ലൈംഗിക ബന്ധത്തിനു മുമ്പ് പച്ചമുട്ട കഴിച്ചാല്‍..!

ലൈംഗിക ബന്ധത്തിനു മുമ്പ് പച്ചമുട്ട കഴിച്ചാല്‍..!

ഭൂരിഭാഗം പേരുടെയും ഭക്ഷണക്രമത്തില്‍ മുട്ടയ്ക്ക് വലിയ പ്രാധാന്യമുണ്ട്. രോഗങ്ങളെ പ്രതിരോധിക്കാനും ശരീരത്തിന് കരുത്ത് വര്‍ദ്ധിപ്പിക്കാനും ശേഷിയുള്ള ആരോഗ്യത്തിന്റെ കലവറയാണ് മുട്ട. ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ മുട്ട പുരുഷന്മാര്‍ ദിവസവും കഴിക്കുന്നത് നല്ലതാണ്. വേവിച്ച മുട്ടയേക്കാള്‍ പച്ചമുട്ടയാണ് പുരുഷന്മാരുടെ ആരോഗ്യത്തിന് നല്ലത്. ലൈംഗിക ജീവിതം സന്തോഷകരമാക്കാന്‍ ഇത് സഹായിക്കും. പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ പച്ച മുട്ടയ്ക്ക് കഴിയും. ബീജത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ലൈംഗികബന്ധത്തിനു മുമ്പ് പച്ചമുട്ട കഴിച്ചാല്‍ കിടപ്പറയില്‍ കരുത്ത് വര്‍ദ്ധിക്കും. മസിലുകളുടെ കരുത്തിനും കോശങ്ങളുടെ കേടുപാടുകള്‍ ഇല്ലാതാക്കുന്നതിനും പച്ച മുട്ട ഉത്തമമാണ്. ഒരു പച്ച മുട്ടയില്‍ 6ഗ്രാം പ്രോട്ടീനുകളും ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. പുരുഷന്മാര്‍ ദിവസവും ഒരു പച്ചമുട്ട കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. ദിവസവും ചൂടുള്ള കട്ടന്‍ കാപ്പിയില്‍ പച്ചമുട്ട ചേര്‍ത്ത് കഴിക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നും ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നു.

Read More

ശബരിമല പ്രക്ഷോഭം: ബിജെപി അധ്യക്ഷന്‍, തന്ത്രി തുടങ്ങിയവര്‍ക്കെതിരേ കോടതിയലക്ഷ്യ ഹര്‍ജി

ശബരിമല പ്രക്ഷോഭം: ബിജെപി അധ്യക്ഷന്‍, തന്ത്രി തുടങ്ങിയവര്‍ക്കെതിരേ കോടതിയലക്ഷ്യ ഹര്‍ജി

ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനം തടഞ്ഞതിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള, ശബരിമല തന്ത്രി കണ്ഠരര് രാജീവര് തുടങ്ങിയവര്‍ക്കെതിരേ കോടതിയലക്ഷ്യ ഹര്‍ജി. ക്ഷേത്രത്തില്‍ എല്ലാ പ്രായക്കാരായ സ്ത്രീകളെയും പ്രവേശിപ്പിക്കാനുളള സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സമ്മതിക്കാതെ പ്രതിഷേധിച്ചതിനെതിരേ മലയാളികളായ രണ്ട് സ്ത്രീകളാണ് സുപ്രീം കോടതിയെ സമീപിച്ചത്. 1971 ലെ കോടതിയലക്ഷ്യ ചട്ടത്തിലെ സെക്ഷന്‍ 2(ര) വകുപ്പ് പരാമര്‍ശിച്ചാണ് ഹര്‍ജി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിളള, പത്തനംതിട്ട ജില്ല ബിജെപി അധ്യക്ഷന്‍ അഡ്വ. കെ.ജി.മുരളീധരന്‍ ഉണ്ണിത്താന്‍, സിനിമ താരം കൊല്ലം തുളസി എന്നിവരെ പ്രതികളാക്കി തിരുവനന്തപുരം സ്വദേശിനിയായ വനിത അഭിഭാഷക ഗീതയാണ് ഹര്‍ജി നല്‍കിയത്. ശബരിമല വിധിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിക്ക് എതിരെ ഇവര്‍ ഇരുവരും പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ ആരോപിക്കുന്നു. ശ്രീധരന്‍ പിളളയുടെ നേതൃത്വത്തില്‍ ആയിരത്തിലേറെ പേര്‍ നിലയ്ക്കലിലും സമീപ…

