വിവാഹ വാഗ്ദാനം നൽകി പീഡനം; യുവാവ് പിടിയില്‍

വിവാഹ വാഗ്ദാനം നൽകി പീഡനം; യുവാവ് പിടിയില്‍

കാക്കനാട്∙ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ കടവന്ത്ര സ്വദേശി ഷിജുവിനെ(36) പൊലിസ് അറസ്റ്റ് ചെയ്തു. കരിമക്കാട്ട് വാടകയ്ക്കു താമസിക്കുന്ന തോപ്പുംപടി സ്വദേശിനിയാണ് പരാതിക്കാരി. വിവാഹ മോചിതയായ യുവതിയെ വീട് വാടകയ്ക്കെടുത്തു താമസിപ്പിച്ചിരിക്കുകയായിരുന്നുവെന്നു പൊലിസ് പറഞ്ഞു. ഇവരുടെ ആദ്യ ഭർത്താവിന്റെ ബന്ധുവാണ് ഷിജു. റജിസ്റ്റർ വിവാഹം നടത്തണമെന്ന യുവതിയുടെ ആവശ്യം പലതവണ ഷിജു നിരാകരിച്ചു. വീട്ടിൽ വരാതായതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലാണെന്നു ബോധ്യപ്പെട്ടതോടെയാണ് യുവതി പൊലിസിൽ പരാതി നൽകിയത്. പ്രതിയെ റിമാൻഡ് ചെയ്തു.

Read More

മണ്‍വിള പ്ലാസ്റ്റിക് നിര്‍മാണ ശാലയിലെ തീ പിടിത്തം; നാല് മണിക്കൂര്‍ പിന്നിട്ടിട്ടും തീ ആളിക്കത്തുന്നു, രണ്ടു പേര്‍ ആശുപത്രിയില്‍

മണ്‍വിള പ്ലാസ്റ്റിക് നിര്‍മാണ ശാലയിലെ തീ പിടിത്തം; നാല് മണിക്കൂര്‍ പിന്നിട്ടിട്ടും തീ ആളിക്കത്തുന്നു, രണ്ടു പേര്‍ ആശുപത്രിയില്‍

തിരുവനന്തപുരം: സംസ്ഥാന നഗരത്തെ ആശങ്കയിലാഴ്ത്തി മണ്‍വിളയില്‍ പ്ലാസ്റ്റിക് നിര്‍മാണ ശാലയിലുണ്ടായ തീ അണയാതെ ആളിക്കത്തുന്നു. നാല് മണിക്കൂര്‍ പിന്നിട്ടിട്ടും തീ അണയ്ക്കാന്‍ അഗ്‌നിശമന സേനയ്ക്കു സാധിച്ചിട്ടില്ല. എയര്‍ഫോഴ്‌സിന്റെ അഗ്‌നിശമനസേനാ യൂണിറ്റും ജില്ലയിലെ എല്ലാ ഫയര്‍ഫോഴ്‌സ് യൂണിറ്റും തീ അണയ്ക്കാനുള്ള വലിയ പരിശ്രമമാണ് നടത്തിവരുന്നത്. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ വിഷപ്പുക ശ്വസിച്ച് രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമീപപ്രദേശത്തുനിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. കാന്തല്ലൂരില്‍ ഇത് ഓറഞ്ച് വിളവെടുപ്പ് കാലം തീപിടിച്ചത് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കായതിനാലാണ് അണയ്ക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നത്. ഫാമിലി പ്ലാസ്റ്റിക് കമ്ബനിയുടെ നിര്‍മാണ യൂണിറ്റും ഗോഡൗണും ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനാല്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങളും അസംസ്‌കൃത വസ്തുക്കളും ഇവിടെയുണ്ടായിരുന്നു. ഇന്ധന ടാങ്കും ഇതിനുള്ളിലുണ്ടെന്ന അഭ്യൂഹവും ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ അതീവ ജാഗ്രതയിലാണ് പോലീസും ഫയര്‍ഫോഴ്‌സും. ബുധനാഴ്ച…

