ബിജെപിയും ആര്‍എസ്എസും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നു; നടക്കുന്നത് കലാപം സൃഷ്ടിക്കാനുള്ള ശ്രമം: മുഖ്യമന്ത്രി പിണറായി വിജയന്‍

ബിജെപിയും ആര്‍എസ്എസും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നു; നടക്കുന്നത് കലാപം സൃഷ്ടിക്കാനുള്ള ശ്രമം: മുഖ്യമന്ത്രി പിണറായി വിജയന്‍

അബുദാബി: രാജ്യം ഭരിക്കുന്ന ബിജെപിയും ആര്‍എസ്എസും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഇതിനെതിരെ നാടിന്റെ ക്രമസമാധാനം തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം ആണ് ചില ശക്തികള്‍ നടത്തുന്നതെന്ന് നിലയ്ക്കലിലെയും പമ്പയിലെയും അക്രമങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചു. അയ്യപ്പ ദര്‍ശനത്തിനു വരുന്ന ഭക്തജനങ്ങള്‍ക്ക് ആവശ്യമായ സംരക്ഷണവും സുരക്ഷിതത്വവും നല്‍കുമെന്ന് മുഖ്യമന്ത്രി വിശദമാക്കി. ഭക്തജനങ്ങളെ തടഞ്ഞും, ഭക്തജനങ്ങളെ അക്രമിക്കുന്നത് തടയുന്ന പൊലീസുകാരെ ആക്രമിച്ചും നാട്ടില്‍ കലാപം സൃഷ്ടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഇത്തരത്തിലുള്ള അക്രമങ്ങള്‍ പൊതു സമൂഹം അംഗീകരിക്കില്ല. പത്തോ ഇരുപതോ ആളുകള്‍ വാര്‍ത്ത ക്യാമറകള്‍ക്കു മുന്നില്‍ വന്നു പറയുന്ന കാര്യങ്ങള്‍ അല്ല സര്‍ക്കാര്‍ സ്വീകരിക്കുന്ന യഥാര്‍ത്ഥ നിലപാടുകള്‍ ആണ് പൊതു സമൂഹം അംഗീകരിക്കുക എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read More

കെ.പി ശശികലയും എം.ടി രമേശും നിലയ്ക്കല്‍ സമരപ്പന്തലില്‍ നിന്നും മാറി

കെ.പി ശശികലയും എം.ടി രമേശും നിലയ്ക്കല്‍ സമരപ്പന്തലില്‍ നിന്നും മാറി

പമ്പ: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി നിലയ്ക്കലില്‍ കെട്ടിയ സമരപ്പന്തലില്‍ നിന്ന് മുതിര്‍ന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയും മാറി. നിലയ്ക്കലില്‍ പ്രതിഷേധക്കാര്‍ അക്രമാസക്തരാവുകയും മാധ്യമപ്രവര്‍ത്തകരെ അക്രമിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് കൂടുതല്‍ പൊലീസിനെയും കമാന്റോകളെയും സ്ഥലത്തെത്തിക്കാന്‍ തീരുമാനമായി. ഇതിന് പിന്നാലെയാണ് നേതാക്കള്‍ സമരപ്പന്തലില്‍ നിന്ന് മാറിയത്. നിലവില്‍ സമരസമിതി പ്രവര്‍ത്തകര്‍ മാത്രമാണ് സമരപ്പന്തലിലുള്ളത്. ലാത്തി വീശിയും മറ്റും പ്രതിഷേധിക്കാരെ ഒഴിപ്പിക്കാനാണ് പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നത്.

