കരുത്തോടെ കായംകുളം കൊച്ചുണ്ണി – റിവ്യൂ

കരുത്തോടെ  കായംകുളം കൊച്ചുണ്ണി – റിവ്യൂ

മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള പടം പ്രേക്ഷകരെ തൃപ്തിപെടുത്തും. ഒരു മലയാളിക്കും കായംകുളം കൊച്ചുണ്ണി എന്ന വ്യക്തിയെ പരിചയപെടുത്തേണ്ടതില്ല.. സമ്പന്നരില്‍ നിന്ന് പണം കവര്‍ന്ന് പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന കൊച്ചുണ്ണി മലയാളികളുടെ ഒരു ഹീറോ തന്നെയാണ്. എന്നാല്‍ കൊച്ചുണ്ണിയെ ആവാഹിക്കാന്‍ നിവിന്‍ പോളിക്ക് ആകുമോയെന്നും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ തന്നാല്‍ ആകും വിധം നിവിന്‍ ഈ കഥാപാത്രം മനോഹരമാക്കി. കൊച്ചുണ്ണിയുടെ ചെറുപ്പകാലത്തിലൂടെ തുടങ്ങുന്ന ആദ്യപകുതി, കൊച്ചുണ്ണിയുടെ വളര്‍ച്ചയും പ്രണയവും നിറഞ്ഞതാണ്. പതിഞ്ഞ താളത്തില്‍ പോയ ആദ്യ പകുതി ഉണര്‍ന്നത് ഇത്തിക്കര പക്കിയായി ലാലേട്ടന്റെ വരവോടെയാണ്, നായകനെക്കാള്‍ മികച്ച ഇന്‍ട്രോയും സ്‌ക്രീന്‍ പ്രസന്‍സും കൊണ്ട് അതിഥി താരമായി എത്തിയ മോഹന്‍ ലാല്‍ നായകനെ കടത്തി വെയ്ക്കുന്നതും കാണാന്‍ സാധിച്ചു. ലാലേട്ടന്റെ വരവോടെ ഉണര്‍ന്ന ഇന്റര്‍വെല്‍ ബ്ലോക്ക് പക്കിയുടെ മാസ്സ് പെര്‍ഫോമന്‍സിലൂടെ മുന്നോട്ട് പോയി ആകാംഷ നിറഞ്ഞ രണ്ടാം പകുതി, പക്കി…

Read More

നടി തനുശ്രീ ദത്തയുടെ പരാതിയില്‍ നാനാ പടേക്കറിനെതിരെ കേസെടുത്തു

നടി തനുശ്രീ ദത്തയുടെ പരാതിയില്‍ നാനാ പടേക്കറിനെതിരെ കേസെടുത്തു

നടി തനുശ്രീ ദത്തയുടെ പരാതിയില്‍ മുതിര്‍ന്ന നടന്‍ നാനാ പടേക്കറിനെതിരെ കേസെടുത്തു. സിനിമാ സെറ്റില്‍ വെച്ച് ലൈംഗികമായി ഉപദ്രവിക്കാന്‍ നോക്കുകയും ഇത് എതിര്‍ത്ത് സിനിമയില്‍ നിന്ന് പിന്മാറിയപ്പോള്‍ ആളെവിട്ട് ആക്രമിക്കുകയുമായിരുന്നു. പത്ത് വര്‍ഷം മുന്‍പു നടന്ന സംഭവത്തിലെ നടന്‍ നാനാ പടേക്കറാണെന്ന് കഴിഞ്ഞ മാസമാണ് തനുശ്രീ വെളിപ്പെടുത്തിയത്. അന്ന് സിനിമാ സംഘടന നടപടിയൊന്നുമെടുത്തില്ലെന്നും നടി പറഞ്ഞു. ഇതിനു പിന്നാലെയാണിപ്പോള്‍ പോലീസില്‍ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തത്. പടേക്കറിനു പുറമേ കൊറിയോഗ്രാഫര്‍ ഗണേഷ് ആചാര്യ, സംവിധായകന്‍ രാകേഷ് സാരംഗ്, പ്രൊഡ്യൂസര്‍ സമീ സിദ്ധിഖി എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മുംബൈ ഒഷിവാറ പോലീസാണ് കേസെടുത്തത്. ഈ മൂന്നു പേര്‍ക്കുമെതിരെ ഐപിസി 354, 509 വകുപ്പുകള്‍ പ്രകാരമാണ്. കേസെടുത്തിരിക്കുന്നത്. കേസെടുക്കുന്നതിന് മുന്‍പ് കൂടുതല്‍ വ്യക്തതയ്ക്കായി 5 മണിക്കൂറോളം പോലീസ് തനുശ്രീയുടെ മൊഴിയെടുത്തെന്നും സൂചനയുണ്ട്. 2008ല്‍ ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ചായിരുന്നു…

