ഉദ്ഘാടനത്തിനൊരുങ്ങി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം

ഉദ്ഘാടനത്തിനൊരുങ്ങി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം

ഉദ്ഘാടനത്തിനൊരുങ്ങുന്ന കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം 5 മുതല്‍ പൊതുജനങ്ങള്‍ക്കു സന്ദര്‍ശിക്കാം. 12 വരെ എല്ലാദിവസവും രാവിലെ 10 മുതല്‍ നാലുവരെയാണു സന്ദര്‍ശകരെ പ്രവേശിപ്പിക്കുക. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ കരുതണം. ടെര്‍മിനലിനു മുന്‍വശത്തെ പാര്‍ക്കിങ് മേഖലയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ്, വിമാനത്താവള ഉദ്യോഗസ്ഥര്‍ എന്നിവരുടെ നിര്‍ദേശങ്ങള്‍ പാലിക്കണം. ടെര്‍മിനലിനകത്തു ഭക്ഷണ സാധനങ്ങളോ പാനീയങ്ങളോ അനുവദിക്കില്ല. സന്ദര്‍ശകര്‍ പ്ലാസ്റ്റിക്, മറ്റു മാലിന്യങ്ങള്‍ എന്നിവ വിമാനത്താവള പരിസരത്ത് ഉപേക്ഷിക്കരുതെന്നും കിയാല്‍ അധികൃതര്‍ അറിയിച്ചു.

Read More

മോട്ടോര്‍ വാഹന ചട്ടത്തില്‍ ഭേദഗതി വരുന്നു…

മോട്ടോര്‍ വാഹന ചട്ടത്തില്‍ ഭേദഗതി വരുന്നു…

കൊച്ചി: കാറുകളില്‍ കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തി യാത്ര ചെയ്യുന്ന രക്ഷിതാക്കള്‍ കുടുങ്ങും. കാറിന്റെ മുന്‍സീറ്റിലിരുന്ന് യാത്രചെയ്ത ബാലഭാസ്‌കറിന്റെ മകള്‍ മരിച്ച സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷയ്ക്കായി ശക്തമായ നടപടിക്ക് ഒരുഅങ്ങി മോട്ടോര്‍ വാഹന വകുപ്പ്. കുട്ടികളുടെ സുരക്ഷയ്ക്കായി കൂടുതല്‍ മുന്‍ഗണന നല്‍കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഇത് കണക്കിലെടുത്താണ് ശക്തമായ നടപടിക്കും മോട്ടോര്‍ വാഹന ചട്ടത്തില്‍ ഭേദഗതി വരുത്തി കുട്ടികളുടെ സംരക്ഷണം ഒരുക്കുന്നത്. നിലവില്‍ കാറിന്റെ മുന്‍സീറ്റിലിരുന്ന് കുട്ടികള്‍ യാത്ര ചെയ്യുന്നത് തടയാന്‍ ഒരു ചട്ടവുമില്ല. അതിനാല്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് മോട്ടോര്‍ വാഹന വകുപ്പ്. കുട്ടികളെ പിന്‍സീറ്റില്‍ ഇരുത്തി യാത്രചെയ്യാന്‍ രക്ഷിതാക്കളെ പ്രേരിപ്പിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ലക്ഷ്യം. സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ഇതിനാവശ്യമായ ചട്ടങ്ങള്‍ രൂപം നല്‍കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ് ശ്രമം. മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ്…

Read More

ഗര്‍ഭകാലത്ത് വേദനസംഹാരികള്‍ ഉപയോഗിക്കാമോ??

ഗര്‍ഭകാലത്ത് വേദനസംഹാരികള്‍ ഉപയോഗിക്കാമോ??

