ബെംഗ്ലൂരുവില്‍ കാണേണ്ട സ്ഥലങ്ങള്‍

ബെംഗ്ലൂരുവില്‍ കാണേണ്ട സ്ഥലങ്ങള്‍

പൂന്തോട്ട നഗരം എന്നറിയപ്പെടുന്ന ബെംഗ്ലൂരു ഒരു ട്രാവല്‍ ഹബ്ബ് കൂടിയാണ്. ഇന്ത്യയുടെ ഏത് ഭാഗത്ത് നിന്നും എപ്പോള്‍ വേണമെങ്കിലും സുരക്ഷിതമായി പോയി വരാന്‍ സാധിക്കുന്ന ഇടം. എന്നാല്‍ തിരക്കിട്ട ജോലികള്‍ക്കിടയില്‍ ഒന്ന് രണ്ട് ദിവസങ്ങള്‍ കൊണ്ട് പോയി വരാന്‍ സാധിക്കുന്ന ഇഷ്ട്ം പോലെ സ്ഥലങ്ങളും ഇവിടെയുണ്ട്. കൊട്ടാരങ്ങളില്‍ തുടങ്ങി ക്ഷേത്രങ്ങളും വെള്ളച്ചാട്ടങ്ങളും ഒക്കെയുള്ള ബെംഗ്ലൂരുവിലെ വാരാന്ത്യ കവാടങ്ങള്‍ പരിചയപ്പെടാം. ബെംഗളുരുവില്‍ നിന്നും 120 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു ചരിത്ര സ്ഥലമാണ് ശ്രംരംഗപട്ടണ. മതപരമായും സാംസ്‌കാരികമായും ഒക്കെ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഇവിടം കാവേരിയ നദിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്. ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ച രഹസ്യ തുരങ്കങ്ങളുണ്ട് എന്ന് കരുതപ്പെടുന്ന ഇവിടം കാവേരി നദി തീര്‍ക്കുന്ന ഒരു ദ്വീപിലാണുള്ളത്. ശ്രീ രംഗനാഥസ്വാമി ക്ഷേത്രവും കൊട്ടാരങ്ങളും ഒക്കെയാണ് ഇവിടുത്തെ കാഴ്ചകള്‍. ബെംഗളുരു നഗരത്തില്‍ നിന്നും 180 കിലോമീറ്റര്‍…

Read More

ട്വന്റി-20 : ഇന്ത്യക്ക് നാലു വിക്കറ്റുകള്‍ നഷ്ടമായി

ട്വന്റി-20  : ഇന്ത്യക്ക് നാലു വിക്കറ്റുകള്‍ നഷ്ടമായി

ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 110 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് നാലു വിക്കറ്റുകള്‍ നഷ്ടമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും(6), ശീഖര്‍ ധവാനെയും(3) തുടക്കത്തിലെ പുറത്താക്കി ഓഷാനെ തോമസാണ് ഇന്ത്യയെ ഞെട്ടിച്ചത്. രോഹിത്തിനെ തോമസ് വിക്കറ്റ് കീപ്പര്‍ ദിനേശ് രാംദിന്റെ കൈകളിലെത്തിച്ചപ്പോള്‍ ധവാന്‍ തോമസിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. പിന്നാലെ റിഷഭ് പന്തിനെയും(1), കെ എല്‍ രാഹുലിനെയും(16) വീഴ്ത്തി ക്യാപ്റ്റന്‍ കാര്‍ലോസ് ബ്രാത്ത്വെയ്റ്റ് ഇന്ത്യയെ പ്രതിസന്ധിയിലാക്കി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ എട്ടോവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സെന്ന നിലയിലാണ്. ആറ് റണ്ണുമായി മനീഷ് പാണ്ഡെയും റണ്ണൊന്നുമെടുക്കാതെ ദിനേശ് കാര്‍ത്തിക്കുും ക്രീസില്‍. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 13 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത കുല്‍ദീപ്…