Read More

‘സ്റ്റാന്‍ഡേര്‍ഡ് വൈഫ് എക്‌സ്പ്രഷന്‍’ ; സുപ്രിയ ഷെയര്‍ ചെയ്ത ഫോട്ടോ വൈറലാകുന്നു

‘സ്റ്റാന്‍ഡേര്‍ഡ് വൈഫ് എക്‌സ്പ്രഷന്‍’ ; സുപ്രിയ ഷെയര്‍ ചെയ്ത ഫോട്ടോ വൈറലാകുന്നു

പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ ഷെയര്‍ ചെയ്ത ഫോട്ടോ വൈറലാകുന്നു. പൃഥ്വിരാജിനൊപ്പമുള്ള സുപ്രിയയുടെ ഫോട്ടോ ആണ് വൈറലാകുന്നത്. സ്റ്റാന്‍ഡേര്‍ഡ് വൈഫ് എക്‌സ്പ്രഷന്‍ എന്ന അടിക്കുറിപ്പാണ് ചിത്രത്തിനിട്ടിരിക്കുന്നത്. അറിയാതെ എടുത്ത ഫോട്ടോ എന്നാണ് സുപ്രിയ പറയുന്നത്.

Read More

ഐഎഫ്എഫ്‌ഐ ഇന്ത്യന്‍ പനോരമയില്‍ ഉദ്ഘാടന ചിത്രം മലയാള ചിത്രമായ ഓള്

ഐഎഫ്എഫ്‌ഐ ഇന്ത്യന്‍ പനോരമയില്‍ ഉദ്ഘാടന ചിത്രം മലയാള ചിത്രമായ ഓള്

ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ (ഐഎഫ്എഫ്‌ഐ) ഇന്ത്യന്‍ പനോരമയില്‍ ഉദ്ഘാടന ചിത്രം മലയാള ചിത്രമായ ഓള്. ഷാജി എന്‍ കരുണാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ (ഐഎഫ്എഫ്‌ഐ) ഇന്ത്യന്‍ പനോരമയില്‍ ഉദ്ഘാടന ചിത്രം മലയാള ചിത്രമായ ഓള്. ഷാജി എന്‍ കരുണാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജയരാജിന്റെ ഭയാനകം, റഹീം ഖാദറിന്റെ മക്കാന, എബ്രിഡ് ഷൈനിന്റെ പൂമരം, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ, ലിജോ ജോസ് പല്ലിശ്ശേരിയുടെ ഈ മ യൌ എന്നിവയാണ് ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കുന്ന മലയാള ചിത്രങ്ങള്‍. ഇന്ത്യന്‍ പനോരമയിലെ സിനിമകള്‍ തെരഞ്ഞെടുത്ത ജൂറിയില്‍ സംവിധായകന്‍ മേജര്‍ രവി അംഗമാണ്. ഹ്രസ്വ ചിത്ര വിഭാഗത്തില്‍ സ്‌വോര്‍ഡ് ഓഫ് ലിബര്‍ടി, മിഡ്‌നൈറ്റ് റണ്‍, ലാസ്യം എന്നീ മലയാള ചിത്രങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മലയാളിയായ വി.എസ്.സനോജ് ഹിന്ദിയില്‍ ഒരുക്കിയ ബേണിംഗ് എന്ന ഷോര്‍ട്ട് ഫിലിമും പനോരമയില്‍ ഇടം…

Read More

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള ‘പ്രതീക്ഷ’ പുനരധിവാസ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള ‘പ്രതീക്ഷ’ പുനരധിവാസ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു

