വാട്‌സ് ആപ്പില്‍ ഇനി പരസ്യവും..

വാട്‌സ് ആപ്പില്‍ ഇനി പരസ്യവും..

വാട്‌സ് ആപ്പിലൂടെ പരസ്യം നല്‍കി പണം സമ്പാദിക്കാന്‍ ഫെയ്‌സ് ബുക്ക് തീരുമാനിച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസം വാട്‌സ് ആപ്പ് വൈസ് പ്രസിഡന്റ് ക്രിസ് ഡാനിയേല്‍സ് നടത്തി. ആപ്പില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളിലൂടെ കമ്പനികളില്‍ നിന്നും ക്ലൈന്റുകളില്‍ നിന്നും വാട്‌സ് ആപ്പിന് പണം സമ്പാദിക്കാനാകും. ആപ്പിലെ സ്റ്റാറ്റസ് സെക്ഷനിലായിരിക്കും പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുക. എന്നാല്‍, എന്നുമുതലാകും വാട്‌സ് ആപ്പില്‍ പരസ്യം പ്രത്യക്ഷപ്പെട്ട് തുടങ്ങുക എന്നത് സംബന്ധിച്ച് പ്രഖ്യാപിച്ചിട്ടില്ല. അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്ത വര്‍ഷം മുതലാകും ഇത് നടപ്പില്‍ വരുകയെന്നാണ് വിലയിരുത്തല്‍. ലോകത്തിലെ ഏറ്റവും വലിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ് ആപ്പിന് ഇന്ത്യയില്‍ മാത്രം 25 കോടി ഉപഭോക്താക്കളുണ്ടെന്നാണ് കണക്കാക്കുന്നത്. 2014 ലാണ് ഫേസ്ബുക്ക് വാട്‌സ് ആപ്പിനെ ഏറ്റെടുത്തത്. ഇത്രയും നാള്‍ പരസ്യമില്ലാതെയാണ് വാട്‌സ് ആപ്പ് സേവനം നല്‍കിയിരുന്നത്

Read More

വെണ്ണ കഴിച്ചാല്‍…അറിയാതെ പോകരുത് വെണ്ണയുടെ ഈ ഗുണങ്ങള്‍

വെണ്ണ കഴിച്ചാല്‍…അറിയാതെ പോകരുത് വെണ്ണയുടെ ഈ ഗുണങ്ങള്‍

നിരവധി പോഷകഗുണങ്ങളുള്ള ഒന്നാണ് വെണ്ണ. ദിവസവും വെണ്ണ കഴിച്ചാലുള്ള ഗുണങ്ങള്‍ ചെറുതൊന്നുമല്ല. മലബന്ധം അകറ്റാന്‍ ഏറ്റവും നല്ലതാണ് വെണ്ണ. പ്രതിരോധശേഷി കൂട്ടാനും വെണ്ണകഴിക്കുന്നത് ഗുണം ചെയ്യും. വെണ്ണ കഴിച്ചാല്‍ തടിവയ്ക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് പൊതുവേയുള്ള ധാരണ. ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് വെണ്ണ. വെണ്ണയില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പല്ലുകളുടെയും എല്ലുകളുടെയും വളര്‍ച്ചക്ക് ഏറ്റവും നല്ലതാണ് വെണ്ണ. വെണ്ണയില്‍ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അണുക്കളെ നശിപ്പിക്കാന്‍ ദിവസവും വെണ്ണ കഴിക്കുന്നത് ഉത്തമമാണ്. മലബന്ധം പ്രശ്‌നം തടയാന്‍ ഏറ്റവും നല്ലതാണ് വെണ്ണ. ആര്‍ത്തവ സമയത്തെ വയറ് വേദന അകറ്റാന്‍ വെണ്ണ കഴിക്കുന്നത് ഉത്തമമാണ്. കൂടാതെ ആര്‍ത്തവം ക്യത്യമാകാനും വെണ്ണ സഹായിക്കും. മുലപ്പാല്‍ നല്‍കുന്ന അമ്മമാര്‍ നിര്‍ബന്ധമായും ദിവസവും അല്‍പം വെണ്ണം കഴിക്കുക. പാല്‍ വര്‍ധിക്കാനുംകൂടുതല്‍ ഉന്മേഷത്തോടെയിരിക്കാനും വെണ്ണ കഴിക്കുന്നത് സഹായിക്കും. മാനസിക…

