‘മീ റ്റൂ’ വില്‍ താന്‍ നേരിട്ട പീഡനങ്ങള്‍ തുറന്ന് പറഞ്ഞ് ഗായിക ചിന്മയി ശ്രീപാദ

‘മീ റ്റൂ’ വില്‍ താന്‍ നേരിട്ട പീഡനങ്ങള്‍ തുറന്ന് പറഞ്ഞ് ഗായിക ചിന്മയി ശ്രീപാദ

ചെന്നൈ: ബോളിവുഡ് നായികമാര്‍ക്ക് പിന്നാലെ തെന്നിന്ത്യന്‍ ഗായിക ചിന്മയി ശ്രീപാദ താന്‍ നേരിട്ട പീഡനങ്ങള്‍ തുറന്ന് പറയുന്നു. ജീവിതത്തില്‍ പലഘട്ടങ്ങളിലും നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെകുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ മനസ് തുറക്കുകയാണ് ചിന്മയി. എനിക്ക് എട്ടോ ഒന്‍പതോ വയസുള്ളപ്പോഴാണ് സംഭവം. ഒരു ഡോക്യുമെന്ററിക്ക് വേണ്ടിയുള്ള ശബ്ദലേഖനത്തിന്റെ തിരക്കിലായിരുന്നു എന്റെ അമ്മ. ആരോ എന്റെ സ്വകാര്യ ഭാഗങ്ങളില്‍ പിടിക്കുന്നത് പോലെ തോന്നി. ഞാന്‍ ഞെട്ടിയുണര്‍ന്ന് ഈ അങ്കിള്‍ ചീത്തയാണെന്ന് അമ്മയോട് പറഞ്ഞു. സാന്തോം കമ്മ്യൂണിക്കേഷന്‍സില്‍ വെച്ചായിരുന്നു ഇത് ചിന്മയി പറയുന്നു. സമൂഹത്തില്‍ വളരെ വലിയ സ്ഥാനമുള്ള പ്രായമായ ഒരാളില്‍ നിന്നും അപ്രതീക്ഷിതമായൊരു ദുരനുഭവം തനിക്കുണ്ടായി. അയാളെന്നെ ഓഫീസിലേക്ക് വിളിപ്പിച്ചു. എനിക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. ഓഫീസിലെത്തിയപ്പോള്‍ അയാളെന്നെ പുറകില്‍ നിന്നും കെട്ടിപ്പിടിച്ചു. ഈ ദുരനുഭവം പലരോടും പറഞ്ഞെങ്കിലും എന്നെ നിശബ്ദയാക്കുകയാണ് അവര്‍ ചെയ്തത്. ഇതാണ് എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചതെന്ന് ചിന്മയി….

Read More

ചുഴലിക്കാറ്റിന് സാധ്യത : മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്.

ചുഴലിക്കാറ്റിന് സാധ്യത : മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്.

അറബിക്കടലിന്റെ പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് ഭാഗങ്ങളിലായി രൂപപ്പെട്ട ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറില്‍ തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്രകാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് അടുത്ത 5 ദിവസങ്ങളില്‍ തെക്കന്‍ ഒമാന്‍, യമന്‍, തീരങ്ങളിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാപ്രവചനം. അറബിക്കടലിന്റെ തെക്കുകിഴക്ക്-മധ്യകിഴക്കു ഭാഗങ്ങളില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രം പറയുന്നു. ഈ സാഹചര്യത്തില്‍ മത്സ്യതൊഴിലാളികള്‍ ഒക്ടോബര്‍ 8 മുതല്‍ 12 വരെ അറബിക്കടലിന്റെ മധ്യ പടിഞ്ഞാറന്‍ ആഴക്കടലിലേക്ക് മത്സ്യബന്ധനത്തിന് പോകരുത്. അടുത്ത 48 മണിക്കൂറില്‍ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തേയ്ക്കും അടുത്ത 24 മണിക്കൂറില്‍ അറബിക്കടലിന്റെ തെക്കുകിഴക്ക്, മധ്യകിഴക്ക് ഭാഗങ്ങളിലേക്കും മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദ്ദേശം നല്‍കി