തിരുവനന്തപുരം: മത്സ്യത്തൊഴിലാളി പുനരധിവാസ പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച 192 ഫ്ളാറ്റ് അടങ്ങിയ മുട്ടത്തറയിലെ ഭവന സമുച്ചയമായ ‘പ്രതീക്ഷ’യുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ബുധനാഴ്ച വൈകിട്ട് മൂന്നിന് മുട്ടത്തറ ഭവന സമുച്ചയത്തില്‍ ഫിഷറീസ് മന്ത്രി ജെ മേഴ്‌സികുട്ടിഅമ്മ അധ്യക്ഷയായ ചടങ്ങിലാണ് മുഖ്യമന്ത്രി ഫ്‌ളാറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്തത്. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തിച്ച ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ അടക്കമുള്ളവരെ മുഖ്യമന്ത്രി അനുമോദിച്ചു. മൂന്നര ഏക്കര്‍ സ്ഥലത്ത് രണ്ട് ബെഡ് റൂം, സിറ്റ്ഔട്ട്, അടുക്കള, ബാത്ത്‌റൂം സൗകര്യങ്ങളോടെ 192 വീടുകളാണ് മുട്ടത്തറയില്‍ നിര്‍മാണം പൂര്‍ത്തിയായത്. 2017 ഏപ്രിലില്‍ തറക്കല്ലിട്ട പദ്ധതി ഡിസംബറില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചു. ഡ്രെയിനേജ്, വൈദ്യുതി, ജലവിതരണ സംവിധാനം എന്നിവയുടെ ജോലികള്‍ നടക്കുന്നതിനിടെ പ്രളയം വന്നതിനാല്‍ തത്കാലത്തേക്ക് മുടങ്ങിയെങ്കിലും പ്രളയം കഴിഞ്ഞതോടെ കാലതാമസമില്ലാതെ പൂര്‍ത്തിയാക്കി.

Read More

നെഹ്‌റു ട്രോഫി വള്ളംകളി; ആവേശം പകരാൻ കേരള ബ്ലാസ്റ്റേഴ്‌സും അല്ലു അർജുനും

നെഹ്‌റു ട്രോഫി വള്ളംകളി; ആവേശം പകരാൻ കേരള ബ്ലാസ്റ്റേഴ്‌സും അല്ലു അർജുനും

കുട്ടനാടിന്റെ പ്രളയാനന്തര അതിജീവനത്തിന് കരുത്തുപകരാനായി സംഘടിപ്പിക്കുന്ന നെഹ്‌റുട്രോഫി ജലമേളയ്ക്ക് ഇത്തവണത്തെ ഏറ്റവും വലിയ ആകർഷണം കേരള ബ്ലാസ്റ്റേഴ്‌സ്. ഐ.എസ്.എൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീം സ്വന്തം ജഴ്‌സിയണിഞ്ഞാണ് പുന്നമടയുടെ ഓളപ്പരപ്പുകളിൽ ആവേശം പകരുക. കേരള ബ്ലാസ്റ്റേഴ്‌സ് ടീം അംഗങ്ങൾ ട്രാക്കിലും പുറത്തുമായി കാണികളെ അഭിവാദ്യം ചെയ്ത് സഞ്ചരിക്കും. ഇവർക്ക് വേണ്ട സൗകര്യങ്ങൾ നെഹ്‌റു ട്രോഫി ബോട്ട് റേസ് കമ്മിറ്റി ഒരുക്കി വരുകയാണ്. സാനിയ മിര്‍സയ്ക്കും ഷോയബ് മാലിക്കിനും ആണ്‍കുഞ്ഞ് ഇത്തവണത്തെ മുഖ്യാതിഥി ഗവർണർ ആണ്. കേരള ഗവർണർ ജസ്റ്റിസ് പി. സദാശിവം എത്തുമെന്ന് സംഘാടക സമിതിയെ അറിയിച്ചിട്ടുണ്ട്. ഗവർണറുടെ വരവിന് മുന്നോടിയായി പവലിയനിൽ വിഐപി ഗാലറിക്ക് സമീപം സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനവും നെഹ്‌റു ട്രോഫിയിൽ പങ്കെടുക്കും. വള്ളംകളിക്ക് ആവേശം പകരാൻ സിനിമ താരം അല്ലുഅർജുൻ എത്തുന്നുണ്ട്. തെലുങ്ക് സിനിമാതാരം അല്ലു അർജുന്…

