ജില്ലകളിലെ ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു ; ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ അടച്ചു

ജില്ലകളിലെ ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു ; ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ അടച്ചു

തിരുവനന്തപുരം: കൊച്ചി തീരത്തു നിന്ന് 1026 കിലോമീറ്റര്‍ അകലെ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ‘ലുബാന്‍’ ചുഴലിക്കാറ്റായി മാറി ഒമാന്‍, യെമന്‍ തീരങ്ങളിലേക്കു നീങ്ങുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊച്ചി തീരത്തു നിന്ന് 500 മീറ്റര്‍ അകലെയായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം നിലവില്‍ 1,026 കിലോമീറ്റര്‍ അകലെയായതിനാല്‍ ഇന്ത്യന്‍ തീരത്തു നിന്ന് അപകടസാധ്യത കുറഞ്ഞുവെന്നാണ് വിലയിരുത്തല്‍. അതേസമയം ചുഴലിക്കാറ്റ് സാധ്യതയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളില്‍ ഏര്‍പ്പെടുത്തിയ ഓറഞ്ച് അലേര്‍ട്ട് ാണ് പിന്‍വലിച്ചത്. കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തുറന്ന ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ അടച്ചു. വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞ സാഹചര്യത്തിലാണ് തുറന്നുവെച്ച ഷട്ടര്‍ അടച്ചത്. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 2387.08 അടിയാണ്. 50,000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയത്. ന്യൂനമര്‍ദ്ദ ഭീതി അകന്നു…

Read More

അണ്ടര്‍-19 ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യയ്ക്ക്

അണ്ടര്‍-19 ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യയ്ക്ക്

ധാക്ക: 19 വയസില്‍ താഴെയുള്ളവരുടെ ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യയ്ക്ക്. ഫൈനലില്‍ ശ്രീലങ്കയെ 144 റണ്‍സിനു തകര്‍ത്താണ് സീനിയര്‍ ടീമിനു പുറമെ യു-19 ടീമും കിരീടം ചൂടിയത്. ആറാം തവണയാണ് ഇന്ത്യ ചാന്പ്യന്മാരാകുന്നത്. ഇന്ത്യ ഉയര്‍ത്തിയ 305 റണ്‍സ് പിന്തുടര്‍ന്ന ലങ്കയെ 160 റണ്‍സിനു പുറത്താക്കുകയായിരുന്നു. ഹര്‍ഷ ത്യാഗിയുടെ ആറു വിക്കറ്റ് നേട്ടമാണ് ഇന്ത്യയു െകുട്ടിപ്പടയ്ക്ക് തകര്‍പ്പന്‍ വിജയം നേടിക്കൊടുത്തത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 304 എന്ന കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. ലങ്കയുടെ ആറു താരങ്ങള്‍ രണ്ടക്കം കാണാതെ പോയ മത്സരത്തില്‍ 67 പന്തില്‍ 49 റണ്‍സെടുത്ത നിഷാന്‍ മദുഷ്‌കയാണ് ലങ്കന്‍ നിരയിലെ ടോപ്സ്‌കോറര്‍. ഇന്ത്യയ്ക്കായി സിദ്ധാര്‍ഥ് ദേശായ് രണ്ടു വിക്കറ്റും മോഹിത് ജംഗ്ര ഒരു വിക്കറ്റും വീഴ്ത്തി. സെമിയില്‍ ബംഗ്ലാദേശിനെ രണ്ടു റണ്‍സിനു തോല്‍പ്പിച്ചാണ്…

