ബിഗ് സല്യൂട്ട്!… പാക് സൈന്യത്തിന്റെ വെടിയേറ്റ് കശ്മീരില്‍ മലയാളി ജവാന് വീരമൃത്യു

ബിഗ് സല്യൂട്ട്!… പാക് സൈന്യത്തിന്റെ വെടിയേറ്റ് കശ്മീരില്‍ മലയാളി ജവാന് വീരമൃത്യു

കൊച്ചി: കശ്മീരില്‍ പാക് സൈന്യത്തിന്റെ വെടിയേറ്റ് മലയാളി ജവാന് വീരമൃത്യു. ലാന്‍സ് നായിക് കെ.എം ആന്റണി സെബാസ്റ്റ്യനാണ് നിയന്ത്രണരേഖയ്ക്കടുത്ത് കൃഷ്ണഘാട്ടി സെക്ടറില്‍ പാക് സൈന്യത്തിന്റെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ അഞ്ചേകാലോടെയായിരുന്നു വെടിവയ്പ്പ്. പ്രകോപനമില്ലാതെയാണ് പാക് സേന വെടിവച്ചത്.എറണാകുളം ഉദയംപേരൂര്‍ മനക്കുന്നം സ്വദേശിയാണ്. 34 വയസ്സുകാരനായ ആന്റണി സെബാസ്റ്റ്യന്റെ ഭാര്യ അന്ന ഡയാന ജോസഫാണ്. ആന്റണിയുടെ വീരമൃത്യു പാഴാവില്ലെന്ന് മരണം സംബന്ധിച്ച വാര്‍ത്താക്കുറിപ്പില്‍ സൈന്യം വ്യക്തമാക്കി.

Read More

ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിയ്ക്കാനുള്ള ധര്‍മ്മയുദ്ധമാണ് ശബരിമലയില്‍ നടക്കുന്നത്: പി.എസ്.ശ്രീധരന്‍ പിള്ള

ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിയ്ക്കാനുള്ള ധര്‍മ്മയുദ്ധമാണ് ശബരിമലയില്‍ നടക്കുന്നത്: പി.എസ്.ശ്രീധരന്‍ പിള്ള

പറവൂര്‍: ശബരിമല ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ എന്‍ ഡി എ നടത്തുന്നത് ധര്‍മ്മയുദ്ധമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള. ശബരിമല സംരക്ഷണത്തിനായി എന്‍ഡിഎ നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്രക്ക് പറവൂരില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ധര്‍മ്മയുദ്ധത്തില്‍ ഓരോ ദിവസം ചെല്ലുന്തോറും നമുക്കനുകൂലമായ സാഹചര്യങ്ങളാണ് സംജാതമായികൊണ്ടിരിക്കുന്നത്.ഈ യാത്രയില്‍ ഉടനീളം കാക്കുന്ന അഭൂതപൂര്‍വ്വമായ ജനക്കൂട്ടം ഭഗവാന്റെ അനുഗ്രഹമാണ്. ഈ ജനക്കൂട്ടം കാലഘട്ടത്തിന്റെ ആവിശ്യമാണ്. ചരിത്രം മുന്നോട്ടുള്ള പ്രവാഹമാണ് അതിനെ തടയാന്‍ ആര് വിചാരിച്ചാലും സാധിക്കില്ല. സിപിഎമ്മിന്റെ തന്നെ മുഴുവന്‍ അണികളും മുഖ്യമന്ത്രിയുടേയും കോടിയേരി ബാലകൃഷ്ണന്റേയും കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കാരുടെ ആധിപത്യത്തിനെതിരായി ചിന്തിയ്ക്കുന്നവരാണ്. കേരള മുഖ്യ മന്ത്രിയ്ക്കു നവോത്ഥാന നായകനാകാന്‍ മോഹമുണ്ടു.. ജീവിതത്തില്‍ താനൊരു നവോത്ഥാന നായകനായി തലമുറകള്‍ കൊണ്ടു നടക്കണമെന്ന് ആഗ്രഹിയ്ക്കുന്നു.. അങ്ങിനെ ആഗ്രഹിക്കാന്‍ അവസരമുണ്ട് അവകാശവുമുണ്ട്. ആഗ്രഹങ്ങള്‍ കുതിരകളായിരുന്നെങ്കില്‍ ഏത് പിച്ചക്കാരനും സവാരി ചെയ്യാന്‍ സാധിക്കുമായിരുന്നു. ശ്രീനാരായണഗുരു…

