മതവിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്‌തെന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി രഹ്ന ഫാത്തിമ ഹൈക്കോടതിയില്‍

മതവിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്‌തെന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി രഹ്ന ഫാത്തിമ ഹൈക്കോടതിയില്‍

കൊച്ചി: മതവിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്‌തെന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി രഹ്ന ഫാത്തിമ ഹൈക്കോടതിയില്‍. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് അധികൃതരുടെ മുന്‍കൂര്‍ അനുമതി തേടി ശബരിമല സന്ദര്‍ശനം നടത്തിയ തനിക്കെതിരെ അനാവശ്യ കുറ്റം ചുമത്തി പത്തനംതിട്ട പൊലീസെടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. യുവതികള്‍ക്കും ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി ഉത്തരവ് വന്നത് മുതല്‍ വൃതം നോറ്റ് ശബരിമലയില്‍ പോകാന്‍ ആഗ്രഹിച്ചയാളാണ് താനെന്ന് ഹര്‍ജിയില്‍ പറയുന്നു. ആന്ധ്രയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയ്‌ക്കൊപ്പമാണ് രഹ്ന ശബരിമല കയറാന്‍ ശ്രമിച്ചത്. പൊലീസ് കനത്ത സുരക്ഷയൊരുക്കിയെങ്കിലും അയ്യപ്പഭക്തരുടെ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് നടപന്തലില്‍ നിന്ന് മടങ്ങുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് രഹ്നയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. രഹ്നയുടെ പോസ്റ്റുകള്‍ മതവികാരം വൃണപ്പെടുത്തുന്നതാണെന്ന ബി.ജെ.പി നേതാവ് ആര്‍. രാധാകൃഷ്ണമേനോന്റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി

Read More

‘കോടതിസമക്ഷം ബാലന്‍ വക്കീല്‍’ ന് ശേഷം ബിഗ് ബജറ്റ് ചിത്രവുമായി ദിലീപ്

‘കോടതിസമക്ഷം ബാലന്‍ വക്കീല്‍’ ന് ശേഷം ബിഗ് ബജറ്റ് ചിത്രവുമായി ദിലീപ്

ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘കോടതിസമക്ഷം ബാലന്‍ വക്കീല്‍’ എന്ന ചിത്രത്തിന് ശേഷം ദിലീപ് അഭിനയിക്കുക ഒരു ബിഗ് ബജറ്റ് ചിത്രത്തിലെന്ന് റിപ്പോര്‍ട്ട്. നിവിന്‍ പോളി നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ഒരു വടക്കന്‍ സെല്‍ഫി’യുടെ സംവിധായകന്‍ ജി.പ്രജിത്താണ് ചിത്രം സംവിധാനം ചെയ്യുക. സജീവ് പാഴൂരിന്റെ തിരക്കഥയില്‍ ബിജു മേനോന്‍ നായകനാവുന്ന ചിത്രം സംവിധാനം ചെയ്തതിന് ശേഷമാവും പ്രജിത്ത് ദിലീപ് ചിത്രത്തിലേക്ക് കടക്കുക. തോട്ടുംപുറം ഫിലിംസിന്റെ ബാനറില്‍ എബി തോട്ടുംപുറം നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് അഭിലാഷ് പിള്ള, ടി എന്‍ സുരാജ് എന്നിവര്‍ ചേര്‍ന്നാണ്. ഈ പ്രോജക്ടിനെക്കുറിച്ച് മറ്റ് വിവരങ്ങള്‍ അറിവായിട്ടില്ല.

