സാനിയ മിര്‍സയ്ക്കും ഷോയബ് മാലിക്കിനും ആണ്‍കുഞ്ഞ്

സാനിയ മിര്‍സയ്ക്കും ഷോയബ് മാലിക്കിനും ആണ്‍കുഞ്ഞ്

ടെന്നീസ് താരം സാനിയ മിര്‍സയ്ക്കും ക്രിക്കറ്റര്‍ ഷോയബ് മാലിക്കിനും ആണ്‍കുഞ്ഞ്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഷോയബ് തന്നെയാണ് ഈ സന്തോഷവാര്‍ത്ത പങ്ക് വച്ചിരിക്കുന്നത്. മിര്‍സാ മാലിക് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ആണ്‍കുഞ്ഞാണ് ജനിക്കുന്നതെങ്കില്‍ കുഞ്ഞിന് ഈ പേര് നല്‍കുമെന്ന് ഷോയബ് മുമ്പ് തന്നെ പ്രഖ്യാപിച്ചിരുന്നു. ”ആണ്‍കുഞ്ഞുണ്ടായതില്‍ വളരെയധികം സന്തോഷിക്കുന്നു. എപ്പോഴത്തെയും പോലെ എന്റെ ശക്തയായ പെണ്‍കുട്ടി എനിക്കൊപ്പമുണ്ട്. പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും വളരെയധികം നന്ദി”. ഷോയബ് ട്വിറ്ററില്‍ കുറിച്ചു. ഫിലിം മേക്കര്‍ ഫറാ ഖാന്‍ തുടങ്ങി പ്രമുഖരാണ് ഷോയബ് മാലിക്കിനും സാനിയയ്ക്കും ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റ് പന്ത്രണ്ടിനായിരുന്നു ഇവരുടെ എട്ടാം വിവാഹ വാര്‍ഷികം.

Read More

‘വിരല്‍തുമ്പും വിരല്‍തുമ്പും ചുംബിക്കും നിമിഷം’ മനം കവര്‍ന്ന് ‘ഒരു കുപ്രസിദ്ധ പയ്യനി’ലെ ഗാനം

‘വിരല്‍തുമ്പും വിരല്‍തുമ്പും ചുംബിക്കും നിമിഷം’ മനം കവര്‍ന്ന് ‘ഒരു കുപ്രസിദ്ധ പയ്യനി’ലെ ഗാനം

ടൊവിനോ തോമസിനെ നായകനാക്കി മധുപാല്‍ ഒരുക്കുന്ന ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന സിനിമയിലെ ആദ്യ ഗാനം മനം കവരുന്നു. ‘വിരല്‍തുമ്പും വിരല്‍തുമ്പും ചുംബിക്കും നിമിഷം’ എന്നു തുടങ്ങുന്ന ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയും സംഗീതസംവിധായകന്‍ ഔസേപ്പച്ചനും വീണ്ടും ഒന്നിച്ചപ്പോള്‍ മലയാളിക്ക് മറക്കാനാകാത്ത അനുഭവമാണ് ‘വിരല്‍തുമ്പും വിരല്‍തുമ്പും ചുംബിക്കും നിമിഷം’ സമ്മാനിക്കുന്നത്. ആദര്‍ശ് അബ്രഹാമിന്റെ ആലാപനവും ഗാനത്തെ ശ്രദ്ധേയമാക്കുന്നതില്‍ നിര്‍ണായകമായിട്ടുണ്ട്. ടൊവീനോയും നായികയായി അനു സിത്താരയാണ് എത്തുന്നത്. ജീവന്‍ ജോബ് തോമസിന്റെതാണ് തിരക്കഥ. ഒഴിമുറിക്കും തലപ്പാവിനും ശേഷം മധുപാല്‍ അണിയിച്ചൊരുക്കുന്ന ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യന്‍. അടുത്തമാസം അവസാനത്തോടെ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് വ്യക്തമാകുന്നത്.

