” തടസ്സങ്ങളെല്ലാം അതിജീവിച്ച് നിനക്ക് മുന്നേറാനാകും.. ഐ ലവ് യൂ…. ” ; റൊണാള്‍ഡോയ്ക്ക് കട്ട സപ്പോര്‍ട്ടുമായി കാമുകി

” തടസ്സങ്ങളെല്ലാം അതിജീവിച്ച് നിനക്ക് മുന്നേറാനാകും.. ഐ ലവ് യൂ…. ” ; റൊണാള്‍ഡോയ്ക്ക് കട്ട സപ്പോര്‍ട്ടുമായി കാമുകി

ഫുട്ബോള്‍ ലോകത്ത് ഇതിഹാസ താരമായ യുവന്റസ് സ്ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരായ പീഡന പരാതിയില്‍ വീണ്ടും അന്വേഷണം. ലാസ്വെഗാസ് പോലീസിന്റെതാണ് നിര്‍ണ്ണായകമായ ഈ തീരുമാനം. താരം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് 34 കാരിയായ കാതറിന്‍ മയോര്‍ഗയാണ് രംഗത്തെത്തിയത്. അമേരിക്കന്‍ വംശജയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് വീണ്ടും അന്വേഷിക്കുന്നതെന്ന് പൊലീസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. View this post on Instagram Siempre transformas los obstáculos que te ponen en el camino en impulso y fuerza para crecerte y demostrar lo grande que eres. Gracias por hacernos disfrutar en cada partido. Siempre más y mejor. Te amo @cristiano ❤️❤️❤️❤️❤️ #finoallafine A post shared by Georgina Rodríguez (@georginagio) on Sep…

Read More

‘ പഴത്തൊലി കളയണ്ട പലതുണ്ട് ഗുണം… ‘

‘ പഴത്തൊലി കളയണ്ട പലതുണ്ട് ഗുണം… ‘

ഇന്ത്യയില്‍ ധാരാളമായി ലഭിക്കുന്ന ഫലമാണ് വാഴപ്പഴം. പഴം കഴിച്ചു കഴിഞ്ഞാല്‍ പൊതുവെ ഉപകാരമില്ലാത്ത വസ്തുവെന്ന് കരുതി പഴത്തൊലി നമ്മള്‍ എറിഞ്ഞു കളയാറാണുള്ളത്. എന്നാല്‍ പല കാര്യങ്ങള്‍ക്കും പഴത്തൊലി ഉപയോഗപ്രദമാണ്.പഴത്തൊലിയില്‍ പ്രകൃതിദത്തമായ ആന്റിബയോട്ടിക്കുകള്‍ ഉള്ളതിനാല്‍ ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. പഴത്തൊലി കൊണ്ടുള്ള ചില ഗുണങ്ങള്‍ ഇതാ ചുവടെ കൊടുക്കുന്നു. 1. തിളക്കമുള്ള പല്ലുകള്‍ക്ക് പതിവായി ഒരു മിനിറ്റ് നേരം പഴത്തൊലി കൊണ്ട് പല്ല് തേയ്ക്കുക. ഒരാഴ്ച ഇത് തുടര്‍ന്നാല്‍ വെളുത്ത് തിളക്കമുള്ള പല്ലുകള്‍ ലഭിക്കും. 2.മുഖക്കുരു പഴത്തൊലി കൊണ്ട് മുഖത്തും ശരീരത്തിലും മസ്സാജ് ചെയ്താല്‍ മുഖക്കുരു മാറുന്നതാണ്. ഇത് പതിവായി ചെയ്താല്‍ ഒരാഴ്ച കൊണ്ട് തന്നെ ഫലം കാണുന്നതാണ്. 3.ചുളിവുകള്‍ പഴത്തൊലി അരച്ച് അതില്‍ മുട്ടയുടെ മഞ്ഞക്കരു ചേര്‍ത്ത് മുഖത്ത് പുരട്ടുക. അഞ്ച് മിനിറ്റിന് ശേഷം കഴുകി കളയുക.ഇത് ത്വക്കിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. 4.സ്റ്റീല്‍, സില്‍വര്‍…