Read More

ഇനി രണ്‍ബിര്‍ – ആലിയ വിവാഹം

ഇനി രണ്‍ബിര്‍  – ആലിയ വിവാഹം

ബോളിവുഡില്‍ ഇത് വിവാഹങ്ങളുടെ കാലമാണ്. രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും ഉടന്‍ വിവാഹിതരാകുന്നു. അര്‍ജുന്‍ കപൂറും മലൈകയും വിവാഹിതരാകാന്‍ ഒരുങ്ങുന്നു. ഇപ്പോഴിതാ രണ്‍ബിര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരാകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ബോളിവുഡില്‍ ഇത് വിവാഹങ്ങളുടെ കാലമാണ്. രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും ഉടന്‍ വിവാഹിതരാകുന്നു. അര്‍ജുന്‍ കപൂറും മലൈകയും വിവാഹിതരാകാന്‍ ഒരുങ്ങുന്നു. ഇപ്പോഴിതാ രണ്‍ബിര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരാകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. രണ്‍ബിര്‍ കപൂറും ആലിയ ഭട്ടും 2019ല്‍ വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ട്. രണ്‍ബിര്‍ മാത്രമല്ല കുടുംബാംഗങ്ങള്‍ എല്ലാം തന്നെ ആലിയ ഭട്ടിനെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യാന്‍ ഒരുങ്ങുകയാണെന്ന് അടുത്തവൃത്തങ്ങള്‍ പറയുന്നു. അയന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്ര എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് രണ്‍ബിര്‍ കപൂറും ആലിയ ഭട്ടും. ഇരുവരും ആദ്യമായിട്ടാണ് വെള്ളിത്തിരയില്‍ ഒന്നിക്കുന്നത്.

Read More

സന്തോഷ് ശിവന്റെ ജാക്ക് ആന്‍ഡ് ജില്ലില്‍ മഞ്ജു വാര്യരും കാളിദാസ് ജയറാമും ഒന്നിക്കുന്നു

സന്തോഷ് ശിവന്റെ ജാക്ക് ആന്‍ഡ് ജില്ലില്‍ മഞ്ജു വാര്യരും കാളിദാസ് ജയറാമും ഒന്നിക്കുന്നു

സംവിധാനത്തിലും ഛായാഗ്രഹണത്തിലും ഒരേപോലെ തിളങ്ങുന്നയാളാണ്‌സന്തോഷ് ശിവന്‍. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്നത്. ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം സന്തോഷ് ശിവന്‍ വീണ്ടും മലയാളത്തില്‍ ഒരു സിനിമ സംവിധാനം ചെയ്യുകയാണ്.പുതിയ ചിത്രം ജാക്ക് ആന്‍ഡ് ജില്ലില്‍ മഞ്ജുവും കാളിദാസ് ജയറാമുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഞായറാഴ്ച്ചയായിരുന്നു ചിത്രത്തിന്റെ പൂജ. പൂജയുമായി ബന്ധപ്പെട്ട ഫോട്ടോ സന്തോഷ് ശിവന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു. പൃഥിരാജ് നായകനായി എത്തിയ ഉറുമിയാണ് സന്തോഷ് ശിവന്‍ അവസാനം മലയാളത്തില്‍ സംവിധാനം ചെയ്ത സിനിമ. സന്തോഷ് ശിവന്‍ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സൗബിന് ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലണ്ടന്, ഹരിപ്പാട് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലെക്കേഷനുകള്‍.

Read More

പതയില്‍ കുളിച്ച് ടൊവിനോയും മകളും..വൈറലായി ഫോട്ടോ

പതയില്‍ കുളിച്ച് ടൊവിനോയും മകളും..വൈറലായി ഫോട്ടോ

സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായി ഇടപെടാറുള്ള താരമാണ് ടൊവിനോ. മകള്‍ക്കൊപ്പമുള്ള ടൊവിനോയുടെ ഫോട്ടോയാണ് ഇപ്പോള്‍ വൈറലാകുന്നത്. മകള്‍ ഇസയ്‌ക്കൊപ്പമുള്ള ഫോട്ടോയാണ് വൈറലാകുന്നത്. ശരീരം മുഴുവന്‍ പതയുമായിട്ടാണ് ഇരുവരും. ഇസയുടെ ബെസ്റ്റ് ഫ്രണ്ട് എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രമാണ് ഇനി ടൊവിനോയുടേതായി റിലീസ് ചെയ്യാനുള്ളത്. മധുപാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. View this post on Instagram Being Izza’s best friend! #daughterlove #foambath #dadlife #crazinessoverloaded #crazinessishappiness A post shared by Tovino Thomas (@tovinothomas) on Oct 28, 2018 at 10:31am PDT

Read More

ബിഗ് ബോസ് രണ്ടാം സീസണിനെ കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നു; താന്‍ പങ്കെടുക്കുമെന്ന വാര്‍ത്തകള്‍ തള്ളി മാലാ പാര്‍വതി രംഗത്ത്

