‘ ക്യാന്‍സര്‍ ഉണ്ടാക്കുന്ന ആഹാരപദാര്‍ത്ഥങ്ങള്‍.. ഇവയാണ്… ‘

‘ ക്യാന്‍സര്‍ ഉണ്ടാക്കുന്ന ആഹാരപദാര്‍ത്ഥങ്ങള്‍.. ഇവയാണ്… ‘

മാറിയ ജീവിതസാഹചര്യങ്ങളും തെറ്റായ ഭക്ഷണശീലങ്ങളുമാണ് ക്യാന്‍സര്‍ എന്ന മഹാരോഗം വ്യാപിക്കാനുളള പ്രധാന കാരണം. നമ്മള്‍ ദിവസവും കഴിക്കുന്ന ചില ഭക്ഷണങ്ങള്‍, പതുക്കെ ക്യാന്‍സര്‍ ഉണ്ടാകാന്‍ കാരണമാകുന്നുവെന്ന കാര്യം അധികം ആര്‍ക്കും അറിയില്ല. അത് ഏതൊക്കെയാണെന്ന് അറിയണോ ഇവിടെയിതാ, ക്യാന്‍സറിന് കാരണമാകുന്ന 14 ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. 1. സംസ്‌ക്കരിച്ച മാംസം- മാംസാഹാരം, അത് ഏതായാലും വാങ്ങിച്ചയുടന്‍ പാകം ചെയ്തു കഴിക്കുന്നതില്‍ വലിയ അപാകതയില്ല. എന്നാല്‍ മാംസം സംസ്‌ക്കരിച്ച് പാക്കറ്റിലാക്കിയും, മറ്റു ഭക്ഷണത്തിനൊപ്പവും(പഫ്‌സ്, ബര്‍ഗര്‍, പിസ, സാന്‍ഡ്വിച്ച്) കഴിക്കുന്നത് ക്യാന്‍സറിന് കാരണമാകും. അതുകൊണ്ടുതന്നെ, ശീതീകരിച്ച് സൂക്ഷിക്കുന്ന പാക്കറ്റിലുള്ള സംസ്‌ക്കരിച്ച മാംസവും, ഇറച്ചിയുള്ള പഫ്‌സ്, ബര്‍ഗര്‍, സാന്‍ഡ്വിച്ച് എന്നിവ ഒഴിവാക്കുകയും ചെയ്യുന്നത് നല്ലതാണ്. 2. ചുവന്ന മാംസം- ബീഫ്, മട്ടന്‍ എന്നിവയൊക്കെ ചുവന്ന മാംസങ്ങളാണ്. ഇത് ദിവസവും കഴിക്കുന്നവര്‍ക്ക് ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 17 ശതമാനം അധികമായിരിക്കുമെന്ന്…

Read More

” പുകവലി നിര്‍ത്താം ഈ ആഹാരങ്ങള്‍ ശീലിച്ചാല്‍.. ”

” പുകവലി നിര്‍ത്താം ഈ ആഹാരങ്ങള്‍ ശീലിച്ചാല്‍.. ”

പുകവലി ആരോഗ്യത്തിന് ഹാനികരമാണ്. എന്നിരുന്നാലും അത് ശീലമാക്കിയവര്‍ക്ക് എത്ര ശ്രമിച്ചിട്ടും പുകവലി നിര്‍ത്താന്‍ കഴിയാറില്ല. പലരും സമയം പോകാന്‍ വേണ്ടിയും ഒന്നും ചെയ്യാന്‍ ഇല്ലാതിരിക്കുമ്പോഴുമാണ് പുകവലി തുടങ്ങുന്നത്. അതേസമയം, ചില ഭക്ഷണങ്ങള്‍ കഴിക്കാന്‍ തുടങ്ങിയാല്‍ അത് നിങ്ങളുടെ പുകവലിയെ കുറയ്ക്കാന്‍ സഹായിക്കും. 1. പാല്‍ പുകവലിക്കാന്‍ തോന്നുമ്പോള്‍ ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് നല്ലതെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പാല്‍ ഉല്‍പ്പനങ്ങളും കഴിക്കുക. പാലിന്റെ രുചി പുകവലിക്കാനുളള ആഗ്രഹത്തെ തടസപ്പെടുത്തുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 2. ഉപ്പുളള ഭക്ഷണങ്ങള്‍ പുകവലിക്കുന്നതിന് മുന്‍മ്പ് ഉപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പുകവലിക്കാനുളള ചിന്തയെ മാറ്റും. അതിനാല്‍ ഉപ്പ് അടങ്ങിയ വറ്റലോ അച്ചാറോ ധാരാളം കഴിക്കാം. 3. വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണം വൈറ്റമിന്‍ സി ധാരാളം അടങ്ങിയ പഴങ്ങള്‍ കഴിക്കാം. ഓറഞ്ച്, നാരങ്ങ, പേരക്ക, നെല്ലിക്ക എന്നിവയില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്….

