ആര്‍എസ്എസ് കാര്യാലയം ആക്രമിച്ചു; നാളെ ഹര്‍ത്താല്‍

ആര്‍എസ്എസ് കാര്യാലയം ആക്രമിച്ചു; നാളെ ഹര്‍ത്താല്‍

വൈക്കം: ആർ എസ് എസ് കാര്യാലയവും നേതാക്കളെയും സി പി എം പ്രവർത്തകർ ആക്രമിച്ചു എന്നാരോപിച്ച് ബുധനാഴ്ച വൈക്കം മണ്ഡലത്തിൽ സംഘപരിവാർ ഹർത്താൽ ആഹ്വാനം ചെയ്തു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താൽ.

Read More

നടയടച്ചിടാന്‍ തന്ത്രിയ്ക്ക് എന്ത് അധികാരം – മുഖ്യമന്ത്രി

നടയടച്ചിടാന്‍ തന്ത്രിയ്ക്ക് എന്ത് അധികാരം – മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശം വിഷയത്തില്‍ സ്ത്രീകള്‍ സന്നിധാനത്ത് പ്രവേശിച്ചാല്‍ നടയടച്ചിടാന്‍ തന്ത്രിയ്ക്ക് എന്ത് അധികാരം എന്ന് ആഞ്ഞടിച്ച് മുഖ്യമന്ത്രി. ശബരിമലയിലെ പൂജാദികര്‍മങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം മാത്രമേ തന്ത്രിക്കുള്ളു എന്നും ഭരണപരമായ നടപടികള്‍ എടുക്കാന്‍ അവകാശം ദേവസ്വം ബോര്‍ഡിനാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. വിശ്വാസികളുടെ ശബരിമല പ്രവേശനം താഴുകയല്ല വേണ്ടതെന്നും അവരെ പ്രവേശിപ്പിക്കുക എന്ന കടമയാണ് നിറവേറ്റേണ്ടത് എന്നും ബോര്‍ഡിനും തന്ത്രിയ്ക്കുമുള്ളത് എന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെതാനെന്നും അതില്‍ മറ്റാര്‍ക്കും അവകാശമില്ല എന്നും ദേവസ്വം ബോര്‍ഡിന്റെ പണം സര്‍ക്കാര്‍ എടുക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്നും മുഖ്യമന്ത്രി തുറന്ന് പറഞ്ഞു .

Read More

” അയാള്‍ എന്റെ കരിയര്‍ നശിപ്പിക്കുമോ എന്ന ഭയത്തിലാണ് മിണ്ടാതിരുന്നത്… ” ; ലക്ഷ്മി രാമകൃഷ്ണന്‍

” അയാള്‍ എന്റെ കരിയര്‍ നശിപ്പിക്കുമോ എന്ന ഭയത്തിലാണ് മിണ്ടാതിരുന്നത്… ” ; ലക്ഷ്മി രാമകൃഷ്ണന്‍

