ടൊവിനോയെ ട്രോളി ഫഹദ് ഫാസില്‍ ‘എന്റെ കിരീടം അവന്‍ കൊണ്ടുപോയതില്‍ സന്തോഷം’

ടൊവിനോയെ ട്രോളി ഫഹദ് ഫാസില്‍ ‘എന്റെ കിരീടം അവന്‍ കൊണ്ടുപോയതില്‍ സന്തോഷം’

ടൊവിനോ തോമസിനെ ഇമ്രാന്‍ ഹഷ്മിയെന്നു വിളിക്കുന്നതില്‍ സന്തോഷമെന്ന് ഫഹദ് ഫാസില്‍. തിരിച്ചു വരവില്‍ ഫഹദിന് ആരാധകര്‍ കൊടുത്ത കിരീടമായിരുന്നു ഇമ്രാന്‍ ഹഷ്മി. മിക്ക ചിത്രങ്ങളിലും ചുംബന രംഗങ്ങളുണ്ടായതോടെയാണ് ആ പേര് കിട്ടിയത്. പക്ഷേ ഇപ്പോള്‍ ആ പേര് ടൊവിനോയ്ക്ക് കിട്ടി. ഒരു അഭിമുഖത്തില്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് ഫഹദിന്റെ മറുപടി. ടൊവിനോയെ അങ്ങനെ വിളിക്കുന്നതില്‍ അഭിമാനം തോന്നുന്നെന്നും തനിക്കുണ്ടായ കിരീടം വേറൊരാള്‍ എടുത്തുകൊണ്ടുപോയല്ലോ’ എന്നുമായിരുന്നു തമാശയോടെ ഫഹദിന്റെ മറുപടി. ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും ഇരുവരും നല്ല സുഹൃത്തുക്കളാണ്. താന്‍ ഏറെ ആരാധിക്കുന്ന നടനാണ് ഫഹദെന്ന് ടൊവിനോ നേരത്തേ പറഞ്ഞിട്ടുണ്ട്. ഫഹദിന്റെ വരത്തന്‍, ടൊവിനോയുടെ തീവണ്ടി എന്നിവയാണ് ഇപ്പോള്‍ വിജയപ്രദര്‍ശനം നടത്തുന്ന രണ്ടു ചിത്രങ്ങള്‍.  

Read More

ന്യൂനമര്‍ദം അതിശക്തമായി; ചുഴലിക്കാറ്റായി മാറാന്‍ സാധ്യത

ന്യൂനമര്‍ദം അതിശക്തമായി; ചുഴലിക്കാറ്റായി മാറാന്‍ സാധ്യത

തിരുവനന്തപുരം : മിനിക്കോയിക്ക് 730 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി ന്യൂനമര്‍ദം അതിശക്തമായി. 24 മണിക്കൂറിനകം ചുഴലിക്കാറ്റായി മാറാനാണു സാധ്യത. ഇത് ഒമാന്‍, യെമന്‍ തീരത്തേക്കു നീങ്ങുമെന്നാണു നിഗമനം. നാളെയും മറ്റന്നാളും സംസ്ഥാനത്തു ശക്തമായ മഴ ലഭിക്കും. കാലാവസ്ഥാ വകുപ്പ് ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സെക്രട്ടേറിയറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെല്‍ പ്രവര്‍ത്തനം തുടങ്ങി. ദുരന്തനിവാരണ അതോറിറ്റി, ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ എന്നിവരും ഇതില്‍ പ്രവര്‍ത്തിക്കും. അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലായിരിക്കും സെല്‍ പ്രവര്‍ത്തിക്കുക. അതിതീവ്രമഴയ്ക്കു സാധ്യത പ്രഖ്യാപിച്ചതോടെ പുറപ്പെടുവിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഇടുക്കി, മലപ്പുറം ജില്ലകളിലെ അതിജാഗ്രതാ നിര്‍ദേശമാണു പിന്‍വലിച്ചത്. ഈ ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം (ഓറഞ്ച് അലര്‍ട്ട്) തുടരുകയാണ്. തുടര്‍ച്ചയായി രണ്ടാം തവണയും ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. മധ്യഭാഗത്തുള്ള മൂന്നാം ഷട്ടര്‍ 70 സെന്റി മീറ്റര്‍ ഉയര്‍ത്തി. സെക്കന്‍ഡില്‍ 50,000 ലീറ്റര്‍ വെള്ളമാണു…

Read More

അഭിലാഷ് ടോമി ഇന്ത്യയില്‍ എത്തി..

