‘അങ്കമാലി ഡയറീസ്’ ബോളിവുഡിലേക്ക്

‘അങ്കമാലി ഡയറീസ്’  ബോളിവുഡിലേക്ക്

പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി സ്‌ക്രീനില്‍ അത്ഭുതം കാട്ടിയ അങ്കമാലി ഡയറീസ് ബോളിവുഡിലേക്ക്. എയര്‍ലിഫ്റ്റ്, ടോയ്‌ലറ്റ്: ഏക് പ്രേം കഥ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവ് വിക്രം മല്‍ഹോത്രയാണ് അങ്കമാലിയുടെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്. സംവിധായകനെയോ അഭിനേതാക്കളെയോ തീരുമാനിച്ചിട്ടില്ല. ചിത്രം ബോളിവുഡിലെത്തുമ്പോള്‍ ലിജോ ജോസ് പെല്ലിശ്ശേരി ക്രിയേറ്റീവ് കണ്‍സള്‍ട്ടന്റ് ആയിരിക്കും. താരനിര്‍ണയത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഒന്നും തീരുമാനിച്ചിട്ടില്ലെന്നാണ് നിര്‍മ്മാതാവിന്റെ മറുപടി. മലയാളത്തിലെ ഒറിജിനല്‍ പതിപ്പില്‍ നിന്ന് ചില അഭിനേതാക്കള്‍ ഹിന്ദി റീമേക്കിലും എത്തിയേക്കാമെന്നും അദ്ദേഹം പറയുന്നു. സാമൂഹിക പ്രസക്തിയുള്ള സിനിമകള്‍ എടുക്കാറുള്ള വിക്രം മല്‍ഹോത്രയാണ് ചിത്രം ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്നത് തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്ന് ലിജോ ജോസ് പെല്ലിശ്ശേരി പ്രതികരിച്ചു. ആ കഥ കൂടുതല്‍ ആസ്വാദകരിലേക്ക് എത്താനുള്ള അവസരമാണ് ഇതെന്നും. അടുത്ത വര്‍ഷമായിരിക്കും സിനിമയുടെ ചിത്രീകരണം.

Read More

തല അജിത് നായകനാകുന്ന ‘വിശ്വാസം’ ഡബ്ബിംഗ് തുടങ്ങി

തല അജിത് നായകനാകുന്ന ‘വിശ്വാസം’  ഡബ്ബിംഗ് തുടങ്ങി

തമിഴകത്തിന്റെ തല അജിത് നായകനായി ഒരുങ്ങുന്ന വിശ്വാസത്തിനായി കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ഡബ്ബിംഗ് ജോലികള്‍ തുടങ്ങിയെന്നാണഅ പുതിയ റിപ്പോര്‍ട്ട്. ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴകത്തിന്റെ തല അജിത് നായകനായി ഒരുങ്ങുന്ന വിശ്വാസത്തിനായി കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ഡബ്ബിംഗ് ജോലികള്‍ തുടങ്ങിയെന്നാണഅ പുതിയ റിപ്പോര്‍ട്ട്. ചിത്രത്തിന്റെ റഫ് എഡിറ്റിംഗും കഴിഞ്ഞിട്ടുണ്ട്. ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും തല നരയ്ക്കാത്ത ലുക്കിലും അജിത് അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ അജിത് ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുക. പൊലീസ് ഉദ്യോഗസ്ഥനാണ് ഒരു കഥാപാത്രമെന്നായിരുന്നു റിപ്പോര്‍ട്ട്. നിരവധി ഷൂട്ടിംഗ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ചിത്രത്തിനായി ചെന്നൈ റൈഫിള്‍ ക്ലബില്‍ അജിത് ഷൂട്ടിംഗില്‍ പരിശീലനം നേടിയിരുന്നു. അതേസമയം മധുര സ്വദേശിയായ കഥാപാത്രമായും അജിത് ചിത്രത്തിലുണ്ടാകും എന്നും റിപ്പോര്‍ട്ടുണ്ട്. വിശ്വാസത്തില്‍ അജിത് ഒരു പാട്ടും ആലപിക്കുന്നുണ്ട്. നായികയായി അഭിനയിക്കുന്നത് നയന്‍താരയാണ്. പൊങ്കലിന് ചിത്രം…