Read More

പ്രാണയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

പ്രാണയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഇതുവരെയുള്ള മലയാള സിനിമാ പോസ്റ്റര്‍ ഡിസൈനുകളില്‍ നിന്നെല്ലാം വിഭിന്നമായിട്ടാണ് പ്രാണയുടെ രണ്ടു പോസ്റ്ററുകളും റിലീസ് ചെയ്തത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിനെക്കാളും ഒരുപടി മുകളില്‍ നില്‍ക്കുന്നതായിരുന്നു സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍. രണ്ട് പോസ്റ്ററുകളും വളരെ വലിയ വ്യത്യസ്ഥതയാണ് മലയാളത്തിന് സമ്മാനിക്കുന്നത്. കാല, കബാലി തുടങ്ങിയ പല അന്യ ഭാഷ ചിത്രങ്ങളുടെയും പോസ്റ്ററുകള്‍ ഒരുക്കിയ വിന്‍സി രാജ് എന്ന പോസ്റ്റര്‍ ഡിസൈന്‍ കുലപതി പ്രാണയിലൂടെ മലയാള സിനിമയിലും എത്തിക്കഴിഞ്ഞിരിക്കുകയാണ്. ലോക സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായി സിങ്ക് സൗണ്ട് ഫോര്‍മാറ്റിലൂടെ ശബ്ദലേഖനം നടത്തിയ ആദ്യ ചിത്രം കൂടിയാണ്. നിത്യ മേനോന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ മലയാളം തെലുങ്ക് കന്നഡ ഭാഷകളില്‍ വൈറല്‍ ആയിരുന്നു. ഇപ്പോള്‍ ഇറങ്ങിയ രണ്ടാമത്തെ പോസ്റ്ററും വൈറലായിരിക്കുകയാണ്. ചിത്രത്തിന്റെ ക്യാമറ…

Read More

സാമ്പത്തിക ശാസ്ത്രത്തിലെ നെബേല്‍ വില്യം ഡി.നൊദൗസിനും പോള്‍ എം.റോമറിനും

സാമ്പത്തിക ശാസ്ത്രത്തിലെ നെബേല്‍ വില്യം ഡി.നൊദൗസിനും പോള്‍ എം.റോമറിനും

2018ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം വില്യം ഡി. നൊദൗസും പോള്‍ എം.റോമറും പങ്കിട്ടു. ആഗോള സമ്പദ്വ്യവസ്ഥയുടെ സുസ്ഥിര വളര്‍ച്ചയ്ക്കും ലോകജനതയുടെ ക്ഷേമത്തിനും നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം. അമേരിക്കന്‍ യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക ശാസ്ത്രജ്ഞരാണ് ഇരുവരും. ആഗോള സമ്പദ്വ്യവസ്ഥയുടെ സുസ്ഥിര വളര്‍ച്ചയ്ക്കും ലോകജനതയുടെ ക്ഷേമത്തിനും നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം. ഭൗതികശാസ്ത്രത്തിലും രസതന്ത്ര മേഖലയിലും സാമ്പത്തിക ശാസ്ത്രമുണ്ടാക്കിയ വിടവ് എങ്ങനെ കാലാവസ്ഥ വ്യതിയാനത്തിന് വഴിതെളിച്ചുവെന്നതായിരുന്നു വില്യമിന്റെ ഗവേഷണവിഷയം. ദീര്‍ഘകാല സാമ്പത്തിക വികസനത്തിന് ആശയങ്ങളുടെ ശേഖരണം എങ്ങനെ താങ്ങിനിര്‍ത്തിയെന്നായിരുന്നു പോള്‍ റോമര്‍ പഠിച്ചത്.

Read More

ശാസ്താംപാറയില്‍ ടൂറിസം വികസനത്തിന് ഒരു കോടി രൂപയുടെ പദ്ധതി

ശാസ്താംപാറയില്‍ ടൂറിസം വികസനത്തിന് ഒരു കോടി രൂപയുടെ പദ്ധതി

  അഗസ്ത്യാര്‍കൂടവും തിരുവനന്തപുരം നഗരവും അറബിക്കടലുമെല്ലാമടങ്ങുന്ന പ്രകൃതിയുടെ ചാരുത കണ്ടാസ്വദിക്കാനാകുന്ന ശാസ്താപാറ തിരുവനന്തപുരം ജില്ലയിലെ ശ്രദ്ധേയമായ ടൂറിസം കേന്ദ്രമാകുന്നു. ശാസ്താംപാറയില്‍ ടൂറിസം വികസനത്തിന് ഒരു കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന ടൂറിസം വകുപ്പ് അനുമതി നല്‍കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. മൂന്ന് മണ്ഡപങ്ങളും, കവാടവും, പടിക്കെട്ടുകളും, ഇരിപ്പിടങ്ങളും, കുടിവെള്ള വികരണ സൗകര്യങ്ങളും, സംരക്ഷണ വേലിയും അടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൂടെ ശാസ്താംപാറയിലെത്തുന്ന സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കും. നിലവിലെ സ്‌നാക് ബാറും, ടോയ് ലെറ്റുകളും നവീകരിക്കുകയും ചെയ്യും. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും. പതിമൂന്നര ഏക്കറോളം സ്ഥലമാണ് ശാസ്താംപാറയിലെ ടൂറിസം കേന്ദ്രത്തിലുള്ളത്.