Read More

രണ്ടാമൂഴം നടക്കും; എംടി യെ പ്രൊജക്ടിന്റെ പുരോഗതി കൃത്യമായി അറിയാക്കാന്‍ സാധിക്കാത്തത് എന്റെ വീഴ്ച്ച : ശ്രീകുമാര്‍ മേനോന്‍

രണ്ടാമൂഴം നടക്കും; എംടി യെ പ്രൊജക്ടിന്റെ പുരോഗതി കൃത്യമായി അറിയാക്കാന്‍ സാധിക്കാത്തത് എന്റെ വീഴ്ച്ച : ശ്രീകുമാര്‍ മേനോന്‍

മലയാളികളുടെ അഭിമാനമായ എം. ടി സാറിന്റെ രണ്ടാമൂഴത്തിനെ അന്തര്‍ദേശീയ നിലവാരത്തില്‍ ചലച്ചിത്രമായി പുറത്തു കൊണ്ടുവരിക എന്നതാണ് ഞാന്‍ കൊടുത്ത വാക്ക്. അത് നിറവേറ്റാന്‍ ബി. ആര്‍. ഷെട്ടിയെ പോലൊരു നിര്‍മ്മാതാവ് കൂടെയുള്ളപ്പോള്‍ അത് അസംഭവ്യമാകും എന്ന് ഞാന്‍ ഭയപ്പെടുന്നില്ല. രണ്ടാമൂഴം സിനിമയുടെ സ്‌ക്രിപ്റ്റ് തിരികെ ചോദിച്ച് എം.ടി വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ച സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. രണ്ടാമൂഴം ഉപേക്ഷിക്കും എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും പ്രൊജക്ടിന്റെ പുരോഗതി എംടി വാസുദേവന്‍ നായെരെ കൃത്യമായി അറിയാക്കാന്‍ സാധിക്കാതെ വന്നതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ശ്രീകുമാര്‍ പറഞ്ഞു. ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്…. എം. ടി. സാറിനെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാന്‍ കഴിയാഞ്ഞത് എന്റെ വീഴ്ച്ചയാണ്. ഞാന്‍ അദ്ദേഹത്തെ നേരില്‍ ചെന്ന് കണ്ട് കാര്യങ്ങള്‍ വ്യക്തമാക്കും. അദ്ദേഹത്തിന് എത്രയും വേഗം രണ്ടാമൂഴം സിനിമയായി കാണണം…

