കാമുകന്റെ ഭാര്യയെ കൊല്ലാന്‍ മോഡല്‍ നല്‍കിയത് പത്ത് ലക്ഷം

കാമുകന്റെ ഭാര്യയെ കൊല്ലാന്‍ മോഡല്‍ നല്‍കിയത് പത്ത് ലക്ഷം

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് അധ്യാപിക വെടിയേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണത്തില്‍ വഴിത്തിരിവ്. കാമുകന്റെ ഭാര്യയായ സുനിത (38)യെ കൊല്ലാന്‍ പത്ത് ലക്ഷം രൂപയുടെ ക്വട്ടേഷന്‍ പ്രശസ്ത മോഡല്‍ നല്‍കിയതായി അന്വേഷണ സംഘം കണ്ടെത്തി. കഴിഞ്ഞ തിങ്കളാഴ്ച് സ്‌കൂളിലേക്ക് പോകുന്ന വഴിയാണ് സുനിതയ്ക്ക് വെടിയേറ്റത്. സുനിതയുടെ ഭര്‍ത്താവ് മഞ്ജിത് (38), സുഹൃത്തുക്കാളയ ഏഞ്ചല്‍ ഗുപ്ത് (ശശി പ്രഭ -26), രാജീവ് എന്നിവരെ അന്വേഷണത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെയാണ് സംഭവങ്ങളിലെ ചുരുളുകള്‍ ഓരോന്നായി അഴിഞ്ഞത്. മഞ്ജിത്തും ഏഞ്ചലും അടുപ്പത്തിലായിരുന്നു. ഇതേക്കുറിച്ച് വ്യക്തമായതോടെ സുനിത ഈ ബന്ധത്തെ എതിര്‍ത്തു. കൂടാതെ, സുനിതയുടെ സഹോദരന്‍ ഏഞ്ചലിന്റെ വീട്ടിലെത്തി മഞ്ജിത്തുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് പറയുകയും ചെയ്തു. കൊലപാതകത്തിലേക്ക് നയിക്കാനുള്ള കാരണങ്ങള്‍ ഇതാണെന്ന് പൊലീസ് പറയുന്നു. ദില്ലിയിലെ പ്രശസ്ത മോഡലാണ് ഏഞ്ചല്‍. ആറു മാസം മുമ്പ് തന്നെ സുനിതയെ ഏതുവിധേനയും ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ ഏഞ്ചലും…

Read More

‘മീ ടൂ’ : എം.ജെ.അക്ബറിനെതിരായ ആരോപണങ്ങളില്‍ ഉറച്ച് മാധ്യമപ്രവര്‍ത്തക

‘മീ ടൂ’ : എം.ജെ.അക്ബറിനെതിരായ ആരോപണങ്ങളില്‍ ഉറച്ച് മാധ്യമപ്രവര്‍ത്തക

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി എം.ജെ.അക്ബറിനെതിരായ ആരോപണങ്ങളില്‍ ഉറച്ച് ‘മീ ടൂ’ വെളിപ്പെടുത്തല്‍ നടത്തിയ വിദേശ മാധ്യമപ്രവര്‍ത്തക പല്ലവി ഗൊഗോയ്. പരസ്പര സമ്മതത്തോടുള്ള ബന്ധമായിരുന്നു മാധ്യമ പ്രവര്‍ത്തകയുമായി ഉണ്ടായിരുന്നതെന്ന അക്ബറിന്റെ അവകാശവാദം തെറ്റാണ്. സ്ഥാപനത്തിലെ മേധാവി എന്ന അധികാരം ഉപയോഗിച്ചാണ് പീഡിപ്പിച്ചത്. ബലം പ്രയോഗിച്ചാണ് അക്ബര്‍ തന്നെ ഉപദ്രവിച്ചിരുന്നതെന്നും പല്ലവി വ്യക്തമാക്കി അതേസമയം, ഇരുപതോളം വനിതാ മാധ്യമപ്രവര്‍ത്തകരുടെ വെളിപ്പെടുത്തലിനുശേഷം രാജിവെച്ച അക്ബര്‍ പുതിയ വെളിപ്പെടുത്തലോടെ കൂടുതല്‍ പ്രതിരോധത്തിലായി. പ്രമുഖ മാധ്യമത്തിന്റെ ചീഫ് ബിസിനസ് എഡിറ്ററാണ് എം.ജെ അക്ബറിനെതിരെ കടുത്ത ആരോപണങ്ങളുടെ കെട്ടഴിച്ചത്. അക്ബറിന് കീഴില്‍ ഏഷ്യന്‍ഏജില്‍ ജേര്‍ണലിസ്റ്റായിരുന്ന കാലത്തായിരുന്നു അക്ബര്‍ ക്രൂരമായി പീഡിപ്പിച്ചതെന്ന് പല്ലവി ആരോപിക്കുന്നു. വാഷിങ്ടന്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തിലായിരുന്നു ആരോപണങ്ങള്‍.

