കമ്മ്യൂണിസ്റ്റുകളുടെ വിലകളയാന്‍ ഇതുപോലെ ഒരെണ്ണം മതി!… ആത്മാര്‍ഥമായ വിശ്വാസമുണ്ടെങ്കില്‍ കണ്ണൂരിലെ യുവതി മലകയറില്ല: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

കമ്മ്യൂണിസ്റ്റുകളുടെ വിലകളയാന്‍ ഇതുപോലെ ഒരെണ്ണം മതി!… ആത്മാര്‍ഥമായ വിശ്വാസമുണ്ടെങ്കില്‍ കണ്ണൂരിലെ യുവതി മലകയറില്ല: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനം തുടങ്ങിയതു മുതല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ പ്രസ്താവനകള്‍ ഏറെ വിവാദമായിരുന്നു. സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി പത്മകുമാറിന്റെ നിലപാടില്‍ കമ്മ്യൂണിറ്റുകാരന്റെ നിലപാടില്ലെന്നത് തന്നെയായിരുന്ന പ്രധാന വിമര്‍ശനങ്ങള്‍ക്ക് കാരണം. ഒടുവില്‍ വീണ്ടും ഉള്ളി ഉറങ്ങി കിടക്കുന്ന ഹൈന്ദവ ബോധം പുറത്തെടുത്തിട്ടിരിക്കുകാണ് ദേവസ്വം പ്രസിഡന്റ്. ആത്മാര്‍ഥമായ വിശ്വാസമുണ്ടെങ്കില്‍ കണ്ണൂരിലെ യുവതി ശബരിമലയിലേക്കു വരില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു. കണ്ണൂര്‍ സ്വദേശിനി വ്രതമെടുത്ത് ശബരിമലയിലേക്കു വരാന്‍ തയാറെടുക്കുന്നെന്ന വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ശബരിമല ക്ഷേത്രത്തോട് ആത്മാര്‍ഥമായ വിശ്വാസമുള്ള ആളാണെങ്കില്‍ വരുമെന്നു വിശ്വസിക്കുന്നില്ല. ആചാരങ്ങളെ ബഹുമാനിക്കുന്നുവെങ്കില്‍ വരില്ല. പേരെടുക്കാനാണ് ശ്രമമെങ്കില്‍ വന്നേക്കാം.’ – പത്മകുമാര്‍ പറഞ്ഞു. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തില്‍, താന്‍ ദര്‍ശനത്തിനെത്തുമെന്നും അതിനായി 41 ദിവസത്തെ വ്രതത്തിലാണെന്നും കണ്ണൂര്‍ സ്വദേശിനി രേഷ്മ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു….

Read More

എടി എന്നുവിളിച്ചയാളെ ശാസിച്ച മമ്മൂക്ക, ഒപ്പം ചേര്‍ത്തുനിര്‍ത്തിയ ലാലേട്ടന്‍; ആണിനെയും പെണ്ണിനെയും തുല്യമായിട്ടെ കണ്ടിട്ടുള്ളൂ, തുറന്നുപറഞ്ഞ് സഹസംവിധായിക

എടി എന്നുവിളിച്ചയാളെ ശാസിച്ച മമ്മൂക്ക, ഒപ്പം ചേര്‍ത്തുനിര്‍ത്തിയ ലാലേട്ടന്‍; ആണിനെയും പെണ്ണിനെയും തുല്യമായിട്ടെ കണ്ടിട്ടുള്ളൂ, തുറന്നുപറഞ്ഞ് സഹസംവിധായിക