Read More

ചോളത്തിലെ പോഷക ഗുണങ്ങള്‍

ചോളത്തിലെ പോഷക ഗുണങ്ങള്‍

നിരവധി പോഷക ഗുണങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് ചോളം. ദഹനസംബന്ധമായ രോഗങ്ങള്‍ അകറ്റാന്‍ ഏറ്റവും നല്ലതാണ് ചോളം. എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ചോളം. ചോളത്തില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍, ഫൈബര്‍, മിനറല്‍സ് എന്നിവയുടെ കലവറയാണ് ചോളം. പഞ്ചാബ്, ഹരിയാന, ബംഗാള്‍, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് ചോളം പ്രധാനമായി കൃഷി ചെയ്യുന്നത്. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മലബന്ധം തടയുകയും ദഹനം കാര്യക്ഷമമാക്കുകയും ചെയ്യും. കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിന്റെ മഞ്ഞ വിത്തുകളില്‍ ധാരാളം അരിറ്റനോയിഡുകള്‍ അടങ്ങിയിരിക്കുന്നു. ഇത് കാഴ്ച്ചക്കുറവിനുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്നു. അനീമിയ തടയാനുള്ള ഏറ്റവും നല്ല ഭക്ഷണമാണ് ചോളം. ആന്റിഓക്‌സിഡന്റ് ധാരാളം അടങ്ങിയ ഭക്ഷണമാണ് ചോളം.

Read More

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13 മുതല്‍ 27 വരെ

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13 മുതല്‍ 27 വരെ

തിരുവനന്തപുരം: 2019ലെ എസ്എസ്എല്‍സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 13 മുതല്‍ 27 വരെയാണ്. പരീക്ഷാ ഫീസ് പിഴ കൂടാതെ നവംബര്‍ ഏഴ് മുതല്‍ 19 വരെയും പിഴയോടുകൂടി 22 മുതല്‍ 30 വരെയും പരീക്ഷാകേന്ദ്രങ്ങളില്‍ സ്വീകരിക്കും.

Read More

സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്

സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്

ഒടുവില്‍ ആ വാര്‍ത്തയ്ക്ക് സ്ഥിരീകരണമായി. ബോളിവുഡ് നടി സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്. മലയാളത്തിലേക്കുള്ള അരങ്ങേറ്റം നടി തന്നെയാണ് സോഷ്യല്‍മീഡിയയിലുടെ അറിയിച്ചിരിക്കുന്നത്. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജയലാല്‍ മേനോനാണ്. എന്നാല്‍ മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 100 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന വീരമാദേവിയാണ് സണ്ണി ലിയോണിന്റെ പുതിയ ചിത്രം. വി.സി. വടിവുടൈയാന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിലും തെലുഗിലും നടിയുടെ ആദ്യ ചിത്രമാണ് വീരമാദേവി. ചിത്രം മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലേക്ക് മൊഴിമാറ്റും.

Read More

കാര്യവട്ടം ഏകദിനം : ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവും പരമ്പരയും

കാര്യവട്ടം ഏകദിനം : ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവും പരമ്പരയും

കാര്യവട്ടം ഏകദിനത്തില്‍ വിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. 105 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 14.5 ഓവറില്‍ ധവാന്റെ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ജയത്തിലെത്തി. ഇന്ത്യക്കായി രോഹിത് ശര്‍മ്മ അര്‍ദ്ധ സെഞ്ചുറിയും(63) വിരാട് കോലി 33 റണ്‍സുമെടുത്ത് പുറത്താവാതെ നിന്നു. 45 പന്തില്‍ നിന്നായിരുന്നു രോഹിത് അമ്പത് തികച്ചത്. ജയത്തോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. വിന്‍ഡീസ് പ്രഹരത്തോടെയാണ് ഇന്ത്യയുടെ മറുപടി ബാറ്റിംഗ് ആരംഭിച്ചത്. ഓഷേന്‍ തോമസ് എറിഞ്ഞ രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ ഓപ്പണര്‍ ശീഖര്‍ ധവാന്റെ കുറ്റി തെറിച്ചു. ആറ് റണ്‍സാണ് ധവാന് എടുക്കാനായത്. എന്നാല്‍ രോഹിത് ശര്‍മ്മയും നായകന്‍ വിരാട് കോലിയും ചേര്‍ന്ന് അനായാസം ഇന്ത്യയ്ക്ക് വിജയമുറപ്പിച്ചു. 10-ാം ഓവറില്‍ ഇന്ത്യ അമ്പതും 15-ാം ഓവറില്‍ 100 റണ്‍സും പിന്നിട്ടു. ഇതേ ഓവറില്‍ വിജയവും ഇന്ത്യ അടിച്ചെടുത്തു. നേരത്തെ ടോസ് നേടി…

