ജിക്‌സണ്‍ സിംഗ് കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമില്‍… !!!

ജിക്‌സണ്‍ സിംഗ് കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമില്‍… !!!

കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ വെച്ച് നടന്ന അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യയുടെ ഏക ഗോള്‍ സ്‌കോര്‍ ചെയ്ത ജിക്‌സണ്‍ സിംഗുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് കരാറിലെത്തി. നേരത്തെ ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ഇന്നലെയാണ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ബ്ലാസ്റ്റേഴ്‌സ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മിനര്‍വ്വ പഞ്ചാബില്‍ നിന്നാണ് ജിക്‌സണ്‍ സിംഗിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. മിനര്‍വ്വ പഞ്ചാബില്‍ നിന്ന് ലോണടിസ്ഥാനത്തില്‍ ഇന്ത്യന്‍ ആരോസിലെത്തിയിരുന്ന താരം പോയ സീസണില്‍ അവര്‍ക്ക് വേണ്ടിയായിരുന്നു ഐ ലീഗില്‍ കളിച്ചത്. ടീം വിട്ട ജിക്‌സണ് ആശംസകള്‍ അറിയിച്ച് മിനര്‍വ്വ പഞ്ചാബ് ടീമും ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ബ്ലാസ്റ്റേഴ്‌സുമായി കരാറിലെത്തിയെങ്കിലും ഈ സീസണില്‍ ഐ എസ് എല്ലില്‍ കളിക്കാന്‍ താരത്തിന് കഴിയില്ല. അടുത്ത സീസണില്‍ കൂടി ലോണടിസ്ഥാനത്തില്‍ ഇന്ത്യന്‍ ആരോസിന് വേണ്ടിയാകും താരം പന്ത് തട്ടുക. എന്നാല്‍ ആറാം എഡിഷന്‍ ഐ എസ് എല്‍ മുതല്‍…

Read More

‘ ധോണിയുടെ കാലം കഴിഞ്ഞെന്ന് കുംബ്ലെ ‘

‘ ധോണിയുടെ കാലം കഴിഞ്ഞെന്ന് കുംബ്ലെ ‘

ബാംഗ്ലൂര്‍: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം.എസ്. ധോണിയാണ് ക്രിക്കറ്റ് ലോകത്തെ സംസാരം. ഏഷ്യാ കപ്പില്‍ മോശം പ്രകടനം പുറത്തെടുത്തതോടെ ധോണിയുടെ കാലം കഴിഞ്ഞുവെന്നും അദ്ദേഹത്തിന് പകരക്കാരനെ തേടണെന്ന് പറയുന്നവര്‍ ഏറെയുണ്ട്. മുമ്പത്തെ പോലെ കളിക്കാന്‍ ധോണിക്ക് കഴയുന്നില്ലെന്നാണ് പ്രധാന വിമര്‍ശനം. വിക്കറ്റ് കീപ്പിങ്ങില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുമ്പോഴും ബാറ്റിങ്ങില്‍ പൂര്‍ണ പരാജയമാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍. ഏഷ്യാ കപ്പില്‍ മാത്രമല്ല, മുന്‍ പര്യടനങ്ങളിലും ഇത് തന്നെയായിരുന്നു അവസ്ഥ. മുന്‍ ഇന്ത്യന്‍ പരിശീലകന്‍ അനില്‍ കുബ്ലെയ്ക്കും പറയാനുണ്ട് ധോണിയെ കുറിച്ച്. മുന്‍പത്തെ പോലെ ഒരു ഫിനിഷര്‍ എന്ന രീതിയില്‍ ധോണിയെ കാണാന്‍ കഴിയില്ലെന്നാണ് കുംബ്ലെയുടെ അഭിപ്രായം. മധ്യനിര ഇത്തരവാദിത്വം കാണിച്ചാല്‍ മാത്രമേ ധോണിക്ക് പഴയപോലെ ഫിനിഷറുടെ ജോലി ഏറ്റെടുക്കാന്‍ കഴിയൂ. അദ്ദേഹത്തെ സമ്മര്‍ദമില്ലാതെ കളിക്കാന്‍ വിടണം. യുവതാരങ്ങള്‍ ഫിനിഷിങ് ജോലി ഏറ്റെടുക്കണമെന്നും കുംബ്ലെ പറഞ്ഞു. നേരത്തെ സഞ്ജയ് മഞ്ജരേക്കറും…

