മലകയറാനുള്ള മജ്ഞുവിന്റെ നീക്കത്തിനെതിരെ പമ്പയില്‍ പ്രതിഷേധം

മലകയറാനുള്ള മജ്ഞുവിന്റെ നീക്കത്തിനെതിരെ പമ്പയില്‍ പ്രതിഷേധം

പമ്പ: മലകയറാനുള്ള യുവതിയുടെ നീക്കത്തിനെതിരെ പമ്പയില്‍ പ്രതിഷേധം. നടപന്തലിലാണ് ഒരു കൂട്ടം ആളുകള്‍ പ്രതിഷേധിക്കുന്നത്. മരക്കൂട്ടത്തും സന്നിധാനത്തും പ്രതിഷേധക്കാര്‍ തടിച്ചുക്കൂടിയിരിക്കുകയാണ്. 1000 തോളം പ്രതിഷേധക്കാരാണ് ഇപ്പോള്‍ അവിടെ കൂടിയിരിക്കുന്നത്. വലിയ പ്രതിഷേധം ഉണ്ടാകാനുളള സാധ്യതയുമുണ്ട്. പ്രതിഷേധത്തില്‍ നിന്നും പിന്നോട്ട് ഇല്ല എന്നും സമരക്കാര്‍ അറിയിച്ചു. മുപ്പത്തിയെട്ടുകാരിയായ മഞ്ജുവാണ് ശബരിമല ദര്‍ശനം നടത്താന്‍ ആഗ്രഹം അറിയിച്ച് എത്തിയത്. യുവതിക്ക് സുരക്ഷ ഒരുക്കാന്‍ പൊലീസ് തീരുമാനിക്കുകയും ചെയ്തു. അതേസമയം, വലിയ പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും നേരിടാനിടയുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചും പൊലീസ് മഞ്ജുവിനോട് വിശദീകരിച്ചു. പൊലീസ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മലകയറണം എന്ന തീരുമാനത്തില്‍ മഞ്ജു ഉറച്ചുനില്‍ക്കുകയായിരുന്നു. താന്‍ വ്രതം എടുത്തുവന്ന വിശ്വാസിയാണെന്നും സന്നിധാനത്ത് എത്തി അയ്യപ്പദര്‍ശനം നടത്തണമെന്നും മഞ്ജു ആവര്‍ത്തിച്ചു. അതോടെ സുരക്ഷ ഒരുക്കുകയല്ലാതെ പൊലീസിന് മറ്റ് മാര്‍ഗ്ഗമില്ലാതെയായി. ദളിത് മഹിളാ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റായ മഞ്ജു കൊല്ലം കരുനാഗപ്പള്ളി ഇടനാട് സ്വദേശിയാണ്….

Read More

ശബരിമല സ്ത്രീപ്രവേശനം: സ്ത്രീകള്‍ക്കും സമൂഹത്തിനും നല്ലതെന്തോ അതിനെ പിന്തുണക്കും – കമല്‍ഹസന്‍

ശബരിമല സ്ത്രീപ്രവേശനം: സ്ത്രീകള്‍ക്കും സമൂഹത്തിനും നല്ലതെന്തോ അതിനെ പിന്തുണക്കും – കമല്‍ഹസന്‍

ചെന്നൈ: ശബരിമലയിലെ സ്ത്രീപ്രവേശന പ്രശ്‌നത്തില്‍ അഭിപ്രായം പറയാനില്ലെന്ന് നടനും മക്കള്‍ നീതി മയ്യം പ്രസിഡന്റുമായ കമല്‍ഹാസന്‍. സ്ത്രീകള്‍ക്കും സമൂഹത്തിനും നല്ലതെന്തോ അതിനെ പിന്തുണക്കുമെന്ന് അഭിപ്രായപ്പെട്ട കമല്‍ താന്‍ ശബരിമലയില്‍ പോയിട്ടില്ലെന്നും ഭക്തരുടെ കാര്യത്തില്‍ തലയിടാനില്ലെന്നും പറഞ്ഞു. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധിയെ ആദരിക്കുന്നുണ്ടെങ്കിലും വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടേണ്ടതാണെന്ന് സൂപ്പര്‍ താരം രജനീകാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. ക്ഷേത്രത്തില്‍ കാലങ്ങളായി ആചരിക്കുന്ന രീതികളെയും ഐതിഹ്യങ്ങളേയും ബഹുമാനിക്കേണ്ടതുണ്ടെന്നും രജനീകാന്ത് പറഞ്ഞിരുന്നു.

