‘ സ്ത്രീകള്‍ക്കിനി നിന്നുകൊണ്ട് മൂത്രമൊഴിക്കാം… ‘

‘ സ്ത്രീകള്‍ക്കിനി നിന്നുകൊണ്ട് മൂത്രമൊഴിക്കാം… ‘

സ്ത്രീകള്‍ക്ക് പുറത്തിറങ്ങിയാല്‍ മൂത്രശങ്ക തീര്‍ക്കാന്‍ വൃത്തിയുള്ള ടോയ് ലറ്റുകള്‍ ഇല്ല എന്നത് കാലങ്ങളായുള്ള പരാതിയാണ്. വൃത്തിഹീനമായ ബാത്രൂമുകളില്‍ പലപ്പോഴും പോകാന്‍ സ്ത്രീകള്‍ മടിക്കുന്നത് ആരോഗ്യപ്രശ്‌നം ഭയന്നു കൂടിയാണ്. വൃത്തിയും വെടിപ്പുമുള്ള പൊതുശൗചാലയം തേടി അലയുന്ന സ്ത്രീകള്‍ക്ക് വലിയൊരു ആശ്വാസമാണ് പുതിയ കണ്ടെത്തല്‍. ആദ്യം ഒരു അല്‍പം ആശങ്ക തോന്നുമെങ്കിലും വലിയ ആശ്വാസമാകുമെന്ന് ഉറപ്പ്. സ്ത്രീകള്‍ക്കായി നിന്നുകൊണ്ട് മൂത്രമൊഴിക്കാന്‍ കഴിയുന്ന ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുകയാണ് വിദ്യാര്‍ഥികളായ ഹരി സെഹ്രവത്ത, അര്‍ച്ചിത് അഗര്‍വാള്‍ എന്നിവര്‍.ദില്ലി ഐ ഐ ടിയിലെ വിദ്യാര്‍ത്ഥികളാണ് ഇവര്‍. സാന്‍ഫിയെന്ന ഈ ഉപകരണത്തിന് പത്തുരൂപ മാത്രമാണ് വില. നഗരത്തിലെ വിവിധ ശൗചാലയങ്ങള്‍സ തങ്ങള്‍ സന്ദര്‍ശിച്ചു. പലയിടത്തും ഇരിക്കാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് സ്തരീകള്‍ ഉപയോഗിക്കാത്തത്. ഇരുന്ന് മൂത്രമൊഴിക്കുമ്പോള്‍ അണുബാധയുണ്ടാകുമെന്ന് ഭയന്നാണ് ഇത്. ഇതെ കുറിച്ച് ചിന്തിച്ചപ്പോഴാണ് ഇങ്ങിനെയൊരു ആശയത്തിലേക്ക് എത്തിയതെന്ന് ഇവര്‍ പറയുന്നു. സ്ത്രീകളില്‍ കണ്ടുവരുന്ന മൂത്രാശയ രോഗങ്ങള്‍ക്കുള്ള പ്രധാന…