Read More

മീ ടൂ വിവാദം: കേന്ദ്ര വിദേശകാര്യ മന്ത്രി എം ജെ അക്ബര്‍ രാജിവച്ചു

മീ ടൂ വിവാദം: കേന്ദ്ര വിദേശകാര്യ മന്ത്രി എം ജെ അക്ബര്‍ രാജിവച്ചു

ഡല്‍ഹി: മീ ടൂ വിവാദത്തില്‍ കുരുങ്ങി കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ രാജിവച്ചു. സ്വന്തം നിലയ്ക്ക് ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ കേസ് നടത്തുമെന്ന് രാജിക്കത്തില്‍ എംജെ അക്ബര്‍ വിശദമാക്കി. അടിസ്ഥാനരഹിതമായ ആരോപണത്തെ നിയമവഴിയില്‍ നേരിടുമെന്ന് എംജെ അക്ബര്‍ വിശദമാക്കി. നേരത്തെ മാധ്യമപ്രവര്‍ത്തകനായിരുന്ന എംജെ അക്ബറില്‍ നിന്ന് ലൈംഗിക അതിക്രമം നേരിട്ട സ്ത്രീകളാണ് ആരോപണം ഉന്നയിച്ച്രത്. ഇതില്‍ ഭൂരിഭാഗവും മാധ്യമപ്രവര്‍ത്തകരാണ്. മാധ്യമ പ്രവര്‍ത്തക പ്രിയ രമണിയാണ് മീടൂ കാമ്പെയിനിന്റെ ഭാഗമായി ആദ്യം അക്ബറിനെതിരെ ആരോപണമുന്നയിച്ചത്. അക്ബര്‍ ലൈംഗിക അതിക്രമം നടത്തിയെന്ന് മാധ്യമപ്രവര്‍ത്ത ഗസാല വഹാബും തുറന്നെഴുതി. ‘മന്ത്രിയും മുന്‍ എഡിറ്ററുമായ എം ജെ അക്ബര്‍ എന്നെ പീഡിപ്പിച്ചു, ലൈംഗിക അതിക്രമം നടത്തി’ ഏഷ്യന്‍ ഏജ് ദിനപത്രത്തില്‍ ജോലി ചെയ്തപ്പോഴുള്ള അനുഭവം ഈ തലക്കെട്ടോടെയാണ് ഗസല വഹാബ് എന്ന മാധ്യമപ്രവര്‍ത്തക തുറന്ന് എഴുതിയത്. ദില്ലിയിലെ ഏഷ്യന്‍ ഏജ് ഓഫീസില്‍…

Read More

” ടൈറ്റന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍, രാഗ ഐ ആം വാച്ചന്റെ പുത്തന്‍ ശേഖരം വിപണിയില്‍ ”

” ടൈറ്റന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍, രാഗ ഐ ആം വാച്ചന്റെ പുത്തന്‍ ശേഖരം വിപണിയില്‍ ”

കൊച്ചി: ദീപാവലി ആഘോഷങ്ങള്‍ക്ക് നിറംപകര്‍ന്ന് ടൈറ്റന്‍ വാച്ചുകളുടെ പുതിയ രണ്ട് ശേഖരം കൂടി വിപണിയിലെത്തി. ടൈറ്റന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍, രാഗ ഐആം എന്നീ വാച്ചുകളാണ് അവതരിപ്പിച്ചത്. ടൈറ്റന്‍ രാഗ ശേഖരത്തിലെ മനോഹരമായതും ഏറ്റവും സവിശേഷമായ രൂപകല്‍പ്പനയുമുള്ളതുമാണ് ഐആം ശേഖരം. ഇരുവശങ്ങളും ഒരേ പോലെയുള്ള ഡയലുകള്‍, തിളക്കമുള്ള, സാറ്റിന്‍, ബ്രഷ്ഡ് മെറ്റല്‍ ഫിനിഷ്, സവിശേഷമായി രൂപകല്‍പ്പന ചെയ്ത സ്വരോസ്‌കി ക്രിസ്റ്റല്‍, പ്രത്യേകമായ മദര്‍ ഓഫ് പേള്‍ റിഫ്‌ളക്ടീവ് മാര്‍ബിള്‍ ഡയല്‍ ഫിനിഷ് എന്നിവയാണ് ഈ ശേഖരത്തിന്റെ പ്രത്യേകത. ടൈറ്റന്‍ രാഗ ഐആം ശേഖരത്തിന്റെ വില 4,995 രൂപ മുതല്‍ 14,995 വരെയാണ്. ഒന്‍പത് വ്യത്യസ്ത കേയ്‌സുകളിലായി 15 വ്യത്യസ്ത ബ്രേയ്‌സ്‌ലെറ്റുകളോടു കൂടിയ മോഡലുകളുണ്ട് ഈ ശേഖരത്തില്‍. ആകര്‍ഷകമായ കിസ്റ്റല്‍, ആംബര്‍, ഫ്രോസ്റ്റ്, സ്പാര്‍ക്കിള്‍ എന്നിങ്ങനെ വിവിധ രൂപകല്‍പ്പനകള്‍ ലഭ്യമാണ്. ചെസിന്റെ ലോകത്തുനിന്നുള്ള രൂപകല്‍പ്പനയാണ് ടൈറ്റന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ശേഖരം. ചെക്കേഡ്, ലയേഡ്…