Read More

മീടു ക്യാംപെയിനിന് പിന്തുണയുമായി ആമീര്‍ഖാന്‍

മീടു ക്യാംപെയിനിന് പിന്തുണയുമായി ആമീര്‍ഖാന്‍

ഹോളിവുഡും കഴിഞ്ഞ് ബോളീവുഡിനെ വിറപ്പിക്കുകയാണ് ലൈംഗീകാതിക്രമങ്ങള്‍ തുറന്നു പറയുന്ന മീടു ക്യാംപെയിന്‍. വിഷയം തരംഗമായതോടെ ക്യാംപയിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സൂപ്പര്‍താരമായ ആമീര്‍ഖാനും ഭാര്യ കിരണ്‍ റാവുവും. ഇതോടെ സുഭാഷ് കപൂറിന്റെ ചിത്രത്തില്‍ നിന്നും പിന്മാറുന്നുവെന്ന് കാര്യം ആമിര്‍ തന്റെ ട്വിറ്ററിലൂടെ അറിയിക്കുകയായികരുന്നു. സുഭാഷ് കപൂറിനെതിരെ നടി ഗീതിക ത്യാഗി ലൈംഗികാരോപണം നല്‍കിയതിന് പിന്നാലെയാണ് ക്യംപെയ്നിന് പിന്തുണയുമായി ഇരുവരും എത്തിയത്. പ്രശസ്ത സംഗീതജ്ഞന്‍ ഗുല്‍ഷന്‍ കുമാറിന്റെ ജീവിതത്തെ ആസ്പദമാക്കി സുഭാഷ് കപൂര്‍ സംവിധാനം ചെയ്യുന്ന ‘മൊഗുള്‍’ ചിത്രത്തില്‍ നിന്നും പിന്മാറുകയാണെന്നും ഇരുവരും അറിയിച്ചു. ലൈംഗീക അതിക്രമങ്ങള്‍ നേരിട്ടവര്‍ക്കൊപ്പമാണ് തങ്ങളെന്നും ആരോപണം നേരിടുന്നവരുമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അമീര്‍ ഖാന്‍ തന്റെ ട്വിറ്ററിലൂടെ വ്യക്തമാക്കി. തങ്ങള്‍ ആരേയും കുറ്റക്കാരനാണെന്ന് വിധിക്കുന്നില്ല; അതിന് ഞങ്ങള്‍ കോടതിയോ അന്വേഷണ ഉദ്യോഗസ്ഥരോ അല്ല, കുറ്റം തെളിയുന്നതുവരെ ഞങ്ങള്‍ മാറി നില്‍ക്കുകയാണെന്നും അമീര്‍…

Read More

‘രണ്ടാമൂഴം’ എംടി വാസുദേവന്‍ നായര്‍ പ്രൊജക്ടില്‍നിന്ന് പിന്മാറുന്നുവെന്ന് റിപ്പോര്‍ട്ട്

‘രണ്ടാമൂഴം’ എംടി വാസുദേവന്‍ നായര്‍ പ്രൊജക്ടില്‍നിന്ന് പിന്മാറുന്നുവെന്ന് റിപ്പോര്‍ട്ട്

മോഹന്‍ലാലിനെ നായകനായി പ്രഖ്യാപിച്ച ബ്രഹ്മാണ്ഡ ചലച്ചിത്രം രണ്ടാമൂഴം പ്രതിസന്ധിയില്‍. ചിത്രത്തിന്റെ തിരക്കഥാകൃത്തായ എംടി വാസുദേവന്‍ നായര്‍ പ്രൊജക്ടില്‍നിന്ന് പിന്മാറുന്നുവെന്ന റിപ്പോര്‍ട്ടുകളാണുള്ളത്. പറഞ്ഞ സമയത്ത് പ്രൊജക്ട് ആരംഭിക്കാന്‍ സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന് സാധിച്ചില്ല എന്നതാണ് എംടിയുടെ പിന്മാറ്റത്തിന് കാരണം. ആയിരം കോടി മുടക്കി ബി ആര്‍ ഷെട്ടിയായിരുന്നു ചിത്രം നിര്‍മിക്കാമെന്നേറ്റിരുന്നത്. എന്നാല്‍ ചിത്രം പ്രതീക്ഷിച്ചതിലും നീണ്ടുപോവുകയായിരുന്നു. മുന്‍കൂറായി വാങ്ങിയ തുക എംടി തിരികെ നല്‍കും. ഒരുവര്‍ഷത്തോളം സംവിധായകനുമായുള്ള കരാര്‍ നീട്ടി നല്‍കിയെങ്കിലും ചിത്രത്തിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പോലും നടന്നിട്ടില്ല. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള തിരക്കഥ സംവിധായകന് കൈമാറിയിരുന്നു. എന്നാല്‍ യാതൊരു പുരോഗതിയും ചിത്രത്തന് ഉണ്ടാകാത്തതാണ് എംടിയുടെ അതൃപ്തിക്ക് കാരണമായത്.