Read More

‘ പെട്ടെന്ന് ദേഷ്യം വരുന്നവരാണോ നിങ്ങള്‍…? ‘

‘ പെട്ടെന്ന് ദേഷ്യം വരുന്നവരാണോ നിങ്ങള്‍…? ‘

പെട്ടെന്ന് ദേഷ്യം വരുന്നവരാണ് നിങ്ങള്‍ എങ്കില്‍ അല്‍പ്പമൊന്ന് ശ്രദ്ധിക്കുന്നത് നന്ന്. കാരണം മുന്‍കോപം ഹൃദയാഘാതത്തെ ക്ഷണിച്ചു വരുത്തുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ഇത് സംബന്ധിച്ച് അമേരിക്കന്‍ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. വളരെയധികം കോപത്താല്‍ ദേഷ്യപ്പെട്ടതിന് ശേഷമുള്ള രണ്ട് മണിക്കൂര്‍ സമയം ഹൃദയാഘാതത്തിനും സ്ട്രോക്കിനുമുള്ള സാദ്ധ്യത വളരെ അധികമാണെന്നാണ് പഠന നിരീക്ഷണ ഗവേഷണം പറയുന്നത്. എന്നാല്‍, ദേഷ്യം ഹൃദയാഘാതവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്താന്‍ കൂടുതല്‍ പഠനം ആവശ്യമാണ് എന്നാണ് ഗവേഷകര്‍ പറയുന്നത്. നിരവധി ആളുകളെ ഉള്‍പ്പെടുത്തിയുള്ള ഒമ്പത് പഠനങ്ങളില്‍ നിന്നുമാണ് ഗവേഷകര്‍ ഇത്തരത്തിലൊരു നിഗമനത്തിലെത്തിയത്. ദേഷ്യപ്പെട്ടതിന് ശേഷം ഹൃദയാഘാതത്തിനുള്ള സാദ്ധ്യത അഞ്ച് മടങ്ങും, സ്ട്രോക്കിനുള്ള സാദ്ധ്യത മൂന്നുമടങ്ങും വര്‍ദ്ധിക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. എന്നാല്‍, അപൂര്‍വ്വമായി കോപിഷ്ഠരാകുന്നവരേക്കാള്‍ ആവര്‍ത്തിച്ച് ദേഷ്യപ്പെടുന്നവര്‍ക്കാണ് ഹൃദയാഘാത സാദ്ധ്യത കൂടുതല്‍. എന്നാല്‍, കോപം ഹൃദയത്തിനോ, രക്തചംക്രമണത്തിനോ പ്രശ്നങ്ങളുണ്ടാക്കുന്നതായി പഠനത്തില്‍ പറയുന്നില്ല. അതിയായ…

Read More

‘ ജങ്ക് ഫുഡാണോ പ്രിയം? ‘

‘ ജങ്ക് ഫുഡാണോ പ്രിയം? ‘

കാലം മാറുന്നതിനുസരിച്ച് നമ്മുടെ ഭക്ഷണരീതികളിലും മാറ്റങ്ങള്‍ കാണാനാകും. എന്നാല്‍, ഇത്തരം മാറ്റങ്ങള്‍ ആരോഗ്യകരമാണോ എന്ന് ചിന്തിക്കാറില്ല എന്നതാണ് വാസ്തവം. മാറിയ കാലത്തെ ഭക്ഷണ ശീലങ്ങളായ പിസ, ബര്‍ഗര്‍ തുടങ്ങിയ ജങ്ക് ഫുഡുകള്‍ കുഞ്ഞുങ്ങളെന്നോ, മുതിര്‍ന്നവരെന്നോ ഭേദഭാവില്ലാതെ എല്ലാവരുടെയും ഇഷ്ട വിഭവങ്ങളാണ്. വ്യത്യസ്ത രുചിയിലും, വര്‍ണ്ണങ്ങളിലും, ആകൃതികളിലും ലഭ്യമാക്കുന്ന ഇത്തരം ജങ്ക് ഫുഡ് വിഭാഗങ്ങള്‍ പലരുടെയും നിത്യജീവിതത്തിന്റെ ഭാഗമാണ്. ചിലരില്‍ ഇത് അഡിഷന്‍ പോലെയാണ്. എന്നാല്‍, ഇത്തരം അഡിഷന്‍ ആരോഗ്യത്തിന് നല്ലതല്ല എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇത്തരം ഭക്ഷണങ്ങളുടെ രുചിക്ക് അടിമപ്പെടുകയാണ് പുതുതലമുറ എന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ വിദഗ്ദ്ധരുടെ അഭിപ്രായം. പിസ, ബര്‍ഗര്‍ തുടങ്ങിയ ജങ്ക് ഫുഡുകളോടുള്ള അഡിക്ഷന്‍ മയക്കുമരുന്നും ഉണ്ടാക്കുന്ന അഡിക്ഷന് തുല്യമാണെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. ജങ്ക് ഫുഡുകളോടുള്ള അമിത താല്‍പ്പര്യം പെട്ടന്നൊരു ദിവസം കൊണ്ട് നിര്‍ത്താന്‍ കഴിയില്ല എന്നാണ് പഠനം പറയുന്നു. മദ്യവും…