Read More

ചരിത്രം കേരളത്തോട് കാണിച്ച കരുണ, പിണറായി ഉള്ളപ്പോള്‍ കേരളം സുരക്ഷിതം – എന്‍ എസ് മാധവന്‍

ചരിത്രം കേരളത്തോട് കാണിച്ച കരുണ, പിണറായി ഉള്ളപ്പോള്‍ കേരളം സുരക്ഷിതം – എന്‍ എസ് മാധവന്‍

കോഴിക്കോട്: ശബരിമലയിലെ സ്ത്രീ വിവേചനം അവസാനിപ്പിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് അസന്നിഗ്ദമായി പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയനെ വാഴ്ത്തി എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ രംഗത്ത്. വര്‍ഗീയ ധ്രുവീകരണത്തിന്റെ കാലഘട്ടത്തില്‍ കേരളത്തെ നയിക്കാന്‍ പിണറായി അല്ലാതെ മറ്റൊരാളില്ലെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു. History is kind to Kerala. At this time of communal polarisation, can’t think of anyone other than Pinarayi to lead it. Idea of Kerala is safe with him. — N.S. Madhavan (@NSMlive) October 17, 2018 മറ്റൊരാള്‍ മുഖ്യമന്ത്രിയാകുന്നത് ഈ ഘട്ടത്തില്‍ ചിന്തിക്കാന്‍ പോലുമാകില്ല. ചരിത്രം കേരളത്തോട് കാണിച്ച കരുണയാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളമെന്ന ആശയം അദ്ദേഹത്തോടൊപ്പം സുരക്ഷിതമാണെന്നു എന്‍ എസ് മാധവന്‍ പറയുന്നു.

Read More

രാഹുല്‍ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തു

രാഹുല്‍ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തു

നിലയ്ക്കല്‍: രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സന്നിധാനത്തിന് സമീപത്ത് നിന്ന് പമ്പാ പൊലീസാണ് രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയിലെടുത്തത്. പ്രതിഷേധവുമായി എത്തിയ അയ്യപ്പധര്‍മ്മസേന പ്രവര്‍ത്തരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്യുന്ന പ്രതിഷേധക്കാരെ പത്തനംതിട്ട സ്റ്റേഷനിലെത്തിച്ചു. ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ പ്രതിഷേധിച്ച് പ്രാര്‍ഥനാസമരം നടത്തുമെന്ന് പ്രഖ്യാപിച്ച് നാല് മണിയോടെയാണ് രാഹുല്‍ ഈശ്വര്‍ മുത്തശ്ശിയോടൊപ്പം നിലയ്ക്കലില്‍ എത്തിയത്. പൊലീസ് രാഹുല്‍ ഈശ്വറിന്റെ വാഹനം തടഞ്ഞു. സ്വകാര്യവാഹനങ്ങളൊന്നും നിലയ്ക്കലിന് അപ്പുറത്തേയ്ക്ക് കടത്തി വിടില്ലെന്ന് പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് സ്ഥലത്ത് നേരിയ സംഘര്‍ഷാവസ്ഥയായി. സമരക്കാരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് നിലയ്ക്കലില്‍ത്തന്നെ പ്രാര്‍ഥനാ സമരം നയിക്കാന്‍ തന്ത്രികുടുംബം തീരുമാനിച്ചു. യുവതികളെ തടഞ്ഞ് സമരം നടത്തില്ലെന്നായിരുന്നു രാഹുല്‍ ഈശ്വര്‍ രാവിലെ മാധ്യമങ്ങള്‍ പറഞ്ഞിരുന്നത്. യുവതികളെ ശബരിമലയില്‍ കയറ്റാന്‍ തിടുക്കം കാണിയ്ക്കുന്ന സര്‍ക്കാര്‍ 93 വയസ്സുള്ള തന്റെ മുത്തശ്ശിയെ സന്നിധാനത്തേയ്ക്ക് പോകാന്‍ സമ്മതിക്കുന്നില്ലെന്ന് രാഹുല്‍ ഈശ്വര്‍…

