനാവശ്യ കുറ്റം ചുമത്തി പത്തനംതിട്ട പൊലീസെടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് രഹ്നയുടെ ഹര്‍ജി നല്‍കിയെങ്കിലും കോടതി അത് തള്ളിയിരുന്നു. യുവതികള്‍ക്കും ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി ഉത്തരവ് വന്നത് മുതല്‍ വൃതം നോറ്റ് ശബരിമലയില്‍ പോകാന്‍ ആഗ്രഹിച്ചയാളാണ് താനെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ആന്ധ്രയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയ്ക്കൊപ്പമാണ് രഹ്ന ശബരിമല കയറാന്‍ ശ്രമിച്ചത്. പൊലീസ്…

Read More

കീഴാറ്റൂരില്‍ ബൈപ്പാസ് വയലിലൂടെ തന്നെ!… ഏറ്റെടുത്ത ഭൂമിയുടെ വിജ്ഞാപനം കേന്ദ്രം പ്രസിദ്ധീകരിച്ചു, തെറ്റുതിരുത്തി വയല്‍ക്കിളികള്‍ തിരിച്ചുവരണമെന്ന് പി.ജയരാജന്‍

കീഴാറ്റൂരില്‍ ബൈപ്പാസ് വയലിലൂടെ തന്നെ!… ഏറ്റെടുത്ത ഭൂമിയുടെ വിജ്ഞാപനം കേന്ദ്രം പ്രസിദ്ധീകരിച്ചു, തെറ്റുതിരുത്തി വയല്‍ക്കിളികള്‍ തിരിച്ചുവരണമെന്ന് പി.ജയരാജന്‍

കണ്ണൂര്‍: കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മാണ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് തന്നെ. ബൈപ്പാസ് നിര്‍മ്മാണത്തിനായി ഏറ്റെടുത്ത ഭൂമിയുടെ വിജ്ഞാപനം കേന്ദ്രം പ്രസിദ്ധീകരിച്ചു. രേഖകളുമായി ഉടമകള്‍ ഹാജാരാകാനാണ് വിജ്ഞാപനത്തിലെ നിര്‍ദ്ദേശം. ജനുവരി 11 വരെയാണ് രേഖകളുമായി ഹാജരാകാനുള്ള സമയം. കീഴാറ്റൂരിലെ പരിസ്ഥിതി സംരക്ഷണ സംഘടനയായ വയല്‍ക്കിളികളുടെ ശക്തമായ പ്രക്ഷോഭ സമരത്തെ തുടര്‍ന്ന് ബന്ദല്‍ പാത പരിഗണിക്കാന്‍ വരെ ആലോചിച്ച ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ പഴയ അലൈന്‍മെന്റുമായി മുന്നോട്ട് പോകുന്നത്. തെറ്റുതിരുത്തി വയല്‍ക്കിളികള്‍ തിരികെ വരണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാന്‍. വയലും തണ്ണീര്‍ത്തടങ്ങളും ഒഴിവാക്കി അലൈന്‍മെന്റ് പുതുക്കണമെന്ന വയല്‍ക്കിളികളുടെയും ബി.ജെ.പി നേതാക്കളുടെയും ആവശ്യം പരിഗണിച്ച് കീഴാറ്റൂരില്‍ ബദല്‍ പാതയുടെ സാധ്യത തേടാന്‍ പുതിയ സാങ്കേതിക സമിതിയെ നിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ ഉറപ്പുകളെല്ലാം പാഴാവുകയാണ്. പഴയ അലൈന്‍മെന്റുമായിത്തന്നെ മുന്നോട്ടു പോകുമെന്ന് കേന്ദ്രഗതാഗതമന്ത്രാലയം മുന്നോട്ടുപോകുന്നതോടെ…

Read More

അഭിമന്യുവധം; സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ ഇടത് യുവ എംഎല്‍എമാര്‍, നിയമസഭ സമ്മേളനത്തിന് തുടക്കം

അഭിമന്യുവധം; സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ ഇടത് യുവ എംഎല്‍എമാര്‍, നിയമസഭ സമ്മേളനത്തിന് തുടക്കം

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികളെയും ഇനിയും പിടികൂടാത്ത സാഹചര്യത്തില്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കി നിയമസഭയില്‍ സിപിഎം യുവ എംഎല്‍എമാരുടെ ചോദ്യം. ഇന്ന് തുടങ്ങുന്ന നിയമസഭ സമ്മേളനത്തില്‍ നാളെ നടക്കുന്ന ചോദ്യോത്തര വേളയിലാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് എം.എല്‍.എമാരായ എം.സ്വരാജിന്റെയും എ.എന്‍ ഷംസീറിന്റെയും ചോദ്യം.  മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന അഭിമന്യുവിനെ നിഷ്ഠൂരമായി വധിച്ച കാമ്പസ് ഫ്രണ്ട്-എസ്.ഡി.പി.ഐ ക്രിമിനലുകളെയും അതിന് ഗൂഢാലോചന നടത്തിയ നേതാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ടോ, പ്രതികള്‍ ആരൊക്കെയെന്ന് അറിയിക്കാമോ, വിചാരണക്കായി പ്രത്യേക കോടതി രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമോ തുടങ്ങിയ ചോദ്യങ്ങളാണ് ഇരുവരും ഉന്നയിച്ചിരിക്കുന്നത്. ഇവര്‍ക്ക് പുറമെ സിപിഎമ്മിന്റെ കൊടുങ്ങല്ലൂര്‍ എംഎല്‍എ കെ.യു അരുണന്‍, സിപിഐ എംഎല്‍എ എസ്.രാജേന്ദ്രന്‍ എന്നിവരും ഇതേ ചോദ്യം ഉന്നയിച്ചിട്ടുണ്ട്. നക്ഷത്ര ചിഹ്നമിട്ട ചോദ്യമായതിനാല്‍ വാമൊഴിയായിട്ടാണ് ബന്ധപ്പെട്ട…