Read More

നെഹ്‌റു ട്രോഫി വള്ളംകളി; സമ്മാനത്തുക കൂട്ടി, വള്ളംകളി നവംബർ 10ന്

നെഹ്‌റു ട്രോഫി വള്ളംകളി; സമ്മാനത്തുക കൂട്ടി, വള്ളംകളി നവംബർ 10ന്

ആലപ്പുഴ: മാറ്റിവെച്ച അറുപത്തിയാറാമത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് സാക്ഷ്യം വഹിക്കാൻ നവംബർ 10ന് പുന്നമടയിലെ പൊന്നോളങ്ങൾ തയ്യാറെടുക്കുമ്പോൾ മത്സരത്തിൽ ഏറ്റവും മുന്നിലെത്തുന്ന 10 വള്ളങ്ങൾക്ക് സമ്മാനത്തുക വർദ്ധിപ്പിക്കാൻ ആസൂത്രണസമിതി ഹാളിൽ ചേർന്ന നെഹ്‌റുട്രോഫി എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തിൽ തീരുമാനമായി. പ്രളയാനന്തരം വള്ളംകളി മാറ്റിവയ്‌ക്കേണ്ട സാഹചര്യമുണ്ടായപ്പോൾ ടീമുകൾക്കും ക്ലബ്ബകൾക്കുമുണ്ടായ ഭീമമായ നഷ്ടത്തിന് പരിഹാരം കാണുന്നതിനായാണ് സമ്മാനത്തുക വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് അധ്യക്ഷത വഹിച്ച ധനമന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു. കുട്ടനാട് അതിജീവിക്കണം. ടൂറിസം ഉൾപ്പടെയുള്ള മേഖലകൾക്ക് ഉണർവ് ഉണ്ടാക്കുവാൻ കൂടിയാണ് സർക്കാർ വള്ളം കളി നടത്താൻ അനുമതി നൽകിയത്. നെഹ്‌റു ട്രോഫിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തവണ 81 വള്ളങ്ങൾ മത്സരത്തിനിറങ്ങുന്നത് എന്ന പ്രത്യേകതയും ഉണ്ട്. രജിസ്റ്റർ ചെയ്ത 20 ചുണ്ടൻവള്ളങ്ങൾ മത്സരത്തിനിറങ്ങുമ്പോൾ പ്രദർശന മത്സരത്തിൽ അഞ്ച് ചുണ്ടൻവള്ളങ്ങൾ കൂടി പങ്കെടുക്കുന്നു. മറ്റു വളങ്ങൾ 56 എണ്ണം ഉൾപ്പടെ 81 വള്ളങ്ങൾ…

Read More

17 വര്‍ഷങ്ങളെടുത്തു അതൊരു പീഡനമാണെന്ന് തിരിച്ചറിയാന്‍…ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ പാര്‍വ്വതിയുടെ തുറന്നുപറച്ചില്‍

17 വര്‍ഷങ്ങളെടുത്തു അതൊരു പീഡനമാണെന്ന് തിരിച്ചറിയാന്‍…ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ പാര്‍വ്വതിയുടെ തുറന്നുപറച്ചില്‍