Read More

സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിന് പരാതി പരിഹാര സമിതി രൂപീകരിക്കല്‍; അമ്മയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു

സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിന് പരാതി പരിഹാര സമിതി രൂപീകരിക്കല്‍; അമ്മയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു

താര സംഘടന അമ്മയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിന് പരാതി പരിഹാര സമിതി രൂപീകരിക്കുന്നില്ലെന്ന ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ഡബ്ല്യുസിസി അംഗങ്ങള്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. ഹര്‍ജിയില്‍ സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു. ഡബ്ല്യുസിസി ക്ക് വേണ്ടി നടിമാരും ഡബ്ല്യുസിസി അംഗങ്ങളുമായ റിമ കല്ലിങ്കലും പത്മപ്രിയയുമാണ് കോടതിയെ സമീപിച്ചത്.

Read More

പത്തു ദിവസത്തെ ഇടവേളയ്ക്കുശേഷം ഐഎസ്എലിന്ന് ഇന്നു വീണ്ടും തുടക്കം

പത്തു ദിവസത്തെ ഇടവേളയ്ക്കുശേഷം ഐഎസ്എലിന്ന് ഇന്നു വീണ്ടും തുടക്കം

പത്തു ദിവസത്തെ ഇടവേളയ്ക്കുശേഷം ഐഎസ്എലിന്ന് ഇന്നു മുതല്‍ വീണ്ടും പന്തുരുളും. രാത്രി 7.30നു നടക്കുന്ന മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസ് എടികെയെ നേരിടും. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ എടികെ തിരിച്ചുവരവ് പ്രതീക്ഷിച്ചാണ് ഇറങ്ങുന്നത്. ഡൈനാമോസിന്റെ രണ്ടാം മത്സരമാണ്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള സ്റ്റീവ് കോപ്പലിന്റെ ടീമിന് വിജയത്തില്‍ കുറഞ്ഞൊന്നും മതിയാകില്ല. ഇന്ത്യ- ചൈന രാജ്യാന്തര സൗഹൃദ മത്സരത്തിനു വേണ്ടിയാണ് പത്തുദിവസത്തെ ഇടവേള ലീഗില്‍ ആവശ്യമായി വന്നത്. ടീമുകള്‍ക്ക് തങ്ങളുടെ തന്ത്രങ്ങള്‍ പുനപരിശോധിക്കാനും തിരുത്തലുകള്‍ വരുത്താനും ഈ ദിവസങ്ങള്‍ പ്രയോജനം ചെയ്തു. കേരള ബ്ലാസ്റ്റേഴ്സിനും പരിക്കുള്ള രണ്ടു താരങ്ങള്‍ ഫിറ്റാക്കിയെടുക്കാന്‍ ഈ ഇടവേള സഹായിച്ചു. ഇനി ഡിസംബറിലാണ് ഐഎസ്എല്ലിലെ അടുത്ത ഇടവേള

Read More

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് വ്യക്തമാവുന്നു ; ബി ജെ പി ഉപവാസം ഉദ്ഘാടനം ചെയ്തത് കെപിസിസി എക്സിക്യൂട്ടിവ് അംഗം

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് വ്യക്തമാവുന്നു ; ബി ജെ പി ഉപവാസം ഉദ്ഘാടനം ചെയ്തത് കെപിസിസി എക്സിക്യൂട്ടിവ് അംഗം

