” ‘ലഡു’ വരുന്നു… നവംബര്‍ 16ന്… ”

” ‘ലഡു’ വരുന്നു… നവംബര്‍ 16ന്… ”

അരുണ്‍ ജോര്‍ജ് കെ ഡേവിഡ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ലഡു. വ്യത്യസ്തമായ പ്രമേയവുമായി പ്രേക്ഷക മനസുകളില്‍ ഇടം നേടാന്‍ ചിത്രത്തിനുവേണ്ടി വന്‍ തയ്യാറെടുപ്പുകളാണ് അരുണ്‍ എടുത്തത്. വിനയ് ഫോര്‍ട്ട്, ബാലു വര്‍ഗീസ്, ശബരീഷ് വര്‍മ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ഒരു ദിവസം നടക്കുന്ന സംഭവങ്ങളിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. സുഹൃത്തുക്കള്‍ രജിസ്ട്രാര്‍ ഓഫീസില്‍ പോകുന്നതും യാത്രാമധ്യേ ഉണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് പ്രമേയം. മിനി സ്റ്റുഡിയോയുടെ ബാനറില്‍ എസ് വിനോദ് കുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ രാജേഷ് മുരുകേശനാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. നവംബര്‍ 16നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. നിഷ സാരംഗ്, ദിലീഷ് പോത്തന്‍, ഇന്ദ്രന്‍സ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.

Read More

പൊലീസിനോപ്പോല്‍ ഞങ്ങളും വലിയ തയ്യാറെടുപ്പിലാണ് ; ശബരിമലയില്‍ കലാപാഹ്വാനവുമായി രാഹുല്‍ ഈശ്വര്‍

പൊലീസിനോപ്പോല്‍ ഞങ്ങളും വലിയ തയ്യാറെടുപ്പിലാണ് ; ശബരിമലയില്‍ കലാപാഹ്വാനവുമായി രാഹുല്‍ ഈശ്വര്‍

പത്തനംതിട്ട: ശബരിമലയില്‍ പ്രകോപനപരമായ പ്രതികരണവുമായി വീണ്ടും രാഹുല്‍ ഈശ്വര്‍. ശബരിമലയുടെ സുരക്ഷയ്ക്ക് പൊലീസ് തയ്യാറെടുക്കുന്നത് ഞങ്ങള്‍ കാണുന്നുണ്ട്. ഞങ്ങളും അതുപോലെ വലിയ തയ്യാറെടുപ്പിലാണെന്നും താന്‍ സന്നിധാനത്തേക്കുള്ള വഴിയിലാണെന്നുമാണ് രാഹുല്‍ ഈശ്വര്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ട വീഡിയോയില്‍ പറയുന്നത്. ഇന്നലെയാണ് രാഹുല്‍ ഈശ്വര്‍ വീഡിയോ സ്വന്തം ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ഷെയര്‍ ചെയ്തത്. ശബരിമലയില്‍ സുരക്ഷയൊരുക്കുന്ന പൊലീസ് വാഹനത്തിന്റെ നമ്പര്‍ ഉള്‍പ്പെടെ വിളിച്ചുപറഞ്ഞുകൊണ്ടാണ് രാഹുല്‍ ഈശ്വര്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പൊലീസുകാര്‍ നല്ല തയാറെടുപ്പിലാണ്, അവരെപ്പോലെ നമ്മളും തയാറെടുപ്പില്‍ തന്നെയാണെന്നും വിഡിയോയില്‍ രാഹുല്‍ ഈശ്വര്‍ അവകാശപ്പെട്ടു. പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിഡിയോ ദൃശ്യങ്ങളാണു രാഹുല്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുന്നത്. ശബരിമലയില്‍ കലാപാഹ്വാനം നടത്തിയതിനുള്‍പ്പെടെ നേരത്തെ രണ്ട് തവണ രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായിരുന്നു. പ്രക്ഷോഭത്തിനിടെ പരസ്പരം വിവരങ്ങള്‍ കൈമാറാന്‍ വോക്കി ടോക്കികള്‍ ഉള്‍പ്പെടെ കൈയ്യില്‍ പിടിച്ചുകൊണ്ടുള്ള ഫോട്ടോ രാഹുല്‍ ഈശ്വര്‍ ഫെയ്‌സ്ബുക്കില്‍…