Read More

‘ നിങ്ങള്‍ വളര്‍ത്തുനായ്ക്കളെ വളര്‍ത്തുന്നുണ്ടോ…? എങ്കിലിത് ശ്രദ്ധിക്കൂ.. ‘

‘ നിങ്ങള്‍ വളര്‍ത്തുനായ്ക്കളെ വളര്‍ത്തുന്നുണ്ടോ…? എങ്കിലിത് ശ്രദ്ധിക്കൂ.. ‘

മാസങ്ങള്‍ക്ക് മുമ്പ് കോപെന്‍ഹെയ്ഗന്‍ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് വളര്‍ത്തുനായ്ക്കളില്‍ നിന്ന് മൂത്രാശയ അണുബാധയ്ക്കുള്ള സാധ്യത കണ്ടെത്തിയത്. ഇതിനെ തുടര്‍ന്നാണ് ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ പലയിടങ്ങളിലായി നടന്നത്. ലണ്ടനിലെ ഹാര്‍ട്ട്പ്യൂരി യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്നത്. വളരെ ഗുരുതരമായ അസുഖങ്ങള്‍ക്ക് കാരണമായേക്കാവുന്ന വിവിധയിനം ബാക്ടീരിയകള്‍ വളര്‍ത്തുനായ്ക്കള്‍ ജീവിക്കുന്ന സാഹചര്യത്തിലുണ്ടെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. ഇത് നായ്ക്കള്‍ക്കും മനുഷ്യര്‍ക്കും വീട്ടിലെ മറ്റ് വളര്‍ത്തുമൃഗങ്ങള്‍ക്കുമെല്ലാം ഭീഷണിയാകുന്നു. ഒരുപക്ഷേ മരണത്തിന് വരെ കാരണമായേക്കാവുന്ന മാരകമായ ഈ ഈ ബാക്ടീരിയകള്‍ എങ്ങനെയാണ് വളരുന്നതെന്ന് അന്വേഷിച്ച ഗവേഷകര്‍ ഒടുവില്‍ അതിന്റെ ഉറവിടവും കണ്ടെത്തി. വളര്‍ത്തുനായ്ക്കള്‍ക്ക് വെള്ളം നല്‍കുന്ന പാത്രമാണത്രേ ബാക്ടീരിയകളുടെ വളര്‍ത്തുകേന്ദ്രം. പ്ലാസ്റ്റിക്- സെറാമിക്- സ്റ്റീല്‍ പാത്രങ്ങളിലെ ബാക്ടീരിയകളുടെ അളവ് പഠനസംഘം വിലയിരുത്തി. മൂന്ന് തരത്തിലുള്ള പാത്രങ്ങളിലും ബാക്ടീരിയകള്‍ വളരുന്നുണ്ട്. എന്നാല്‍ താരതമ്യേന പ്ലാസ്റ്റിക് പാത്രങ്ങളാണ് കൂടുതല്‍ അപകടമുണ്ടാക്കുന്നത്. ഇ-കോളി, സാല്‍മോണല്ല,…