ബിഗ് ബോസ് രണ്ടാം സീസണിനെ കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നു; താന്‍ പങ്കെടുക്കുമെന്ന വാര്‍ത്തകള്‍ തള്ളി മാലാ പാര്‍വതി രംഗത്ത്

മലയാള ടെലിവിഷന്‍ രംഗത്ത് വേറിട്ട ചരിത്രം കുറിച്ച ബിഗ് ബോസ് ഷോയുടെ രണ്ടാം സീസണിനെ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നു. ബിഗ് ബോസിന്റെ രണ്ടാം സീസണില്‍ മത്സാര്‍ത്ഥികളായി എത്തുന്നത് ആരൊക്കെയെന്നതിനെ ചൊല്ലിയാണ് ചര്‍ച്ചകള്‍. മാധ്യമപ്രവര്‍ത്തക മാലാ പാര്‍വതി, ശബരിമല വിവാദത്തിലൂടെ ശ്രദ്ധേയയായ രഹ്നാ ഫാത്തിമ, മത്സ്യവില്‍പനയിലൂടെ ശ്രദ്ധ നേടിയ വിദ്യാര്‍ത്ഥി ഹനാന്‍, ചലച്ചിത്രതാരം സനുഷ, ടിവി അവതാരക ആര്യ എന്നിവരുടെ പേരുകളാണ് ബിഗ് ബോസ് സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥികളായി പ്രചരിക്കപ്പെടുന്നത്. എന്നാല്‍ ബിഗ് ബോസില്‍ താന്‍ പങ്കെടുക്കുമെന്ന വാര്‍ത്തകള്‍ തള്ളി മാലാ പാര്‍വതി രംഗത്തു വന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ബിഗ് ബോസ് സീസണ്‍ ഒന്നിലെന്ന പോലെ രണ്ടാം ഭാഗത്തിലും സൂപ്പര്‍ താരം മോഹന്‍ലാല്‍ തന്നെ അവതാരകനായി എത്തുമെന്ന് നേരത്തെ പ്രഖ്യാപനം വന്നിരുന്നു. എന്നാല്‍ രണ്ടാം ഭാഗം എന്നാണ് തുടങ്ങുന്നത് എന്ന കാര്യത്തിലും മത്സരാര്‍ത്ഥികളെ…

Read More

നാമത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

നാമത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ആള്‍ലൈറ്റ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഹേഷ് രാജ് നിര്‍മ്മിച്ച് ദേശിയ പുരസ്‌കാര ജേതാവായ അശോക് ആര്‍ നാഥ് കഥയെഴുതി സംവിധാനം ചെയ്യുന്ന നാമത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നാമത്തിലൂടെ സമൂഹത്തില്‍ ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജീവിത മൂല്ല്യങ്ങളുടെ വേരുകള്‍ തിരയുകയാണ് സംവിധായകന്‍. മാതൃ, പിതൃ, പുത്ര ബന്ധത്തിന്റെ വേര്‍തിരിച്ചെടുക്കാനാകാത്ത കണ്ണികളുടെ മാതൃകകളാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ രമേശനും, റീനയും, വിഷ്ണുവും. ബിനീഷ് കൊടിയേരി രമേശനാവുമ്പോള്‍ റീനയായി ആത്മീയ രാജന്‍ എത്തുന്നു. ക്യാമറ സുനില്‍ പ്രേം, മേക്കപ്പ് രതീഷ് അമ്പാടി, ആര്‍ട്ട് പ്രദീപ് പത്ഭനാഭന്‍, വസ്ത്രാലങ്കാരം റാണാ പ്രതാപ്, എഡിറ്റിംഗ് ബി ലെനിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സനല്‍ വെള്ളായണി, സ്റ്റില്‍ അജിത്ത് വി ശങ്കര്‍, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് മുരളി ഗുരുവായൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിനി എന്‍എസ്, ഓണ്‍ലൈന്‍ പ്രമോഷന്‍ മനോജ് നടേശന്‍, ഷാജി ദേവരാജ് എന്നിവരാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

Read More

ഏകദിനത്തില്‍ കൂടുതല്‍ സിക്സുകള്‍ പറത്തിയ ഇന്ത്യന്‍ താരമെന്ന നേട്ടത്തില്‍ സച്ചിനെ പിന്നിലാക്കി രോഹിത്

