” അങ്ങനെ ആ ആഗ്രഹം സഫലമായി… ” ; മാധവന്‍

” അങ്ങനെ ആ ആഗ്രഹം സഫലമായി… ” ; മാധവന്‍

പോര്‍ച്ചുഗലിലെ ഫോരോ ഐലന്റിലെ റേസ് ട്രാക്കില്‍ അതിവേഗതയില്‍ കാറോടിച്ചതിന്റെ ആഹ്ലാദം പങ്കുവച്ച് നടന്‍ ആര്‍ മാധവന്‍. മെഴ്‌സഡീസ് ബെന്‍സിന്റെ സൂപ്പര്‍കാര്‍ എംഎംജി ജിടിആറാണ് താരം ട്രാക്കിലൂടെ പറപ്പിച്ചത്. ബെന്‍സിന്റെ ഏറ്റവും വേഗമേറിയ കാറാണ് ജിടിആര്‍. 318 കിലോമീറ്ററാണ് കാറിന്റെ ഉയര്‍ന്ന വേഗം. 4 ലീറ്റര്‍ വി8 എന്‍ജിനാണ് വാഹനത്തിന്റെ ഹൃദയം. 430 കിലോവാട്ട് കരുത്തും 700 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്ടിക്കും. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 3.6 സെക്കന്റ് മാത്രം മതി ഈ എഞ്ചിന്. അതിവേഗതയില്‍ കാറോടിച്ചതിന്റെ സന്തോഷം മാധവന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. https://www.facebook.com/RMadhavans/videos/547105419051432/?t=10

Read More

” മായനെ പിടിക്കാന്‍ ഡാകിനി വരുന്നു… ”

” മായനെ പിടിക്കാന്‍ ഡാകിനി വരുന്നു… ”

മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ഒറ്റമുറി വെളിച്ചം എന്ന ചിത്രത്തിനു ശേഷം രാഹുല്‍ ജി നായര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഡാകിനി. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കോമിക് സ്വഭാവമുള്ള ചിത്രമായിരിക്കും ഡാകിനിയെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. മായനെ തീര്‍ക്കാന്‍ ഡാകിനി വരുന്നുവെന്നാണ് ട്രെയിലര്‍ പറയുന്നത്. രാഹുല്‍ ജി നായരാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചെമ്പന്‍ വിനോദ് ജോസ് , ബാലുശ്ശേരി സരസ (സുഡാനി ഫ്രം നൈജീരിയ ) ശ്രീലത ശ്രീധരന്‍ (സുഡാനി ഫ്രം നൈജീരിയ ) ഇന്ദ്രന്‍സ് , പോളി വത്സന്‍ , സേതുലക്ഷ്മി തുടങ്ങിയവര്‍ പ്രധാന കഥാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read More

ആ രാത്രി അവരെന്നെ മുറിയിലേക്ക് ഓടിച്ച് കയറ്റി… ; പൂനം പാണ്ഡെ വെളിപ്പെടുത്തുന്നു…

ആ രാത്രി അവരെന്നെ മുറിയിലേക്ക് ഓടിച്ച് കയറ്റി… ; പൂനം പാണ്ഡെ വെളിപ്പെടുത്തുന്നു…

ബോളിവുഡ്ഡ് നടിയും എന്നും വിവാദ നായികയുമാണ് പൂനം പാണ്ഡെ. ന്യൂ ഇയര്‍ പാര്‍ട്ടിയില്‍ മുഖ്യാതിഥി ആയി പോയ തനിക്ക് സംഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തി വീണ്ടും വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ് നടിയിപ്പോള്‍. ഇനി എത്ര രൂപ പ്രതിഫലം തരാമെന്നു പറഞ്ഞാലും ന്യു ഇയര്‍ പാര്‍ട്ടികള്‍ക്ക് പോകില്ലെന്നാണ് നടിയുടെ നിലപാട്. കഴിഞ്ഞ പുതുവത്സര ആഘോഷങ്ങള്‍ക്കിടെയുണ്ടായ അനുഭവം ഇപ്പോഴാണ് പൂനം പാണ്ഡെ വെളിപ്പെടുത്തുന്നത്. നല്ല പ്രതിഫലം തരാമെന്നു പറഞ്ഞാണ് തെക്കന്‍ ബാംഗ്ലൂരിലെ കനകപുര റോഡിലുള്ള ഒരു ക്ലബ്ബ്കാര്‍ പൂനം പാണ്ഡേയെ ആഘോഷത്തിനായി കൊണ്ട് വന്നത്. എന്നാല്‍ പരിപാടി തുടങ്ങി അല്‍പ്പം കഴിഞ്ഞതോടെ കഥയാകെ മാറുകയായിരുന്നു. പരിപാടി തുടങ്ങി പത്തുമിനിറ്റ് കഴിഞ്ഞപ്പോഴേക്കും ആണുങ്ങള്‍ അഴിഞ്ഞാടാന്‍ തുടങ്ങി. എല്ലാവരും നന്നായി മദ്യപിച്ചിരുന്നു. തനിക്ക് സെക്യൂരിറ്റിക്കായി നൂറോളം ആളുകളെ നിയോഗിച്ചിരിക്കുന്നുവെങ്കിലും ഒരു കാര്യവും ഉണ്ടായില്ലെന്നാണ് പൂനം പറയുന്നത്. പരിപാടി കഴിഞ്ഞ ഉടന്‍ ചില സ്റ്റേജിലേക്ക് ഓടിക്കയറുകയായിരുന്നുവത്രെ. മനസ്സ്…