അഭിലാഷ് ടോമി ഇന്ത്യയില്‍ എത്തി..

വിശാഖപട്ടണം: ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിനിടെ അപകടത്തില്‍പ്പെട്ട പരിക്കേറ്റ മലയാളി നാവികന്‍ അഭിലാഷ് ടോമി ഇന്ത്യയിലെത്തി. വൈകിട്ട് മൂന്നരയ്ക്ക് ഐഎന്‍എസ് സത്പുരയില്‍ കിഴക്കന്‍ നാവിക ആസ്ഥാനമായ വിശാഖപട്ടണത്താണ് അഭിലാഷ് ടോമി എത്തിയത്. ന്യൂ ആംസ്റ്റര്‍ഡാം ദ്വീപില്‍ ചികിത്സയിലായിരുന്നു അഭിലാഷ് ടോമി. മുംബൈയിലേയ്ക്ക് പോകാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് വിശാഖപട്ടണത്തേയ്ക്ക് കപ്പലിന്റെ ദിശ മാറ്റുകയായിരുന്നു. നാവികസേനാ കപ്പല്‍ ഐഎന്‍എസ് സത്പുരയിലാണ് അഭിലാഷ് ടോമിയെ എത്തിച്ചത്. ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അതിശക്തമായ കാറ്റില്‍ 14 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയില്‍പ്പെട്ടാണ് അഭിലാഷിന്റെ പായ്വഞ്ചി അപകടത്തില്‍ പെട്ടത്. പെര്‍ത്തില്‍ നിന്നു 3000 കിലോമീറ്റര്‍ പടിഞ്ഞാറുവെച്ചാണ് അപകടം ഉണ്ടായത്. പായ് മരം വീണ് അഭിലാഷിന്റെ നടുവിനാണ് പരിക്കേറ്റത്.

Read More

ഗംഭീര മാറ്റം, ഇങ്ങനെയും സൗന്ദര്യം കൂടുമോ.., കിടിലന്‍ മേക് ഓവറുമായി മാലാ പാര്‍വ്വതി

ഗംഭീര മാറ്റം, ഇങ്ങനെയും സൗന്ദര്യം കൂടുമോ.., കിടിലന്‍ മേക് ഓവറുമായി മാലാ പാര്‍വ്വതി

  അമ്മ വേഷങ്ങളിലൂടെയും സ്വഭാവ നടിയായും തിളങ്ങുന്ന നടി മാലാ പാര്‍വ്വതിയുടെ മേക് ഓവര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. സിനിമാരംഗത്തെ പ്രശസ്ത ബ്യൂട്ടീഷന്‍ അനിലാ ജോസഫ് ആണ് മാലയുടെ പുതിയ ലുക്കിന് പിന്നില്‍. അനിലാ ജോസഫ് എന്ന ബ്യൂട്ടീഷനെ കുറിച്ച് ഞാന്‍ ആദ്യം കേള്‍ക്കുമ്പോള്‍ എനിക്ക് 16 വയസ്സാണ് എന്നാണ് എന്റെ ഓര്‍മ്മ. എന്റെ കൂട്ടുകാരി ലക്ഷ്മി പറഞ്ഞ്. ഞാന്‍ ആദ്യമയി അവരെ കണ്ടപ്പോള്‍ തന്നെ ഞാന്‍ ആന്റീടെ ഫാന്‍ ആയി പോയി. എന്റെ സങ്കല്പത്തില്‍ ഞാന്‍ കണ്ടിരുന്ന ഒരു ബ്യൂട്ടീഷനെ ആയിരുന്നില്ല ആന്റി .എല്ലാവരിലെയും സൗന്ദര്യം മാന്ത്രിക വിരലുകള്‍ കൊണ്ട് ഏറ്റവും നന്നാക്കി കൊടുക്കുന്ന ആന്റി. ഒരു പാട് തമാശ പറയുന്ന, പൊട്ടിച്ചിരിക്കുന്ന ,ആരും ഇഷ്ടപ്പെട്ട് പോകുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു.എന്റെ മുഖത്ത് അന്ന് നിറയെ കുരു ഉണ്ടായിരുന്നു. ഷഹനാസിന്റെ sha clove ഉം sha…