Read More

സഞ്ചാരികള്‍ക്കായി മഞ്ഞു വസന്തമൊരുക്കി മണാലി

സഞ്ചാരികള്‍ക്കായി മഞ്ഞു വസന്തമൊരുക്കി മണാലി

ഉത്തരമലബാറിലേക്കാണോ യാത്രസഞ്ചാരികള്‍ക്ക് കാഴ്ചയുടെ മഞ്ഞു വസന്തമൊരുക്കി മണാലി ശൈത്യകാലമെത്തുന്നതിന് മുമ്പേ സഞ്ചാരികള്‍ക്ക് കാഴ്ചയുടെ വസന്തമൊരുക്കി മണാലി. ഹിമാചല്‍ പ്രദേശിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുളു, മണാലി, ഷിംല എന്നിവടങ്ങളില്‍ എല്ലാം സീസണിലെ ആദ്യ മഞ്ഞു വീഴ്ച ഇന്നലെ തുടങ്ങി. സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം തന്നെ പ്രദേശത്തെ ചിത്രങ്ങള്‍ വൈറലായി. എന്നാല്‍ കനത്ത മഞ്ഞു വീഴ്ച വരും ദിനങ്ങളില്‍ നേരിടേണ്ടി വരുന്നതിനാല്‍ ചിലയിടങ്ങളിലേക്കുള്ള സഞ്ചാരം നിരോധിച്ചിട്ടുണ്ട്

Read More

ട്വന്റി-20 : ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച

ട്വന്റി-20 : ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച

ട്വന്റി-20 പരമ്പരയിലെ ആദ്യ കളിയില്‍ ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന വിന്‍ഡീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 15 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സെന്ന നിലയിലാണ്. കൊല്‍ക്കത്ത ട്വന്റി-20 പരമ്പരയിലെ ആദ്യ കളിയില്‍ ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന വിന്‍ഡീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 15 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സെന്ന നിലയിലാണ്. മൂന്ന് റണ്ണുമായി ഫാബിയന്‍ അലനും റണ്ണൊന്നുമെടുക്കാതെ കീമോ പോളുമാണ് ക്രീസില്‍. ഷായ് ഹോപ്(14), ദിനേശ് രാംദിന്‍(2), ഹെറ്റ്‌മെയര്‍(10), കീറോണ്‍ പൊള്ളാര്‍ഡ്(14), ഡാരന്‍ ബ്രാവോ(5), റോവ്മാന്‍ പവല്‍(4), കാര്‍ലോസ് ബ്രാത്ത്വെയ്റ്റ്(4) എന്നിവരുടെ വിക്കറ്റുകളാണ് വിന്‍ഡീസിന് നഷ്ടമായത്. ഷായ് ഹോപ് റണ്ണൗട്ടായപ്പോള്‍ രാംദിനെ ഉമേഷ് യാദവും ഹെറ്റ്‌മെയറെ ബൂംമ്രയും പുറത്താക്കി. പൊള്ളാര്‍ഡിനെ ക്രുനാല്‍ പാണ്ഡ്യ…

Read More

ടോവിനോ തോമസ് നായകനാകുന്ന ജോ എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്ത്

ടോവിനോ തോമസ് നായകനാകുന്ന ജോ എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്ത്

ടോവിനോ തോമസ് നായകനാകുന്ന ജോ എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്ത്. സ്റ്റാറിങ് പൗര്‍ണമി എന്ന ചിത്രത്തിന്റെ സംവിധായകന്‍ ആല്‍ബി ഒരുക്കുന്ന ചിത്രമാണ് ജോ. ഒരുപാട് കാലമായി കാത്തിരുന്ന ചിത്രമാണ് ജോ. എന്നെയും നിങ്ങളെയും ഇന്‍സ്പയര്‍ ചെയ്യാന്‍ ജോ എന്ന കാരക്ടറിന് കഴിയുമെന്ന് ടോവിനോ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. തീവണ്ടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കൈലാസ് മേനോന്‍ ആണ് ഈ ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. കൂടാതെ നിരവധി മലയാള ചിത്രങ്ങള്‍ക്ക് ക്യാമറ കൈകാര്യം ചെയ്തിട്ടുള്ള സിനു സിദ്ധാര്‍ഥും ഈ സിനിമയിലുണ്ട്. ഇരുവരും സ്റ്റാറിങ് പൗര്‍ണ്ണമിയുടെ ഭാഗമായിരുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്. പ്രേമം, ജിഗര്‍ത്തണ്ട തുടങ്ങിയ ചിത്രങ്ങളിലൂടെ ചലച്ചിത്ര ശബ്ദ രംഗത്ത് മാറ്റം കുറിച്ച സൗണ്ട് ഡിസൈനേഴ്സ് വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍ എന്നിവരും ജോ എന്ന ചിത്രത്തില്‍ ഒന്നിക്കുന്നു.

