മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്‍പായി ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചേരും

മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്‍പായി ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചേരും

പമ്പ : ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്നോടിയായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചേരും. യോഗത്തില്‍ പി.എസ്. ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തലുള്‍പ്പെടെ തന്ത്രി കണ്ഠരര് രാജീവരരില്‍ നിന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതും യോഗത്തില്‍ ചര്‍ച്ചചെയ്യപ്പെടും. പരികര്‍മികള്‍ നടത്തിയ പ്രതിഷേധത്തില്‍ രാഷ്ട്രീയമുണ്ടോ എന്ന സഖിമാശയവും നില നില്‍ക്കുന്നുണ്ട്. ദേവസ്വം ബോര്‍ഡാണ് ശബരിമല വിഷയത്തില്‍ ആചാരപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് എന്നും രാഷ്ട്രീയവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്നും പ്രസിഡന്റ് എ. പത്മകുമാര്‍ വ്യക്തമാക്കി.

Read More

” ‘ഇത് മാറ്റത്തിന്റെ ചരിത്രം..’ ; കാലിക്കറ്റ് സര്‍വകലാശാലയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് യൂണിവേഴ്‌സിറ്റി സ്‌പോര്‍ട്‌സ് മീറ്റില്‍ പങ്കെടുക്കാന്‍ അവസരം ”

” ‘ഇത് മാറ്റത്തിന്റെ ചരിത്രം..’ ; കാലിക്കറ്റ് സര്‍വകലാശാലയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് യൂണിവേഴ്‌സിറ്റി സ്‌പോര്‍ട്‌സ് മീറ്റില്‍ പങ്കെടുക്കാന്‍ അവസരം ”

കോഴിക്കോട്: ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് യൂണിവേഴ്‌സിറ്റി സ്‌പോര്‍ട്‌സ് മീറ്റില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കി കാലിക്കറ്റ് സര്‍വകലാശാല. സിന്‍ഡിക്കേറ്റ് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഇന്ത്യയിലെ സര്‍വകലാശാലകളുടെ ചരിത്രത്തില്‍ ഇത്തരമൊരു തീരുമാനം ആദ്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. മലപ്പുറം ഗവണ്‍മെന്റ് കോളജിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥിയായ റിയ ഇഷ നല്‍കിയ ഹര്‍ജിയിലാണ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് കമ്മിറ്റി തീരുമാനം എടുത്തത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ കോളജുകളില്‍ പഠിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി യൂണിവേഴ്‌സിറ്റി സ്‌പോര്‍ട്‌സ് മീറ്റുകളില്‍ പങ്കെടുക്കാന്‍ ഇതോടെ അവസരമൊരുങ്ങി. പ്രത്യേക വിഭാഗമുണ്ടാക്കി മത്സരിപ്പിക്കില്ലെന്നും മറ്റ് വിദ്യാര്‍ഥികള്‍ക്ക് ഒപ്പം അവരും ഏറ്റുമുട്ടണമെന്ന് അധികൃതര്‍ പറഞ്ഞു. കോളജുകളില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് പ്രത്യേക സീറ്റുകള്‍ അനുവദിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ കായിക മത്സരങ്ങളില്‍ പങ്കെടുക്കാനും അവസരം ഒരുക്കിയിരിക്കുന്നത്. എന്നാല്‍, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി നിയമം പാസാക്കിയാല്‍ മാത്രമേ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് പുറത്തുള്ള കായിക മത്സരങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കൂ.

Read More

ഡല്‍ഹിയില്‍ ഭാര വാഹനങ്ങള്‍ക്ക് നിയന്ത്രണം

ഡല്‍ഹിയില്‍ ഭാര വാഹനങ്ങള്‍ക്ക് നിയന്ത്രണം

ഡല്‍ഹി : ഭാര വാഹനങ്ങള്‍ക്ക് ദില്ലിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. വായുമലിനീകരണം അമിതമായി ഉയരുന്നതിന് ഭാഗമായാണ് നിയന്ത്രം കൊണ്ടു വന്നത്. നിലവില്‍ ദീപാവലിക്ക് ശേഷം ഉള്ള രണ്ട് ദിവസത്തേക്കാണ് വിലക്ക് കൊണ്ടുവന്നിട്ടുള്ളത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ദിപാവലി ആഘോഷങ്ങള്‍ക്ക് ശേഷം സ്ഥിതി അതീവ രൂക്ഷമാക്കുമെന്ന് അറിയിച്ചിരുന്നു. എന്‍സിആര്‍, നോയിഡ, ഫരീദാബാദ്, ഗുഡ്ഗാവ്, ഗാസിയാബാദ് തുടങ്ങിയ പ്രശേഷങ്ങളില്‍ വായുമലിനീകരണം കൂടുതലായാണ് കാണുന്നത് .അന്തരീക്ഷ ഗുണനിലവാര സൂചികയില്‍ തിങ്കളാഴ്ച്ച സ്ഥിതി അതീവ രൂക്ഷമാകുകയായിരുന്നു.

Read More

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നതായി കലാവസ്ഥ നിരീക്ഷണ കേന്ദ്രം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നതായി കലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നതായി കലാവസ്ഥ നിരീക്ഷണ കേന്ദ്രം. സമുദ്ര നിരപ്പില്‍ നിന്ന് 5 .8 കി മീ ഉയരത്തില്‍ വരെ ചുഴലിക്കാറ്റ് ചംക്രമണം വ്യാപിച്ചു കിടക്കുന്നതായും കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പില്‍ സൂചിപ്പിക്കുന്നു. കാറ്റിന്റെ വേഗത മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരവെ ആകാന്‍ ഇടയുണ്ടന്. അതോടൊപ്പം കടല്‍ പ്രക്ഷുബ്ദമാകാനും ഇടയുള്ളതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മല്‍സ്യ തൊഴിലാളികളോട് കടലില്‍ പോകരുത് എന്ന നിര്‍ദ്ദേശവും നല്‍കി കഴിഞ്ഞു.

Read More

” അടിച്ചു കൊല്ലെടാ അവളെ…, സന്നിധാനത്ത് എത്തിയ 52 കാരിക്കെതിരെ സംഘപരിവാര്‍.. ”

” അടിച്ചു കൊല്ലെടാ അവളെ…, സന്നിധാനത്ത് എത്തിയ 52 കാരിക്കെതിരെ സംഘപരിവാര്‍.. ”

അടിച്ചു കൊല്ലെടാ അവളെ, സന്നിധാനത്ത് 52 കാരിയായ ഭക്തയെ കൊല്ലാന്‍ ആക്രോശിച്ച് സംഘപരിവാര്‍. ശബരിമലയില്‍ കൊച്ചു മകന്‍ റെ ചോറൂണിന് വേണ്ടിയെത്തിയ സ്ത്രീയെയാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. തൃശൂര്‍ സ്വദേശിയായ ലളിതയെന്ന 52 വയസ്സുകാരിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വലിയ നടപ്പന്തലിലെത്തിയ സ്ത്രീകള്‍ക്കെതിരെ സംഘപരിവാര്‍ അക്രമികള്‍ പാഞ്ഞടുക്കുകയായിരുന്നു. സന്നിധാനത്ത് വാക്കേറ്റവും തര്‍ക്കവുമുണ്ടായി. കൊല്ലെടാ അവളെയെന്ന് ആക്രോശിച്ചെത്തിയ ആക്രമികള്‍ക്കിടയില്‍ നിന്നും പൊലീസ് പണിപ്പെട്ടാണ് ലളിതയെ രക്ഷിച്ചെടുത്തത്.

Read More