Read More

‘ ഉണ്ടാക്കാം… ബ്രഡ് പക്കോഡ ‘

‘ ഉണ്ടാക്കാം… ബ്രഡ് പക്കോഡ ‘

വളരെക്കുറച്ചു ചേരുവകള്‍ ഉപയോഗിച്ചി രുചികരമായി തയാറാക്കാവുന്ന വിഭവമാണ് ബ്രഡ് പക്കോഡ. ബ്രഡ് 6 കഷണം, സവാള ഒരെണ്ണം, പച്ചമുളക് 2 എണ്ണം, കടലമാവ് ഒരു കപ്പ്, മഞ്ഞള്‍പ്പൊടി കാല്‍ ടീ സ്പൂണ്‍, മുളകുപൊടി ഒരു ടീസ്പൂണ്‍, വേപ്പില, ഉപ്പ് പാകത്തിന്, എണ്ണ വറുക്കാന്‍ ആവശ്യത്തിന് തയാറാക്കുന്നവിധം ബ്രഡ് മിക്‌സിയില്‍ ഒന്നു കറക്കിയെടുക്കുക. സവാളയും പച്ചമുളകും പൊടിയായി അരിഞ്ഞെടുക്കണം. ചേരുവകളെല്ലാം പാകത്തിനു വെള്ളം ചേര്‍ത്ത് ഇടിയപ്പത്തിന്റെ പരുവത്തില്‍ കുഴച്ചെടുക്കുക. മിശ്രിതം കുറെശെയായി നുള്ളിയെടുത്ത് നന്നായി ചൂടാക്കിയ എണ്ണയില്‍ തീ കുറച്ചു വച്ച് ഗോള്‍ഡണ്‍ ബ്രൗണ്‍ നിറത്തില്‍ വറുത്തുകോരാം.

Read More

‘ വറ്റല്‍മുളക് കൊണ്ട് കിടിലന്‍ ചമ്മന്തിയുണ്ടാക്കാം… ‘

‘ വറ്റല്‍മുളക് കൊണ്ട് കിടിലന്‍ ചമ്മന്തിയുണ്ടാക്കാം… ‘

ഗൃഹാതുരത്വമുണര്‍ത്തുന്നൊരു കൂട്ടാണ് ചമ്മന്തി. പൊതിച്ചോറിലെ അവിഭാജ്യ ഘടകം. ചോറിനൊപ്പം ചമ്മന്തിയും അച്ചാറും മെഴുക്കുപുരട്ടിയും വച്ച ഇലപ്പൊതിയഴിക്കുമ്പോള്‍ത്തന്നെ നാവില്‍ വെള്ളമൂറും. ചുട്ട ചമ്മന്തി എങ്ങിനെ തയാറാക്കാമെന്ന് നോക്കാം. ചേരുവകള്‍ വറ്റല്‍ മുളക് 8 ചുവന്നുള്ളി – കാല്‍ കപ്പ് വാളന്‍പുളി (വെള്ളത്തില്‍ കുതിര്‍ത്തത്) – ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ രണ്ടു ടീസ്പൂണ്‍ ഉപ്പ് – പാകത്തിന് പാകം ചെയ്യുന്ന വിധം അല്‍പം എണ്ണയില്‍ മുളകു വറുത്തു കോരുക. ഈ മുളകും വെള്ളത്തില്‍ കുതിര്‍ത്ത വാളന്‍പുളിയും ഉപ്പും മിക്‌സിയില്‍ ചെറുതായി ചതയ്ക്കുക. കുഴമ്പ് പരുവത്തില്‍ അരച്ചെടുത്ത കൂട്ടിലേക്ക് ചുവന്നുള്ളി ചേര്‍ത്ത് വീണ്ടും ചതയ്ക്കുക. അരച്ചെടുത്ത കൂട്ട് ചെറിയൊരു പാത്രത്തിലേക്ക് മാറ്റി ആവശ്യത്തിനു വെളിച്ചെണ്ണയും ചേര്‍ത്തിളക്കി വിളമ്പാം.

Read More

” സായ് പല്ലവി പൊളിച്ചു… ! ”

” സായ് പല്ലവി പൊളിച്ചു… ! ”

ആഗോളതലത്തില്‍ തന്നെ ശ്രദ്ധനേടുകയാണു സായ് പല്ലവിയുടെ ‘വച്ചിണ്ടേ’ എന്ന ഗാനം. യുട്യൂബില്‍ പതിനഞ്ചുകോടിയിലധികം കാഴ്ചക്കാരുമായി മുന്നേറുകയാണ് ഈ ഗാനം. നാലുലക്ഷത്തോളം ലൈക്കുകളും ഗാനത്തിനുലഭിച്ചു. ഇത്രയധികം കാഴ്ചക്കാരുണ്ടാകുന്ന ആദ്യ തെന്നിന്ത്യന്‍ ഗാനവും ഇതാണ്. സായ്പല്ലവിയുടെ ഹൃദ്യമായ നൃത്തചുവടുകള്‍ തന്നെയാണു ഗാനത്തിന്റെ സവിശേഷത. ‘ബാഹുബലി’യുടെ ടൈറ്റില്‍ ട്രാക്കാണു രണ്ടാംസ്ഥാനത്തുള്ളത്. പന്ത്രണ്ടുകോടിയോളമാണു ഈ ടൈറ്റില്‍ ട്രാക്കിന്റെ കാഴ്ചക്കാര്‍. തെലുങ്ക് ചിത്രം ഫിദയിലേതാണു വച്ചിണ്ടേ എന്നഗാനം. മധുപ്രിയയും രാംകിയും ചേര്‍ന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. സുദല അശോക് തേജയുടെ വരികള്‍ക്കു ശക്തികാന്ത് കാര്‍ത്തികിന്റെ സംഗീതം. സായ്പല്ലവിയും വരുണ്‍തേജുമാണു ഗാനരംഗത്തില്‍ എത്തുന്നത്. ശേഖര്‍ കമ്മുല സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനം കഴിഞ്ഞ സെപ്തംബറിലാണു യുട്യൂബില്‍ എത്തിയത്.