Read More

‘ബിഗ് ബ്രദര്‍’ വീണ്ടുമൊരു സിദ്ധീഖ്-മോഹന്‍ലാല്‍ ചിത്രം

‘ബിഗ് ബ്രദര്‍’ വീണ്ടുമൊരു സിദ്ധീഖ്-മോഹന്‍ലാല്‍ ചിത്രം

ഇടവേളയ്ക്ക് ശേഷം വീണ്ടുമൊരു സിദ്ധീഖ്-മോഹന്‍ലാല്‍ ചിത്രം. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സിദ്ധീഖിനൊപ്പമുള്ള ചിത്രവും ലാല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ഇടവേളയ്ക്ക് ശേഷം വീണ്ടുമൊരു സിദ്ധീഖ്-മോഹന്‍ലാല്‍ ചിത്രം. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സിദ്ധീഖിനൊപ്പമുള്ള ചിത്രവും ലാല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്

Read More

നെഹ്‌റു ട്രോഫി വള്ളംകളി നവംബര്‍ 10 ന് ; സച്ചിന്‍ മുഖ്യാതിഥിയാകും

നെഹ്‌റു ട്രോഫി വള്ളംകളി നവംബര്‍ 10 ന് ; സച്ചിന്‍ മുഖ്യാതിഥിയാകും

നെഹ്‌റു ട്രോഫി വള്ളംകളിഅടുത്തമാസം പത്തിന് നടത്തും. നെഹ്‌റുട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തിലാണ് തിയതി പ്രഖ്യാപിച്ചത്. പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് വള്ളം കളി നേരത്തെ ഉപേക്ഷിച്ചത്. ടൂറിസം മേഖലയെ ഉണര്‍ത്താനാണ് വള്ളംകളിനടത്താന്‍ തീരുമാനിച്ചതെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെ മുഖ്യാതിഥിയാകുമെന്നും തോമസ് ഐസക് വ്യക്തമാക്കി. പ്രളയത്തിന്റെ ദുരിതങ്ങള്‍ പൂര്‍ണ്ണമായും മാറ്റാന്‍ ഇനിയും മാസങ്ങള്‍ വേണം. കുട്ടനാട് സുരക്ഷിതമാണെന്നാണ് ഈ വള്ളം കളിയിലൂടെ ലോകത്തിന് നല്‍കാന്‍ ഉദ്ദേശിക്കുന്ന സന്ദേശമെന്നും മന്ത്രി പറഞ്ഞു. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള പ്രധാനകാരണമായി വള്ളംകളിയെ കാണാനാകുമെന്ന പ്രതീക്ഷയാണ് സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. ഓഗസ്റ്റ് മാസം രണ്ടാമത്തെ ശനിയാഴ്ച നടക്കേണ്ട വള്ളംകളി പ്രളയദുരന്തത്തെ തുടര്‍ന്നാണ് മാറ്റിവെച്ചത്. ആര്‍ഭാടങ്ങള്‍ കുറച്ചുക്കൊണ്ടാകും മത്സരം സംഘടിപ്പിക്കുക. രണ്ടാം ശനിയാഴ്ച തന്നെ വേണമെന്ന പൊതുഅഭിപ്രായത്തെ തുടര്‍ന്നാണ് നവംബര്‍ 10-ാം തിയാതിയാക്കിയത്.

Read More

മീ ടു ക്യാംപെയ്‌നിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സാമന്ത

മീ ടു ക്യാംപെയ്‌നിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സാമന്ത

രാജ്യമൊട്ടാകെ പടര്‍ന്ന് പന്തലിച്ച് കൊണ്ടിരിക്കുന്ന മീ ടു ക്യാംപെയ്‌നിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് തെന്നിന്ത്യന്‍ താരം സാമന്ത. ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പറയുന്ന ഓരോരുത്തരോടും ഒപ്പമാണ് താനെന്ന് സാമന്ത പറഞ്ഞു. ട്വിറ്ററിലൂടെലായാണ് താരം വെളിപ്പെടുത്തല്‍ നടത്തിയവര്‍ക്ക് പിന്തുണയുമായി എത്തിയത്. തങ്ങള്‍ ലൈംഗീക അതിക്രമത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി സ്ത്രീകള്‍ മുന്നോട്ട് വരുന്നത് കാണുമ്പോള്‍ ഒത്തിരി സന്തോഷമുണ്ടെന്നും നിങ്ങളുടെ ധൈര്യം അഭിനന്ദനീയമാണെന്നും സാമന്ത ട്വിറ്ററില്‍ കുറിച്ചു. സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ നിങ്ങള്‍ക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയത് കണ്ടപ്പോള്‍ എന്റെ മനസ്സ് വല്ലാതെ വേദനിച്ചു. ഇത്തരം പരിഹാസങ്ങള്‍ കണ്ട് നിങ്ങള്‍ ഒരിക്കലും പിന്തിരിയരുത്; നിങ്ങള്‍ ചെയ്യുന്നത് വലിയൊരു കാര്യമാണെന്ന് മനസ്സിലാക്കണം- സാമന്ത പറയുന്നു. അമേരിക്കന്‍ അഭിനേത്രിയായ അലീസ മിലാനോയുടെ താന്‍ നേരിട്ട ലൈംഗീകപീഡനം തുറന്നു പറഞ്ഞതോടെയാണ് മീടു ക്യാംപെയ്‌നിന് തുടക്കമാവുന്നത്. ഇന്ത്യയില്‍ നിന്ന് നിരവധി പേര്‍ ‘മീ ടു’ വിന് പിന്തുണയുമായി എത്തിയപ്പോള്‍ കേരളത്തില്‍ നിന്നും…