Read More

കളിക്കിടെയുള്ള കുടിവെള്ള നിയന്ത്രണം: ഐസിസിക്കെതിരെ കോഹ്ലി രംഗത്ത്

കളിക്കിടെയുള്ള കുടിവെള്ള നിയന്ത്രണം: ഐസിസിക്കെതിരെ കോഹ്ലി രംഗത്ത്

ന്യൂഡല്‍ഹി: മത്സരത്തിനിടെ കുടിക്കാന്‍ വെള്ളം അനുവദിക്കുന്ന കാര്യത്തില്‍ ഐസിസി കൊണ്ടുവന്ന പുതിയ നിയന്ത്രണങ്ങള്‍ക്കെതിരെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി രംഗത്ത്. സെപ്റ്റംബര്‍ 30 ന് നിലവില്‍ വന്ന ഐസിസി നിലബന്ധന അനുസരിച്ച് ഇനിമുതല്‍ വിക്കറ്റ് വീണ ശേഷമോ, അല്ലെങ്കില്‍ ഓവറുകള്‍ക്കിടയില്‍ മാത്രമോ കളിക്കാര്‍ക്ക് വെള്ളം കുടിക്കാന്‍ സമയം അനുവദിക്കൂ. ഇതോടൊപ്പം അമ്പയര്‍മാര്‍ നിശ്ചയിക്കുന്ന കുടിവെള്ള ഇടവേളകളും ഇതില്‍പ്പെടും. പുതിയ നിയന്ത്രണങ്ങള്‍ കാരണം മത്സരത്തിനിടെ ആവശ്യത്തിന് വെള്ളം കുടിക്കാന്‍ കിട്ടിയില്ലെന്ന് കോഹ്ലി ചൂണ്ടിക്കാട്ടി. ഇത്തരം നിയമങ്ങള്‍ നടപ്പാക്കുമ്പോള്‍ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുക്കണം. ഓവര്‍ റേറ്റ് വര്‍ദ്ധിക്കാന്‍ സഹായിക്കുമ്പോഴും കളിക്കാര്‍ ഏറെ ബുദ്ധിമുട്ടേണ്ടതായി വരുമെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു. ബാറ്റിങ്ങായാലും, ഫീല്‍ഡിങ്ങായാലും വെള്ളം കുടിക്കാതെ 40 മുതല്‍ 45 മിനിറ്റ് ഗ്രൗണ്ടില്‍ ചിലവിടുകയെന്നു പറഞ്ഞാല്‍ വിഷമം പിടിച്ച കാര്യമാണെന്നും. ഈ ബുദ്ധിമുട്ട് ബന്ധപ്പെട്ടവര്‍ കണക്കിലെടുക്കുമെന്നാണ് പ്രതീക്ഷയെന്നും കോഹ്ലി പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരായ…

Read More

നീലക്കുറിഞ്ഞി കാണാന്‍ പോകാം…യാത്രാവിലക്ക് പിന്‍വലിച്ചു

നീലക്കുറിഞ്ഞി കാണാന്‍ പോകാം…യാത്രാവിലക്ക് പിന്‍വലിച്ചു

തൊടുപുഴ: നീലക്കുറിഞ്ഞി കാണാനുള്‍പ്പെടെ പ്രഖ്യാപിച്ച വിലക്ക് പിന്‍വലിച്ചു. ഇടുക്കി ജില്ലയിലെ മലയോര മേഖലയിലേക്കുള്ള വിനോദ സഞ്ചാരം നിരോധിച്ച ഉത്തരവ് കളക്ടര്‍ കെ. ജീവന്‍. ബാബു പിന്‍വലിച്ചു. ന്യൂനമര്‍ദ്ദത്തെതുടര്‍ന്ന് അതിതീവ്ര മഴ പ്രവചിക്കപ്പെട്ടതോടെയാണ് ജനസുരക്ഷ കണക്കിലെടുത്ത് ഇടുക്കി ജില്ലയിലുള്‍പ്പെടെ മലയോര മേഖലയിലേക്ക് വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതേതുടര്‍ന്ന് രാജമല ഉള്‍പ്പെടെ അടയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ സുരക്ഷ കണക്കിിലെടുത്ത് മലയോര മേഖലയിലുടെയുള്ള രാത്രികാല യാത്ര തിങ്കളാഴ്ച ഒഴിവാക്കണമെന്നും കളക്ടര്‍ വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണു നിയന്ത്രണം നിലവില്‍ വന്നത്. മലയോര റോഡുകളിലൂടെ ഭാരവാഹനങ്ങള്‍ ഓടിക്കുന്നതിനും കളക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