Read More

” ഏഴു വര്‍ഷത്തില്‍ 35 തവണ ഗര്‍ഭം അലസി… എങ്കിലും അലക്‌സിന് മൂന്നാമതൊരു കുട്ടി കൂടി വേണമായിരുന്നു… ”

” ഏഴു വര്‍ഷത്തില്‍ 35 തവണ ഗര്‍ഭം അലസി… എങ്കിലും അലക്‌സിന് മൂന്നാമതൊരു കുട്ടി കൂടി വേണമായിരുന്നു… ”

ലണ്ടന്‍: അണു കുടുംബത്തിലേക്ക് ചുരുങ്ങാന്‍ ലോകം ശ്രമിക്കുമ്പോള്‍ അമ്മയാവാന്‍ നേരിട്ട വെല്ലിവിളികളെക്കുറിച്ച് തുറന്നു പറഞ്ഞ് ലണ്ടന്‍ സ്വദേശിനിയായ ടെലിവിഷന്‍ അവതാരക . നാല്‍പതുകാരിയായ ടെലിവിഷന്‍ അവതാരകയായ അലക്‌സ് ക്രാമര്‍ ആണ് ഏഴു വര്‍ഷത്തില്‍ 35 തവണയാണ് ഗര്‍ഭം അലസിയതെന്ന് തുറന്നു പറഞ്ഞത്. രണ്ടു മക്കളുടെ അമ്മയായ അലക്‌സിന് മൂന്നാമതൊരു കുട്ടി കൂടി വേണമെന്ന ആഗ്രഹമായിരുന്നു മുന്നോട്ട് നയിച്ചത്. എന്നാല്‍ ഐവിഎഫ് മാര്‍ഗത്തിലൂടെയുണ്ടായ ഇരട്ട കുഞ്ഞുങ്ങളടക്കം 35 തവണയാണ് അലക്‌സിന് കുഞ്ഞുങ്ങളെ നഷ്ടമായത്. ആറു വയസുള്ള മകള്‍ ഇസബെല്ലയ്ക്കും നാലു വയസുകാരനായ ജോഷ്വയ്ക്കും ശേഷം ഒരു കുഞ്ഞ് എന്ന സ്വപ്നത്തിലേക്കെത്താന്‍ ഏഴു വര്‍ഷമാണ് അലക്‌സ് കാത്തിരുന്നത്. ചെറിയ കുടുംബങ്ങളിലേക്ക് ചുരുങ്ങാന്‍ ലോകം മുഴുവന്‍ ശ്രമിക്കുമ്പോള്‍ വീണ്ടുമൊരു കുഞ്ഞിനായി പരിശ്രമിക്കുന്നത് ബുദ്ധി മോശമാണെന്ന് നിരവധിപേര്‍ ഉപദേശിച്ചിരുന്നു. എന്നാല്‍ തളര്‍ന്നു പിന്മാറാന്‍ ഞാന്‍ തയ്യാറായികുന്നില്ല – അലക്‌സ് പറയുന്നു. കുഞ്ഞുങ്ങളെ നഷ്ടമാവുന്ന…

