കടലില്‍ ചൂട് കൂടുന്നു; മുന്നറിയിപ്പുമായി വിദഗ്ധര്‍

കടലില്‍ ചൂട് കൂടുന്നു; മുന്നറിയിപ്പുമായി വിദഗ്ധര്‍

കൊച്ചി:കടലില്‍ ചൂട് കൂടുന്നത് സമുദ്രജീവികളുടെ വംശനാശമടക്കമുള്ള പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് ശാസ്ത്ര സമൂഹം. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ പ്രവണതകള്‍ ചര്‍ച്ച ചെയ്യുന്നതിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) സംഘടിപ്പിക്കുന്ന വിന്റര്‍ സ്‌കൂളിന്റെ ഉദ്ഘാടന ചടങ്ങിലാണ് ആഗോളതാപനം മത്സ്യമേഖലയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് അഭിപ്രായമുയര്‍ന്നത്. കാലാവസ്ഥാവ്യതിയാനം മത്സോല്‍പാദനത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് സമുദ്ര ശാസത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഭവിക്കുന്ന പ്രളയവും വരള്‍ച്ചയും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനമാണെന്ന് 21 ദിവസത്തെ വിന്റര്‍ സ്‌കൂള്‍ ഉദ്ഘാടനം ചെയ്ത കുഫോസ് വൈസ്ചാന്‍സലര്‍ ഡോ എ രാമചന്ദ്രന്‍ പറഞ്ഞു. ഉയര്‍ന്ന ചൂടും കൂടുതല്‍ അളവിലുള്ള കാര്‍ബണ്‍ ഡയോക്സൈഡും കടലിനെ അംമ്ലീകരിക്കുന്നു. ആവാസവ്യവസ്ഥയിലും ജൈവവൈവിധ്യത്തിലും ക്രമേണയുണ്ടാകുന്ന താളപ്പിഴവുകള്‍ കാരണം ഭാവിയില്‍ മത്സ്യോല്‍പാദനം ഉള്‍പ്പെടെയുള്ളവയില്‍ ഗണ്യമായ കുറവ് സംഭവിക്കും. ഈ സാഹചര്യം നേരിടുന്നതിന് എല്ലാവരുടെയും കൂട്ടായ പ്രയത്നവും പ്രതിബദ്ധതയും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു….

Read More

പേടിഎമ്മില്‍ ആപ്പിള്‍ ഐഫോണിന് വന്‍ വിലക്കുറവ്

പേടിഎമ്മില്‍ ആപ്പിള്‍ ഐഫോണിന് വന്‍ വിലക്കുറവ്

66,000 രൂപയ്ക്ക് ആപ്പിള്‍ ഐഫോണ്‍ വിറ്റ് പേടിഎം. പേടിഎം മാള്‍ മഹാ ക്യാഷ്ബാക്ക് സെയില്‍ വഴിയാണ് ഈ ഓഫര്‍. നവംബര്‍ 7 വരെയാണ് ഈ കുറഞ്ഞ വിലയില്‍ ഐഫോണ്‍ ത വാങ്ങുവാന്‍ അവസരമുണ്ട്. ആപ്പിള്‍ എക്‌സ് 64ജിബി ഫോണിന് 91,900 രൂപ വിലയും, 256ജിബി മോഡലിന് 1,06,900 രൂപയുമാണ് ഇന്ത്യയിലെ ഔദ്യോഗിക വില എന്നിരിക്കെയാണ് ഈ വിലക്കുറവ്. പേടിഎം ഐഫോണ്‍ എക്‌സ് 64ജിബി സ്‌പേയ്‌സ് ഗ്രേ നിറത്തിലുള്ള ഫോണ്‍ ആണ് ഓഫര്‍ കാലയളവില്‍ 68,500 രൂപയ്ക്ക് വില്‍ക്കുന്നത്. 10% ക്യാഷ്ബാക്കും ആക്‌സിസ്സ് ബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ ലഭിക്കും. ഇത്തരത്തിലാണ് ഐഫോണ്‍ എക്‌സ് 66,000 രൂപയ്ക്ക് ലഭിക്കുന്നത്. കൂടാതെ, എക്സ്‌ചേഞ്ച് ഓഫര്‍ വഴി 21,000 വരെ ലാഭിക്കാന്‍ സാധിക്കും. ‘ വാട്‌സ് ആപ്പില്‍ ഇനി പരസ്യവും ഉണ്ടാവും.. ‘ എ11 ബയോണിക്ക് ചിപ്പാണ് ഐഫോണ്‍ എക്‌സിലെ…