Read More

മനസ്സ് കുളിര്‍പ്പിക്കും ഇരുപ്പ് വെള്ളച്ചാട്ടം

മനസ്സ് കുളിര്‍പ്പിക്കും ഇരുപ്പ് വെള്ളച്ചാട്ടം

കര്‍ണാടക ജില്ലയിലെ ബ്രഹ്മഗിരി മലനിരകളില്‍ സ്ഥിതിചെയ്യുന്ന അതിമനോഹരമായൊരു വെള്ളച്ചാട്ടമാണ് ഇരുപ്പ് വെള്ളച്ചാട്ടം. വിരാജ്പേട്ടില്‍ നിന്നുമ 48 കിലോമീറ്റര്‍ അകലെ നാഗര്‍ഹോള ദേശീയ പാതയോട് ചേര്‍ന്നാണ് ഇതിന്റെ സ്ഥാനം. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് ഒരു വണ്‍ ഡേ ട്രിപ്പിനു പറ്റിയ ഇടമാണിത്. തിരുനെല്ലി ക്ഷേത്രം, വയനാട് തോല്‍പ്പെട്ടി സഫാരി, നാഗര്‍ഹോള (രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്) സഫാരി എന്നിവയും സമയ ലഭ്യതയ്ക്ക് അനുസരിച്ച് ഈ യാത്രയില്‍ ഉള്‍പ്പെടുത്താവുന്നതാണ്.  കേവലമൊരു യാത്ര എന്നതിലുപരി കുടുംബത്തോടോപ്പമെത്തി കുളിച്ചുല്ലസിക്കാന്‍ പറ്റുന്നൊരിടം കൂടിയാണിത്. ഒഴുക്ക് കൂടുതലുള്ള സമയത്ത് വെള്ളത്തിലിറങ്ങുന്നതും കുളിക്കുന്നതുമൊക്കെ അല്പം ശ്രദ്ധയോടെയാവണമെന്നുമാത്രം. അന്‍പത് രൂപയാണ് ആളൊന്നിന് പ്രവേശന ഫീസായി ഈടാക്കുന്നത്. ടിക്കറ്റ് നല്‍കുന്നിടത്തുനിന്നും വെള്ളച്ചാട്ടം വരെ കുറച്ച് ദൂരം നടക്കാനുണ്ട്. കുടിവെള്ളമല്ലാതെ മറ്റ് ആഹാര സാധനങ്ങളോ, പ്ലാസ്റ്റിക് കവറുകളോ ഇവിടെ അനുവദിക്കുന്നതല്ല. ടിക്കറ്റ് എടുക്കുന്ന സ്ഥലത്തിനോട് ചേര്‍ന്ന് വാഹനങള്‍ പാര്‍ക്ക്…

Read More

ജനറല്‍ മെഡിസിന്‍ വിഭാഗം ഡോക്ടര്‍മാരുടെ കോഴിക്കോട് ഫോറം വാര്‍ഷിക വിദ്യാഭ്യസപരിപാടി സംഘടിപ്പിച്ചു

ജനറല്‍ മെഡിസിന്‍ വിഭാഗം ഡോക്ടര്‍മാരുടെ കോഴിക്കോട് ഫോറം വാര്‍ഷിക വിദ്യാഭ്യസപരിപാടി സംഘടിപ്പിച്ചു