‘അമ്മ’ സംഘടനയ്‌ക്കെതിരായ ഡബ്ലുസിസി നടത്തിയ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ സിനിമയ്ക്കുള്ളില്‍ നിലനില്‍ക്കുന്ന അസമത്വങ്ങളേയും അനീതിയേയും കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും ശക്തമാക്കുകയാണ്. നടി അര്‍ച്ചന പദ്മിനിയുടെയും സഹസംവിധായിക അനു ചന്ദ്രയുടെയും വെളിപ്പെടുത്തലുകളും വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. മലയാള സിനിമയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമാക്കുമ്പോള്‍ സ്വന്തം അനുഭവം പറയുകയാണ് സഹസംവിധായികയായ ഐഷ സുല്‍ത്താന. ഐഷയുടെ കുറിപ്പിന്റെ പൂര്‍ണരൂപം എനിക്ക് ചിലത് പറയാനുണ്ട്: ഞാന്‍ 2008ല്‍ ആണ് ലക്ഷദ്വീപില്‍ നിന്നും കേരളത്തില്‍ എത്തുന്നത് അന്ന് മുതല്‍ ഞാന്‍ ചാനലുകളില്‍ വര്‍ക് ചെയ്തത് തുടങ്ങി. ആര്‍ജെ, വിജെ, മോഡലിങ്, ആക്ടിങ്, പ്രോഗ്രാം പ്രൊഡ്യൂസര്‍ പിന്നെ സ്വന്തമായി ഒരു അഡ്വടൈസിങ് ഫേം കൂടി ഓപ്പണ്‍ ചെയ്തു, അതിനു ശേഷമാണ് ഞാന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയ് ജോലി ചെയ്യാന്‍ തുടങ്ങിയത്. 2008 മുതല്‍ ഈ ദിവസം വരെ രാത്രിയും പകലും ഞാന്‍ വര്‍ക്കേ ചെയ്തിരുന്നത് ആണുങ്ങളുടെ കൂടെ ആണ്,…

Read More

ചലച്ചിത്ര ലോകത്തുനിന്ന് ഒരു ദുരനുഭവവും ഉണ്ടായിട്ടില്ല, തുറന്നുപറഞ്ഞ് സഹസംവിധായിക ഐഷ സുല്‍ത്താന

ചലച്ചിത്ര ലോകത്തുനിന്ന് ഒരു ദുരനുഭവവും ഉണ്ടായിട്ടില്ല,  തുറന്നുപറഞ്ഞ് സഹസംവിധായിക ഐഷ സുല്‍ത്താന

ചലച്ചിത്ര ലോകത്തുനിന്ന് ഒരു ദുരനുഭവവും ഉണ്ടായിട്ടില്ല എന്ന് തുറന്നുപറഞ്ഞ് സഹസംവിധായിക ഐഷ സുല്‍ത്താന. മീടൂ ക്യാമ്പയിനുകളും തുറന്നുപറച്ചിലുകളും നിരന്തരമുണ്ടാകുമ്പോള്‍ ഈ സഹസംവിധായികയുടെ തുറന്നുപറച്ചിലും ശ്രദ്ധേയമാവുകയാണ്. മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെയുള്ള താരങ്ങളും എന്നും ചേര്‍ത്ത് നിര്‍ത്തിയിട്ടേയുള്ളൂ എന്നും അവര്‍ തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ സൂചിപ്പിക്കുന്നു. അവരുടെ കുറിപ്പ് പൂര്‍ണ രൂപത്തില്‍ താഴെ വായിക്കാം. എനിക് ചിലത് പറയാനുണ്ട്: ഞാന്‍ 2008 ല് ആണ് ലക്ഷദ്വീപില്‍ നിന്നും കേരളത്തില്‍ എത്തുന്നത് അന്ന് മുതല്‍ ഞാന്‍ ചാനലുകളില്‍ വര്‍ക് ചെയ്തത് തുടങ്ങി, RJ, VJ, modeling, Acting, Program producer, പിന്നെ സ്വന്തമായി ഒരു അഡ്വര്‌ടൈസിംഗ് ഫ്രേം കൂടി ഓപ്പണ്‍ ചെയ്തു, അതിനു ശേഷമാണ് ഞാന്‍ അസിസ്റ്റന്റ് ഡയറക്റ്റ്ര്‍ ആയി ജോലി ചെയ്യാന്‍ തുടങ്ങിയത്. ഈ 2008 മുതല്‍ ഈ ദിവസം വരെ രാത്രിയും പകലും ഞാന്‍ വര്‍ക് ചെയ്തിരുന്നത് ആണുങ്ങളുടെ…

