” കണ്ണട സ്റ്റൈലിന് വെക്കാനുള്ളതല്ല… ”

” കണ്ണട സ്റ്റൈലിന് വെക്കാനുള്ളതല്ല… ”

തലവേദനയോ, കാഴ്ചക്കുറവോ കാരണം കണ്ണകള്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍, ഭംഗിക്കായി കണ്ണടകള്‍ ധരിക്കുന്നവരുമുണ്ട്. എന്നാല്‍, കണ്ണടകളുടെ ഉപയോഗം ശരിയായ ക്രമത്തിലല്ലെങ്കില്‍ അത് നമ്മളില്‍ ഗുരുതരമായ കാഴ്ച പ്രശ്നങ്ങള്‍ക്ക് കാരണമാകാം. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കണ്ണടയിലൂടെയുള്ള വ്യൂ, അഥവ നോട്ടമാണ്. കണ്ണടയിലൂടെയുള്ള നോട്ടം ശരിയായ രീതിയിലായിരിക്കണം എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ” പുകവലിപ്പരസ്യങ്ങള്‍ക്ക് പിന്നില്‍.. ” കണ്ണടകള്‍ ഉപയോഗിക്കുന്നവരില്‍ മിക്കവരിലും കണ്ടുവരുന്ന ഒന്നാണ് ലെന്‍സിന് ഉള്ളിലൂടെ നോക്കുന്നതിന് പകരം ലെന്‍സിന്‍ മുകളിലൂടെ നോക്കുക എന്നത്. ഇത് കാഴ്ച പ്രശ്നങ്ങളിലേക്ക് നയിക്കാം. കണ്ണിന്റെ കൃഷ്ണമണിയുടെ രൂപത്തില്‍ തന്നെ ഇത് മാറ്റം വരുത്താന്‍ സാദ്ധ്യതയുണ്ട്. ഇതുവഴി കണ്ണിനുള്ളിലേക്കുള്ള പ്രകാശ പ്രവാഹത്തിന്റെ അളവില്‍ കുറയുന്നതിന് കാരണമാകാം. ഇത് കാഴ്ച സംബന്ധമായ പല ഗുരുതര പ്രശ്നങ്ങളിലേക്കും നമ്മേ നയിച്ചേന്നുവരാം. കണ്ണടയുടെ സന്തുലനാവസ്ഥയാണ് മറ്റൊരു പ്രശ്നം. അതായത് നിരന്തരമായ ഉപയോഗം കണ്ണടയുടെ ആങ്കിളുകളില്‍ മാറ്റം…

Read More

” പുകവലിപ്പരസ്യങ്ങള്‍ക്ക് പിന്നില്‍.. ”

” പുകവലിപ്പരസ്യങ്ങള്‍ക്ക് പിന്നില്‍.. ”

തിയേറ്ററുകളിലും മറ്റും പുകവലിപ്പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ മുറുമുറുപ്പുകള്‍ ഉയരും. എന്തുകൊണ്ടാണ് ഇത്തരം പരസ്യങ്ങള്‍ കാണുമ്പോള്‍ നമ്മള്‍ അസ്വസ്ഥരാകുന്നത് തീര്‍ച്ചയായും അത്തരം പരസ്യങ്ങളിലെ ഉള്ളടക്കം തന്നെയാണ് ഇതിന് കാരണമെന്ന് പറയേണ്ടി വരും. സാധാരണക്കാരുടെ മനസ്സിനെ ഇത്രയധികം അസ്വസ്ഥതപ്പെടുത്തുന്ന ദൃശ്യങ്ങളും ചിത്രങ്ങളും ഉപയോഗിക്കാന്‍ കാരണമെന്തായിരിക്കും! ഈ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമുള്ള ഉത്തരമാണ് പെന്‍സില്‍വാനിയ സര്‍വ്വകലാശാലയില്‍ നിന്നുള്ള ഗവേഷകസംഘം കണ്ടുപിടിച്ചിരിക്കുന്നത്. രസകരമായ വിവിധ ഘട്ടങ്ങളിലൂടെയാണ് ഇവര്‍ ഇതിന് പിന്നിലെ കഥ കണ്ടെത്തിയിരിക്കുന്നത്. ഇതിനായി മുന്നൂറോളം പുകവലിപ്പരസ്യങ്ങള്‍ ഇവര്‍ തെരഞ്ഞെടുത്തു. ഓസ്ട്രേലിയ, കാനഡ, ന്യുസീലന്‍ഡ്, യു.കെ എന്നീ രാജ്യങ്ങളില്‍ നിന്നായി ചിത്രങ്ങളിലും, ദൃശ്യങ്ങളിലും, വാക്യങ്ങളിലുമുള്ള പരസ്യങ്ങളാണ് തെരഞ്ഞെടുത്തത്. ” താരനാണോ നിങ്ങളെ അലട്ടുന്ന പ്രശ്‌നം..? ” ഈ പരസ്യങ്ങളുടെയെല്ലാം പ്രത്യേകതകളും ഇവര്‍ വെവ്വേറെ രേഖപ്പെടുത്തി. അതായത്, ചിത്രത്തിന്റെയോ ദൃശ്യത്തിന്റെയോ നിറമോ പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്ന ആളുകളോ ഒക്കെ പോലെയുള്ള പ്രത്യേകതകള്‍. തുടര്‍ന്ന് പുകവലിക്കാരായ 1,400ഓളം…