Read More

ട്വീറ്റുകള്‍ ലൈക്ക് ചെയ്യാനുള്ള ഓപ്ഷന്‍ എടുത്തു കളയാന്‍ പദ്ധതിയിട്ട് ട്വിറ്റര്‍

ട്വീറ്റുകള്‍ ലൈക്ക് ചെയ്യാനുള്ള ഓപ്ഷന്‍ എടുത്തു കളയാന്‍ പദ്ധതിയിട്ട് ട്വിറ്റര്‍

ട്വീറ്റുകള്‍ ലൈക്ക് ചെയ്യാനുള്ള ഓപ്ഷന്‍ എടുത്തു കളയാന്‍ ട്വിറ്റര്‍ പദ്ധതിയിടുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളുടെ നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഹൃദയ ചിഹ്നത്തിനുള്ള ലൈക്കിംഗ് ഓപ്ഷന്‍ നിര്‍ത്താന്‍ ട്വിറ്റര്‍ ഉദ്ദേശിക്കുന്നത്. കമ്പനി സ്ഥാപകന്‍ ജാക്ക് ഡോര്‍സി കഴിഞ്ഞ ആഴ്ച നടന്ന ഒരു ചടങ്ങില്‍ താന്‍ ഈ ലൈക്കിംഗ് സംവിധാനത്തില്‍ തൃപ്തനല്ലെന്ന് പറഞ്ഞിരുന്നു. അടുത്ത് തന്നെ ഈ സംവിധാനം അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേവറിറ്റസ് ഓപ്ഷന് പകരമായി 2015ലാണ് ഈ ലൈക്കിംഗ് ഫീച്ചര്‍ ട്വിറ്റര്‍ കൊണ്ടു വന്നത്. നേരത്തെ, സ്റ്റാര്‍ ചിഹ്നം വച്ച് പിന്നീടും വായിക്കുന്നതിനായി മാര്‍ക്ക് ചെയ്തിടാനുള്ള ഓപ്ഷനായിരുന്നു നിലവിലുണ്ടായിരുന്നത്. ഫേസ്ബുക്ക് ലൈക്കിംഗ് അവതരിപ്പിച്ചതില്‍ പിന്നെ സാമൂഹ്യ മാധ്യമങ്ങളിലെല്ലാം ഇതൊരു ട്രെന്‍ഡ് ആയി മാറുകയായിരുന്നു.

Read More

വര്‍ഷങ്ങള്‍ക്ക് ശേഷം ചിയാന്‍ വിക്രം മലയാളത്തിലേക്കെന്ന് റിപ്പോര്‍ട്ട്

വര്‍ഷങ്ങള്‍ക്ക് ശേഷം ചിയാന്‍ വിക്രം മലയാളത്തിലേക്കെന്ന് റിപ്പോര്‍ട്ട്

വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ് നടന്‍ ചിയാന്‍ വിക്രം മലയാളത്തിലേക്ക് എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നീണ്ട ഇടവേളയ്ക്ക് ശേഷം വിക്രം മലയാള സിനിമയിലേക്ക് എത്തുമെന്നാണ് വാര്‍ത്തകള്‍. ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. അന്‍വര്‍ റഷീദ് ഒരുക്കാന്‍ പോകുന്ന ഒരു പീരിയഡ് ചിത്രത്തിലൂടെയാണ് വിക്രത്തിന്റെ വരവെന്നാണ് സൂചന. 1970 കളില്‍ മലപ്പുറത്തു നടക്കുന്ന ഒരു കഥ പറയുന്ന ഈ ചിത്രം രചിക്കുന്നത് ഉണ്ട എന്ന മമ്മൂട്ടി ചിത്രം രചിച്ച ഹര്‍ഷാദ് ആണ്. വിക്രം ഇപ്പോള്‍ രാജേഷ് എം സെല്‍വ ഒരുക്കുന്ന തമിഴ് ചിത്രമാണ് ചെയ്യുന്നത്.