കോഴിക്കോട് :  ജനറല്‍ മെഡിസിന്‍ വിഭാഗം ഡോക്ടര്‍മാരുടെ കോഴിക്കോട് ഫോറം (കാല്‍ഫിം) വാര്‍ഷിക വിദ്യാഭ്യസപരിപാടി ഒക്ടോബര്‍ 7 ന് രാവിലെ 9 മണിക്ക് ബഹുമാനപ്പെട്ട കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഹൈസല്‍ ഹെറിറ്റേജ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്തു. ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ സജിത് കുമാര്‍ അദ്ധ്യക്ഷനായിരുന്നു. ദൈനംദിന രോഗനിര്‍ണയ രീതിയിലെ നൂതന അറിവുകളെ സംബന്ധിച്ച് പുതിയ അവബോധവും ആത്മവിശ്വാസവും പകരുന്ന ക്‌ളാസുകള്‍ പ്രഗത്ഭ ഡോക്ടര്‍മാരുടെ നേതൃത്തില്‍ നടത്തപ്പെട്ടു. ഗര്‍ഭിണികളിലെ തൈറോയ്ഡ് രോഗത്തെ സംബന്ധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ജനറല്‍ മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. എന്‍ കെ തുളസീധരന്‍ ക്‌ളാസെടുത്തു. ഗര്‍ഭിണികളിലെ വാത രോഗത്തെക്കുറിച്ച് പ്രഗത്ഭ വാതരോഗ വിദഗ്ധന്‍ ഡോ. ബിനോയ് പോള്‍ ക്‌ളാസെടുത്തു. നാടിനെ ഭീതിയിലാഴ്ത്തിയ നിപ്പാ രോഗവും പരിചരണത്തില്‍ ഉണ്ടായ നൂതന കാഴ്ചപ്പാടുകളും അനുഭവങ്ങളും ഡോ. സജിത് കുമാര്‍…

Read More

വാണി വിശ്വനാഥ് രാഷ്ട്രീയത്തിലേക്ക്..

വാണി വിശ്വനാഥ് രാഷ്ട്രീയത്തിലേക്ക്..

ഹൈദരാബാദ്: തെലുങ്കാന രാഷ്ട്രീയത്തില്‍ ചുവടുവെയ്ക്കാനൊരുങ്ങി മലയാളത്തിന്റെ ആക്ഷന്‍ നായിക വാണി വിശ്വനാഥ്. തെലുങ്ക് രാഷ്ട്രീയത്തിലാണ് വാണി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്. തെലുങ്കാന തെരഞ്ഞെടുപ്പില്‍ തെലുങ്ക് ദേശം പാര്‍ട്ടിയുമായാണ് വാണി ചര്‍ച്ചകള്‍ നടത്തുന്നത്.  എന്‍ടി രാമറാവുവിന്റെ ജീവിച്ചിരിക്കുന്ന നായികമാരിലൊരാളെന്ന പ്രത്യേകതയും വാണിക്കുണ്ട്. ഈ സ്നേഹം ഉപയോഗിച്ച് വാണിക്ക് രാഷ്ട്രീയത്തില്‍ തിളങ്ങാനാകും എന്ന പ്രതീക്ഷയില്‍ തെലുങ്കുദേശം പാര്‍ട്ടി വാണിയെ സമീപിച്ചു. 1992ലാണ് എന്‍ടിആറിനൊപ്പം വാണി അഭിനയിച്ചത്. ‘സാമ്രാട്ട് അശോക’ എന്ന ചിത്രത്തില്‍ അശോക ചക്രവര്‍ത്തിയായെത്തിയ എന്‍ടിആറിന്റെ ഭാര്യയുടെ വേഷമായിരുന്നു വാണിക്ക്. ഇതോടെ ആന്ധ്രക്കാര്‍ക്ക് പരിചിതയായി മാറി. തെലുങ്കുദേശം പാര്‍ട്ടിയുടെ താരമുഖമായിരുന്ന റോജ വൈഎസ്ആര്‍ കോണ്‍ഗ്രസിലേയ്ക്ക് മാറിയതും വാണിയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തില്‍ തെലുങ്കാനയില്‍ ടിഡിപി 14 സീറ്റ് നേടിയെങ്കിലും പിന്നീട് എംഎല്‍എമാരില്‍ പലരും പാര്‍ട്ടിയില്‍ നിന്നു കൂറുമാറി. നഗരി മണ്ഡലത്തില്‍ ആയിരിക്കും വാണി മത്സരിക്കുക.  …

Read More

അഭയയ്ക്കൊപ്പമുള്ള കുടുംബ ചിത്രം: വേറെ ഭാര്യയില്ലേ എന്ന് ചോദിച്ചയാള്‍ക്ക് ഗോപി സുന്ദറിന്റെ മറുപടി

അഭയയ്ക്കൊപ്പമുള്ള കുടുംബ ചിത്രം: വേറെ ഭാര്യയില്ലേ എന്ന് ചോദിച്ചയാള്‍ക്ക് ഗോപി സുന്ദറിന്റെ മറുപടി