Read More

‘ വാട്‌സ് ആപ്പില്‍ ഇനി പരസ്യവും ഉണ്ടാവും.. ‘

‘ വാട്‌സ് ആപ്പില്‍ ഇനി പരസ്യവും ഉണ്ടാവും.. ‘

ഡല്‍ഹി: വാട്‌സ് ആപ്പിലൂടെ പരസ്യം നല്‍കി പണം സമ്പാദിക്കാന്‍ ഫെയ്‌സ് ബുക്ക് തീരുമാനിച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസം വാട്‌സ് ആപ്പ് വൈസ് പ്രസിഡന്റ് ക്രിസ് ഡാനിയേല്‍സ് നടത്തി. ആപ്പില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളിലൂടെ കമ്പനികളില്‍ നിന്നും ക്ലൈന്റുകളില്‍ നിന്നും വാട്‌സ് ആപ്പിന് പണം സമ്പാദിക്കാനാകും. ആപ്പിലെ സ്റ്റാറ്റസ് സെക്ഷനിലായിരിക്കും പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുക. എന്നാല്‍, എന്നുമുതലാകും വാട്‌സ് ആപ്പില്‍ പരസ്യം പ്രത്യക്ഷപ്പെട്ട് തുടങ്ങുക എന്നത് സംബന്ധിച്ച് പ്രഖ്യാപിച്ചിട്ടില്ല. അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്ത വര്‍ഷം മുതലാകും ഇത് നടപ്പില്‍ വരുകയെന്നാണ് വിലയിരുത്തല്‍. ” ത്രീഡി അനുഭവം ഇനി മൊബൈലിലും… ” ലോകത്തിലെ ഏറ്റവും വലിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ് ആപ്പിന് ഇന്ത്യയില്‍ മാത്രം 25 കോടി ഉപഭോക്താക്കളുണ്ടെന്നാണ് കണക്കാക്കുന്നത്. 2014 ലാണ് ഫേസ്ബുക്ക് വാട്‌സ് ആപ്പിനെ ഏറ്റെടുത്തത്. ഇത്രയും നാള്‍ പരസ്യമില്ലാതെയാണ് വാട്‌സ് ആപ്പ് സേവനം…

Read More

” ത്രീഡി അനുഭവം ഇനി മൊബൈലിലും… ”

” ത്രീഡി അനുഭവം ഇനി മൊബൈലിലും… ”