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ ഉപവാസത്തില്‍ പ്രാസംഗികനായി എത്തിയത് കോണ്‍ഗ്രസ് നേതാവ്. പത്തനംതിട്ടയില്‍ നടക്കുന്ന ബിജെപി ഉപവാസമാണ് കെപിസിസി എക്സിക്യൂട്ടിവ് അംഗമായ ജി രാമന്‍ നായര്‍ ഉദ്ഘാടനം ചെയ്തത്. രമേശ് ചെന്നിത്തലയുടെ അടുത്ത അനുയായി കൂടിയാണ് ജി രാമന്‍ നായര്‍. സംഘപരിവാര്‍ ശക്തികള്‍ക്കൊപ്പം ചേര്‍ന്ന് ശബരിമലയെ വര്‍ഗീയ ചേരിതിവിനായി ഉപയോഗിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു എന്ന ശക്തമായ വിമര്‍ശനം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കെപിസിസി എക്സിക്യൂട്ടിവ് അംഗം തന്നെ ബിജെപിയുടെ ഉപവാസം ഉദ്ഘാടനം ചെയ്യാന്‍ എത്തുകയുണ്ടായത്.

Read More

‘ ആഷിക്ക് അബുവിനെ എന്തുകൊണ്ടാണ് പുച്ഛിച്ച് സംസാരിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.. സര്‍ക്കാരിനെ വരെ അവര്‍ പരിഹസിക്കുകയാണ്’ – സിദ്ധിഖിനെതിരെ പാര്‍വതി

‘ ആഷിക്ക് അബുവിനെ എന്തുകൊണ്ടാണ് പുച്ഛിച്ച് സംസാരിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.. സര്‍ക്കാരിനെ വരെ അവര്‍ പരിഹസിക്കുകയാണ്’ – സിദ്ധിഖിനെതിരെ പാര്‍വതി

ഡബ്‌ള്യു സി സി ‘അമ്മ സംഘടനാ പോര് മുറുകുകയാണ്. സിദ്ധിഖിന്റെ വാര്‍ത്ത സമ്മേളനം വിവാദമായതോടെ ഇതിനു മറുവടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി പാര്‍വതി. ‘ഞങ്ങള്‍ക്ക് വലിയ പ്രതീക്ഷകള്‍ ഇല്ലെന്നു വേണം പറയാന്‍ ദിലീപ് കുറ്റക്കാരനാണെന്ന് തെളിയാതെ നടപടിയെടുക്കാനാകില്ലെന്നാണ് ഇവര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ കുറ്റാരോപിതനും ആക്രമിക്കപ്പെട്ട നടിക്കും ഒരേനീതി ലഭിക്കാത്തതെന്തുകൊണ്ടാണ്?. ഇപ്പോള്‍ വ്യക്തിപരമായ വൈരാഗ്യമാക്കി മാറ്റുകയാണ്. അവര്‍ക്കിടയില്‍ തന്നെ വ്യക്തതയില്ല. അവിടെ പോയി കാത്തു നില്‍ക്കാന്‍ ഞങ്ങള്‍ക്ക് സമയമില്ല. ഒന്നരവര്‍ഷമായി ഈ സംഭവം നടന്നിട്ട് എന്നിട്ട് എന്താണ് അവരെടുത്ത നടപടി. ഇപ്പോള്‍ അവര്‍ ഞങ്ങളോട് മാപ്പു പറയണമെന്നാണ് പറയുന്നത്. ഇതിനൊക്കെ എന്ത് മറുപടിയാണ് നല്‍കേണ്ടത്. അമ്മയിലെ അംഗങ്ങളൊക്കെ വലിയ സീനിയേഴ്സ് ആണ്. സംഘടനയിലെ ബൈലോ പ്രകാരം അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. ഇതില്‍ ഞങ്ങള്‍ ചെയ്ത തെറ്റെന്താണ്. അതിനുത്തരം കിട്ടാത്തതുകൊണ്ടാണ് ചോദ്യങ്ങളുമായി പൊതുസമൂഹത്തിന് മുന്‍പിലെത്തിയത്. ‘ഇപ്പോള്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞതുപോലെ…

Read More