Read More

‘ പുരുഷന്‍മാര്‍ പേടിക്കണം.. ഈ ക്യാന്‍സറിനെ… ‘

‘ പുരുഷന്‍മാര്‍ പേടിക്കണം.. ഈ ക്യാന്‍സറിനെ… ‘

സ്ത്രീകള്‍ക്കായാലും പുരുഷന്‍മാരായാലും ക്യാന്‍സര്‍ എന്ന രോഗത്തെ എല്ലാവരും ഭയക്കുന്നു. അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗമാണ് ക്യാന്‍സര്‍. ഓരോ വര്‍ഷവും 1.4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ രോഗത്തിന് അടിപ്പെടുകയും, അതില്‍ പകുതിയോളം പേര്‍ മരണപ്പെടുകയും ചെയ്യുന്ന ഭീതിജനകമായ അവസ്ഥയാണ് ഇന്നുള്ളത്. ക്യാന്‍സര്‍ ശരീരത്തിന്റെ പല ഭാഗത്തുമുണ്ടാകാം. പുരുഷന്‍മാര്‍ പേടിക്കേണ്ട ഒരു ക്യാന്‍സറാണ് ബ്ലാഡര്‍ ക്യാന്‍സര്‍. പ്രായമായവരിലാണ് പ്രധാനമായും ബ്ലാഡര്‍ ക്യാന്‍സര്‍ ഉണ്ടാകുന്നത്. എന്നാല്‍ ചെറുപ്പക്കാരേയും ഈ ക്യാന്‍സര്‍ ബാധിക്കുന്നു. ബ്ലാഡര്‍ ക്യാന്‍സര്‍ പുരുഷന്‍മാരെയാണ് കൂടുതലായി ബാധിക്കുന്നത്. ആരോഗ്യകരമല്ലാത്ത ജീവിതശൈലി തന്നെയാണ് ഇതിന് പ്രധാന കാരണവും. മൂത്രം പിടിച്ച് വെക്കുന്നതും പലപ്പോഴും ഇന്‍ഫെക്ഷന്‍ പോലുള്ള അവസ്ഥകള്‍ക്ക് കാരണമാകുന്നു. അതിനാല്‍ ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകാതെ നോക്കണം.

Read More

ബ്രസീല്‍-അര്‍ജന്റീന സൗഹൃദ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഇന്ന്

ബ്രസീല്‍-അര്‍ജന്റീന സൗഹൃദ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഇന്ന്

ലോക ഫുട്ബാള്‍ പ്രേമികള്‍ ആവശേത്തോടെ കാത്തിരിക്കുന്ന ബ്രസീല്‍-അര്‍ജന്റീന സൗഹൃദ ഫുട്ബാള്‍ ടൂര്‍ണമെന്റ് ഇന്ന്. ജിദ്ദ കിംഗ് അബ്ദുള്ള സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തിലാണ് പോരാട്ടം.ചൊവ്വ രാത്രി ഒമ്പതിനാണ് മത്സരം. മുന്‍ നിര താരങ്ങളുമായാണ് ബ്രസീല്‍ ടീം കളത്തിലിറങ്ങുന്നത്. എന്നാല്‍ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയടക്കം സീനിയര്‍ താരങ്ങളൊന്നുമില്ലാതെയാണ് അര്‍ജന്റീന ബൂട്ടണിയുന്നത്. ലോകകപ്പിലെ കോച്ചായിരുന്ന ടിറ്റെയ്ക്കു കീഴിലാണ് ബ്രസീല്‍ ടീം കളത്തിലിറങ്ങുന്നത്. സ്റ്റാര്‍ സ്ട്രൈക്കര്‍ നെയ്മര്‍, ഗോള്‍ കീപ്പര്‍ അലിസണ്‍ ബെക്കര്‍, ഫിലിപ്പെ കുട്ടീഞ്ഞോ, ഗബ്രിയേല്‍ ജീസസ് തുടങ്ങി പ്രമുഖരെല്ലാം ബ്രസീല്‍ നിരയിലുണ്ട്. പുതിയ കോച്ച് ലയണല്‍ സ്‌കലോനിക്കു കീഴിലാണ് അര്‍ജന്റീന പടയൊരുങ്ങുന്നത്.ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സിയടക്കം സീനിയര്‍ താരങ്ങളൊന്നുമില്ലെങ്കിലും ദേശീയ ലീഗുകളില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന യുവതാരങ്ങളിലാണ് അര്‍ജന്റീനയുടെ പ്രതീക്ഷ. ഗോള്‍ കീപ്പറും ക്യാപ്റ്റനുമായ സെര്‍ജിയോ റൊമേറോ, പൗളോ ഡിബാല, മോറോ ഇക്കാര്‍ഡി, ആഞ്ചല്‍ കൊറിയ തുടങ്ങിയ താരങ്ങള്‍…