Read More

” താരനാണോ നിങ്ങളെ അലട്ടുന്ന പ്രശ്‌നം..? ”

” താരനാണോ നിങ്ങളെ അലട്ടുന്ന പ്രശ്‌നം..? ”

ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ് താരന്‍. താരന്‍ പിടിപ്പെട്ടാല്‍ മുടികൊഴിച്ചില്‍ വര്‍ധിക്കുകയും കേശഭംഗി നഷ്ടമാകുകയും ചെയ്യും. താരന്‍ അകറ്റാന്‍ നിരവധി എണ്ണകളും ഷാംപൂവുകളും വിപണിയിലുണ്ട്. എന്നാല്‍ കടകളില്‍ നിന്ന് വാങ്ങുന്ന ഷാംപൂ ഉപയോഗിക്കുന്നത് കൂടുതല്‍ ദോഷം ചെയ്യുമെന്നതിനെ കുറിച്ച് ആരും ചിന്തിക്കാറില്ല. താരന്‍ അകറ്റാന്‍ ഏറ്റവും നല്ലതാണ് മുട്ട. മുട്ട ഉപയോഗിച്ച് എങ്ങനെ താരന്‍ അകറ്റാമെന്ന് നോക്കാം. ” നിങ്ങളുടെ കുട്ടികള്‍ എപ്പോഴും ടെലിവിഷന് മുന്നിലാണോ…, എങ്കില്‍ സൂക്ഷിക്കണം.. ” മുട്ടയുടെ വെള്ളയും നാരങ്ങ നീരും… ആദ്യം രണ്ട് മുട്ടയുടെ വെള്ള എടുക്കുക. ശേഷം അതിലേക്ക് അല്‍പം നാരങ്ങ നീരും ചേര്‍ക്കുക. നല്ല പോലെ മിക്‌സ് ചെയ്ത ശേഷം 30 മിനിറ്റ് തലയില്‍ തേച്ചുപിടിപ്പിക്കുക. ശേഷം ആന്റി ഡാന്‍ഡ്രഫ് ഷാംപൂ ഉപയോഗിച്ച് ചെറുചൂടുവെള്ളത്തില്‍ തല കഴുകുക. ആഴ്ച്ചയില്‍ രണ്ട് ദിവസമെങ്കിലും ഇത് ചെയ്യാന്‍ ശ്രമിക്കുക. മുട്ടയുടെ വെള്ളയും…

Read More

” നിങ്ങളുടെ കുട്ടികള്‍ എപ്പോഴും ടെലിവിഷന് മുന്നിലാണോ…, എങ്കില്‍ സൂക്ഷിക്കണം.. ”

” നിങ്ങളുടെ കുട്ടികള്‍ എപ്പോഴും ടെലിവിഷന് മുന്നിലാണോ…, എങ്കില്‍ സൂക്ഷിക്കണം.. ”