ഏകദിനത്തില്‍ കൂടുതല്‍ സിക്സുകള്‍ പറത്തിയ ഇന്ത്യന്‍ താരമെന്ന നേട്ടത്തില്‍ സച്ചിനെ പിന്നിലാക്കി രോഹിത്

മുംബൈ: വിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയ്ക്ക് സിക്സര്‍ മധുരം. മത്സരത്തില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി തിളങ്ങിയ രോഹിത് ഏകദിന സിക്സുകളുടെ എണ്ണത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മറികടന്നു. മത്സരത്തില്‍ നാല് സിക്സുകളാണ് രോഹിതിന്റെ ബാറ്റില്‍ നിന്ന് ഗാലറിയിലേക്ക് പറന്നത്. ഇതോടെ 195 സിക്സുകള്‍ നേടിയിട്ടുള്ള സച്ചിനെ മറികടന്ന് രോഹിത് തന്റെ നേട്ടം 196 ലെത്തിച്ചു. 211 സിക്സുകള്‍ നേടിയ എംഎസ് ധോണിയാണ് ഇക്കാര്യത്തില്‍ ഇന്ത്യന്‍ താരങ്ങളില്‍ രോഹിതിന് മുന്നിലുള്ളത്. മുന്‍ താരങ്ങളായ സൗരവ് ഗാംഗുലി(189), യുവ്രാജ് സിംഗ്(153) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. 137 പന്തില്‍ 20 ബൗണ്ടറിയും നാല് സിക്സും സഹിതമാണ് രോഹിത് ശര്‍മ്മ 162 റണ്‍സ് നേടിയത്. ഇത് ഏഴാം തവണയാണ് രോഹിത് ഏകദിനത്തില്‍ 150ലേറെ റണ്‍സ് സ്‌കോര്‍ ചെയ്യുന്നത്.

Read More

കാന്തല്ലൂരില്‍ ഇത് ഓറഞ്ച് വിളവെടുപ്പ് കാലം

കാന്തല്ലൂരില്‍ ഇത് ഓറഞ്ച് വിളവെടുപ്പ് കാലം

മറയൂര്‍ മലനിരകളില്‍ മധുരനാരകത്തിന്റെ (ഓറഞ്ച്) വിളവെടുപ്പ് കാലം. ആദ്യ ആഴ്ച വിളവെടുപ്പ് ആരംഭിച്ച കാന്തല്ലൂര്‍ ചീനിഹില്‍സിലെ ടി.സി. കുരുവിളയുടെ തോട്ടത്തില്‍ ഒരുകിലോ ഓറഞ്ചിന് 60 രൂപ വരെ വില ലഭിച്ചു. പതിനായിരത്തോളം മരങ്ങളിലാണ് ഓറഞ്ച് പാകമായിരിക്കുന്നത്. കെ.ഡി.എച്ച്.പി. കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാഗുവര ടോപ്പ്, ലോയര്‍ എന്നിവടങ്ങളിലും തലയാര്‍, ചട്ടമൂന്നാര്‍, ഭാഗങ്ങളിലും കാന്തല്ലൂര്‍, ഗുഹനാഥപുരം, തലചോര്‍ കടവ്, വട്ടവട എന്നിവടങ്ങളിലുമാണ് ഓറഞ്ച് വസന്തം ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ അവസാനം മുതല്‍ ജനുവരി ആദ്യ ആഴ്ച വരെയാണ് ഓറഞ്ചിന്റെ വിളവെടുപ്പ് കാലം. അധികം രോഗബാധയേല്‍ക്കാത്ത ലാഭകരമായ കൃഷി എന്നതിനാല്‍ ഒട്ടേറെ പേര്‍ കഴിഞ്ഞ വര്‍ഷങ്ങളിലും ഈ രംഗത്തേക്ക് കടന്നു വന്നിട്ടുണ്ട്. ജാഫ് ലില്‍, സാത്ഗുഡി ഇനത്തില്‍ പെട്ട ഓറഞ്ചുകളാണ് അഞ്ചുനാട്ടില്‍ കൃഷി ചെയ്തുവരുന്നത്.

Read More