Read More

ആവേശം അതിര് കടന്നപ്പോള്‍ സുരക്ഷാ വേലി മറിഞ്ഞു; വിദ്യാര്‍ഥികളെ താങ്ങി രക്ഷിച്ച ഉണ്ണി മുകുന്ദന് കൈയ്യടി

ആവേശം അതിര് കടന്നപ്പോള്‍ സുരക്ഷാ വേലി മറിഞ്ഞു; വിദ്യാര്‍ഥികളെ താങ്ങി രക്ഷിച്ച ഉണ്ണി മുകുന്ദന് കൈയ്യടി

പാലക്കാട്: മലയാള വെള്ളിത്തിരയില്‍ സ്വന്തം ഇടംകണ്ടെത്തിയ യുവനടനാണ് ഉണ്ണി മുകുന്ദന്‍. ശ്രദ്ധേയമായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ താരം ഇപ്പോള്‍ വ്യക്തി ജീവിതത്തിലൂം കയ്യടി നേടുകയാണ്. വിക്രമാദിത്യയില്‍ ദുല്‍ഖര്‍ വിളിച്ച മസിലളിയന്‍ എന്നത് താരത്തിന്റെ ഓമനപ്പേരായി മാറി. ഇപ്പോഴിതാ ആ മസിലിന്റെ ഗുണം എന്തെന്ന് പാലക്കാട് എന്‍എസ്എസ് കോളജിലെ വിദ്യാര്‍ഥികള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. കോളജില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം. ഉണ്ണി മുകുന്ദനെ കണ്ടതോടെ ആവേശം അലയടിച്ചുയര്‍ന്നു. താരം അടുത്തെത്തിയതോടെ ആവേശം മൂത്ത് സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന വേലിക്കെട്ട് ഭാരം താങ്ങനാവാതെ താഴേക്ക് നീങ്ങി. എന്നാല്‍ കുട്ടികള്‍ വീഴാതിരിക്കാനായി ആ വേലിക്കെട്ട് ഉണ്ണിമുകുന്ദന്‍ തന്റെ കൈകള്‍ കൊണ്ട് താങ്ങി നിര്‍ത്തി. താരം തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കിവച്ചത്. ഏവരും നിറഞ്ഞ കയ്യടിയോടെയാണ് വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.

Read More

പ്രളയകാലത്തെ പ്രണയം തീയറ്ററുകളിലേക്ക്; ‘പ്രണയം തീര്‍ഥാടനമാണ്’!…

പ്രളയകാലത്തെ പ്രണയം തീയറ്ററുകളിലേക്ക്; ‘പ്രണയം തീര്‍ഥാടനമാണ്’!…

സെയ്ഫ് അലി ഖാന്റെ മകള്‍ സാറ അലി ഖാന്റെ അരങ്ങേറ്റ ചിത്രം ‘കേദാര്‍നാഥി’ന്റെ ട്രെയ്ലര്‍ പുറത്തെത്തി. 2013ല്‍ ഉത്തരാഖണ്ഡിനെ പിടിച്ചുലച്ച പ്രളയത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രണയകഥയാണ് ചിത്രം പറയുന്നത്. സുശാന്ത് സിംഗ് രജ്പുത് ആണ് നായകന്‍. കഠിനാധ്വാനിയായ ഒരു പോര്‍ട്ടറുടെ വേഷത്തിലാണ് സുശാന്ത് എത്തുന്നത്. ഒരു തീര്‍ഥാടകയാണ് സാറയുടെ കഥാപാത്രം. ‘പ്രണയം തീര്‍ഥാടനമാണ്’ എന്നാണ് അഭിഷേക് കപൂര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ടാഗ്ലൈന്‍. ഗൗരി കുണ്ഡ് മുതല്‍ കേദാര്‍നാഥ് ക്ഷേത്രം വരെ നീളുന്ന 14 കി.മീ. യാത്രയെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ നരേറ്റീവ് എന്നറിയുന്നു. ആര്‍എസ്വിപി, ഗൈ ഇന്‍ ദി സ്‌കൈ എന്നിവയുടെ ബാനറുകളില്‍ റോണി സ്‌ക്രൂവാല, പ്രഗ്യ കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഡിസംബര്‍ ഏഴിന് തീയേറ്ററുകളില്‍.