ഏറെ ശ്രദ്ധയോടെയും കരുതലോടെയും സ്ത്രീകള്‍ ഇരിക്കേണ്ട കാലമാണു ഗര്‍ഭകാലം. മരുന്നുകള്‍ കഴിക്കുന്നതിലും വ്യായാമം ചെയ്യുന്നതിലുമൊക്കെ അതീവ ശ്രദ്ധവേണം. ഗര്‍ഭകാലത്തു വേദനസംഹാരികഴിക്കുന്ന കാര്യത്തിലും പ്രത്യേക ശ്രദ്ധവേണം. ഗര്‍ഭകാലത്തു വേദനസംഹാരികള്‍ കഴിക്കുന്നത് ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ഭാവിയിലെ പ്രത്യുല്പാദനശേഷിയെ ബാധിക്കുമെന്നു പഠനഫലം. വേദനസംഹാരികളുടെ ഉപയോഗം ഡി.എന്‍.എ. ഘടനയില്‍ മാറ്റമുണ്ടാക്കുമെന്നാണ് എഡന്‍ബര്‍ഗ് സര്‍വകലാശാലയില്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഡി.എന്‍.എ.ഘടനയില്‍ വരുന്ന മാറ്റങ്ങള്‍ ഭാവി തലമുറകളിലെ പ്രത്യുത്പ്പാദനശേഷിയെ പ്രതികൂലമായി ബാധിക്കും. ഗര്‍ഭകാലത്ത് പാരസെറ്റമോള്‍ പോലും വളരെ കരുതലോടെ വേണം ഉപയോഗിക്കാന്‍. അത്യവശ്യഘട്ടം വന്നാല്‍വളരെ കുറഞ്ഞ അളവില്‍ മാത്രമേ പാരസെറ്റമോള്‍ കഴിക്കാവു. ഐബുപ്രോഫന്‍ വിഭാഗം മരുന്നുകള്‍ ഒഴിവാക്കണമെന്നും ഗവേഷകര്‍ നിര്‍ദേശിക്കുന്നു. ഗര്‍ഭസ്ഥശിശുക്കളുടെ വൃഷണത്തിന്റെയും അണ്ഡാശയത്തിന്റെയും സാമ്പിളുകളില്‍ പാരസെറ്റമോളും ഐബുപ്രോഫിനും ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചു നടത്തിയ പഠനത്തിലായിരുന്നു ഈ കണ്ടെത്തല്‍. ലാബില്‍നടത്തിയ പരീക്ഷണത്തില്‍ പാരാസെറ്റമോളിന്റെ സ്വാധീനത്തിനു വിധയമായ അണ്ഡാശയത്തില്‍ അണ്ഡോല്‍പാദന കോശങ്ങളുടെ എണ്ണത്തില്‍ 40 ശതമാനം കുറവുണ്ടായതായി കണ്ടെത്തി.

Read More

യാത്രക്കാരുടെ പ്രതിഷേധത്തിനൊടുവില്‍ മൂന്നു എക്സ്പ്രസ് ട്രെയിനുകളുടെ സമയം മാറ്റി.

യാത്രക്കാരുടെ പ്രതിഷേധത്തിനൊടുവില്‍ മൂന്നു എക്സ്പ്രസ് ട്രെയിനുകളുടെ സമയം മാറ്റി.

കൊച്ചി: യാത്രക്കാരുടെ നിരന്തര പ്രതിഷേധത്തിനൊടുവില്‍ മൂന്നു എക്സ്പ്രസ് ട്രെയിനുകളുടെ സമയം പുന:ക്രമീകരിച്ചു. റെയില്‍വേയുടെ പുതുക്കിയ സമയക്രമമനുസരിച്ച് ഈ മാസം അഞ്ചാം തിയതി മുതല്‍ എക്സ്പ്രസ് ട്രെയിനുകള്‍ ഓടിത്തുടങ്ങും. മൂന്ന് എക്സ്പ്രസ് ട്രെയിനുകള്‍ തിരുവനന്തപുരം സ്റ്റേഷനില്‍ എത്തുന്ന സമയമാണ് പുന:ക്രമീകരിച്ചത്. ട്രെയിനുകളുടെ സമയം യാത്രക്കാര്‍ക്കു ഉപകാരപ്പെടുന്ന രീതിയില്‍ മാറ്റണമെന്നാവശ്യപ്പെട്ട് ഫ്രണ്ട്സ് ഓഫ് റെയിലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. അറ്റകുറ്റപ്പണിയുടെ പേരിലാണ് യാത്രസമയം കൂട്ടിയിരുന്നതാണ് വന്‍ പ്രതിഷേധത്തിനിടയാക്കിയത്. ട്രെയിനുകളുടെ പുതിയ സമയം: നിലവിലുള്ള സമയം ബ്രായ്ക്കറ്റില്‍ 1. 16330 മംഗളൂരു- തിരുവനന്തപുരം മലബാര്‍- 9.30(9.40) 2. 16303 എറണാകുളം- തിരുവനന്തപുരം വഞ്ചിനാട്- 10.00( 10.25) 3. 16341 ഗുരുവായൂര്‍- തിരുവനന്തപുരം ഇന്റര്‍സിറ്റി- 9.50( 10.15)