Read More

രാജ്‌കോട്ട് ടെസ്റ്റ്: പൃഥ്വി ഷായുടെ സെഞ്ചുറിയില്‍ കുതിച്ച് ഇന്ത്യ

രാജ്‌കോട്ട് ടെസ്റ്റ്: പൃഥ്വി ഷായുടെ സെഞ്ചുറിയില്‍ കുതിച്ച് ഇന്ത്യ

രാജ്കോട്ട്: പൃഥ്വി ഷായുടെ അരങ്ങേറ്റ സെഞ്ചുറി കണ്ട രാജ്കോട്ട് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ചായയ്ക്ക് പിരിയുമ്പോള്‍ ഇന്ത്യ ശക്തമായ നിലയില്‍. ഒന്നാം ദിനം 39 ഓവറുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സെടുത്തിട്ടുണ്ട്. നാല് റണ്‍സോടെ ക്യാപ്റ്റന്‍ വിരാട് കോലിയും റണ്‍സൊന്നുമെടുക്കാതെ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുമാണ് ക്രീസില്‍. വിന്‍ഡീസിന് വേണ്ടി ദേവേന്ദ്ര ബീഷു, ഷാനോന്‍ ഗബ്രിയേല്‍, ഷെര്‍മാന്‍ ലൂയിസ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പൃഥ്വി ഷാ (154 പന്തില്‍ 134), ചേതേശ്വര്‍ പൂജാര (130 പന്തില്‍ 86) എന്നിവരുടെ പ്രകടനാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും പുറത്തായി. ഷായെ ബിഷൂ സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കി. പൂജാരയെ ലൂയിസ് വിക്കറ്റ് കീപ്പര്‍ ഡോര്‍വിച്ചിന്റെ കൈകളിലെത്തിച്ചു. 19 ഫോറുകളുടെ അകമ്പടിയോടെയാണ് ഷാ ഇത്രയും…

Read More

” പൃഥ്വി ‘ഷോ’ ” : ആദ്യ ടെസ്റ്റില്‍ സെഞ്ചുറി പായിച്ച് പൃഥ്വി ഷാ

” പൃഥ്വി ‘ഷോ’ ” : ആദ്യ ടെസ്റ്റില്‍ സെഞ്ചുറി പായിച്ച് പൃഥ്വി ഷാ

രാജ്കോട്ട്: അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറി പൂര്‍ത്തിയാക്കി ഇന്ത്യന്‍ താരം പൃഥ്വി ഷാ. രാജ്കോട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ആദ്യ ടെസ്റ്റില്‍ 101 പന്തില്‍ നിന്നാണ് ഷാ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞതാരമാണ് പൃഥ്വി ഷാ. മാത്രമല്ല, ലോക ക്രിക്കറ്റില്‍ അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഏഴാമത്തെ താരം കൂടിയായി മുംബൈക്കാരന്‍. ഏകദിന ശൈലിയിലാണ് ഷാ ബാറ്റ് വീശിയത്. 101 പന്തുകള്‍ നേരിട്ടായിരുന്നു ഷായുടെ സെഞ്ചുറി. 15 ഫോറുകള്‍ അടങ്ങുന്നതായിരുന്നു ഷായുടെ മനോഹര ഇന്നിങ്സ്. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമാണ് പൃഥ്വി ഷാ. രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വീരേന്ദര്‍ സെവാഗ്, സുരേഷ് റെയ്‌ന, സൗരവ് ഗാംഗുലി, മുഹമ്മദ് അസറുദ്ദീന്‍ എ്ന്നിവരെല്ലാം അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടിയ ചില ഇന്ത്യന്‍ താരങ്ങളാണ്.