Read More

ചൈന ഓപ്പണ്‍: സിന്ധുവും, ശ്രീകാന്തും ക്വാര്‍ട്ടറില്‍ പുറത്തായി

ചൈന ഓപ്പണ്‍: സിന്ധുവും, ശ്രീകാന്തും ക്വാര്‍ട്ടറില്‍ പുറത്തായി

ബീജിംഗ്: ചൈന ഓപ്പണ്‍ ബാഡ്മിന്റണിണിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. കിരീട പ്രതീക്ഷയുമായി കോര്‍ട്ടിലിറങ്ങിയ പി.വി.സിന്ധുവും കിഡംബി ശ്രീകാന്തും ക്വാര്‍ട്ടറില്‍ പുറത്തായി. ലോക ആറാം നമ്പര്‍ താരം ചൈനയുടെ ചെന്‍ യൂഫിയോട് ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ തോല്‍വി. സ്‌കോര്‍ 21-11, 11-21, 15-21. പുരുഷ വിഭാഗം ക്വാര്‍ട്ടറില്‍ ലോക ചാമ്പ്യന്‍ കെന്റോ മൊമോട്ടയോട് നേരിട്ടുള്ള ഗെയിമുകളിലായിരുന്നു ശ്രീകാന്തിന്റെ തോല്‍വി. സ്‌കോര്‍, 9-21 11-21. യെന്‍ യൂഫിയോട് കഴിഞ്ഞ ആറു തവണ ഏറ്റുമുട്ടിയപ്പോഴും നാലു തവണയും ജയം സിന്ധുവിന് ഒപ്പമായിരുന്നു. എന്നാല്‍ മത്സരത്തില്‍ വരുത്തിയ അനാവശ്യ പിഴവുകള്‍ സിന്ധുവിന് തിരിച്ചടിയായി. ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ തന്നെ ചെന്‍ 6-3ന് ലീഡെടുത്തു. പിന്നീട് ലീഡ് 11-5 ആക്കി ഉയര്‍ത്തി. ബ്രേക്കിനുശേഷം രണ്ടു പോയന്റ് നേടി തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കിയ സിന്ധുവിന് പക്ഷെ വീണ്ടും പിഴച്ചു. രണ്ടാം ഗെയിമില്‍ ഉജ്ജ്വലമായി തിരിച്ചുവന്ന…

Read More

വനിതാ ടി20: ശ്രീലങ്കയെ 5 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ

വനിതാ ടി20: ശ്രീലങ്കയെ 5 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ

വനിതാ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ശ്രീലങ്കയെ 5 വിക്കറ്റിന് തകര്‍ത്ത് ടീം ഇന്ത്യ. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നല്‍കിയ 132 റണ്‍സ് വിജയലക്ഷ്യം 10 പന്തുകള്‍ ബാക്കി നില്‍ക്കെ 5 വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന ടൂര്‍ണമെന്റിലെ രണ്ടാം മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ആദ്യത്തേയും ഇപ്പോള്‍ മൂന്നാമത്തെയും മത്സരങ്ങള്‍ ജയിച്ച ഇന്ത്യ പരമ്പരയില്‍ 2-0 ന് മുന്നിലെത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് മത്സരത്തില്‍ ആദ്യ ബാറ്റിംഗിനിറങ്ങേണ്ടി വന്ന ശ്രീലങ്ക 35 റണ്‍സെടുത്ത ശശികല സിരിവര്‍ധനെയുടേയും, 31 റണ്‍സെടുത്ത നീലാക്ഷി ഡി സില്വയുടേയും ബാറ്റിംഗ് മികവിലാണ് നിശ്ചിത 50 ഓവറില്‍ 131/8 എന്ന സ്‌കോറിലെത്തിയത്. റണ്‍ വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിച്ച ഇന്ത്യന്‍ ബോളര്‍മാരുടെ മികച്ച പ്രകടനമാണ് ലങ്കയെ വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്ന് തടഞ്ഞത്. വിജയം പിന്തുടര്‍ന്ന്…