Read More

അനില്‍ അംബാനി രാജ്യം വിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

അനില്‍ അംബാനി രാജ്യം വിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യുഡല്‍ഹി : റിലയന്‍സ് ഗ്രൂപ്പ് ഉടമ അനില്‍ അംബാനി രാജ്യം വിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്സണ്‍ ഗ്രൂപ്പ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. അനില്‍ അംബാനിയോടൊപ്പം കമ്പനിയിലെ മറ്റു രണ്ട് ഉദ്യോഗസ്ഥരും രാജ്യം വിടുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. റിലയന്‍സ് ഗ്രൂപ്പ് തങ്ങള്‍ക്ക് 500 കോടി രൂപ നല്‍കാനുണ്ടെന്ന് ആരോപിച്ചാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. അനില്‍ അംബാനിയുടെ കമ്പനി എറിക്സണ്‍ ഗ്രൂപ്പിനു നല്‍കാനുണ്ടായിരുന്ന 1600 കോടിരുപ 500 കോടിയായി ഇളവുചെയ്തു നല്‍കാന്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ ഉണ്ടാക്കിയ ധാരണപ്രകാരം സെപ്തംബര്‍ മുപ്പതിനുള്ളില്‍ പണം നല്‍കേണ്ടതായിരുന്നു. എന്നാല്‍ ഈ തുക റിലയന്‍സ് നല്‍കിയിരുന്നില്ല. ഇതേതുടര്‍ന്നാണ് മുകേഷ് അംബാനിയുടെ വിദേശ യാത്രകള്‍ തടയണമെന്നാവശ്യപ്പെട്ട് കമ്പനി കോടതിയെ സമീപിച്ചത്. എറിക്സണ്‍ കമ്പനിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന വാദവുമായി റിലയന്‍സും രംഗത്തെത്തി. പണം നല്‍കുന്നതിനുള്ള കാലാവധി 60 ദിവസത്തേക്കു നീട്ടിതരണമെന്ന്…

Read More

ഭൂചലനത്തിനും സുനാമിക്കും പിന്നാലെ ഇന്തോനേഷ്യയില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു

ഭൂചലനത്തിനും സുനാമിക്കും പിന്നാലെ ഇന്തോനേഷ്യയില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ സുനാമിയില്‍ ആയിരത്തിനാനൂറോളം പേരുടെ ജീവനെടുത്തിരുന്നു അതിനുപിന്നാലെയാണ് ഇന്തോനേഷ്യയിലെ പാലു ദ്വീപില്‍ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു. വടക്കന്‍ സുലാവേസിയിലെ സോപ്ടാന്‍ അഗ്‌നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. പാലു നഗരത്തില്‍ നിന്നും ആയിരം കിലോമീറ്റര്‍ അകലെയാണ് സോപുടാന്‍ അഗ്‌നിപര്‍വ്വതം സ്ഥിതി ചെയ്യുന്നത്. സ്ഫോടനത്തെത്തുടര്‍ന്ന് ആറായിരം മീറ്ററോളം ഉയരത്തില്‍ പുക പടലങ്ങള്‍ പടര്‍ന്നു. എന്നാല്‍ ആളുകളെ ഒഴിപ്പിച്ചിട്ടില്ല. ഭൂചലനത്തിന് അഗ്‌നിപര്‍വത സ്ഫോടനവുമായി ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. ഇരുപത്തിയഞ്ചു കോടി ജനസംഖ്യയുള്ള ഇന്തോനേഷ്യല്‍ 120 ഓളം അഗ്‌നിപര്‍വ്വതങ്ങളുണ്ട് എന്നാണ് കണക്ക്. സ്ഫോടനത്തിലൂടെ പടരുന്ന പുക വിമാന എഞ്ചിനുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാല്‍ പ്രദേശത്തുകൂടിയുള്ള വിമാന സര്‍വീസ് പൂര്‍ണമായും നിര്‍ത്തിവെച്ചിരുന്നു. Volcano erupts on same Indonesian island as earlier earthquake and tsunami that killed more than 1,400 people. https://t.co/GZTBK7JnoE pic.twitter.com/zZY27m5TCm — ABC News (@ABC) October 3,…

Read More

പൃത്ഥ്വി ഷാ യ്ക്ക് അരങ്ങേറ്റം; ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റുപരമ്പരകള്‍ക്ക് നാളെ തുടങ്ങും

പൃത്ഥ്വി ഷാ യ്ക്ക് അരങ്ങേറ്റം; ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റുപരമ്പരകള്‍ക്ക് നാളെ  തുടങ്ങും

