ചെന്നൈയ്ക്ക് പുണെയ്‌ക്കെതിരെ 4-2നു ജയം

ചെന്നൈയ്ക്ക് പുണെയ്‌ക്കെതിരെ 4-2നു ജയം

പുണെ: ഐഎസ്എല്‍ ഫുട്‌ബോളില്‍ പുണെയെ 4-2നു തകര്‍ത്ത് ചെന്നൈ കുറിച്ചത് സീസണിലെ ആദ്യജയം. മലയാളി താരം ആഷിഖ് കുരുണിയന്‍ പുണെയ്ക്കു വേണ്ടി ആദ്യം ഗോള്‍ നേടിയെങ്കിലും രണ്ടാം പകുതിയിലെ ഉജ്വല പ്രകടനത്തോടെ ചെന്നൈ മല്‍സരം സ്വന്തമാക്കി. ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ മാഴ്‌സലീഞ്ഞോ ചുവപ്പുകാര്‍ഡ് കണ്ടതിനെത്തുടര്‍ന്ന് പത്തു പേരുമായിട്ടാണ് പുണെ മല്‍സരം പൂര്‍ത്തിയാക്കിയത്. ഒന്‍പതാം മിനിറ്റില്‍ റോബിന്‍ സിങിന്റെ ക്രോസ് ഫീല്‍ഡ് പാസില്‍ നിന്നായിരുന്നു ആഷിഖിന്റെ ഗോള്‍. ആദ്യ പകുതിയില്‍ കൂടുതല്‍ സമയവും പന്ത് കൈവശം വച്ചെങ്കിലും ചെന്നൈയ്ക്കു ഗോള്‍ തിരിച്ചടിക്കാനായില്ല. 53ാം മിനിറ്റില്‍ മെയില്‍സണ്‍ ആല്‍വസാണ് ചെന്നൈയുടെ തിരിച്ചുവരവിനു തുടക്കമിട്ടത്. രണ്ടു മിനിറ്റിനകം ഗ്രിഗറി നെല്‍സണ്‍ ലീഡും നല്‍കി. ഇനിഗോ കാല്‍ഡറോണ്‍, തോയ് സിങ് എന്നിവര്‍ ചെന്നൈയുടെ ജയമുറപ്പിച്ച ശേഷമായിരുന്നു പുണെയ്ക്ക് ആശ്വാസമായി ജൊനാതന്‍ വിലയുടെ ഗോള്‍.

Read More

ചാമ്പ്യന്‍സ് ലീഗ് : യുവന്റസ് ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടും

ചാമ്പ്യന്‍സ് ലീഗ് : യുവന്റസ് ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടും

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇന്ന് നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇറ്റാലിയന്‍ ടീം യുവന്റസ് ക്രിസ്റ്റ്യാനോയുടെ മുന്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടും. യുണൈറ്റഡിനെതിരെ ക്രിസ്റ്റ്യാനോ ഇന്നു പന്തു തട്ടുമ്പോള്‍ മുന്‍ ക്ലബ് യുവെന്റസിനെതിരെ ഗോളടിക്കാന്‍ കോപ്പുകൂട്ടി പോള്‍ പോഗ്ബ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നിരയിലുണ്ടാകും. രണ്ട് ആഴ്ച മുന്‍പ് യുനൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫഡില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ പൗലോ ഡിബാലയുടെ ഗോളില്‍ 10നു യുവെന്റസാണ് വിജയം കണ്ടത്. സ്വന്തം തട്ടകത്തിലേറ്റ തോല്‍വിക്ക് പകരം വീട്ടാനാണ് മാഞ്ചസ്റ്ററിന്റെ ശ്രമം. ഇന്നു ജയിച്ചാല്‍ തുടര്‍ച്ചയായി നാലാം ജയത്തോടെ ഗ്രൂപ്പ് ചാംപ്യന്‍മാരായി യുവെന്റസിനു പ്രീ ക്വാര്‍ട്ടര്‍ സ്ഥാനം ഉറപ്പിക്കാം. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലേക്കു കടക്കാന്‍ യുണൈറ്റഡിനു സമനിലയെങ്കിലും അനിവാര്യമാണ്. മറ്റ് മത്സരങ്ങളില്‍ കഴിഞ്ഞ സീസണില്‍ റൊണാള്‍ഡോ ബൂട്ട് കെട്ടിയ റയല്‍ മാഡ്രിഡ് ഇന്ന് വിക്ടോറിയ പ്ലാസാനെയും സി.എസ്.കെ.എ….