Read More

ആരാധകര്‍ കാത്തിരുന്ന വിജയുടെ ‘സര്‍ക്കാര്‍’ ന്റെ പുതിയ ടീസര്‍ പുറത്ത്

ആരാധകര്‍ കാത്തിരുന്ന വിജയുടെ ‘സര്‍ക്കാര്‍’ ന്റെ പുതിയ ടീസര്‍ പുറത്ത്

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഇളയദളപതിയുടെ ദീപാവലി ചിത്രം സര്‍ക്കാര്‍ ഏറ്റവും പുതിയ ടീസര്‍ പുറത്ത്. വിജയുടെ സ്‌റ്റൈലിഷ് ആക്ഷന്‍ രംഗങ്ങളാണ് ടീസറിന്റെ ആകര്‍ഷണം. ചിത്രം നവംബര്‍ ആറിനാണ് റിലീസ് ചെയ്യുന്നത്. വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആയിരിക്കും സര്‍ക്കാരിന്റേത് എന്നാണ് റിപ്പോര്‍ട്ട്. ലോകമെമ്പാടുമായി 80 രാജ്യങ്ങളിലായി 1200 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. എ ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിനു പുറമേ തെലുങ്കിലും ചിത്രം പ്രദര്‍ശനത്തിനെത്തിക്കും. സര്‍ക്കാര്‍ ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്.

Read More

സന്ദേശത്തിന്റെ ഉറവിടം ആവശ്യപ്പെട്ടാല്‍ ലഭ്യമാക്കണമെന്ന് വാട്ട്‌സ്ആപ്പിനോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍

സന്ദേശത്തിന്റെ ഉറവിടം ആവശ്യപ്പെട്ടാല്‍ ലഭ്യമാക്കണമെന്ന് വാട്ട്‌സ്ആപ്പിനോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍

ഒരു സന്ദേശത്തിന്റെ ഉറവിടം ആവശ്യപ്പെട്ടാല്‍ ലഭ്യമാക്കണമെന്ന് വാട്ട്‌സ്ആപ്പിനോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. ഒരു സന്ദേശം ഡിക്രിപ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നില്ലെങ്കിലും സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ എവിടെ നിന്ന് സന്ദേശം വന്നു, ആര് അയച്ചു എന്നത് വ്യക്തമാക്കണം എന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യം. വാട്ട്‌സ്ആപ്പ് വൈസ് പ്രസിഡന്റ് ക്രിസ് ഡാനിയലുമായി നടത്തിയ കൂടികാഴ്ചയിലാണ് കേന്ദ്ര ഇലക്ട്രോണിക് ഐടികാര്യ മന്ത്രി രവിശങ്കര്‍ പ്രസാദ് ഈ ആവശ്യം ഉന്നയിച്ചത്. ഈ ബുധനാഴ്ചയാണ് ഈ കൂടികാഴ്ച നടന്നത്. ഒരു സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള കാര്യങ്ങള്‍ ചര്‍ച്ച വിഷയമായി. ഒരു സന്ദേശം ഡിക്രിപ്റ്റ് ചെയ്യുക എന്നതല്ല ഇതിലൂടെ ഉദ്ദേശിക്കുന്നത്. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സന്ദേശങ്ങളുടെ ഉറവിടവും ആര് അയച്ചു എന്ന കാര്യവും സര്‍ക്കാറിന് നല്‍കാന്‍ വാട്ട്‌സ്ആപ്പ് തയ്യാറാകണം എന്നാണ് നിര്‍ദേശിച്ചത് രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കുന്നു. വാട്ട്‌സ്ആപ്പ് ഈ വിഷയം പരിഗണിക്കാം എന്ന് സൂചിപ്പിച്ചതായാണ് സൂചന. എന്നാല്‍ ഇക്കണോമിക് ടൈംസിന് നല്‍കിയ…