പൃത്ഥ്വി ഷാ യ്ക്ക് അരങ്ങേറ്റം; ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റുപരമ്പരകള്‍ക്ക് നാളെ തുടങ്ങും ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ രാജ്കോട്ടില്‍ തുടക്കമാകും. പരമ്പരയില്‍ രണ്ട് ടെസ്റ്റാണുള്ളത്. ഇംഗ്ലണ്ടില്‍ നിരാശപ്പെടുത്തിയ ശിഖര്‍ ധവാനും മുരളി വിജയ്ക്കും പകരം പൃഥ്വി ഷാ ആയിരിക്കും കെ എല്‍ രാഹുലിനൊപ്പം ഇന്നിംഗ്സ് തുറക്കുന്നത്. ഏഷ്യാകപ്പില്‍ നിന്ന് വിട്ടുനിന്ന വിരാട് കൊഹ്ലി ക്യാപ്റ്റനായി വീണ്ടും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ എന്നിവര്‍ക്കൊപ്പം ഹനുമ വിഹാരിയും ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു. ആറു ബാറ്റ്സ്മാന്‍മാരും മൂന്ന് സ്പിന്നര്‍മാരും രണ്ട് പേസ് ബോളര്‍മാരും അടങ്ങുന്നതായിരിക്കും ഇന്ത്യന്‍ നിര. വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനും സ്വന്തം നാട്ടില്‍ അരങ്ങേറ്റമാണ്. ആര്‍ അശ്വിനൊപ്പം രവീന്ദ്ര ജഡേജ കുല്‍ദീപ് എന്നിവരാണ് സ്പിന്‍ നിരയിലുള്ളത്. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, ഷര്‍ദുല്‍ താക്കൂര്‍ എന്നിവരാണ്…

Read More

ശബരിമല സ്ത്രീപ്രവേശനം : ഉപവാസസമരത്തിനൊരുങ്ങി കോണ്‍ഗ്രസ്.

ശബരിമല സ്ത്രീപ്രവേശനം : ഉപവാസസമരത്തിനൊരുങ്ങി കോണ്‍ഗ്രസ്.

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ യുവതികളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാനുള്ള തീരുമാനത്തിനെതിരായ സമരങ്ങളെ കോണ്‍ഗ്രസ് പിന്തുണയ്ക്കും. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി കണ്ണുരുട്ടിയപ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നിലപാട് മാറ്റിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കോടതിയില്‍ സ്വീകരിച്ച അതേ നിലപാടില്‍ തന്നെ യുഡിഎഫ് ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പന്തളം കൊട്ടാരത്തിലെത്തി രാജകുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച്ച ഉപവാസസമരം നടത്തും. വ്യാഴാഴ്ച്ച മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരുടെ യോഗം വിളിച്ചിട്ടുണ്ട്. തുടര്‍നടപടികള്‍ വ്യാഴാഴ്ച്ച തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ തയ്യാറാകാത്ത സംസ്ഥാന സര്‍ക്കാരിനെയും ദേവസ്വംബോര്‍ഡിനെയും രമേശ് ചെന്നിത്തല രൂക്ഷമായി വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ കണ്ണുരുട്ടലില്‍ പേടിച്ചാണ് ദേവസ്വം പ്രസിഡന്റ് എ.പദ്മകുമാര്‍ മുഖ്യമന്ത്രിയുടെ വക്തമാവെന്ന നിലയിലേക്ക് മാറിയത്….

Read More

കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ വിഭാഗം മേധാവി സ്ഥാനം ദിവ്യ സ്പന്ദന രാജിവെച്ചതായി റിപ്പോര്‍ട്ട്

കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ വിഭാഗം മേധാവി സ്ഥാനം ദിവ്യ സ്പന്ദന രാജിവെച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ വിഭാഗത്തിന്റെ മേധാവി സ്ഥാനം ദിവ്യ സ്പന്ദന രാജിവെച്ചതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കുന്ന തരത്തില്‍ ചിത്രം ട്വീറ്റ് ചെയ്തതിന് ദിവ്യ സ്പന്ദനയ്‌ക്കെതിരേ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു. രാജ്യദ്രോഹകുറ്റം ചുമത്തിയാണ് ദിവ്യക്കെതിരേ യുപി പോലീസ് കേസെടുത്തത്. ഇതിന് പുറകെ വീണ്ടും മോദിയെ കള്ളനെന്ന് വിളിച്ച് അവര്‍ രംഗത്തുവരുകയും ചെയ്തിരുന്നു. ബിജെപിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നിശിത വിമര്‍ശനം നടത്താറുള്ള ദിവ്യ സ്പന്ദന സെപ്റ്റംബര് 29 ന് ശേഷം പുതിയ പോസ്റ്റുകളൊന്നും ട്വിറ്ററില്‍ ഇട്ടിരുന്നില്ല. അവരുടെ മൗനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി തുടരുന്നതിനിടെയാണ് പദവി രാജിവെച്ചതായ റിപ്പോര്‍ട്ടുകള് വരുന്നത്. സ്ഥാനം രാജിവെച്ചെങ്കിലും അവര്‍ കോണ്ഗ്രസില്‍ തുടരും. പാര്‍ട്ടി പദവികളിലേക്ക് അവരെ കൊണ്ടുവന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

