അമ്പിളിയാകാന്‍ കൈയിലെ ടാറ്റു മായ്ച്ച് സൗബിന്‍..

അമ്പിളിയാകാന്‍ കൈയിലെ ടാറ്റു മായ്ച്ച് സൗബിന്‍..

      അഭിനയ മികവ് കൊണ്ടും കഥാപാത്രങ്ങളുടെ വ്യത്യസ്തത കൊണ്ടും പ്രേക്ഷക പ്രീതി ചുരുങ്ങിയ കാലം കൊണ്ട് നേടിയ വ്യക്തിയാണ് സൗബിന്‍ ഷാഹിര്‍. ഗപ്പി സംവിധായകന്‍ ജോണ്‍ പോളിന്റെ അടുത്ത സംവിധാന സംരംഭമായ അമ്പിളിയില്‍ ടൈറ്റില്‍ വേഷത്തിലാണ് സൗബിന്‍ ഷാഹിര്‍ എത്തുന്നത്. ചിത്രത്തിനായി തന്റെ കൈയിലെ ടാറ്റുമേക്കപ്പിട്ട് മറയ്ക്കുന്ന വീഡിയോ ഇന്‍സ്റ്റാഗ്രം അക്കൗണ്ടിലൂടെ സൗബിന്‍ പുറത്ത് വിട്ടിരുന്നു. ശരീരത്തിലെ നിറത്തോട് ഇണങ്ങുന്ന മേക്കപ്പ് ഇട്ട് ടാറ്റു മറയ്ക്കുകയാണ് സൗബിന്‍ ചെയ്തിരിക്കുന്നത്. നേരത്തെ പുറത്ത് വിട്ടിരുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ക്ക് വന്‍സ്വീകാര്യതയാണ് ലഭിച്ചത്. നസ്രിയ നസീമിന്റെ സഹോദരന്‍ നവിന്‍ നസീം പുതുമുഖം തന്‍വി റാം എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇടുക്കി, ബെംഗലൂരു, ലഡാക്ക്, ഗോവ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ റിലിസ് ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More

കേരള ട്രാവല്‍ മാര്‍ട്ടിന് സെപ്തംബര്‍ 27ന് കൊച്ചിയില്‍ തുടക്കമാകും

കേരള ട്രാവല്‍ മാര്‍ട്ടിന് സെപ്തംബര്‍ 27ന് കൊച്ചിയില്‍ തുടക്കമാകും

കേരള ട്രാവല്‍ മാര്‍ട്ട് പത്താം പതിപ്പിന് ലോക ടൂറിസം ദിനമായ സെപ്തംബര്‍ 27ന് കൊച്ചിയില്‍ തുടക്കമാകും. പ്രളയബാധയെത്തുടര്‍ന്ന് സംസ്ഥാനത്തുണ്ടായിരിക്കുന്ന മാന്ദ്യത്തിന് കേരള ട്രാവല്‍ മാര്‍ട്ടിലൂടെ വന്‍ തിരിച്ച് വരവാകും ഉണ്ടാകുന്നത്. കെ ടി എം 2018 നോട് അനുബന്ധിച്ച് നടത്തുന്ന പ്രീ മീഡിയ ടൂറിന്റെ ഭാഗമായി ദേശീയ അന്താരാഷ്ട്ര വക്താക്കള്‍ ഇന്ന് കൊച്ചിയില്‍ നിന്നും കോവളത്ത് എത്തിച്ചേര്‍ന്നു. ഇവരെ കെ ടി എം സൗത്ത് കേരള പോസ്റ്റ് മാര്‍ട്ട് കമ്മിറ്റി ചെയര്‍മാന്‍ മനോജ് ബാബുവും, ലീല കോവളം ജി എം ദിലീപും, സാഗര കോവളം എംഡി ശിശുപലനും ചേര്‍ന്ന് സ്വീകരിച്ചു. ഇവര്‍ കോവളം, തിരുവനന്തപുരം, ജടായു ഏര്‍ത്ത് സെന്റര്‍, കൊല്ലം, ആലപ്പുഴ, കുമരകം എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു 27നു കൊച്ചിയില്‍ തിരിച്ചെത്തും. കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തിലാണ് കെ ടി എമ്മിന്റെ ഉദ്ഘാടനച്ചടങ്ങ്. ഉദ്ഘാടന സമ്മേളനത്തിന് ശേഷം…