Read More

‘ രാത്രി ഉറക്കം വരുന്നില്ലേ..? ‘

‘ രാത്രി ഉറക്കം വരുന്നില്ലേ..? ‘

രാത്രി വൈകി ചെന്ന് കിടന്നാലും ഉറങ്ങാന്‍ കഴിയുന്നില്ല. ചില ചിന്തകള്‍ കയറിവരും. പ്രാര്‍ത്ഥിച്ചാലും ചിന്തകള്‍ ഒഴിവാക്കി കണ്ണടച്ചു കിടന്നാലും രക്ഷയില്ല. പിറ്റേന്ന് ഓഫീസിലേക്കുളള യാ ത്രയില്‍ ഉറക്കം തൂങ്ങും. ഓഫീസിലും ആ പരാതി ഉയരുന്നു. എന്താണ് പരിഹാരം? ഇങ്ങനെ ഉറക്കക്കുറവിന് പരിഹാരം തേടി ഡോക്ടര്‍മാരെ സമീപിക്കുന്നവരും സുഹൃത്തുക്കളുടെയും മറ്റും ഉപദേശം തേടുന്നവരും ഏറെയാണ്. മാനസിക പിരിമുറുക്കം തന്നെയാണ് ഉറക്കക്കുറവിന് പ്രധാന കാരണം. അങ്ങയൊന്നുമില്ലെന്ന് പറഞ്ഞാലും നിങ്ങളുടെ മനസ്സിനെ അലട്ടുന്ന എന്തെങ്കിലും ഉണ്ടാവും. ഉറക്കം വരാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശീലിച്ചു നോക്കു. 1. ലൈറ്റ് ഓഫ് ചെയ്ത് ഉറങ്ങുക. പേടി കലശലാണെങ്കില്‍ സീറോ വാട്ട് ബള്‍ബിന്റെ വെളിച്ചമാകാം. അതുമല്ലെങ്കില്‍ കണ്ണുമൂടുന്ന കറുത്ത മാസ്‌ക് ധരിച്ച് ഉറങ്ങാന്‍ കിടക്കാം 2. രാത്രി വൈകി അത്താഴം കഴിക്കരുത്. അതായത് രാത്രി ഒന്‍പത് മണിക്ക് മുന്‌പേ ആഹാരം കഴിക്കുന്നതാണ് നന്ന്. ഉറങ്ങാന്‍…

Read More

” അബോര്‍ഷനെ തുടര്‍ന്ന് ചിലപ്പോളിവ ഉണ്ടായേക്കാം… ”

” അബോര്‍ഷനെ തുടര്‍ന്ന് ചിലപ്പോളിവ ഉണ്ടായേക്കാം… ”