Read More

പി.കെ. ശ്രീമതിക്കെതിരേ മോശം പരാമര്‍ശം; ബിജെപി സംസ്ഥാന നേതാവിനെതിരേ കേസെടുത്തു

പി.കെ. ശ്രീമതിക്കെതിരേ മോശം പരാമര്‍ശം; ബിജെപി സംസ്ഥാന നേതാവിനെതിരേ കേസെടുത്തു

കണ്ണൂര്‍: പി.കെ. ശ്രീമതി എംപിക്കെതിരേ യുട്യൂബിലൂടെ മോശമായി പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന നേതാവിനെതിരേ കേസെടുത്തു. ബിജെപി സംസ്ഥാന സെക്രട്ടറി ബി. ഗോപാലകൃഷ്ണനെതിരേയാണ് ഐടി ആക്ട് പ്രകാരം കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തത്. ഉദയഭാരതം എന്ന യുട്യൂബ് ചാനലിലൂടെയാണ് ഗോപാലകൃഷ്ണന്‍ മോശം പരാമര്‍ശം നടത്തിയത്. സംഭവത്തില്‍ പി.കെ. ശ്രീമതി എംപി കണ്ണൂര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

Read More

എസ്‌കലേറ്റര്‍ താഴേക്കു വേഗത്തില്‍ പതിച്ചു; റോമില്‍ 20 പേര്‍ക്കു പരുക്ക്, ഞെട്ടിക്കുന്ന വീഡിയോ കാണാം

എസ്‌കലേറ്റര്‍ താഴേക്കു വേഗത്തില്‍ പതിച്ചു; റോമില്‍ 20 പേര്‍ക്കു പരുക്ക്, ഞെട്ടിക്കുന്ന വീഡിയോ കാണാം

റോം: മധ്യ റോമിലെ മെട്രോ സ്റ്റേഷനിലെ എസ്‌കലേറ്ററിന്റെ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് 20ഓളം പേര്‍ക്കു പരുക്കേറ്റു. ഒരാളുടെ പരുക്ക് ഗുരുതരമാണ്. പരുക്കേറ്റവരില്‍ കൂടുതല്‍ പേരും റഷ്യന്‍ ഫുട്‌ബോള്‍ ആരാധകരാണെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ ക്ലബ് സിഎസ്‌കെഎ മോസ്‌കോയും ഇറ്റലിയുടെ റോമ ക്ലബും തമ്മിലുള്ള ചാംപ്യന്‍സ് ലീഗ് പോരാട്ടം ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് വൈകുന്നേരം 5.30ന് (ജിഎംടി) ആണ് അപകടമുണ്ടായത്. മധ്യ റോമിലെ റിപ്പബ്ലിക്ക സ്റ്റേഷനിലെ താഴേയ്ക്കു വരുന്ന എസ്‌കലേറ്ററുകളില്‍ ഒരെണ്ണമാണു നിയന്ത്രണം വിട്ടു വേഗത്തില്‍ താഴേക്കു വന്നത്. നിരവധിപ്പേര്‍ ഈ സമയം എസ്‌കലേറ്ററില്‍ ഉണ്ടായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. Breaking: #Escalator in #Rome #malfunctions causing several #injuries We hope everyone is ok!!! #retweet pic.twitter.com/kfVmVkgH0P — Paulie G (@PaulieGMMA) October 23, 2018

Read More