Read More

3000 കോടി രൂപയുടെ പ്രതിമ നിര്‍മ്മിക്കാന്‍ ശേഷിയുള്ള രാജ്യത്തിന് ബ്രിട്ടണ്‍ എന്തിനാണ് സാമ്പത്തിക സഹായം നല്‍കുന്നത് – ബ്രിട്ടിഷ് എംപി പീറ്റര്‍ ബോണ്‍

3000 കോടി രൂപയുടെ പ്രതിമ നിര്‍മ്മിക്കാന്‍ ശേഷിയുള്ള രാജ്യത്തിന് ബ്രിട്ടണ്‍ എന്തിനാണ് സാമ്പത്തിക സഹായം നല്‍കുന്നത് – ബ്രിട്ടിഷ് എംപി പീറ്റര്‍ ബോണ്‍

ലണ്ടന്‍: ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമയുള്ള രാജ്യമെന്ന ഖ്യാതി ഇന്ത്യ സ്വന്തമാക്കിയത് കഴിഞ്ഞ ദിവസമാണ്. ഗുജറാത്തിലെ നര്‍മ്മദ നദിയുടെ തീരത്ത് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 182 മീറ്റര്‍ ഉയരമുള്ള പ്രതിമ നിര്‍മ്മിച്ചാണ് ഇന്ത്യ നേട്ടം സ്വന്തമാക്കിയത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന രാജ്യത്ത് 3000 കോടിയോളം രൂപ ചിലവഴിച്ച് ഇത്തരത്തില്‍ പ്രതിമ നിര്‍മ്മിച്ചത് തെറ്റായ തീരുമാനമാണെന്ന വിമര്‍ശനം പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ബ്രിട്ടിഷ് എംപി പീറ്റര്‍ ബോണ്‍, ബ്രിട്ടണ്‍ ഇന്ത്യക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ്. 3000 കോടി രൂപയുടെ പ്രതിമ നിര്‍മ്മിക്കാന്‍ ശേഷിയുള്ള രാജ്യത്തിന് ബ്രിട്ടണ്‍ എന്തിനാണ് സാമ്പത്തിക സഹായം നല്‍കുന്നതെന്ന് അദ്ദേഹം ചോദിച്ചതായി പ്രമുഖ അന്താരാഷ്ട്രാ മാധ്യമമായ ഡെയ്‌ലി മെയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്രിട്ടണ്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി 1.1 ബില്യണ്‍ പൗണ്ട് അഥവാ പതിനായിരം കോടിയിലധികം രൂപയാണ് ഇന്ത്യക്ക്…

Read More

ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണമില്ല – ലോക്‌നാഥ് ബെഹ്‌റ

ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണമില്ല – ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണമില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സുരക്ഷാക്രമീകരണം പൂര്‍ത്തിയാക്കിയാല്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. തുലാമാസ ചടങ്ങുകള്‍ക്ക് നടതുറന്ന സമയത്ത് ശബരിമലയിലും പരിസരത്തും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കാന്‍ തീരുമാനമെടുത്തത്. ചിത്തിര ആട്ടവിശേഷത്തിന് നാളെ ശബരിമല നട തുറക്കുന്നതിനാല്‍ ശബരിമലയില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം യുവതി പ്രവേശനത്തിനെതിരെ ശബരിമലയിലും നിലയ്ക്കലിലും ഉണ്ടായ സംഘര്‍ഷത്തില്‍ 3731 പേര്‍ ഇതുവരെ അറസ്റ്റിലായി. കലാപശ്രമം നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ ആക്രമിക്കല്‍, ഉദ്യോഗസ്ഥരെ കൃത്യനിര്‍വ്വഹണത്തില്‍ നിന്നും തടയല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മിക്ക കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Read More