അബോര്‍ഷന്‍ അഥവാ ഗര്‍ഭഛിദ്രം ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ശാരീരികമായും മാനസികമായും തളര്‍ത്തി കളയുന്ന ഒന്നാണ്. കാലക്രമേണ ഈ മാനസികാഘാതത്തില്‍ നിന്ന് വിമുക്തയാകുമെങ്കിലും അതിനെ തുടര്‍ന്നുണ്ടാകുന്ന ശാരീരിക അസ്വസ്ഥകള്‍ ഏറെയാണ്. ഗര്‍ഭഛിദ്രത്തിനു ശേഷം സ്ത്രീകളുടെ ശരീരം നിരവധി മാറ്റങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. ഇവയില്‍ ചിലത് കൂടുതല്‍ അപകടം പിടിച്ചതുമാണ്. അമിതമായ രക്തസ്രാവം അബോര്‍ഷന്‍ കഴിഞ്ഞാല്‍ ചിലരില്‍ കണ്ട് വരുന്ന ഒന്നാണ് അമിതമായ രക്തസ്രാവം. രക്തം കട്ടയായി പോകുക, ബ്രൗണ്‍ കളറാകുക തുടങ്ങിയവ ചിലരില്‍ ഉണ്ടാകുന്നു. മൂന്ന് മുതല്‍ നാല് ആഴ്ച വരെ ഇത് നീണ്ടു നില്‍ക്കാം. ഒന്നു മുതല്‍ രണ്ടു മണിക്കൂറിനുള്ളില്‍ രണ്ടു പ്രാവിശ്യം വരെ പാഡുകള്‍ മാറ്റേണ്ടതായും വരുന്നു. ഇങ്ങനെയുള്ള അവസ്ഥ ഉണ്ടായാല്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്. സഹിക്കാനാവാത്ത വേദന അബോര്‍ഷന്‍ കഴിഞ്ഞാല്‍ ചെറിയ രീതിയില്‍ പൊതുവേ വേദന അനുഭവപ്പെടാറുണ്ട്. ചിലര്‍ക്ക് സഹിക്കാനാവാത്ത വേദന…

Read More

” ബാലഭാസ്‌ക്കറിന്റെ ‘മയ്യണിക്കണ്ണില്‍’ ഗാനം ആലപിച്ച്.. ആദരാഞ്ജലി അര്‍പ്പിച്ച് മഞ്ജരിയും.. ”

” ബാലഭാസ്‌ക്കറിന്റെ ‘മയ്യണിക്കണ്ണില്‍’ ഗാനം ആലപിച്ച്.. ആദരാഞ്ജലി അര്‍പ്പിച്ച് മഞ്ജരിയും.. ”

സംഗീതാരാധകരെ മുഴുവന്‍ സങ്കടത്തിലാഴ്ത്തിയാണ് മലയാളികളുടെ പ്രിയപ്പെട്ട ബാലഭാസ്‌കര്‍ വിടവാങ്ങിയിരിക്കുന്നത്. ചെറുപ്പത്തിലേ സംഗീതവുമായി പ്രശസ്തിയിലേക്ക് എത്തിയ ബാലഭാസ്‌കര്‍ വിടവാങ്ങിയപ്പോള്‍ അനുശോചനവുമായി പ്രമുഖരും സാധാരക്കാരുമെല്ലാം രംഗത്തെത്തി. ബാലഭാസ്‌ക്കറിന് ആദരാഞ്ജലി അര്‍പ്പിക്കുകയാണ് ഗായിക മഞ്ജരിയും. മയ്യണിക്കണ്ണില്‍ എന്ന ഗാനവും മഞ്ജരി ആലപിച്ചു. വീഡിയോ കാണാന്‍: https://www.facebook.com/ragamanjari/videos/280316069251252/?t=3 മഞ്ജരിയുടെ വാക്കുകള്‍ ബാല ഭാസ്‌കര്‍ സംഗീതസംവിധാനം ചെയ്ത മോക്ഷം. അവിടെ നിന്നാണ് എന്റെയും സംഗീത ജീവിതം ആരംഭിക്കുന്നത്. പിന്നീട് അദ്ദേഹത്തിന്റെ സംഗീതത്തില്‍ നിരവധി ഗാനങ്ങള്‍ എനിക്ക് പാടാന്‍ സാധിച്ചിട്ടുണ്ട്. നിങ്ങളെ പോലെ തന്നെ അദ്ദേഹത്തിന്റെ സംഗീതം ഞാന്‍ എന്നും ആസ്വദിച്ചിട്ടേ ഉള്ളൂ. ഇന്ന് ബാലുചേട്ടന്‍ നമ്മോടൊപ്പമില്ല. അദ്ദേഹം വിടപറയുമ്പോള്‍ അദ്ദേഹത്തിന്റെ ആ ഗാനം തന്നെ, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നല്‍കട്ടെയെന്ന് പ്രാര്‍ഥിച്ചുകൊണ്ട്, ഈശ്വരന്‍ അദ്ദേഹത്തിന് മോക്ഷം നല്‍കട്ടെയെന്ന് പ്രാര്‍ഥിച്ചുകൊണ്ട് സമര്‍പ്പിക്കുന്നു.