Read More

” കാശ്മീരിലെ സ്റ്റേഡിയത്തിലേക്കെത്തിയത് 10500 ഓളം ഫുട്‌ബോള്‍ പ്രേമികള്‍… ”

” കാശ്മീരിലെ സ്റ്റേഡിയത്തിലേക്കെത്തിയത് 10500 ഓളം ഫുട്‌ബോള്‍ പ്രേമികള്‍… ”

ഇരുപത് വര്‍ഷത്തിന് ശേഷം ജമ്മുകാശ്മീര്‍ ആതിഥേയത്വം വഹിച്ച ആദ്യ പ്രധാന ഫുട്‌ബോള്‍ മത്സരമായിരുന്നു കഴിഞ്ഞ ദിവസം ഐലീഗില്‍ നടന്ന റയല്‍ കാശ്മീര്‍ എഫ് സി ചര്‍ച്ചില്‍ ബ്രദേഴ്‌സ് പോരാട്ടം. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മഞ്ഞ് പുതച്ച കാശ്മീരിലെത്തിയ ഈ മത്സരം കാണാന്‍ ശ്രീനഗറിലെ ടി.ആര്‍.സി ടര്‍ഫ് സ്റ്റേഡിയത്തിലെത്തിച്ചേര്‍ന്നത് 10500 ഓളം ഫുട്‌ബോള്‍ പ്രേമികളാണ്. ചരിത്രത്തിലാദ്യമായി ഐലീഗ് യോഗ്യത നേടിയ റയല്‍ കാശ്മീര്‍ എഫ് സി യുടെ ഹോംഗ്രൗണ്ട് കൂടിയാണ് ശ്രീനഗറിലെ ടൂറിസ്റ്റ് റിക്രിയേഷന്‍ കൗണ്‍സില്‍ ഗ്രൗണ്ട്. ഇവിടെയായിരുന്നു ചര്‍ച്ചില്‍ ബ്രദേഴ്‌സുമായുള്ള അവരുടെ മത്സരം നടന്നത്. മത്സരത്തില്‍ എതിരാളികളെ സമനിലയില്‍ കുരുക്കി സ്വന്തം തട്ടകത്തില്‍ മികച്ച തുടക്കം നേടാനും റയല്‍ കാശ്മീര്‍ എഫ് സിക്ക് കഴിഞ്ഞു. കനത്ത സുരക്ഷാ സംവിധാനങ്ങളായിരുന്നു മത്സരത്തിന് വേണ്ടി ഒരുക്കിയിരുന്നത്. സ്റ്റേഡിയത്തിലേക്കുള്ള വഴികളില്‍ ഓരോ 50 മീറ്ററിലും സുരക്ഷാ പരിശോധനകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത്ര…

Read More

” അണ്ണന്‍ വിദേശത്തു പ്രോഗ്രാം ചെയ്യാന്‍ പോയതാണ്…, ബാലുവിനെ അന്യേഷിച്ച ലക്ഷ്മിയോട്… പറഞ്ഞത്… ”

” അണ്ണന്‍ വിദേശത്തു പ്രോഗ്രാം ചെയ്യാന്‍ പോയതാണ്…, ബാലുവിനെ അന്യേഷിച്ച ലക്ഷ്മിയോട്… പറഞ്ഞത്… ”

സംഗീത ആരാധകരെ സങ്കടത്തിലാഴ്ത്തിയായിരുന്നു സംഗീതജ്ഞന്‍ ബാലഭാസ്‌കര്‍ വിടവാങ്ങിയത്. വാഹനാപകടത്തില്‍ പരുക്കേറ്റ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി ആരോഗ്യം വീണ്ടെടുക്കുകയാണ്. പക്ഷേ ബാലഭാസ്‌കറിന്റെയും മകളടെയും വേര്‍പാട് തീര്‍ത്ത വേദനയിലാണ് അവര്‍. പ്രാര്‍ഥനകളും ആശ്വാസവാക്കുകളുമായി മലയാളികള്‍ ഒപ്പമുണ്ട്. ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് സംഗീതസംവിധായകനും കുടുംബ സുഹൃത്തുമായ ഇഷാന്‍ ദേവ് സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചു. ഇഷാന്‍ ദേവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; ചേട്ടന്റെ ഭാര്യ അമ്മക്ക് സമം ആണ് ,ലക്ഷ്മി ചേച്ചി അന്ന് മുതല്‍ ഇന്നുവരെ ഞങ്ങടെ ഓരോ ചുവടിലും ബാലു അണ്ണനൊപ്പം ഉണ്ട്. വീട്ടില്‍ പോയി ചേച്ചിയെ കണ്ടു ,അണ്ണന്‍ വിദേശത്തു പ്രോഗ്രാം ചെയ്യാന്‍ പോയി എന്ന് മാത്രം മനസിനെ പഠിപ്പിച്ചു.. എന്റെ അമ്മ കിടപ്പിലായിരുന്നപ്പോ പോലും അമ്മക്ക് മുന്നില്‍ പോയി കരഞ്ഞു ശീലമില്ല, ശാരീരികമായ അസ്വാസ്ഥ്യങ്ങള്‍ക്ക് സ്ഥാനമില്ല. ഒരുപാടു ദൂരം ഞങ്ങളെ ബാലു അണ്ണന്റെ സ്ഥാനത്തു നിന്ന് നയിക്കേണ്ട ആള് തന്നാണ് ചേച്ചി….