Read More

ഡിവൈഎഫ്‌ഐ സംസ്ഥാന നേതാക്കള്‍ ധാര്‍ഷ്ട്യവും ധിക്കാരവും; സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര നേതൃത്വം, പി.കെ ശശിക്കെതിരെ പരാതി കൊടുത്ത വനിതാ നേതാവ് സമ്മേളത്തില്‍, റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കാതെ പി.കെ ശശി വിവാദം

ഡിവൈഎഫ്‌ഐ സംസ്ഥാന നേതാക്കള്‍ ധാര്‍ഷ്ട്യവും ധിക്കാരവും; സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര നേതൃത്വം, പി.കെ ശശിക്കെതിരെ പരാതി കൊടുത്ത വനിതാ നേതാവ് സമ്മേളത്തില്‍, റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കാതെ പി.കെ ശശി വിവാദം

കോഴിക്കോട്: ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര നേതൃത്വം. സംസ്ഥാന നേതാക്കള്‍ ധാര്‍ഷ്ട്യവും ധിക്കാരവും വെടിയണമെന്നും സൗമ്യതയും വിനയവും മുഖമുദ്രയാക്കണമെന്നും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് പി എ മുഹമ്മദ് റിയാസ് സംഘടന റിപ്പോര്‍ട്ടില്‍ പറഞ്ഞു. പി.കെ. ശശി എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കിയ പെണ്‍കുട്ടി പങ്കെടുക്കുന്ന സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടില്‍ പക്ഷെ ഈ വിഷയം ഉള്‍പ്പെട്ടില്ല. പി.കെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് കൊടുത്ത പരാതി ചര്‍ച്ച ചെയ്യേണ്ടത് സിപിഎം നേതൃത്വമാണെന്ന് എം. സ്വരാജ്. സംഘടന റിപ്പോര്‍ട്ടില്‍ സംസ്ഥാന നേതൃത്വത്തെ കേന്ദ്ര നേതൃത്വം രൂക്ഷമായി വിമര്‍ശിച്ചു. അതേസമയം വിവാദങ്ങളില്‍ തൊടാത്ത പ്രവര്‍ത്തന റിപ്പോര്‍ട്ടാണ് സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ചത്. പാലക്കാട് നിന്നുള്ള പ്രതിനിധി പട്ടികയില്‍ 16-ാമനായി ഉള്‍പ്പെടുത്തിയിരുന്ന മുന്‍ ജില്ലാ കമ്മിറ്റിയംഗം പി. രാജേഷിനെ സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇയാള്‍ പ്രതിനിധി പട്ടികയില്‍…

Read More

കലാപമുണ്ടാക്കാൻ ശ്രമം; മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം: പി.കെ. കൃഷ്ണദാസ്

കലാപമുണ്ടാക്കാൻ ശ്രമം; മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം: പി.കെ. കൃഷ്ണദാസ്

തൃപ്പൂണിത്തുറ: ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ജാതിമത കലാപമുണ്ടാക്കാൻ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ബിജെപി ദേശീയസമിതിയംഗം പി.കെ. കൃഷ്ണദാസ് തൃപ്പൂണിത്തുറയിൽ നടത്തിയ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഒക്ടോബർ 19 വെള്ളിയാഴ്ച ദിവസം രഹന ഫാത്തിമ എന്ന മുസ്ലീം യുവതിയെ പോലീസ് സഹായത്തോടെ ശബരിമലയിൽ പ്രവേശിപ്പിക്കാനും തുടർന്ന് മലബാർ മേഖലയിൽ മുസ്ലീം പള്ളികൾക്കു നേരെ കല്ലെറിഞ്ഞ് കലാപമുണ്ടാക്കാനുമാർന്നു മുഖ്യമന്ത്രിയുടേയും മാർക്സിസ്റ്റു പാർട്ടിയുടേയും ശ്രമം. കല്ലെറിയാനായി ഡിവൈഎഫ്ഐ പ്രവർത്തരേയും സിപിഎം തയ്യാറാക്കി നിറുത്തിയിരുന്നു. ഹിന്ദു മുസ്ലീം കലാപമാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചത്. വിശ്വാസികളുടെ പ്രതിഷേധം മൂലം രഹന ഫാത്തിമയ്ക്ക് പിന്തിരിയേണ്ടി വന്നതിലൂടെ കലാപത്തിനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82 -ാം വാർഷികം സവർണ്ണ അവർണ്ണ വിഷയമായി ചിത്രീകരിച്ച്   സവർണ്ണ, അവർണ്ണ വിഭാഗിയത സൃഷ്ട്ടിച്ച് ജാതി  സംഘർഷങ്ങൾക്കാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും പി.കെ. കൃഷ്ണദാസ് ആരോപിച്ചു. കൗമാരക്കാരായ പെണ്‍കുട്ടികളോട് ലൈംഗികാതിക്രമങ്ങളെ…