കൊച്ചി: ഹോളിവുഡ് സിനിമകള്‍ അടക്കം ത്രീഡിയിലേക്ക് മാറ്റുകയാണ് കൊച്ചിയിലെ റേയ്‌സ് 3ഡി ടെക്‌നോളജി എന്ന സ്ഥാപനം. അതോടൊപ്പം കണ്ണടയില്ലാതെ ത്രീഡി അനുഭവം മൊബൈലില്‍ ലഭ്യമാക്കുന്നതിന് മൊബൈല്‍ സ്‌ക്രീന്‍ ഗാര്‍ഡും ഇവര്‍ അവതരിപ്പിച്ചിരിക്കുകയാണ്. ലോകത്ത് ആദ്യമായി 3 ഡി ചിത്രങ്ങളും വീഡിയോകളും ത്രീ ഡി കണ്ണടയില്ലാതെ മൊബൈലില്‍ കാണാനുള്ള അവസരമൊരുക്കുകയാണ് റെയ്‌സ് 3ഡി ടെക്‌നോളജീസ്. വൗ ത്രീഡി എന്ന് പേരിട്ടിരിക്കുന്ന സ്‌ക്രീന്‍ ഗാര്‍ഡ് ആണ് മാനേജിംഗ് ഡയറക്ടറായ അനുഭ സിന്‍ഹ അവതരിപ്പിച്ചിരിക്കുന്നത്. 2000 മുതല്‍ 3600 രൂപ വരെയാണ് സ്‌ക്രീന്‍ ഗാര്‍ഡിന്റെ വില. ഒപ്പം വൗ ത്രിഡി എന്ന ആപ്ലിക്കേഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്യണം. ആദ്യഘട്ടത്തില്‍ ഐഫോണുകളിലും പിന്നീട് ആന്‍ഡ്രോയിഡ് ഫോണുകളിലും ഈ സ്‌ക്രീന്‍ഗാര്‍ഡ് ഉപയോഗിച്ച് ത്രീഡി ചിത്രങ്ങളും വീഡിയോകളും കാണാം. ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിന് ആദ്യ തോല്‍വി മുംബൈ സ്വദേശിയായ അനുഭ അഞ്ച് വര്‍ഷം മുന്‍പാണ് കൊച്ചിയില്‍…

Read More

ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിന് ആദ്യ തോല്‍വി

ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിന് ആദ്യ തോല്‍വി

ടൂറിന്‍: ചാമ്പ്യന്‍സ് ലീഗില്‍ ഇറ്റാലിയന്‍ ക്ലബ് യുവന്റസിന് ആദ്യ തോല്‍വി. യുവന്റസിന്റെ മൈതാനത്ത് ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം രണ്ടുഗോള്‍ തിരിച്ചടിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയക്കൊടി പാറിച്ചു. ഗോള്‍രഹിതമായിരുന്ന ആദ്യ പകുതിക്ക് ശേഷം 65-ാം മിനുറ്റില്‍ ബെനൂച്ചിയുടെ ലോംഗ് പാസില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വണ്ടര്‍ വോളിയില്‍ യുവന്റസ് മുന്നിലെത്തിയിരുന്നു. ‘ അത് കോഹ്ലിയുടെ കൈകളില്‍ ഭദ്രം… രോഹിത് വേണ്ട ‘ – നെഹ്‌റ എന്നാല്‍ അവസാന നിമിഷം പിറന്ന രണ്ട് ഗോളില്‍ യുവന്റസിനെ സ്വന്തം മൈതാനത്ത് യുണൈറ്റഡ് മറിച്ചിടുകയായിരുന്നു. മനോഹരമായ ഫ്രീ കിക്കില്‍നിന്ന് 86-ാം മിനുറ്റില്‍ സ്പാനിഷ് താരം മാറ്റ യുണൈറ്റഡിന് ലീഡ് നേടിക്കൊടുത്തു. മൂന്നു മിനുറ്റുകളുടെ ഇടവേളയില്‍ യുവന്റസ് പ്രതിരോധതാരം അലക്സ് സാന്റോയുടെ പിഴവില്‍ നിന്നുള്ള സെല്‍ഫ് ഗോളില്‍ യുണൈറ്റഡ് വിജയഗോള്‍ കണ്ടെത്തുകയായിരുന്നു. ആഷ്ലിയുടെ ഫ്രീകിക്കാണ് ഗോളിലേക്ക് വഴിതുറന്നത്. സീസണിലെ ആദ്യ പരാജയം നേരിട്ടെങ്കിലും ഒമ്പത് പോയിന്റുള്ള…