Read More

വാട്ട്‌സാപ്പില്‍ അശ്ലീല വീഡിയോ ദൃശ്യം; നഷ്ടപ്പെട്ടതെല്ലാം പൂര്‍ണമായി തിരിച്ചുപിടിക്കുമെന്ന് ശോഭ

വാട്ട്‌സാപ്പില്‍ അശ്ലീല വീഡിയോ ദൃശ്യം; നഷ്ടപ്പെട്ടതെല്ലാം പൂര്‍ണമായി തിരിച്ചുപിടിക്കുമെന്ന് ശോഭ

കൊച്ചി: വിജയം നേടിയപ്പോഴും നഷ്ടപ്പെട്ടതെല്ലാം പൂർണമായി തിരിച്ചുപിടിക്കുന്നതുവരെ മുന്നോട്ടുപോകുമെന്ന നിശ്ചയദാർഢ്യത്തിലാണ് ശോഭ. വാട്ട്സാപ്പിൽ പ്രചരിച്ച അശ്ലീല വീഡിയോ ദൃശ്യം തൻറേതല്ലെന്ന് തെളിയിക്കാൻ ശോഭ നടത്തിയ പോരാട്ടം ഇത്തരത്തിൽ ചതിക്കുഴിയിൽ വീഴുന്നവർക്ക് ഊർജം പകരുന്നതാണ്. രണ്ടര വർഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് സൈബർ കേസുകൾ കൈകാര്യം ചെയ്യുന്ന സി ഡാക് നഗ്നദൃശ്യങ്ങൾ ശോഭയുടേതല്ലെന്ന് സ്ഥിരീകരിച്ചത്. തൊടുപുഴ കരിങ്കുന്നം സ്വദേശിയാണ് മുപ്പത്തിയാറുകാരിയായ ശോഭ. മക്കള്‍ താന്‍ തെറ്റുകാരിയാണെന്ന് കരുതാതിരിക്കുവാനും അമ്മയുടെ പേരില്‍ അവര്‍ക്ക് അപമാനം ഉണ്ടാവാതിരിക്കാനുമായിരുന്നു തൻറെ പോരാട്ടമെന്ന് ശോഭ പറയുന്നു. ഭർത്താവിനെ ബിസിനസിൽ സഹായിച്ചുവരികയായിരുന്നു ശോഭ. ഇതിനിടെ വാട്ട്സാപ്പിൽ പ്രചരിച്ച ഒരു അശ്ലീല ദൃശ്യത്തിന് ശോഭയുമായി സാമ്യം തോന്നിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഭർത്താവും അംഗമായ ഗ്രൂപ്പിലേക്ക് ശോഭയുടേതെന്ന പേരിൽ ഇത്തരത്തിലൊരു ദൃശ്യം എത്തിയതോടെ കാര്യങ്ങൾ ഗുരുതരമായി. ഒരന്വേഷണത്തിനും കാത്ത് നിൽക്കാതെ ഭർത്താവ് വിവാഹമോചന ഹരജി നൽകി. ഭർതൃവീട്ടിൽ താമസിച്ചിരുന്ന ശോഭ…