മീ ടു ക്യാംപയിനിന്റെ ഭാഗമായി നേരത്തെ വെളിപ്പെടുത്തിയ സംഭവത്തിലെ വ്യക്തിയെ വെളിപ്പെടുത്തി നടി ലക്ഷ്മി രാമകൃഷ്ണന്‍. സിനിമ പിആര്‍ഒ ആയ നിഖില്‍ മുരുകനെതിരെയാണ് ലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. നിഖില്‍ മുരുകന്‍ സഭ്യമല്ലാത്ത രീതിയില്‍ പെരുമാറിയെന്ന് ലക്ഷ്മി പറയുന്നു. നേരത്തെ താന്‍ സംഭവം വെളിപ്പെടുത്തിയിരുന്നെങ്കിലും പേര് വെളിപ്പെടുത്തിയിരുന്നില്ലെന്നും ഇപ്പോള്‍ അതിന്റെ സമയമായിരിക്കുന്നുവെന്നും നടി പറയുന്നു. പലപ്പോഴും ദുഖം ഉള്ളിലൊതുക്കി നടന്നിട്ടുണ്ട്. നിഖിലിന്റെ പേര് പറയുന്നതിന് മുമ്പ് പലവട്ടം ആലോചിച്ചു, അയാള്‍ എന്റെ കരിയര്‍ നശിപ്പിക്കുമോ എന്ന ഭയത്തിലാണ് മിണ്ടാതിരുന്നത്. പക്ഷേ എന്ത് സംഭവിച്ചാലും അത് നേരിടാനാണ് ഇപ്പോള്‍ തീരുമാനം. അയാളുടെ കാരുണ്യത്തിനായി കാത്തിരിക്കുന്ന പെണ്‍കുട്ടികളെ ഓര്‍ക്കുമ്പോള്‍ അത് തുറന്നു പറയാന് കൂടുതല്‍ ഊര്‍ജമാകുന്നു. അതേസമയം സംഭവത്തില്‍ നിഖില്‍ മാപ്പപേക്ഷയുമായി രംഗത്തെത്തി. ലക്ഷ്മിക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു എന്ന് നിഖില്‍ പറഞ്ഞു. സിനിമയിലേക്കെത്തുന്ന പുതിയ തലമുറയ്ക്ക് അവസരങ്ങള്‍…

Read More

സഹോദരിയുടെ ‘മീ ടു’വിന്റെ പിന്നാലെ എ.ആര്‍ റഹ്മാന്‍

സഹോദരിയുടെ ‘മീ ടു’വിന്റെ പിന്നാലെ എ.ആര്‍ റഹ്മാന്‍

ചെന്നൈ: സിനിമാ മേഖലയില്‍ നിന്ന് കൂടുതല്‍ ‘മീ ടൂ’ ആരോപണങ്ങള്‍ പുറത്ത് വരുന്നതിനിടെ ക്യാംപയിനെക്കുറിച്ച് പ്രതികരിച്ച് എ.ആര്‍ റഹ്മാന്‍. സഹോദരിയും ഗായികയുമായ എ.ആര്‍ റെയ്ഹാനയും ആരോപണവുമായി രംഗത്തെത്തിയതോടെയാണ് റഹ്മാന്‍ തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുന്നത്. ‘മീ ടൂ മൂവ്മെന്റ് ആദ്യം മുതലേ കാണുന്നുണ്ട്. ആരോപണം ഉന്നയിച്ചവരും ഇരകളുമായ ചിലരുടെ പേരുകള്‍ എന്നെ ഞെട്ടിച്ചുകളഞ്ഞു. ഞാന്‍ കൂടി ഉള്‍പ്പെടുന്ന സിനിമാ ഇന്‍ഡസ്ട്രി സ്ത്രീകളെ ബഹുമാനിക്കുകയും അവര്‍ക്ക് കൂടി ഇടമൊരുക്കുകയും ചെയ്യുന്നതാകണമെന്നാണ് എന്റെ ആഗ്രഹം. ഇരകള്‍ കൂടുതല്‍ ശക്തരാകട്ടെ…’- റഹ്മാന്‍ പ്രതികരിച്ചു. എല്ലാവര്‍ക്കും സുരക്ഷിതമായും ക്രിയാത്മകമായും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവരും ഉറപ്പുവരുത്തണമെന്നും അതോടൊപ്പം തന്നെ ഒരു പുതിയ ഇന്റര്‍നെറ്റ് ജസ്റ്റിസ് സിസ്റ്റം ഉണ്ടാകുമ്പോള്‍ അത് തെറ്റായ രീതിയില്‍ ഉപയോഗിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും റഹ്മാന്‍ പറയുന്നു. ട്വിറ്ററിലൂടെയാണ് റഹ്മാന്‍ തന്റെ പ്രതികരണമറിയിച്ചിരിക്കുന്നത്. തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനെതിരായ ‘മീ ടൂ’ ആരോപണത്തെ പിന്താങ്ങി റഹ്മാന്റെ സഹോദരി…