Read More

” ആ ചിരിക്കു പിന്നില്‍… ”

” ആ ചിരിക്കു പിന്നില്‍… ”

മുംബൈ: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനോട് തോറ്റശേഷം സമ്മാനദാനച്ചടങ്ങിനായി കാത്തു നില്‍ക്കുമ്പോള്‍ ഇന്ത്യന്‍ ടീമിനടുത്തെത്തി തമാശ പറഞ്ഞ് ചിരിച്ച പാക് താരം ഷൊയൈബ് മാലിക്കിന്റെ മുഖം ആരാധകര്‍ മറന്നിട്ടുണ്ടാവില്ല. കോലിയും യുവരാജും എല്ലാം മാലിക്കിനൊപ്പം ആ ചിരിയില്‍ പങ്കുചേര്‍ന്നിരുന്നു. ഇരുടീമുകളിലെയും താരങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദമായി ആ ചിരിയെ ചിലര്‍ വ്യാഖ്യാനിച്ചപ്പോള്‍ തോല്‍വിയില്‍ യാതൊരു ദു:ഖവുമില്ലാതെ ചിരിച്ചു കളിച്ചു നില്‍ക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ ശരീരഭാഷയെക്കുറിച്ച് വിമര്‍ശനവും ഉണ്ടായി. In the latest episode of Voice of Cricket @realshoaibmalik joins @ZAbbasOfficial and narrates what Saeed Ajmal said after the dropped catch, his last wish before retirement, what Sialkot Stallions means to him and much more!Watch the full episode on YT: https://t.co/VEDTaULMm0 pic.twitter.com/dtB5DIxQEW…

Read More

‘ ഗംഭീറിന്റെ വിരമിക്കല്‍.. മറുപടി പറയുന്നു.. ‘

‘ ഗംഭീറിന്റെ വിരമിക്കല്‍.. മറുപടി പറയുന്നു.. ‘

ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്ന ഗംഭീര്‍ പക്ഷേ യുവതാരങ്ങള്‍ കഴിവ് തെളിയിച്ച് ദേശീയ ടീമിലേക്ക ്എത്തിയതോടെ പതിയെ ടീമിന് വെളിയിലാവുകയായിരുന്നു. 2016 ന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാനായിട്ടില്ലെങ്കിലും അഭ്യന്തര മത്സരങ്ങളിലെ സജീവ സന്നിധ്യമാണ് ഈ ഇടം കൈയ്യന്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍. വിജയ് ഹസാരെ ട്രോഫി സെമി ഫൈനലിന് മുന്നോടിയായി കഴിഞ്ഞ ദിവസം മാധ്യങ്ങളെ കണ്ട ഗംഭീര്‍ ആദ്യം നേരിട്ട ചോദ്യം തന്റെ വിരമിക്കലിനെക്കുറിച്ചായിരുന്നു. വിരമിക്കല്‍ എന്നായിരിക്കുമെന്ന ചോദ്യത്തിന് അടുത്തെങ്ങുമുണ്ടാകില്ലെന്നായിരുന്നു ഗംഭീറിന്റെ മറുപടി.  ഇതിന് കാരണവും അദ്ദേഹം വ്യക്തമാക്കി. തനിക്ക് റണ്‍സ് നേടാന്‍ കഴിയുന്നിടത്തോളം കാലം ക്രിക്കറ്റില്‍ തുടരും, ഇപ്പോള്‍ തനിക്ക് റണ്‍സ് നേടാന്‍ കഴിയുന്നുണ്ട്, ജയിക്കാന്‍ കഴിയുന്നുണ്ട്, ഞാന്‍ ഡ്രെസ്സിംഗ് റൂമില്‍ സമയം ചിലവഴിക്കാന്‍ കഴിയുന്നുണ്ട്. ഈ ഒരു പാഷന്‍ എന്ന് തന്നില്‍നിന്ന് നഷ്ടമാകുന്നോ, അന്ന് താന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കും….