Read More

‘ മാറ്റം നാവിക സേനയിലും ‘ : വനിതകള്‍ക്ക് അവസരമൊരുങ്ങുന്നു..

‘ മാറ്റം നാവിക സേനയിലും ‘ : വനിതകള്‍ക്ക് അവസരമൊരുങ്ങുന്നു..

ഡല്‍ഹി: നാവിക സേനയിലെ സുപ്രധാന ജോലികള്‍ക്ക് വനിതകള്‍ക്കും അവസരമൊരുങ്ങുന്നു. നാവികസേനാ കമാന്‍ഡര്‍മാരുടെ യോഗത്തിലാണ് നാവിക സേനയിലെ പ്രാധാന്യമുള്ള മേഖലകളിലേക്ക് കൂടി വനിതാ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള ചര്‍ച്ചകള്‍ നടന്നത്. പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ പങ്കെടുത്ത യോഗം വെള്ളിയാഴ്ചയാണ് സമാപിച്ചത്. സ്ത്രീകളെ നാവികരായി നിയമിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം വളരെ ഗൗരവമായാണ് യോഗത്തില്‍ മന്ത്രി ചര്‍ച്ച ചെയ്തത്. സ്ത്രീകള്‍ക്ക് സേനയില്‍ കൂടുതല്‍ അവസരങ്ങളും ചുമതലകളും നല്‍കണമെന്ന് യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചു. സമുദ്രത്തില്‍ പോകുന്ന ചുമതലകളില്‍ സ്ത്രീകളെ നിയമിക്കുന്ന കാര്യത്തില്‍ വളരെ പെട്ടെന്ന് തന്നെ തീരുമാനമെടുക്കുമെന്ന് നാവിക സേനാമേധാവി അഡ്മിറല്‍ സുനില്‍ ലംബ വ്യക്തമാക്കി. നിലവില്‍ നാവികസേനയിലെ പല തസ്തികകളിലായി സ്ത്രീകള്‍ക്ക് നിയമനം നല്‍കുന്നുണ്ട്. എന്നാല്‍, സമുദ്രത്തില്‍ പോകുന്നതുമായി ബന്ധപ്പെട്ട ചുമതലകള്‍ സ്ത്രീകള്‍ക്ക് ഇതുവരെ നല്‍കിയിട്ടില്ല. നാവികസേനയുടെ ഐഎല്‍-38, പി-8ഐ തുടങ്ങിയ സൈനിക രംഗനിരീക്ഷണ വിമാനങ്ങളില്‍ നിരീക്ഷകരായി വനിതാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്….