Read More

” ആ സിംഹാസനമൊന്നും എനിക്ക് വേണ്ട.. ” – മമ്മൂട്ടി

” ആ സിംഹാസനമൊന്നും എനിക്ക് വേണ്ട.. ” – മമ്മൂട്ടി

അഭിനയ ചക്രവര്‍ത്തി സത്യന്റെയും, നിത്യഹരിത നായകന്‍ പ്രേം നസീറിന്റെയും , ആക്ഷന് കിംഗ് ജയനറെയും വേര്‍പാട് മലയാള സിനിമയ്ക്ക് വലിയ ശൂന്യതയായിരുന്നു സമ്മാനിച്ചത്. അവര്‍ക്ക് പിന്നാലെ വന്ന താര തലമുറകളെ മൂവരുടെയും സിംഹാസനത്തില്‍ അവരോധിക്കാന്‍ പല രീതിയിലുള്ള ശ്രമങ്ങളും അവകാശവാദങ്ങളും തര്‍ക്കങ്ങളും ചര്‍ച്ചകളും നടന്നിട്ടുണ്ട്. പക്ഷെ, സത്യന്- പ്രേം നസീര്- ജയന്‍ ത്രിമൂര്‍ത്തികളുടെ സുവര്‍ണ്ണ സിംഹാസനം മലയാളസിനിമയില്‍ ഇന്നും ഒഴിഞ്ഞു കിടക്കുകയാണ് എന്നാണ് കാലത്തിന്റെ സാക്ഷിപത്രം .എന്നാല്‍, ‘മലയാള സിനിമയില് വലിയ രീതിയില് പ്രചാരണവും, മത്സരവും , പിടിയും വലിയുമെല്ലാം നടന്നത് ആക്ഷന്‍ ഹീറോ ജയന്റെ സിംഹാസത്തിന് വേണ്ടിയായിരുന്നു എന്നാണ് മമ്മൂട്ടി വ്യക്തമാക്കുന്നത് .’ ‘ അക്കാലത്ത് , ജയന്റെ സിംഹാസത്തിന് വേണ്ടി നമ്മുടെ സിനിമാരംഗത്ത് കുറെ പിടിയും വലിയും നടന്നിരുന്നു. പ്രത്യേകിച്ചും ഞങ്ങളുടെ പുതുതലമുറയിലെ നടന്മാര്‍ ക്കിടയില്. ഐ .വി. ശശിയുടെ തുഷാരത്തില്‍ ജയന് വെച്ച…

Read More

” 96ലെ ‘ഇരവിങ്ക തീവായ്’ പാട്ടെത്തി… ”

” 96ലെ ‘ഇരവിങ്ക തീവായ്’ പാട്ടെത്തി… ”

96 എന്ന ചിത്രത്തിലൂടെ കോളിവുഡില്‍ വലിയൊരു ബ്രേക്ക് ലഭിച്ചയാള്‍ മലയാളി സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്തയാണ്. തൈക്കൂടം ബ്രിഡ്ജിലൂടെ മലയാളികള്‍ക്ക് ചിരപരിചിതനായ ഗോവിന്ദ് മേനോന്‍ ഒരു തമിഴ് ചിത്രത്തിന് സംഗീതം പകരുന്നത് ആദ്യമല്ലെങ്കിലും പാട്ടുകള്‍ അവിടെ ഇത്രയും ജനപ്രീതി നേടുന്നത് ആദ്യമാണ്. സിനിമ പോലെ തരംഗമായി 96ലെ പാട്ടുകളും. അതില്‍ പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ഒരു ഗാനത്തിന്റെ വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടു. ഇരവിങ്ക തീവായ് എന്ന് തുടങ്ങുന്ന പാട്ടിന്റെ വീഡിയോ ആണ് പുറത്തെത്തിയത്.ഉമാദേവിയുടെ വരികള്‍ക്ക് ഗോവിന്ദ് വസന്തയുടെ സംഗീതം. ചിന്മയി ശ്രീപാദയും പ്രദീപ് കുമാറും ചേര്‍ന്ന് പാടിയിരിക്കുന്നു.