നാലാം വയസ്സില്‍ താന്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് നടി പാര്‍വ്വതി. ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവല്‍ വേദിയിലാണ് പാര്‍വ്വതിയുടെ തുറന്നുപറച്ചില്‍. ‘വളരെ ചെറുപ്പത്തിലാണ് എനിക്ക് ആ അനുഭവം ഉണ്ടായത്. മൂന്നോ നാലോ വയസ് പ്രായമേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ പീഡിപ്പിക്കപ്പെടുകയായിരുന്നു. എന്താണ് യഥാര്‍ഥത്തില്‍ അന്ന് സംഭവിച്ചത് എന്ന് തിരിച്ചറിയാന്‍ 17 വര്‍ഷങ്ങളെടുത്തു. പീഡനമാണെന്ന തിരിച്ചറിവിന് ശേഷം 12 വര്‍ഷങ്ങളെടുത്തു അതേക്കുറിച്ച് തുറന്നുപറയാന്‍,’പാര്‍വ്വതി പറഞ്ഞു. ശൈശവകാലത്ത് നേരിട്ട ഈ മോശം അനുഭവം ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും സംഘര്‍ഷമുണ്ടാക്കുന്നുവെന്നും പാര്‍വ്വതി പറഞ്ഞു. ‘ഇപ്പോഴും ആ ഓര്‍മ്മ ഓരോ ദിവസവും പ്രശ്നമുണ്ടാക്കുന്നുണ്ട്. ഓരോ ദിനവും അത് തിരിച്ചറിയുകയും സ്വീകരിക്കുകയും മറികടക്കുകയും ചെയ്യേണ്ടിവരുന്നുണ്ട്. ഒരു ദൈനംദിന പ്രവര്‍ത്തനമാണ് അത്.’ പാര്‍വ്വതി പറഞ്ഞവസാനിപ്പിച്ചു. നാനാ പടേക്കര്‍ക്കെതിരായ തനുശ്രീ ദത്തയുടെ ആരോപണത്തോടെ ബോളിവുഡില്‍ കരുത്താര്‍ജിച്ച മീടൂ ക്യാംപെയ്നിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഇത്തവണത്തെ മുംബൈ മാമി ചലച്ചിത്രോത്സവം. മീടൂ ആരോപണവിധേയര്‍…

Read More

തലയുയര്‍ത്തി ഉരുക്കുമനുഷ്യന്‍; പട്ടേല്‍ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു, പ്രതിഷേധവുമായി കര്‍ഷകരും

തലയുയര്‍ത്തി ഉരുക്കുമനുഷ്യന്‍; പട്ടേല്‍ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു, പ്രതിഷേധവുമായി കര്‍ഷകരും

ദില്ലി: ലോകത്തിലെ ഏറ്റവും പൊക്കമുള്ള പ്രതിമ എന്ന് ഖ്യാതി നേടാനൊരുങ്ങുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. പ്രതിഷേധവുമായി കര്‍ഷകരും. 182 അടിയാണ് പ്രതിമയുടെ ഉയരം. ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 143-ാം ജന്മദിനമായ ഇന്ന് പ്രതിമ അനാച്ഛാദനം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. 177 അടി ഉയരമുള്ള ചൈനയിലെ സ്പ്രിംഗ് ടെംപിള്‍ ഓഫ് ബുദ്ധയെ പിന്തള്ളിയാണ് ഈ പ്രതിമ ഉയരത്തില്‍ ഒന്നാമതായി തലയുയര്‍ത്തി നില്‍ക്കുന്നത്. 2389 കോടിയാണ് പ്രതിമാ നിര്‍മ്മാണത്തിന് വന്നിരിക്കുന്ന ചെലവ്. ഗുജറാത്തിലാണ് സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന് പേരിട്ടിരിക്കുന്ന ഈ പ്രതിമ. ട്വീറ്റുകള്‍ ലൈക്ക് ചെയ്യാനുള്ള ഓപ്ഷന്‍ എടുത്തു കളയാന്‍ പദ്ധതിയിട്ട് ട്വിറ്റര്‍ ഉദ്ഘാടനത്തിന്റെ ഭാഗമായി ദില്ലിയില്‍ ഇന്ന് രാവിലെ ‘യൂണിറ്റി മാരത്തോണ്‍’ എന്ന പേരില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. രാജ്യവ്യാപകമായി വിപുലമായ പരിപാടികളാണ് പ്രതിമയുടെ അനാച്ഛാദനവുമായി…

Read More