Read More

‘ കേരള രാജ്യാന്തര ചലച്ചിത്രമേള ചെലവ് ചുരുക്കി നടത്താന്‍ തീരുമാനം ‘

‘ കേരള രാജ്യാന്തര ചലച്ചിത്രമേള ചെലവ് ചുരുക്കി നടത്താന്‍ തീരുമാനം ‘

രാജ്യാന്തര ചലചിത്രമേളയായ ഐഎഫ്എഫ്‌കെ ഈ വര്‍ഷം റദ്ദാക്കുമോ എന്ന സര്‍ക്കാര്‍ ആലോചനയില്‍ നിരാശപ്പെട്ട സിനിമാപ്രേമികള്‍ക്ക് ആശ്വാസമായി പുതിയൊരു വാര്‍ത്തവരുന്നു. കേരള രാജ്യാന്തര ചലച്ചിത്രമേള ചെലവ് ചുരുക്കി നടത്താന്‍ നീക്കം തുടങ്ങിയിരിക്കുന്നു. പ്രതിനിധികളുടെ പാസിനുള്ള തുക കൂട്ടിയും ആര്‍ഭാടങ്ങള്‍ കുറച്ചും മേള നടത്താനാണ് ശ്രമം. മുഖ്യമന്ത്രി അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം അന്തിമ തീരുമാനം എടുക്കുമെന്ന് സിനിമ മന്ത്രി എ കെ ബാലന്‍ അറിയിച്ചു. സ്‌കൂള്‍ കലോത്സവത്തിന്റെ മാതൃകയില്‍ ചെലവ് ചുരുക്ക് ചലച്ചിത്ര മേളയും നടത്താനുള്ള ബദല്‍ ചര്‍ച്ചകളിലാണ് സാംസ്‌ക്കാരിക വകുപ്പും ചലച്ചിത്ര അക്കാദമിയും. പ്രതിനിധികളുടെ പാസിനുള്ള തുക ആയിരം രൂപ മുതല്‍ രണ്ടായിരം രൂപ വരെ ആക്കണമെന്നാണ് ഒരു നിര്‍ദ്ദേശം. കഴിഞ്ഞ വര്‍ഷം 650 രൂപയായിരുന്നത് 750 ആക്കാന്‍ പ്രളയത്തിന് മുമ്പേ തീരുമാനിച്ചിരുന്നു. തുക കൂട്ടുന്നത് വഴി 2 കോടി നേടാമെന്നാണ് കണക്ക് കൂട്ടല്‍. പക്ഷെ വിദ്യാര്‍ത്ഥികള്‍ക്ക്…