Read More

‘ഒരു കരീബിയന്‍ ഉഡായിപ്പു’ മായി സുഡുമോന്‍ വീണ്ടും എത്തുന്നു

‘ഒരു കരീബിയന്‍ ഉഡായിപ്പു’ മായി സുഡുമോന്‍ വീണ്ടും എത്തുന്നു

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ സാമുവല്‍ അബിയോള റോബിന്‍സന്‍ വീണ്ടും മലയാള വെള്ളിത്തിരയിലേക്കെത്തുന്നു. നവാഗതനായ എ ജോജി അണിയിച്ചൊരുക്കുന്ന ഒരു കരീബിയന്‍ ഉഡായിപ്പ് ചിത്രത്തിലൂടെയാണ് സാമുവല്‍ വീണ്ടും മലയാളത്തിലേക്കെത്തുന്നത്. കാര്‍ത്തികേയന്‍ സിനിമാസിന്റെ ബാനറില്‍ ആര്‍.കെ.വി നായരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സാമുവല്‍ റോബിന്‍സണ്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സുഡുമോന്‍ പങ്കുവച്ചിട്ടുണ്ട്.

Read More

ബ്രഹ്മാണ്ഡ ചിത്രം യന്തിരന്‍ 2.0 ന്റെ ട്രെയിലര്‍ പുറത്ത്

ബ്രഹ്മാണ്ഡ ചിത്രം യന്തിരന്‍ 2.0 ന്റെ  ട്രെയിലര്‍ പുറത്ത്

രജനീകാന്ത് ഡബിള്‍ റോളിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം യന്തിരന്‍ 2.0 ന്റെ ആകാംഷയുണര്‍ത്തുന്ന ട്രെയിലര്‍ പുറത്ത്. യന്തിരന്റെ തുടര്‍ച്ചയായി എത്തുന്ന ഈ ചിത്രത്തില്‍ രജനീകാന്ത്, ഡോ. വസിഗരന്‍, ചിട്ടി എന്നീ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ശങ്കറാണ്. ചിത്രത്തില്‍ എമി ജാക്സണനാണ് രജനീകാന്തിന്റെ നായികയായെത്തുന്നത്. വില്ലനായി അക്ഷയ് കുമാറും ചിത്രത്തിലുണ്ട്.  

Read More

ഫോറം ഫോര്‍ ഡയബറ്റിസിന്റെ നേതൃത്തത്തില്‍ പ്രമേഹരോഗ വിദഗ്ധന്മാരുടെ സമ്മേളനം നടന്നു

ഫോറം ഫോര്‍ ഡയബറ്റിസിന്റെ നേതൃത്തത്തില്‍ പ്രമേഹരോഗ വിദഗ്ധന്മാരുടെ സമ്മേളനം നടന്നു

പ്രമേഹരോഗ വിദഗ്ധന്മാരുടെ സമ്മേളനം കോഴിക്കോട് ഹോട്ടല്‍ ഹൈസണില്‍ വെച്ച് നടത്തി. കലിക്കറ്റ് ഫോറം ഫോര്‍ ഡയബറ്റിസിന്റെ ആഭിമുഖ്യത്തിലാണ് സമ്മേളനം നടന്നത്. ഒരു ദിവസത്തെ സമ്മേളനത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധന്മാര്‍ ക്ലാസെടുത്തു. സമ്മേളനം IMA ജില്ലാ പ്രസിഡണ്ട് ഡോക്ടര്‍ വിജയറാം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡോക്ടര്‍ നീരജ് മാണിക്കത്ത്, ഡോക്ടര്‍ സിജു കുമാര്‍ സംസാരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോക്ടര്‍ തുളസീധരന്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഡോക്ടര്‍ ചാന്ദിനി, മലബാര്‍ മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ ഡോക്ടര്‍ ഉദയഭാസ്‌കരന്‍, കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലെ പ്രമേഹ രോഗ വിഭാഗം തലവന്‍ ഡോക്ടര്‍ വെംഗോ ജയപ്രസാദ്, പ്രശസ്ത എന്‍ഡോക്രിനോളജിസ്റ്റ് ഡോക്ടര്‍ ബോബി മാത്യു, ഡോക്ടര്‍ ജീവന്‍ ജോസഫ്, ഡോക്ടര്‍ വിജയകുമാര്‍ ഡോക്ടര്‍ ഗായത്രി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഈയിടെ ഏറെ പ്രചാരം നേടിയിരിക്കുന്ന…

Read More

” ഇത് അനീതി…, 96 ദീപാവലിക്ക് ടെലിവിഷന്‍ പ്രീമിയറായി എത്തുന്നതിനെതിരേ തൃഷ ”