Read More

” വിക്കറ്റ് ജഡേജയ്ക്ക് അവകാശപ്പെടാമെങ്കിലും.., ആ വിക്കറ്റ് ധോണിക്കുള്ളതാണ്… ധോണിക്ക് മാത്രം.. ”

” വിക്കറ്റ് ജഡേജയ്ക്ക് അവകാശപ്പെടാമെങ്കിലും.., ആ വിക്കറ്റ് ധോണിക്കുള്ളതാണ്… ധോണിക്ക് മാത്രം.. ”

ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനാരെന്ന് ചോദിച്ചാല്‍ സംശയമൊന്നുമില്ലാതെ മിക്കവരും പറയും അത് എം.എസ്. ധോണിയാണെണ്. അദ്ദേഹം ടീമിന് വേണ്ടി നേടിയ നേട്ടങ്ങള്‍ അത്രത്തോളം വലുതാണ്. കളത്തില്‍ അദ്ദേഹം കാണിക്കുന്ന കുശാഗ്രതയും ശാന്തതയും ഇന്നേവരെ മറ്റൊരു ഇന്ത്യന്‍ ക്യാപ്റ്റനും അവകാശപ്പെടാനായിട്ടില്ല. ഇപ്പോള്‍ ക്യാപ്റ്റനല്ലെങ്കില്‍ പോലും ധോണി ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിന്റെ ബുദ്ധികേന്ദ്രം ധോണി തന്നെ എന്നതില്‍ സംശമൊന്നുമില്ല. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഇക്കാര്യം അംഗീകരിച്ചതാണ്. ഇന്നലെ ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലും ഇത്തരത്തിലും നിര്‍ണായക തീരുമാനം ധോണിയുടെ ഭാഗത്ത് നിന്നുണ്ടായി. ആ തീരുമാനം അവസാനിച്ചത് ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്റെ വിക്കറ്റിലാണ്. That's our Captain #ThalaDhoni pic.twitter.com/fWvZ5b65rQ — Dhoni Army (@MSDArmy) September 21, 2018 പത്താം ഓവറിലാണ് സംഭവം. പന്തെറിയുന്നത് രവീന്ദ്ര ജഡേജ. രണ്ടാം പന്ത്…

Read More

ഏഷ്യാകപ്പ്: ബംഗ്ലാ കടുവകളെ വീഴ്ത്തി ഇന്ത്യ

ഏഷ്യാകപ്പ്: ബംഗ്ലാ കടുവകളെ വീഴ്ത്തി ഇന്ത്യ

അഞ്ച് മത്സര വനിതാ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ശ്രീലങ്കയെ 5 വിക്കറ്റിന് തകര്‍ത്ത് ടീം ഇന്ത്യ. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നല്‍കിയ 132 റണ്‍സ് വിജയലക്ഷ്യം 10 പന്തുകള്‍ ബാക്കി നില്‍ക്കെ 5 വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു. നേരത്തെ, കഴിഞ്ഞ ദിവസം നടന്ന ടൂര്‍ണമെന്റിലെ രണ്ടാം മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ആദ്യത്തേയും ഇപ്പോള്‍ മൂന്നാമത്തെയും മത്സരങ്ങള്‍ ജയിച്ച ഇന്ത്യ പരമ്പരയില്‍ 2-0 ന് മുന്നിലെത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് മത്സരത്തില്‍ ആദ്യ ബാറ്റിംഗിനിറങ്ങേണ്ടി വന്ന ശ്രീലങ്ക 35 റണ്‍സെടുത്ത ശശികല സിരിവര്‍ധനെയുടേയും, 31 റണ്‍സെടുത്ത നീലാക്ഷി ഡി സില്വയുടേയും ബാറ്റിംഗ് മികവിലാണ് നിശ്ചിത 50 ഓവറില്‍ 131/8 എന്ന സ്‌കോറിലെത്തിയത്. റണ്‍ വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിച്ച ഇന്ത്യന്‍ ബോളര്‍മാരുടെ മികച്ച പ്രകടനമാണ് ലങ്കയെ വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്ന്…

Read More