Read More

ശബരിമല കയറാനൊരുങ്ങി കേരളാ ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് മഞ്ജു

ശബരിമല കയറാനൊരുങ്ങി കേരളാ ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് മഞ്ജു

പത്തനംതിട്ട: ശബരിമല കയറാന്‍ മറ്റൊരു യുവതി കൂടി പമ്പയില്‍ എത്തി. കേരളാ ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് മഞ്ജുവാണ് ദര്‍ശനത്തിനായെത്തിയത്. പമ്പ സ്റ്റേഷനില്‍ എത്തിയ മഞ്ജു പൊലീസിനോട് സുരക്ഷ ആവശ്യപ്പെട്ടു. എ.ഡി.ജി.പി അനില്‍കാന്ത്, ഐജിമാരായ മനോജ് എബ്രഹാം, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ യുവതിയുമായി ചര്‍ച്ച നടത്തി. കൊല്ലം ചാത്തന്നൂര്‍ സ്വദേശിനിയാണ് മഞ്ജു. താന്‍ വിശ്വാസിയാണെന്നും വ്രതമെടുത്താണ് അയ്യപ്പനെ കാണാന്‍ എത്തിയതെന്നും മല കയറണം എന്ന തീരുമാനത്തില്‍ തന്നെയാണ് താനെന്നും മഞ്ജു പറഞ്ഞു. 100 പേരടങ്ങുന്ന സംഘമാണ് മഞ്ജുവിന് സുരക്ഷ ഒരുക്കുന്നത്. പമ്പയിലും കാനനപാതയിലും സന്നിധാനത്തും വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. വനിതാ പൊലീസിന്റെ ഒരു ബറ്റാലിയനും പമ്പയില്‍ തയ്യാറായി നില്‍ക്കുന്നുണ്ട്. ഇതിനിടെ നിലയ്ക്കലില്‍ നിരോധാനാജ്ഞ ലംഘിച്ച് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തു. എഎന്‍ രാധാകൃഷ്ണന്‍, ജെആര്‍ പത്മകുമാര്‍ തുടങ്ങി പത്തോളം പേരെയാണ് പൊലീസ്…

Read More

കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് രണ്ടാം ഹോം മത്സരം

കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് രണ്ടാം ഹോം മത്സരം

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് രണ്ടാം ഹോം മത്സരം. കൊച്ചിയില്‍ വൈകിട്ട് ഏഴരയ്ക്ക് ഡല്‍ഹി ഡൈനമോസാണ് എതിരാളികള്‍. അടവുകളും ചുവടുകളും മാറ്റി കേരള ബ്ലാസ്റ്റേഴ്‌സ്. ഡല്‍ഹി ഡൈനമോസിനെതിരെ ലക്ഷ്യമിടുന്നത് സ്വന്തം കാണികള്‍ക്ക് മുന്നില്‍ സീസണിലെ ആദ്യജയം. കൊല്‍ക്കത്തയെ തോല്‍പിച്ച് തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് മുംബൈയ്‌ക്കെതിരെ അവസാന നിമിഷം സമനില വഴങ്ങി. രണ്ടാഴ്ചത്തെ വിശ്രമത്തിലൂടെ പിഴവുകളെല്ലാം പരിഹരിച്ചുവെന്ന് കോച്ച് ഡേവിഡ് ജയിംസ്. അനസ് എടത്തൊടികയുടെ വിലക്ക് മാറാത്തതിനാല്‍ ടീമില്‍ മാറ്റത്തിന് സാധ്യതയില്ല. സഹല്‍ ആദ്യ ഇലവനിലെത്തുമ്പോള്‍ വിനീത് പകരക്കാരനാവും. മുന്നേറ്റത്തില്‍ പോപ്ലാറ്റ്‌നിക്, സ്റ്റൊയാനോവിച്ച് കൂട്ടുകെട്ടിന്റെ പ്രകടനമാവും നിര്‍ണായകമാവുക. ആദ്യ ജയം ലക്ഷ്യമിടുന്ന ഡൈനമോസ് പൂനെ സിറ്റിയെ സമനിലയില്‍ തളച്ചാണ് കൊച്ചിയില്‍ എത്തിയിരിക്കുന്നത്. പരുക്കും മുന്നേറ്റനിരയുടെ മൂര്‍ച്ചക്കുറവുമാണ് ഡൈനമോസിന്റെ പ്രതിസന്ധി. നേര്‍ക്കുനേര്‍ കണക്കുകളില്‍ മുന്നില്‍ ബ്ലാസ്റ്റേഴ്‌സ്. ഇതുവരെ ഏറ്റുമുട്ടിയ പത്ത് കളിയില്‍ അഞ്ചില്‍ ബ്ലാസ്റ്റേഴ്‌സും രണ്ടില്‍ ഡൈനമോസും ജയിച്ചു. മൂന്ന്…