Read More

എം.ടി.യുടെ തിരക്കഥ ഇല്ലാതെ തന്നെ മഹാഭാരതം നിര്‍മിക്കും : ബി.ആര്‍. ഷെട്ടി

എം.ടി.യുടെ തിരക്കഥ ഇല്ലാതെ തന്നെ മഹാഭാരതം  നിര്‍മിക്കും  : ബി.ആര്‍. ഷെട്ടി

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന രണ്ടാമൂഴത്തിന്റെ തിരക്കഥ തിരിച്ചുവേണമെന്ന് ആവശ്യപ്പെട്ട സ്ഥിതിക്ക് ഇനി എം.ടി. വാസുദേവന്‍ നായരുമായി സഹകരിക്കാനില്ലെന്നും എം.ടി.യുടെ തിരക്കഥ ഇല്ലാതെ തന്നെ മഹാഭാരതം സിനിമ നിര്‍മിക്കുമെന്നും ചിത്രം നിര്‍മിക്കുന്നവ്യവസായി ബി.ആര്‍. ഷെട്ടി. ചിത്രം സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതിനാല്‍ തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എം.ടി കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനെത്തുടര്‍ന്നാണ് ബി. ആര്‍.ഷെട്ടിയുടെ വിശദീകരണം. എം.ടി.യുടെ നോവലിനെ അടിസ്ഥാനമാക്കിയുള്ളതാവില്ല സിനിമയെന്നും മഹാഭാരതം തന്റെ സ്വപ്ന പദ്ധതിയാണെന്നും ഷെട്ടി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

Read More

വിവാഹാഘോഷങ്ങള്‍ തുടങ്ങി ; പ്രിയങ്കാ ചോപ്രയ്ക്ക് ബ്രൈഡല്‍ ഷവര്‍ പാര്‍ട്ടി ഒരുക്കി സുഹൃത്തുക്കള്‍

വിവാഹാഘോഷങ്ങള്‍ തുടങ്ങി ; പ്രിയങ്കാ ചോപ്രയ്ക്ക് ബ്രൈഡല്‍ ഷവര്‍ പാര്‍ട്ടി ഒരുക്കി സുഹൃത്തുക്കള്‍

ബോളിവുഡ് സുന്ദരി പ്രിയങ്കാ ചോപ്രയുടെയും ഗായകന്‍ നിക് ജൊനാസിന്റെയും വിവാഹമാണ് അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയാകുന്ന സെലിബ്രിറ്റി ചര്‍ച്ചകളിലൊന്ന്. സെപ്റ്റംബറില്‍ മുംബൈയില്‍വെച്ച് വിവാഹ നിശ്ചയം കഴിഞ്ഞതോടെ വിവാഹം എന്നാണെന്ന കാത്തിരിപ്പിലാണ് ആരാധകര്‍. വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന സൂചനകള്‍. ഇതിനു മുന്നോടിയായി സുഹൃത്തുക്കള്‍ ചേര്‍ന്ന് പ്രിയങ്കയ്ക്ക് ബ്രൈഡല്‍ ഷവര്‍ പാര്‍ട്ടി ഒരുക്കി. ന്യൂയോര്‍ക്കിലെ ടിഫാനി ബ്ലൂ ബോക്സ് കഫേയിലാണ് ബ്രൈഡല്‍ ഷവര്‍ സംഘടിപ്പിച്ചത്. പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ പ്രിയങ്കയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. നിര്‍മ്മാതാവ് മുബിന റാട്ടോണ്‍സി, പ്രിയങ്കയുടെ മാനേജര്‍ അന്‍ജുല ആചാര്യ എന്നിവര്‍ ചേര്‍ന്നാണ് പാര്‍ട്ടിയൊരുക്കിയത്. കെല്ലി റിപ, ലുപിത ന്യോന്‍ഗോ, നികിന്റെ സഹോദരന്‍ കെവിന്‍ ജൊനാസ് എന്നിവരും പാര്‍ട്ടിയില്‍ പങ്കെടുത്തു.

Read More