Read More

ആദ്യം മധുരം കഴിക്കേണ്ടത് പ്രാതലിനൊപ്പം…

ആദ്യം മധുരം കഴിക്കേണ്ടത് പ്രാതലിനൊപ്പം…

മധുരം ആദ്യം കഴിക്കേണ്ടത് പ്രാതലിനൊപ്പമാണെന്നാണ് ആയുര്‍വേദം പറയുന്നത്. കാരണം ഒരു ദിവസത്തിന്റെ മുഴുവന്‍ ഊര്‍ജവും നമ്മിലേക്ക് എത്തുന്നത് രാവിലത്തെ ആഹാരത്തിലൂടെയാണ്. രാവിലെ ഉണരുമ്പോള്‍ ചായയോ കാപ്പിയോ കിട്ടിയില്ലെങ്കില്‍ സമാധാനം ലഭിക്കാത്തവര്‍ ആണ് അധികവും. നമ്മുടെ ശരീരം ഊര്‍ജത്തിനായി കഫീന്‍ അടങ്ങിയ ഭക്ഷണത്തിനു ശ്രമിക്കുന്നുണ്ട്. അതാണ് രാവിലെ ചായയോ കാപ്പിയോ ശീലമാക്കിയാല്‍ പിന്നെയതു നിര്‍ത്താന്‍ സാധിക്കാതെ വരുന്നത്. രാവിലെ കഴിക്കുന്ന മധുരം ശരീരത്തിലെ ഗ്ലൂക്കോസ് നില ക്രമീകരിക്കുകയും ദിവസം മുഴുവന്‍ ഊര്‍ജം നല്‍കുകയും ചെയ്യുന്നു എന്നാണ് ആയുര്‍വേദം പറയുന്നത്. തലച്ചോറില്‍ നിന്നാണ് ഈ നിര്‍ദേശം നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത്. ശരീരത്തിലെ ബ്ലഡ് ഷുഗര്‍ നിലയും നമ്മുടെ മൂഡും തമ്മിലും ബന്ധമുണ്ട്. നാച്ചുറല്‍ ഷുഗര്‍ ആണ് ഈ അവസരത്തില്‍ കഴിക്കാന്‍ നല്ലത് എന്നും ആയുര്‍വേദം പറയുന്നു. അഞ്ചു ബദാം, ഒരു വാള്‍നട്ട് എന്നിവ നിശ്ചയമായും പ്രാതല്‍ വിഭവങ്ങളില്‍ ഉണ്ടാകണം. ദിവസം…

Read More

യൗവനം നിലനിര്‍ത്താന്‍ കാരറ്റ് ജ്യൂസ്…

യൗവനം നിലനിര്‍ത്താന്‍ കാരറ്റ് ജ്യൂസ്…

മനസ്സിനും ശരീരത്തിനും ഉന്‍മേഷവും ചുറുചുറുക്കും നല്‍കി ചര്‍മസൗന്ദര്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് കാരറ്റ് ജ്യൂസ്. പതിവായി കാരറ്റ് ജ്യൂസ് കുടിക്കുന്നത് യൗവനം നിലനിര്‍ത്താന്‍ സഹായിക്കും. പ്രായത്തെ നിയന്ത്രിക്കുന്ന ചര്‍മകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാന്‍ ഇതിലുള്ള വൈറ്റമിന്‍ എ നേത്ര സംബന്ധമായ പ്രശ്‌നങ്ങളെ അകറ്റി കാഴ്ചശക്തി വര്‍ധിപ്പിക്കുന്നു. കാരറ്റ് ജ്യൂസ് ഉണ്ടാക്കുന്ന വിധം രണ്ടു മീഡിയം സൈസ് കാരറ്റ് നന്നായി കഴുകി തൊലി കളഞ്ഞശേഷം രണ്ടായി മുറിക്കുക ഒരു ചെറിയ കഷ്ണം ഇഞ്ചി (കൊളസ്‌ട്രോളിനും പ്രമേഹത്തിനും ഉത്തമമാണ് ഇഞ്ചി) കുറച്ചു പഞ്ചസാര ( മധുരം ആവശ്യമെങ്കില്‍ മാത്രം ) പകുതി നാരങ്ങ മുറിച്ചുവച്ച കാരറ്റും ഇഞ്ചിയും ജ്യൂസറിന്റെയോ മിക്‌സിയുടെയോ സഹായത്തോടെ നല്ലവണ്ണം അടിച്ചെടുക്കുക, കാരറ്റിനു പൊതുവേ കുറച്ചു മധുരം ഉള്ളതിനാല്‍ ആവശ്യമെങ്കില്‍ മാത്രം പഞ്ചസാര ചേര്‍ക്കുക. കാരറ്റ് ജ്യൂസ് അരിച്ചെടുക്കാതെ കുടിക്കുന്നതാണ് ഉത്തമം. അരിച്ചെടുക്കുന്നതുവഴി, ജ്യൂസില്‍ അടങ്ങിയ നാരുകള്‍…