Read More

‘നാന്‍ പെറ്റ മകന്‍’ ; അഭിമന്യുവിന്റെ ജീവിതം സിനിമയാകുന്നു

‘നാന്‍ പെറ്റ മകന്‍’ ; അഭിമന്യുവിന്റെ ജീവിതം സിനിമയാകുന്നു

മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിന്റെ ജീവിതം സിനിമയാകുന്നു. നാന്‍ പെറ്റ മകന്‍ എന്നാണ് സിനിമയുടെ പേര്. എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിന്റെ മൃതദേഹത്തിന് അടുത്തു നിന്നുള്ള അമ്മ പൂവതിയുടെ കരച്ചില്‍ ആരും മറന്നിട്ടുണ്ടാകില്ല. പൂവതിയുടെ വാക്കുകള്‍ തന്നെയാണ് സിനിമയുടെ പേര്.. നടന്‍ മിനോണ്‍ ആണ് അഭിമന്യുവായെത്തുന്നത്. ചിത്രത്തിന്റെ ആദ്യ മോഷന്‍ പോസ്റ്റര്‍ പ്രകാശനത്തിന് അഭിമന്യുവിന്റെ അച്ഛന്‍ മനോഹരനും അമ്മ പൂവതിയും ബന്ധുക്കളും വട്ടവടയില്‍ നിന്നുള്ള നാട്ടുകാരുമെത്തി. പാട്ടും കവിതയുമായി മഹാരാജാസില്‍ നിറഞ്ഞുനിന്ന് ഒടുവില്‍ കൊലക്കത്തിക്ക് ഇരയായ അഭിമന്യുവിന്റെ ജീവിതം സിനിമയാക്കുന്നത് സംവിധായകന്‍ സജി എം പാലമേലാണ്. . ഇന്ദ്രന്‍സ്,സരയു തുടങ്ങിയവരും ചിത്രത്തിലുണ്ട്. എംഎ ബേബി, പന്ന്യന്‍ രവീന്ദ്രന്‍ അടക്കമുള്ള നേതാക്കളും ചടങ്ങിനെത്തി. ചിത്രം നവംബറില്‍ തിയറ്ററുകളിലെത്തും.

Read More

ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി

ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി

തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി. പുലര്‍ച്ചെ 3.30ന് ആണ് പിണറായി തിരുവനന്തപുരത്തെത്തിയത്. ഈ മാസം രണ്ടാം തിയതിയാണ് ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. ഇരുപത്തിയൊന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് പിണറായി കേരളത്തില്‍ തിരിച്ചെത്തിയത്. ഇതിനിടെ അമേരിക്കന്‍ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി പ്രളയത്തില്‍ കേരളത്തിന് കൈതാങ്ങാകണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. ഗ്ലോബല്‍ സാലറി ചലഞ്ചില്‍ ഏവരും പങ്കെടുക്കണമെന്ന അഭ്യര്‍ഥനയും അമേരിക്കന്‍ മലയാളി സമൂഹത്തിന് മുന്നില്‍ പിണറായി വച്ചിരുന്നു.

Read More

ചാവക്കാട്ട് എട്ടുവയസുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ചാവക്കാട്ട് എട്ടുവയസുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

തൃശൂര്‍: ചാവക്കാട്ട് എട്ടുവയസുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ചാവക്കാട് അഞ്ചങ്ങാടി വലിയകത്ത് വീട്ടില്‍ റഷീദ് (20)ആണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സംഭവം നടന്നത്. വിദ്യാര്‍ഥിനിയുടെ മാതാവ് പുറംജോലിക്ക് പോയ സമയം വീട്ടില്‍വച്ചായിരുന്നു പീഡനം. വിദ്യാര്‍ഥിനിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത അനുഭവപ്പെട്ട അധ്യാപകര്‍ കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കുകയും പോലീസില്‍ അറിയിക്കുകയും ആയിരുന്നു. പിന്നീട് ഒളിവില്‍ പോയ പ്രതി സുനാമി കോളനിയില്‍ താമസിക്കുന്നത് അറിഞ്ഞു പോലീസ് അവിടെ എത്തിയെങ്കിലും പ്രതി സമര്‍ഥമായി രക്ഷപ്പെട്ടു. കഴിഞ്ഞദിവസം കുന്നംകുളം അസി. കമ്മിഷണര്‍ ടി.എസ്. സിനോജിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പാലക്കാട് ശ്രീകൃഷ്ണ പുരത്ത് നിന്നും ചാവക്കാട് ഇന്‍സ്‌പെക്ടര്‍ ജി. ഗോപകുമാര്‍, എസ്.ഐ. മാധവന്‍, എ.എസ്. ഐ. അനില്‍ മാത്യു, സി.പി.ഒമാരായ റഷീദ്, നസല്‍ എന്നിവരടങ്ങിയ സംഘം പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. ശ്രീകൃഷ്ണപുരത്ത് ആനപ്പാപ്പാനായി ജോലി ചെയ്തുവരികയായിരുന്നു പ്രതി. മദ്യത്തിനും മയക്കുമരുന്നിനും…