Read More

രുചി കൊണ്ട് കേരളത്തെ കീഴടക്കിയ ‘തന്തൂരി ചായ’

രുചി കൊണ്ട് കേരളത്തെ കീഴടക്കിയ ‘തന്തൂരി ചായ’

നല്ല കനലില്‍ പൊള്ളുന്ന മണ്‍കലത്തില്‍ പാകപ്പെടുത്തിയെടുത്ത ചായ കുടിച്ചിട്ടുണ്ടോ? അങ്ങനെ ഉണ്ടാക്കുന്ന ചായയുടെ പേരാണ് തന്തൂരി ചായ. പൂനയിലാണ് ഈ ചായയുടെ ഉത്ഭവം. നമ്മള്‍ മലയാളികള്‍ എന്തും പരീക്ഷിക്കുന്നവരായത് കൊണ്ട് കേരളത്തിലും ഇപ്പോള്‍ ഹിറ്റായി മാറിയിരിക്കുകയാണ് തന്തൂരി ചായ. തന്തൂരി അടുപ്പില്‍ വെച്ച് ചുട്ട മണ്‍കലത്തില്‍ പാതി പാകമായ ചായ ഒഴിച്ചാണ് തന്തൂരിച്ചായ തയ്യാറാക്കുന്നത്. കനലില്‍ ചൂടാക്കിയ മണ്‍കലത്തിലേക്ക് ചായ ഒഴിക്കുമ്പോള്‍ തിളച്ച് മറിയുന്നതാണ് ഇതിന്റെ മാജിക്ക്. ഇതോടെ ചായ പൂര്‍ണമായും പാകമാകും. മണ്‍കലത്തില്‍ പാകമാകുന്നത് കൊണ്ട് തന്നെ ഇതിന് വില അല്‍പം കൂടുതലാണ് 20 മുതല്‍ 25 രൂപ വരെയാണ് ഒരു ഗ്ലാസ് ചായയ്ക്ക്. വില കൂടിയാലെന്താ രുചി കൊണ്ട് ആരാധകരെ കീഴടക്കുന്നതാണ് തന്തൂരി ചായ. ലസിയെ കൈനീട്ടി സ്വീകരിച്ച മലയാളികള്‍ക്ക് ഇപ്പോള്‍ തന്തൂരി ചായയാണ് പ്രിയം. പെരുന്തല്‍മണ്ണ, കോട്ടക്കല്‍ ഭാഗത്താണ് തന്തൂരി ചായ ഇപ്പോള്‍…

Read More

ഏഷ്യയിലെ ഏറ്റവും വലിയ കേബിള്‍ പാലം കൊല്‍ക്കത്തയില്‍..

ഏഷ്യയിലെ ഏറ്റവും വലിയ കേബിള്‍ പാലം കൊല്‍ക്കത്തയില്‍..