Read More

” പിന്നെ എന്തിനായിരുന്നെടാ.. നീ ഇന്നലെ ഞങ്ങള്‍ക്ക് പ്രതീക്ഷ തന്നത്??? ഇങ്ങനെ പറ്റിക്കാമോടാ ഞങ്ങളെ?? ” – ബാല ഭാസ്‌കറിന്റെ വിയോഗത്തില്‍ വികാരാധീനനായി വിതു പ്രതാപ് …

” പിന്നെ എന്തിനായിരുന്നെടാ.. നീ ഇന്നലെ ഞങ്ങള്‍ക്ക് പ്രതീക്ഷ തന്നത്??? ഇങ്ങനെ പറ്റിക്കാമോടാ ഞങ്ങളെ?? ” – ബാല ഭാസ്‌കറിന്റെ വിയോഗത്തില്‍ വികാരാധീനനായി വിതു പ്രതാപ് …

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറുടെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് മലയാളക്കര. ചലച്ചിത്രലോകം മാത്രമല്ല ഏവരും യുവ പ്രതിഭയുടെ വിയോഗത്തില്‍ ഞെട്ടലും സങ്കടവും പങ്കുവയ്ക്കുകയാണ്. അതിനിടയിലാണ് യുവ ഗായകന്‍ വിധു പ്രതാപ് ഏവരെയും കണ്ണീരിലാഴ്ത്തുന്ന ചോദ്യവുമായി രംഗത്തെത്തിയത്. പിന്നെ എന്തിനായിരുന്നു നീ ഇന്നലെ ഞങ്ങള്‍ക്ക് പ്രതീക്ഷ തന്നത്??? ഇങ്ങനെ പറ്റിക്കാമോടാ ഞങ്ങളെ?? എന്ന് ഫേസ്ബുക്കില്‍ കുറിച്ചാണ് വിധു വേദന പങ്കുവച്ചത്. ബാലഭാസ്‌കര്‍ ചികിത്സയിലിരിക്കെ ആശുപത്രിയുമായി സദാസമയവും ബന്ധം പുലര്‍ത്തിയവരില്‍ ഒരാളാണ് വിധു. നേരത്തെ ബാലഭാസ്‌കറിന്റെ ചികിത്സയില്‍ കഴിയവെ ശസ്ത്രക്രീയ കഴിഞ്ഞപ്പോള്‍ അദ്ദേഹം സുഖം പ്രാപിക്കുന്നുവെന്ന് ഫേസ്ബുക്കിലൂടെ ഏവരെയും അറിയിച്ചിരുന്നു.

Read More

” സംഗീത മാന്ത്രികനു അന്ത്യാജ്ഞലി അര്‍പ്പിക്കാനായി പൊതുദര്‍ശനത്തിനെത്തിയത് ആയിരങ്ങള്‍… ”

” സംഗീത മാന്ത്രികനു അന്ത്യാജ്ഞലി അര്‍പ്പിക്കാനായി പൊതുദര്‍ശനത്തിനെത്തിയത് ആയിരങ്ങള്‍… ”