Read More

ഫ്രാങ്കോ മുളയ്ക്കലിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി

ഫ്രാങ്കോ മുളയ്ക്കലിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി

കോട്ടയം: ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി. പാലാ മജിസ്ട്രേറ്റ് കോടതി ഫ്രാങ്കോയുടെ കസ്റ്റഡി ഒക്ടോബര്‍ 20 വരെയാണ് നീട്ടിയത്. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. നേരത്തെ ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഉന്നത സ്വാധീനമുള്ള ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യുഷന്‍ വാദം ശരിവച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. കേസില്‍ അന്വേഷണം അവസാനിച്ചിട്ടില്ലെന്നും പ്രോസിക്യുഷന്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കുറവിലങ്ങാട് മഠത്തില്‍ വച്ച് ബിഷപ്പ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് കന്യാസ്ത്രീ നല്‍കിയ പരാതിയിലാണ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്. പാലാ സബ് ജയിലിലാണ് ഫ്രാങ്കോ റിമാന്‍ഡില്‍ കഴിയുന്നത്.

Read More

പത്തനംതിട്ട ജില്ലയില്‍ ഞായറാഴ്ച ബിജെപി ഹര്‍ത്താല്‍

പത്തനംതിട്ട ജില്ലയില്‍ ഞായറാഴ്ച ബിജെപി ഹര്‍ത്താല്‍

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ഞായറാഴ്ച ഹര്‍ത്താലിന് ബിജെപി ആഹ്വാനം. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്. യുവമോര്‍ച്ച മാര്‍ച്ചിനിടെ സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവിന് മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാറിന്റെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് പ്രകാശ് ബാബു അടക്കുമുള്ളവര്‍ക്ക് പരിക്കേറ്റത്. ശബരിമല വിധിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്.

Read More

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.

ന്യുഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഛത്തീസ്ഗഡ്, മിസോറോം, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒ.പി റാവത്താണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഛത്തീസ്ഗഡില്‍ രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ്. നവംബര്‍ 12നും 20നും രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടക്കും. ബി.ജെ.പിയാണ് നിലവില്‍ ഛത്തീസ്ഗഡിലെ ഭരണകക്ഷി. മിസോറാമിലും മധ്യപ്രദേശിലും നവംബര്‍ 28ന് തിരഞ്ഞെടുപ്പ് നടക്കും. മിസോറാമിലും കോണ്‍ഗ്രസും മധ്യപ്രദേശില്‍ ബി.ജെ.പിയുമാണ് ഭരണകക്ഷി. രാജസ്ഥാനിലും തെലങ്കാനയിലും ഡിസംബര്‍ ഏഴിന് തിരഞ്ഞെടുപ്പ് നടക്കും. തെലങ്കാനയില്‍ തെലങ്കാന രാഷ്ട്ര സമിതിയും രാജസ്ഥാനില്‍ ബി.ജെ.പിയുമാണ് നിലവില്‍ ഭരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലും ഡിസംബര്‍ 11നാണ് വോട്ടെണ്ണല്‍. അടുത്ത വര്‍ഷം മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനല്‍ എന്ന നിലയ്ക്കാണ് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ…