ഒരു വന്‍നദിയുടെ ഇരു കരകളെ ബന്ധിപ്പിക്കുന്നതിനായി ഇരുപത്തിരണ്ട് വര്‍ഷം കൊണ്ട് നിര്‍മ്മിച്ച പാലമുണ്ട് ഇന്ത്യയില്‍. ഏഷ്യയിലെ ഏറ്റവും വലിയ കേബിള്‍ പാലമെന്ന ഖ്യാതിയുള്ള ആ പാലത്തിന്റെ പേര് വിദ്യാസാഗര്‍ സേതു എന്നാണ്. ലോകപ്രശസ്തമായ ഹൗറ പാലത്തിന് കൂട്ടായിട്ടാണ് ഈ പലം പണിതുയര്‍ത്തിയത്. നിര്‍മാണചാതുര്യം കൊണ്ട് ഹൗറയെക്കാള്‍ വിസ്മയിപ്പിക്കുന്നതാണ് വിദ്യാസാഗര്‍ സേതു. കൊല്‍ക്കത്തയിലെ ജനപ്പെരുപ്പവും വാഹനബാഹുല്യവുമാണ് ഹൂഗ്ലി നദിക്കു കുറുകെ രണ്ടാമതൊരു പാലം നിര്‍മിക്കാനുള്ള പ്രധാന കാരണം. 1972 ലാണ് വിദ്യാസാഗര്‍ സേതുവിന്റെ ശിലാസ്ഥാപനം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി നിര്‍വഹിച്ചത്. പിന്നീട് വര്‍ഷങ്ങളോളം നിര്‍മാണങ്ങള്‍ ഒന്നും നടക്കാതിരുന്ന പാലത്തിന്റെ പണികള്‍ പുനരാരംഭിച്ചത് 1979 ലാണ്. എന്‍ജിനീയറിങ് വിസ്മയം എന്നുതന്നെ വിശേഷിപ്പിക്കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളാണ് പിന്നീട് ഉണ്ടായത്. ഏകദേശം 823 മീറ്റര്‍ നീളത്തില്‍ 35 മീറ്റര്‍ വീതിയിലാണ് പാലം പണിതിരിക്കുന്നത്. ഒരു ഫാന്‍ എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍, ഏകദേശം 128…

Read More

വാഹനാപകടം; ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ, അപകടത്തില്‍ മകള്‍ തേസ്വിനി ബാല മരിച്ചു

വാഹനാപകടം; ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ, അപകടത്തില്‍ മകള്‍ തേസ്വിനി ബാല മരിച്ചു

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ. ചൊവ്വാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ മകള്‍ തേസ്വിനി ബാല (2) മരിച്ചു. ഭാര്യ ലക്ഷ്മിക്കും കാര്‍ ഡ്രൈവര്‍ അര്‍ജുനും പരിക്കേറ്റു. ബാലഭാസ്‌കറിന്റെ നില ഗുരുതരമായി തുടരുന്നുവെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്. അപകടത്തില്‍ ബാലഭാസ്‌കറിന്റെ എല്ലുകള്‍ പൊട്ടി. രക്തസമ്മര്‍ദം കുറഞ്ഞു നില്‍ക്കുന്നത് ശസ്ത്രക്രിയ നടത്താന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ശസ്ത്രക്രിയക്ക് ശേഷമേ ആരോഗ്യസ്ഥിതിയേക്കുറിച്ച് കൃത്യമായി പറയാനാകൂ എന്നാണ് ഡോക്ടര്മാര്‍ അറിയിച്ചത്. ഭാര്യ ലക്ഷ്മിയുടെ സ്ഥിതി മെച്ചപ്പെട്ടു വരുന്നു. തൃശ്ശൂരില്‍ നിന്ന് ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങിവരുന്നതിനിടെ തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് പുലര്‍ച്ചെ 4.30നാണ് അപകടമുണ്ടായത്. മരത്തിലിടിച്ച കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നാണ് കരുതുന്നത്. ബാലഭാസ്‌ക്കറും മകളും മുന്‍ഭാഗത്തെ സീറ്റിലാണിരുന്നിരുന്നത്.