കൊച്ചി: അന്തരിച്ച സംഗീത സംവിധായകനും വയലിസ്റ്റുമായ ബാലഭാസ്‌കറിന്റെ ഭൗതിക ശരീരം അദേഹം പഠിച്ചു വളര്‍ന്ന യൂണിവേഴ്സിറ്റി കോളജില്‍ പൊതുദര്‍ശനത്തിനു വച്ചു. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഉള്‍പ്പടെ നൂറുകണക്കിനാളുകളാണ് അദ്ദേഹത്തിന് അന്തിമോപചരം അര്‍പ്പിക്കാന്‍ എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ തോമസ് ഐസക്, ജി.സുധാകരന്‍, ഇ.ചന്ദ്രശേഖരന്‍, കെ.മുരളീധരന്‍ എംഎല്‍എ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മുന്‍ എംഎല്‍എ വി.ശിവന്‍കുട്ടി എന്നിവര്‍ യൂണിവേഴ്സിറ്റി കോളജില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു. സംഗീത സിനിമാ ലോകത്തെ നിരവധി സുഹൃത്തുക്കള്‍ മരണവിവരം അറിഞ്ഞ് രാവിലെ മുതല്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് തിരുമലയിലെ വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തും. .

Read More

‘ താന്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും സ്വാര്‍ത്ഥനായ കളിക്കാരനാണു സ്റ്റീവ് വോ ‘ – ഷെയ്ന്‍ വോണ്‍

‘ താന്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും സ്വാര്‍ത്ഥനായ കളിക്കാരനാണു സ്റ്റീവ് വോ ‘ – ഷെയ്ന്‍ വോണ്‍

ലണ്ടന്‍: താന്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും സ്വാര്‍ത്ഥനായ കളിക്കാരനാണു സ്റ്റീവ് വോയെന്ന് ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. ഓസ്‌ട്രേലിയയുടെ അമിതമായ ‘ബാഗി ഗ്രീന്‍ ആരാധന’ ഛര്‍ദ്ദിക്കാനുള്ള തോന്നലുളവാക്കുന്നതാണെന്നു വോണ്‍ ‘നോ സ്പിന്‍’ എന്ന തന്റെ പുതിയ പുസ്തകത്തില്‍ പറയുന്നു. (ഓസ്‌ട്രേലിയന്‍ കളിക്കാരുടെ പച്ചത്തൊപ്പിയാണ് ബാഗി ഗ്രീന്‍). ”ബാഗി ഗ്രീനിനോട് ചിലരുടെ ആരാധന പറഞ്ഞറിയിക്കാനാവില്ല. ലാങ്(ജസ്റ്റിന്‍ ലാംഗ്വര്‍), ഹെയ്‌ഡോസ് (മാത്യു ഹെയ്ഡന്‍), ഗില്ലി (ആഡം ഗില്‍ക്രിസ്റ്റ്) എന്നിവരെ അതില്ലാതെ കാണാനേ കഴിയില്ല. വിമ്പിള്‍ഡനില്‍ പോലും അവര്‍ അതു ധരിച്ചു കളി കാണാന്‍ പോകുന്നത് എനിക്കു മനംപിരട്ടലുണ്ടാക്കിയിരുന്നു. ഓസ്‌ട്രേലിയയ്ക്കു വേണ്ടി കളിക്കാനായതു ജനത്തെ കാണിക്കാന്‍ എനിക്ക് അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല.” വിന്‍ഡീസിനെതിരായ 1999ലെ പരമ്പരയില്‍ വൈസ് ക്യാപ്റ്റനായിരുന്ന തന്നെ ഒഴിവാക്കിയ ക്യാപ്റ്റന്‍ വോയുടെ നടപടി നിരാശപ്പെടുത്തിയെന്ന് വോണ്‍ പറഞ്ഞു. തോളിലെ പരുക്കു ഭേദമായി ഫോം വീണ്ടെടുത്തുകൊണ്ടിരുന്ന എന്നെ ഒഴിവാക്കണമെന്നു ടഗ്ഗ(വോ)യ്ക്ക്…