Read More

മഅദ്നിയുടെ പ്രൊഫൈൽ ചിത്രത്തോടൊപ്പം മതവിദ്വേഷ പോസ്റ്റുകൾ: കേസെടുത്തു

മഅദ്നിയുടെ പ്രൊഫൈൽ ചിത്രത്തോടൊപ്പം മതവിദ്വേഷ പോസ്റ്റുകൾ: കേസെടുത്തു

കൊച്ചി: പിഡിപി ചെയര്‍മാന്‍ അബ്ദുൽ നാസർ മഅദ്നിയുടെ പ്രൊഫൈൽ ചിത്രം ഉപയോഗിച്ച‌ു ഫേസ് ബുക്ക് സാമൂഹ്യമാധ്യമങ്ങളില്‍ മതവിദ്വേഷം പടർത്തുന്ന പോസ്റ്റുകൾ ഇട്ടതിന് എറണാകുളം നോർത്ത് പൊലീസ് കേസെടുത്തു. മഅദ്നിയുടെ മകന്‍ സലാഹുദീന്‍ അയൂബി കൊച്ചി സിറ്റി പോലീസ് കമ്മിഷണർ എം.പി. ദിനേഷി‌ന് നൽകിയ പരാതിയിലാണു കേസ്. അഷറഫ് മുഹമ്മദ് എന്നയാളുടെ പേരിൽ രൂപീകരിച്ച ഫ്രീ തിങ്കേഴ്സ് (സ്വതന്ത്ര ചിന്തകർ) ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലാണ‌ു മദനിയുടെ പ്രൊഫൈൽ ചിത്രമുള്ളത്.  ഈ‌‌ കൂട്ടായ്മയിൽ സാമുദായിക സൗഹാർദ്ദം  തകര്‍ക്കുന്ന തരത്തിൽ കുറിപ്പുകളും എഴുത്തുകളും തുടർച്ചയായി വന്നതിനെ തുടർന്നാണു പരാതി. മഅദ്നിയുടെ ചിത്രം ഉപയോഗിച്ചുള്ള പ്രചരണത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് അയൂബ് ആവശ്യപ്പെട്ടു. സാമൂഹ്യ മാധ്യമങ്ങളില്‍ മഅദ്നിയുടെ പേരും പടവും ഉപയോഗിച്ചു പ്രൊഫൈല്‍ അക്കൗണ്ടുകൾ അനധികൃതമായി തുടങ്ങിയാൽ നിയമ നടപടി നേരിടേണ്ടി വരുമെന്നു സാമൂഹ്യമാധ്യമങ്ങള്‍ വഴി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരം സമൂഹമാധ്യമ കൂട്ടായ്മകൾ തന്‍റെ അറിവോടെയല്ലെന്നും…

Read More

ദിവസഫലം!… ജ്യോതിവശാല്‍ നിങ്ങളുടെ ഇന്ന് (ചൊവ്വ) എങ്ങനെ എന്നറിയാം

ദിവസഫലം!… ജ്യോതിവശാല്‍ നിങ്ങളുടെ ഇന്ന് (ചൊവ്വ) എങ്ങനെ എന്നറിയാം

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)  സാമ്പത്തികമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. കാര്യ വിജയം, തൊഴില്‍ അംഗീകാരം, കര്‍മ പുഷ്ടി എന്നിവയും വരാം. മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4) പ്രവര്‍ത്തന ലാഭം, ഭാഗ്യാനുഭവങ്ങള്‍, അംഗീകാരം എന്നിവ പ്രതീക്ഷിക്കാം. യാത്രകള്‍ സഫലങ്ങള്‍ ആകും. മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) ധന തടസം, നഷ്ട സാധ്യത, യാത്രാ ദുരിതം, ഉദര വൈഷമ്യം, തൊഴില്‍ വൈഷമ്യം എന്നിവ വരാം. സാമ്പത്തിക ഇടപാടുകളില്‍ കരുതല്‍ പുലര്‍ത്തണം. കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം) ധന പരമായ ക്ലേശങ്ങള്‍ വരാം. പ്രതീക്ഷിച്ച രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കണമെന്നില്ല. സായാഹ്ന ശേഷം താരതമ്യേന മെച്ചം. ചിങ്ങം(മകം, പൂരം, ഉത്രം 1/4) ആഗ്രഹ സാധ്യം, ഭാഗ്യ പുഷ്ടി, സുഖാനുഭവങ്ങള്‍, തൊഴില്‍ അംഗീകാരം, മനോ സുഖം എന്നിവയ്ക്ക് സാധ്യത. സുഹൃത്ത് സമാഗമം ഉണ്ടാകാം. കന്നി (ഉത്രം 3/4,…

Read More

കെ.എം. ഷാജിയുടെ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കെ.എം. ഷാജിയുടെ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ദില്ലി: അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള തെരെഞ്ഞെടുപ്പ് റദ്ദാക്കിയതിന് എതിരെ കെ. എം. ഷാജി നല്‍കിയ അപ്പീല്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസുമാരായ എ. കെ. സിക്രി, അശോക് ഭൂഷണ്‍, എം ആര്‍ ഷാ എന്നിവര്‍ അടങ്ങിയ മൂന്ന് അംഗ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്. ഹൈക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണം എന്ന് ഷാജിയുടെ അഭിഭാഷകന്‍ നാളെ കോടതിയില്‍ ആവശ്യപ്പെടും. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വര്‍ഗീയ പ്രചരണം നടത്തി എന്ന് കണ്ടെത്തിയാണ് കെ.എം.ഷാജിയെ കേരള ഹൈക്കോടതി അയോഗ്യനാക്കിയത്. ജനപ്രതിനിധിയെ അയോഗ്യനാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നാണ് ഹര്‍ജിയില്‍ കെ.എം.ഷാജിയുടെ വാദം. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എം.വി.നികേഷ് കുമാറാണ് ഹര്‍ജി നല്‍കിയത്. അടുത്ത ആറ് വര്‍ഷത്തേയ്ക്ക് കെ.എം.ഷാജിയ്ക്ക് മത്സരിയ്ക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Read More