Read More

” ഞാന്‍ പകരമാവുമോ? ഒരിക്കലും ഞാന്‍ ബാലുച്ചേട്ടന് പകരമാവില്ല. അദ്ദേഹം ഒരു ലെജന്‍ഡ് ആണ്… ” ; ശബരീഷ് പ്രഭാകര്‍

” ഞാന്‍ പകരമാവുമോ? ഒരിക്കലും ഞാന്‍ ബാലുച്ചേട്ടന് പകരമാവില്ല. അദ്ദേഹം ഒരു ലെജന്‍ഡ് ആണ്… ” ; ശബരീഷ് പ്രഭാകര്‍

കൊച്ചി: സംഗീതപ്രേമികളെ ഏറെ വേദനയില്‍ ആഴ്ത്തിയാണ് പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കര്‍ വിടപറഞ്ഞത്. ബാലഭാസ്‌കറിന്റെ ചിതയിലെ കനലെരിയുന്നതിന് മുന്‍പ് ബാലഭാസ്‌കര്‍ ഏറ്റെടുത്ത സംഗീത നിശ ഏറ്റെടുത്തതിന് രൂക്ഷ വിമര്‍ശനം വന്നതോടെ വിശദീകരണവുമായി വയലിനിസ്റ്റ് ശബരീഷ്. ഒക്ടോബര്‍ ഏഴിന് ബെംഗളൂരുവില്‍ നടക്കേണ്ടിയിരുന്ന പരിപാടി ശബരീഷ് ഏറ്റെടുത്തതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. ജീവിതം ഇത്രയേ ഒള്ളു , പകരക്കാരന്‍ എത്തി എന്നുമുള്ള രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് വിശദീകരണം നല്‍കുകയാണ് ശബരീഷ് പ്രഭാകര്‍. ഞാന്‍ പകരമാവുമോ? ഒരിക്കലും ഞാന്‍ ബാലുച്ചേട്ടന് പകരമാവില്ല. അദ്ദേഹം ഒരു ലെജന്‍ഡ് ആണ്. വെറുമൊരു കര്‍ണാടക സംഗീതജ്ഞനായിരുന്ന എനിക്ക് വയലിനില്‍ അപാരമായ സാധ്യതകള്‍ ഉണ്ടെന്ന് വ്യക്തമാക്കി തന്നത് ബാലു ചേട്ടനാണ്. അദ്ദേഹം എനിക്ക് സഹോദരന്‍ ആണ്. ഈ സംഗീത നിശ ഞാന്‍ ഏറ്റെടുത്തത് ബാലുച്ചേട്ടന്‍ മരിച്ചതിന് ശേഷമല്ല. അദ്ദേഹത്തിന് അപകടം സംഭവിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും ഏറെ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ്…

Read More

” ശ്രീദേവിയുടെ മകള്‍ ജാന്‍വിയുടെ മടിയില്‍ തലചായ്ച്ച് ഇഷാന്‍ ” ; കുറച്ച് ഓവറല്ലേന്ന് സോഷ്യല്‍ മീഡിയ

” ശ്രീദേവിയുടെ മകള്‍ ജാന്‍വിയുടെ മടിയില്‍ തലചായ്ച്ച് ഇഷാന്‍ ” ; കുറച്ച് ഓവറല്ലേന്ന് സോഷ്യല്‍ മീഡിയ

ശ്രീദേവിയുടെ മകള്‍ ജാന്‍വിയുടെ സിനിമ പ്രവേശം ഏറെ ചര്‍ച്ചയായിരുന്നു. ആരാധകരെ വളരെ വേഗം കയ്യിലെടുത്ത ശ്രീദേവിയുടെ മകള്‍ ആ പേര് കാത്തു സൂക്ഷിക്കുമോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ദഡക്ക് എന്ന ചിത്രത്തില്‍ ഇഷാന്‍ എന്ന പുതുമുഖത്തിനൊപ്പമാണ് ജാന്‍വിയുടെയും അരങ്ങേറ്റം. സിനിമയുടെ റിലീസിന് മുന്‍പ് തന്നെ ഇരുവരും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ ഇവരൊന്നിച്ചുള്ള ചിത്രമാണ് വൈറലാകുന്നത്. ഇഷാന്‍ ആണ് ജാന്‍വിക്കൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്തത്. സ്വീറ്റസ്റ്റ് കപ്പിള്‍ എന്നാണ് ഇരുവരെയും പലരും വിളിക്കുന്നത്. എന്നാല്‍ ചിത്രത്തിന് വിമര്‍ശനവും ഉയരുന്നുണ്ട്. ജാന്‍വിയുടെ വസ്ത്രമാണ് ചിലരുടെ പ്രശ്‌നം. മാന്യമായി വസ്ത്രം ധരിച്ചിട്ട് ചിത്രം പോസ്റ്റ് ചെയ്യൂ എന്ന് വിമര്‍ശകര്‍ പറയുന്നുനേരത്തെ ഫിലിംഫെയര്‍ മാസികയ്ക്കു വേണ്ടി ഇരുവരും ഹോട്ട്‌ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ധടക് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു ആ ഫോട്ടോഷൂട്ട്. അതില്‍ നിന്നുള്ള ചിത്രമാണ് ഇഷാന്‍ വീണ്ടും പോസ്റ്റ് ചെയ്തത്. ധഡക്കിന്റെ…