Read More

വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

വെസ്റ്റിന്‍ഡീസിനെതിരെ നാളെ നടക്കാനിരിക്കുന്ന ഒന്നാം ഏകദിന മത്സരത്തിനുള്ള പന്ത്രണ്ടംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. യുവതാരം ഋഷഭ് പന്ത് ഏകദിന അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു എന്നതാണ് ഇന്ത്യന്‍ ടീമിലെ ശ്രദ്ധേയ കാര്യം. പന്ത്രണ്ടംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പേസ് ബൗളര്‍ ഉമേഷ് യാദവ് അന്തിമ ഇലവനില്‍ നിന്ന് പുറത്താകുമെന്നാണ് റിപ്പോര്‍ട്ട്. വിരാട് കോഹ്ലി തന്നെയാണ് ടീമിനെ നയിക്കുന്നത്. കോഹ്ലിക്ക് പുറമേ, ധവാന്‍, രോഹിത് ശര്‍മ്മ, അമ്പാട്ടി റായുഡു, പന്ത്, ധോണി എന്നിവര്‍ ബാറ്റ്‌സ്മാന്മാരായും, രവീന്ദ്ര ജഡേജ ഓള്‍റൗണ്ടറായും ടീമിലുണ്ട്. കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചഹല്‍, മൊഹമ്മദ് ഷാമി, ഖലീല്‍ അഹമ്മദ് എന്നിവരാകും ടീമിന്റെ ബോളിംഗ് കൈകാര്യം ചെയ്യുക. സീനിയര്‍ താരം ധോണിയും, ഋഷഭ് പന്തും വിക്കറ്റ് കീപ്പര്‍മാരായി ടീമിലുണ്ടെങ്കിലും ധോണി തന്നെയാകും ടീമിന്റെ വിക്കറ്റ് കാക്കുക. ഇന്ത്യന്‍ ടീം : വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ശിഖാര്‍ ധവാന്‍, രോഹിത്…

Read More

ഡെന്‍മാര്‍ക്ക് ഓപ്പണ്‍: സൈന നെഹ്‌വാള്‍ സെമിഫൈനലില്‍ കടന്നു

ഡെന്‍മാര്‍ക്ക് ഓപ്പണ്‍: സൈന നെഹ്‌വാള്‍ സെമിഫൈനലില്‍ കടന്നു

ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ഡെന്‍മാര്‍ക്ക് ഓപ്പണിന്റെ സെമിഫൈനലില്‍ കടന്നു. ജപ്പാന്റെ നൊസോമിയെയാണ് സൈന നെഹ്‌വാള്‍ പരാജയപ്പെടുത്തിയത്. ലോക പത്താം റാങ്കുകാരിയായ സൈന നെഹ്‌വാള്‍ 17-21, 21-16, 21-12 എന്നീ സ്‌കോറുകള്‍ക്കാണ് നൊസോമിയെ പരാജയപ്പെടുത്തിയത്. അതേസമയം ഇന്ത്യയുടെ കിഡമ്പി ശ്രീകാന്തും സെമിഫൈനലില കടുന്നു. സമീറിനെയാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്.