Read More

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് മത്സരം ഉടന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് മത്സരം ഉടന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് മത്സരം അടുത്ത് തന്നെയുണ്ടാകുമെന്നും അതിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും കമ്മറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് അംഗം ഡിയാന എഡള്‍ജി. കഴിഞ്ഞ ദിവസം ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് ഇന്ത്യയുടെ കന്നി ഡേ-നൈറ്റ് ടെസ്റ്റ് മത്സരത്തെക്കുറിച്ച് ഡിയാന മനസ് തുറന്നത്. ഗൗരവമായ ചര്‍ച്ചകളാണ് അക്കാര്യത്തില്‍ നടക്കുന്നതെന്നും, ഇന്ത്യയിലോ, വിദേശത്തോ എവിടെ വേണമെങ്കിലും ഇത് സംഭവിക്കാമെന്നും അവര്‍ പറഞ്ഞു. 2015 ല്‍ ഓസ്ട്രേലിയയും ന്യൂസിലന്‍ഡും തമ്മിലാണ് ചരിത്രത്തിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് മത്സരം കളിക്കുന്നത്. രാത്രിയും പകലുമായി നടക്കുന്ന മത്സരത്തില്‍ പിങ്ക് നിറത്തിലുള്ള പന്താണ് ഉപയോഗിക്കുന്നത്. ഇതുവരെ 10 മത്സരങ്ങളാണ് ഇത്തരത്തില്‍ അരങ്ങേറിയത്. ഇതില്‍ നാലെണ്ണത്തിലും ഓസ്ട്രേലിയ ഉണ്ടായിരുന്നു.ഇന്ത്യയ്ക്ക് ഇതേ വരെ ഡേ നൈറ്റ് ടെസ്റ്റ് മത്സരം കളിക്കാന്‍ പറ്റിയിട്ടില്ലെങ്കിലും മുന്‍ വര്‍ഷങ്ങളിലെ ദുലീപ് ട്രോഫി മത്സരങ്ങള്‍ പകലും…

Read More

” പീഡന പരാതിയില്‍ കുരുങ്ങി റൊണാള്‍ഡോ… ”

” പീഡന പരാതിയില്‍ കുരുങ്ങി റൊണാള്‍ഡോ… ”

മിലാന്‍: യുവന്റസ് സ്ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരായ പീഡന പരാതി വീണ്ടും അന്വേഷിക്കാന്‍ ലാസ്വെഗാസ് പോലീസ് തീരുമാനം. റൊണാള്‍ഡോ ബലാത്സംഗം ചെയ്തെന്ന അമേരിക്കന്‍ യുവതിയുടെ ആരോപണത്തെക്കുറിച്ചാണ് പോലീസ് വീണ്ടും അന്വേഷിക്കുന്നത്. ഇര നല്‍കിയ വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ് വീണ്ടും അന്വേഷിക്കുന്നതെന്ന് പോലീസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. താന്‍ ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതി വ്യാജമാണെന്ന് റൊണാള്‍ഡോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. തന്റെ പേരുപയോഗിച്ച് പ്രശസ്തി നേടാനുള്ള ശ്രമമാണ് യുവതി നടത്തുന്നതെന്ന് റൊണാള്‍ഡോ വ്യക്തമാക്കിയിരുന്നു. കാതറിന്‍ മയോര്‍ഗയെന്ന 34 കാരിയാണ് റൊണാള്‍ഡോയ്ക്കെതിരെ ആരോപണവുമായി രംഗത്തുവന്നത്. 2009ല്‍ ലാസ് വെഗാസില്‍ വെച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബലാത്സംഗം ചെയ്തെന്നായിരുന്നു ഇവരുടെ ആരോപണം. പിന്നീട് ഇക്കാര്യം പുറത്തു പറയാതിരിക്കാന്‍ റൊണാള്‍ഡോ തനിക്ക് 375000 ഡോളര്‍ നല്‍കിയതായും യുവതി ആരോപിച്ചിരുന്നു. ഒമ്പതുവര്‍ഷത്തിനുശേഷമാണ് ആ സംഭവത്തെക്കുറിച്ച് പൊതുമധ്യത്തില്‍ മയോര്‍ഗ സംസാരിക്കുന്നത്. റൊണാള്‍ഡോയുടെ ഹോട്ടല്‍ മുറിയില്‍വെച്ചാണ് സംഭവം…

Read More