Read More

” ഒരു സാധാരണക്കാരനില്‍ നിന്ന് സിനിമയില്‍ ഈ നില വരെ താന്‍ എത്തിയെന്നത് ഇപ്പോഴും അവിശ്വസനീയമാണ്…. ” ; വിജയ് സേതുപതി

” ഒരു സാധാരണക്കാരനില്‍ നിന്ന് സിനിമയില്‍ ഈ നില വരെ താന്‍ എത്തിയെന്നത് ഇപ്പോഴും അവിശ്വസനീയമാണ്…. ” ; വിജയ് സേതുപതി

തമിഴ് പ്രേക്ഷകരുടെ ഇഷ്ട നടനാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന്‍ എന്ന വിളിക്ക് തികച്ചും അനുയോജ്യനായ വിജയ് സേതുപതി നായകനായും , പ്രതിനായകനായുമെല്ലാം അണിനിരക്കാറുണ്ട് . എന്നാല്‍ താനൊരു താരമാകാനല്ല ശ്രമിക്കുന്നതെന്നു വിജയ് സേതുപതി പറയുന്നു. താരമാകാനല്ല കഥാപാത്രമാകാനാണ് താന്‍ ഓരോ സിനിമയിലും അഭിനയിക്കുന്നത് . ഒരു പ്രത്യേക ശൈലി സ്വീകരിച്ചിട്ടില്ല, സ്വാഭാവികമായുള്ള അഭിനയം കാഴ്ചവെക്കാനാണ് ഓരോ തവണയും ശ്രമിച്ചിട്ടുള്ളത്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് ഒരിക്കലും പിന്നോട്ട് പോകില്ലെന്നുംവിജയ് പാറയുന്നു. താരപദവി എന്നത് ജനങ്ങളുടെ കാഴ്ചപ്പാടാണ്. ജനങ്ങളുടെ ഈ സ്‌നേഹം താന്‍ അര്‍ഹിക്കുന്നുണ്ടോ എന്നറിയില്ല ചില സമയത്ത് അവരുടെ സ്‌നേഹം ഭയപ്പെടുത്താറുണ്ട്. സിനിമ എന്നിലേക്ക് സംഭവിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്റെ കയ്യില്‍ പ്രത്യേക ഫോര്‍മുലകളൊന്നുമില്ല, വിശ്വസിക്കുന്നത് തിരക്കഥയിലാണ്. നല്ല സിനിമയുടെ ഭാഗമാകുക മാത്രമാണ് ലക്ഷ്യം.. നല്ല തിരക്കഥകളുമായി എന്നെ തേടി വരുന്നവരെ നിരാശരാക്കാന്‍ ആഗ്രഹിക്കാറില്ല. വ്യത്യസ്ഥത…

Read More

ഷാനവാസ് ബാവക്കുട്ടിയുടെ പുതിയ ചിത്രത്തില്‍ നായകനായി വിനായകന്‍; ഷൂട്ടിംങ് ഉടന്‍ ആരംഭിക്കുന്നു

ഷാനവാസ് ബാവക്കുട്ടിയുടെ പുതിയ ചിത്രത്തില്‍ നായകനായി വിനായകന്‍; ഷൂട്ടിംങ് ഉടന്‍ ആരംഭിക്കുന്നു