Read More

‘മീ ടൂ’ : കൊച്ചി ബിനാലെ സെക്രട്ടറി റിയാസ് കോമു രാജിവെച്ചു

‘മീ ടൂ’ : കൊച്ചി ബിനാലെ സെക്രട്ടറി റിയാസ് കോമു രാജിവെച്ചു

മീ ടൂ ആരോപണത്തിന്റെ പശ്ചാതലത്തില്‍ കൊച്ചി ബിനാലെ സഹസ്ഥാപകനും നിലവില്‍ കൊച്ചി ബിനാലെയുടെ സെക്രട്ടറിയുമായ റിയാസ് കോമു ബിനാലെയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാനങ്ങളും രാജി വെച്ചു. ആരോപണത്തില്‍ പരിഹാരമുണ്ടാകുന്നതുവരെ ബിനാലെയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നതായി റിയാസ് കോമു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച പോസ്റ്റില്‍ പറയുന്നു. ആരോപണത്തില്‍ റിയാസ് കോമുവിനെതിരെ ബിനാലെ ഫൗണ്ടേഷന് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളോട് ഇത്തരം പ്രശ്‌നങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമാണ് ആരോപണത്തില്‍ അന്വേണ കമ്മീഷനെ നിയമിക്കുന്നതെന്നും ബിനാലെ ഫൗണ്ടേഷന്‍ വ്യക്തമാക്കി. തങ്ങളുമായി ബന്ധപ്പെട്ടവരുടെ സുരക്ഷയും കരുതലും ഞങ്ങളുടെ ഉത്തരവാദിത്വമാണ്. അതിന് ഫൗണ്ടേഷന്‍ എല്ലാ നടപടികളും സ്വീകരിക്കും. ഇന്‍സ്റ്റഗ്രാമിലൂടെ കഴിഞ്ഞ ദിവസമാണ് റിയാസ് കോമുവിനെതിരെ മീ ടു ആരോപണവുമായി ചിത്രകാരിയായ യുവതി രംദത്തുവന്നത്. കൊച്ചിയില്‍ വിളിച്ചുവരുത്തി റിയാസ് കോമു ലൈംഗികമായി ഉപദ്രവിച്ചെന്നായിരുന്നു ചിത്രകാരിയുടെ ആരോപണം. മീ ടൂ…

Read More

‘ മല കയറിയത് ആക്ടിവിസം തെളിയിക്കാനല്ല.., തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കും ‘ -രഹ്ന ഫാത്തിമ

‘ മല കയറിയത് ആക്ടിവിസം തെളിയിക്കാനല്ല.., തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കും ‘ -രഹ്ന ഫാത്തിമ

കൊച്ചി: സ്ത്രീകള്‍ ക്ഷേത്രത്തിനകത്ത് പ്രവേശിച്ചാല്‍ അശുദ്ധിയാകുമെന്ന് പറഞ്ഞ ശബരിമല തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് രഹ്ന ഫാത്തിമ. തന്ത്രി സ്ത്രീത്വത്തെ അപമാനിക്കുകയാണ് ചെയ്തത്. ഇത്തരം മാനസിക അവസ്ഥയിലുള്ളവര്‍ അവിടെയുള്ളിടത്തോളം ഇനി താന്‍ ശബരിമലയിലേക്കില്ലെന്നും രഹ്ന ഫാത്തിമ കൊച്ചിയില്‍ പറഞ്ഞു. ശബരിമലയില്‍ ആക്ടിവസം തെളിയിക്കാനോ, ആദ്യ സ്ത്രീയെന്ന ഖ്യാതിക്കോ വേണ്ടിയല്ല പോയത്. സ്ത്രീകള്‍ കയറുന്നത് അശുദ്ധിയാണെന്ന് തന്ത്രി ഉള്‍പ്പടെ പറയുന്നുവെന്നും രഹ്ന കുറ്റപ്പെടുത്തി. ശബരിമല കയറുന്നതിന് മുന്‍പ് കളക്ടറെയും, ഐജി മനോജ് എബ്രഹാമിനെയും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സുരക്ഷ നല്‍കുമെന്ന ഉറപ്പിലാണ് പമ്പയിലെത്തിയതെന്നും രഹ്ന വ്യക്തമാക്കി. ബിജെപി നേതാവ് കെ. സുരേന്ദ്രനുമായി നേരിട്ട് ഒരു പരിചയവുമില്ല. മാധ്യമങ്ങളിലൂടെ മാത്രമെ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. രണ്ട് വര്‍ഷം മുന്‍പ് സുരേന്ദ്രന്‍ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ തന്നെ ടാഗ് ചെയ്തത് പരിചയത്തിന്റെ പേരിലല്ല. സമാനചിന്താഗതിയായതിനാല്‍ ഫെയ്‌സ്ബുക്കില്‍ ടാഗ് അഭ്യര്‍ത്ഥന വന്നപ്പോള്‍ താന്‍ സ്വീകരിക്കുകയായിരുന്നു. കെ സുരേന്ദ്രന്‍…