Read More

” ഉലകനായകനും ചിയാന്‍ വിക്രമും ഒന്നിക്കുന്നു…, ‘കദരംകൊണ്ടേന്‍’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് ”

” ഉലകനായകനും ചിയാന്‍ വിക്രമും ഒന്നിക്കുന്നു…, ‘കദരംകൊണ്ടേന്‍’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് ”

ചെന്നൈ: ഉലകനായകന്‍ കമല്‍ഹാസനും വിക്രവും ഒന്നിക്കുന്നതിന്റെ ആഹ്‌ളാദത്തിലാണ് തമിഴ് ചലച്ചിത്ര ലോകം. കമല്‍ഹാസന്റെ നിര്‍മ്മാണത്തില്‍ അണിഞ്ഞൊരുങ്ങുന്ന കദരംകൊണ്ടേന്‍ എന്ന ചിത്രത്തില്‍ നായകനായാണ് വിക്രം എത്തുക. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കമല്‍ പുറത്തുവിട്ടു. Here's the First Look of #கடாரம்கொண்டான் #KadaramKondan#RKFI45 #Chiyaan56 pic.twitter.com/zhLJuBp4uU — Kamal Haasan (@ikamalhaasan) November 6, 2018 കമലിന്റെ നിര്‍മാണ കമ്പനിയായ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷലാണ് ചിത്രം നിര്‍മ്മിക്കുക. രാജേഷ് എം സെല്‍വയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. തമിഴകത്തെ യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ വിക്രത്തെ കമലിന്റെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കാറുണ്ട്. അതുകൊണ്ട് തന്നെ കമലും വിക്രവും ഒന്നിക്കുന്നത് ആരാധകരെ സംബന്ധിച്ചടുത്തോളം ആഹ്‌ളാദകരമാണ്. ചിത്രത്തില്‍ കമല്‍ അഭിനയിക്കുമോയെന്ന കാര്യത്തില്‍ അണിയറപ്രവര്‍ത്തകര്‍ വ്യക്തത വരുത്തിയിട്ടില്ല. വിക്രത്തിന്റെ 56ാം ചിത്രമാകും കദരം കൊണ്ടേന്‍. പൂജ കുമാര്‍ ആണ് നായികയായെത്തുന്നത്.

Read More

” സിംപിള്‍ പ്രൊപ്പോസ് ആയിരുന്നു… ‘ ഐ ലവ് യൂ എന്നല്ല, ‘നമുക്ക് കല്യാണം കഴിച്ചാലോ’ എന്ന് നേരെയങ്ങ് ചോദിക്കുകയായിരുന്നു… ” – വിജയ് സേതുപതി

” സിംപിള്‍ പ്രൊപ്പോസ് ആയിരുന്നു… ‘ ഐ ലവ് യൂ എന്നല്ല, ‘നമുക്ക് കല്യാണം കഴിച്ചാലോ’ എന്ന് നേരെയങ്ങ് ചോദിക്കുകയായിരുന്നു… ” – വിജയ് സേതുപതി