കൊച്ചി: കിസ്മത്ത് സംവിധായകന്‍ ഷാനവാസ് ബാവക്കുട്ടിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബര്‍ 13ന് ആരംഭിക്കുന്നു. വിനായകനാണ് ചിത്രത്തില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടാതെ, റോഷന്‍ മാത്യൂ, ലാല്‍, മനോജ് കെ. ജയന്‍, ദിലീഷ് പോത്തന്‍, രഘുനാഥ് പാലേരി, സുനില്‍ സുഖദ, ബിനോയ് നമ്പാല എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലെത്തും. നായികയായി പുതുമുഖം പ്രിയംവദ എത്തുന്നു. സിനിമയുടെ പേരും ഫസ്റ്റ് ലുക്കും അടുത്ത ദിവസം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്ന് ഷാനവാസ് ബാവക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. ഫ്രാന്‍സിസ് നൊറോണയുടെ കഥയ്ക്ക് പി.എസ്. റഫീക്ക് ആണ് തിരക്കഥയൊരുക്കുന്നത്. ക്യാമറ സുരേഷ് രാജന്‍. ജിതിന്‍ മനോഹര്‍ എഡിറ്റിംഗ് നിര്‍വഹിക്കുമ്പോള്‍ സംഗീതം ഒരുക്കുന്നത് ഗിരീഷ് എം ലീല കുട്ടനാണ്. പശ്ചാത്തല സംഗീതം ജസ്റ്റിന്‍. പട്ടം സിനിമാ കമ്പനിയുടെ ബാനറില്‍ ദേവദാസ് കാടഞ്ചേരിയും ശൈലജ മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Read More

അഖില്‍ അക്കിനേനിക്കൊപ്പം പ്രിയ വാര്യരുടെ പരസ്യം; ട്രോളും ഡിസ്ലൈക്കും

അഖില്‍ അക്കിനേനിക്കൊപ്പം പ്രിയ വാര്യരുടെ പരസ്യം; ട്രോളും ഡിസ്ലൈക്കും

അഡാര്‍ ലൗ നായിക പ്രിയ വാരിയരുടെ പുതിയ പരസ്യത്തിന് നേരെ ട്രോള്‍ മഴ. തെലുങ്കിലെ യുവതാരവും നാഗാര്‍ജുനയുടെ മകനുമായ അഖില്‍ അക്കിനേനിക്കൊപ്പമാണ് പ്രിയയുടെ പരസ്യം. എന്നാല്‍ പരസ്യത്തിന് സമൂഹമാധ്യമങ്ങളില്‍ ട്രോളുകളുടെയും ഡിസ്ലൈക്കിന്റെയും മേളമമാണ്. മലയാളികളാണ് കൂടുതലായും പ്രിയയെ പരിഹസിച്ച് എത്തുന്നത്. നേരത്തെ അഡാറ് ലൗവിലെ പുതിയ ഗാനത്തിന് നേരെയും ഡിസ്ലൈക്ക് ആക്രമണം ഉണ്ടായിരുന്നു. പ്രിയയോടുള്ള ദേഷ്യത്തിന്റെ പേരിലാണ്‌ ൈസബര്‍ ആക്രമണമെന്നാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്.

Read More

ഒരു ദിവസം മൂന്ന് പോസ്‌കോ കേസുകള്‍; രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

ഒരു ദിവസം മൂന്ന് പോസ്‌കോ കേസുകള്‍; രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

കൊല്ലം: കൊല്ലം കടയ്ക്കലില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായപ്പോള്‍ കൊച്ച് മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച അപ്പൂപ്പനെ മറ്റൊരു കേസില്‍ കടയ്ക്കല്‍ പൊലീസ് തന്നെ പിടികൂടി. ദളിത് പെണ്‍കുട്ടിയ പീഡിപ്പിച്ചെന്നതാണ് മൂന്നാമത്തെ കേസ്. ഇതിലെ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ചിതറ സ്വദേശിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ സ്‌നേഹം നടിച്ച് തെന്‍മല ഇക്കോടൂറിസം മേഖലയില്‍ കൊണ്ട് പോയി പീഡിപ്പിച്ച കേസിലാണ് വളവ് പച്ച സ്വദേശി റാഷിദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി പീഡനവിവരം അധ്യാപികമാരോട് പറഞ്ഞത്. പൊലീസ് പിന്തുടരുന്നെന്ന് മനസിലാക്കിയ റാഷിദ് ഒളിവില്‍ പോയി. ഇയാളുടെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടിയിലായത്. കൊച്ചുമകളെ സ്വകാര്യഭാഗങ്ങള്‍ കാട്ടി പീഡിപ്പിക്കാന്‍ ശ്രമിച്ച അപ്പൂപ്പനെയും കടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. കേസില്‍ മാതാപിതാക്കളേയും…

Read More