കുട്ടികളുടെ ആരോഗ്യ കാര്യത്തില്‍ മാതാപിതാക്കള്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. ടെലിവിഷന് മുന്നില്‍ തുടര്‍ച്ചയായി ഇരിക്കുന്നത് കുട്ടികളുടെ കണ്ണിനും ആരോഗ്യത്തിനും നല്ലതല്ല എന്ന് നമ്മുക്ക് അറിയാം. എന്നാല്‍ അതുമാത്രമല്ല, മറ്റ് ചില പ്രശ്‌നങ്ങള്‍ കൂടിയുണ്ട് എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. അമിതമായി ടെലിവിഷന് മുന്നില്‍ ഇരിക്കുന്ന കുട്ടികളിലും ഫോണില്‍ ഗെയിം കളിക്കുന്ന കുട്ടികളിലും വിഷാദം ഉണ്ടാകാനുളള സാധ്യത ഉണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. കാലിഫോര്‍ണിയയിലെ സാന്‍ ഡിഗോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയാണ് പഠനം നടത്തിയത്. ദിവസവും ഒരു മണിക്കൂറിലധികം സമയം ടിവി കാണുകയും സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുകയും ചെയ്യുന്ന കുട്ടികളില്‍ പെട്ടെന്ന് ദേഷ്യം വരാനും വികാരങ്ങളെ നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുമെന്നും പഠനത്തില്‍ പറയുന്നു. ” ക്ഷീണം അകറ്റാനുള്ള ചില വഴികള്‍… ” ടിവി സ്‌ക്രീനും ഫോണ്‍ സ്‌ക്രീനും അധികം നേരം ഉപയോഗിക്കുന്നവരില്‍ പെട്ടെന്ന് ദേഷ്യം വരുന്ന പോലെ തന്നെ സന്തോഷവും ഇവര്‍ക്ക്…

Read More

” ക്ഷീണം അകറ്റാനുള്ള ചില വഴികള്‍… ”

” ക്ഷീണം അകറ്റാനുള്ള ചില വഴികള്‍… ”

തിരക്കു പിടിച്ച ജീവിതത്തിലൂടെയാണ് നമ്മള്‍ എല്ലാവരും സഞ്ചരിക്കുന്നത്. ജോലി തിരക്ക് കാരണം കുടുംബത്തോടൊപ്പം പോലും സമയം ചെലവിടാന്‍ പറ്റാത്ത ദിവസങ്ങള്‍ വരാറുണ്ടാകും. ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ വല്ലാത്ത ക്ഷീണവുമായിരിക്കും അനുഭവപ്പെടുക. ക്ഷീണം നമ്മുടെ ജീവിതത്തെ പല രീതിയിലും ബാധിക്കാറുമുണ്ട്. ക്ഷീണം അകറ്റാനുള്ള ചില വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം. ” വ്യായാമം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്…. ” അമിതവണ്ണം കുറയ്ക്കുക… ക്ഷീണം ഉണ്ടാകാന്‍ പ്രധാനകാരണങ്ങളിലൊന്നാണ് അമിതവണ്ണം. ശരീരത്തിന് ആവശ്യമുള്ളതിലും അധികം ഭാരം ഇല്ലായ്മ ചെയ്യുന്നതു തന്നെ ക്ഷീണം അകറ്റാന്‍ ഏറ്റവും നല്ല വഴിയാണ്. അമിതവണ്ണമുള്ളവര്‍ എപ്പോഴും ആശങ്കാകുലരുമായിരിക്കും. ശാരീരിക വ്യായാമങ്ങള്‍ ചെയ്യുകയും ആഹാരം നിയന്ത്രിക്കുകയും ചെയ്യുന്നതു വഴി ശരീരത്തില്‍ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പ് ഇല്ലാതാക്കുകയും അമിതവണ്ണം കുറയ്ക്കുകയും ചെയ്യാം. തടി കുറയ്ക്കുമ്പോള്‍ ആത്മവിശ്വാസം കൂടുകയും ക്ഷീണം പൂര്‍ണമായി മാറുകയും ചെയ്യും. വ്യായാമം ചെയ്യുക… ക്ഷീണം അകറ്റാന്‍ ഏറ്റവും നല്ല വഴിയാണ്…

Read More

” വ്യായാമം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്…. ”

” വ്യായാമം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്…. ”

പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാനാണ് നമ്മള്‍ വ്യായാമം ചെയ്യുന്നത്. സ്ഥിരമായി വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് വളരെ നല്ലത് തന്നെ. പക്ഷേ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. എല്ലാ ദിവസവും ഒരേ സമയത്ത് ഒരേ അളവില്‍ വ്യായാമം ചെയ്യാന്‍ ശ്രമിക്കുക. പെട്ടെന്നൊരു ദിവസം മണിക്കൂറുകള്‍ വര്‍ക്കൗട്ട് ചെയ്യുന്നത് ശരിയല്ല. വര്‍ക്കൗട്ട് ചെയ്യുന്നത് ആസ്വദിക്കാവുന്ന തരത്തില്‍ ആയിരിക്കണം. വ്യായാമം ശരീരത്തിനൊപ്പം മനസ്സിനും ആഹ്ലാദം പകരുന്നതാവണം. ഇല്ലെങ്കില്‍ മടുപ്പ്, വ്യായാമത്തോടുള്ള വിരക്തി എന്നിവ ഉണ്ടാകാം. വ്യായാമം ശരീരത്തെ അസുഖങ്ങളില്‍ നിന്ന് കാത്തുസൂക്ഷിക്കുമ്പോള്‍ അമിതമായ വ്യായാമം മാനസിക സമ്മര്‍ദ്ദവും നിരാശയും സൃഷ്ടിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. തുറസ്സായതും വായു സഞ്ചാരമുള്ളതുമായ സ്ഥലത്ത് വേണം വ്യായാമം ചെയ്യാന്‍. ടെറസ്, ഗാര്‍ഡന്‍ എന്നിവിടങ്ങളില്‍ വ്യായാമം ചെയ്യുന്നത് കൂടുതല്‍ ഉന്മേഷം കിട്ടാന്‍ സഹായിക്കും. ” അമിത വിയര്‍പ്പ് നല്ല ലക്ഷണമല്ല… ” വീട്ടിനുള്ളിലാണ് വര്‍ക്കൗട്ട് ചെയ്യുന്നതെങ്കില്‍ ജനലുകള്‍ തുറന്നിടുക. ഭക്ഷണമൊന്നും കഴിക്കാതെ…

Read More

” അമിത വിയര്‍പ്പ് നല്ല ലക്ഷണമല്ല… ”

” അമിത വിയര്‍പ്പ് നല്ല ലക്ഷണമല്ല… ”

ആരോഗ്യമുള്ള ശരീരത്തിന്റെ ലക്ഷണമാണ് വിയര്‍പ്പ്. അതിനാല്‍ അമിതമായി വിയര്‍ക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് പറഞ്ഞ് പലരും ഈ അവസ്ഥയെ അവഗണിക്കാറുണ്ട്. എന്നാല്‍ , അമിതമായി വിയര്‍ക്കുന്നത് ശരീരത്തിന്റെ അനാരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത് എന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ കണ്ടെത്തല്‍. ശരീരം അമിതമായി ചൂടാവുകയും ,വിയര്‍ക്കുകയും ചെയുന്നത് ചില രോഗത്തിന്റെ ലക്ഷണങ്ങളാണ്. ഹൃദയത്തിന്റെ പ്രവര്‍ത്തന തകരാര്‍ പോലും സൂചിപ്പിക്കുന്നതാണ് ഈ അമിത വിയര്‍പ്പ്. രക്തസമ്മര്‍ദ്ദം ,പ്രമേഹം എന്നിവയുടെ ലക്ഷണം കൂടിയാണ് ഈ അമിത വിയര്‍പ്പ് നല്‍കുന്നത്. നടി ശ്രിന്ദയും സംവിധായകന്‍ സിജു എസ് ബാവയും വിവാഹിതരായി രാത്രിയില്‍ അമിത വിയര്‍പ്പുണ്ടാകുന്നത് ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളുടേയോ തൈറോയ്ഡ് പോലുള്ള രോഗങ്ങളുടെയോ സൂചനകളാണ് നല്‍കുന്നത്. ലിംഫ് ഗ്രന്ഥികളുടെ വീക്കം കൊണ്ടുണ്ടാവുന്ന രക്താര്‍ബുദത്തിന്റെ സൂചനയും അമിത വിയര്‍പ്പുണ്ടാകാമെന്നും ആരോഗ്യ വിദഗ്ദര്‍ പറയുന്നു. എച്ച് ഐ വി ,ക്ഷയം പോലുള്ള അണുബാധ ഉള്ളവരാണെങ്കില്‍ അവരിലും രാത്രിയില്‍ വിയര്‍പ്പുണ്ടാക്കാന്‍ സാധ്യതയുണ്ട്…

Read More

നടി ശ്രിന്ദയും സംവിധായകന്‍ സിജു എസ് ബാവയും വിവാഹിതരായി

നടി ശ്രിന്ദയും സംവിധായകന്‍ സിജു എസ് ബാവയും വിവാഹിതരായി

ഫഹദിനെ നായകനാക്കി നാളെ എന്ന സിനിമ ഒരുക്കിയ സംവിധായകനാണ് സിജു. പത്തൊമ്പതാം വയസ്സില്‍ വിവാഹിതയായ ശ്രിന്ദ പിന്നീട് വിവാഹമോചനം നേടിയിരുന്നു. ശ്രിന്ദയ്ക്ക് ഒരു മകനുണ്ട്. ” ‘പിഴ’ എന്ന അപമാനവും ‘ഇര’യെന്ന അപരത്വവും പേറി ജീവിക്കേണ്ടവളല്ല.., സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടി #മീറ്റു… ”