Read More

പി.യു. ചിത്ര ഇനി ദക്ഷിണ റെയില്‍വേ താരം

പി.യു. ചിത്ര ഇനി ദക്ഷിണ റെയില്‍വേ താരം

പാലക്കാട്: കേരളത്തിന്റെയും രാജ്യത്തിന്റെയും അഭിമാനമായ പി.യു. ചിത്ര ഇനി ദക്ഷിണ റെയില്‍വേ താരം. ഇന്നലെ പാലക്കാട്ട് നടന്ന ചടങ്ങില്‍ നിയമന ഉത്തരവ് പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ പ്രതാപ് സിങ് ഷമി കൈമാറി. പാലക്കാട് ഡിവിഷനില്‍ സീനിയര്‍ ക്ലാര്‍ക്ക് തസ്തികയിലാണ് നിയമനം. എ.ഡി.ആര്‍.എം: ഡി. സായ്ബാബ, പാലക്കാട് ഡിവിഷന്‍ സ്പോര്‍ട്സ് അസോസിയേഷന്‍ സെക്രട്ടറിയും സീനിയര്‍ ഡിവിഷണല്‍ ഇലക്ര്ടിക്കല്‍ എന്‍ജിനീയറുമായ എസ്. ജയകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കാര്‍ഷിക തൊഴിലാളികളായ ഉണ്ണിക്കൃഷ്ണന്റെയും വസന്തകുമാരിയുടെയും നാലുമക്കളില്‍ മൂന്നാമതായി ജനിച്ച ചിത്ര കാലത്തെ മാറ്റി മറിച്ച് ദീര്‍ഘദൂര ഓട്ടങ്ങളില്‍ വിസ്മയം തീര്‍ക്കുകയായിരുന്നു. മുണ്ടൂര്‍ ഹൈസ്‌കൂളിലായിരുന്നു പഠനം. പിന്നീടങ്ങോട്ട് കായിക കേരളത്തിലെ ട്രാക്കിലൂടെ ഓടിക്കയറിയ ചിത്ര ഏറ്റവും ഒടുവില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലും മിന്നും പ്രകടനം കാഴ്ചവെച്ചു. 1500 മീറ്ററില്‍ വെങ്കലം നേടിക്കൊണ്ടായിരുന്നു അപൂര്‍വനേട്ടം. ഇനി ഒളിമ്പിക്സിലേക്കാണ് തന്റെ നോട്ടമെന്ന് പറഞ്ഞ ചിത്രയ്ക്ക് മുന്നില്‍…

Read More

ബാംഗ്ലൂര്‍ ഡേയ്സ് റീമേക്ക് ചെയ്ത് നശിപ്പിച്ചതില്‍ കുറ്റബോധമുണ്ട്: തുറന്നു പറഞ്ഞ് റാണാ ദഗുപതി

ബാംഗ്ലൂര്‍ ഡേയ്സ് റീമേക്ക് ചെയ്ത് നശിപ്പിച്ചതില്‍ കുറ്റബോധമുണ്ട്: തുറന്നു പറഞ്ഞ് റാണാ ദഗുപതി