Read More

‘ അത് കോഹ്ലിയുടെ കൈകളില്‍ ഭദ്രം… രോഹിത് വേണ്ട ‘ – നെഹ്‌റ

‘ അത് കോഹ്ലിയുടെ കൈകളില്‍ ഭദ്രം… രോഹിത് വേണ്ട ‘ – നെഹ്‌റ

രോഹിത് ശര്‍മ്മയെ ഇന്ത്യന്‍ ടി20 ടീമിന്റെ സ്ഥിരം ക്യാപ്റ്റനാക്കണമെന്ന് ആവശ്യങ്ങള്‍ ഉയര്‍ന്ന് വരവെ ഇക്കാര്യത്തില്‍ അഭിപ്രായം വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്‌റ രംഗത്ത്. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സി നിലവില്‍ വിരാട് കോഹ്ലിയുടെ കൈകളില്‍ ഭദ്രമാണെന്നും തിടുക്കത്തില്‍ മാറ്റങ്ങളൊന്നും വരുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിരാട് കോഹ്ലിക്ക് പകരം രോഹിത് ശര്‍മ്മയെ ഇന്ത്യന്‍ ടി20 നായകനാക്കണോ എന്ന ചോദ്യത്തിന് നെഹ്‌റയുടെ മറുപടി ഇങ്ങനെ, എനിക്ക് അങ്ങനെ തോന്നുന്നില്ല. ഇപ്പോളത്തെ സമയം ചെയ്യേണ്ട കാര്യമല്ല ഇത്. നോക്കൂ, ഇപ്പോള്‍ ഇന്ത്യന്‍ നായകനെന്ന നിലയില്‍ മൂന്ന് ഫോര്‍മാറ്റിലും വിരാട് കോഹ്ലി മികവ് കാട്ടുന്നുണ്ട്. വിരാട് മികച്ച രീതിയില്‍ ടീമിനെ നയിക്കുമ്പോള്‍ തീര്‍ത്തും അപ്രസക്തമായ ചോദ്യമാണിത്. നെഹ്‌റ പറഞ്ഞുനിര്‍ത്തി. ” വിവാഹം കഴിഞ്ഞെന്നു വെച്ച് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നേ…, കോഹ്ലിയോട് അനുഷ്‌കയുടെ പരിഭവം.. ” എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇക്കാര്യത്തില്‍…

Read More

കാപ്പിയില്‍ ഒരല്‍പ്പം വെളിച്ചെണ്ണ കൂടി ചേര്‍ത്താല്‍!,,,

കാപ്പിയില്‍ ഒരല്‍പ്പം വെളിച്ചെണ്ണ കൂടി ചേര്‍ത്താല്‍!,,,

മിക്ക ആളുകളുടെയും ഒരു ദിവസം തുടങ്ങുന്നതു തന്നെ നല്ല ചൂടു കാപ്പി കുടിച്ചുകൊണ്ടായിരിക്കും. ഒരു പത്രവും ഒരു കാപ്പിയും ഇല്ലെങ്കില്‍ പിന്നെ എങ്ങനെ എന്നു ചിന്തിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍ ഏറെയും. ചായ , കാപ്പി എന്നിവ പലരുടെയും ജീവിതത്തിന്റെ ഭാഗമാണ്. അഞ്ചും ആറും കാപ്പി ദിവസേന കുടിക്കുന്നവരുടെ എണ്ണവും കുറവല്ല. ഇത് ശരീരത്തിന് നല്ലതോ ചീത്തയോ എന്നതല്ല. ശീലമായി പോയി എന്നതാണ് സത്യം. കാപ്പി അത്ര നിസ്സാരക്കാരനല്ല. കാപ്പി കുടിച്ചാല്‍ നേരത്തെയുള്ള മരണം ഒഴിവാക്കാന്‍ കഴിയുമെന്ന് പോലും പഠനങ്ങള്‍ വ്യക്തമാക്കുന്നു. സ്പെയിനിലെ നാവര ആശുപത്രി ഗവേഷകനായ അഡീല നാവരയാണ് ഇത് കണ്ടെത്തിയത്. ” വിവാഹം കഴിഞ്ഞെന്നു വെച്ച് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നേ…, കോഹ്ലിയോട് അനുഷ്‌കയുടെ പരിഭവം.. ” ദിവസേന കാപ്പി കുടിച്ചാല്‍ 64 ശതമാനം ശരീരത്തിനെ അലട്ടുന്ന രോഗങ്ങള്‍ തടയാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. കാപ്പി കുടി ശീലമാക്കിയവര്‍ക്ക്…