Read More

‘മീ ടു’ – അലന്‍സിയറിനെതിരെ വെളിപ്പെടുത്തലുമായി യുവനടി; പ്രൊട്ടസ്റ്റിഗ് ഇന്ത്യ എന്ന സൈറ്റിലൂടെയാണ് വെളിപ്പെടുത്തല്‍

‘മീ ടു’ –  അലന്‍സിയറിനെതിരെ വെളിപ്പെടുത്തലുമായി യുവനടി; പ്രൊട്ടസ്റ്റിഗ് ഇന്ത്യ എന്ന സൈറ്റിലൂടെയാണ് വെളിപ്പെടുത്തല്‍

    അലന്‍സിയറിനെതിരെ വെളിപ്പെടുത്തലുമായി യുവനടി. അലന്‍സിയര്‍ വളരെ മോശമായി പെരുമാറിയത് പ്രൊട്ടസ്റ്റിഗ് ഇന്ത്യ എന്ന സൈറ്റിലാണ് നടി തുറന്നെഴുതിയത്. പല തവണ അലന്‍സിയര്‍ പല രീതിയില്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചത് അവര്‍ കുറിച്ചു. അവര്‍ കുറിച്ചതിന്റെ സംഗൃഹീത തര്‍ജിമ താഴെ വായിക്കാം. ഒരുതവണ ഞാനും അലന്‍സിയറും ഒരു സഹനടനും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെയാണ് ആദ്യ സംഭവമുണ്ടായത്. പലതും സംസാരിച്ചുകൊണ്ട് അയാള്‍ എന്റെ മാറിടത്തിലേക്ക് തുറിച്ച് നോക്കിക്കൊണ്ടിരുന്നു. കുറച്ചുകൂടി അടുത്തിടപഴകാനും കാര്യങ്ങള്‍ കുറച്ചുകൂടി ലഘുവായി കാണാനും അയാള്‍ എന്നെ ഉപദേശിച്ചു. ഞാന്‍ പ്രതികരിച്ചില്ല. അയാളോടൊപ്പം ജോലിചെയ്യുന്നതില്‍ ഞാന്‍ സുരക്ഷിതയല്ല എന്ന തോന്നലുണ്ടായി. പിന്നീടുണ്ടായ അനുഭവം ഞെട്ടിക്കുന്നതായിരുന്നു. എന്റെ മുറിയിലേക്ക് അയാള്‍ ഒരു നടിയോടൊപ്പം കയറിവന്നു. ഒരു നടന്റെ പ്രാധാന്യത്തേക്കുറിച്ചും സ്വന്തം ശരീരം മനസിലാക്കേണ്ടതിനേക്കുറിച്ചും അയാള്‍ പറഞ്ഞു. നാടകത്തിലെ പരിചയം മുന്‍നിര്‍ത്തി അയാള്‍ എന്നെ അപമാനിച്ചു. അയാളെ മുറിയില്‍നിന്ന് ചവിട്ടിപ്പുറത്താക്കാന്‍ എനിക്ക്…

Read More

സിനിമയില്‍ ‘സുരക്ഷിത തൊഴിലിടം’ ഒരുക്കും; ഇനി നിര്‍മ്മിക്കുന്ന സിനിമകളില്‍ ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി പ്രവര്‍ത്തിക്കും : ആഷിഖ് അബു

സിനിമയില്‍ ‘സുരക്ഷിത തൊഴിലിടം’ ഒരുക്കും; ഇനി നിര്‍മ്മിക്കുന്ന സിനിമകളില്‍ ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി പ്രവര്‍ത്തിക്കും : ആഷിഖ് അബു