Read More

ഇതാണ് ശരിക്കും ‘സ്വീറ്റ് ഹോം’; അതേ… മുത്തശ്ശിക്കഥയിലുള്ള ചോക്കലേറ്റ് വീട്

ഇതാണ് ശരിക്കും ‘സ്വീറ്റ് ഹോം’; അതേ… മുത്തശ്ശിക്കഥയിലുള്ള ചോക്കലേറ്റ് വീട്

ചോക്കലേറ്റ് ഇഷ്ടമില്ലാത്തവര്‍ ആരുമില്ല. എത്ര കഴിച്ചാലും മതിയാവാത്ത ഒന്നാണ് ചോക്കലേറ്റ്. എങ്കില്‍ ചോക്കലേറ്റ് കൊണ്ടുള്ള വീട്ടില്‍ താമസിച്ചാലോ… രുചികരമായ ചോക്ക്ലേറ്റ് കൊണ്ടൊരു വീട് തന്നെ നിര്‍മ്മിച്ചിരിക്കുകയാണ് ഫ്രാന്‍സിലെ സെര്‍വ്സില്‍ ചോക്ക്ലേറ്റ് ആര്‍ട്ടിസ്റ്റായ ജീന്‍ ലൂക് ഡെക്ലൂസൂ. സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ് ഈ ചോക്കലേറ്റ് വീട്. വെള്ളിയും ശനിയുമായി ചോക്കലേറ്റ് കോട്ടേജ് അതിഥികള്‍ക്കായി തുറന്ന് കൊടുക്കാനാണ് ഡെക്ലൂസുവിന്റെ തീരുമാനം. വീടിന്റെ ഭിത്തി, മേല്‍ക്കൂര, നെരിപ്പോട്, ക്ലോക്ക്, ബുക്കുകള്‍ എന്ന് വേണ്ട എല്ലാ സാധനങ്ങളും ഉണ്ടാക്കിയിരിക്കുന്നത് ചോക്ക്ലേറ്റിലാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പൂക്കൊട്ടയും വീടിനുള്ളിലെ ചെറുകുളവും വരെ ചോക്കലേറ്റില്‍ തീര്‍ത്ത വിസ്മയം സൃഷ്ടിച്ചിരിക്കുകയാണ് ഡെക്ലൂസു. എന്തായാലും ചോക്കലേറ്റ് ആരാധകര്‍ക്കും ഇഷ്ടമാകും ഈ സ്വീറ്റ് വീട്.

Read More

വാട്സാപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ട് സഹിതം യുവതിയുടെ ആരോപണം: കുറ്റം തുറന്നു സമ്മതിച്ച്, പരസ്യമായി മാപ്പുപറഞ്ഞ് ചേതന്‍ ഭഗത്

വാട്സാപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ട് സഹിതം  യുവതിയുടെ ആരോപണം: കുറ്റം തുറന്നു സമ്മതിച്ച്, പരസ്യമായി മാപ്പുപറഞ്ഞ് ചേതന്‍ ഭഗത്

മുംബൈ: എഴുത്തുകാരനും കോളമിസ്റ്റുമായ ചേതന്‍ ഭഗത്തിനെതിരെ ആരോപണവുമായി യുവതി രംഗത്ത്. ചേതന്‍ ഭഗത് നടത്തിയ വാട്സാപ്പ് സംഭാഷണത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താണ് എഴുത്തുകാരനെതിരെ യുവതി ആരോപണം ഉയര്‍ത്തിയത്. ചേതന്‍ ഭഗത് വിവാഹാഭ്യര്‍ത്ഥന നടത്തിയെന്ന ആരോപണവുമായാണ് യുവതി രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ കുറ്റം സമ്മതിച്ച് പരസ്യമായി മാപ്പു പറഞ്ഞ് ചേതന്‍ ഭഗത് രംഗത്തുവന്നു. സംഭവം സത്യമാണെന്നും, യുവതിയുമായി നടത്തിയ സംഭാഷണം തന്റേതു തന്നെയാണെന്നും ചേതന്‍ ഭഗത് തുറന്നു സമ്മതിച്ചു. യുവതിയോടും സ്വന്തം ഭാര്യയോടും ക്ഷമാപണം നടത്തിയാണ് ചേതന്‍ ഭഗത് കുറിപ്പ് എഴുതിയിരിക്കുന്നത്. സൗഹൃദത്തെ തെറ്റിദ്ധരിച്ച് താന്‍ വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നുവെന്ന് ചേതന്‍ ഭഗത് കുറിച്ചു. തങ്ങള്‍ ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. വളരെ ആഴത്തിലുള്ള ബന്ധം അവരോടു തോന്നുകയും അത് പങ്കുവെയ്ക്കുകയും ചെയ്തത് തനിക്കു പറ്റിയ മണ്ടത്തരമാണ്. ഭാര്യയോട് ഇക്കാര്യം തുറന്നു സംസാരിക്കുകയും, ഇങ്ങനെ സംഭവിച്ചതില്‍…