കഠിന പ്രയത്‌നം കൊണ്ട് കഴിവ് തെളിയിച്ച നടനാണ് വിജയ് സേതുപതി. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയിലെത്തിയ വിജയ് സേതുപതി , പ്രേക്ഷക പ്രിയങ്കരനായി മക്കള്‍ സെല്‍വനായി തമിഴ് സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. നായകനാകാനുള്ള സൗന്ദര്യം തനിക്കില്ലാത്തതിനാല്‍ സിനിമാജീവിതത്തെ പറ്റി ആശങ്ക ആയിരുന്നെന്നു വിജയ് സേതുപതി പറയുന്നു. പണം സമ്പാദിക്കാനുള്ള വഴിയായാണ് സിനിമയില്‍ അവസരം തേടിയെത്തിയതെന്ന്് വിജയ് സേതുപതി പറയുന്നു.’സിനിമയില്‍ അഭിനയിക്കുന്നതിനോട് ഭാര്യ ജെസിക്ക് താത്പര്യമില്ലായിരുന്നു. കുട്ടിക്കാലത്ത് വീട്ടില്‍ എല്ലാവരും ടിവിയില്‍ സിനിമ കാണുമ്പോള്‍ ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ പോകുമായിരുന്നു. ചെറിയ പ്രായത്തില്‍ത്തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഗള്‍ഫില്‍ ജോലി ചെയ്തിട്ട് അച്ഛന്റെ കടം കുറച്ചൊക്കെയേ വീട്ടിയിരുന്നുള്ളൂ’ സേതുപതി പറയുന്നു. തന്റെ പ്രണയകാല സംഭവങ്ങളും സേതുപതി തുറന്നു പറഞ്ഞു. ‘എന്റെ സുഹൃത്ത് ചന്ദ്രുവിന് ജെസിയുടെ കമ്പനിയിലായിരുന്നു ജോലി. അവനാണ് ജെസിയെക്കുറിച്ച് പറഞ്ഞത്. മലയാളിയാണ്, കൊല്ലമാണ് നാട് എന്നൊക്കെയറിഞ്ഞത്. യാഹൂ ചാറ്റ്…

Read More

” റോയല്‍ എന്‍ഫീല്‍ഡിന് വെല്ലുവിളിയാകാന്‍ ജാവ ബൈക്കുകള്‍ എത്തുന്നു… ”

” റോയല്‍ എന്‍ഫീല്‍ഡിന് വെല്ലുവിളിയാകാന്‍ ജാവ ബൈക്കുകള്‍ എത്തുന്നു… ”

യുവാക്കളുടെ ലഹരിയായ റോയല്‍ എന്‍ഫീല്‍ഡിന് വെല്ലുവിളിയാകാന്‍ ജാവ ബൈക്കുകള്‍ എത്തുന്നു. എന്തൊക്കെ മാറ്റങ്ങളോടെയാവും ഒരുകാലത്തു റോയല്‍ എന്‍ഫീല്‍ഡിനെക്കാളും പ്രചാരമുണ്ടായിരുന്നു ജാവ ബൈക്കുകള്‍ തിരിച്ചെത്തുന്നതിന്റെ ആകാംക്ഷയിലാണ് പുതു തലമുറ. മഹീന്ദ്ര ഗ്രൂപ്പാണ് ജാവയുടെ തിരിച്ചുവരവിന് വഴിയൊരുക്കുന്നത്. അതിനുള്ള ഒരുക്കങ്ങള്‍ മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജ്ന്‍ഡ്‌സ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുള്ള 293 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ജാവയുടെ കരുത്ത്. നവംബര്‍ 15 -ന് പുതിയ ജാവ ബൈക്കുകള്‍ വിപണിയില്‍ അവതരിക്കും.

Read More

” ശബരിമല നടപ്പന്തലില്‍ 52 കാരിയെ ആക്രമിക്കാനടുത്ത സംഘപരിവാറുകാരോട്… ശാരദക്കുട്ടി പറയുന്നത്.. ”

” ശബരിമല നടപ്പന്തലില്‍ 52 കാരിയെ ആക്രമിക്കാനടുത്ത സംഘപരിവാറുകാരോട്… ശാരദക്കുട്ടി പറയുന്നത്.. ”