Read More

രാജ്കോട്ടില്‍ ഇന്ത്യയ്ക്ക് ഇന്നിങ്സ് വിജയം

രാജ്കോട്ടില്‍ ഇന്ത്യയ്ക്ക് ഇന്നിങ്സ് വിജയം

രാജ്കോട്ട്: രാജ്കോട്ടില്‍ ആഞ്ഞടിച്ച കുല്‍ദീപ് ചുഴലിയില്‍ വിന്‍ഡീസ് നിലംപതിച്ചു. രാജ്കോട്ട് ടെസ്റ്റില്‍ വിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് ഇന്നിങ്സിനും 272 റണ്‍സിന്റെയും മധൂരമൂര്‍ന്ന വിജയം. ആദ്യ ഇന്നിങ്സില്‍ ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിന്റെ ആദ്യ ഇന്നിങ്സ് 181 റണ്‍സിന് അവസാനിച്ചിരുന്നു. ഫോളോ ഓണ്‍ വഴങ്ങി രണ്ടാം ഇന്നിങ്സില്‍ തോല്‍വിയുടെ ആഴം കുറയ്ക്കാന്‍ ഇറങ്ങിയ വിന്‍ഡീസ് ഇന്നിങ്സ് തോല്‍വി ഒഴിവാക്കാന്‍ പൊരുതിയെങ്കിലും 196 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു.ഇതോടെ രണ്ടു ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി. മൂന്നാം ദിനം ചായയ്്ക്കായി പിരിയുമ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് എന്ന നിലയിലായിരുന്നു വിന്‍ഡീസ്. ചായയ്ക്കുശേഷം ജഡേജ എത്തി ശേഷിക്കുന്ന രണ്ടു വിക്കറ്റുകള്‍ കൂടി പിഴുത് ഇന്ത്യ അനായാസ ജയം കൈപ്പിടിയിലൊതുക്കി. ടെസ്റ്റ് ക്രിക്കറ്റിലെ കന്നി അഞ്ചു വിക്കറ്റ് നേട്ടവും കുല്‍ദീപ് യാദവ് രാജ്കോട്ടില്‍ സ്വന്തമാക്കി.

Read More

വിവാഹവാര്‍ഷിക ദിനത്തില്‍ മിഷേലിന് ഒബാമയുടെ കുറിപ്പ് : ഏറ്റെടുത്ത് ലോകം

വിവാഹവാര്‍ഷിക ദിനത്തില്‍ മിഷേലിന് ഒബാമയുടെ കുറിപ്പ് : ഏറ്റെടുത്ത് ലോകം

ലോകമെങ്ങും ആരാധകരുള്ള സൂപ്പര്‍ കപ്പിളാണ് ഒബാമയും മിഷേല്‍ ഒബാമയും. യുഎസ് പ്രസിഡന്റ് പദവിയൊഴിഞ്ഞിട്ടും ഒബാമയുടെ ജനപ്രീതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം വിവാഹ വാര്‍ഷിക ദിനത്തില്‍ ഒബാമ മിഷേലിനായി കുറിച്ച വാക്കുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ‘വിവാഹവാര്‍ഷികദിനാശംസകള്‍ മിഷേല്‍. 26 വര്‍ഷമായി, നീയൊരു അസാധാരണ പങ്കാളിയാണ്. എപ്പോഴും എന്നെ ചിരിപ്പിക്കുന്ന ഒരാള്‍. ഈ ലോകം കാണാന്‍ ഒപ്പം വേണമെന്നാഗ്രഹിക്കുന്ന എനിക്കേറ്റവും പ്രിയപ്പെട്ടയാള്‍’ ഒബാമ കുറിച്ചു.

Read More

വെസ്റ്റ് ഇന്‍ഡീസിനെതിരായ അദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക്

വെസ്റ്റ് ഇന്‍ഡീസിനെതിരായ അദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക്

  രാജ്‌കോട്ട് : വെസ്റ്റ് ഇന്‍ഡീസിനെതിരായ അദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക്. ഫോളോ ഓണ്‍ ചെയ്യുന്ന സന്ദര്‍ശകര്‍ 44 ഓവറില്‍ 185/8 എന്ന നിലയിലാണ്. രണ്ടു വിക്കറ്റ് മാത്രം ശേഷിക്കെ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് സ്‌കോറിനെ മറികടക്കാന്‍ 283 റണ്‍കൂടി വേണം. ഇന്ത്യ ആദ്യ ഇന്നിങ്‌സ് 649/9 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ കുല്‍ദീപ് യാദവിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് വിന്‍ഡീസിനെ തകര്‍ത്തത്. അശ്വിന്‍ രണ്ടും ജഡേജ ഒരു വിക്കറ്റു സ്വന്തമാക്കി. ബ്രാത്വെയ്റ്റ് (10), ഹോപ്പ് (17), ഹെറ്റ്മയര്‍ (11), ആംബ്‌റിസ് (0), പവല്‍(83), ചേസ്(20), പോള്‍ (15), ബിഷു (9) എന്നിവരാണ് പുറത്തായത്. 13 റണ്‍സുമായി ഡൗറിച്ചും റണ്‍സൊന്നുമെടുക്കാതെ ഗബ്രിയേലുമാണ് ക്രീസില്‍. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഇന്നു തന്നെ ഇന്ത്യ ഗംഭീര ഇന്നിങ്‌സ് വിജയം ആഘോഷിക്കും. മൂന്നാം ദിനം 94/6 എന്ന നിലയില്‍ കളി…

Read More