Read More

സംസ്ഥാനത്ത് തുലാവര്‍ഷം ശക്തിപ്രാപിക്കുന്നു

സംസ്ഥാനത്ത് തുലാവര്‍ഷം ശക്തിപ്രാപിക്കുന്നു

സംസ്ഥാനത്ത് തുലാവര്‍ഷം ശക്തിപ്രാപിക്കുന്നു. തുലാവര്‍ഷത്തിന്റെ വരവറിയിച്ചുകൊണ്ട് തെക്കന്‍ ജില്ലകളില്‍ ആരംഭിച്ച മഴയാണ് ശക്തമാകുന്നത്. എട്ടാം തീയതിയോടെ സംസ്ഥാന വ്യാപകമായി മഴ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് തുലാവര്‍ഷമെത്തിയതിന് പിന്നാലെ വിവിധയിടങ്ങളില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് കനത്തമഴ തുടരുകയാണ്. കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ നെയ്യാര്‍ ഡാമിന്റെ 4 ഷട്ടറുകള്‍ റണ്ടരയടി വീതം ഉയര്‍ത്തി. പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്. കരമനയാറിന്റേയും നെയ്യാറിന്റേയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജലസേചനവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തുലാവര്‍ഷം സംസ്ഥാനത്ത് എത്തിയെങ്കിലും തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട ജില്ലകളിലാണ് ഇപ്പോള്‍ മഴ ശക്തിപ്രാപിച്ചിട്ടുള്ളത്.തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്ത് ചൊവ്വാഴ്ചയോടെ ന്യൂനമര്‍ദം രൂപംകൊള്ളാനും സാധ്യതയുണ്ട്. ഇതിന്റെയും തുലാവര്‍ഷത്തിന്റേയും സ്വാധീനത്താല്‍ എട്ടാം തീയതിയോടെ കേരളത്തില്‍ മഴ കൂടുതല്‍ ശക്തിപ്രാപിക്കും. ഇടിമിന്നലോടുകൂടിയ മഴയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ 15 മുതല്‍…

Read More

പത്തനംതിട്ടയില്‍ മരണപ്പെട്ട ശിവദാസന് ആര്‍.എസ്.എസ് വധഭീഷണി ഉണ്ടായിരുന്നു – സി.പി.എം

പത്തനംതിട്ടയില്‍ മരണപ്പെട്ട ശിവദാസന് ആര്‍.എസ്.എസ് വധഭീഷണി ഉണ്ടായിരുന്നു – സി.പി.എം

പത്തനംതിട്ട ളാഹയില്‍ ദൂരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്തിയ അയ്യപ്പ ഭക്തന്‍ ശിവദാസന് ആര്‍.എസ്.എസ് വധഭീഷണി ഉണ്ടായിരുന്നെന്ന് സി.പി.എം. സ്വന്തം വീട്ടിലേക്കുള്ള വഴി തര്‍ക്കവുമായി ബന്ധപ്പെട്ട് ശിവദാസന്‍ പൊലീസില്‍ പരാതി നല്‍കിയതിന്റെ പേരിലായിരുന്നു ഭീഷണി നിലനിന്നിരുന്നത്. ഇവര്‍ ശിവദാസനെ മര്‍ദിച്ചിരുന്നതായും സി.പി.എം ആരോപിക്കുന്നു. എന്നാല്‍ നിലക്കലിലെയും പമ്പയിലെയും പൊലീസ് നടപടിയുടെ ഇരയാണ് ശിവദാസനെന്നാണ് ബി.ജെ.പി വാദം. കഴിഞ്ഞ ഏപ്രില്‍ 26 ന് പന്തളം പൊലീസിലാണ് ശിവദാസന്‍ പരാതിപ്പെട്ടത്. എതിര്‍കക്ഷികളും അയല്‍വാസികളുമായ 4 പേര്‍ തന്റെ വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തുന്നുവെന്നും തന്റെ ടൂവീലര്‍ കത്തിച്ച് കളയുമെന്ന് ഭീഷണിപ്പെടുത്തുന്നതായും പരാതിയിലുണ്ട്. അയല്‍വാസികളായ കുടുംബാംഗങ്ങള്‍ ആര്‍.എസ്.എസ് അനുഭാവികളാണെന്നും ഇതിന്റെ പേരില്‍ കഴിഞ്ഞ ആഗസ്ത് 22 ന് ശിവദാസന് മര്‍ദ്ദനമേല്‍ക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നെന്നും സി.പി.എം ആരോപിക്കുന്നു.

Read More