Read More

കേന്ദ്രമന്ത്രി അനന്ത്കുമാര്‍ അന്തരിച്ചു

കേന്ദ്രമന്ത്രി അനന്ത്കുമാര്‍ അന്തരിച്ചു

ഡല്‍ഹി : കേന്ദ്രമന്ത്രി അനന്ത്കുമാര്‍ (59) ഇന്ന് പുലര്‍ച്ചെ 2:30ന് ബെംഗലൂരുവിലെ ര്‍ബുദബാധയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അന്തരിച്ചു. കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രിയായിരുന്ന അനന്ത് കുമാറിന് രാസവള വകുപ്പിന്റെ ചുമതലയും കര്‍ണാടക ബി.ജെ.പി അധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്. കൗമാരക്കാരായ പെണ്‍കുട്ടികളോട് ലൈംഗികാതിക്രമങ്ങളെ പറ്റി ചര്‍ച്ച ചെയ്യണോ? എ.ബി.വി.പിയിലൂടെയാണ് രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ്. 1998-ലെ വാജ്‌പേയി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയയിരുന്നു അനന്ത് കുമാര്‍. ടൂറിസം, കായിക,യുവജനക്ഷേമം, സാംസ്‌ക്കാരിക, നഗരവികസന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ള അദ്ദേഹത്തിന് 2016 ല്‍ പാര്‍ലമെന്ററികാര്യവും ലഭിച്ചു.

Read More

കൗമാരക്കാരായ പെണ്‍കുട്ടികളോട് ലൈംഗികാതിക്രമങ്ങളെ പറ്റി ചര്‍ച്ച ചെയ്യണോ?

കൗമാരക്കാരായ പെണ്‍കുട്ടികളോട് ലൈംഗികാതിക്രമങ്ങളെ പറ്റി ചര്‍ച്ച ചെയ്യണോ?

പല തരത്തിലുള്ള ശാരീരിക-മാനസിക വ്യതിയാനങ്ങളിലൂടെയാണ് കൗമാരക്കാരായ കുട്ടികള്‍ കടന്നുപോവുക. ആണ്‍കുട്ടികളാണെങ്കിലും പെണ്‍കുട്ടികളാണെങ്കിലും അവരവരുടേതായ തലത്തില്‍ അവര്‍ വിവിധ പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം. എന്നാല്‍ പെണ്‍കുട്ടികളുടെ കാര്യത്തില്‍ മുതിര്‍ന്നവര്‍ അല്‍പം ശ്രദ്ധ കൂടി പുലര്‍ത്തുന്നത് നന്നായിരിക്കും. കാരണം വളരെ ലളിതമാണ്. സ്വന്തം ശരീരത്തിന്റെ മാറ്റങ്ങളെ കുറിച്ച് അവര്‍ സ്വയം തിരിച്ചറിയുന്ന കാലമാണ് കൗമാരം. ആ സമയങ്ങളിലാകട്ടെ, അവര്‍ കേള്‍ക്കുന്നതും കാണുന്നതുമെല്ലാം ശരീരവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും, ആക്രമണങ്ങളും, ചതികളുമാണ്. മനസ്സ് ആവശ്യത്തിലധികം കുഴപ്പത്തിലാകാന്‍ ഇത് ധാരാളം മതി. ഇതിനെല്ലാം പുറമെ മറ്റ് ബന്ധങ്ങളിലേക്ക് പെണ്‍കുട്ടികളെത്തുന്നതും കൗമാരകാലത്താണ്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ മാതാപിതാക്കളോ ഉത്തരവാദപ്പെട്ടവരോ അറിയില്ല. ഈ ബന്ധങ്ങള്‍ ഏത് രീതിയിലാണ് അവരെ സ്വാധീനിക്കുന്നതെന്നും നമ്മളറിയുന്നില്ല. എന്നാല്‍ മാനസികവും ശാരീരികവുമായി അവര്‍ സുരക്ഷിതരാണോയെന്ന് നമുക്ക് ഉറപ്പിക്കേണ്ടതുണ്ട്. ഇതിനായി ആശ്രയിക്കാവുന്ന ചില മാര്‍ഗങ്ങള്‍…. കുട്ടികളോട് തുറന്ന് സംസാരിക്കാന്‍ ശ്രമിക്കുക. ആത്മവിശ്വാസത്തോടും സന്തോഷത്തോടും കൂടി അവരോട്…

Read More