Read More

ട്വന്റി-20 പരമ്പരയില്‍ ബൗളേഴ്‌സിനെ തഴഞ്ഞ് ഓസ്‌ട്രേലിയ; ടീം പ്രഖ്യാപിച്ചു

ട്വന്റി-20 പരമ്പരയില്‍ ബൗളേഴ്‌സിനെ തഴഞ്ഞ് ഓസ്‌ട്രേലിയ; ടീം പ്രഖ്യാപിച്ചു

മെല്‍ബണ്‍: ഇന്ത്യക്കും ദക്ഷിണാഫ്രിക്കക്കുമെതിരായ ട്വന്റി-20 പരമ്പരക്കുള്ള 13 അംഗ ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ആരോണ്‍ ഫിഞ്ച് നായകന്‍ ആയി തുടരും. അലക്‌സ് കാറേ വൈസ് ക്യാപ്റ്റനായ ടീമില്‍ ഗ്ലെന്‍ മാക്‌സ്വെല്‍, ക്രിസ് ലിന്‍, ഡാര്‍സി ഷോര്‍ട്ട് എന്നീ പ്രമുഖ ബാറ്റ്‌സ്മാന്മാരുമുണ്ട്. ആഷ്ടണ്‍ ആഗര്‍, ആദം സാംപ എന്നിവരാണ് സ്പിന്നര്‍മാര്‍. ഓള്‍റണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസ്, നഥാന്‍ കൂള്‍ട്ടര്‍ നൈല്‍, ബില്ലി സ്റ്റാന്‍ലേക്ക്, ആന്‍ഡ്രൂ ടൈ എന്നീ പേസര്‍മാരും ടീമില്‍ ഇടംപിടിച്ചു. ” വിവാഹം കഴിഞ്ഞെന്നു വെച്ച് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നേ…, കോഹ്ലിയോട് അനുഷ്‌കയുടെ പരിഭവം.. ” ഇടംകൈയന്‍ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ഓഫ് സ്പിന്നര്‍ നേഥന്‍ ലിയോണ്‍ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് എന്നിവരുടെ അഭാവമാണ് ഏറ്റവും ശ്രദ്ധേയം. ഇന്ത്യക്കെതിരായ മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം ഈ മാസം 21ന് ആരംഭിക്കും. ഈ മാസം 17നാണ് ദക്ഷിണാഫ്രിക്കക്കെതിരായ…

Read More

” വിവാഹം കഴിഞ്ഞെന്നു വെച്ച് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നേ…, കോഹ്ലിയോട് അനുഷ്‌കയുടെ പരിഭവം.. ”

” വിവാഹം കഴിഞ്ഞെന്നു വെച്ച് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നേ…, കോഹ്ലിയോട് അനുഷ്‌കയുടെ പരിഭവം.. ”