ബിജെപി നേതാക്കള്‍ തെലങ്കാനയിലെ നിസാമബാദിലെ പാര്‍ട്ടി ഓഫീസ് തകര്‍ത്തു

ബിജെപി നേതാക്കള്‍ തെലങ്കാനയിലെ നിസാമബാദിലെ പാര്‍ട്ടി ഓഫീസ് തകര്‍ത്തു

ഹൈദരാബാദ് : ബിജെപി നേതാക്കള്‍ തെലങ്കാനയിലെ നിസാമബാദിലെ പാര്‍ട്ടി ഓഫീസ് തകര്‍ത്തു. തെരഞ്ഞടുപ്പില്‍ ധന്‍പാല്‍ സൂര്യനാരായണ ഗുപ്ത എന്നയാള്‍ക്ക് സീറ്റ് നല്‍കാത്തതിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധവും പാര്‍ട്ടി ഓഫീസ് അടിച്ചു തകര്‍ക്കലും . നിസാമബാദ് അര്‍ബന്‍ നിയോജക മണ്ഡലത്തില്ലാണ് കഴിഞ്ഞ തവണ സൂര്യനാരായണ ഗുപ്ത ജനവിധി നേടുകയും 29,000 വോട്ടുകളും ലഭിച്ചു .സര്‍വേകള്‍ നടത്തിയതിന്റെ പശ്ചാത്തലത്തില്‍ വിജയ സാധ്യത കുറവായതിനാല്‍ ആണ് ഇയാള്‍ക്ക് പാര്‍ട്ടി സീറ്റ് നല്‍കാതെ പോയത് .

Read More

” നിങ്ങളുടെ പാന്റ്സ് എവിടെയെന്ന്” കമന്റ്, കിടിലോല്‍ക്കിടിലന്‍ മറുപടിയുമായി അമലാ പോള്‍

” നിങ്ങളുടെ പാന്റ്സ് എവിടെയെന്ന്” കമന്റ്, കിടിലോല്‍ക്കിടിലന്‍ മറുപടിയുമായി അമലാ പോള്‍

ഇന്‍സ്റ്റാഗ്രാമില്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് പരിഹസിച്ച് കമന്റിട്ടയാള്‍ക്ക് ചുട്ടമറുപടി നല്‍കി നടി അമലാ പോള്‍. ആലപ്പുഴയില്‍ നിന്നുള്ള ചിത്രമാണ് അമല ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. അതിന് താഴെ ചൊരിയുന്ന കമന്റുമായി ഒരാള്‍ എത്തുകയായിരുന്നു. ചിത്രത്തിന് ഗുണ സിംഗര്‍ (ഏൗിമ ടശിഴലൃ) എന്നയാളുടെ കമന്റ് ഇങ്ങനെ: ”അമല, നിങ്ങളുടെ പാന്റ്സ് എവിടെ? എന്താണ് നിങ്ങള്‍ ഇങ്ങനെ ഇരിക്കുന്നത്? ‘ കമന്റിന് അമല നല്‍കിയ മറുപടി, ”എന്റെ പാന്റ്സ് ജോഗിംഗിന് പോയിരിക്കുകയാണ്, ഒന്ന് കണ്ടുപിടിച്ചുതരാമോ, പ്ലീസ്?” അമലയുടെ കമന്റ് ലൈക്ക് ചെയ്ത് നിരവധി പേരെത്തിയിട്ടുണ്ട്. ആദ്യം പരിഹസിച്ച് കമന്റിട്ടെങ്കിലും അമലയുടെ മറുപടിക്ക് പിന്നാലെ താരത്തെ പുകഴ്ത്തി അതേയാള്‍ രംഗത്തെത്തി. നിങ്ങളുടെ ആരാധകനായിരിക്കുന്നതില്‍ അഭിമാനമുണ്ട്. എന്റെ കമന്റിന് മറുപടി നല്‍കിയല്ലോ, ഒരുപാട് സന്തോഷമുണ്ടെന്നും ആരാധകന്‍ കമന്റിട്ടു.

Read More