Read More

ഇന്ന് കേരളപ്പിറവി; കേരളത്തിന് ഇന്ന് 62 വയസ്സു തികയുന്നു

ഇന്ന് കേരളപ്പിറവി; കേരളത്തിന് ഇന്ന് 62 വയസ്സു തികയുന്നു

1956 നവംബര്‍ ഒന്നിനാണ് കേരളം രൂപം കൊണ്ടത്. പഴയ മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തു ചേര്‍ന്ന്. മലയാളികളുടെ സംസ്ഥാനമായി. ഐക്യകേരളത്തിനു വേണ്ടി നെടുനാളായി മലയാളികള്‍ ശബ്ദമുയര്‍ത്തുകയായിരുന്നു. ഭാഷാ സംസ്ഥാനങ്ങള്‍ക്കുവേണ്ടി ഇന്ത്യയില്‍ പലയിടത്തും പോരാട്ടങ്ങളും അരങ്ങേറി. അവയുടെയെല്ലാം വിജയം കൂടിയായിരുന്നു സംസ്ഥാനങ്ങളുടെ പിറവി. 1956 ലെ സംസ്ഥാന പുനഃസംഘടനാ നിയമമാണ് ഇതിന് ആധാരമായത്. ഫസല്‍ അലി തലവനായും സര്‍ദാര്‍ കെ. എം. പണിക്കര്‍ അംഗവുമായുള്ള സംസ്ഥാന പുന:സംഘടനാ കമ്മീഷന്‍ രൂപവല്‍ക്കരിച്ചത് 1953-ലാണ്. 1955-സെപ്റ്റംബറില്‍ കമ്മീഷന്‍ കേന്ദ്ര ഗവണ്‍മെന്റിനു റിപ്പോര്‍ട്ടു സമര്‍പ്പിച്ചു. അതില്‍ കേരളസംസ്ഥാനരൂപവത്കരണത്തിനും ശുപാര്‍ശയുണ്ടായിരുന്നു. സംസ്ഥാന പുന:സംഘടനാ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി പതിമൂന്നു മാസം കഴിഞ്ഞാണ് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം തയ്യാറാക്കിയത്. തിരുവിതാംകൂറിലെ തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോടു ചേര്‍ത്തു. ശേഷിച്ച തിരു-കൊച്ചി സംസ്ഥാനത്തോടു മലബാര്‍ ജില്ലയും തെക്കന്‍…

Read More

‘ഒറ്റക്കൊരു കാമുകൻ’!…

‘ഒറ്റക്കൊരു കാമുകൻ’!…

കൊച്ചി: ‘ഒറ്റക്കൊരു കാമുകൻ’ന്റെ ടീസർ യൂട്യൂബിൽ റിലീസ് ചെയ്തു. പരീക്ഷ ഹാളിൽ നടക്കുന്ന രസകരമായ സംഭവമാണ് ഒരു മിനിറ്റ് ദൈർഖ്യമുള്ള ടീസറിൽ കാണിക്കുന്നത്. ശാലു റഹിം, ലിജോമോൾ ജോസ്, ഡെയ്ൻ ഡേവിസ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ജോജു ജോർജ്, ഷൈൻ ടോം ചാക്കോ, ഭഗത് മാനുവൽ, വിജയരാഘവൻ, കലാഭവൻ ഷാജോൺ, ബാലചന്ദ്രൻ ചുള്ളിക്കാട്, ചെമ്പിൽ അശോകൻ, മനു എം ലാൽ, ഷഹീൻ സിദ്ധിഖ്, ടോഷ് ക്രിസ്‌റ്റി, ശ്രീജിത്ത് കൊട്ടാരക്കര, സഞ്‌ജയ്‌ പാൽ, അഭിരാമി, അരുന്ധതി നായർ, നിമ്മി ഇമ്മാനുവേൽ, മീര നായർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. അജിൻലാലും ജയൻ വന്നെരിയും സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് എസ്.കെ. സുധീഷും  ശ്രീഷ് കുമാർ എസുമാണ്. ഛായാഗ്രഹണം സഞ്‌ജയ്‌ ഹാരിസും ചിത്രസംയോജനം സനൽ രാജുമാണ് നിർവഹിച്ചിരിക്കുന്നത്. സംഗീതവും പശ്ചാത്തല സംഗീതവും ചിട്ടപ്പെടുത്തിയിരിക്കുന്നത് വിഷ്ണു മോഹൻ സിത്താരയാണ്. പ്രിൻസ് ഗ്ലാരിയൻസ്, സാജൻ യശോധര, അനൂപ് ചന്ദ്രൻ എന്നിവർ ചേർന്നാണ് അഗാപ്പെ മൂവി ഹൌസിന്റെ കൂടെ ഡാസ്‌ലിംഗ് മൂവീ ലാൻഡിന്റെ  ബാനറിൽ ചിത്രം നിർമിച്ചിട്ടുള്ളത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.

Read More