Read More

‘ കോഴിയിറച്ചി തൊട്ടാല്‍ പൊള്ളും; കിലോയ്ക്ക് 138രൂപ ‘

‘ കോഴിയിറച്ചി തൊട്ടാല്‍ പൊള്ളും; കിലോയ്ക്ക് 138രൂപ ‘

തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിയിറച്ചിക്ക് റെക്കോര്‍ഡ് വില. ഒരു കിലോ കോഴിക്ക് 138രൂപയാണ് ഇന്നത്തെ വില. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കോഴികളുടെ വരവ് കുറഞ്ഞതാണ് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. 10 ദിവസം മുമ്പ് 93 രൂപയായിരുന്നു ഒരുകിലോ കോഴിയുടെ വില. ദിവസങ്ങള്‍ക്കകം കൂടിയത് 45 രൂപ. ഒരു കിലോ ഇറച്ചിക്ക് 230 രൂപ നല്‍കണം. ഇതാദ്യമായാണ് സംസ്ഥാനത്ത് ചിക്കന് ഇത്രയും വില കൂടുന്നത്. രണ്ടരവര്‍ഷം മുമ്പ് പരമാവധി 130 രൂപയിലെത്തിയിരുന്നു. ജിഎസ്ടി നടപ്പാക്കിയ ശേഷം കുറഞ്ഞ കോഴിവില, 150ലേക്ക് ഉടനെത്തുമെന്നാണ് മൊത്തക്കച്ചവടക്കാരും കോഴി കര്‍ഷകരും പറയുന്നത്. പ്രളയകാലത്ത് സംസ്ഥാനത്ത് ആവശ്യക്കാര്‍ കുറഞ്ഞതോടെ കേരളത്തിലും തമിഴ്‌നാട്ടിലെ നാമക്കല്ലിലും കോഴിവളര്‍ത്തല്‍ ഗണ്യമായി കുറഞ്ഞു. അതിര്‍ത്തി കടന്നുളള കോഴി വരവ് നിലച്ചതോടെയാണ് ചിക്കന് പൊളളുന്ന വില. ജിഎസ് ടി നടപ്പാക്കിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വിപണിയിലിടപെട്ടാണ് കോഴി വില നിയന്ത്രിച്ചത്. തുടര്‍ന്നും വിപണിയിലിടപെട്ട് വിലനിയന്ത്രണം ഉറപ്പാക്കുമെന്ന…

Read More

അമ്മ രാജി ആവശ്യപ്പെട്ടിട്ടില്ല, സംഘടനയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നു – ദിലീപ്

അമ്മ രാജി ആവശ്യപ്പെട്ടിട്ടില്ല, സംഘടനയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നു – ദിലീപ്

കൊച്ചി: താരസംഘടനയായ അമ്മ ആവശ്യപ്പെട്ടിട്ടല്ല രാജിയെന്ന് നടന്‍ ദിലീപ്. പേരു പറഞ്ഞു സംഘടനയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. വിവാദങ്ങള്‍ അവസാനിപ്പിക്കാനാണു തന്റെ രാജി. താന്‍ വേട്ടയാടപ്പെടുന്നതു മനസ്സറിയാത്ത കുറ്റത്തിനാണെന്നും അമ്മയ്ക്കു നല്‍കിയ രാജിക്കത്തില്‍ ദിലീപ് പറയുന്നുണ്ട്. ദിലീപ് ഒക്ടോബര്‍ 10നു നല്‍കിയ കത്തിന്റെ പകര്‍പ്പ് മനോരമ ന്യൂസിനു ലഭിച്ചു. ഉപജാപക്കാരുടെ ശ്രമങ്ങളില്‍ അമ്മ എന്ന സംഘടന തകരരുത്. അമ്മയുടെ സഹായം കൊണ്ടു ജീവിക്കുന്നവരുണ്ട്. ഇവര്‍ക്കായി സംഘടന നിലനില്‍ക്കണമെന്നും ദിലീപ് കത്തില്‍ വ്യക്തമാക്കുന്നു. അതേസമയം, കൊച്ചിയില്‍ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തിനുശേഷം അമ്മ ഭാരവാഹികള്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞതിനു വിരുദ്ധമാണിത്. അമ്മയില്‍നിന്നു ദിലീപ് രാജി വച്ചതായി പ്രസിഡന്റ് മോഹന്‍ലാലാണു മാധ്യമങ്ങളെ അറിയിച്ചത്. ഡബ്ല്യുസിസിയുടെ ആവശ്യം പരിഗണിച്ചു ദിലീപിനോടു രാജി ആവശ്യപ്പെടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Read More