ശബരിമല നടപ്പന്തലില്‍ 52 കാരിയെ ആക്രമിക്കാനടുത്ത സംഘപരിവാറുകാരനാണ് ‘ അടിച്ചു കൊല്ലെടാ അവളെ .” എന്ന് ആക്രോശിച്ചത്. ഇതിനോട് ഫെയ്‌സ് ബുക്ക് കുറിപ്പിലാണ് ശാരദക്കുട്ടി പ്രതികരിച്ചത്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ: ”വീടുകളില്‍ കേട്ടപ്പോഴൊന്നും ആരും തടഞ്ഞിട്ടില്ല. അമ്മയേം പെങ്ങളേം ഭാര്യയേയും കാമുകിയെയും , മകളെയും അവര്‍ എതിര്‍ത്തപ്പോഴൊക്കെ നിങ്ങള്‍ നേരിട്ടത് ഇങ്ങനെ തന്നെയായിരുന്നു.”അടിച്ചു കൊല്ലെടാ അവളെ ‘. ഈ വാക്കുകള്‍ അതൊരംഗീകരിക്കപ്പെട്ട പല്ലിംഗാക്രോശമായിരുന്നു. സൈബറിടത്തില്‍ അതൊരു പുല്ലിംഗാഘോഷമായി നിര്‍ബാധം തുടരുകയാണ്. വൈകിയാണെങ്കിലും അമ്പലനടയിലും അതു മുഴങ്ങിക്കേള്‍ക്കുന്നു. ” അടിച്ചു കൊല്ലെടാ അവളെ .” ”ആഭാസന്മാരായി ആണ്‍മക്കളെ വളര്‍ത്തി വിടുന്ന ഫാസിസ്റ്റു വീടുകളോട്, നിശ്ശബ്ദം അതൊക്കെ അംഗീകരിച്ച് തല കുമ്പിട്ടു നടന്ന കുലീനതാ നാട്യങ്ങളോട് എതിരിട്ടപ്പോഴൊക്കെ ഞങ്ങള്‍ പല ഭാഷയിലിതു കേട്ടു. ”ആണത്തം കൊമ്പു കുലുക്കിത്തുടങ്ങുന്ന ഘട്ടത്തില്‍ അതിനെ നിലയ്ക്കു നിര്‍ത്താന്‍ വീടിനു കഴിയണം. അമ്മക്കു കഴിയണം. അവനോട്…

Read More

ആഭ്യന്തര പരാതി പരിഹാര സമിതി; ഡബ്ല്യൂസിസി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ആഭ്യന്തര പരാതി പരിഹാര സമിതി; ഡബ്ല്യൂസിസി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: മലയാള സിനിമയില്‍ ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോടും സിനിമാ സംഘടനകളോടും കോടതി ആവശ്യപ്പെട്ടിരുന്നു. വനിതകള്‍ അടങ്ങിയ മൂന്നംഗ സമിതി ഇപ്പോള്‍ത്തന്നെ നിലവില്‍ ഉണ്ടെന്നാകും താരസംഘടനയായ അമ്മ അറിയിക്കുക. ഡബ്ല്യൂസിസിയുടെ ഹര്‍ജിയെ പിന്തുണയ്ക്കുന്ന നിലപാടാകും കോടതിയില്‍ സംസ്ഥാന സര്‍ക്കാരും സ്വീകരിക്കുക. സിനിമാ മേഖലയുമായി ബന്ധപ്പെട്ട ചൂഷണ, അതിക്രമ പരാതികള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ പരാതി പരിഹാര സംവിധാനം അത്യാവശ്യമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. മലയാള സിനിമാ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് റിമ കല്ലിങ്കലും പത്മപ്രിയയുമാണ് ഡബ്ല്യുസിസിയ്ക്ക് വേണ്ടി ഹര്‍ജി സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാരിനെയും അമ്മയെയും എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി. തൊഴിലിടത്തെ ലൈംഗീകാതിക്രമം തടയാനുള്ള നിയമം സൊസൈറ്റികള്‍ക്കുള്‍പ്പടെ ബാധകമാണെന്ന് ഹര്‍ജിയിയില്‍ ചൂണ്ടിക്കാട്ടുന്നു. സംഘടനയില്‍ നടിമാര്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ പരാതി നല്‍കാന്‍…

Read More

പഴങ്ങളില്‍ ഇനി സ്റ്റിക്കറുകള്‍ ഉപയോഗിക്കരുതെന്ന് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശം

പഴങ്ങളില്‍ ഇനി സ്റ്റിക്കറുകള്‍ ഉപയോഗിക്കരുതെന്ന് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശം

കൊച്ചി : പഴങ്ങളുടെ വില്‍പ്പനയ്ക്ക് സ്റ്റിക്കറുകള്‍ ഉപയോഗിക്കരുതെന്ന് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കി. സ്റ്റിക്കറുകളില്‍ ഉപയോഗിക്കുന്ന പശ ആരോഗ്യത്തെ ദോഷമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം നല്‍കിയത്. പഴം, പച്ചക്കറി വര്‍ഗങ്ങളുടെ കേട് മറയ്ക്കാനായി ഉപയോഗിക്കുന്നതായും എഫ്എസ്എസ്എഐ കണ്ടെത്തല്‍ ..സ്റ്റിക്കറുകള്‍ പഠിപ്പിക്കുന്നത് ഗുണനിലവാരം മനസിലാക്കാന്‍ വേണ്ടിയാണ്. എന്നാല്‍ അത്തരമൊരു അറിവും ഇതിലൂടെ മനസിലാക്കാന്‍ കഴിയുന്നില്ല എന്നും വ്യക്തമാണ്.

Read More