Read More

ചരിത്രം കഥ പറയുന്നയുന്നൊരു ദ്വീപ്

ചരിത്രം കഥ പറയുന്നയുന്നൊരു ദ്വീപ്

ചരിത്രം കഥ പറയുന്നയുന്നൊരു അത്ഭുത ദ്വീപ് ഗുജറാത്തിലുണ്ട്. പോര്‍ച്ചുീസ് സംസ്‌ക്കാരവും ഇന്ത്യന്‍ സംസ്‌ക്കാരവും ഒത്തു ചേര്‍ന്ന് വേറിട്ട് അനുഭവം സമ്മാനിക്കുന്ന ദ്വീപാണ് ഗുജറാത്തിലെ ദിയു ദ്വീപ്. ഗുജറാത്തിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലമായതിനാല്‍ തന്നെ സംസ്ഥാനത്തിന്റെ തനത് രുചി വിഭവങ്ങള്‍ കൂടി ഇവിടെ എത്തുന്നവര്‍ക്ക് രുചിക്കാം.ഗുജറാത്തിലെ സൗരാഷ്ട്ര ജില്ലയുടെ തെക്കേമുനമ്പിലാണ് ദിയു ദ്വീപ് സ്ഥിതി ചെയ്യുന്നത്. കേന്ദ്ര ഭരണ പ്രദേശം കൂടിയാണ് ദിയു ദ്വീപ് സ്ഥിതി ചെയ്യുന്നത്. ദിയുവില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ ഫാദും ഗ്രാമത്തിലാണ് ഗംഗേശ്വര്‍ ക്ഷേത്രം. ഗുഹയ്ക്കുള്ളിലായാണ് ക്ഷേത്രം. പ്രതിഷ്ഠ ശിവനാണ്. ദിയുവില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയാണ് മനോഹരമായ നഗോവ തീരം. അര്‍ധവൃത്താകൃതിയിലാണ് ഈ തീരം. ദിയുവിലെ തന്നെ ഏറ്റവും വലുതും ശാന്തമനോഹരവുമായ മറ്റൊരു ബീച്ചാണ് ഗോഗ്ല. വാട്ടര്‍ സ്പോര്‍ട്സുകള്‍ നടക്കുന്നത് ഇവിടെയാണ്. മറ്റൊരു ബീച്ച് ദിയുവില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള…

Read More

മീ ടു ക്യാമ്പെയിനിനെകുറിച്ച് പ്രതികരണവുമായി മെലാനിയ ട്രംപ്

മീ ടു ക്യാമ്പെയിനിനെകുറിച്ച് പ്രതികരണവുമായി മെലാനിയ ട്രംപ്

ലോകമാകെ ചര്‍ച്ചയാകുന്ന മീ ടു ക്യാമ്പെയിനിനെകുറിച്ച് പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഭാര്യയും പ്രഥമ വനിതയുമായ മെലാനിയ ട്രംപ് രംഗത്തെത്തി. വിവാദ വെളിപ്പെടുത്തലുകള്‍ നടത്തുന്നത് മാത്രമായി മീ ടൂ ക്യാമ്പെയിന്‍ ചുരുങ്ങരുതെന്നാണ് മെലാനിയയുടെ പക്ഷം. ലൈംഗികാരോപണങ്ങളുന്നയിക്കുന്ന സ്ത്രീകള്‍ തെളിവ് നല്‍കുന്ന കാര്യത്തിലും ശ്രദ്ധിക്കണമെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി. മീ ടു ക്യാമ്പെയിനിനെ പിന്തുണയ്ക്കുന്നുണ്ടോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ അവര്‍ തയ്യാറായില്ല. സ്ത്രീകളെ പിന്തുണയ്ക്കുന്നു എന്നതുകൊണ്ട് പുരുഷന്‍മാരെ തള്ളിക്കളയാന്‍ സാധിക്കില്ലെന്നായിരുന്നു മറുപടി.  

Read More