Read More

രസതന്ത്രത്തിലെ നൊബേല്‍ മൂന്നു പേര്‍ പങ്കിട്ടു; യു.എസ് സ്വദേശികളായ ഫ്രാന്‍സെസ് എച്ച്.ആര്‍നോള്‍ഡ്, ജോര്‍ജ് പി.സ്മിത്ത്, ബ്രിട്ടീഷ് സ്വദേശിയായ സര്‍ ഗ്രിഗോറി പി.വിന്റര്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം. പ്രോട്ടീനുകളെ കുറിച്ച് പഠിക്കാനുള്ള സാങ്കേതികവിദ്യ കണ്ടെത്തിയതിനാണ് പുരസ്‌കാരം

രസതന്ത്രത്തിലെ നൊബേല്‍ മൂന്നു പേര്‍ പങ്കിട്ടു; യു.എസ് സ്വദേശികളായ ഫ്രാന്‍സെസ് എച്ച്.ആര്‍നോള്‍ഡ്, ജോര്‍ജ് പി.സ്മിത്ത്, ബ്രിട്ടീഷ് സ്വദേശിയായ സര്‍ ഗ്രിഗോറി പി.വിന്റര്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം.  പ്രോട്ടീനുകളെ കുറിച്ച് പഠിക്കാനുള്ള സാങ്കേതികവിദ്യ കണ്ടെത്തിയതിനാണ് പുരസ്‌കാരം

    ഈ വര്‍ഷത്തെ രസതന്ത്രത്തിലുള്ള നൊബേല്‍ പുരസ്‌കാരവും മൂന്നു പേര്‍ പങ്കിട്ടു. യു.എസ് സ്വദേശികളായ ഫ്രാന്‍സെസ് എച്ച്.ആര്‍നോള്‍ഡ്, ജോര്‍ജ് പി.സ്മിത്ത്, ബ്രിട്ടീഷ് സ്വദേശിയായ സര്‍ ഗ്രിഗോറി പി.വിന്റര്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം. പ്രോട്ടീനുകളെ കുറിച്ച് പഠിക്കാനുള്ള സാങ്കേതികവിദ്യ കണ്ടെത്തിയതിനാണ് പുരസ്‌കാരം. 1.4 മില്യണ്‍ യു.എസ് ഡോളര്‍ ആണ് പുരസ്‌കാരത്തുക.ശാസ്ത്രത്തെ പരിണാമപരമായി പ്രയോജനപ്പെടുത്താന്‍ മൂന്നു പേര്‍ക്കും കഴിഞ്ഞുവെന്ന് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് വിലയിരുത്തി. ഡാര്‍വിന്റെ തത്വങ്ങളെ ടെസ്റ്റ് ട്യൂബുകളില്‍ പരീക്ഷിക്കുതിനും ലോകം അഭിമുഖീകരിച്ചിരുന്ന സങ്കീര്‍ണപ്രശ്നങ്ങളെ പരിഹരിക്കുന്നതിനും ഇവര്‍ക്ക് കഴിഞ്ഞു. പ്രോട്ടീനുകളെ വികസിപ്പിക്കുന്നതിനും മാനവകുലത്തിന്റെ രാസപരമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഇവര്‍ക്ക് കഴിഞ്ഞു. കെമിക്കല്‍ റിയാക്ഷന് കാരണമാകുന്ന എന്‍സൈമുകള്‍, പ്രോട്ടീനുകള്‍ എന്നവയുടെ പരിണാമത്തെ കുറിച്ചാണ് ഡോ.അര്‍നോള്‍ഡ് പഠനം നടത്തിയത്. ‘ഫാഗെ ഡിസ്പ്ലെ’ എന്നറിയപ്പെടുന്ന ഒരു സമ്പ്രദായം വികസിപ്പിക്കുകയാണ് ഡോ.സ്മിത്ത് ചെയ്തത്. ബാക്ടീയയെ ബാധിക്കുന്ന ഒരു വൈറസ് പുതിയ പ്രോട്ടീനുകള്‍…

Read More