Read More

‘നെയിംടാഗ്’ എന്ന ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം.

‘നെയിംടാഗ്’ എന്ന ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം.

ഉപയോക്താക്കള്‍ക്ക് ഈ പുതിയ ഫീച്ചര്‍ വഴി ഫോളോ കാര്‍ഡുകള്‍ നിര്‍മിച്ച് മറ്റുള്ളവരുമായി പങ്കുവെക്കാം. കൂടാതെ, ഇത് മറ്റ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ ഉപയോക്താക്കള്‍ക്ക് ഷെയര്‍ ചെയ്യാനും സാധിക്കും. ആ സുഹൃത്തിനെ ഫോളോ ചെയ്യാനായി ഈ കാര്‍ഡുകള്‍ സ്‌കാന്‍ ചെയ്താല്‍ മതിയാകും. കാര്‍ഡിന് മുകളിലുള്ള നെയിം ടാഗില്‍ ക്ലിക്ക് ചെയ്യുക. നെയിംടാഗ് സ്‌കാന്‍ ഫീച്ചറിന് സമാനമായ ഒന്ന് സ്നാപ് ചാറ്റ് ആപ്പിലും ഉണ്ട്. രണ്ട് രീതിയില്‍ നെയിം ടാഗ് സ്‌കാന്‍ ചെയ്യാം. പ്രൊഫൈല്‍ പേജിന് വലത് ഭാഗത്ത് മുകളിലുള്ള മെനുവില്‍ പുതിയ നെയിംകാര്‍ഡ് ഓപ്ഷന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്ത് നെയിം കാര്‍ഡ് സ്‌കാന്‍ ചെയ്താല്‍ മതി. കൂടാതെ, ഇന്‍സ്റ്റാഗ്രാമിന്റെ സ്റ്റോറി ക്യാമറ നെയിംടാഗ് കാര്‍ഡുകള്‍ക്ക് നേരെ പിടിച്ചാല്‍ ആ സുഹൃത്തിനെ ഫോളോ ചെയ്യാം. സ്‌കാന്‍ ചെയ്താല്‍ നേരെ സുഹൃത്തിന്റെ പ്രൊഫൈലിലില്‍ പ്രവേശിക്കാം എന്നിട്ട് ഫോളോ ബട്ടന്‍ അമര്‍ത്താം.

Read More

ഗൂഗിളിന്റെ സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കായ ഗൂഗിള്‍ പ്ലസ് സേവനം അവസാനിപ്പിക്കുന്നു

ഗൂഗിളിന്റെ സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കായ ഗൂഗിള്‍ പ്ലസ് സേവനം അവസാനിപ്പിക്കുന്നു

ഗൂഗിളിന്റെ സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കായ ഗൂഗിള്‍ പ്ലസ് സേവനംഅവസാനിപ്പിക്കുന്നു. സോഫ്റ്റ്വെയര്‍ ‘ബഗ്’ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗൂഗിള്‍ തീരുമാനം എടുത്തത്. തേര്‍ഡ് പാര്‍ട്ടികള്‍ക്ക് ഉപഭോക്തൃ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുംവിധമുള്ള സുരക്ഷ വീഴ്ച കണ്ടെത്തിയതോടെയാണ് ഗൂഗിള്‍ പ്ലസ് പൂട്ടാന്‍ തീരുമാനം എന്ന് ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് ലക്ഷത്തോളം ഉപയോക്താക്കളെ ഇക്കാര്യം ബാധിച്ചിട്ടുണ്ടെന്ന് ഗൂഗിള്‍ അറിയിച്ചു. സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ‘ബഗ്’ കടന്നുകൂടിയത് മാര്‍ച്ചില്‍ തന്നെ കമ്പനി മനസിലാക്കിയിരുന്നു. എന്നാല്‍ പ്രശ്‌നം ഗുരുതരമല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു പുറത്തുവിട്ടിരുന്നില്ല. ഉപയോക്താക്കളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് പ്രൈവസി ആന്‍ഡ് ഡേറ്റ പ്രൊട്ടക്ഷന്‍ ഓഫീസറുടെ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. 2011ലാണ് ഏറെ കൊട്ടിഘോഷിച്ച് ഗൂഗിള്‍ പ്ലസ് തുടങ്ങിയത്. ഫേസ്ബുക്കിനെ പിടിച്ചുക്കെട്ടാന്‍ വേണ്ടിയാണ് ഗൂഗിള്‍ പ്ലസ് ആരംഭിച്ചത്.  