കൊച്ചി: മലയാള സിനിമയിലെ മീടൂ ആരോപണങ്ങള്‍ക്കു പിന്നാലെ സുരക്ഷിത തൊഴിലിടം ഒരുക്കുമെന്ന പ്രഖ്യാപനവുമായി സംവിധായകന്‍ ആഷിഖ് അബു. തൊഴില്‍ ചൂഷണങ്ങളും സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളും പറയുന്നതിനായി ഇനി നിര്‍മ്മിക്കാന്‍ പോകുന്ന സിനിമകളില്‍ കമ്മിറ്റി ( ഐസിസി- ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി) പ്രവര്‍ത്തിക്കുമെന്ന് സംവിധായകന്‍ ആഷിഖ് അബു വ്യക്തമാക്കി. ഫെയ്സബുക്ക് പോസ്റ്റിലൂടെയാണ് ഐസിസിയെക്കുറിച്ച് ആഷിഖ് വെളിപ്പെടുത്തല്‍ നടത്തിയത്. ഏതു തരത്തിലുള്ള തൊഴില്‍ ചുഷണങ്ങളും പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളും ചൂഷണങ്ങളും ഈ കമ്മിറ്റിക്ക് മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യാമെന്ന് ആഷിഖ് അബു വ്യക്തമാക്കിയിട്ടുണ്ട്. മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു സംഘടനകള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ വനിതാ താരങ്ങള്‍ ഉയര്‍ത്തിയിരുന്നു. അമ്മ സംഘടനയ്ക്കെതിരെ ഡബ്ല്യൂസിസി ആഞ്ഞടിച്ചപ്പോള്‍, ഷൂട്ടിങ്ങ് ലൊക്കേഷനില്‍ നിന്ന് തനിക്ക് മനരിട്ട ദുരനുഭവത്തില്‍ ഫെഫ്കയ്ക്ക് മുമ്പില്‍ പരാതിപ്പെട്ടുവെങ്കിലും അയാള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചില്ലെന്നും, മോശം അനുഭവം ഉണ്ടാക്കിയ ആള്‍ സിനിമയില്‍ ഇപ്പോഴും സജീവമാണെന്നും…

Read More

കൊച്ചുണ്ണിയും ആശാന്‍ ഇത്തിക്കരപ്പക്കിയും ഒന്നിക്കുന്ന ഗാനത്തിന്റെ വീഡിയോ എത്തി

കൊച്ചുണ്ണിയും ആശാന്‍ ഇത്തിക്കരപ്പക്കിയും ഒന്നിക്കുന്ന ഗാനത്തിന്റെ വീഡിയോ എത്തി

സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടരുന്ന കായംകുളം കൊച്ചുണ്ണിയില്‍ കൊച്ചുണ്ണിയും ആശാന്‍ ഇത്തിക്കരപ്പക്കിയും ഒന്നിക്കുന്ന ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. ‘തജനജനനാദം തിരയടി താളം’ എന്ന ആവേശകരമായ ഗാനം റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം ഹിറ്റായി കഴിഞ്ഞു. ഇത്തിരക്കരപ്പക്കിയെന്ന ആശാന്റെ കീഴില്‍ മെയ്ക്കരുത്തും തന്ത്രങ്ങളും പഠിക്കുന്ന കൊച്ചുണ്ണിയാണ് പാട്ടില്‍ നിറയുന്നത്. റഫീക്ക് അഹമ്മദിന്റെ വരികളുടെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ഗോപിസുന്ദര്‍ ആണ്. ഗോപിസുന്ദര്‍ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇന്നലെ റിലീസ് ചെയ്ത ഗാനം ഇതിനകം തന്നെ യൂട്യൂബില്‍ ട്രെന്‍ഡിങ് ആയി കഴിഞ്ഞു. കൊച്ചുണ്ണി ആരാധകരും ഇത്തിക്കരപ്പക്കി ഫാന്‍സും ഗാനം ഏറ്റെടുത്തു കഴിഞ്ഞു.  

Read More