Read More

” ‘പിഴ’ എന്ന അപമാനവും ‘ഇര’യെന്ന അപരത്വവും പേറി ജീവിക്കേണ്ടവളല്ല.., സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടി #മീറ്റു… ”

” ‘പിഴ’ എന്ന അപമാനവും ‘ഇര’യെന്ന അപരത്വവും പേറി ജീവിക്കേണ്ടവളല്ല.., സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടി #മീറ്റു… ”

‘മീ റ്റൂ” എന്ന വാക്ക് സമൂഹത്തിലെ പല വിഗ്രഹങ്ങളേയും തകര്‍ക്കുന്ന ശക്തമായ ഒരു സ്‌ഫോടനം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. മന്ത്രിമാര്‍ മുതല്‍ മാധ്യമപ്രവര്‍ത്തകര്‍ വരെ സമൂഹത്തിലെ മാന്യരെന്ന് കരുതുന്ന പലരുടേയും മറച്ചുവെക്കപ്പെട്ട വൈകൃതങ്ങളുടെ പിന്നാമ്പുറങ്ങളെ ഇന്നലെകളെ എല്ലാം സമൂഹത്തിനു മുമ്പിലേക്ക് ഒന്നൊന്നായി എത്തിച്ചുകൊണ്ടിരിക്കുന്നു. സിനിമാ താരങ്ങളും മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെ പ്രമുഖരായ സ്ത്രീകളാണ് വെളിപ്പെടുത്തലുകള്‍ക്ക് തുടക്കമിട്ടതെങ്കില്‍ ഇന്നിപ്പോള്‍ അത് സാമൂഹ്യ സാംസ്‌കാരിക രംഗത്തുനിന്നുള്ളവരിലും എത്തി നില്‍ക്കുന്നു. എങ്കിലും ഇനിയും പലരും വെളിപ്പെടുത്തലുകളുമായി മുന്നോട്ട് വരാതെ മറഞ്ഞിരിക്കുന്നുണ്ട് എന്നതാണ് സത്യം. ” പോണ്‍താരം മിയാ ഖലീഫ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ വൈറലാവുന്നു… ” സൂര്യനെല്ലിക്കേസില്‍ ഇരയ്ക്ക് നീതികിട്ടാതെ പതിറ്റാണ്ടുകളോളം അവര്‍ കോടതി വരാന്തകളില്‍ അലയേണ്ടിവന്നത് സാംസ്‌കാരിക കേരളത്തിലാണ് എന്നത് പലരുടേയും വെളിപ്പെടുത്തലുകള്‍ക്കും പരാതികള്‍ക്കും വിലങ്ങുതടിയായി വര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അത്തരം ഒരു അവസ്ഥ കാണുന്ന പലര്‍ക്കും താന്‍ പീഡിപ്പിക്കപ്പെട്ടു എന്ന് വിളിച്ചു പറയുവാനുള്ള…

Read More

‘ശ്രീനിയേട്ടന്‍ -പവിയേട്ടന്റെ മധുരച്ചൂരല്‍’ വരുന്നൂ…

‘ശ്രീനിയേട്ടന്‍ -പവിയേട്ടന്റെ മധുരച്ചൂരല്‍’ വരുന്നൂ…

തിരക്കഥ കൊണ്ടുള്ള ചൂരല്‍ പ്രയോഗവുമായി വീണ്ടും ശ്രീനിയേട്ടന്‍ -പവിയേട്ടന്റെ മധുരച്ചൂരല്‍ എന്ന സിനിമയുടെ ടീസര്‍ പുറത്തിറക്കിക്കൊണ്ട് ജയസൂര്യ എഴുതിയത് പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. രസകരമായ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ശ്രീകൃഷ്ണനാണ് ശ്രീനിവാസന്റെ തിരക്കഥയില്‍ ചിത്രം സംവിധാനം ചെയ്യുന്നത്. ” പോണ്‍താരം മിയാ ഖലീഫ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ വൈറലാവുന്നു… ” വടക്കുനോക്കിയന്ത്രത്തിലെ മുതല്‍ ചിന്താവിഷ്ടയായ ശകുന്തളയിലെ വരെയുള്ള ഹിറ്റ് ഡയലോഗുകള്‍ ഉള്‍പ്പെടുത്തിയാണ് ടീസര്‍ തയ്യാറാക്കിയിരിക്കുന്നത്. ശ്രീനിവാസനും ലെനയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വിജയരാഘവന്‍, നന്ദു പൊതുവാള്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read More