ഗായിക അഭയ ഹിരണ്മയിക്കും തന്റെ മാതാപിതാക്കള്‍ക്കുമൊപ്പമുള്ള ചിത്രത്തിന് മോശം രീതിയില്‍ കമന്റിടാന്‍ വന്ന യുവാവിന് ചുട്ടമറുപടി നല്‍കി ഗോപി സുന്ദര്‍. ‘കുടുംബം’ എന്ന കുറിപ്പോടെയാണ് മാതാപിതാക്കള്‍ക്കും സഹോദരിക്കും അഭയയ്ക്കുമൊപ്പമുള്ള ചിത്രം ഗോപി പങ്കുവെച്ചത്. ഇതിനു താഴെ ‘നിങ്ങള്‍ക്ക് വേറെ ഭാര്യയും കുട്ടികളുമുണ്ടോ?’ എന്ന കമന്റുമായി വന്ന യുവാവിനാണ് മറുപടി കൊടുത്തത്. അത് നിങ്ങള്‍ നോക്കേണ്ട കാര്യമില്ല. ഈ ചിത്രത്തില്‍ എന്റെ അച്ഛനും അമ്മയും സഹോദരിയും ഭര്‍ത്താവും അവരുടെ കുട്ടികളുമുണ്ട്. അവര്‍ക്കില്ലാത്ത ജിജ്ഞാസ നിങ്ങള്‍ക്ക് വേണോ മോനെ. മോന്‍ പോയി ബിരിയാണി കഴിച്ച് കിടന്നുറങ്ങാന്‍ നോക്കൂട്ടോ.. എന്നായിരുന്നു ഗോപി സുന്ദറിന്റെ പ്രതികരണം. നിങ്ങള്‍ ഇതിന് മുന്‍പ് വിവാഹം ചെയ്തിട്ടുണ്ടോ എന്ന ചോദ്യവുമായി വന്ന മറ്റൊരാളോടും ഗോപി സുന്ദറിന്റെ മറുപടി ഇത് തന്നെ ആയിരുന്നു.

Read More

‘വിവാഹ മോചനത്തിന് ശേഷമാണ് ഞാന്‍ എന്നെ തന്നെ വിശകലനം ചെയ്യുന്നത്’ : മഞ്ജരി

‘വിവാഹ മോചനത്തിന് ശേഷമാണ് ഞാന്‍ എന്നെ തന്നെ വിശകലനം ചെയ്യുന്നത്’ : മഞ്ജരി

മലയാളത്തിനു പുറമേ തമിഴിലും ഹിന്ദിയിലുമുള്‍പ്പെടെ ശ്രദ്ധ നേടിയ ഗായികയാണ് മഞ്ജരി. വ്യത്യസ്തമായ ആലാപന ശൈലികൊണ്ടും ശബ്ദം കൊണ്ടും തിളങ്ങുന്ന മഞ്ജരി ഗസല്‍ വേദികളിലും അത്ഭുതം സൃഷ്ടിക്കുന്നു. കുടുംബ-വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് പൊതുവേദികളില്‍ പറയാത്ത മഞ്ജരി ഒരു അഭിമുഖത്തില്‍ പക്ഷേ തന്റെ വിവാഹ മോചനത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസ്സു തുറന്നു. വിവാഹ മോചനം തന്നെ എന്റെ ജീവിതത്തിലെ വളരെ സന്തോഷകരമായ തീരുമാനമായിരുന്നു എന്ന് ഞാന്‍ മനസ്സിലാക്കുന്നു. വളരെ നേരത്തേ എന്റെ ജീവിതത്തില്‍ നടന്ന ഒരു നിയമപരമായ ബന്ധം. അത് ഡിവോഴ്സ് ആയി. ഇന്നത്തെ കാലത്ത് അതിനെയൊരു ഡാര്‍ക് ക്‌ളൗഡ് അല്ലെങ്കില്‍ ബ്ലാക് മാര്‍ക്കായൊന്നും ഞാന്‍ കാണുന്നില്ല. കാരണം ഇന്ന് ഒരുപാട് ബന്ധങ്ങള്‍ നമ്മുക്ക് ചുറ്റും നടക്കുന്നുണ്ട്. നിയമപരമല്ല എന്ന ഒരു വ്യത്യാസം മാത്രമേ ഞാന്‍ അതില്‍ കാണുന്നുള്ളൂ. എനിക്കൊരു ബന്ധം ഉണ്ടായിരുന്നു അത് നിയമപരമായിരുന്നു. ഒത്തുപോകാന്‍ സാധിക്കാത്തതുകൊണ്ട് വിവാഹ മോചിതയായി. അതും…

Read More