Read More

‘ സച്ചിന്‍ തന്റെ രക്ഷകനായ കാര്യം തുറന്നുപറഞ്ഞ് ശ്രീശാന്ത് ‘

‘ സച്ചിന്‍ തന്റെ രക്ഷകനായ കാര്യം തുറന്നുപറഞ്ഞ് ശ്രീശാന്ത് ‘

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഒരിക്കല്‍ തന്റെ രക്ഷകനായ കാര്യം റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെ തുറന്നുപറഞ്ഞ് ശ്രീശാന്ത്. 2007ലെ ട്വന്റി-20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും നേടിയ ടീമിലെ അംഗമായിരുന്നു ശ്രീശാന്ത്. എന്നാല്‍ 2011ലെ ഏകദിന ലോകകപ്പിനുശേഷം സച്ചിനുമായി നടന്ന ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അഭിമുഖം നടത്തുന്ന ആള്‍ ലോകകപ്പ് നേടിയ ടീമിലെ മുഴുവന്‍ പേരെ പറ്റിയും വിശദമായി ചോദിക്കുകയും പറയുകയും ചെയ്തു. എന്റെ പേര് മാത്രം പറഞ്ഞില്ല. അഭിമുഖം അവസാനിക്കാറായിട്ടും എന്റെ പേര് അഭിമുഖം നടത്തുന്ന ആള്‍ ഒരുതവണ പോലും ചോദിക്കുകയോ പറയുകയോ ചെയ്തില്ല. എന്നാല്‍ ആ സമയം സച്ചിന്‍ എന്റെ രക്ഷകനായി. ശ്രീശാന്തും ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് സച്ചിന്‍ ആവര്‍ത്തിച്ച് പറഞ്ഞു. ആ സമയത്തൊക്കെ താന്‍ ഒരുപാട് കരയുമായിരുന്നുവെന്നും ശ്രീശാന്ത് ബിഗ് ബോസിലെ സഹതാരങ്ങളോട് വെളിപ്പെടുത്തി. ഐപിഎല്ലില്‍ ഒത്തുകളിച്ചുവെന്ന…

Read More

‘ ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കി… ‘ – വെളിപ്പെടുത്തലുമായി സിദ്ദിഖ്

‘ ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കി… ‘ – വെളിപ്പെടുത്തലുമായി സിദ്ദിഖ്

കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കിയെന്ന ആരോപണം സ്ഥിരീകരിച്ച് നടന്‍ സിദ്ദിഖ്. ഇക്കാര്യം നടി തന്നോടു പറഞ്ഞിട്ടുണ്ടെന്നും പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. ദിലീപിനോടു താന്‍ ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ അതു വ്യക്തിപരമായ കാര്യമാണെന്നും ഇക്ക ഇടപെടേണ്ടെന്നുമായിരുന്നു മറുപടി. മൊഴിയുടെ പകര്‍പ്പ് മനോരമ ന്യൂസിനു ലഭിച്ചു. അതേസമയം, തിങ്കളാഴ്ചത്തെ വാര്‍ത്താസമ്മേളനത്തില്‍ അടക്കം സിദ്ദിഖ് പറഞ്ഞ കാര്യങ്ങള്‍ക്കു വിരുദ്ധമാണ് ഈ മൊഴി. നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കിയോ എന്ന ചോദ്യത്തിന് ഏതു സംവിധായകനാണ് അങ്ങനെ പറഞ്ഞതെന്നായിരുന്നു സിദ്ദിഖിന്റെ മറുചോദ്യം. അങ്ങനൊരു സംവിധായകന്റെ പേരോ വിവരങ്ങളോ പറഞ്ഞാല്‍ അക്കാര്യം അന്വേഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Read More