Read More

ഏഷ്യാകപ്പില്‍ വീണ്ടും ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം

ഏഷ്യാകപ്പില്‍ വീണ്ടും ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം

ദുബായ്: കളിക്കാര്‍ക്കും കാണികള്‍ക്കും നെഞ്ചിടിപ്പുയരുന്ന മറ്റൊരു സൂപ്പര്‍ പോരാട്ടത്തിന് അരങ്ങൊരുങ്ങി. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ റൗണ്ടില്‍ ഇന്ത്യ ഇന്നു പാക്കിസ്ഥാനെ നേരിടുന്നു. ഇരുകൂട്ടരും ജയത്തില്‍ കുറഞ്ഞൊന്നും കൊതിക്കാത്ത മത്സരം. മൂന്നു ദിവസം മുന്‍പ് പ്രാഥമിക റൗണ്ടിലെ എട്ടു വിക്കറ്റ് പരാജയത്തിനു കണക്കു തീര്‍ക്കാനൊരുങ്ങി പാക്കിസ്ഥാന്‍. എതിരാളി പാക്കിസ്ഥാനാകുമ്പോള്‍ വര്‍ധിതവീര്യത്തോടെ കളിക്കുന്ന ഇന്ത്യ ഫൈനല്‍ ഉറപ്പാക്കാന്‍ ഒരുമ്പെട്ടിറങ്ങുന്നു. കളിമികവിനേക്കാള്‍ വൈകാരിക മാനങ്ങളുള്ള മത്സരത്തില്‍ ഇരുകൂട്ടരും ഇഞ്ചോടിഞ്ച് പൊരുതുമ്പോള്‍ ആദ്യ മത്സരത്തില്‍ കാണാതിരുന്ന ആവേശപ്പോരാട്ടം ഇന്നുണ്ടാകുമെന്ന പ്രതീക്ഷയില്‍ കാണികളും. കളിച്ച മൂന്നു മത്സരങ്ങളും ജയിച്ച് തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ആദ്യ മത്സരത്തില്‍ ഹോങ്കോങ്ങിനെതിര അല്‍പമൊന്നു പതറിയെങ്കിലും അടുത്ത രണ്ടു മത്സരങ്ങളിലും ഇന്ത്യ ചാംപ്യന്‍ ടീമിന്റെ പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ തകര്‍പ്പന്‍ ഫോമില്‍. സഹ ഓപ്പണര്‍ ശിഖര്‍ ധവാനും അനായാസം റണ്‍സ് നേടുന്നു. അംബാട്ടി റായിഡു, ദിനേശ്…

Read More

തമിഴ്‌നാട് മുഖ്യമന്ത്രിയെ വിമര്‍ശിച്ചു; കരുണാസിനെ അറസ്റ്റ് ചെയ്തു

തമിഴ്‌നാട് മുഖ്യമന്ത്രിയെ വിമര്‍ശിച്ചു; കരുണാസിനെ അറസ്റ്റ് ചെയ്തു

തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ വിമര്‍ശിച്ചതിന് എഐഡിഎംകെ എംഎല്‍എയും നടനുമായ കരുണാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരുണാസിനെ സാലിംഗ്രാമത്തിലെ വസതിയില്‍ വെച്ചാണ് എംഎല്‍എ കൂടിയായ താരത്തെ അറ്‌സറ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ശശികലയുടെ വിശ്വസ്തനായത് കൊണ്ട് മാത്രമാണ് എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായതെന്നാണ് കരുണാസ് വിമര്‍ശിച്ചത്. അതേ സമയം അറസ്റ്റിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

Read More

അഭിമന്യു വധം: കുറ്റപത്രം സമര്‍പ്പിക്കും

അഭിമന്യു വധം: കുറ്റപത്രം സമര്‍പ്പിക്കും

കൊച്ചി: മഹാരാജാസ് കോളെജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി അന്വേഷണ സംഘം. നാളെ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. മഹാരാജാസ് കോളെജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും വട്ടവട സ്വദേശിയുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയിട്ട് എണ്‍പത്തിയഞ്ച് ദിവസമാവുമ്പോഴാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാമൊരുങ്ങുന്നത്. അഭിമന്യുവിന്റെ നേതൃത്വത്തിലുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നവാഗതരരെ വരവേല്‍ക്കാനുള്ള ചുവരെഴുത്ത് നടത്തുനടത്തുന്നതിനിടെയാണ് രാത്രി സംഘടിച്ചെത്തിയ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. കുത്തേറ്റ അഭിമന്യൂ ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചു. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട പതിനഞ്ച് പേരെക്കൂടാതെ പ്രതികളെ രക്ഷപെടാന്‍ സഹായിച്ച പന്ത്രണ്ട് പേരെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. ഒന്നാംപ്രതി ജെ.ഐ. മുഹമ്മദ്, രണ്ടാംപ്രതി ആരിഫ് ബിന്‍ സലിം, മുഹമ്മദ് റിഫ, ജെഫ്രി, ഫസലുദ്ദീന്‍, അനസ്, റെജീബ്, അബ്ദുള്‍ റഷീദ്, സനീഷ്, ആദില്‍ ബിന്‍ സലിം, ബിലാല്‍, റിയാസ് ഹുസൈന്‍, ഫറൂക്ക് അമാനി,…

Read More