Read More

അഭിമുഖം നല്‍കുന്നതിന് എതിരെ ‘സര്‍ക്കാരി’ ലെ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി സംവിധായകന്‍ എ. ആര്‍ മുരുഗദോസ്

അഭിമുഖം നല്‍കുന്നതിന് എതിരെ ‘സര്‍ക്കാരി’ ലെ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി സംവിധായകന്‍ എ. ആര്‍ മുരുഗദോസ്

വിജയ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സര്‍ക്കാര്‍. കത്തിക്ക് ശേഷം എ.ആര്‍ മുരുഗദോസും വിജയ്യും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. വിജയ് മാസ് ലുക്കിലെത്തിയ സര്‍ക്കാരിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ചിത്രത്തെ സംബന്ധിച്ച വിവരങ്ങളെല്ലാം തന്നെ രഹസ്യമാക്കി വെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഇപ്പോള്‍ ചിത്രത്തിലെ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ എ. ആര്‍ മുരുഗദോസ്. ചിത്രത്തില്‍ ചെറിയ റോളിലുള്ള താരങ്ങളും അണിയറപ്രവര്‍ത്തകരും അഭിമുഖം നല്‍കുന്നതിന് എതിരെയാണ് എ.ആര്‍ മുരുഗദോസ് രംഗത്ത് എത്തിയിരിക്കുന്നത്. സിനിമയിലെ വിവരങ്ങള്‍ ചോരാതിരിക്കാനാണ് ഇത്തരത്തിലൊരു മുന്നറിയിപ്പ്. ട്വിറ്ററിലൂടെയാണ് മുരുഗദോസ് താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്.

Read More

വിദേശ പര്യടനങ്ങള്‍ക്ക് ഭാര്യമാരെയും ഒപ്പം കൂട്ടണമെന്നേ കാഹ്ലിയുടെ ആവശ്യം: ഉടന്‍ തീരുമാനമില്ലെന്ന് കമ്മിറ്റി

വിദേശ പര്യടനങ്ങള്‍ക്ക് ഭാര്യമാരെയും ഒപ്പം കൂട്ടണമെന്നേ കാഹ്ലിയുടെ ആവശ്യം: ഉടന്‍ തീരുമാനമില്ലെന്ന് കമ്മിറ്റി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിദേശ പര്യടനങ്ങള്‍ക്കിടെ താരങ്ങളുടെ ഭാര്യമാരെ ഒപ്പം കൂട്ടണമെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ആവശ്യത്തില്‍ ഉടന്‍ ഒരു തീരുമാനത്തിനില്ലെന്ന് കമ്മിറ്റി. വിഷയത്തില്‍ സുപ്രീംകോടതി നിയോഗിച്ച അഡ്മിനിസ്ട്രേറ്റേഴ്സ് കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം കൈക്കൊള്ളാനാകില്ലെന്ന് വ്യക്തമാക്കിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ ഉടന്‍ ഒരു തീരുമാനം എടുക്കുന്നില്ല. പുതിയ ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ ഈ വിഷയവുമായി ചര്‍ച്ച നടത്തുമെന്നും കമ്മിറ്റിയോട് അടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. അതേസമയം കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ ടീമിന്റെ വിദേശ പര്യടനത്തിന് താരങ്ങളുടെ ഭാര്യമാരെയും പങ്കാളിയേയും രണ്ടാഴ്ചയോളം ഒപ്പം കഴിയാന്‍ ബിസിസിഐ അനുവാദം നല്‍കിയിരുന്നു. ഇന്ത്യന്‍ ടീമിന്റെ അടുത്ത വിദേശ പര്യടനം നവംബര്‍ 21 മുതല്‍ ഓസ്ട്രേലിയയ്ക്കെതിരെയാണ്. നിലവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് ടെസ്റ്റും, അഞ്ച് ഏകദിനങ്ങളും, മുന്നു ടി ട്വന്റി അടങ്ങിയ പരമ്പരയൂടെ തിരക്കിലാണ് ഇന്ത്യന്‍…

Read More