ശബരിമല സ്ത്രീപ്രവേശനം: രാഷ്ട്രീയ വിശദീകരണവുമായി മുഖ്യമന്ത്രി പത്തനംതിട്ടയില്‍ എത്തും

ശബരിമല സ്ത്രീപ്രവേശനം: രാഷ്ട്രീയ വിശദീകരണവുമായി മുഖ്യമന്ത്രി പത്തനംതിട്ടയില്‍ എത്തും

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിധിയില്‍ ബിജെപിയും യുഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന നിലപാടുമായി എല്‍ഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് പത്തനംതിട്ടയില്‍ നടക്കും. വൈകിട്ട് നാലിന് നടക്കുന്ന യോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരും എല്‍ഡിഎഫ് കക്ഷി നേതാക്കളും പങ്കെടുക്കുന്നുണ്ട്. ബിജെപിയും, കോണ്‍ഗ്രസ്സും സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് എല്‍ഡിഎഫ് വിശദീകരണ യോഗം സംഘടിപ്പിക്കുന്നത്. നേരത്തെ ജനാധിപത്യ മഹിളാ അസോസിയേഷനും വിശദീകരണ യോഗം നടത്തിയിരുന്നു.

Read More

ശബരിമലയിലെ സ്ത്രീപ്രവേശന ഹര്‍ജികള്‍ അടുത്ത മാസം 13ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി

ശബരിമലയിലെ സ്ത്രീപ്രവേശന ഹര്‍ജികള്‍ അടുത്ത മാസം 13ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി

ഡല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്ത പുതിയ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കില്ല. അടുത്ത മാസം 13ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. എല്ലാ ഹര്‍ജികളും തുറന്ന കോടതിയിലാണ് പരിഗണിക്കുക. മൂന്ന് റിട്ട് ഹര്‍ജികളുടെ കാര്യത്തിലാണ് കോടതി തീരുമാനമറിയിക്കുക. അതേസമയം നേരത്തേ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെ തിരുത്തണമെങ്കില്‍ കേസ് ഇനി ഏഴംഗ ഭരണഘടനാബെഞ്ചിലേക്ക് മാറ്റേണ്ടി വരും. കുറഞ്ഞത്, പ്രാഥമികമായി കേസ് പരിഗണിക്കേണ്ട മൂന്നംഗ ബെഞ്ചിന്റെ കാര്യത്തിലെങ്കിലും ആദ്യം കോടതി തീരുമാനം അറിയിക്കുമെന്നാണ് സൂചന. അയ്യപ്പഭക്തരുടെ മൗലികാവകാശം സംരക്ഷിക്കാത്തതാണ് സുപ്രീംകോടതി വിധിയെന്ന് ചൂണ്ടിക്കാട്ടി അയ്യപ്പഭക്തരുടെ കൂട്ടായ്മയും അയ്യപ്പ ധര്‍മ പ്രചാര സഭയും വിഎച്ച്പിയുമാണ് റിട്ട് ഹര്‍ജികള്‍ നല്‍കിയിരിക്കുന്നത്. ഇതിന് പുറമെ 19 പുനപരിശോധനാ ഹര്‍ജികളും വിധിക്കെതിരായി ഇതിനോടകം വന്നിട്ടുണ്ട്.

Read More