ബാംഗ്ലൂര്‍ ഡേയ്സിന്റെ തമിഴ് റീമേയ്ക്കില്‍ അഭിനയിച്ചതില്‍ കുറ്റബോധമുണ്ടെന്ന് വെളിപ്പെടുത്തി നടന്‍ റാണ ദഗുപതി. ഒരു അഭിമുഖത്തിലാണ് ആ സിനിമ ചെയ്തതില്‍ താന്‍ പശ്ചാത്തപിക്കുന്നെന്ന് റാണ വെളിപ്പെടുത്തിയത്. കേരളത്തിലും പുറത്തും വന്‍ ഹിറ്റായി മാറിയ ചിത്രമാണ് ബാംഗ്ലൂര്‍ ഡേയ്സ്. അഞ്ജലി മേനോനും മലയാളത്തിന്റെ ഹിറ്റ് യുവതാരങ്ങളും ഒരുമിച്ചു സൃഷ്ടിച്ച മാജിക് പക്ഷേ തമിഴില്‍ ആവര്‍ത്തിക്കാനായില്ല. ബാംഗ്ലൂര്‍ ഡേയ്സിന്റെ തമിഴ് റീമേക്കില്‍ ഞാനഭിനയിച്ചിരുന്നു. അത് ബോക്സോഫീസില്‍ വലിയ പരാജയമായിരുന്നു. സത്യത്തില്‍ ഇത്രയും മനോഹരമായൊരു സിനിമ റീമേക്ക് ചെയ്യേണ്ട കാര്യമില്ലായിരുന്നുവെന്ന് എനിക്ക് തോന്നുന്നുണ്ട്. എന്നാല്‍ ഫഹദ് മനോഹരമായി ചെയ്ത ആ വേഷം ചെയ്താല്‍ കൊള്ളാമെന്നും തോന്നി’ റാണ പറഞ്ഞു. ദുല്‍ഖറിനു പകരം ആര്യ, നിവിന് പകരം ബോബി സിംഹ, നസ്രിയയുടെ റോള്‍ ശ്രീദിവ്യ എന്നിവരുമാണ് ചെയ്തത്. പാര്‍വ്വതിയുടെ വേഷം പാര്‍വ്വതി തന്നെയാണ് ചെയ്തത്.

Read More

ആധാര്‍ നിര്‍ബന്ധമാക്കുമോ ? സുപ്രീം കോടതി വിധി നാളെ

ആധാര്‍ നിര്‍ബന്ധമാക്കുമോ ? സുപ്രീം കോടതി വിധി നാളെ

ന്യൂഡല്‍ഹി: ബാങ്ക് ആക്കൗണ്ട്, മൊബൈല്‍ ഫോണ്‍ കണക്ഷന്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന കേസില്‍ സുപ്രീം കോടതി നാളെ വിധി പ്രഖ്യാപിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അദ്ധ്യക്ഷതയിലുള്ള ഏഴംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുക. ആധാര്‍ പദ്ധതിയുടെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച 27 ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. എ.കെ.സിക്രി, എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് ജഡ്ജിമാര്‍. കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചടത്തോളം നാളത്തെ വിധി നിര്‍ണായകമാണ്. മൊബൈല്‍ ഫോണ്‍ കണക്ഷന്‍ ലഭിക്കാന്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാണെന്ന സര്‍ക്കാര്‍ തീരുമാനിച്ചത് തങ്ങളുടെ ഉത്തരവ് വേണ്ടവിധം മനസിലാക്കാതെയാണെന്ന് കോടതി വാദത്തിനിടെ വ്യക്തമാക്കിയിരുന്നു. മാത്രമല്ല ആധാര്‍ ബില്‍ ഒരു ധനകാര്യ ബില്ലാണെന്ന സര്‍ക്കാര്‍ വാദവും കോടതി തള്ളി. ഈ കേസില്‍ കര്‍ണാടക ഹൈക്കോടതിയിലെ മുന്‍ ജസ്റ്റിസ് കെ.എസ്.പുട്ടസ്വാമിയും ഹര്‍ജിക്കാരില്‍…

Read More

ഇര്‍ഫാന്‍ ഖാന്റെ ‘ഡൂബ്- നോ ബെഡ് ഓഫ് റോസസ്’ ഓസ്‌ക്കറിന് അയയ്ക്കാന്‍ ഒരുങ്ങി ബംഗ്ലാദേശ്

ഇര്‍ഫാന്‍ ഖാന്റെ ‘ഡൂബ്- നോ ബെഡ് ഓഫ് റോസസ്’ ഓസ്‌ക്കറിന് അയയ്ക്കാന്‍ ഒരുങ്ങി ബംഗ്ലാദേശ്