Read More

വൈറലായി കായംകുളം കൊച്ചുണ്ണിയുടെ സാന്‍ഡ് ആര്‍ട്ട് ട്രയിലര്‍

വൈറലായി കായംകുളം കൊച്ചുണ്ണിയുടെ സാന്‍ഡ് ആര്‍ട്ട് ട്രയിലര്‍

റോഷന്‍ അന്‍ഡ്രൂസ് അണിയിച്ചൊരുക്കുന്ന കായംകുളം കൊച്ചുണ്ണിയുടെ സാന്‍ഡ് ആര്‍ട്ട് ട്രയിലര്‍ മികച്ച പിന്തുണനേടി സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ഈ മാസം 11 ന് റിലിസിനൊരുങ്ങുന്ന ചിത്രത്തിന്റെ സാന്‍ഡ് ആര്‍ട്ട് ട്രയിലറുകള്‍ക്ക് ജീവന്‍ നല്‍കിയിരിക്കുന്നത് ഉദയന്‍ എടപ്പാള്‍ ആണ്. കായകുളം കൊച്ചുണ്ണിയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ പോസറ്റുചെയ്ത വീഡിയോ മണിക്കുറുകള്‍ക്കകം 30000ത്തോളം പേര്‍ കണ്ടുകഴിഞ്ഞു. കൊച്ചുണ്ണിയെ സഹായിക്കാനെത്തുന്ന ഇത്തിക്കരപ്പക്കി എന്ന കഥാപാത്രമായി മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. ബോബി സഞ്ജയ് തിരക്കഥ എഴുതുന്ന ഈ ചരിത്ര സിനിമയില്‍ പ്രിയ ആനന്ദ്, ബാബു ആന്റണി, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

Read More

വിജയ് സേതുപതിയുടെ ‘സൂപ്പര്‍ ഡീലക്സ് ‘ : ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തി

വിജയ് സേതുപതിയുടെ ‘സൂപ്പര്‍ ഡീലക്സ് ‘ : ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തി

വിജയ് സേതുപതിയും സാമന്ത അക്കിനേനിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സൂപ്പര്‍ ഡീലക്സിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വിജയ് സേതുപതിയുടെ് ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. മലയാളി താരം ഫഹദ് ഫാസിലും മറ്റൊരു പ്രധാന വേഷത്തെ കൈകാര്യം ചെയ്യുന്നു. ‘ആരണ്യ കാണ്ഡം’ എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ ത്യാഗരാജന്‍ കുമാരരാജ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ട്രാന്‍സ്ജെന്‍ഡറായാണ് ചിത്രത്തില്‍ വിജയ് സേതുപതിയെത്തുന്നത്. ഫഹദ് ഫാസില്‍, രമ്യ കൃഷ്ണന്‍, മിസ്‌കിന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം നല്‍കിയിരിക്കുന്നത്. മിസ്‌കിന്‍, നളന്‍ കുമാരസ്വാമി, നീലന്‍ കെ. ശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Read More

ഇന്ത്യന്‍ രൂപയ്ക്ക് വീണ്ടും മൂല്യത്തകര്‍ച്ച

ഇന്ത്യന്‍ രൂപയ്ക്ക് വീണ്ടും മൂല്യത്തകര്‍ച്ച

മുംബൈ: യു.എസ് ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപയ്ക്ക് വീണ്ടും മൂല്യത്തകര്‍ച്ച. ചൊവ്വാഴ്ച 21 പൈസ നഷ്ടത്തില്‍ 74.27 രൂപ എന്ന നിലയിലാണ് വിനിമയം. അസംസ്‌കൃത എണ്ണവില ബാരലിന് 84 ഡോളറില്‍ എത്തിയതോടെയാണ് രൂപ വീണ്ടും തിരിച്ചടി നേരിട്ടത്. ഈ മാസം അഞ്ചിന് ഡോളറിന് 74.23 രൂപ എന്ന നിരക്കില്‍ എത്തിയിരുന്നു.

Read More