വര്‍ഷങ്ങള്‍ പ്രണയത്തിനൊടുവിലാണ് വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മയും വിവാഹിതരായത്. വിവാഹത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് അനുഷ്‌കയും വിരാടും. ഡിസംബര്‍ പതിനൊന്നിനായിരുന്നു ഇറ്റലിയില്‍ വച്ച് ഇരുവരും വിവാഹിതരായത്. എന്നാല്‍ വിവാഹം കഴിഞ്ഞെന്നു വെച്ച് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നാണ് അനുഷ്‌കയുടെ പരിഭവം. പ്രണയിച്ചിരുന്ന കാലത്തേതു പോലെ തന്നെയാണ് ഇപ്പോഴത്തെ അവസ്ഥയുമെന്ന് അനുഷ്‌ക പറയുന്നു. ഇന്ത്യന്‍ ക്യാപ്റ്റനെന്ന ഉത്തരവാദിത്വത്തിലാണ് വിരാട്. നാലോളം സിനിമകള്‍ വിവാഹ ശേഷം അനുഷ്‌കയും ചെയ്തു. ഇങ്ങനെ തിരക്കുകളിലാണ് ഇരുവരും. ആയുസ് വര്‍ധിപ്പിക്കാന്‍ ദാമ്പത്യജീവിതത്തില്‍ കരുതേണ്ടത്!… ‘വിവാഹം കഴിഞ്ഞെന്നു കരുതി എനിക്ക് വലിയ വ്യത്യാസമൊന്നും തോന്നുന്നില്ല. വിരാടും ഞാനും ജോലിയിലാണ്. അതുകൊണ്ടു തന്നെ ഒരുമിച്ച് ചിലവഴിക്കാന്‍ സമയം കിട്ടുന്നത് വിരളമായാണ്. രണ്ടുപേരും അവരുടെ മേഖലയില്‍ തിരക്കിലാണ്. വീടുണ്ടെങ്കിലും അങ്ങോട്ട് എത്താന്‍ പറ്റുന്നില്ല. ഇപ്പോള്‍ വീട്ടിലേയ്ക്കു വരുമ്പോള്‍ അവധി ആഘോഷിക്കാന്‍ പോകുന്നത് പോലെയാണ് തോന്നുന്നത്’ അനുഷ്‌ക പറഞ്ഞു.

Read More

എന്താണ് ബിഎസ്-4, ബിഎസ്-6 വാഹനങ്ങള്‍? അറിയേണ്ടതെല്ലാം

എന്താണ് ബിഎസ്-4, ബിഎസ്-6 വാഹനങ്ങള്‍? അറിയേണ്ടതെല്ലാം

ബി എസ് -4 വാഹനങ്ങള്‍ക്ക് ഇനി വെറും ഒന്നര വര്‍ഷം മാത്രമാണ് ആയുസ് എന്നത് ഉറപ്പായിരിക്കുന്നു. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി വാഹന നിര്‍മാതാക്കള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. 2020 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് വില്‍ക്കുന്ന വാഹനങ്ങള്‍ ബി എസ് 6 നിലവാരത്തിലുള്ളവയായിരിക്കണമെന്നാണ് കോടതി ഉത്തരവ്. മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ണായക തീരുമാനം. പലര്‍ക്കും ഇപ്പോഴുമുള്ള സംശയമാവും എന്താണ് ബി എസ് എന്താണെന്നത്. അതേക്കുറിച്ച് വിശദമായി മനസിലാക്കാം. എന്താണ് ബി എസ്? രാജ്യത്ത് വാഹന എഞ്ചിനില്‍ നിന്നും ബഹിര്‍ഗമിക്കുന്ന മലിനീകരണ വായുവിന്റെ അളവ് നിയന്ത്രിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനമാണ് ഭാരത് സ്റ്റേജ് എമിഷന്‍ സ്റ്റാന്‍ഡേഡ്. ഇതിന്റെ ചുരുക്കെഴുത്താണ് ബി എസ്. പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ പുറം തള്ളുന്ന പുകയില്‍ അടങ്ങിയ കാര്‍ബണ്‍ മോണോക്സൈഡ്, നൈട്രജന്‍ ഓക്സൈഡ്, ഹൈഡ്രോ കാര്‍ബണ്‍ തുടങ്ങിയ വിഷ…

Read More