Read More

‘മാസ്സ്…മാസ്സ്… ‘ ; രജനി സ്റ്റൈലില്‍ വിജയ്, സര്‍ക്കാരിന്റെ ടീസര്‍ എത്തി

‘മാസ്സ്…മാസ്സ്… ‘ ; രജനി സ്റ്റൈലില്‍ വിജയ്, സര്‍ക്കാരിന്റെ ടീസര്‍ എത്തി

തുപ്പാക്കിക്കും കത്തിക്കും ശേഷം വിജയ്‌യെ നായകനാക്കി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന സര്‍ക്കാരിന്റെ ടീസര്‍ പുറത്തെത്തി. ഒന്നര മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ടീസറില്‍ വിജയ്‌യുടെ മാസ് നമ്പരുകളൊക്കെയുണ്ട്. രജനി സ്‌റ്റൈലില്‍ കൈകള്‍ കൊണ്ട് ചുണ്ടിലേക്ക് സിഗരറ്റ് തെറിപ്പിക്കുന്ന രംഗം ഹൈലൈറ്റ് ആണ്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രം പൊളിറ്റിക്കല്‍ ആക്ഷന്‍ വിഭാഗത്തില്‍ പെടുത്താവുന്നതാണ്. എ ആര്‍ റഹ്മാന്‍ സംഗീതവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിക്കും. മലയാളി ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനാണ് സിനിമാറ്റോഗ്രഫി. കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍, രാധാരവി, യോഗി ബാബു, ലിവിങ്സ്റ്റണ്‍ എന്നിവര്‍ കഥാപാത്രങ്ങളായെത്തുന്നു. ഐഫാര്‍ ഇന്റര്‍നാഷമലിനാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം. ഈ ദീപാവലിക്ക് തീയേറ്ററുകളിലെത്തും. വാർത്തകൾ വാട്സ് ആപ്പിൽ ലഭ്യമാവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യു: https://chat.whatsapp.com/BdMT8N8APZl7AC57jTXezG

Read More

‘ ശ്രീശാന്ത് മാനസികരോഗിയും അവലക്ഷ്ണം പിടിച്ചവനും ആണ് ‘ – സുരഭി റാണാ

‘ ശ്രീശാന്ത് മാനസികരോഗിയും അവലക്ഷ്ണം പിടിച്ചവനും ആണ് ‘ – സുരഭി റാണാ

ബോസ് ഷോ ഹിന്ദിയില്‍ പന്ത്രണ്ടാം സീസണിലേക്ക് കടന്നിരിക്കുകയാണ്. ഷോയുടെ ശ്രദ്ധേയ താരം മലയാളിയും മുന്‍ ക്രിക്കറ്ററുമായ ശ്രീശാന്താണ്. എന്നും വിവാദങ്ങള്‍ സൃഷ്ടിക്കാറുള്ള ശ്രീശാന്ത് പെരുമാറ്റം കൊണ്ട് ബിഗ് ബോസ്സിലും സഹ മത്സരാര്‍ത്ഥികളെ വെറുപ്പിക്കുകയാണ്. ഇപ്പോള്‍ മറ്റൊരു മത്സരാര്‍ത്ഥിയായ സുരഭി റാണാ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് . ശ്രീശാന്ത് മാനസികരോഗിയും അവലക്ഷ്ണം പിടിച്ചവനും ആണെന്നണ് സുരഭിയുടെ ആരോപണം. ടാസ്‌ക്കുകള്‍ക്കിടയിലുള്ള ചെറിയ തര്‍ക്കമാണ് സുരഭിയെ ശ്രീശാന്തിന് നേരെ തിരിച്ചത്. ടാസ്‌ക്കുകളില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലാത്ത ശ്രീശാന്ത് ഒഴിവ് കഴിവുകള്‍ പറയുകയാണെന്നും അവര്‍ ആരോപിക്കുന്നു. തനിക്ക് ശ്രദ്ധ കിട്ടാനായി ശ്രീശാന്ത് മനഃപൂര്‍വം ഓരോ അസുഖങ്ങള്‍ അഭിനയിക്കുകയാണെന്നും ഭീഷണി മുഴക്കുകയാണെന്നും ഇവര്‍ പറയുന്നു. ഹിന്ദി ബിഗ് ബോസിന്റെ പന്ത്രണ്ടാമത് സീസണാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. സല്‍മാന്‍ ഖാനാണ് ഷോയുടെ അവതാരകനായി എത്തുന്നത്. ഷോയില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന മത്സരാര്‍ഥിയാണ് ശ്രീശാന്ത്. ആഴ്ചയില്‍ 50 ലക്ഷം…

Read More