” ഇത് അനീതി…, 96 ദീപാവലിക്ക് ടെലിവിഷന്‍ പ്രീമിയറായി എത്തുന്നതിനെതിരേ തൃഷ ”

തീയേറ്ററില്‍ നിറഞ്ഞോടുന്ന ചിത്രം ദീപാവലിക്ക് ടെലിവിഷന്‍ പ്രീമിയറായി സ്വീകരണമുറിയില്‍ എത്തുന്നതിനെതിരേ തൃഷ. തൃഷ നായികാകഥാപാത്രത്തെ അവതരിപ്പിച്ച 96 എന്ന ചിത്രമാണ് സണ്‍ ടിവി ദീപാവലിക്ക് സംപ്രേഷണം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററിലൂടെയാണ് തൃഷയുടെ പ്രതികരണം. ഞങ്ങളുടെ സിനിമ തീയേറ്ററുകളിലെത്തിയിട്ട് ഇത് അഞ്ചാമത്തെ ആഴ്ചയാണ്. ഒടു ടീം എന്ന നിലയില്‍ ഇത്ര നേരത്തേ 96ന്റെ ടെലിവിഷന്‍ പ്രീമിയര്‍ വരുന്നത് അനീതിയാണെന്ന് ഞങ്ങള്‍ കരുതുന്നു. പ്രീമിയര്‍ പ്രദര്‍ശനം പൊങ്കലിലേക്ക് മാറ്റിവെക്കാന്‍ ഞങ്ങള്‍ സണ്‍ ടിവിയോട് അഭ്യര്‍ഥിക്കുന്നു. കോളിവുഡിലെ ഈ വര്‍ഷത്തെ സര്‍പ്രൈസ് വിജയങ്ങളിലൊന്നാണ് 96. തമിഴ്നാടിന് പുറമെ കേരളമുള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളിലും ചിത്രം തരംഗം തീര്‍ത്തിരുന്നു. സ്‌കൂള്‍ കാലം മുതല്‍ പ്രണയം സൂക്ഷിക്കുന്ന രണ്ടുപേര്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന റീ-യൂണിയന്‍ വേദിയില്‍ കണ്ടുമുട്ടുന്നതാണ് ചിത്രത്തിന്റെ പ്ലോട്ട്. വിജയ് സേതുപതി റാം എന്ന നായകനെ അവതരിപ്പിക്കുമ്പോള്‍ ജാനകിയാണ് തൃഷ….

Read More

‘ ആരാധകര്‍ പറയുന്നു… ഇത് പൊളിക്കും… ‘ ; കുള്ളനായി ഷാരൂഖ്.., ഓട്ടിസമുള്ള പെണ്‍കുട്ടിയായ് അനുഷ്‌ക…

‘ ആരാധകര്‍ പറയുന്നു… ഇത് പൊളിക്കും… ‘ ; കുള്ളനായി ഷാരൂഖ്.., ഓട്ടിസമുള്ള പെണ്‍കുട്ടിയായ് അനുഷ്‌ക…

കുള്ളന്‍ വേഷത്തില്‍ വെള്ളിത്തിരയിലെത്തി ആരാധകരെ ഞെട്ടിക്കുകയാണ് ഷാരൂഖ് ഖാന്‍. ആനന്ദ് എല്‍. റായിയുടെ സീറോയിലാണ് ഷാരൂഖ് കുള്ളനായി എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ചിത്രത്തില്‍ മികച്ച പ്രകടനമാണ് ഷാരൂഖ് നടത്തുന്നതെന്ന് ട്രെയ്‌ലറില്‍ നിന്നും വ്യക്തമാണ്. നായികമാരായി അനുഷ്‌ക കത്രീന കെയ്ഫ് എന്നിവരും എത്തുന്നു. ഷാറുഖിനെ സ്‌നേഹിക്കുന്ന ഓട്ടിസമുള്ള പെണ്‍കുട്ടിയായാണ് അനുഷ്‌ക അഭിനയിക്കുന്നത്. സല്‍മാന്‍ ഖാന്‍, ദീപിക പദുക്കോണ്‍, റാണി മുഖര്‍ജി, കജോള്‍, ശ്രീദേവി എന്നിവര്‍ അതിഥിവേഷത്തില്‍ എത്തുന്നു. ചിത്രം ഡിസംബര്‍ 21 ന് റിലീസ് ചെയ്യും.

Read More