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൊണ്ടും അഭിനയശേഷി കൊണ്ടും ഇന്ത്യന്‍ സിനിമ ലോകത്തെ വിസമയിപ്പിച്ച ചിലരില്‍ ഒരാളാണ് ഇര്‍ഫാന്‍ ഖാന്‍. ഇന്ത്യന്‍ ചിത്രങ്ങളിലെന്ന പോലെ വിദേശ ചിത്രങ്ങളിലും സജീവ സാന്നിധ്യമാണ് ഇര്‍ഫാന്‍ ഖാന്‍. ഇര്‍ഫാന്‍ ഖാന്‍ നായകനായി എത്തുന്ന ഡൂബ്- നോ ബെഡ് ഓഫ് റോസസ് എന്ന സിനിമ ഓസ്‌ക്കറിന് അയയ്ക്കാന് ഒരുങ്ങുകയാണ് ബംഗ്ലാദേശ്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും ഇര്‍ഫാന്‍ ഖാന്‍ തന്നെയാണ്. ഏറ്റവും മികച്ച വിദേശ ഭാഷ ചിത്രം എന്ന വിഭാഗത്തിലേക്കാണ് ഒഫീഷ്യല്‍ എന്‍ട്രിയായി തിരഞ്ഞെടുത്തിരിക്കുന്നത്. അന്തരിച്ച ബംഗ്ലാദേശി എഴുത്തുകാരനും സിനിമ നിര്‍മ്മാതാവുമായിരുന്ന ഹുമയൂണ്‍ അഹമദിന്റെ ജീവിത കഥയാണ് സിനിമയുടെ ഇതിവൃത്തം. ബംഗ്ലാദേശില്‍ വിലക്കേര്‍പ്പെടുത്തിയിരുന്ന ചിത്രമാണിത്. ഒരാണിനും പെണ്ണിനും ഇടയില്‍ നടക്കുന്ന മാനസിക സംഘര്‍ഷങ്ങളാണ് ചിത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. മെസ്തഫ സര്‍വാര്‍ ഫറൂഖിയാണ് ചിത്രത്തിന്റെ എഴുത്തും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഒരു യഥാര്‍ഥ ജീവിതാനുഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ സിനിമ ചെയ്തതെന്ന്…

Read More

ഫിരംഗിയായി ആമിര്‍ ഖാന്‍; ‘തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനി’ ലെ പോസ്റ്റര്‍ എത്തി..

ഫിരംഗിയായി ആമിര്‍ ഖാന്‍; ‘തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനി’ ലെ പോസ്റ്റര്‍ എത്തി..

ഏവരും കാത്തിരുന്ന തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനിലെ ആമിര്‍ ഖാന്റെ പോസ്റ്റര്‍ എത്തി. യഷ് രാജ് ഫിലിംസാണ് ആമിര്‍ ഖാന്റെ മോഷന്‍ പോസ്റ്റര്‍ റിലിസ് ചെയ്തത്. കൈയില് മദ്യക്കുപ്പിയുമായി കുതിരപ്പുറത്തിരിക്കുന്ന ആമിര്‍ ഖാന്റെ ഫോട്ടോയാണ് പോസ്റ്ററില്‍. ഫിരംഗി എന്നാണ് ആമിര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കടല്‍ കൊള്ളക്കാരന്റെ വേഷവിധാനങ്ങളോടെയാണ് ആമിറിന്റെ പുതിയ അവതാരം. തഗസ് ഓഫ് ഹിന്ദോസ്ഥാന്റെ അഞ്ചാമത്തെ മോഷന്‍ പോസ്റ്ററാണിത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായ അമിതാബ് ബച്ചന്‍, കത്രീന കൈഫ്, ഫാത്തിമ സന ഷെയ്ഖ്, ജോണ് ക്ലീവ് എന്നിവരുടെ മോഷന്‍ പോസ്റ്ററുകളും പുറത്ത് വന്നിരുന്നു. വിജയി കൃഷ്ണ ആചാരിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രമായ തഗഓഫ് ഹിന്ദോസ്ഥാന്‍ നവംബര്‍ 8നാണ് തിയേറ്ററുകളിലെത്തുക.

Read More